കോ​വി​ഡ് -19: എങ്ങും മു​ഖാ​വ​ര​ണം, തി​ര​ക്കൊഴിഞ്ഞ് കൊച്ചി; വ്യാ​ജ പ്ര​ചാ​ര​ണ​ത്തി​നെ​തി​രേ ന​ട​പ​ടി; ചി​രി​പ​ട​ര്‍​ത്തു​ന്ന ട്രോ​ള​ന്മാ​ര്‍ സീ​രി​യ​സ് ആ​യി​

കൊ​ച്ചി: കോ​വി​ഡ് 19 (കൊ​റോ​ണ വൈ​റ​സ്) ബാ​ധ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ കൊ​ച്ചി ന​ഗ​ര​ത്തി​ൽ എ​ല്ലാ​യി​ട​ത്തും മു​ഖാ​വ​ര​ണം ധ​രി​ച്ച​വ​രെ​യെ കാ​ണാ​നു​ള്ളൂ. മൂ​ഖാ​വ​ര​ണം ഇ​ല്ലാ​ത്ത​ത് ചു​രു​ക്കം പേ​ർ​ക്ക് മാ​ത്രം. ജി​ല്ല​യി​ല്‍ മൂ​ന്നു പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ പൊ​തു​യി​ട​ങ്ങ​ളി​ല്‍ മു​ഖാ​വ​ര​ണം ധ​രി​ച്ചാ​ണ് ഭൂ​രി​ഭാ​ഗ​വും സ​ഞ്ച​രി​ക്കു​ന്ന​ത്. തൊ​ഴി​ല്‍ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് പു​റ​മെ സ്വ​കാ​ര്യ ബ​സു​ക​ളി​ലും ട്രെ​യി​നി​ലും വ​ഴി​യോ​ര ക​ച്ച​വ​ട മേ​ഖ​ല​യി​ലു​ള്ള​വ​രും മു​ഖാ​വ​ര​ണം ഉ​പ​യോ​ഗി​ച്ചു തു​ട​ങ്ങി​യി​ട്ടു​ണ്ട്. ഉ​പ​യോ​ഗം കൂ​ടി​യ​തോ​ടെ ന​ഗ​ര​ത്തി​ല്‍ മാ​സ്‌​ക് ക്ഷാ​മം രൂ​ക്ഷ​മാ​യി​രി​ക്കു​ക​യാ​ണ്. ഭൂ​രി​ഭാ​ഗം മ​രു​ന്നു ല്‍ ​ക​ട​ക​ളി​ലും സ്റ്റോ​ക്ക് തീ​ര്‍​ന്നി​രി​ക്കു​ക​യാ​ണ്. കോ​വി​ഡ് ഭീ​തി​യെ​ത്തു​ട​ര്‍​ന്ന് സാ​നി​റ്റൈ​സ​റു​ക​ളും ആ​ളു​ക​ള്‍ ശേ​ഖ​രി​ച്ച​തോ​ടെ വി​പ​ണി​യി​ൽ ഇ​തി​ന്‍റെ ദൗ​ർ​ല​ഭ്യ​വും ഉ​ണ്ട്. സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശ​ത്തെ തു​ട​ര്‍​ന്ന് സ്‌​കൂ​ളു​ക​ളും അ​ട​ച്ച​തോ​ടെ ന​ഗ​ര​ത്തി​ന്‍റെ പ​ല​യി​ട​ങ്ങ​ളി​ലും തി​ര​ക്ക് കു​റ​വാ​ണ്. യൂ​ബ​ര്‍ ടാ​ക്‌​സി മേ​ഖ​ല​യി​ലും ഓ​ണ്‍​ലൈ​ന്‍ ഫു​ഡ് ഡെ​ലി​വ​റി രം​ഗ​ത്തും മു​മ്പു​ണ്ടാ​യി​രു​ന്ന​ത്ര തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ടു​ന്നി​ല്ലെ​ന്ന് തൊ​ഴി​ലാ​ളി​ക​ളും വ്യ​ക്ത​മാ​ക്കി. ന​ഗ​ര​ത്തി​നു​ള്ളി​ലെ ഹോ​ട്ട​ലു​ക​ളി​ലും പ്ര​ധാ​ന വ്യാ​പാ​ര കേ​ന്ദ്ര​മാ​യ എ​റ​ണാ​കു​ളം ബ്രോ​ഡ്…

Read More

പൊ​തു​സ്ഥ​ല​ങ്ങ​ളി​ല്‍ തു​പ്പരുത്, മാ​ലി​ന്യം എറി​യരുത്! ലംഘിക്കുന്നവർക്കെതിരേ ക​ര്‍​ശ​ന ന​ട​പ​ടി

