കൂത്താട്ടുകുളം(കൊച്ചി): സ്വദേശത്തേക്ക് മടങ്ങിപ്പോകണം എന്നാവശ്യപ്പെട്ട് കൂത്താട്ടുകുളത്ത് അതിഥി ത്തൊഴിലാളികളുടെ പ്രതിക്ഷേധം, പോലീസ് ലാത്തിവീശി. ഇന്നു രാവിലെ ഏഴോടെ സ്വകാര്യ ബസ് സ്റ്റാൻഡിൽ ചെറുസംഘങ്ങളായി എത്തി തടിച്ചുകൂടിയ അഞ്ഞൂറോളം തൊഴിലാളികളാണ് പ്രതിഷേധം നടത്തിയത്. ടൗണിലെ ക്യാന്പുകളിലും സമീപ വാർഡുകളിലെ കെട്ടിടങ്ങളിലും താമസിച്ചുവന്ന തൊഴിലാളികളിൽ ഒരു വിഭാഗമാണ് പ്രതിക്ഷേധവുമായി രംഗത്തെത്തിയത്. പെരുന്പാവൂർ, മൂവാറ്റുപുഴ ഭാഗങ്ങളിലെ തൊഴിലാളികൾക്ക് സ്വദേശത്തേക്ക് പോകാൻ സൗകര്യം ഒരുക്കിയെന്നും കൂത്താട്ടുകുളത്തെ ആർക്കും ഇതുവരെ പോകാൻ അവസരം കിട്ടിയില്ലെന്നും ഇവർ പറഞ്ഞു. ഇക്കാര്യം ഉന്നത അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്താമെന്ന് സിഐ കെ. മോഹൻദാസ്, നഗരസഭ ആരോഗ്യകാര്യ അധ്യക്ഷൻ സണ്ണി കുര്യാക്കോസ് എന്നിവർ തൊഴിലാളികളെ അറിയിച്ചു. പിന്നീടും പ്രതിഷേധം തുടർന്നതോടെ പോലീസ് ലാത്തിവീശി തൊഴിലാളികളെ വിരട്ടി ഓടിക്കുകയായിരുന്നു. കൂത്താട്ടുകുളത്തെ പ്രതിഷേധം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നു തിരുമാറാടി പഞ്ചായത്തിൽ ചില കവലകളിൽ അതിഥിത്തൊഴിലാളികൾ കൂട്ടം കൂടിയെങ്കിലും പോലീസെത്തി ഇവരെ ക്യാന്പുകളിലേക്ക് മടക്കി അയച്ചു.
Read MoreCategory: Kochi
പ്രവാസികളുടെ മടക്കം; കൊച്ചിലെത്തുന്നവരിൽ ഭൂഭിഭാഗവും തൃശൂർ സ്വദേശികൾ
കൊച്ചി: കോവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഗൾഫിൽനിന്ന് മടങ്ങിവരുന്ന പ്രവാസികളെ സ്വീകരിക്കാൻ എല്ലാ തയാറെടുപ്പുകളും പൂർത്തിയാക്കിയതായി എറണാകുളം ജില്ലാ ഭരണകൂടം. നിലവിലെ സമയപ്പട്ടികയനുസരിച്ച് അബുദാബിയിൽനിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ഇന്ന് രാത്രി 9.40 ന് കൊച്ചി വിമാനത്താവളത്തിലെത്തും. യാത്രക്കാരിൽ 25 പേരാണ് എറണാകുളം ജില്ലയിൽനിന്നുള്ളവർ. തൃശൂർ സ്വദേശികളാണ് എത്തുന്നവരിൽ കൂടുതൽപേരും. 73 പേരാണു തൃശൂർ സ്വദേശികളായുള്ളത്. പാലക്കാട് – 13, മലപ്പുറം – 23, കാസർകോട് – ഒന്ന്, ആലപ്പുഴ -15, കോട്ടയം – 13, പത്തനംതിട്ട – എട്ട് എന്നിങ്ങനെയാണ് മറ്റു ജില്ലകളിൽനിന്നുള്ളവരുടെ കണക്ക്. ഇവരെ വിമാനത്താവളത്തിൽനിന്നും അതത് ജില്ലകളിലെ ക്വാറന്റീൻ കേന്ദ്രങ്ങളിലേക്ക് എത്തിക്കും. ഗർഭിണികൾ, മുതിർന്ന പൗരന്മാർ, പത്തു വയസിൽ താഴെയുള്ള കുട്ടികൾ എന്നിവർക്ക് അവരവരുടെ വീടുകളിലാണ് ക്വാറന്റൈൻ നിശ്ചയിച്ചിട്ടുള്ളത്. കാസർകോട് ജില്ലക്കാരനായ ഏക യാത്രക്കാരനും തത്ക്കാലം എറണാകുളത്താണ് ക്വാറന്റൈൻ. കളമശേരിയിലെ…
