ലോക്ക് ഡൗൺ ഇളവ്; എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ പ്ര​ധാ​ന മാ​ർ​ക്ക​റ്റു​ക​ളി​ലെ​ത്തി​യ​ത് 106 ച​ര​ക്കു ലോ​റി​ക​ൾ


കൊച്ചി: എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ പ്ര​ധാ​ന മാ​ർ​ക്ക​റ്റു​ക​ളി​ൽ ഇ​ന്ന​ലെ 106 ച​ര​ക്കു ലോ​റി​ക​ളാ​ണ് എ​ത്തി​യ​ത്. ഇ​തി​ൽ വ​ന്ന 113 ഡ്രൈ​വ​ർ​മാ​രു​ടെ​യും ക്ലീ​ന​ർ​മാ​രു​ടെ​യും വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു. ഇ​തി​ൽ 84 പേ​രെ ജി​ല്ലാ ക​ണ്‍​ട്രോ​ൾ റൂ​മി​ൽ​നി​ന്നു ഫോ​ണ്‍ വ​ഴി ബ​ന്ധ​പ്പെ​ട്ട് വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ച​താ​യും ആ​രി​ലും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഇ​ല്ലെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ലോ​ക്ക്ഡൗ​ണി​ൽ ഇ​ള​വു​ക​ൾ പ്ര​ഖാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ, തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ങ്ങ​ളു​ടെ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്നു​ണ്ടോ എ​ന്ന​റി​യാ​നാ​യി രൂ​പീ​ക​രി​ച്ച എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് സ്ക്വാ​ഡു​ക​ൾ കൊ​ച്ചി ന​ഗ​ര​സ​ഭ പ്ര​ദേ​ശ​ത്ത് ഇ​ന്ന​ലെ 95 സ്ഥാ​പ​ന​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചു.

മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ പ്ര​വ​ർ​ത്തി​ച്ച പത്തു സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രേ തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്ക് ശു​പാ​ർ​ശ ചെ​യ്യു​ക​യും മൂ​ന്ന് സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നോ​ട്ടീ​സ് ന​ൽ​കു​ക​യും ചെ​യ്തു. കൂ​ടാ​തെ 28 സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് ബോ​ധ​വ​ത്ക്ക​ര​ണ​വും ന​ൽ​കി.

ഒ​രു മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ, ര​ണ്ട് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ, ര​ണ്ട് ജൂ​നി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന​താ​ണ് ഒ​രു സ്ക്വാ​ഡ്. ഇ​ത്ത​ര​ത്തി​ൽ നാ​ല് സ്ക്വാ​ഡു​ക​ളാ​ണു കൊ​ച്ചി ന​ഗ​ര​സ​ഭ പ്ര​ദേ​ശ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

Related posts

Leave a Comment