കൊ​ച്ചി: കോ​വി​ഡ് 19 (കൊ​റോ​ണ) ബാ​ധ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പൊ​തു​സ്ഥ​ല​ങ്ങ​ളി​ല്‍ കാ​ര്‍​ക്കി​ച്ചു തു​പ്പു​ക​യും മാ​ലി​ന്യം വ​ലി​ച്ചെ​റി​യു​ക​യും ചെ​യ്യു​ന്ന​വ​ര്‍​ക്കെ​തി​രേ പി​ഴ ഉ​ള്‍​പ്പെ​ടെ ക​ര്‍​ശ​ന ശി​ക്ഷാ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​ന്‍ ഇ​ന്ന​ലെ ചേ​ര്‍​ന്ന പ്ര​ത്യേ​ക ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല്‍ യോ​ഗ​ത്തി​ല്‍ തീ​രു​മാ​നി​ച്ചു. പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ക​ടു​ത്ത ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കു​ന്ന​തെ​ന്ന് മേ​യ​ര്‍ സൗ​മി​നി ജ​യി​ന്‍ പ​റ​ഞ്ഞു. ഒ​പ്പം കു​ടും​ബ​ശ്രീ പ്ര​വ​ര്‍​ത്ത​ക​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ വീ​ടു​ക​യ​റി​യു​ള്ള ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ആ​സൂ​ത്ര​ണം ചെ​യ്യു​മെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍, സ്വീ​ക​രി​ക്കേ​ണ്ട മു​ന്‍​ക​രു​ത​ലു​ക​ള്‍, പ്ര​തി​വി​ധി​ക​ള്‍ തു​ട​ങ്ങി വി​വി​ധ വി​ഷ​യ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ത്തി കോ​ര്‍​പ​റേ​ഷ​ന്‍ ആ​രോ​ഗ്യ​വി​ഭാ​ഗം നോ​ട്ടീ​സു​ക​ള്‍ ത​യാ​റാ​ക്കി കു​ടും​ബ​ശ്രീ പ്ര​വ​ര്‍​ത്ത​ക​ര്‍ വ​ഴി ഓ​രോ ഡി​വി​ഷ​നി​ലും എ​ത്തി​ക്കും. പൊ​തു​ച​ട​ങ്ങു​ക​ള്‍ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന സ​ര്‍​ക്കാ​രി​ന്‍റെ നി​ര്‍​ദേ​ശം ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഈ ​ചു​മ​ത​ല കു​ടും​ബ​ശ്രീ​യെ ഏ​ല്‍​പ്പി​ക്കു​ന്ന​ത്. ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളും ഉ​പ​യോ​ഗി​ക്കും. രോ​ഗം ഭേ​ദ​പ്പെ​ടു​ത്തു​മെ​ന്ന പേ​രി​ല്‍ തെ​റ്റാ​യ പ്ര​തി​വി​ധി​ക​ള്‍ പ്ര​ച​രി​പ്പി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍​ക്ക് ക​ത്ത് ന​ല്‍​കി​.…

Read More

പൂച്ചക്കലിൽ വിദ്യാർഥിനികളെ ഇടിച്ചു തെറിപ്പിച്ച അ​പ​ക​ടം: പ​രി​ക്കേ​റ്റ​വ​രു​ടെ ആ​രോ​ഗ്യ​നി​ല​യി​ല്‍ പു​രോ​ഗ​തി

