സ്വന്തം ലേഖിക കൊച്ചി: കോവിഡ് 19ന്റ പശ്ചാത്തലത്തിൽ കൊ ച്ചി സിറ്റി പോലീസ് പ്രാർഥനാ ഗാനം പുറത്തിറക്കി. ലോകം മുഴുവൻ സുഖം പകരാൻ എന്ന പ്രശസ്തമായ ഗാനം പാടി ചിത്രീകരിച്ചിരിക്കുന്നത് കൊച്ചി സിറ്റി പോലീസിലെ 15 ഉദ്യോഗസ്ഥർ ചേർന്നാണ്. ഡ്യൂട്ടി പോയിന്റുകളിൽ നിന്നും പാടി പൂർണമായും മൊബൈലിൽ ചിത്രീകരിച്ചിരിക്കുന്ന ഈ ഗാനത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്െ സെ ൻ ട്രൽ പോലീസ് സ്റ്റേഷനിലെ സീനിയർ സിപിഒയായ മനോജ്കുമാർ കാക്കൂരാണ്. സെൻട്രൽ സ്റ്റേഷൻ സിഐ എസ്. വിജയശങ്കറിന്റെ ആശയത്തിൽ രൂപപ്പെടുത്തിയ ഈ ഗാനത്തിലൂടെ പൊതുജനങ്ങൾ നിർബന്ധമായും സർക്കാർ നിർദേശങ്ങൾ പാലിക്കണമെന്നും, അത്യാവശ്യ കാര്യങ്ങൾക്ക് വേണ്ടി മാത്രം പുറത്തിറങ്ങിയാൽ മതിയെന്നും, പൊതുജന സംരക്ഷണം ഉറപ്പു വരുത്താൻ പോലീസ് സദാ ജാകരൂകരായി പുറത്തുണ്ടെന്നുമുള്ള സന്ദേശമാണ് പോലീസ് നൽകുന്നത്. കൊച്ചി സിറ്റി ഡിസിപി പി. എൻ.രമേഷ്കുമാർ, എസ്പി മാരായ സുരേഷ് പി.എസ്, രാജേഷ് ടി.ആർ,…
Read MoreCategory: Kochi
മുഖ്യമന്ത്രിയുടെ അനുമതി വൈകുന്നു; ഉത്തര്‍പ്രദേശില്‍ കുടുങ്ങി നവോദയ സ്കൂള്‍ വിദ്യാര്‍ഥികള്‍
കൊച്ചി: മുഖ്യമന്ത്രിയുടെ അനുമതി വൈകുന്നതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ കുടങ്ങി നേര്യമംഗലം നവോദയ സ്കൂളിലെ വിദ്യാര്‍ഥികള്‍. അക്കാദമിക് പ്രോജക്ടിന്റെ ഭാഗമായി പഠനം പൂര്‍ത്തിയാക്കിയ ഒമ്പതാം ക്ലാസുകാരായ പത്തൊന്‍പതോളം വിദ്യാര്‍ഥികളാണ് ഉത്തര്‍പ്രദേശ് ബല്യയിലെ നവോദയ സ്കൂളില്‍ കുടുങ്ങിയിരിക്കുന്നത്. മറ്റു ജില്ലകളിലെ നവോദയ സ്കൂളില്‍ നിന്നുമുള്ള വിദ്യാര്‍ഥികളും ഇക്കൂട്ടത്തിലുണ്ട്. സിലബസ് പ്രകാരം താത്പര്യമുള്ള വിദ്യാര്‍ഥികള്‍ക്ക് മറ്റു സംസ്ഥാനങ്ങളിലെ നവോദയ സ്കൂളുകളില്‍ പഠനം നടത്താം. അവിടെ നിന്നുള്ളവര്‍ക്ക് കേരളത്തിലെ നവോദയ സ്കൂളുകളിലും പഠിക്കാവുന്നതാണ്. ഇത്തരത്തില്‍ പഠനത്തിനായി പോയ വിദ്യാര്‍ഥികളാണ് തിരിച്ചുവരാനാവാതെ കുടുങ്ങിയിരിക്കുന്നത്. വിദ്യാര്‍ഥികളെ തിരിച്ചെത്തിക്കുന്നതിന് സ്കൂള്‍ അധികൃതരുടെയും ജില്ലാ ഭരണകൂടത്തിന്റെയും ഭാഗത്തു നിന്നുള്ള നടപടികള്‍ ഏകദേശം പൂര്‍ത്തീകരിച്ചിട്ടുണ്ടെന്ന് രക്ഷിതാക്കള്‍ പറയുന്നു. എന്നാല്‍ ഇതുസംബന്ധിച്ച മുഖ്യമന്ത്രിയുടെ ഉത്തരവ് വൈകുന്നതാണ് വിദ്യാര്‍ഥികളെ എത്തിക്കുന്നതിന് തിരിച്ചടിയാകുന്നത്. ഉത്തര്‍പ്രദേശില്‍ ഭക്ഷണവും ഫോണ്‍ മുതലായ സൗകര്യങ്ങളും സ്കൂള്‍ അധികൃതര്‍ നല്‍കുന്നുണ്ടെങ്കിലും സമീപത്ത് ആശുപത്രി പോലുള്ള സൗകര്യങ്ങള്‍ ഇല്ലാത്തത് രക്ഷിതാക്കളെ കൂടുതല്‍…
