കൊച്ചി: കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തിയ കേസില്‍ പ്രകൃതി ചികിത്സകന് ജേക്കബ് വടക്കാഞ്ചേരിയുടെ മൊഴിയെടുക്കും. ഇദ്ദേഹത്തിനെതിരേ എറണാകുളം സെന്‍ട്രല്‍ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ മനപ്പൂര്‍വം പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുവെന്ന് കാണിച്ചാണ് ജേക്കബ് വടക്കാഞ്ചേരി സമൂഹ മാധ്യമങ്ങളിലൂടെ വീഡിയോ പ്രചരിപ്പിച്ചത്. ഇദ്ദേഹത്തില്‍ നിന്നും മൊഴിയെടുക്കുന്നതിനായി ഉടന്‍ വിളിച്ചുവരുത്തുമെന്ന് പോലീസ് അറിയിച്ചു. എറണാകുളം എസിപി ലാല്‍ജിയുടെ പേരില്‍ വ്യാജസന്ദേശം പ്രചരിപ്പിച്ചതിനും ഒരാള്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്. ഇയാളെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും അന്വേഷണം ഊര്‍ജിതമായി നടക്കുകയാണെന്നും സെന്‍ട്രല്‍ പോലീസ് അറിയിച്ചു. വൈറസുകള്‍ക്ക് ജീവന് അപഹരിക്കാനുള്ള കഴിവില്ലെന്നും കൊറോണ വൈറസിനെ ഇന്നേവരെ ആരും കണ്ടിട്ടില്ലെന്നുമുള്ള വ്യാജ പ്രചാരണങ്ങളാണ് ജേക്കബ് വടക്കാഞ്ചേരി ഫേസ്ബുക്കിലൂടെ നടത്തിയത്. കൊറോണയുടെ പേരില്‍ നടക്കുന്നത് ചിലരുടെ തിരക്കഥയാണെന്നും, ഈ അണുക്കളെ കൊല്ലണമെന്നാവശ്യപ്പെടുന്നവര്‍ പോലും കൊറോണ വൈറസിനെ കണ്ടിട്ടില്ലെന്നും ഇയാൾ പറയുന്നു.…
Read MoreCategory: Kochi
മുൻകൂർ ജാമ്യം വേണ്ട; അറസ്റ്റിനെ ഭയക്കുന്നില്ലെന്ന് ഇബ്രാഹിംകുഞ്ഞ്
കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസിൽ അറസ്റ്റ് ഭയക്കുന്നില്ലെന്നും മുൻകൂർ ജാമ്യം തനിക്ക് വേണ്ടെന്നും മുൻമന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ്. കേസുമായി ബന്ധപ്പെട്ട് തന്റെ വസതിയിൽ റെയ്ഡ് നടന്നത് സ്വാഭാവിക നടപടി മാത്രമാണ്. കേസിൽ തന്നെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയ സാഹചര്യത്തിൽ കൂടുതൽ പ്രതികരണത്തിനില്ലെന്നും അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ചയാണ് ഇബ്രാഹിംകുഞ്ഞിന്റെ വസതിയിൽ അന്വേഷണ സംഘം റെയ്ഡ് നടത്തിയത്. കേസിൽ മുൻമന്ത്രിയെ മൂന്ന് തവണ ചോദ്യം ചെയ്ത ശേഷമായിരുന്നു വസതിയിൽ നടന്ന റെയ്ഡ്.