Read Moreകോവിഡ് 19; കൊച്ചിയിൽ 224 പേരെ നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കി
കൊച്ചി: കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ ഉൗർജിതമായി മുന്നോട്ട് പോകവേ എറണാകുളം ജില്ലയിൽ ഇന്നലെ 224 പേരെ നിരീക്ഷണ പട്ടികയിൽനിന്നും ഒഴിവാക്കി. ഇവരുടെ നിരീക്ഷണ കാലയളവ് അവസാനിച്ചതിനെത്തുടർന്നായിരുന്നു നടപടി. അതേസമയം, പുതുതായി 76 പേരെ കൂടി ഇന്നലെ ജില്ലയിൽ വീടുകളിൽ നിരീക്ഷണത്തിലാക്കി. ഇതോടെ ജില്ലയിൽ വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 360 ആയി. ഇതിൽ 13 പേർ മാത്രമാണു ഹൈറിസ്ക്ക് വിഭാഗത്തിൽ ഉൾപ്പെടുന്നത്. 347 പേർ ലോ റിസ്ക് വിഭാഗത്തിലും ഉൾപ്പെടുന്നു. ഇന്നലെ പുതുതായി നാലുപേരെ നിരീക്ഷണത്തിനായി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ സ്വകാര്യ ആശുപത്രിയിൽ നിരീക്ഷണത്തിൽ ഉണ്ടായിരുന്ന രണ്ടുപേരെ ഡിസ്ചാർജ് ചെയ്തു. ഇതോടെ ജില്ലയിൽ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 13 ആയി. കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ രണ്ടുപേരും ആലുവ ജില്ലാ ആശുപത്രി, കരുവേലിപ്പടി താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ ഒരാൾ വീതവും സ്വകാര്യ ആശുപത്രികളിൽ…
Read Moreകോവിഡ് 19; കൊച്ചിയിൽ ഹൈ റിസ്കിലുള്ളത് 14 പേർ; ലോ റിസ്കിൽ 494 പേർ
കൊച്ചി: കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ ഉൗർജിതമായി മുന്നോട്ട് നീങ്ങവേ എറണാകുളം ജില്ലയിൽ ഇനി ഹൈ റിസ്ക് വിഭാഗത്തിലുള്ളത് വെറും 14 പേർകൂടി. നിലവിൽ 508 പേരാണു ജില്ലയിൽ വീടുകളിൽ നിരീക്ഷണത്തിലുള്ളത്. ഇതിൽ 494 പേർ ലോ റിസ്ക് വിഭാഗത്തിൽ ഉൾപ്പെടുന്നവരാണ്. ഇവർ 14 ദിവസത്തെ നിരീക്ഷണത്തിൽ കഴിയണം. ഹൈ റിസ്ക് വിഭാഗത്തിൽ ഉൾപ്പെട്ടവർ 28 ദിവസമാണ് വീടുകളിൽ നിരീക്ഷണത്തിൽ കഴിയേണ്ടത്. ഇന്നലെ 93 പേരെകൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 449 പേരെ നിരീക്ഷണ പട്ടികയിൽനിന്നും ഒഴിവാക്കുകയും ചെയ്തു. ഇന്നലെ പുതുതായി ഏഴ് പേരെയാണു ആശുപത്രികളിൽ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചത്. കളമശേരി മെഡിക്കൽ കോളജിലും ആലുവ ജില്ലാ ആശുപത്രിയിലും ഒരാൾ വീതവും സ്വകാര്യ ആശുപത്രികളിൽ അഞ്ചുപേരെയുമാണ് പ്രവേശിപ്പിച്ചത്. അതിനിടെ, ആശുപത്രികളിൽ നിരീക്ഷണത്തിൽ ഉണ്ടായിരുന്ന 21 പേരെ ഡിസ്ചാർജ് ചെയ്തു. നിലവിൽ 11 പേരാണു…
