കോതമംഗലം: പശ്ചിമഘട്ട മലനിരകളിൽ കാട്ടുതീ പടരുന്നതും ജലക്ഷാമവും കാരണം കാട്ടാന ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ കൂട്ടത്തോടെ കാടിറങ്ങുന്നു. വെള്ളവും തീറ്റയും തേടി വനാതിർത്തി കടന്നെത്തുന്ന ഇവ കൃഷിയിടങ്ങൾക്കും മനുഷ്യജീവനുപോലും ഭീഷണിയാണ്. വേനലിന്റെ കാഠിന്യം വർധിക്കുന്നതോടെ ജനവാസമേഖലകളിലേക്കു വന്യമൃഗങ്ങൾ കൂടുതലായി എത്തുമെന്ന ഭയത്തിലാണ് അതിർത്തിഗ്രാമവാസികൾ. വടാട്ടുപാറ തുണ്ടം ഭാഗത്തും നേര്യമംഗലം തൊട്ടിയാർ പദ്ധതി പ്രദേശങ്ങളിലും ഏതാനും ദിവസങ്ങളായി കാട്ടാനകൾ കൂട്ടത്തോടെ തന്പടിച്ചിരിക്കുകയാണ്. കുട്ടിയാനകളടക്കം പത്തോളം വരുന്ന കൂട്ടത്തെയാണ് തുണ്ടം ഭാഗത്ത് കണ്ടെത്തിയത്. തൊട്ടിയാറിൽ ഇരുപതിലേറെ വരുന്ന കാട്ടാനക്കൂട്ടമാണുള്ളതെന്നു വനപാലകർ പറഞ്ഞു. നേര്യമംഗലം വനത്തിലെ കാഞ്ഞിരവേലി, ഇഞ്ചപ്പതാർ നീണ്ടപാറ പ്രദേശത്ത് ഒരാഴ്ചയോളമായി കാട്ടുതീ പടരുന്നതാണ് തൊട്ടിയാർ മേഖലയിലേക്കു വന്യമൃഗങ്ങൾ നീങ്ങാൻ ഇടയായിട്ടുള്ളത്. വനത്തിലെ പാറക്കെട്ടുകൾ വേനൽച്ചൂടിൽ ചുട്ടുപഴുത്തനിലയിലാണ്. ഭൂതത്താൻകെട്ട്-വടാട്ടുപാറ റോഡിൽ കാട്ടാനക്കൂട്ടമെത്തിയിട്ട് ആഴ്ചകളേറെയായി. തുണ്ടം ഫോറസ്റ്റ് സ്റ്റേഷന് മുന്പിലായിരുന്നു ആദ്യം കാട്ടാനകളുടെ സ്വൈര്യവിഹാരം. ഇതുവഴി വന്ന വാഹന യാത്രക്കാർ കാട്ടാനക്കൂട്ടത്തിന് മുന്നിൽപ്പെട്ട്…
Read MoreCategory: Kochi
ലോഡ്ജിൽ അതിക്രമിച്ച് കയറി വ്യാപാരിയെ കൊലപ്പെടുത്താൻ ശ്രമം; കുപ്രസിദ്ധ ഗുണ്ടാത്തലവൻ അനസിന്റെ അനുയായികളായ മൂന്നുപേർ കൂടി പിടിയിൽ
ആലുവ: ലോഡ്ജിൽ അതിക്രമിച്ച് കയറി വാടകയ്ക്ക് താമസിക്കുകയായിരുന്ന വെളിയത്തുനാട് ഇറച്ചിക്കട ഉടമ ഇബ്രാഹിമിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് പേർകൂടി ആലുവ പോലീസിന്റെ പിടിയിലായി. പറവൂർ കെടാമംഗലം കല്ലറയ്ക്കൽ അക്ഷയ് പുരുഷോത്തമൻ (23), നോർത്ത് പറവൂർ കെടാമംഗലം മച്ചായത്ത്പറമ്പ് വരപ്പൻ എന്ന് വിളിക്കുന്ന വിപിൻ വാരിജാക്ഷൻ (27), കരുമാലൂർ മനയ്ക്കപ്പടി കരോട്ടിക്കാട്ടിൽ വീട്ടിൽ ആഷിക് അജി (24) എന്നിവരാണ് പിടിയിലായത്. പറവൂർ കവലയിലുള്ള ഐറിസ് വില്ലയിൽ കഴിഞ്ഞ 14നാണ് കേസിനാസ്പദമായ സംഭവം നടന്നത്. തൊട്ടടുത്ത ദിവസം നാല് പേർ പിടിയിലായിരുന്നു. പെരുമ്പാവൂരിലെ കുപ്രസിദ്ധ ഗുണ്ടാത്തലവൻ അനസിന്റെ അനുയായികളാണ് പിടിയിലായവരെല്ലാം. ആഷിക്കിനെ എസ്ഐ പി.കെ. മോഹിതിന്റെ നേതൃത്വത്തിൽ കോയമ്പത്തൂരിൽനിന്നും മറ്റ് രണ്ട് പേരെ സിഐ നവാസിന്റെ നേതൃത്വത്തിൽ പറവൂരിൽ നിന്നുമാണ് പിടികൂടിയത്.