കൊ​ച്ചി: ആ​ല​പ്പു​ഴ പൂ​ച്ചാ​ക്ക​ലി​ല്‍ അ​മി​ത വേ​ഗ​ത​യി​ല്‍ എ​ത്തി​യ കാ​റ് ഇ​ടി​ച്ച് ഗു​രു​ത​ര​മാ​യി പ​രി​ക്ക​റ്റേ ആ​റ് പേ​രു​ടെ ആ​രോ​ഗ്യ നി​ല​യി​ല്‍ പു​രോ​ഗ​തി. ഇ​ന്ന് ര​ണ്ട് വി​ദ്യാ​ര്‍​ഥി​നി​ക​ളെ ശ​സ്ത്ര​ക്രി​യ്ക്ക് വി​ധേ​യ​മാ​ക്കും. മ​റ്റ് ര​ണ്ട് വി​ദ്യാ​ര്‍​ഥി​നി​ക​ളു​ടെ ശ​സ്ത്ര​ക്രി​യ നാ​ളെ​യാ​ണ്. അ​തേ​സ​മ​യം, എ​റ​ണാ​കു​ളം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന പി​താ​വി​ന്‍റെ​യും മ​ക​ന്‍റെ​യും നി​ല തൃ​പ്തി​ക​ര​മാ​ണ്. ഇ​രു​വ​ര്‍​ക്കും അ​ടു​ത്ത ദി​വ​സം ആ​ശു​പ​ത്രി വി​ടാ​ന്‍ ക​ഴി​യു​മെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. ശ്രീ​നാ​രാ​യ​ണ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​യാ​യ അ​ന​ഘ, സാ​ഗി, ച​ന്ദ​ന, അ​ര്‍​ച്ച​ന എ​ന്നി​വ​രെ​യും, ബൈ​ക്കി​ല്‍ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന പൂ​ച്ചാ​ക്ക​ല്‍ സ്വ​ദേ​ശി അ​നീ​ഷി​നും മ​ക​നെ​യു​മാ​ണ് കാ​ര്‍ ഇ​ടി​ച്ചി​ട്ട​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ര​ണ്ടോ​ടെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. കാ​ര്‍ ആ​ദ്യം അ​നീ​ഷി​ന്‍റെ ബൈ​ക്കി​ല്‍ ഇ​ടി​ച്ച ശേ​ഷ​മാ​ണ് ന​ട​ന്നു പോ​കു​ക​യ​യാ​യി​രു​ന്ന മൂ​ന്നു വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ഇ​ട​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി​യ​ത്. ഒ​രു കു​ട്ടി തോ​ട്ടി​ലേ​ക്കും മ​റ്റ് ര​ണ്ട് പേ​ര്‍ സ​മീ​പ​ത്തെ പ​റ​മ്പി​ലേ​ക്കും തെ​റി​ച്ചു​വീ​ണു. ഇ​തി​നും​ശേ​ഷം മു​ന്നോ​ട്ടു…

Read More

പരിപാടി കെങ്കേമമാക്കി, പക്ഷേ; സ്‌​കൂ​ളു​ക​ളി​ലെ സൗ​ജ​ന്യ കൈ​ത്ത​റി യൂ​ണി​ഫോം; നെ​യ്ത്തു​കൂ​ലി​യി​ല്‍ 32.67 കോ​ടി കു​ടി​ശി​ക

സി​ജോ പൈ​നാ​ട​ത്ത് കൊ​ച്ചി: സ​ര്‍​ക്കാ​ര്‍, എ​യ്ഡ​ഡ് സ്‌​കൂ​ളു​ക​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു വി​ത​ര​ണം ചെ​യ്ത സൗ​ജ​ന്യ കൈ​ത്ത​റി യൂ​ണി​ഫോ​മു​ക​ളു​ടെ നെ​യ്ത്തു കൂ​ലി ഇ​ന​ത്തി​ല്‍ കോ​ടി​ക​ളു​ടെ കു​ടി​ശി​ക. യൂ​ണി​ഫോ​മി​നാ​യു​ള്ള കൈ​ത്ത​റി തു​ണി​യു​ടെ നെ​യ്ത്തു​കൂ​ലി​യി​ല്‍ 32.67 കോ​ടി രൂ​പ​യാ​ണു സ​ര്‍​ക്കാ​ര്‍ തൊ​ഴി​ലാ​ളി​ക​ള്‍​ക്കു ന​ല്‍​കാ​നു​ള്ള​തെ​ന്നു വ്യ​ക്ത​മാ​ക്കു​ന്ന രേ​ഖ​ക​ള്‍ പു​റ​ത്ത്. സം​സ്ഥാ​ന​ത്തെ 301 കൈ​ത്ത​റി നെ​യ്ത്തു സൊ​സൈ​റ്റി​ക​ള്‍​ക്കാ​ണു കൂ​ലി ഇ​ന​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ കു​ടി​ശി​ക ന​ല്‍​കാ​നു​ള്ള​ത്. ഏ​ഴു മാ​സ​ത്തെ കൂ​ലി കു​ടി​ശി​ക​യാ​യി​ട്ടു​ണ്ടെ​ന്നു വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം കൊ​ച്ചി സ്വ​ദേ​ശി രാ​ജു വാ​ഴ​ക്കാ​ല​യ്ക്കു ന​ല്‍​കി​യ രേ​ഖ​ക​ളി​ല്‍ സം​സ്ഥാ​ന കൈ​ത്ത​റി ആ​ന്‍​ഡ് ടെ​ക്‌​സ്റ്റ​യി​ല്‍​സ് ഡ​യ​റ​ക്ട​റു​ടെ കാ​ര്യാ​ല​യം വ്യ​ക്ത​മാ​ക്കു​ന്നു. 2019 ഡി​സം​ബ​ര്‍ 31 വ​രെ​യാ​ണു 32.67 കോ​ടി കു​ടി​ശി​ക​യാ​യി​ട്ടു​ള്ള​ത്. അ​തി​നു​ശേ​ഷം ഓ​രോ ജി​ല്ല​ക​ളി​ല്‍ നി​ന്നു​ള്ള കു​ടി​ശി​ക​യു​ടെ ക​ണ​ക്കു​ക​ള്‍ കാ​ര്യാ​ല​യം ശേ​ഖ​രി​ക്കു​ന്നു​ണ്ട്. സ​ര്‍​ക്കാ​ര്‍ സ്‌​കൂ​ളു​ക​ളി​ലെ ഒ​ന്നു മു​ത​ല്‍ ഏ​ഴു വ​രെ ക്ലാ​സു​ക​ളി​ലെ​യും എ​യ്ഡ​ഡ് സ്‌​കൂ​ളു​ക​ളി​ലെ ഒ​ന്നു മു​ത​ല്‍ നാ​ലു​വ​രെ ക്ലാ​സു​ക​ളി​ലെ​യും വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​ണ് ഇ​ക്കു​റി സൗ​ജ​ന്യ…