Read More400 പ്രവാസികൾ നാളെ കൊച്ചിയിലെത്തും; ജില്ലയിൽ വിപുലമായ ഒരുക്കങ്ങൾ
കൊച്ചി: കോവിഡ് 19 രോഗബാധയെത്തുടർന്നു വിവിധ രാജ്യങ്ങളിൽനിന്നും തിരിച്ചെത്തുന്ന പ്രവാസികളെ സ്വീകരിക്കാൻ എറണാകുളം ജില്ല ഒരുങ്ങി. നാളെ മുതലാണു പ്രവാസികൾ എത്തിതുടങ്ങുന്നത്. ആദ്യഘട്ടത്തിൽ നെടുന്പാശേരി അന്താരാക്ഷ്ട്ര വിമാനത്താവളത്തിൽ 2,150 പ്രവാസികളാണ് എത്തുക. ആദ്യ ദിവസമായ നാളെ അബുദാബി , ദോഹ എന്നിവിടങ്ങളിൽനിന്നുമായി 200 പേർ വീതം മടങ്ങിയെത്തും. എട്ടിന് ബഹ്റൈനിൽനിന്നും 200 പേരും ഒൻപതിന് കുവൈറ്റ്, മസ്ക്കറ്റ് എന്നിവിടങ്ങളിൽനിന്നും യഥാക്രമം 200, 250 പേർ വീതവും എത്തിച്ചേരും. പത്തിന് കോലാലംപൂരിൽനിന്നും 250 പേരും 11ന് ദുബായി, ദമാം എന്നിവിടങ്ങളിൽനിന്നും 200 പേർ വീതവും എത്തും. 12 ന്് കോലാലംപൂരിൽനിന്നും 250 പേരും 13ന് ജിദ്ദയിൽനിന്ന് 200 പേരുമാണ് കൊ്ച്ചിയിൽ എത്തുക. പ്രവാസികൾ തിരിച്ചെത്തുന്ന സാഹചര്യത്തിൽ വൻ സജ്ജീകരണങ്ങളാണു വിമാനത്താവളത്തിലും കൊച്ചി തുറമുഖത്തും ഒരുക്കുന്നത്. ആരോഗ്യ പ്രവർത്തകർക്കും ജീവനക്കാർക്കും രോഗബാധ ഒഴിവാക്കാനുള്ള നടപടികൾ ആരോഗ്യ വകുപ്പ് മുൻകൂട്ടി സ്വീകരിച്ചിട്ടുണ്ട്.…
Read Moreകൊവിഡിനെതിരേ ഏകാംഗ നാടകവുമായി പോലീസ് ഉദ്യോഗസ്ഥൻ; എല്ലാ പിന്തുണയുമായി കുടുംബവും
സീമ മോഹൻലാൽ കൊച്ചി: കൊവിഡ് 19 ബോധവത്കരണത്തിനായി ഏകാംഗ നാടകമൊരുക്കിയിരിക്കുകയാണ് സാബു പി.ടി എന്ന സിവിൽ പോലീസ് ഓഫീസർ. “ഞ്യാൻ പരേതൻ’ എന്ന ഓണ്‍ലൈൻ ഏകാംഗ നാടകം ചന്തിരൂർ മായ എന്ന നാടക സമിതിയുടെ ഫേസ്ബുക്ക് പേജിലൂടെ ഏപ്രിൽ 21-നാണ് പോസ്റ്റ് ചെയ്തത്. ഇതിനോടകം തന്നെ നാടകം വൈറൽ ആയിക്കഴിഞ്ഞു. അന്‍പതിനായിരത്തിലധികം ലൈക്കും 4,000 ഷെയറുമാണ് നാടകത്തിന് ലഭിച്ചിരിക്കുന്നത്. നാടകത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറായ സാബു തന്നെയാണ്. സാമൂഹിക അകലം പാലിക്കേണ്ടതിന്റെയും മാസ്ക്ക് ധരിക്കുന്നതിന്റെയും കൈ കഴുകുന്നതിന്റെയുമൊക്കെ ആവശ്യകത, കൊറോണ ബാധിച്ച് മരിച്ചയാൾ ശവമഞ്ചത്തിൽ കിടന്ന് ഓർക്കുന്നതാണ് ഞ്യാൻ പരേതൻ എന്ന നാടകത്തിന്റെ ഇതിവൃത്തം. സുഹൃത്തിൽ നിന്ന് ലഭിച്ച അസുഖം തന്റെ ജീവൻ എടുത്തപ്പോൾ സ്വന്തം ഭാര്യയെയും മക്കളെയും ഒരു നോക്ക് കാണാൻ പോലും കഴിയാതെ ജീവിതം…
Read Moreപ്രവാസികളെ സ്വീകരിക്കാന്‍ സജ്ജമായി കൊച്ചി; മടങ്ങിയെത്തുന്നവരുടെ താത്ക്കാലിക താമസത്തിനായി ആറായിരത്തിലധികം കേന്ദ്രങ്ങൾ സജ്ജം