Read Moreഭൂവുടമയെ കബളിപ്പിച്ച് 27 ലക്ഷം തട്ടൽ; വയനാട് സ്വദേശി റിമാന്‍ഡിൽ; തട്ടിപ്പിന്റെ കളികൾ ഇങ്ങനെ…
വൈപ്പിൻ: കാലിവളർത്തൽ കേന്ദ്രവും റിസോർട്ടും നിർമ്മിക്കാനായി ഞാറക്കൽ സ്വദേശി വാങ്ങിയ ഭൂമിയിൽ ഒരുക്കങ്ങൾ നടത്തിയെന്ന പേരുപറഞ്ഞ് ഭൂവുടമയിൽനിന്നു 27 ലക്ഷത്തോളം കവർന്നതിനു അറസ്റ്റിലായ വയനാട് സ്വദേശിയെ ഞാറക്കൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. വയനാട് ബാവലിയിൽ പാൽവെളിച്ചംകര കുറ്റിച്ചിറ വീട്ടിൽ ഭാർഗവന്റെ മകൻ ബിനീഷ്-41 ആണ് റിമാന്‍ഡിലായത്. ഭൂവുടമ ഞാറക്കൽ പെരുന്പിള്ളി കണ്ണപ്പശേരി വേലായുധൻ മകൻ മണിലാൽ ഞാറക്കൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ സ്വകാര്യ അന്യായത്തിൽ കോടതി നിർദേശത്തെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയ ഞാറക്കൽ പോലീസ് 16നു വൈകുന്നേരമാണ് പ്രതിയെ വനയാട് കാട്ടിക്കുളത്തുനിന്ന് അറസ്റ്റു ചെയ്തത്. ഹർജിക്കാരനായ ഭൂവുടമ ഒരു വർഷം മുന്‍പ് വയനാട് വാങ്ങിയ ഭൂമിയിലെ പണികൾ നടത്താനും സൂക്ഷിപ്പിനും എതിർകക്ഷിയെയാണ് ഏൽപ്പിച്ചിരുന്നത്. ഈ കാലയളവിൽ വിവിധ പണികൾ നടത്താനായി ഭൂവുടമയായ ഹർജിക്കാരൻ പെരുന്പിള്ളിയിലെ ബാങ്ക്…
Read Moreകൊറോണ വൈറസ്; 14 പേരെ നിരീക്ഷണ പട്ടികയില്‍നിന്ന് ഒഴിവാക്കി; വീടുകളിൽ നിരീക്ഷണത്തിലുള്ളവർ 323 പേർക്കൂടി
കൊച്ചി: കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞവരില്‍ 14 പേരെ നിരീക്ഷണ പട്ടികയില്‍നിന്ന് ഒഴിവാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ചതിനെത്തുടര്‍ന്നാണ് ഇത്രയുംപേരെ നിരീക്ഷണത്തില്‍നിന്ന് ഒഴിവാക്കിയത്. അതിനിടെ, കഴിഞ്ഞ 28 ദിവസത്തിനുള്ളില്‍ ചൈനയിലെ രോഗബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് മടങ്ങിവന്ന ഒന്‍പത് പേരെ കൂടി മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി സ്വന്തം വീടുകളില്‍ തന്നെ കഴിയാന്‍ ആവശ്യപെട്ടിട്ടുണ്ട്. ഇതോടെ, ജില്ലയില്‍ വീടുകളില്‍ നിരീക്ഷണത്തിലുള്ള ആളുകളുടെ എണ്ണം 323 