Read More

സ്വകാര്യ പുരയിടത്തിലെ അനധികൃത പാറപൊട്ടിക്കൽ; സ്ഫോടക വസ്തുക്കളുമായി രണ്ടു പേർ പോലീസ് പിടിയിൽ

വാ​ഴ​ക്കു​ളം: സ്വ​കാ​ര്യ പു​ര​യി​ട​ത്തി​ൽ അ​ന​ധി​കൃ​ത​മാ​യി പാ​റ​പൊ​ട്ടി​ക്കു​ന്ന​തി​നി​ട​യി​ൽ സ്ഫോ​ട​ക വ​സ്തു​ക്ക​ളുമായി പി​ടി​യി​ലാ​യ ര​ണ്ടു പേ​രെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡു ചെ​യ്തു. വാ​ഴ​ക്കു​ള​ത്തെ ബാ​ർ ഹോ​ട്ട​ലി​നു പി​ന്നി​ലു​ള്ള പു​ര​യി​ട​ത്തി​ൽ നി​ന്ന് ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് ര​ണ്ടു ജ​ലാ​റ്റി​ൻ സ്റ്റി​ക്കും ര​ണ്ടു ഡി​റ്റ​ണേ​റ്റ​റും വാ​ഴ​ക്കു​ളം പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്ത​ത്. കം​പ്ര​സ​ർ ഡ്രൈ​വ​ർ​മാ​രാ​യ തൊ​ടു​പു​ഴ കാ​രി​ക്കോ​ട് പ​ള്ളി​ക്കു​ന്നേ​ൽ ജോ​ണി, തേ​വ​ർ​പ​ണ്ണം​പി​ള്ളി​ൽ രാ​ജീ​വ് എ​ന്നി​വ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. അ​ജ്ഞാ​ത സ​ന്ദേ​ശ​മ​നു​സ​രി​ച്ചാ​ണ് പോ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി​യ​ത്. പ​ല​പ്പോ​ഴാ​യി ഇ​വി​ടെ പു​ര​യി​ട​ത്തി​ലു​ള്ള പാ​റ പൊ​ട്ടി​ച്ചു നീ​ക്കം ചെ​യ്യു​ന്ന​തി​ന് ശ്ര​മം ന​ട​ക്കു​ന്നു​ണ്ടാ​യി​രു​ന്ന​താ​യും പോ​ലീ​സ് പ​റ​ഞ്ഞു. പാ​റ പൊ​ട്ടി​ക്കു​ന്ന​തി​ന് ഉ​പ​യോ​ഗി​ച്ച കം​പ്ര​സ​റും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പി​ടി​ച്ചെ​ടു​ത്ത കം​പ്ര​സ​ർ വാ​ഴ​ക്കു​ളം സ്റ്റേ​ഷ​നി​ലെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ഭാ​ര്യ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണെ​ന്നും പ​റ​യു​ന്നു.

Read More

ഫ​ലം നെ​ഗ​റ്റീ​വ് ആ​കു​ന്ന​തു​വ​രെ; ഇ​റ്റ​ലി​യി​ൽ​നി​ന്നു തി​രി​ച്ചെ​ത്തി​യ 42 പേ​ർ ആ​ലു​വ ആ​ശു​പ​ത്രി​യി​ൽ ഐ​സൊ​ലേ​ഷ​നി​ൽ