കൊച്ചി: വിദേശത്തുനിന്നും എത്തുന്ന പ്രവാസി മലയാളികളെ സ്വീകരിക്കാനൊരുങ്ങി എറണാകുളം ജില്ല. മടങ്ങിയെത്തുന്നവരുടെ താത്ക്കാലിക താമസത്തിനായി വീടുകളും ഫ്ളാറ്റുകളും ഉള്‍പ്പെടെ ആറായിരത്തിലധികം സ്ഥലങ്ങളാണു കൊച്ചിയില്‍ ഒരുക്കിയിട്ടുള്ളത്. ‘ ജില്ലയിലെ വിവിധ പഞ്ചായത്ത് പ്രദേശങ്ങളില്‍ 4,701 വീടുകളും കൊച്ചി കോര്‍പറേഷനിലും വിവിധ നഗരസഭകളിലുമായി രണ്ടായിരത്തോളം വീടുകളും ഇതിനോടകം കണ്ടെത്തി കഴിഞ്ഞു. ഒരു വീട്ടില്‍ നാലു പേര് എന്ന രീതിയിലാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്. മുന്‍സിപ്പാലിറ്റി, കോര്പറേഷന് പരിധിയില്‍ 1,823 അപ്പാര്‍ട്മെന്റുകളും 109 വീടുകളുമാണ് കണ്ടെത്തിയിട്ടുള്ളത്. മുന്‍സിപ്പാലിറ്റി പരിധിയില്‍മാത്രം 21,000 പേര് വിദേശത്തുനിന്ന് എത്തുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. വിമാനത്താവളത്തില്‍ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയിലായിരിക്കും സ്ക്രീനിംഗും മറ്റു പരിശോധനകളും നടത്തുക. അന്താരാഷ്ട്ര നിലവാരമുള്ള സൗകര്യങ്ങളാകും ഇതിനായി പ്രയോജനപ്പെടുത്തുകയെന്നാണ് അധികൃതര്‍ നല്കുന്ന വിവരങ്ങള്‍.
Read Moreലോക്ക് ഡൗൺ ഇളവ്; എറണാകുളം ജില്ലയിലെ പ്രധാന മാർക്കറ്റുകളിലെത്തിയത് 106 ചരക്കു ലോറികൾ
കൊച്ചി: എറണാകുളം ജില്ലയിലെ പ്രധാന മാർക്കറ്റുകളിൽ ഇന്നലെ 106 ചരക്കു ലോറികളാണ് എത്തിയത്. ഇതിൽ വന്ന 113 ഡ്രൈവർമാരുടെയും ക്ലീനർമാരുടെയും വിവരങ്ങൾ ശേഖരിച്ചു. ഇതിൽ 84 പേരെ ജില്ലാ കണ്ട്രോൾ റൂമിൽനിന്നു ഫോണ്‍ വഴി ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിച്ചതായും ആരിലും രോഗലക്ഷണങ്ങൾ ഇല്ലെന്നും അധികൃതർ പറഞ്ഞു. ലോക്ക്ഡൗണിൽ ഇളവുകൾ പ്രഖാപിച്ച സാഹചര്യത്തിൽ, തുറന്ന് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ പ്രതിരോധ പ്രവർത്തങ്ങളുടെ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്നറിയാനായി രൂപീകരിച്ച എൻഫോഴ്സ്മെന്റ് സ്ക്വാഡുകൾ കൊച്ചി നഗരസഭ പ്രദേശത്ത് ഇന്നലെ 95 സ്ഥാപനങ്ങൾ സന്ദർശിച്ചു. മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ച പത്തു സ്ഥാപനങ്ങൾക്കെതിരേ തുടർനടപടികൾക്ക് ശുപാർശ ചെയ്യുകയും മൂന്ന് സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും ചെയ്തു. കൂടാതെ 28 സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ബോധവത്ക്കരണവും നൽകി. ഒരു മെഡിക്കൽ ഓഫീസർ, രണ്ട് പോലീസ് ഉദ്യോഗസ്ഥർ, രണ്ട് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ എന്നിവരടങ്ങുന്നതാണ് ഒരു സ്ക്വാഡ്. ഇത്തരത്തിൽ നാല് സ്ക്വാഡുകളാണു…