ആയി. നിരീക്ഷണത്തിലുള്ളവരില്‍ രോഗലക്ഷണങ്ങള്‍ ഒന്നുമില്ലെന്നും കളമശേരി മെഡിക്കല്‍ കോളജിലെ ഐസോലേഷന് വാര്‍ഡില്‍ ആരും നിരീക്ഷണത്തിലില്ലെന്നും അധികൃതര്‍ അറിയിച്ചു. ജില്ലയില്‍നിന്നും ആലപ്പുഴ എന്‍ഐവിയിലേക്ക് ഇന്നലെ രണ്ടു സാമ്പിളുകള്‍ കൂടി അയച്ചു. അതിനിടെ, കണ്ട്രോള് റൂമിന്റെ സേവനങ്ങള്‍ ഇനി മുതല്‍ 0484 2368802 എന്ന നമ്പറില്‍ മാത്രമേ ലഭ്യമാകുകയുള്ളൂവെന്ന് അധികൃതര്‍ അറിയിച്ചു. കൊറോണ കണ്ട്രോള് റൂമിലേക്ക് ഇന്നലെ 19 കോളുകള്‍ ലഭിച്ചു.…
Read Moreസംസ്ഥാന വികസനം പൂർണമാകണമെങ്കിൽ എല്ലാ പ്രദേശങ്ങളും ഒരുപോലെ വികസിക്കുമ്പോളെന്ന് മുഖ്യമന്ത്രി
അങ്കമാലി: സംസ്ഥാന ലൈഫ് പദ്ധതിയിലൂടെ നാലരലക്ഷത്തോളം പേർക്ക് വീടുവച്ചു നൽകാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലൈഫ് ഭവന നിർമാണ പദ്ധതിയുടെ ജില്ലാതല താക്കോൽവിതരണത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. എല്ലാ പ്രദേശങ്ങളും ഒരുപോലെ വികസിക്കുമ്പോൾ മാത്രമാണ് സംസ്ഥാന വികസനം പൂർണമാകൂ. ഇപ്പോൾ ഗുണഭോക്താക്കളായി കണ്ടെത്തിയവരെ കൂടാതെ വീടില്ലാത്തവരുടെ പ്രശ്നം ഉയർന്നു വരുന്നുണ്ട്. ഇക്കാര്യം ഒറ്റയടിക്ക് തള്ളിക്കളയാനാവില്ല. ഇപ്പോൾ തുടങ്ങിയ പദ്ധതിയുടെ പിന്നാലെ അതിന്റെ പരിശോധനയിലേക്കു കടക്കും. വിവിധ വകുപ്പുകളിലൂടെ നടപ്പാക്കുന്ന ഭവന നിർമാണ പദ്ധതികൾ ഏകോപിപ്പിച്ച് ഒരു പദ്ധതിയാക്കി നടപ്പാക്കുമ്പോൾ വീടുണ്ടാകുയെന്ന കൂടുതൽ ആളുകളുടെ സ്വപ്നം യാഥാർഥ്യമാക്കാൻ കഴിയുന്നു. വീടു നിർമാണം തുടങ്ങി പാതിവഴിക്കു നിന്നുപോയവരെയാണ് ലൈഫ് പദ്ധതിയുടെ ഭാഗമായി ആദ്യമെടുത്തത്. ഇതിൽ 54183 കുടുംബങ്ങളിൽ 96 ശതമാനം പൂർത്തിയായി. വീടുനിർമിക്കാനുള്ള സാങ്കേതിക പ്രശ്നങ്ങൾ ഉള്ളതാണ് പൂർത്തിയാകാത്തത്. സ്വന്തമായി ഭൂമിയുള്ളവർക്ക് വീടിനുവേണ്ടി 91147 ഗുണഭോക്താക്കളുണ്ട്. ഇതിൽ…
Read Moreകരാർ പ്രകാരമുള്ള പ്രതിഫലം വേണ്ട; തെറ്റു പറ്റി, ക്ഷമിക്കണം; വെയിൽ പൂർത്തിയാക്കാമെന്ന് ഷെയ്ന്
