കൊച്ചി: പ്രണയ ദിനമായ ഇന്നലെ എറണാകുളം ഗവ. ലോ കോളജിലുണ്ടായ എസ്എഫ്ഐ-കെഎസ്യു സംഘര്‍ഷത്തില്‍ കേസെടുത്ത് പോലീസ്. സംഭവുമായി ബന്ധപ്പെട്ട് മൂന്ന് കേസുകളാണു രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്നും പ്രതികളെ ഉടന്‍ പിടികൂടാന്‍ സാധിക്കുമെന്നുമാണു പ്രതീക്ഷയെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. കോളജിനുള്ളിലുണ്ടായ സംഘര്‍ഷത്തില്‍ ഇരുകൂട്ടരുടെ പരാതിയിലും കോളജിനു പുറത്തുണ്ടായ സംഘര്‍ഷത്തില്‍ മറ്റൊരു കേസുമാണു രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. എസ്എഫ്ഐയുടെ നേതൃത്വത്തിലുള്ള കോളജ് യൂണിയന് പുല്‍വാമ അനുസ്മരണവും കെഎസ്യുവിന്റെ നേതൃത്വത്തില്‍ പ്രണയദിനാഘോഷവും സംഘടിപ്പിച്ചിരുന്നു. സെമിനാര്‍ ഉള്‍പ്പെടെയുള്ള പരിപാടികളാണ് യൂണിയന് ആസൂത്രണം ചെയ്തത്. പൊറോട്ട തീറ്റമത്സരമായിരുന്നു കെഎസ്യുവിന്റെ പരിപാടി. സെമിനാറിനുശേഷം കോളജിന്റെ മുന്‍വശത്ത് മറ്റു പരിപാടികള്‍ സംഘടിപ്പിക്കുന്നതിനുവേണ്ടി, ഇവിടെ തീറ്റമത്സരം നടത്തുകയായിരുന്ന കെഎസ്യു പ്രവര്‍ത്തകരോട് മാറാനാവശ്യപ്പെട്ടതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. അവസാന വര്‍ഷ വിദ്യാര്‍ഥിയും കെഎസ്യു എറണാകുളം ബ്ലോക്ക് പ്രസിഡന്റുമായ ഹാഫിസ് മുഹമ്മദ്, യൂണിറ്റ് പ്രസിഡന്റ് റോഹിത് ഷാജി, ജനറല്‍ സെക്രട്ടറി ആന്റണി, ഭാരവാഹികളായ…
Read MoreCategory: Kochi
പാർട്ടി ഭരണഘടനയ്ക്കു വിരുദ്ധം; അനൂപ് ജേക്കബിനു യോഗം വിളിക്കാന്‍ അധികാരമില്ലെന്ന് ജോണി നെല്ലൂര്‍
കൊച്ചി: കേരള കോണ്‍ഗ്രസ്-ജേക്കബ് ലീഡര്‍ അനൂപ് ജേക്കബ് കോട്ടയത്തു ഇന്നു വിളിച്ചുചേര്‍ക്കുന്ന ഉന്നതാധികാരസമിതി യോഗം പാർട്ടി ഭരണഘടനയ്ക്കു വിരുദ്ധമാണെന്നു പാര്‍ട്ടി ചെയര്മാന് ജോണി നെല്ലൂര്‍. പാര്‍ട്ടി ലീഡര്‍ക്കു യോഗം വിളിക്കാന്‍ അധികാരമില്ല. ചെയര്‍മാന്റെ അനുവാദത്തോടെ ഓഫീസ് ചാര്‍ജുള്ള സംസ്ഥാന ജനറല്‍ സെക്രട്ടറിയാണു യോഗം വിളിക്കേണ്ടത്. പാര്‍ട്ടി പിളര്‍ത്തിയേ അടങ്ങൂ എന്ന നിര്‍ബന്ധബുദ്ധിയുള്ള ആളുകള്‍ ഒത്തുചേരുന്ന ഗ്രൂപ്പ് യോഗമായേ ഇതിനെ കാണാന്‍ കഴിയൂവെന്നും ജോണി നെല്ലൂര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. കേരള കോണ്‍ഗ്രസ് ലയനവുമായി മുന്നോട്ടുപോകും. പി.