വേട്ടാമ്പാറയില്‍ റബര്‍ത്തോട്ടത്തില്‍ കൂറ്റന്‍ രാജവെമ്പാല; പുറത്തു ചാടിച്ചപ്പോള്‍ ശൗര്യത്തോടെ പത്തി വിടര്‍ത്തി; ഒടുവില്‍…

കോ​ത​മം​ഗ​ലം: വേ​ട്ടാ​മ്പാ​റ​യി​ല്‍ റ​ബ​ര്‍ത്തോ​ല്‍നി​ന്നു കൂ​റ്റ​ന്‍ രാ​ജ​വെ​മ്പാ​ല​യെ പി​ടി​കൂ​ടി. പി​ണ്ടി​മ​ന പ​ഞ്ചാ​യ​ത്തി​ലെ വേ​ട്ടാ​മ്പാ​റ​യി​ല്‍ റ​ബ​ര്‍ത്തോ​ട്ട​ത്തി​നു​ള്ളി​ലെ ചെ​റു​തോ​ട്ടി​ലാ​ണ് ഇ​ന്ന​ലെ രാ​ജ​വെ​മ്പാ​ല​യെ ക​ണ്ട​ത്.

നാ​ട്ടു​കാ​ര്‍ അ​റി​യി​ച്ച​ത​നു​സ​രി​ച്ചു കോ​ട​നാ​ടു​നി​ന്നും ഫോ​റ​സ്റ്റ് റേ​ഞ്ച​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വ​ന​പാ​ല​ക​രെ​ത്തി​യാ​ണ് വെ​മ്പാ​ല​യെ വ​ല​യി​ലാ​ക്കി​യ​ത്.

മാ​ള​ത്തി​ല്‍ ഒ​ളി​ച്ച വെ​മ്പാ​ല​യെ പു​റ​ത്തു ചാ​ടി​ക്കാ​നാ​യി​രു​ന്ന ആ​ദ്യശ്ര​മം. പ​ത്തി വി​ട​ര്‍​ത്തി ശൗ​ര്യ​ത്തോ​ടെ​യാ​ണ് വെ​മ്പാ​ല മാ​ള​ത്തി​ന് പു​റ​ത്തേ​ക്കു വ​ന്ന​ത്.

വ​ന​പാ​ല​ക​ന്‍ സാ​ബു വാ​ലി​ല്‍ പി​ടി​മു​റു​ക്കി​യ​തോ​ടെ രാജവെ​മ്പാ​ല കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു. പി​ന്നെ വ​ല​യി​ലാ​ക്കി. പ​ത്ത​ടി​യോ​ളം നീ​ള​മു​ണ്ടാ​യി​രു​ന്നു.

ഏ​താ​നും ദി​വ​സം സം​ര​ക്ഷി​ച്ച​ശേ​ഷം വെ​മ്പാ​ല​യെ വ​ന​ത്തി​ലേ​ക്കു തു​റ​ന്നു വി​ടു​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. തോ​ട്ട​ത്തി​ലെ ടാ​പ്പിം​ഗു​കാ​ര​നാ​യ ജോ​സ് ആ​ണ് ആ​ദ്യം പാ​മ്പി​നെ ക​ണ്ട​ത്. പാ​മ്പ് പ​ത്തി​വി​ട​ര്‍​ത്തി​യ​തോ​ടെയാണ് രാ​ജ​വെ​മ്പാ​ല​യാ​ണെ​ന്നു മ​ന​സി​ലാ​യ​ത്.

Related posts

Leave a Comment