ട്രെ​യി​നു​ക​ൾ കാ​ലി, ന​ടു​വൊ​ടി​ഞ്ഞ് കെ​എ​സ്ആ​ർ​ടി​സി; ആ​ളി​ല്ലാ​തെ സ്വ​കാ​ര്യ​ ബ​സു​ക​ൾ; മെ​ട്രോ​യ്ക്കും കഷ്ടകാലം! ആ​ളി​ല്ലാ​തെ വാ​ഹ​ന​ങ്ങ​ൾ; സ്തം​ഭി​ച്ച് ഗ​താ​ഗ​ത​മേ​ഖ​ല

കൊ​ച്ചി: കൊ​റോ​ണ ഭീ​തി ഉ​യ​ർ​ത്തി​യ അ​ല​യ​ടി​ക​ൾ കൊ​ച്ചി​യു​ടെ ദൈ​നം​ദി​ന ജീ​വി​ത​ത്തെ പാ​ടെ ത​കി​ടം മ​റി​ക്കു​ക​യാ​ണ്. ജ​ന​ത്തി​ര​ക്കേ​റി​യ വ​ഴി​ക​ളൊ​ക്കെ ഇ​ന്ന് ഏ​റെ​ക്കു​റെ വി​ജ​ന​മാ​യി​രി​ക്കു​ന്നു. ആ​ളു​ക​ൾ കൂ​ട്ട​മാ​യി സം​ഗ​മി​ക്കു​ന്ന ഇ​ട​ങ്ങ​ളൊ​ക്കെ ഇ​പ്പോ​ൾ ശൂ​ന്യ​മാ​ണ്. ജോ​ലി​ക്കും മ​റ്റു അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ൾ​ക്കും മാ​ത്ര​മാ​യി ആ​ളു​ക​ളു​ടെ സ​ഞ്ചാ​രം. മെ​ട്രോ​യി​ലും ബ​സി​ലും ട്രെ​യി​നു​ക​ളി​ലു​മൊ​ന്നും ഇ​പ്പോ​ൾ തി​ര​ക്ക് തീ​രെ​യി​ല്ല. വി​മാ​ന യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം കു​ത്ത​നെ കു​റ​ഞ്ഞു. കൊ​ച്ചി തു​റ​മു​ഖ​ത്തും ക​ണ്ടെ​യ്ന​ർ ടെ​ർ​മി​ന​ലി​ലും ക​പ്പ​ൽ എ​ത്തു​ന്ന​ത് വി​ര​ളം. ആ​ളി​ല്ലാ​ത്ത സ​ർ​വീ​സു​ക​ളാ​യി കൊ​ച്ചി​യി​ലെ ബോ​ട്ടു​യാ​ത്ര​ക​ൾ മാ​റി. റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളും ബ​സ് സ്റ്റാ​ൻ​ഡു​ക​ളു​മൊ​ക്കെ യാ​ത്ര​ക്കാ​ർ തീ​രെ​ക്കു​റ​ഞ്ഞു. ഒ​രാ​ഴ്ച​കൊ​ണ്ട് കൊ​ച്ചി​യു​ടെ ഗ​താ​ഗ​ത​മേ​ഖ​ല ഏ​റെ​ക്കു​റെ സ്തം​ഭി​ച്ച അ​വ​സ്ഥ​യി​ലാ​ണ്. വി​മാ​ന​യാ​ത്ര​ക്കാ​ർ മൂ​ന്നി​ലൊ​ന്നാ​യി കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ അ​ന്താ​രാ​ഷ്ട്ര, ആ​ഭ്യ​ന്ത​ര യാ​ത്ര​ക്കാ​രു​ടെ ഗ​ണ്യ​മാ​യി കു​റ​ഞ്ഞു. ശ​രാ​ശ​രി 126 സ​ർ​വീ​സു​ക​ളാ​ണ് കൊ​ച്ചി​യി​ൽ നി​ന്നു ദി​വ​സേ​ന ഉ​ണ്ടാ​യി​രു​ന്ന​ത്. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം മൂ​ന്നി​ലൊ​ന്നാ​യി കു​റ​ഞ്ഞു. അ​ന്താ​രാ​ഷ്ട്ര, ആ​ഭ്യ​ന്ത​ര ഫ്ളൈ​റ്റു​ക​ളി​ലാ​യി…