കൊ​ച്ചി: ഇ​റ്റ​ലി​യി​ൽ​നി​ന്നു കേ​ര​ള​ത്തി​ൽ തി​രി​ച്ചെ​ത്തി​യ 42 പേ​രെ ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡി​ലേ​ക്കു മാ​റ്റി. ഇ​റ്റ​ലി​യി​ൽ​നി​ന്നു ബു​ധ​നാ​ഴ്ച രാ​വി​ലെ നെ​ടു​ന്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ 42 മ​ല​യാ​ളി​ക​ളെ​യാ​ണ് ആ​ലു​വ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ഐ​സൊ​ലോ​ഷ​ൻ വാ​ർ​ഡി​ലേ​ക്കു മാ​റ്റി​യ​ത്. തി​രി​ച്ചെ​ത്തു​ന്ന​വ​രെ ഐ​സൊ​ലേ​ഷ​നി​ലാ​ക്ക​ണം എ​ന്നാ​ണു സ​ർ​ക്കാ​ർ ന​ൽ​കി​യി​രി​ക്കു​ന്ന നി​ർ​ദേ​ശം. ഫ​ലം നെ​ഗ​റ്റീ​വ് ആ​കു​ന്ന​തു​വ​രെ ഇ​വ​ർ ആ​ശു​പ​ത്രി​യി​ൽ തു​ട​രും. ഖ​ത്ത​ർ എ​യ​ർ​വേ​യ്സ് വി​മാ​ന​ത്തി​ൽ കൊ​ച്ചി​യി​ലേ​ക്കെ​ത്തി​യ ഇ​വ​രു​ടെ ര​ക്ത​സാ​ന്പി​ളു​ക​ൾ എ​ടു​ത്തു പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​ട്ടു​ണ്ട്. ഇ​റ്റ​ലി​യി​ൽ നി​ന്നെ​ത്തി​യ വി​ദ്യാ​ർ​ഥി​നി കൊ​ല്ല​ത്തെ വീ​ട്ടി​ലേ​ക്കെ​ത്തി​യ​തു ട്രെ​യി​ൻ മാ​ർ​ഗ​മാ​ണെ​ന്നും സൂ​ച​ന​ക​ളു​ണ്ട്. കൊ​ല്ലം പാ​രി​പ്പ​ള്ളി​യി​ലാ​ണ് വി​ദ്യാ​ർ​ഥി​നി നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. അ​തേ​സ​മ​യം, കൊ​റോ​ണ ബാ​ധ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കേ​ര​ള​ത്തി​ലേ​ക്കു മ​ട​ങ്ങാ​നാ​കാ​തെ ഇ​റ്റ​ലി​യി​ലെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി​ക​ളു​ടെ വീ​ഡി​യോ സ​ന്ദേ​ശം ക​ഴി​ഞ്ഞ​ദി​വ​സം പു​റ​ത്തു​വ​ന്നി​രു​ന്നു. നാ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ന്ന​തി​നാ​യി ഫു​മി​ച്ചി​നോ എ​യ​ർ​പോ​ർ​ട്ടി​ലെ​ത്തി​യ നാ​ൽ​പ​തോ​ളം മ​ല​യാ​ളി​ക​ളാ​ണ് ഇ​ന്ത്യ​ൻ സ​ർ​ക്കാ​ർ യാ​ത്ര​യ്ക്ക് ത​ട​സം നി​ൽ​ക്കു​ന്നു​വെ​ന്ന വി​മാ​ന​ക്ക​ന്പ​നി​യു​ടെ വി​ശ​ദീ​ക​ര​ണ​ത്തെ​ത്തു​ട​ർ​ന്നു കു​ടു​ങ്ങി​യ​ത്. ഇ​തോ​ടെ നി​സ​ഹാ​യ​വ​സ്ഥ ചൂ​ണ്ടി​ക്കാ​ട്ടി ഇ​വ​ർ നാ​ട്ടി​ലു​ള്ള ബ​ന്ധു​ക്ക​ൾ​ക്കും…

Read More

വാഴക്കുളത്ത് ഇറങ്ങിയിട്ടുണ്ട് വിവാഹ തട്ടിപ്പുമായി ‘ബ്രോ​ക്ക​ർ ബ്രോ​’