ജെ. ജോസഫുമായി ചര്‍ച്ച തുടങ്ങിവച്ച അനൂപ് ജേക്കബ് പിന്നോട്ടു പോയതെന്തിനാണെന്നറിയില്ല. കേരള കോണ്‍ഗ്രസ് ഒന്നിച്ചുനില്‍ക്കണമെന്നാണ് ആഗ്രഹം. പാര്‍ട്ടിയെ വെട്ടിമുറിക്കാന്‍ സമ്മതിക്കില്ല. നിലവില്‍ ഒരു സംഘത്തിന്റെ തടവറയിലാണ് അനൂപ് ജേക്കബ്. കുട്ടനാട് സീറ്റ് ഒരിക്കല്‍പോലും താൻ ആവശ്യപ്പെട്ടിട്ടില്ല. എന്നാൽ തനിക്കു സീറ്റ് നൽകണമെന്നു പറഞ്ഞു സമൂഹമധ്യത്തില്‍ അനൂപ് ജേക്കബ് തന്നെ സീറ്റു മോഹിയാക്കി. പി.ജെ.…
Read Moreറിക്കാര്‍ഡുകൾ ഭേദിച്ച് സര്‍ണവില മുന്നേറുന്നു; ഇന്നത്തെ വ്യാപാരം പവന് 30,480 രൂപയിൽ
കൊച്ചി: റിക്കാര്‍ഡ് ഭേദിച്ച് വീണ്ടും സ്വര്‍ണവില. ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വര്‍ധിച്ചാണ് സ്വര്‍ണവില റിക്കാര്‍ഡ് വില മറികടന്നത്. പവന് 30,480 രൂപയിലും ഗ്രാമിന് 3810 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ ജനുവരി എട്ടിന് ഗ്രാമിന് 3,800 രൂപയും പവന് 30,400 രൂപയും രേഖപ്പെടുത്തിയതായിരുന്നു ഇതുവരെയുള്ള റിക്കാര്‍ഡ് വില. പിന്നീട് കയറിയിറങ്ങിയ വില ഇന്ന് പുതിയ ഉയരം തേടുകയായിരുന്നു.
Read Moreഎംജി കലോത്സവം 27 മുതൽ തൊടുപുഴ അൽ അസ്ഹർ കോളജിൽ; മത്സരത്തിൽ മാറ്റുരയ്ക്കാനായി 271 കോളജുകളിൽ നിന്നായി 7500 കുട്ടികൾ
കോട്ടയം: യുവതയുടെ ആവേശമായ യൂണിവേഴ്സിറ്റി കലോത്സവം ഒരിക്കിൽകൂടി ഹൈറേഞ്ചിന്റെ മടിത്തട്ടിലേക്ക്. എംജി യൂണിവേഴ്സിറ്റി കലോത്സവം 27 മുതൽ മാർച്ച് രണ്ടുവരെ തൊടുപുഴ, പെരുന്പള്ളിച്ചിറ അൽഅസ്ഹർ കോളജിൽ നടക്കും. അൽഅസ്ഹർ കോളജിലെ ആർട്സ്, ദന്തൽ, ലോ, എൻജിനീയറിംഗ് വിഭാഗം ഉൾപ്പെടുന്ന വിശാലമായ കാന്പസിലെ പത്തു വേദികളിലാണു മത്സരങ്ങൾ നടക്കുന്നത്. ’ആർട്ടിക്കിൾ 14’ എന്നാണു കലോത്സവത്തിനു പേരിട്ടിരിക്കുന്നത്. കലോത്സവത്തിന്റെ ലോഗോയും പോസ്റ്ററും കഴിഞ്ഞദിവസം പ്രകാശനം ചെയ്തു. കലോത്സവ നഗറിനു അഭിമന്യു നഗർ എന്നാണു പേരിട്ടിരിക്കുന്നത്. എംജി യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള 271 കോളജുകളിൽ നിന്നുള്ള 7500 കലാപ്രതിഭകൾ 60 ഇനങ്ങളിലായി മത്സരിക്കും. മത്സരത്തിന്റെ ഓണ്‍ലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു കഴിഞ്ഞു. തേവര എസ്എച്ച് കോളജാണ് കഴിഞ്ഞ വർഷം കോട്ടയത്തു നടന്ന കലോത്സവത്തിൽ ചാന്പ്യൻമാരായത്. മഹാരജാസ്, സെന്റ് തെരേസാസ് കോളജുകൾ കഴിഞ്ഞ തവണ കൈവിട്ടു പോയ കലാകീരിടം തിരിച്ചുപിടിക്കാനായിട്ടാണ് തൊടുപുഴയിൽ കലോത്സവത്തിനെത്തുന്നത്. ട്രാൻസ് ജെൻഡറുകൾക്കും…