Read Moreപക്ഷിപ്പനി ഭീതിയും കൊടുംചൂടും; ഉല്പാദന ചെലവിന്റെ പകുതിപോലും കിട്ടാത്ത അവസ്ഥ; ഇറച്ചിക്കോഴി കർഷകർ ദുരിതത്തിൽ
കോതമംഗലം: പക്ഷിപ്പനി ഭീതിയും കൊടുംചൂടും ഇറച്ചിക്കോഴി കർഷകരുടെ നടുവൊടിച്ചു. ഒരു മാസത്തിലേറെയായി ഉല്പാദന ചെലവിന്റെ പകുതിപോലും തിരികെ കിട്ടാത്ത അവസ്ഥയിലാണ് കർഷകർ. ചൂടു കനത്തത്തോടെ ഇറച്ചി വിഭവങ്ങളുടെ ഉപഭോഗം കുറഞ്ഞതാണ് വിലയിടിവിന് പ്രധാന കാരണം. ഉല്പാദനത്തിൽ ഉണ്ടായ ഗണ്യമായ വർധനയും വിലയിടിവിന് കാരണമായി. ചൂടുകൂടി തൂക്കത്തിൽ കുറവുവന്നതിനൊപ്പം ഉല്പാദന ചെലവും വർധിച്ചിരിക്കുകയാണ്. ശരീരോഷ്മാവ് താങ്ങാനാകാതെ കോഴികൾ കൂട്ടത്തോടെ ചത്തു വീഴുന്നതും നഷ്ടത്തിന്റെ തോത് കൂട്ടി. ഇടയ്ക്കിടെ കോഴിക്കുഞ്ഞിന്റെയും തീറ്റയുടേയും വില അനിയന്ത്രിതമായി വർധിക്കുന്നതും ഇറച്ചിക്കോഴി മേഖലയ്ക്ക് തിരിച്ചടിയാണ്. 90 മുതൽ 95 വരെ ഫാമിൽ വില ലഭിച്ചിരുന്ന കോഴിക്ക് കഴിഞ്ഞമാസം അവസാനത്തോടെ 50 രൂപയിൽ താഴെ വിലയെത്തി. 70 മുതൽ 80 രൂപ വരെ ഉല്പാദന ചെലവ് നിലവിൽ ഉള്ളപ്പോഴാണിത്. 5000 ത്തിൽ താഴെ കോഴികളെ വളർത്തുന്ന കോഴി കർഷകർക്ക് പോലും ലക്ഷക്കണക്കിനാണ് നഷ്ടം സംഭവിച്ചിരിക്കുന്നത്. ഇപ്പോഴത്തെ…
Read Moreബസിൽനിന്നു വീണ് യാത്രക്കാരൻ മരിച്ച സംഭവം; ഹൈക്കോടതിയുടെ നിർദേശത്തിൽ കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്
പെരുമ്പാവൂർ: തോട്ടുവ – കാലടി റൂട്ടിൽ, ഓണമ്പിള്ളി ബസ് സ്റ്റോപ്പിൽ നിന്നു കയറിയ യാത്രക്കാരൻ സ്റ്റോപ്പിൽ നിന്ന് ഏതാനും വാര അകലെവച്ച് ഡോറിൽ നിന്ന് തെറിച്ചുവീണ് മരണമടഞ്ഞ സംഭവത്തിൽ ഹൈക്കോടതിയുടെ നിർദേശാനുസരണം മോട്ടോർ വാഹന വകുപ്പ് അന്വേഷണം നടത്തി. ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി, അപകടം നടന്ന സമയത്ത് സമീപം ഉണ്ടായിരുന്നവരുടെ മൊഴിയെടുത്തു . വാഹനം പരിശോധിച്ചതിൽ പിന്നിലെ വാതിലിനോ, അതിന്റെ ലോക്കിനോ തകരാറുകൾ ഒന്നും ഇല്ലായിരുന്നുവെന്ന് ബോധ്യപ്പെട്ടു. വാതിൽ തുറന്നിരുന്നതും ഡ്രൈവറുടെയും കണ്ടക്ടറുടെയും അശ്രദ്ധയുമാണ് അപകടകാരണമെന്നും അവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും പെരുമ്പാവൂർ ജോയിന്റ് ആർടിഒ ബി. ഷെഫീഖ് പറഞ്ഞു. വാതിലുകൾ കെട്ടി വച്ച് സർവീസ് നടത്തുന്ന ബസുകളുടെ കയറുകൾ മുറിച്ചുകളയുകയും കേസെടുക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ മാത്രം 15 കേസുകൾ രജിസ്റ്റർ ചെയ്തു. വാതിലുകൾ തുറന്ന് വച്ച് സർവീസ് നടത്താൻ പാടില്ലെന്നും അങ്ങനെ ഉണ്ടായാൽ പ്രഥമ ഉത്തരവാദികൾ…