നിർമാതാക്കൾ ഏർപ്പെടുത്തിയ വിലക്ക് ഒഴിവാക്കാനുള്ള നീക്കവുമായി നടൻ ഷെയ്ൻ നിഗം. വെയിൽ സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കാൻ സഹകരിക്കാമെന്ന് ചൂണ്ടിക്കാട്ടി ഷെയ്ൻ നിർമാതാവ് ജോബി ജോർജിന് കത്തയച്ചു. കരാർ പ്രകാരമുള്ള പ്രതിഫലം വേണ്ട. നിലവിൽ നൽകിയ 24 ലക്ഷം രൂപയ്ക്ക് അഭിനയിക്കാം. കരാർ പ്രകാരമുള്ള 40 ലക്ഷം രൂപയിൽ ശേഷിക്കുന്ന തുക വേണ്ടെന്നും ഷെയ്ൻ കത്തിൽ പറയുന്നു. തെറ്റ് പറ്റിയെന്നും ക്ഷമിക്കണമെന്നും ഷെയ്ൻ കത്തിൽ കുറിച്ചു. അതേസമയം പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായി ആലോചിച്ച് തീരുമാനിക്കാമെന്ന് ജോബി പറഞ്ഞു. ചിത്രീകരണം മുടങ്ങിയ സിനിമകളുടെ നഷ്ട പരിഹാരമായി ഒരു കോടി രൂപ നൽകാതെ ഷെയ്ൻ നിഗമിന്റെ വിലക്ക് നീക്കില്ലെന്ന ഉറച്ച നിലപാടിലായിരുന്നു പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. ഈ സാഹചര്യത്തിലാണ് സ്വന്തം നിലക്ക് അനുനയ നീക്കവുമായി ഷെയ്ൻ രംഗത്തെത്തിയത്.
Read Moreകരുണ മ്യൂസിക് ഷേ വിവാദം; താൻ രക്ഷാധികാരിയല്ല; ബിജിബാലിന് എറണാകുളം ജില്ലാ കളക്ടറുടെ കത്ത്
കൊച്ചി: കരുണ മ്യൂസിക് ഷോ വിവാദത്തിൽ സംഗീത സംവിധായകൻ ബിജിബാലിനു മറുപടിയുമായി എറണാകുളം ജില്ലാ കളക്ടർ എസ്. സുഹാസ്. താൻ കൊച്ചി മ്യൂസിക്കൽ ഫൗണ്ടേഷന്റെ രക്ഷാധികാരിയല്ലെന്നും അനുമതിയില്ലാതെ തന്റെ പേര് രക്ഷാധികാരിയെന്ന തരത്തിൽ ഉപയോഗിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി. അനുമതിയില്ലാതെ തന്റെ പേര് രക്ഷാധികാരി സ്ഥാനത്ത് ഉപയോഗിക്കരുതെന്നു വ്യക്തമാക്കി കൊച്ചി മ്യൂസിക് ഫൗണ്ടേഷൻ ഭാരവാഹികളിലൊരാളായ ബിജിബാലിനു കളക്ടർ കത്തു നൽകിയിട്ടുണ്ട്. ഈ ഇത്തരം പരാമർശങ്ങൾ ആവർത്തിച്ചാൽ നിയമനടപടി സ്വീകരിക്കുമെന്നും കളക്ടർ പറഞ്ഞു. സംഗീത നിശ നടത്തി മൂന്നു മാസം കഴിഞ്ഞിട്ടും പണം ദുരിതാശ്വാനിധിയിലേക്കു കൈമാറാത്തതാണു വിവാദമായത്. ടിക്കറ്റ് വരുമാനമായ ആറര ലക്ഷം രൂപ 14-ാം തിയതി സർക്കാരിനു കൈമാറിയെങ്കിലും സംവിധായകൻ ആഷിഖ് അബുവും എറണാകുളം എംപി ഹൈബി ഈഡനും നടത്തുന്ന വാക്പോര് ഇനിയും കെട്ടടങ്ങിയില്ല.
