കൊച്ചി: സംസ്ഥാനത്ത് ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ പാലക്കാട് ജില്ലയില്‍നിന്നുള്ള ഒരാള്‍ ചികിത്സയിലുള്ളത് കൊച്ചിയില്‍. കഴിഞ്ഞ 12ന് കൊച്ചി വിമാനത്താവളത്തില്‍ ദമാമില്‍നിന്നും എത്തിയ യാത്രക്കാരനാണു രോഗം സ്ഥിരീകരിച്ചത്. 35 വയസുള്ള ഇദേഹത്തെ രോഗലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് അന്നുതന്നെ കളമശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്നതായി അധികൃതര്‍ വ്യക്തമാക്കി. കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി മുന്നോട്ട് നീങ്ങവേ എറണാകുളം ജില്ലയില്‍ വീടുകളില്‍ നിരീക്ഷണത്തിലാക്കുന്നവരുടെ എണ്ണവും വര്‍ധിച്ചു. ഇന്നലെമാത്രം 338 പേരെയാണു വീടുകളില്‍ നിരീക്ഷണത്തിലാക്കിയത്. ഇതോടെ ജില്ലയില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 2,748 ആയി. ഇതില്‍ 19 പേര് ഹൈ റിസ്ക് വിഭാഗത്തിലും, 2,729 പേര് ലോ റിസ്ക് വിഭാഗത്തിലുമാണ്. ഇന്നലെമാത്രം 12 പേരെ പുതുതായി ആശുപത്രിയില്‍ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു. കളമശേരി മെഡിക്കല്‍ കോളജില്‍ നാലുപേരെയും മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ ഒരാളെയും സ്വകാര്യ ആശുപത്രികളില്‍ ഏഴ് പേരെയുമാണു പ്രവേശിപ്പിച്ചത്. വിവിധ…
Read MoreCategory: Kochi
ഡല്‍ഹിയില്‍ നിന്നു സ്പെഷല്‍ ട്രെയിനില്‍ കൊച്ചിയില്‍ ഇറങ്ങിയവരില്‍ ആരിലും രോഗലക്ഷണങ്ങളില്ല
കൊച്ചി: ഡല്‍ഹിയില്‍നിന്നു സ്പെഷല്‍ ട്രെയിനില്‍ ഇന്നു പുലര്‍ച്ചെ എറണാകുളത്തെത്തിയ യാത്രികരില്‍ ആരിലും കോവിഡ് 19 രോഗലക്ഷണങ്ങള്‍ ഇല്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍, യാത്രക്കാരില്‍ ഒരാളെ നെഞ്ചു വേദനയെത്തുടര്‍ന്നു കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുലര്‍ച്ചെ 1.45 ഓടെയാണു ട്രെയിന്‍ എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലെത്തിയത്. 237 പുരുഷന്മാരും 174 സ്ത്രീകളും ഉള്‍പ്പെടെ 411 പേര് ഇവിടെയിറങ്ങി. എറണാകുളം ജില്ലക്കാരായ 106 പേരാണു ട്രെയിനില്‍ ഉണ്ടായിരുന്നത്. ആലപ്പുഴയില്‍നിന്നുള്ള 45 യാത്രികരും ഇടുക്കി – 20, കോട്ടയം – 75, പത്തനംതിട്ട – 46, തൃശൂര്‍ – 91, മലപ്പുറം – 2, പാലക്കാട് – 12, കണ്ണൂര്‍ -ഒന്ന്, വയനാട് – മൂന്ന്, കൊല്ലം -19 എന്നിങ്ങനെയാണ് മറ്റ് ജില്ലകളില്‍നിന്നുള്ള യാത്രികര്‍ എത്തിയത്. സ്റ്റേഷനില്‍ ഇറങ്ങിയ ഉടനെ യാത്രക്കാരെ നിശ്ചിത അകലം പാലിച്ച് നിര്‍ത്തിയശേഷം ക്രമമായി ഓരോരുത്തരെയും…
Read Moreകടക്ക് പുറത്ത്! രഹന ഫാത്തിമയെ ജോലിയില്‍നിന്നു ബിഎസ്എന്‍എല്‍ പിരിച്ചുവിട്ടു
കൊച്ചി: ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ടു വിവാദത്തിലായ രഹന ഫാത്തിമയെ ജോലിയില്‍നിന്നു ബിഎസ്എന്‍എല്‍ പിരിച്ചുവിട്ടു. മതവികാരം വൃണപ്പെടുത്തിയെന്ന കുറ്റത്തിനു രഹനയ്ക്കെതിരേ പോലീസ് കേസെടുത്തിരുന്നു. ഇതേത്തുടര്‍ന്ന് അച്ചടക്കലംഘനം ആരോപിച്ചു 2018 നവംബര്‍ 27നു ജോലിയില്‍നിന്നു സസ്പെൻഡ് ചെയ്തിരുന്നു. ബിഎസ്എന്‍എലില്‍ ടെലികോം ടെക്നീഷ്യയായിരിക്കേയായിരുന്നു നടപടി. ജോലിയില്‍നിന്നു പിരിച്ചുവിട്ട കാര്യം ഇന്നലെ സമൂഹമാധ്യമത്തിലൂടെ രഹന ഫാത്തിമതന്നെയാണ് വെളിപ്പെടുത്തിയത്.