Read Moreവിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്; ഒളിവിൽ പോയ പ്രതിയെ പോലീസ് കുടുക്കിയ തന്ത്രം ഇങ്ങനെ…
ആലുവ: കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിലും വിദേശത്തും ജോലി വാഗ്ദാനം ചെയ്ത് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത് ഒളിവിൽ പോയ പ്രതിയെ ഹോട്ടലിൽ വിളിച്ചുവരുത്തി പോലീസ് പിടികൂടി. തൊടുപുഴ മഞ്ഞള്ളൂർ വടവുകോട് കണിയാംകണ്ടത്തിൽ ടോമി എന്ന് വിളിക്കുന്ന സൽജി അഗസ്റ്റ്യൻ (43)ആണ് ആലുവയിൽ വടക്കേക്കര പോലീസിന്റെ പിടിയിലായത്. നവമാധ്യമങ്ങളിലൂടെ പ്രതിയുടെ പുതിയ ഫോൺ നമ്പർ കണ്ടെത്തിയ ശേഷം പരാതിക്കാരുടെ ബന്ധുവായ ഒരു പെൺകുട്ടി വഴിയാണ് പ്രതിയെ ബന്ധപ്പെട്ടത്. റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്യുകയും അഞ്ച് ലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്തു. ധാരണയനുസരിച്ച് മുൻകൂറായി നൽകേണ്ട ഒരു ലക്ഷം രൂപയുമായി പെൺകുട്ടിയും പിതാവും ഇന്നലെ ആലുവ ബൈപ്പാസിലെ ഇഫ്താർ ഹോട്ടലിൽ വാങ്ങാനെത്തിയപ്പോഴാണ് മഫ്തിയിലെത്തിയ പോലീസ് പ്രതിയെ പിടികൂടിയത്. പെൺകുട്ടിക്കൊപ്പം പിതാവും ഉണ്ടായിരുന്നു. പോലീസ് പേര് ചോദിച്ചപ്പോൾ സഞ്ചു എന്ന വ്യാജ പേര് പറഞ്ഞ് രക്ഷപ്പെടാൻ വിഫലശ്രമവും നടത്തി. ആലുവ ഡിവൈഎസ്പി ഓഫീസിൽ…
Read Moreതമിഴ് ക്വട്ടേഷൻ സംഘം പിടിയിലായ കേസ് എൻഐഎയ്ക്ക് നൽകുമെന്ന് സൂചന; അന്വേഷണ സംഘം ആദ്യം യോഗം ചേർന്നു
വൈപ്പിൻ: മുനന്പത്തുനിന്നു പിടിയിലായ തമിഴ് ക്വട്ടേഷൻ സംഘവുമായി ബന്ധപ്പെട്ട കേസ് അന്വേഷണം എൻഐഎയ്ക്ക് കൈമാറിയേക്കുമെന്ന് സൂചന. സംഘത്തിന്റെ വെളിപ്പെടുത്തലുകളെ തുടർന്ന് റൂറൽ എസിപി കെ. കാർത്തിക് ഡിവൈഎസ്പി ജി. വേണു എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കേസുമായി ബന്ധപ്പെട്ട് സംസ്ഥാനന്തര ബന്ധങ്ങളുള്ള നിരവധി കണ്ണികൾ ഉണ്ടെന്നുള്ള ചില കണ്ടെത്തലുകൾ ഉള്ളതായി അറിയുന്നു. ഇതാണ് കേസ് എൻഐഎയ്ക്ക് കൈമാറിയേക്കുമെന്ന് സൂചനകൾ നൽകുന്നത്. ആലുവ സ്വദേശിയായ ഒരാളാണ് ക്വട്ടേഷൻ ഏൽപ്പിച്ചതെന്ന് സംഘം പോലീസിനോട് പറഞ്ഞിരിക്കുന്നത്. ഇയാൾ ഒളിവിലാണ്. എന്നാൽ സംഘം വധിക്കാനെത്തിയ ഗുണ്ടാനേതാവും ഒരു രാഷ്ട്രീയ പാർട്ടിയുടെ യുവജന നേതാവുമായ ആളുടെ കേസ് ഫയലുകൾ പരിശോധിച്ച പോലീസിനു ഇത് വിശ്വാസത്തിലെടുക്കാൻ കഴിഞ്ഞിട്ടില്ല. ഗുണ്ടാ നേതാവിനു കൊച്ചി ബ്യൂട്ടിപാർലർ വെടിവയ്പിൽ രവി പൂജാരിയുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ഉണ്ടായിരുന്നതാണ്. കൂടാതെ ഇയാൾക്ക് നേരെ വിരൽ ചൂണ്ടുന്ന മംഗ്ലൂരിൽ നടന്ന ഒരു കൊലപാതക…