Read Moreമദ്യശാലകൾ തുറക്കാൻ തീരുമാനം എടുത്തിട്ടില്ലെന്ന്എക്സൈസ് മന്ത്രി
കൊച്ചി: സംസ്ഥാനത്ത് മദ്യശാലകൾ തുറക്കാൻ തീരുമാനം എടുത്തിട്ടില്ലെന്ന് എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ. മെയ് മൂന്നിന് ദേശീയ ലോക്ക്ഡൗണ്‍ അവസാനിച്ചാലും അടുത്ത ദിവസം മദ്യശാലകൾ തുറക്കുന്നിനെ കുറിച്ച് തീരുമാനം എടുത്തിട്ടില്ല. സംസ്ഥാനത്ത് മദ്യശാലകൾ തുറക്കേണ്ട സാഹചര്യം ഉണ്ടായാൽ സ്വീകരിക്കേണ്ട നടപടികളാണു ബിവറേജസ് കോർപറേഷൻ എംഡിയുടെ ഉത്തരവിൽ ഉള്ളതെന്നും ആലുവയിൽ മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് നാല് ലക്ഷത്തിലധികം അതിഥിത്തൊഴിലാളികളുണ്ട്. ഇവർക്കുള്ള താമസ സൗകര്യം, ചികിത്സ, ഭക്ഷണം എന്നിവയെല്ലാം ഒരുക്കി നൽകിയിട്ടുണ്ട്. ഇവരെ നാട്ടിലെത്തിക്കാൻ കേന്ദ്ര സർക്കാർ നോണ്‍ സ്റ്റോപ്പ് ട്രെയിൻ അനുവദിക്കണമെന്നാണ് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിട്ടുള്ളത്. റോഡ് വഴി തൊഴിലാളികളെ കൊണ്ടുപോകുന്നത് നിലവിലെ സ്ഥിതിയിൽ പ്രായോഗികമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Moreചീഫ് സെക്രട്ടറി തനിക്കെതിരെ പ്രതികാര ബുദ്ധിയോടെ പ്രവർത്തിക്കുന്നു; കാരണം കാണിക്കൽ നോട്ടീസ് റദ്ദാക്കണമെന്ന ആവശ്യവുമായി രാജു നാരായണ സ്വാമി ഹൈക്കോടതിയിൽ
കൊച്ചി: സർക്കാരിന്റെ കാരണം കാണിക്കൽ നോട്ടീസിനെതിരെ രാജു നാരായണ സ്വാമി ഐഎഎസ് ഹൈക്കോടതിയിൽ. കാരണം കാണിക്കൽ നോട്ടീസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം ഹർജി നൽകി. സർവീസിൽ നിന്ന് പുറത്താക്കുന്നതിനു മുന്നോടിയായുള്ള കാരണം കാണിക്കൽ നോട്ടീസിന് എതിരെ രാജു നാരായണ സ്വാമി ഐഎഎസ് ഹൈക്കോടതിയെ സമീപിച്ചു. കാരണം കാണിക്കൽ നോട്ടീസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് അദ്ദേഹം ഹൈക്കോടതിയിൽ ഹർജി നൽകി. സർവീസിൽ ഹാജരാകാതിരുന്ന ദിവസങ്ങൾ തെറ്റായി കണക്കു കൂട്ടിയാണ് തനിക്കെതിരെയുള്ള നടപടി. ചീഫ് സെക്രട്ടറി ടോം ജോസ് തനിക്കെതിരെ പ്രതികാര ബുദ്ധിയോടെ പ്രവർത്തിക്കുകയാണ്. സംസ്ഥാന സർവീസിൽ തിരിച്ചു കയറാൻ താൻ തയാറാണെന്ന് അറിയിച്ചെങ്കിലും ഇത് തടയാൻ ചീഫ് സെക്രട്ടറി ശ്രമിക്കുകയാണെന്നും രാജു നാരായണസ്വാമി ആരോപിക്കുന്നു. 15 ദിവസത്തിനുളളിൽ ജോലിയിൽ പ്രവേശിക്കണമെന്ന് കാട്ടി കഴിഞ്ഞ ഫെബ്രുവരിയിൽ രാജു നാരായണസ്വാമിക്ക് സർക്കാർ നോട്ടീസ് നൽകിയിരുന്നു. കേന്ദ്ര സർവീസിൽ നിന്നും മടങ്ങിയിട്ടും സംസ്ഥാന സർവീസിൽ പ്രവേശിച്ചില്ലെന്നാണ്…