Read Moreവ്യാജ വാറ്റ്; പെരുമ്പാവൂരിൽ സിനിമ-സീരിയൽ അണിയറ പ്രവർത്തകൻ പിടിയിൽ
പെരുന്പാവൂർ: പെരുന്പാവൂരിൽ എക്സൈസ് നടത്തിയ പരിശോധനയിൽ വാജ്യവാറ്റുമായി സിനിമ-സീരിയൽ അണിയറ പ്രവർത്തകൻ പടിയിൽ. ചേലാമറ്റം ഒക്കൽ വട്ടപ്പാറ മണി എന്നയാളാണ് കുന്നത്തുനാട് എക്സൈസിന്റെ പിടിയിലായത്. ഒക്കലിൽ വീട്ടിൽ വാജ്യവാറ്റ് നിർമിച്ച് വിൽക്കുന്നുവെന്ന് എറണാകുളം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ എ.എസ്. രഞ്ജിത്തിനു ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന. സ്ഥലത്തെത്തിയ എക്സൈസ് സംഘത്തെ കണ്ട മണി അകത്തുനിന്നും വാതിൽ അടച്ച് വീട്ടിൽ ഉണ്ടായിരുന്ന ചാരായവും വാഷും ശുചിമുറിയിൽ ഒഴിച്ചുകളഞ്ഞശേഷം പാത്രങ്ങളിലും തറയിലും മണ്ണെണ്ണ ഒഴിച്ചു കഴുകി. വളരെ നേരത്തേ പരിശ്രമത്തിനു ശേഷമാണ് പ്രതി വാതിൽ തുറന്നത്. തുടർന്നു നടന്ന പരിശോധനയിൽ വീട്ടിൽ നിന്നും കുറച്ച് വാറ്റുചാരായവും വാഷും വാറ്റുപകരണങ്ങളും എക്സൈസ് പിടിച്ചെടുത്തു. പ്രതിയായ മണി സിനിമ-സീരിയൽ രംഗത്ത് അണിയറ പ്രവർത്തകനായി ജോലി നോക്കുന്നയാളാണ്. വല്ലം, ഒക്കൽ തുരുത്ത് തുടങ്ങിയ ഭാഗങ്ങളിലും പരിശോധന നടന്നു. കുന്നത്തുനാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ.എസ്.…
Read Moreമാസ്ക്ക് ധരിക്കാൻ വിമുഖത കാട്ടുന്ന കുട്ടികൾക്കായി കാർട്ടൂൺ മാസ്ക്കുകൾ വിപണിയിൽ; അഞ്ചു മുതൽ 150 രൂപവരെ വില
ആലുവ: കൊറോണക്കാലത്ത് മാസ്ക്ക് ധരിക്കൽ നിർബന്ധമായതോടെ കാർട്ടൂൺ കഥാപാത്രങ്ങൾ പ്രിന്റ് ചെയ്തു നിർമിച്ച കുട്ടി മാസ്ക്കുകൾ വിപണിയിലെത്തി. ഡിസൈനർ മാസ്ക്കുകൾക്കും യൂണിഫോം മാസ്ക്കുകൾക്കും പിന്നാലെയാണ് കൗതുകം ജനിപ്പിച്ച് ചെറിയ മാസ്ക്കുകൾ കുട്ടികൾക്കായി എത്തിയിരിക്കുന്നത്. ഇഷ്ടകഥാപാത്രങ്ങളുടെ ചിത്രങ്ങൾ പതിച്ചിട്ടുള്ളതിനാൽ കുട്ടികൾ മാസ്ക്ക് ധരിക്കാൻ വിമുഖത കാട്ടില്ലെന്നാണ് നിഗമനം. കഴുകി വീണ്ടും ഉപയോഗിക്കാവുന്ന രണ്ട് ആവരണങ്ങളുള്ള മാസ്ക്കാണ് കുട്ടികൾക്കായി തയാറാക്കിയിരിക്കുന്നത്. കോട്ടൺ, പേപ്പർ, ബനിയൻ, ഡിസ്പോസിബിൾ തുടങ്ങിയവ കൊണ്ട് വനിതാസംഘങ്ങളാണ് നിർമാണം. മാസ്ക്കുകൾക്ക് ഒരുമാസം വരെ ഗാരണ്ടി നൽകുമെന്നു മൊത്തവ്യാപാരിയായ ജോഷി അറയ്ക്കൽ പറഞ്ഞു. അഞ്ചു രൂപ മുതൽ 150 രൂപ വരെയുള്ള മാസ്ക്കുകൾ വിപണിയിലെത്തി.