Read More

മൂന്ന് വയസുകാരിയെ ശാരീരികമായി ഉപയോഗിച്ചു; 82-കാരനെ അറസ്റ്റു ചെയ്തു പോലീസ്

തൃ​പ്പൂ​ണി​ത്തു​റ: മൂ​ന്ന​ര വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച​തി​ന് 82 കാ​ര​ൻ അ​റ​സ്റ്റി​ൽ. തെ​ക്ക​ൻ പ​റ​വൂ​ർ സ്വ​ദേ​ശി പു​രു​ഷോ​ത്ത​മ​നെ​യാ​ണ് ഉ​ദ​യം​പേ​രൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ബോ​ർ​ഡ് അ​ധി​കൃ​ത​ർ ന​ൽ​കി​യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പെ​ണ്‍​കു​ട്ടി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ പോ​ലീ​സ് പോ​ക്‌​സോ നി​യ​മ​പ്ര​കാ​രം അ​റ​സ്റ്റു ചെ​യ്യു​ക​യാ​യി​രു​ന്നു. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Read More

ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ല്‍ ഒ​ത്തു​കൂ​ടി​യാ​ല്‍ നി​യ​മ​ന​ട​പ​ടി; സ​ര്‍​ക്കു​ലറിൽ തിരുത്തി വരുത്തിയ ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രേ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് മേ​യ​ർ

കൊ​ച്ചി: കൊ​റോ​ണ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ള്ള സ​ര്‍​ക്കു​ല​റി​ല്‍ പ​രാ​മ​ര്‍​ശി​ക്കാ​ത്ത വാ​ച​ക​ങ്ങ​ള്‍ ഉ​ൾ​പ്പെ​ടു​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് മേ​യ​ര്‍ സൗ​മി​നി ജെ​യി​ന്‍ സ​ര്‍​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ല്‍ ഒ​ത്തു​കൂ​ടി​യാ​ല്‍ മ​താ​ധ്യ​ക്ഷ​ന്‍​മാ​ര്‍​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് കോ​ര്‍​പ​റേ​ഷ​ന്‍ ആ​രോ​ഗ്യ​വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​നാ​യ ഹെ​ല്‍​ത്ത് ഓ​ഫീ​സ​ര്‍ മ​ത​സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് നോ​ട്ടീ​സ് ന​ല്‍​കി​യെ​ന്നാ​ണ് ആ​ക്ഷേ​പം. മേ​യ​റും കോ​ർ​പ​റേ​ഷ​ൻ സെ​ക്ര​ട്ട​റി​യും അ​റി​യാ​തെ​യാ​ണ് ഈ ​സ​ര്‍​ക്കു​ല​ര്‍ ഇ​റ​ക്കി​യ​ത്. കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ര്‍​ന്ന് ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍ പാ​ലി​ക്കേ​ണ്ട​തും ന​ട​പ്പാ​ക്കേ​ണ്ട​തു​മാ​യി ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ള്ള സ​ര്‍​ക്കു​ല​റി​ല്‍ പ​രാ​മ​ര്‍​ശി​ക്കാ​ത്ത വാ​ച​ക​ങ്ങ​ള്‍ ഹെ​ല്‍​ത്ത് ഓ​ഫീ​സ​ര്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു​വെ​ന്നാ​ണ് മേ​യ​റു​ടെ പ​രാ​തി. ഇ​ത് വി​വാ​ദ​മാ​യ​തി​നെ തു​ട​ര്‍​ന്ന് നോ​ട്ടീ​സ് റ​ദ്ദു ചെ​യ്യു​ന്ന​താ​യി അ​റി​യി​ച്ചു​കൊ​ണ്ട് ഇ​ന്ന​ലെ വീ​ണ്ടും ഹെ​ല്‍​ത്ത് ഓ​ഫീ​സ​ര്‍ സ​ര്‍​ക്കു​ല​ര്‍ ഇ​റ​ക്കി.