Read Moreസ്വർണവില പുതിയ ഉയരത്തിൽ; പവന് 34,080 രൂപ; മാറ്റമില്ലാതെ ഇന്ധനവില
കൊച്ചി: സ്വർണവില വീണ്ടും പുതിയ ഉയരത്തിൽ. ഇന്ന് ഗ്രാമിന് 35 രൂപയും പവന് 280 രൂപയും വർധിച്ച് പവന് 34,080 രൂപയും ഗ്രാമിന് 4,260 രൂപയുമെന്ന സർവകാല റിക്കാർഡ് വിലയാണു രേഖപ്പെടുത്തിയത്. കഴിഞ്ഞ 24 ന് രേഖപ്പെടുത്തിയ ഗ്രാമിന് 4,250 രൂപയും പവന് 34,000 രൂപയുമായിരുന്നു ഇതുവരെയുള്ള റിക്കാർഡ് വില. ഇതാണ് ഇന്ന് മറികടന്നത്. കൊച്ചി: സംസ്ഥാനത്ത് തുടർച്ചയായ 44-ാം ദിനവും ഇന്ധനവിലയിൽ മാറ്റമില്ല. കൊച്ചിയിൽ പെട്രോൾ വില ലിറ്ററിന് 71.57 രൂപയും ഡീസൽ വില 65.85 രൂപയിലും തുടരുന്പോൾ തിരുവനന്തപുരത്താകട്ടെ പെട്രോൾ വില 72.99 രൂപയും ഡീസൽ വില 67.19 രൂപയുമാണ്. കഴിഞ്ഞ മാസം 16ന് പെട്രോളിന് 17 പൈസയും ഡീസലിന് 16 പൈസയും കുറഞ്ഞശേഷം നാളിതുവരെ ഇന്ധനവില കൂടുകയോ കുറയുകയോ ചെയ്തിട്ടില്ല.
Read Moreകോവിഡ് 19; കൊച്ചിയിൽ ഹൈ റിസ്ക് വിഭാഗത്തിലുള്ളവരുടെ എണ്ണം വർധിക്കുന്നു
കൊച്ചി: എറണാകുളം ജില്ലയിൽ കഴിഞ്ഞ 24 ദിവസമായി പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും ഹൈ റിസ്ക് വിഭാഗത്തിൽ ഉൾപ്പെട്ട് നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം വർധിക്കുന്നു. ജില്ലയിലാകെ 736 പേരാണു വീടുകളിൽ നിരീക്ഷണത്തിൽ കഴിഞ്ഞുവരുന്നത്. ഇതിൽ 381 പേർ ഹൈ റിസ്ക്ക് വിഭാഗത്തിലും 355 പേർ ലോ റിസ്ക് വിഭാഗത്തിലും ഉൾപ്പെടുന്നു. ഇന്നലെ 338 പേരെയാണു വീടുകളിൽ നിരീക്ഷണത്തിനായി നിർദേശിച്ചത്. നിരീക്ഷണ കാലയളവ് അവസാനിച്ചതിനെത്തുടർന്ന് 44 പേരെ നിരീക്ഷണപ്പട്ടികയിൽനിന്ന് ഒഴിവാക്കി. ഇന്നലെ പുതുതായി പത്തു പേരെ ആശുപത്രിയിൽ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു. ഇതിൽ രണ്ടു പേർ കളമശേരി മെഡിക്കൽ കോളജിലും, അഞ്ചുപേർ ആലുവ ജില്ലാ ആശുപത്രിയിലും, മൂന്നുപേർ സ്വകാര്യ ആശുപത്രിയിലുമാണുള്ളത്. വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലുണ്ടായിരുന്ന എട്ടുപേരെ ഇന്നലെ ഡിസ്ചാർജ് ചെയ്തു. കളമശേരി മെഡിക്കൽ കോളജിൽനിന്ന് നാലു പേരെയും ആലുവ ജില്ലാ ആശുപത്രിയിൽനിന്ന് സ്വകാര്യ ആശുപത്രിയിൽ നിന്നുമായി രണ്ടു പേർ…