Read Moreകോവിഡ് 19; എറണാകുളത്ത് രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്കപ്പട്ടിക തയാറാക്കി; എല്ലാവരും വീടുകളില്‍ നിരീക്ഷണത്തില്‍
കൊച്ചി: ഒരിടവേളയ്ക്കുശേഷം എറണാകുളം ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച മൂന്ന് പേരുടെയും പ്രാഥമിക സമ്പര്‍ക്ക പട്ടിക അധികൃതര്‍ തയാറാക്കി. കഴിഞ്ഞ എട്ടിന് രോഗം സ്ഥിരീകരിച്ച 30 വയസുള്ള ചെന്നൈ സ്വദേശിനിയുടെ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ 12 പേരാണുള്ളത്. ഇതില്‍ ആറുപേര്‍ എറണാകുളം ജില്ലയില്‍ നിന്നുള്ളവരും, നാലുപേര്‍ പാലക്കാട് ജില്ലയില്‍നിന്നുള്ളവരും രണ്ടുപേര്‍ ചെന്നൈയില്നിന്നുള്ളവരുമാണ്. ഒന്‍പതിന് രോഗം സ്ഥിരീകരിച്ച 23 കാരനായ മലപ്പുറം സ്വദേശിയുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ 26 പേരാണ് വന്നിട്ടുള്ളത്. ഇവരെല്ലാം ഏഴിനുണ്ടായിരുന്ന അബുദാബി-കൊച്ചി വിമാനത്തില്‍ സഞ്ചരിച്ച എറണാകുളം ജില്ലക്കാരാണ്. ഇതില്‍ ഏഴ് പേര് ഹൈ റിസ്ക് വിഭാഗത്തിൽ ഉള്‍പ്പെടുന്നു. പത്തിന് രോഗം സ്ഥിരീകരിച്ച അഞ്ചു വയസുള്ള ആണ്‍കുട്ടിയുടെ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയിലുള്ള എട്ട് പേരില്‍ അഞ്ചുപേര്‍ എറണാകുളം ജില്ലയില്‍നിന്നുള്ളവരും മൂന്നുപേര്‍ പാലക്കാട് ജില്ലക്കാരുമാണ്. ആദ്യം രോഗം സ്ഥിരീകരിച്ച ചെന്നൈ സ്വദേശിനിയുടെ മകനാണ് അഞ്ചുവയസുകാരന്. ഈ മൂന്ന് കേസുകളുടെയും പ്രാഥമിക സമ്പര്‍ക്ക…
Read Moreവിദേശങ്ങളിൽ നിന്നും മടങ്ങിയെത്തിയവർ നേരിട്ട് ആശുപത്രികളില്‍ പോകരുത്; ചെയ്യേണ്ട കാര്യങ്ങൾ ഇങ്ങനെ
കൊച്ചി: വിദേശങ്ങളില്‍നിന്നും മറ്റ് സംസ്ഥാനങ്ങളില്‍നിന്നും മടങ്ങിയെത്തിയവര്‍ നിരീക്ഷണ കാലയളവില്‍ ചികിത്സക്കായി യാതൊരു കാരണവശാലും നേരിട്ട് സര്‍ക്കാര്‍/സ്വകാര്യ ആശുപത്രികളില്‍ പോകുവാന്‍ പാടില്ലെന്ന് അധികൃതര്‍ അറിയിച്ചു. ചികിത്സ ആവശ്യമുള്ളവര്‍ കണ്ട്രോള് റൂമില്‍ വിളിക്കുകയും ഇവിടെനിന്നുള്ള നിര്‍ദേശപ്രകാരം പ്രവര്‍ത്തിക്കേണ്ടതുമാണ്. ജില്ലാ കണ്ടോള് റൂം വഴി ഐഎംഎ ഹൗസില്‍ പ്രവര്‍ത്തിക്കുന്ന ടെലി മെഡിസിന് സംവിധാനത്തിലൂടെയും വൈദ്യ സഹായം നല്കി വരുന്നു. നിരീക്ഷണത്തിലിരിക്കുന്ന ഗര്‍ഭിണികളും നേരിട്ട് ആശുപത്രികളില്‍ പോകുവാന്‍ പാടില്ല. ജില്ലാ കണ്ട്രോള് റൂമില്‍ വിളിച്ച് അവിടെ നിന്നുമുള്ള നിര്‍ദേശപ്രകാരം ചികിത്സ തേടേണ്ടതാണെന്നും അധികൃതര്‍ അറിയിച്ചു.