Read More

ബാ​ര്‍ ഉ​ട​മ​ക​ളി​ല്‍നി​ന്ന് മാ​സ​പ്പ​ടി! മൂ​ന്ന് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് സ​സ്‌​പെ​ന്‍​ഷ​ന്‍

കൊ​ച്ചി: ബാ​ര്‍ ഉ​ട​മ​ക​ളി​ല്‍​നി​ന്ന് മാ​സ​പ്പ​ടി വാ​ങ്ങി​യ കേ​സി​ല്‍ മൂ​ന്ന് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് സ​സ്‌​പെ​ന്‍​ഷ​ന്‍. പെ​രു​മ്പാ​വൂ​ര്‍ എ​ക്സൈ​സ് സി​ഐ സ​ജി​കു​മാ​ര്‍, എ​ക്സൈ​സ് റേ​ഞ്ച് ഇ​ന്‍​സ്പെ​ക്ട​ര്‍ സാ​ബു.​ആ​ര്‍. ച​ന്ദ്ര, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍ പ്ര​താ​പ​ന്‍ എ​ന്നി​വ​രെ അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി സ​സ്പെ​ന്‍​ഡ് ചെ​യ്ത​ത്. മൂ​ന്ന് പേ​ര്‍​ക്കും സ​സ്‌​പെ​ന്‍​ഷ​ന്‍ ഓ​ഡ​ര്‍ കൈ​മാ​റി​യ​താ​യി എ​റ​ണാ​കു​ളം എ​ക്സൈ​സ് ഡെ​പ്യൂ​ട്ടി ക​മ്മി​ഷ​ണ​ര്‍ പ​റ​ഞ്ഞു. കു​ന്ന​ത്തു​നാ​ട് സ​ര്‍​ക്കി​ളി​ലെ വി​ദേ​ശ​മ​ദ്യ​ശാ​ല​ക​ളി​ല്‍​നി​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍ കൂ​ടു​ത​ല്‍ മാ​സ​പ്പ​ടി ആ​വ​ശ്യ​പ്പെ​ട്ട കേ​സി​ലാ​ണ് ഇ​പ്പോ​ള്‍ ന​ട​പ​ടി​യു​ണ്ടാ​യി​രി​ക്കു​ന്ന​ത്. തു​ക കു​റ​യ്ക്കാ​ന്‍ അ​സോ​സി​യേ​ഷ​ന്‍ ഇ​ട​പെ​ട്ടി​രു​ന്നെ​ങ്കി​ലും ഉ​ദ്യോ​ഗ​സ്ഥ​ര്‍ ത​യാ​റാ​യി​രു​ന്നി​ല്ല. തു​ട​ര്‍​ന്ന് ഉ​ട​മ​ക​ള്‍ വി​ജി​ല​ന്‍​സി​നും മു​ഖ്യ​മ​ന്ത്രി​ക്കും പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ വി​ജി​ല​ന്‍​സ് അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച​തോ​ടെ തു​ക തി​രി​ച്ചേ​ല്‍​പ്പി​ച്ചി​രു​ന്നു. തു​ട​ര്‍​ന്ന് ആ​രോ​പ​ണം നേ​രി​ട്ട പെ​രു​മ്പാ​വൂ​ര്‍ എ​ക്സൈ​സ് സ​ര്‍​ക്കി​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​രെ സ്ഥ​ലം​മാ​റ്റി​യി​രു​ന്നു.

Read More

കൊറോണക്കാലത്തെ കൊള്ള! അന്താരാഷ്‌ട്രവില കൂപ്പുകുത്തി ഇന്ത്യയിൽ വില കൂട്ടാൻ തീരുവ കൂട്ടി; സ്വർണ വില വീണ്ടും കുറഞ്ഞു