Read Moreഹൈക്കോടതി വിധി നടപ്പാക്കാനാവില്ല; തെരഞ്ഞെടുപ്പു കമ്മീഷൻ സുപ്രീംകോടതിയിലേക്ക്
കൊച്ചി: തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് 2019-ലെ ലോക്സഭാ ഇലക്ഷന്റെ വോട്ടർപട്ടിക അടിസ്ഥാനമാക്കണമെന്ന ഹൈക്കോടതി നിർദേശത്തിനെതിരേ തെരഞ്ഞെടുപ്പു കമ്മീഷൻ സുപ്രീംകോടതിയിൽ അപ്പീൽ നൽകും. ഹൈക്കോടതി വിധി നടപ്പാക്കുന്പോഴുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ അറിയിക്കും. തദ്ദേശ തെരഞ്ഞെടുപ്പിൽ 2015 ലെ വോട്ടർപട്ടിക അംഗീകരിക്കണമെന്ന് ആവശ്യപ്പെടുമെന്നും കമ്മീഷൻ അറിയിച്ചു. 2015 ലെ വോട്ടർ പട്ടിക അടിസ്ഥാനമാക്കി തെരഞ്ഞെടുപ്പു നടത്താനുള്ള സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന്റെ വിജ്ഞാപനം റദ്ദാക്കിയാണ് ചീഫ് ജസ്റ്റീസ് എസ്. മണികുമാർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടത്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിനു തയാറാക്കിയ വോട്ടർപട്ടിക 2020 ഫെബ്രുവരി ഏഴിന് പുതുക്കിയിരുന്നു. ഈ പുതുക്കിയ വോട്ടർപട്ടിക അടിസ്ഥാനമാക്കി സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷൻ വിജ്ഞാപനമിറക്കണമെന്നും വിധിയിൽ പറയുന്നു. പുതിയ വോട്ടർപട്ടിക നിലവിലുണ്ടായിട്ടും 2015 ലെ വോട്ടർപട്ടിക അടിസ്ഥാനമാക്കി ഇലക്ഷൻ നടത്താനുള്ള സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന്റെ വിജ്ഞാപനം ചോദ്യംചെയ്തു നൽകിയ ഹർജി നേരത്തേ സിംഗിൾ ബെഞ്ച് തള്ളിയിരുന്നു.…
Read Moreഫാസ്ടാഗ് സൗജന്യം; അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് ടോൾപ്ലാസ അധികൃതർ
കൊച്ചി: രാജ്യത്തെ ടോള്‍ ബൂത്തുകളിലെ തിരക്കു കുറയ്ക്കാന്‍ ആവിഷ്കരിച്ച ഫാസ്ടാഗുകള്‍ സൗജന്യ നിരക്കില്‍ നല്‍കില്ലെന്ന് ടോൾപ്ലാസ അധികൃതർ. ഇതുമായി ബന്ധപ്പെട്ട് ദേശീയപാത അതോറിറ്റിയിൽനിന്നും അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. ഇതിനാൽ ഇപ്പോൾ സൗജന്യ വിതരണം നടത്തില്ലെന്നും ടോൾപ്ലാസ് അധികൃതർ വിശദീകരിച്ചു. അതേസമയം, ഇന്നു മുതൽ 29 വരെയുള്ള തീയതികളിലാണ് സൗജന്യം ലഭിക്കുകയെന്നാണ് ദേശീയപാത അതോറിറ്റി നേരത്തേ അറിയിച്ചിരുന്നത്. രജിസ്ട്രേഷന് ഫീസായ 100 രൂപയാണ് സൗജന്യമായി നല്‍കുന്നത്. വാലിഡായ ആര്‍സി ബുക്കുമായി എത്തുന്നവര്‍ക്കേ സൗജന്യമായി ഫാസ്ടാഗ് നല്‍കൂ എന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു.