വാ​ഴ​ക്കു​ളം: വി​വാ​ഹ പ്രാ​യ​മെ​ത്തി​യ യു​വ​ജ​ന​ങ്ങ​ളെ തേ​ടി വ്യാ​ജ ദ​ല്ലാ​ൾ വീ​ടു​ക​ളി​ലെ​ത്തി ത​ട്ടി​പ്പു ന​ട​ത്തി മു​ങ്ങു​ന്ന​ത് വാ​ഴ​ക്കു​ളം മേ​ഖ​ല​യി​ൽ പ​തി​വാ​കു​ന്നു. 2000 മു​ത​ൽ 7000 രൂ​പ വ​രെ പ​ണ​മീ​ടാ​ക്കി വേ​ങ്ങ​ച്ചു​വ​ട്, കാ​വ​ന, ബ​സ്‌​ല​ഹം പ്ര​ദേ​ശ​ങ്ങ​ളി​ലെ വീ​ടു​ക​ളി​ലാ​ണ് ത​ട്ടി​പ്പു ന​ട​ത്തി​യി​ട്ടു​ള്ള​ത്. ര​ണ്ടാ​ഴ്ച​ക്കു​ള്ളി​ൽ ഒ​രേ പ്ര​ദേ​ശ​ത്തു ത​ന്നെ പ​ല വീ​ടു​ക​ളി​ലും 35 വ​യ​സ് പ്രാ​യം തോ​ന്നു​ന്ന ഇ​യാ​ൾ വെ​ളു​ത്ത ചേ​ത​ക് സ്കൂ​ട്ട​റി​ൽ എ​ത്തി​യാ​ണ് ത​ട്ടി​പ്പ് ന​ട​ത്തി​യി​രു​ന്ന​ത്. വീ​ടു​ക​ളി​ലെ​ത്തി ആ​വോ​ലി സ്വ​ദേ​ശി​യാ​യ ബി​നു എ​ന്ന് സ്വ​യം പ​രി​ച​യ​പ്പെ​ടു​ത്തി അ​യ​ൽ​ക്കാ​രു​ടേ​യും പ്ര​മു​ഖ വ്യ​ക്തി​ക​ളു​ടേ​യും ബ​ന്ധ​ങ്ങ​ൾ പ​റ​ഞ്ഞാ​ണ് ത​ട്ടി​പ്പ് ന​ട​ത്തു​ന്ന​ത്. പാ​ലാ​യി​ലെ പ്ര​ശ​സ്ത മാ​ര്യേ​ജ് ബ്യൂ​റോ​യി​ൽ നി​ന്നാ​ണെ​ന്നും സ്മാ​ർ​ട്ടാ​യി വേ​ഷം ധ​രി​ച്ച് വാ​ചാ​ല​മാ​യി സം​സാ​രി​ക്കു​ന്ന ഇ​യാ​ൾ പ​ല​യി​ട​ത്തും പ​രി​ച​യ​പ്പെ​ടു​ത്തു​ന്നു​ണ്ട്. ആ​ർ​ക്കും സം​ശ​യ​മു​ണ്ടാ​കാ​ത്ത രീ​തി​യി​ൽ വാ​ഴ​ക്കു​ള​ത്തെ ഒ​രു വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ന്‍റെ ബ​ന്ധ​വും അ​വ​സ​രോ​ചി​ത​മാ​യി ഇ​യാ​ൾ പ​റ​യു​ന്നു​ണ്ട്. വി​വാ​ഹാ​ലോ​ച​ന ആ​രം​ഭി​ക്കു​ന്ന വീ​ട്ടി​ലെ കു​ട്ടി​ക്ക് യോ​ജി​ച്ച​തെ​ന്ന വ്യാ​ജേ​ന പ​ല വി​ലാ​സ​ങ്ങ​ളും…