കൊ​ച്ചി: പെ​ട്രോ​ള്‍, ഡീ​സ​ല്‍ എ​ന്നി​വ​യു​ടെ എ​ക്‌​സൈ​സ് നി​കു​തി കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ കൂ​ട്ടി. മൂ​ന്നു രൂ​പ​യാ​ണു നി​കു​തി വ​ര്‍​ധി​പ്പി​ച്ച​ത്. രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ല്‍ അ​സം​സ്‌​കൃ​ത എ​ണ്ണ​യ്ക്കു ഏ​റ്റ​വും കു​റ​ഞ്ഞ വി​ല രേ​ഖ​പ്പെ​ടു​ത്തു​മ്പോ​ഴാ​ണു രാ​ജ്യ​ത്തു ഇ​ന്ധ​ന​വി​ല​യി​ല്‍ നി​കു​തി വ​ര്‍​ധി​പ്പി​ക്കു​ന്ന​ത്. നി​കു​തി വ​ര്‍​ധ​ന​വ് ഇ​ന്ധ​ന​വി​ല​യി​ല്‍ പ്ര​തി​ഫ​ലി​ക്കു​മോ എ​ന്ന​തു സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ നി​ല​പാ​ടി​ന​നു​സ​രി​ച്ച് അ​റി​യാ​നാ​കും. നി​കു​തി​വ​ര്‍​ധ​ന​വി​ലൂ​ടെ ല​ഭി​ക്കു​ന്ന അ​ധി​ക വ​രു​മാ​നം സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ വേ​ണ്ടെ​ന്നു​വ​ച്ചാ​ല്‍ പെ​ട്രോ​ള്‍, ഡീ​സ​ല്‍ വി​ല കൂ​ടി​ല്ല. വൈ​കു​ന്നേ​ര​ത്തോ​ടെ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​കും. കൊ​ച്ചി​യി​ല്‍ പെ​ട്രോ​ളി​ന് 71.86 രൂ​പ​യാ​ണ് ഇ​ന്ന​ത്തെ വി​ല. ഡീ​സ​ലി​ന് ഇ​ന്ന​ത്തെ വി​ല 66.16. പെ​ട്രോ​ളി​ന് 71.99 രൂ​പ​യും ഡീ​സ​ലി​ന് 66.33 രൂ​പ​യു​മാ​യി​രു​ന്നു കൊ​ച്ചി​യി​ല്‍ ഇ​ന്ന​ല​ത്തെ വി​ല. സ്വർണ വില വീണ്ടും കുറഞ്ഞു കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല വീ​ണ്ടും കു​റ​ഞ്ഞു. ഗ്രാ​മി​ന് 35 രൂ​പ​യു​ടെ​യും പ​വ​ന് 250 രൂ​പ​യു​ടെ​യും കു​റ​വാ​ണ് ഇ​ന്ന് ഉ​ണ്ടാ​യി​ട്ടു​ള്ള​ത്. ഇ​തോ​ടെ സ്വ​ര്‍​ണ​വി​ല കു​റ​ഞ്ഞ് ഗ്രാ​മി​ന് 3,790 രൂ​പ​യി​ലും…

Read More

ഇ​റ്റ​ലി​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി​ക​ളു​ടെ ആ​ദ്യ സം​ഘം പറന്നിറങ്ങി; കൊറോണ പരിശോധനയ്ക്കായി ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി

കൊ​ച്ചി: ഇ​റ്റ​ലി​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി​ക​ളു​ടെ ആ​ദ്യ സം​ഘം നാ​ട്ടി​ലെ​ത്തി. 13 പേ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ​ത്. ദു​ബാ​യ് വ​ഴി​യു​ള്ള എ​മി​റേ​റ്റ്സ് വി​മാ​ന​ത്തി​ൽ രാ​വി​ലെ 7.30 ന് ​ആ​ണ് ഇ​വ​ർ എ​ത്തി​യ​ത്. ഇ​റ്റ​ലി​യി​ലെ റോം ​വി​മാ​ന​ത്താ​വ​ള​ത്തി​ലാ​ണ് ഒ​രാ​ഴ്ച​യോ​ള​മാ​യി ഇ​വ​ർ കു​ടു​ങ്ങി​യി​രു​ന്ന​ത്. നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ ഇ​വ​രെ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​ക​ൾ​ക്കാ​യി ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി. നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ൻ നാ​ല് ദി​വ​സ​ങ്ങ​ൾ​ക്ക് മു​ൻ​പാ​ണ് ഇ​വ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി യ​ത്. എ​ന്നാ​ൽ കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ച രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​ർ ഇ​ന്ത്യ​യി​ലേ​ക്ക് വ​ര​ണ​മെ​ങ്കി​ൽ രോ​ഗ ബാ​ധ​യി​ല്ലെ​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശ മാ​ണ് ഇ​വ​ർ​ക്ക് വി​ന​യാ​യ​ത്. ഇ​റ്റ​ലി​യി​ൽ​നി​ന്നും ഇ​ത് ല​ഭ്യ​മാ​ക്കാ​ൻ ക​ഴി​യാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള പ്ര​ത്യേ​ക മെ​ഡി​ക്ക​ൽ സം​ഘം ഇ​റ്റ​ലി യി​ൽ എ​ത്തി പ​രി​ശോ​ധി​ച്ച് സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കി​യ ശേ​ഷ​മാ​ണ് ഇ​വ​ർ​ക്ക് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​നാ​യ​ത്. മ​ല​യാ​ളി​ക​ൾ അ​ട​ക്കം 40 ഓ​ളം ഇ​ന്ത്യ​ക്കാ​രാ​ണ് കു​ടു ങ്ങി​യി​രു​ന്ന​ത്.