Read Moreവോട്ടര്‍പട്ടിക; ഹൈക്കോടതി വിധിക്കെതിരേ അപ്പീലുണ്ടായാല് തെരഞ്ഞെടുപ്പ് നീളാൻ സാധ്യത
സിജോ പൈനാടത്ത് കൊച്ചി: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനു 2015 ലെ വോട്ടര്‍പട്ടിക ആധാരമാക്കേണ്ടതില്ലെന്ന ഹൈക്കോടതി വിധിക്കെതിരേ തെരഞ്ഞെടുപ്പു കമ്മീഷന് അപ്പീല്‍ പോകാന്‍ തീരുമാനിച്ചാൽ തെരഞ്ഞെടുപ്പു നടപടികള്‍ നീളാൻ സാധ്യത. അപ്പീലുണ്ടായാല് കോടതി നടപടികള്ക്കുണ്ടായേക്കാവുന്ന സ്വാഭാവികമായ കാലതാമസത്തിനു പുറമേ, വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്നതിനുള്ള ലക്ഷക്കണക്കിന് അപേക്ഷകളുടെ സൂക്ഷ്മപരിശോധന, വാര്‍ഡ് വിഭജന പ്രക്രിയകള്‍ എന്നിവയും വൈകും. സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ തെരഞ്ഞെടുപ്പു പൂര്‍ത്തിയാക്കി നവംബര്‍ ഒന്നിനു കേരളപ്പിറവി ദിനത്തില്‍ തദ്ദേശസ്ഥാപനങ്ങളില്‍ പുതിയ ഭരണസമിതി ചുമതലയേല്‍ക്കേണ്ടതുണ്ട്. സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്തുകളിലെ 15,962 വാര്‍ഡുകള്‍, 152 ബ്ലോക്ക് പഞ്ചായത്തുകളിലെ 2,076 വാര്‍ഡുകള്‍, 14 ജില്ലാ പഞ്ചായത്തുകളിലെ 331 വാര്‍ഡുകള്‍, 86 മുനിസിപ്പാലിറ്റികളിലെ 3,086 വാര്‍ഡുകള്‍, ആറു കോര്‍പറേഷനുകളിലെ 414 വാര്‍ഡുകള്‍ എന്നിവയിലേക്കുള്ള തെരഞ്ഞെടുപ്പു പ്രക്രിയയ്ക്കു മാസങ്ങള്‍ നീണ്ട ഒരുക്കങ്ങള്‍ ആവശ്യമാണ്. തെരഞ്ഞെടുപ്പ് ഒരുക്കത്തിന്റെ പ്രാഥമിക നടപടിയായ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുന്നതു കോടതി വ്യവഹാരങ്ങളില്‍…
Read Moreകാപ്രിപോക്സ് വൈറസ്: വിദഗ്ധ സംഘം എത്തണമെന്ന് എംഎൽഎ ; കണ്ട്രോൾ റൂം തുറന്നു
മൂവാറ്റുപുഴ: പശുക്കളിൽ ചർമ മുഴ രോഗമുണ്ടാക്കുന്ന കാപ്രിപോക്സ് വൈറസ് ബാധ (ചർമമുഴരോഗം) കണ്ടെത്തിയ സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ നൽകുന്നതിനും ബോധവത്കരണം നടത്തുന്നതിനും വിദഗ്ധ സംഘത്തെ നിയമിക്കണമെന്ന് എൽദോ ഏബ്രഹാം എംഎൽഎ. മുഴുവൻ മൃഗങ്ങളിലും വാക്സിനേഷൻ നൽകുന്നതിന് നടപടി സ്വീകരിക്കാൻ വിഷയം മന്ത്രി കെ. രാജുവിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും എംഎൽഎ പറഞ്ഞു. ഇന്നലെ മൂവാറ്റുപുഴയിൽ മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ നടന്ന ഉന്നതതല യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിൽ കാപ്രിപോക്സ് വൈറസ് ബാധ സ്ഥിരീകരിച്ചതോടെ രോഗത്തിന്റെ ഉറവിടം ഇനിയും കണ്ടെത്താനായിട്ടില്ല. ലക്ഷണങ്ങൾ കണ്ടെത്തിയ പശുക്കൾക്ക് സൗജന്യ കാലിത്തീറ്റയും ധാതുലവണങ്ങളും നൽകുന്നത് സർക്കാരിന്റെ ശ്രദ്ധയിൽകൊണ്ടുവരുമെന്നും എംഎൽഎ പറഞ്ഞു. എല്ലാ പഞ്ചായത്തിലും ക്ഷീര കർഷകർക്കായി ബോധവത്കരണ ക്ലാസ് നടത്തും. കണ്ട്രോൾ റൂം തുറന്നു മൂവാറ്റുപുഴ: കാപ്രിപോക്സ് വൈറസ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിനായി മൂവാറ്റുപുഴ താലൂക്ക് മൃഗാശുപത്രിയിൽ കണ്ട്രോൾ റൂം തുറന്നു. രാവിലെ എട്ട്…