Read More43-ാം ദിവസവും മാറ്റമില്ലാതെ ഇന്ധനവില; കൊച്ചിയിൽ പെട്രോൾ വില ലിറ്ററിന് 71.57 രൂപ
കൊച്ചി: സംസ്ഥാനത്ത് ഇന്നും ഇന്ധനവിലയിൽ മാറ്റമില്ല. കൊച്ചിയിൽ പെട്രോൾ വില ലിറ്ററിന് 71.57 രൂപയും ഡീസൽ വില 65.85 രൂപയിലും തുടരുന്പോൾ തിരുവനന്തപുരത്താകട്ടെ പെട്രോൾ വില 72.99 രൂപയും ഡീസൽ വില 67.19 രൂപയിലും തുടരുകയാണ്. തുടർച്ചയായ 43-ാം ദിവസമാണ് സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നത്. കഴിഞ്ഞ മാസം 16ന് പെട്രോളിന് 17 പൈസയും ഡീസലിന് 16 പൈസയും കുറഞ്ഞശേഷം നാളിതുവരെ ഇന്ധനവില കൂടുകയോ കുറയുകയോ ചെയ്തിട്ടില്ല.
Read Moreകോവിഡ് 19; കൊച്ചിയിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം വീണ്ടും മേലോട്ട്; സാന്പിൾ ശേഖരണം കൂടുതൽ ശക്തിപ്പെടുത്തി
കൊച്ചി: കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ ഉൗർജിതമായി തുടരുന്നതിനിടെ എറണാകുളം ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം വീണ്ടും വർധിക്കുന്നു. ഇന്നലെമാത്രം പുതുതായി 130 പേരെയാണു വീടുകളിൽ നിരീക്ഷണത്തിനായി നിർദേശിച്ചത്. നിരീക്ഷണ കാലയളവ് അവസാനിച്ചതിനെത്തുടർന്ന് 29 പേരെ നിരീക്ഷണ പട്ടികയിൽനിന്നും ഒഴിവാക്കി. ഇതോടെ ജില്ലയിൽ വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 442 ആയി ഉയർന്നു. ഇതിൽ 115 പേർ ഹൈ റിസ്ക്ക് വിഭാഗത്തിലും 327 പേർ ലോ റിസ്ക് വിഭാഗത്തിൽ ഉൾപ്പെടുന്നവരാണ്. ഇന്നലെ പുതുതായി ഒരാളെ സ്വകാര്യ ആശുപത്രിയിൽ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു . ഇതോടെ ജില്ലയിൽ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 20 ആയി. കളമശേരി മെഡിക്കൽ കോളജിൽ ഏഴു പേരും ആലുവ ജില്ലാ ആശുപത്രിയിൽ മൂന്നു പേരും കരുവേലിപ്പടി താലൂക്ക് ആശുപത്രിയിൽ രണ്ടുപേരും സ്വകാര്യ ആശുപത്രികളിലായി എട്ടുപേരുമാണു ചികിത്സയിലുള്ളത്. അതിനിടെ, മാർച്ച് 21 മുതൽ രോഗം…
Read Moreലോക്ക് ഡൗണ്‍; സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ മാനസികോല്ലാസത്തിന് ഓണ്‍ലൈൻ പ്രോഗ്രാമുമായി കൊച്ചി സിറ്റി പോലീസ്