Read More

സ്വ​ര്‍​ണ​വി​ല​യെ ഇടിച്ച് കോവിഡ് 19; സംസ്ഥാനത്തെ സ്വർണവിലയിൽ വൻ ഇടിവ്

കൊ​ച്ചി: ഓ​ഹ​രി​ വി​പ​ണി​യി​ലെ വ​ന്‍ ഇ​ടി​വി​നു പി​ന്നാ​ലെ സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല​യി​ലും വ​ന്‍ കു​റ​വ്. ഗ്രാ​മി​ന് 150 രൂ​പ​യു​ടെ​യും പ​വ​ന് 1,200 രൂ​പ​യു​ടെ​യും ഇ​ടി​വാ​ണ് ഇ​ന്ന് ഉ​ണ്ടാ​യി​ട്ടു​ള്ള​ത്. ഇ​തോ​ടെ സ്വ​ര്‍​ണ​വി​ല കു​റ​ഞ്ഞ് ഗ്രാ​മി​ന് 3,825 രൂ​പ​യി​ലും പ​വ​ന് 30,600 രൂ​പ​യി​ലു​മാ​ണ് ഇ​ന്ന് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. കോ​വി​ഡ് 19 ബാ​ധ​യെ​ത്തു​ട​ര്‍​ന്നു ലോ​ക രാ​ജ്യ​ങ്ങ​ളു​ടെ സാ​മ്പ​ത്തി​ക രം​ഗ​ത്തി​നേ​റ്റ ആ​ഘാ​ത​മാ​ണ് സ്വ​ര്‍​ണ​ത്തി​നും തി​രി​ച്ച​ടി​യാ​കു​ന്ന​ത്. ക​ഴി​ഞ്ഞ നാ​ല് ദി​വ​സ​ത്തി​നി​ടെ​മാ​ത്രം സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​ത്തി​ന് ഗ്രാ​മി​ന് 215 രൂ​പ​യു​ടെ​യും പ​വ​ന് 1,720 രൂ​പ​യു​ടെ​യും ഇ​ടി​വാ​ണു​ണ്ടാ​യ​ത്.

Read More

സമൂഹമാധ്യമത്തിലൂടെ പറവൂർ താ​ലൂ​ക്കാ​ശു​പ​ത്രി​ക്കെ​തി​രേ വ്യാ​ജ പ്ര​ചാ​ര​ണം; പ്രതിഷേധിച്ച് ഡോക്ടർമാരും ജീവനക്കാരും