Read Moreഅമിത ചാര്‍ജ് ! ഓട്ടോറിക്ഷക്കാർക്കെതിരേ നടപടിക്കു ഹൈക്കോടതി നിര്‍ദേശം; പ്രധാന നിര്‍ദേശങ്ങള്‍ ഇങ്ങനെ…
കൊച്ചി: മീറ്റര്‍ ഘടിപ്പിക്കാതെ അമിത ചാര്‍ജ് ഈടാക്കി യാത്രക്കാരെ വട്ടംകറക്കുന്ന ഓട്ടോറിക്ഷ ഡ്രൈവർമാർക്കെതിരേ നടപടി സ്വീകരിക്കാന്‍ ഹൈക്കോടതി കര്‍ശന നിര്‍ദേശം നല്കി. കണ്ണൂരില്‍ ഓട്ടോറിക്ഷകള്‍ അമിത ചാര്‍ജ് വാങ്ങുന്നെന്ന് ആരോപിച്ചു ദി ട്രൂത്ത് എന്ന സംഘടന ഉള്‍പ്പെടെ നല്കിയ ഹര്‍ജികള്‍ പരിഗണിച്ച സിംഗിള്‍ബെഞ്ച് ഏഴു നിര്‍ദേശങ്ങളും ഇതിനായി നല്കി. പ്രധാന നിര്‍ദേശങ്ങള്‍ ചുവടെ: അച്ചടിച്ച യാത്രാനിരക്ക് കാര്‍ഡ് സംസ്ഥാനത്തെ ഓട്ടോറിക്ഷകളില്‍ യാത്രക്കാര്‍ക്കു കാണാനാവുന്ന വിധം ഒട്ടിക്കാനാവുമോയെന്ന് മോട്ടോര്‍ വാഹന വകുപ്പും ലീഗല്‍ മെട്രോളജി അധികൃതരും പരിഗണിക്കണം. യാത്രക്കാര്‍ക്ക് പരാതി ഫോണില്‍ പറയുന്നതിനുള്ള അടിയന്തര നമ്പറുകള്‍ പൊതുസ്ഥലങ്ങളിലും വാഹനങ്ങളിലും പ്രദര്‍ശിപ്പിക്കാന്‍ കണ്ണൂര്‍ ജില്ലയിലെ പോലീസ് അധികൃതര്‍ ഉടന്‍ നടപടിയെടുക്കണം. മറ്റു ജില്ലകളില്‍ ഇതു നടപ്പാക്കുന്ന കാര്യം ഡിജിപി ഉറപ്പാക്കണം. എമര്‍ജന്‍സി സപ്പോര്‍ട്ട് റസ്പോണ്‍സ് സംവിധാനം, ഹൈവേ പോലീസ്, പിങ്ക് പോലീസ്, വനിതാ ഹെല്പ് ലൈന്‍ തുടങ്ങിയവയുടെ നമ്പറുകള്‍ യാത്രക്കാരുടെ…
Read Moreനെടുമ്പാശേരി വിമാനത്താവളത്തിലൂടെ അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത് 18 ലക്ഷം രൂപയുടെ സ്വർണം
നെടുമ്പാശേരി: ക്വാലാലംപൂരിൽനിന്നും ദുബായിൽനിന്നും നെടുന്പാശേരി വിമാനത്താവളത്തിൽ എത്തിയ രണ്ട് യാത്രക്കാരിൽനിന്നായി 18 ലക്ഷം രൂപയുടെ സ്വർണം കസ്റ്റംസ് പിടികൂടി. ഇന്ന് പുലർച്ചെ ഒന്നോടെ മലേഷ്യയിലെ ക്വാലാലംപൂരിൽനിന്നും കൊച്ചിയിലെത്തിയ ചെന്നൈ മണ്ണയില ഹാർബറിൽ ആബിദ ബാനുവിൽ നിന്നാണ് 356 ഗ്രാം സ്വർണം അധികൃതർ കണ്ടെടുത്തത്. ഇതിന് ഏകദേശം 18 ലക്ഷം രൂപ വിലവരും. അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. ദുബായിയിൽ നിന്നും പുലർച്ചെ 5.30ഓടെ വിമാനത്തിലെ യാത്രക്കാരനായ മലപ്പുറം വള്ളിയാങ്കുളം തെക്കോട്ട് വീട്ടിൽ ജാബിറിൽനിന്നുമാണ് 174 ഗ്രാം സ്വർണം പിടിച്ചെടുത്തത്. സ്വർണം മാലയാക്കി ബാഗിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.
Read More