Read Moreറിക്കാര്‍ഡ് സൃഷ്ടിച്ച സ്വര്‍ണവിലയില്‍ മാറ്റമില്ല; സംസ്ഥാനത്ത് ഇന്ധനവില കുറഞ്ഞു
കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം വ്യാപാര ദിനത്തിലും സ്വര്‍ണവിലയില്‍ മാറ്റമില്ല. കഴിഞ്ഞ ആറിന് ഗ്രാമിന് 4,040 രൂപയായും പവന് 32,320 രൂപയുമായി റിക്കാര്‍ഡ് സൃഷ്ടിച്ച സ്വര്ണവിലയാണ് മാറ്റമില്ലാതെ തുടരുന്നത്. ഉയര്‍ന്ന നിലവാരത്തിലെത്തിയതോടെ കേരളത്തിലെ സ്വര്‍ണവിപണിയില്‍ വലിയ വ്യാപാരം രേഖപ്പെടുത്തുന്നില്ലെന്ന് വ്യാപാരികള്‍ പറയുന്നു. സംസ്ഥാനത്ത് ഇന്ധനവില കുറഞ്ഞു കൊച്ചി: സംസ്ഥാനത്ത് ഇന്ധനവില വീണ്ടും കുറഞ്ഞു. പെട്രോളിന് 24 പൈസയുടെയും ഡീസലിന് 27 പൈസയുടെയും കുറവാണ് ഇന്നുണ്ടായിട്ടുള്ളത്. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ വില 72.60 രൂപയിലും ഡീസല്‍ വില 66.87 രൂപയിലുമെത്തി. തിരുവനന്തപുരത്താകട്ടെ പെട്രോള്‍ വില 74.02 രൂപയും ഡീസല്‍ വില 68.21 രൂപയുമാണ്. ഇന്നലെയും ഇന്ധനവിലയില്‍ കുറവ് അനുഭവപ്പെട്ടിരുന്നു. പെട്രോളിന് 20 പൈസയുടെയും ഡീസലിന് 19 പൈസയുടെയും കുറവാണ് ഇന്നലെ രേഖപ്പെടുത്തിയത്.
Read Moreആഴക്കടൽ മത്സ്യബന്ധന ലൈസൻസ് ലഭിച്ച രാജ്യത്തെ ആദ്യവനിത! ആദരം വച്ചുനീട്ടിയത് അല്ലലില്ലാത്ത ജീവിതം
കൊച്ചി: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് കേന്ദ്രസർക്കാർ സ്ഥാപനമായ സമുദ്രോത്പന്ന കയറ്റുമതി വികസന അഥോറിറ്റി (എംപിഇഡിഎ) ഒരുക്കിയ ആദരിക്കൽ ചടങ്ങ് ജീവിതത്തിൽ വഴിത്തിരിവാകുമെന്ന്, ആഴക്കടൽ മത്സ്യബന്ധന ലൈസൻസ് ലഭിച്ച രാജ്യത്തെ ആദ്യവനിതയായ രേഖ കാർത്തികേയൻ കരുതിയിരുന്നില്ല. രേഖയുടെ കുടുംബത്തിന്റെ കടബാധ്യതകൾ ഇല്ലാതാക്കാനുള്ള പ്രഖ്യാപനമാണ് എംപിഇഡിഎ ചെയർമാൻ കെ.എസ്. ശ്രീനിവാസ് നടത്തിയത്. പനന്പിള്ളി നഗറിലെ എംപിഇഡിഎ ആസ്ഥാനത്ത് നടന്ന ആദരിക്കൽ ചടങ്ങിലാണ് ബാധ്യതകൾ പരിഹരിക്കുന്നതിന്റെ പ്രഖ്യാപനം നടത്തിയത്. സമുദ്രോത്പന്ന കയറ്റുമതി സ്ഥാപനങ്ങളുടെ സംഘടനയായ സീ ഫുഡ് എക്സ്പോർട്ടേഴ്സ് അസോസിയേഷൻ കേരള ചാപ്റ്റർ രേഖയുടെ മൂന്നു ലക്ഷത്തോളം രൂപ വരുന്ന ഭവനവായ്പ പലിശയടക്കം തിരിച്ചടയ്ക്കും. രേഖയുടെ ഭർത്താവ് കാർത്തികേയന്റെ ഹൃദയശസ്ത്രക്രിയയ്ക്കുള്ള 2.5 ലക്ഷം രൂപയും ഇളയ രണ്ടു കുട്ടികളുടെ പ്ലസ് ടു വരെയുള്ള പഠനവും ടേസ്റ്റി നിബിൾസ് ഗ്രൂപ്പ് വഹിക്കുമെന്ന് അറിയിച്ചു. വള്ളവും എൻജിനും വാങ്ങിക്കാൻ എടുത്ത വായ്പയായ 1.1 ലക്ഷം…
Read Moreജോണി നെല്ലൂര്‍ വിഭാഗം പി.ജെ. ജോസഫിനൊപ്പം; ലയനസമ്മേളനം കൊച്ചിയില്‍