പ​റ​വൂ​ർ: താ​ലൂ​ക്ക് ഗ​വ. ആ​ശു​പ​ത്രി​യി​ലെ സൂ​പ്ര​ണ്ടി​നെ​തി​രെ സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​പ​വാ​ദ പ്ര​ച​ര​ണം ന​ട​ത്തു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ​മാ​രും മ​റ്റു ജീ​വ​ന​ക്കാ​രും സ​മ​രം ന​ട​ത്തി. ഡോ. ​സു​രേ​ഷ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​സ​ജി​ത് ജോ​ൺ, ഡോ. ​കാ​ർ​ത്തി​ക് ബാ​ല​ച​ന്ദ്ര​ൻ, ഡോ.​കെ.​ജി. ജ​യ​ൻ, ഡോ. ​വി​നീ​ത, വ​ർ​ഗീ​സ് കു​ര്യ​ൻ, എ​ൽ​സി, ലി​റ്റി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കെ​എം​കെ ക​വ​ല​യി​ലു​ള്ള സ്വ​കാ​ര്യ ക​ണ്ണാ​ശു​പ​ത്രി​യി​ലെ ര​ണ്ട് വ​നി​ത ജീ​വ​ന​ക്കാ​ർ പ​നി​ബാ​ധി​ച്ചി​രി​ക്കേ ആ​റ്റു​കാ​ൽ പൊ​ങ്കാ​ല​ക്ക് പോ​യ ശേ​ഷം തി​രി​ച്ചെ​ത്തി​യ​പ്പോ​ൾ കോ​വി​ഡ് രോ​ഗം ബാ​ധി​ച്ചി​ട്ടി​ല്ലെ​ന്ന് സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്കി​യാ​ലേ ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കാ​നാ​കൂ എ​ന്ന​റി​യി​ച്ചു. ഇ​തി​നാ​ൽ കൊ​റോ​ണ​യി​ല്ലെ​ന്ന ഫി​റ്റ്ന​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ആ​വ​ശ്യ​പ്പെ​ട്ടെ​ത്തി​യ അ​വ​രോ​ട് ഇ​വി​ടെ നി​ന്ന് സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കാ​ൻ ക​ഴി​യി​ല്ലെ​ന്ന് ഡോ​ക്ട​ർ​മാ​ർ ബോ​ധ്യ​പ്പെ​ടു​ത്തി തി​രി​ച്ച​യ​ച്ചു. പി​ന്നീ​ട് ഇ​വ​ർ തി​രി​ച്ചു​വ​ന്ന് സു​പ്ര​ണ്ടി​നോ​ട് പ്ര​കോ​പ​ന​പ​ര​മാ​യി ത​ട്ടി​ക്ക​യ​റി​യ ശേ​ഷം മൊ​ബൈ​ലി​ൽ ചി​ത്രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​യു​ന്നു. ത​ന്‍റെ അ​നു​വാ​ദ​മി​ല്ലാ​തെ മൊ​ബൈ​ലി​ൽ ചി​ത്രീ​ക​രി​ച്ച​ത് ത​ട​സ​പ്പെ​ടു​ത്തു​ക…

Read More

ക്വട്ടേഷൻ നൽകിയ ആലുവാക്കാരൻ ആര്? മുനമ്പത്തിന് നിന്ന് അറസ്റ്റിലായ ത​മി​ഴ് ക്വ​ട്ടേ​ഷ​ൻ സം​ഘ​ത്തെ പോ​ലീ​സ് സ്പെ​ഷൽ ടീം ​ചോ​ദ്യം ചെ​യ്തു തുടങ്ങി

വൈ​പ്പി​ൻ: മു​ന​ന്പം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി​യ ത​മി​ഴ് ക്വ​ട്ടേ​ഷ​ൻ സം​ഘ​ത്തെ റൂ​റ​ൽ എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ്പെ​ഷ്യ​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ടീം ​ചോ​ദ്യം ചെ​യ്യ​ൽ തു​ട​ങ്ങി. പ​ത്തോ​ളം പേ​രെ​ട​ങ്ങി​യ അ​ന്വേ​ഷ​ണ സം​ഘം ഇ​ന്ന​ലെ വൈ​കു​ന്നേ​രം മു​ത​ലാ​ണ് ചോ​ദ്യം ചെ​യ്യ​ൽ ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. ക്വ​ട്ടേ​ഷ​ൻ സം​ഘം പി​ടി​യി​ലാ​യ​പ്പോ​ൾ പോ​ലീ​സ് ചോ​ദി​ച്ച പ​ല ചോ​ദ്യ​ങ്ങ​ളും അ​ന്വേ​ഷ​ണ സം​ഘം ആ​വ​ർ​ത്തി​ച്ചു​വെ​ങ്കി​ലും നേ​ര​ത്തെ പ​റ​ഞ്ഞ ഉ​ത്ത​ര​ങ്ങ​ളി​ൽ നി​ന്നും വ്യ​ത്യ​സ്ഥ​മാ​യ ഉ​ത്ത​ര​ങ്ങ​ൾ ഇ​തു​വ​രെ ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് അ​റി​വ്. അ​തേ സ​മ​യം ക്വ​ട്ടേ​ഷ​ൻ ഏ​ർ​പ്പാ​ടാ​ക്കി​യ ആ​ലു​വ സ്വ​ദേ​ശി​യു​മാ​യി സം​ഘ​ത്തി​നു​ള്ള ബ​ന്ധ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സി​നു പ​ല സം​ശ​യ​ങ്ങ​ളും ഉ​ണ്ട്. ഇ​തി​ന്‍റെ കു​രു​ക്ക​ഴി​ക്കാ​നും അ​ന്വേ​ഷ​ണ സം​ഘം ശ്ര​മി​ച്ചു വ​രു​ക​യാ​ണ്. ഏ​ഴു ദി​വ​സ​ത്തേ​ക്കാ​ണ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി​യി​ട്ടു​ള്ള​തെ​ങ്കി​ലും അ​തി​നു മു​ന്നേ ചോ​ദ്യം ചെ​യ്യ​ൽ പൂ​ർ​ത്തി​യാ​ക്കി വീ​ണ്ടും സം​ഘ​ത്തെ ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ലേ​ക്ക് വി​ടു​മെ​ന്നാ​ണ് സൂ​ച​ന. സം​ഘ​ത്തെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി​യി​രി​ക്കു​ന്ന​തി​നാ​ൽ മു​ന​ന്പം പോ​ലീ​സ് സ്റ്റേ​ഷ​ന് വ​ൻ സു​ര​ക്ഷ​യാ​ണ് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. സം​ഘം വ​ധി​ക്കാ​നെ​ത്തി​യ…