Read Moreകോവിഡ് 19; കൊച്ചിയിൽ പുതുതായി 63 പേർകൂടി നിരീക്ഷണത്തിൽ; 16 പേരെ നിരീക്ഷണ പട്ടികയിൽനിന്നും ഒഴിവാക്കി
കൊച്ചി: കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി എറണാകുളം ജില്ലയിൽ ഇന്നലെ പുതുതായി 63 പേരെ കൂടി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 16 പേരെ നിരീക്ഷണ പട്ടികയിൽനിന്നും ഒഴിവാക്കുകയും ചെയ്തു. ഇതോടെ ജില്ലയിൽ വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 880 ആയി. ഇതിൽ 426 പേർ ഹൈ റിസ്ക്ക് വിഭാഗത്തിൽ ഉൾപ്പെട്ടതിനാൽ 28 ദിവസത്തെ നിരീക്ഷണത്തിലും, 454 പേർ ലോ റിസ്ക് വിഭാഗത്തിൽ ഉൾപ്പെട്ടതിനാൽ 14 ദിവസത്തെ നിരീക്ഷണത്തിലും കഴിയണം. ഇന്നലെ പുതുതായി ഒരാളെ കളമശേരി മെഡിക്കൽ കോളജിൽ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു. ഇതോടെ ജില്ലയിൽ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 27 ആയി ഉയർന്നു. കളമശേരി മെഡിക്കൽ കോളജിൽ ആറുപേരും ആലുവ ജില്ലാ ആശുപത്രിയിൽ ഏഴ് പേരും കരുവേലിപ്പടി താലൂക്ക് ആശുപത്രിയിൽ ഒരാളും സ്വകാര്യ ആശുപത്രികളിൽ 13 പേരുമാണ് നിരീക്ഷണത്തിലുള്ളത്. ജില്ലയിലെ കോവിഡ്…
Read Moreഎറണാകുളം ജില്ല കോവിഡ് മുക്തം; അവസാന രോഗിയും ആശുപത്രി വിട്ടു
കൊച്ചി: എറണാകുളം ജില്ല കോവിഡ് മുക്തമായി. നിലവിൽ ചികിത്സയിലുണ്ടായിരുന്ന അവസാന രോഗിയും ഇന്നലെ ആശുപത്രി വിട്ടു. എറണാകുളം കലൂർ സ്വദേശിയായ വിഷ്്ണുവാണ് (23) രോഗമുക്തനായി ഇന്നലെ വീട്ടിലേക്ക് മടങ്ങിയത്. കഴിഞ്ഞ മാർച്ച് 22ന് യുഎഇയിൽ നിന്നും മടങ്ങിയെത്തിയ വിഷ്്ണുവിനെ ചുമ, ശ്വാസതടസം തുടങ്ങിയ രോഗലക്ഷണങ്ങളോടെയാണ് ഏപ്രിൽ നാലിന് കളമശേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. ഇദ്ദേഹത്തിന് കൊറോണ സ്ഥിരീകരിച്ച അഡ്മിറ്റ്ചെയ്ത പത്തനംതിട്ട സ്വദേശിയുമായും സന്പർക്കമുണ്ടായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ വിഷ്ണുവിന് കോവിഡ് രോഗബാധ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ 29 ദിവസമായി ഐസൊലേഷൻ വാർഡിൽ വിദഗ്ധ ചികിത്സയിൽ ആയിരുന്നു വിഷ്ണുവിനെ തുടർച്ചയായ സാന്പിളുകൾ നെഗറ്റീവ് ആയതിനെ തുടർന്നാണ് ഡിസ്ചാർജ് ച്തെത്. ചികിത്സയിലുടനീളം വിഷ്ണുവിന്റെ ആരോഗ്യനില തൃപ്തികരമായിരുന്നു. ഇദ്ദേഹത്തിന്റെ 15, 16 സാന്പിളുകളുടെ പരിശോധനാ ഫലങ്ങളാണ് നെഗറ്റീവായത്. കോളേജ് പ്രിൻസിപ്പൽ ഡോ. തോമസ് മാത്യുവിന്റെ നേതൃത്വത്തിൽ നോഡൽ ഓഫീസർ ഡോ. ഫത്തഹുദ്ധീൻ,…
Read More