Read Moreനിമിലിന്റെ വെന്റിലേറ്ററിനു വില കുറവ്, പ്രയോജനം കൂടുതൽ! പഠനം ഡോക്ടറാകാനാണെങ്കിലും മലപ്പുറം അരീക്കോട് തെരട്ടുമ്മല് സ്വദേശി നിമിലിനു കമ്പം എൻജിനീയറിംഗിലാണ്….
നൊമിനിറ്റ ജോസ് കൊച്ചി: പഠനം ഡോക്ടറാകാനാണെങ്കിലും മലപ്പുറം അരീക്കോട് തെരട്ടുമ്മല് സ്വദേശി നിമിലിനു കന്പം എൻജിനീയറിംഗിലാണ്. പാലക്കാട് കരുണ മെഡിക്കല്‍ കോളജിലെ മൂന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിയായ നിമില്‍ സലാം ലോക്ക് ഡൗണ്‍ കാലത്ത് നടത്തിയ പരീക്ഷണനിരീക്ഷണങ്ങള്‍ ചെന്നുനിന്നത് വേഗ്വാര് എന്നു പേരിട്ടിരിക്കുന്ന പോര്‍ട്ടബിള്‍ വെന്റിലേറ്ററിന്റെ നിര്‍മിതിയിൽ. കുറഞ്ഞ മുതല്‍മുടക്ക്, ഐഒടി (ഇന്റര്‍നെറ്റ് ഓഫ് തിംഗ്സ്) ആന്‍ഡ്രോയിഡ് പ്ലാറ്റ്ഫോമിലുള്ള പ്രവര്‍ത്തനം, ആശുപത്രിക്കു പുറത്തുള്ള മെഡിക്കല്‍ ക്യാമ്പുകളില്‍ പോലും ഉപയോഗയോഗ്യം എന്നിങ്ങനെ പുതിയ കണ്ടുപിടിത്തത്തിന്റെ പ്രത്യേകതകള്‍ നിരവധിയാണെന്നു നിമില്‍ അവകാശപ്പെടുന്നു. നിലവില്‍ വിപണിയിലുള്ള പോര്‍ട്ടബിള്‍ വെന്റിലേറ്ററുകള്‍ക്ക് ആറു ലക്ഷം രൂപ മുതല്‍ വില വരും. ഇവയ്ക്കു തുടര്‍ച്ചയായി പ്രവര്‍ത്തിക്കാനും പരിമിതിയുണ്ട്. വേഗ്വാറിന് 20,000 രൂപ മുതല്‍ 50,000 രൂപ വരെ മാത്രമാണു വില വരിക. പല വെന്റിലേറ്ററുകളുടെയും പ്രശ്നം ശ്വാസം ഉള്ളിലേക്ക് എടുക്കാന്‍ സഹായിക്കും, പുറന്തള്ളാന്‍ സഹായിക്കില്ല എന്നതാണ്.…
Read Moreകോവിഡ് 19; എറണാകുളത്ത് പ്രവർത്തിക്കുന്ന കണ്ട്രോള് റൂമില്‍ ലഭിച്ചത് 610 കോളുകൾ
കൊച്ചി: എറണാകുളം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂമിലേക്കുള്ള വിളികളിലും വര്‍ധന. ഇന്നലെ 610 കോളുകളാണ് കണ്ട്രോള് റൂമില്‍ ലഭിച്ചത്. ഇതില്‍ 123 കോളുകള്‍ പൊതുജനങ്ങളില്നിന്നുമായിരുന്നു. പാസിന്റെ ലഭ്യത, ചെക്ക്പോസ്റ്റുകളിലുള്ള നടപടിക്രമങ്ങള്‍, കോവിഡ് കെയര്‍ സെന്ററുകളുടെ വിവരങ്ങള്‍ അറിയുന്നതിനും രാജസ്ഥാന്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍നിന്നും കേരളത്തിലേക്കുള്ള ട്രെയിന്‍ സര്‍വീസ് ഉണ്ടാകുമോയെന്നറിയുന്നതിനുമായിരുന്നു കൂടുതല്‍ വിളികളും. വാര്‍ഡ് തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ സംഘങ്ങള്‍ ഇന്നലെ 3,135 വീടുകള്‍ സന്ദര്‍ശിച്ചു ബോധവത്ക്കരണം നടത്തി. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുമായി ഫോണ്‍ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു. ജില്ലയിലെ പ്രധാന മാര്‍ക്കറ്റുകളില്‍ ഇന്നലെ 31 ചരക്കു ലോറികളാണ് എത്തിയത്. ഇതില്‍ വന്ന 34 ഡ്രൈവര്‍മാരുടെയും ക്ലീനര്‍മാരുടെയും വിവരങ്ങള്‍ ശേഖരിച്ചു. ഇതില്‍ 20 പേരെ കണ്ട്രോള് റൂമില്‍നിന്നു ഫോണ്‍ വഴി ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിച്ചു. ഇന്നലെ ജില്ലയില്‍ 92 കമ്മ്യൂണിറ്റി കിച്ചനുകള്‍ പ്രവര്‍ത്തിച്ചു. ഇതില്‍…
Read Moreകോവിഡ് 19; കൊച്ചിയില്‍ ആശുപത്രികളിൽ നിരീക്ഷണത്തിലെത്തു ന്നവരുടെ എണ്ണം വർധിക്കുന്നു; നിരീക്ഷണത്തിലുള്ളത് 31 പേര്
കൊച്ചി: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി മുന്നോട്ട് നീങ്ങവേ എറണാകുളം ജില്ലയില്‍ വിവിധ ആശുപത്രികളില്‍ നീരിക്ഷണത്തില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിലും വര്‍ധന. ഇന്നലെമാത്രം 16 പേരെ പുതുതായി ആശുപത്രിയില്‍ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു. ഇതോടെ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 31 ആയി. കളമശേരി മെഡിക്കല്‍ കോളജില്‍ അഞ്ചുപേരെയും കരുവേലിപ്പടി താലൂക്ക് ആശുപത്രിയില്‍ രണ്ടുപേരെയും സ്വകാര്യ ആശുപത്രികളിലായി ഒന്പതുപേരെയുമാണു പുതുതായി നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചത്. ഇതോടെ കളമശേരി മെഡിക്കല്‍ കോളജില്‍ 11 പേരും കരുവേലിപ്പടി താലൂക്ക് ആശുപത്രിയില്‍ മൂന്നുപേരും സ്വകാര്യ ആശുപത്രികളില്‍ 17 പേരും നിരീക്ഷണത്തിലായി. ജില്ലയില്‍ ഇന്നലെ പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നിലവില്‍ കോവിഡ് ബാധിച്ച് മൂന്നുപേരാണ് ചികിത്സയിലുള്ളത് . ഇതില്‍ ഒരാള്‍ സ്വകാര്യ ആശുപത്രിയിലും, ബാക്കി രണ്ടുപേര്‍ കളമശേരി മെഡിക്കല്‍ കോളജിലുമാണുള്ളത്. ഇന്നലെ കൊച്ചിയില്‍ 251 പേരെ കൂടി പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ…
Read More