Read More

തൂങ്ങി നിന്ന മൃതദേഹത്തിന് അരികെ ഭാര്യയ്ക്ക് കാത്തിരിക്കേണ്ടി വന്നത് പതിനഞ്ചിലേറെ മണിക്കൂർ; മൃ​ത​ദേ​ഹ​ത്തോ​ട് അ​നാ​ദ​രം കാട്ടിയ ആ​ലു​വ സി​ഐ​ക്ക് സ​സ്പെ​ൻ​ഷ​ൻ

ആ​ലു​വ: ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ ക്യാ​മ്പ് ഓ​ഫീ​സി​ന് സ​മീ​പം തൂ​ങ്ങി​മ​രി​ച്ച ഗൃ​ഹ​നാ​ഥ​ന്‍റെ മൃ​ത​ദേ​ഹ​ത്തോ​ട് അ​നാ​ദ​രം കാ​ട്ടി​യെ​ന്ന പ​രാ​തി​യി​ൽ ആ​ലു​വ പോ​ലീ​സ് സ്റ്റേ​ഷ​ൻ എ​സ്എ​ച്ച്ഒ വി.​എ​സ്. ന​വാ​സി​നെ അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി സ​സ്പെ​ൻ​ഡ് ചെ​യ്തു. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ. ​കാ​ർ​ത്തി​ക് ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഐ​ജി ഹ​ർ​ഷി​ത അ​ട്ട​ല്ലൂ​രി​യാ​ണ് ന​ട​പ​ടി​യെ​ടു​ത്ത​ത്. മൃ​ത​ദേ​ഹ​ത്തോ​ട് പോ​ലീ​സ് അ​നാ​ദ​ര​വ് കാ​ണി​ച്ച​താ​യി മാ​ധ്യ​മ​ങ്ങ​ളി​ൽ വാ​ർ​ത്ത​യാ​യ​ത് ഇ​ന്ന​ലെ അ​ൻ​വ​ർ സാ​ദ​ത്ത് എം​എ​ൽ​എ നി​യ​മ​സ​ഭ​യി​ൽ ഉ​ന്ന​യി​ച്ചു. സ്പെ​ഷൽ ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ന​ട​ത്തി റി​പ്പോ​ർ​ട്ട് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് കൈ​മാ​റി. സ​മ​യ​ബ​ന്ധി​ത​മാ​യി പോ​സ്റ്റ്മാ​ർ​ട്ടം ന​ട​ത്തു​ന്ന​തി​ന് സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​തി​ൽ വീ​ഴ്ച്ച വ​രു​ത്തി​യെ​ന്ന സ്പെ​ഷൽ ബ്രാ​ഞ്ച് പോ​ലീ​സി​ന്‍റെ റി​പ്പോ​ർ​ട്ടാ​ണ് സ​സ്പെ​ൻ​ഷ​നു കാ​ര​ണ​മാ​യ​ത്. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ തോ​ട്ട​ക്കാ​ട്ടു​ക​ര​യി​ലെ ക്യാ​മ്പ് ഓ​ഫീ​സി​ന് എ​തി​രെ കു​രു​തി​ക്കു​ഴി വീ​ട്ടി​ൽ ജോ​ഷി (67)യാ​ണ് തി​ങ്ക​ളാ​ഴ്ച്ച വൈ​കി​ട്ട് വീ​ട്ടി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. കാ​ൻ​സ​ർ രോ​ഗി​യാ​യ ഭാ​ര്യ…

Read More