Read More

കോ​വി​ഡ് 19; സ്വയംകരുതലും പ്രതിരോധവുമൊരുക്കി ഗ​വേ​ഷ​ക വി​ദ്യാ​ര്‍​ഥി​നി രേ​ഷ്മ

സി​ജോ പൈ​നാ​ട​ത്ത് കൊ​ച്ചി: കോ​വി​ഡ് 19 നാ​ടെ​ങ്ങും ആ​ശ​ങ്ക പ​ട​ര്‍​ത്തു​മ്പോ​ള്‍, അ​തി​നെ​തി​രെ സ്വ​യം ക​രു​ത​ലും പ്ര​തി​രോ​ധ​വു​മൊ​രു​ക്കി മാ​തൃ​ക​യാ​വു​ക​യാ​ണു മ​ല​യാ​ളി ഗ​വേ​ഷ​ക വി​ദ്യാ​ര്‍​ഥി​നി. ഇ​റ്റ​ലി​യി​ലും ഡ​ന്മാ​ര്‍​ക്കി​ലും സ​ന്ദ​ര്‍​ശ​നം ന​ട​ത്തി കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ മ​ട​ങ്ങി​യെ​ത്തി​യ രേ​ഷ്മ അ​കു​ല്‍ പ്ര​സാ​ദ്, രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ഒ​ന്നു​മു​ണ്ടാ​യി​ല്ലെ​ങ്കി​ലും ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു യാ​ത്രാ​വി​വ​ര​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യി ന​ല്‍​കി സ്വ​യം ഐ​സൊ​ലേ​ഷ​ന്‍ സ്വീ​ക​രി​ക്കാ​ന്‍ ത​യാ​റാ​വു​ക​യാ​യി​രു​ന്നു. ഡ​ന്മാ​ര്‍​ക്കി​ലെ കോ​പ്പ​ന്‍​ഹേ​ഗ​നി​ല്‍ സോ​ഫ്‌​റ്റ്വേ​ര്‍ എ​ന്‍​ജി​നീ​യ​റാ​യ ഭ​ര്‍​ത്താ​വ് അ​കു​ല്‍ പ്ര​സാ​ദി​നൊ​പ്പ​മാ​ണു രേ​ഷ്മ ഇ​റ്റ​ലി​യി​ലെ മി​ലാ​നി​ലും വെ​നീ​സി​ലും മ​റ്റും സ​ന്ദ​ര്‍​ശ​നം ന​ട​ത്തി​യ​ത്. ഫെ​ബ്രു​വ​രി 21നു ​മി​ലാ​നി​ല്‍ താ​മ​സി​ക്കു​മ്പോ​ഴാ​ണു രാ​ജ്യ​ത്തു കോ​വി​ഡ് 19 ആ​ദ്യം റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. രോ​ഗ​ഭീ​തി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ അ​വി​ടെ പൊ​തു​സ്ഥ​ല​ങ്ങ​ളെ​ല്ലാം ശൂ​ന്യ​മാ​യി​രു​ന്നെ​ന്നു രേ​ഷ്മ പ​റ​യു​ന്നു. ഏ​താ​നും ദി​വ​സം ഇ​രു​വ​രും ഹോ​ട്ട​ലി​ല്‍ ത​ന്നെ ത​ങ്ങി. 24നു ​കോ​പ്പ​ന്‍​ഹേ​ഗ​നി​ലേ​ക്കു തി​രി​ച്ചു. അ​വി​ടെ​യും പ​രി​ശോ​ധ​ന​ക​ളൊ​ന്നും ഉ​ണ്ടാ​യി​ല്ല. എ​ങ്കി​ലും ഇ​റ്റ​ലി​യി​ല്‍ നി​ന്നു വ​ന്ന​തി​നാ​ല്‍ സ്വ​മേ​ധ​യാ ഇ​രു​വ​രും ഡോ​ക്ട​റെ ക​ണ്ടു വി​വ​ര​ങ്ങ​ള്‍ അ​റി​യി​ച്ചു. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍…

Read More

ക​രി​ങ്കൊ​ടി കാ​ണി​ക്കാ​നെ​ത്തി​യ കെ​എ​സ്‌‌​യു പ്ര​വ​ർ​ത്ത​ക​രെ മ​ന്ത്രി​യു​ടെ വാ​ഹ​നം ഇ​ടി​ച്ചി​ടാ​ൻ ശ്ര​മി​ച്ചു; തൃപ്പൂണിത്തുറയിൽ നടന്ന സംഭവം ഇങ്ങനെ….

തൃ​പ്പൂ​ണി​ത്തു​റ: തൃ​പ്പൂ​ണി​ത്തു​റ ഗ​വ. ആ​ർ​ട്സ് കേ​ള​ജ് പു​തി​യ കെ​ട്ടി​ടം ഉ​ദ്ഘാ​ട​ന​ത്തി​ന് എ​ത്തി​ച്ചേ​ർ​ന്ന മ​ന്ത്രി കെ.​ടി. ജ​ലീ​ലി​നെ ക​രി​ങ്കൊ​ടി കാ​ണി​ച്ച കെ​എ​സ്‌‌​യു പ്ര​വ​ർ​ത്ത​ക​രെ മ​ന്ത്രി​യു​ടെ വാ​ഹ​നം ഇ​ടി​ച്ചു വീ​ഴ്ത്താ​ൻ ശ്ര​മി​ച്ചു. മാ​ർ​ക്ക്ദാ​ന വി​വാ​ദ​ത്തി​ൽ കെ.​ടി. ജ​ലീ​ൽ അ​ന​ധി​കൃ​ത​മാ​യ ഇ​ട​പെ​ട​ൽ ന​ട​ത്തി എ​ന്ന ഗ​വ​ർ​ണ​റു​ടെ പ്ര​സ്താ​വ​ന​യെ തു​ട​ർ​ന്ന് കെ.​ടി. ജ​ലീ​ൽ രാ​ജി​വ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടാ​ണ് കെ ​എ​സ്‌‌​യു ജി​ല്ല പ്ര​സി​ഡ​ന്‍റ് അ​ലോ​ഷ്യ​സ് സേ​വ്യ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കെ​എ​സ്‌‌​യു പ്ര​വ​ർ​ത്ത​ക​ർ ക​രി​ങ്കൊ​ടി കാ​ണി​ച്ച​ത്. കെ​എ​സ്‌‌​യു ജി​ല്ല സെ​ക്ര​ട്ട​റി ആ​ന​ന്ദ് കെ. ​ഉ​ദ​യ​ൻ, കെ​എ​സ്‌‌​യു ത്രി​പ്പൂ​ണി​ത്തു​റ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ര​ഞ്ജു ദേ​വ​സി, അ​സ്ലം മ​ജീ​ദ് എ​ന്നി​വ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് നീ​ക്കി. തു​ട​ർ​ന്ന് പോ​ലീ​സ് സ്റ്റേ​ഷ​ന​ലും മെ​ഡി​ക്ക​ൽ എ​ടു​ക്കാ​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ ശേ​ഷ​വും ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ക്കു​ക​യും അ​സ​ഭ്യ​വ​ർ​ഷ​വും ന​ട​ത്തു​ക​യും ചെ​യ്തു.