സീമ മോഹൻലാൽ കൊച്ചി: ലോക്ക് ഡൗണ്‍ കാലത്ത് വീടുകളിൽ കഴിയുന്ന കൊച്ചി സിറ്റിയിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾക്കായി വേറിട്ട ഓണ്‍ലൈൻ പ്രോഗ്രാം ഒരുക്കിയിരിക്കുകയാണ് കൊച്ചി സിറ്റി പോലീസ്. സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ മാനസികോല്ലാസത്തിനും പ്രചോദനത്തിനും വേണ്ടി ഗെയിം ചേഞ്ചർ എന്ന ഓണ്‍ലൈൻ പ്രോഗ്രാമാണ് ഒരുക്കിയിരിക്കുന്നത്. എല്ലാ ദിവസവും കൊച്ചി സിറ്റിയിലെ എസ്പിസി സ്കൂളുകളിൽ നിന്നുള്ള നാലു കുട്ടികൾക്ക് ഓണ്‍ലൈൻ പ്രോഗ്രാമിൽ പങ്കെടുക്കാം. സിറ്റി പരിധിയിൽ 17 എസ്പിസി സ്കൂളുകളാണുള്ളത്. കേഡറ്റുകളുമായി സംവദിക്കുന്നത് ജില്ലയിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥരാണ്. ഒരു മണിക്കൂറാണ് പ്രോഗ്രാമിന്റെ ദൈർഘ്യം. എട്ട്, ഒന്‍പത് ക്ലാസുകളിലെ കുട്ടികളാണ് ഇതിൽ പങ്കെടുക്കുന്നത്. കുട്ടികളെ നേതൃനിരയിലേക്ക് ഉയർത്തൽ, മൈൻഡ് സെറ്റിംഗ്, വിജയത്തിലേക്ക് എത്താനുള്ള മാർഗങ്ങൾ നിർദേശങ്ങൾ തുടങ്ങി വിവിധ വിഷയങ്ങളാണ് പ്രോഗ്രാമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 500ലധികം കുട്ടികൾ ഇതിനകം പങ്കെടുത്തു കഴിഞ്ഞു. ലോക്ക് ഡൗണ്‍ മൂലം പുറത്തുപോകാനാവാതെ വീട്ടിലിരിക്കുന്ന കുട്ടികളുടെ…
Read Moreകോവിഡ് 19; സംസ്ഥാനത്ത് ടൂറിസം മേഖല പൂർണമായും സ്തംഭിച്ചു
സീമ മോഹൻലാൽ കൊച്ചി: കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ടൂറിസം മേഖല പൂർണമായും സ്തംഭിച്ചു. ടൂറിസം മേഖലയിൽ നിന്ന് സംസ്ഥാനത്തിന് പ്രതിവർഷം 37,000 കോടി രൂപയുടെ വരുമാനമാണ് ലഭിച്ചിരുന്നത്. മൂന്ന് സെന്റ് മുതൽ സ്വന്തം വീട്ടിൽ ഹോം സ്റ്റേ നടത്തുന്ന ടൂറിസത്തെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന പതിനായിരത്തോലം ചെറുകിട സംരംഭകരാണ് ഇതോടെ വരുമാനമില്ലാതെ പ്രതിസന്ധിയിൽ ആയിരിക്കുന്നത്. 2018-ലെ കണക്കുകൾ പ്രകാരം 10,96,407 വിദേശ ടൂറിസ്റ്റുകളും 1,56,04,661 ആഭ്യന്തര ടൂറിസ്റ്റുകളും കേരളം സന്ദർശിച്ചു. 36,25,801 കോടി രൂപ ടൂറിസം മുഖാന്തിരം സംസ്ഥാനത്തിന് നേടാനായി. അഞ്ഞൂറോളം ക്ലാസിഫൈഡ് ഹോം സ്റ്റേകൾ ഉൾപ്പെടെ 1,500 ഓളം ഹോം സ്റ്റേ സർവീസ്ഡ് വില്ല സംരംഭങ്ങൾ കേരളത്തിൽ പ്രവർത്തിക്കുന്നതുവഴി 8,000 ഓളം മുറികളും 497 ക്ലാസിഫൈഡ് ഹോട്ടലുകളിലൂടെ 13,000 മുറികൾ ഈ മേഖലയിൽ ടൂറിസ്റ്റുകൾക്കായി തുറന്നു പ്രവർത്തിക്കുന്നുവെന്നാണ് കണക്ക്. ടൂറിസം രംഗത്ത് വാഴയില…
Read More