കൊച്ചി: കേരള കോണ്‍ഗ്രസ് ജോണി നെല്ലൂര്‍ വിഭാഗം കേരള കോണ്‍ഗ്രസ്-എം പി.ജെ. ജോസഫ് വിഭാഗത്തില്‍ ലയിക്കുന്ന സമ്മേളനം ഇന്നു കൊച്ചിയില്‍ നടക്കും. ഇരു പാര്‍ട്ടികളുടെയും അയ്യായിരത്തോളം പ്രതിനിധികള്‍ പങ്കെടുക്കുന്ന യോഗം വൈകിട്ട് നാലിന് എറണാകുളം രാജേന്ദ്ര മൈതാനത്താണു നടക്കുക. ലയന സമ്മേളനം കേരള കോണ്‍ഗ്രസ്-എം വര്‍ക്കിംഗ് ചെയര്മാന് പി.ജെ. ജോസഫ് ഉദ്ഘാടനം ചെയ്യും. കേരള കോണ്‍ഗ്രസ് ജേക്കബ് ചെയര്‍മാനായിരുന്ന ജോണി നെല്ലൂര്‍ അധ്യക്ഷത വഹിക്കും. വൈസ് ചെയര്മാന് ജോര്‍ജ് ജോസഫ് ലയന പ്രമേയം അവതരിപ്പിക്കും. ലയന സമ്മേളനത്തിനു മുന്നോടിയായി കേരള കോണ്‍ഗ്രസ് ജേക്കബ് പാര്‍ട്ടി പിരിച്ചു വിട്ടതായി ജോണി നെല്ലൂര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പാര്‍ട്ടിയുടെ ഉന്നതാധികാര സമിതിയും 10 ജില്ലാ കമ്മിറ്റിയും ലയന പ്രമേയം അംഗീകരിച്ചു പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തിലാണ് ലയനമെന്നാണ് ജോണി നെല്ലൂര്‍ വ്യക്തമാക്കിയിട്ടുള്ളത്. പാര്‍ട്ടിയുടെ 17 ഭാരവാഹികളില്‍ 10 പേരും ലയന…
Read Moreമുനമ്പത്തുനിന്ന് തമിഴ് സംഘം പിടിയിലായ സംഭവം; ക്വട്ടേഷനു പിന്നിൽ ഗുണ്ടാസംഘങ്ങളുടെ കുടിപ്പക; പ്രതികളെ റിമാന്റ് ചെയ്ത് കോടതി
വൈപ്പിൻ: തമിഴ് നാട്ടിൽ നിന്നെത്തി മുനന്പത്ത് പോലീസ് പിടിയിലായ ക്വട്ടേഷൻ സംഘം ആലുവ-പറവൂർ-പെരുന്പാവൂർ മേഖലയിലെ ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയുടെ കണക്ക് തീർക്കാനെത്തിയതെന്നാണ് പ്രാഥമികമായ നിഗമനമെങ്കിലും സംഭവത്തിനു പിന്നിൽ സ്വർണക്കടത്തുമായി ബന്ധപ്പെട്ട വിഷയങ്ങളോ അതോ മറ്റ് ചില സംസ്ഥാനന്തര ബന്ധങ്ങളുമുണ്ടോയെന്ന് പോലീസ് വിശദമായി അന്വേഷിച്ചു വരുകയാണ്. ക്വട്ടേഷൻ ഏൽപ്പിച്ചത് ആലുവാ സ്വദേശിയാണെന്ന് സംഘം പോലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇയാൾ ഇടനിലക്കാരനായിരിക്കാമെന്ന സംശയവും പോലീസിനുണ്ട്. ഈ സാഹചര്യത്തിൽ പ്രബലനായ മറ്റൊരാൾ ക്വട്ടേഷനു പിന്നിലുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. സംഘം പിടിയിലായതോടെ ഇവരെ മൂന്നുലക്ഷം രൂപയ്ക്ക് ഏർപ്പാടാക്കിയ ആലുവ സ്വദേശിയെ പോലീസ് തെരഞ്ഞെങ്കിലും ഇയാൾ മുങ്ങിയതായാണ് സൂചന. അന്വേഷണത്തിന്റെ ഭാഗമായി പോലീസ് ഇപ്പോൾ ഗുണ്ടകളുടെ പിന്നാലെയാണ്. ഇതിനകം ആലുവ, പറവൂർ, പെരുന്പാവൂർ, അങ്കമാലി മേഖലയിൽ ഗുണ്ടാ ബന്ധങ്ങൾ ഉള്ള നിരവധി പേരെ റൂറൽ എസ്പി ചോദ്യം ചെയ്തു കഴിഞ്ഞു. ഇപ്പോൾ പോലീസ് അന്വേഷിക്കുന്ന…
Read More