Read More

പാ​ലാ​രി​വ​ട്ടം മേ​ല്‍​പ്പാ​ലം അഴിമതി; ‘ഇ​ബ്രാ​ഹിം കു​ഞ്ഞി​ന്‍റെ വീ​ട്ടി​ല്‍നി​ന്നും ല​ഭി​ച്ച രേ​ഖ​ക​ള്‍ വി​ശ​ദ​മാ​യി പരിശോധിക്കുമെന്ന് അധികൃതർ

കൊ​ച്ചി: പാ​ലാ​രി​വ​ട്ടം മേ​ല്‍​പാ​ലം അ​ഴി​മ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ല്‍ മു​ന്‍ മ​ന്ത്രി വി.​കെ. ഇ​ബ്രാ​ഹിം​കു​ഞ്ഞി​ന്‍റെ വ​സ​തി​യി​ല്‍ ഇ​ന്ന​ലെ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ സം​ഘം ന​ട​ത്തി​യ റെ​യ്ഡി​ല്‍ ല​ഭി​ച്ച രേ​ഖ​ക​ള്‍ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണെ​ന്ന് അ​ധി​കൃ​ത​ർ‍ അ​റി​യി​ച്ചു. രേ​ഖ​ക​ളു​ടെ പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷ​മാ​യി​രി​ക്കും മ​റ്റു ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കു​ക​യെ​ന്നും തി​രു​വ​ന​ന്ത​പു​രം സ്പെ​ഷ​ല്‍ ഇ​ന്‍​വെ​സ്റ്റി​ഗേ​ഷ​ന്‍ യൂ​ണി​റ്റ് ഡി​വൈ​എ​സ്പി ശ്യാം​കു​മാ​ര്‍ വ്യ​ക്ത​മാ​ക്കി. പാ​ലാ​രി​വ​ട്ടം മേ​ല്‍​പ്പാ​ലം അ​ഴി​മ​തി കേ​സി​ല്‍ വി.​കെ. ഇ​ബ്രാ​ഹിം​കു​ഞ്ഞി​നെ അ​ഞ്ചാം പ്ര​തി​യാ​ക്കി ഇ​ന്ന​ലെ​യാ​ണ് വി​ജി​ല​ന്‍​സ് കോ​ട​തി​യി​ല്‍ റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യ​ത്. കി​റ്റ്‌​കോ​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​രാ​യ നി​ഷ ത​ങ്ക​ച്ചി, ഷാ​ലി​മാ​ര്‍, പാ​ലം രൂ​പ​ക​ല്പ​ന ചെ​യ്ത ബം​ഗ​ളൂ​രു​വി​ലെ നാ​ഗേ​ഷ് ക​ണ്‍​സ​ള്‍​ട്ട​ന്‍​സി​ലെ മ​ഞ്ജു​നാ​ഥ് എ​ന്നി​വ​രെ​യും പ്ര​തി​ചേ​ര്‍​ത്തു. ഇ​തോ​ടെ കേ​സി​ല്‍ പ്ര​തി​ക​ളു​ടെ എ​ണ്ണം എ​ട്ടാ​യി. റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ച ശേ​ഷം മൂ​വാ​റ്റു​പു​ഴ വി​ജി​ല​ന്‍​സ് കോ​ട​തി​യു​ടെ അ​നു​മ​തി​യോ​ടെ​യാ​ണ് ഇ​ന്ന​ലെ ഉ​ച്ച​ക്ക്‌​ശേ​ഷം 3.30 ഓ​ടെ വി.​കെ.​ഇ​ബ്രാ​ഹിം​കു​ഞ്ഞി​ന്‍റെ ആ​ലു​വ​യി​ലെ വ​സ​തി​യി​ല്‍ റെ​യ്ഡ് ന​ട​ത്തി​യ​ത്. രാ​ത്രി വൈ​കി​യാ​ണ് റെ​യ്ഡ് അ​വ​സാ​നി​ച്ച​ത്.

Read More