Read Moreചികിത്സയില്‍ കഴിയുന്ന ഭാര്യാപിതാവിനെ സന്ദര്‍ശിക്കാന്‍ ജനറല്‍ ആശുപത്രിയിലെത്തി! നെറ്റ്വര്‍ക്ക് റാക്ക് തലയിൽ വീണ് മധ്യവയസ്കനു പരിക്ക്
കൊച്ചി: ചികിത്സയില്‍ കഴിയുന്ന ഭാര്യാപിതാവിനെ സന്ദര്‍ശിക്കാന്‍ ജനറല്‍ ആശുപത്രിയിലെത്തിയ മധ്യവസ്കന്റെ തലയില്‍ ഭിത്തിയില്‍ സ്ഥാപിച്ചിരുന്ന നെറ്റ്വര്‍ക്ക് റാക്ക് വീണു പരിക്കേറ്റു. തുറവൂര്‍ പള്ളിത്തോട് കൊടിയനാട് സാബു(49)വിനാണ് പരിക്കേറ്റത്. തലയ്ക്കും കഴുത്തിനും പരിക്കേറ്റ ഇയാളെ ജനറല്‍ ആശുപത്രിയില്‍ തന്നെ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാവിലെ 11.30നായിരുന്നു സംഭവം. തിമിര ചികിത്സയുമായി ബന്ധപ്പെട്ട് ആശുപത്രിയില്‍ ഐ വാര്‍ഡില്‍ കഴിയുന്ന ഭാര്യാപിതാവിനെ സന്ദര്‍ശിക്കുന്നതിനാണു സാബു ഇവിടെയെത്തിയത്. വാര്‍ഡിനു മുന്നില്‍ സന്ദര്‍ശകര്‍ക്ക് വിശ്രമിക്കാനുള്ള സ്ഥലത്ത് മറ്റുള്ളവര്‍ക്കൊപ്പം ഇരിക്കെ ഭിത്തിയുടെ മുകളില്‍ സ്ഥാപിച്ചിരുന്ന റാക്ക് താഴേക്കു പതിക്കുകയായിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ആശുപത്രി അധികൃതര്‍ സാബുവിനു ഉടൻ പ്രാഥമിക ശുശ്രൂഷ നല്കി. എക്സ്റേ, സിടി സ്കാന്‍ പരിശോധന ഉള്‍പ്പെടെ നടത്തിയതായും ഏതാനും ദിവസങ്ങള്‍ ചികിത്സയില്‍ കഴിയേണ്ടിവരുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചതായി ബന്ധുക്കള്‍ പറഞ്ഞു. ഇ ഹെല്‍ത്ത് പദ്ധതിയുടെ ഭാഗമായുള്ള പ്രവര്ത്തികളോടനുബന്ധിച്ച് സ്ഥാപിച്ച റാക്കുകളിലൊന്നാണു താഴെ വീണതെന്ന്…
Read Moreകരൾരോഗം! പത്തുമാസം പ്രായമായ കുഞ്ഞിനെ മൂന്ന് മണിക്കൂറിൽ തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലെത്തിച്ചു
കൊച്ചി: ഗുരുതര കരൾരോഗം ബാധിച്ച പത്തുമാസം പ്രായമായ കുഞ്ഞിനെ തിരുവനന്തപുരത്തുനിന്ന് മൂന്നുമണിക്കൂറിൽ കൊച്ചിയിലെത്തിച്ചു. തിരുവനന്തപുരം എസ്എടി ആശുപത്രിയിൽനിന്നു പുറപ്പെട്ട് 217 കിലോമീറ്റർ ദൂരം പിന്നിട്ടാണ് കനിവ് 108 ആന്പുലൻസ് കൊച്ചി ആസ്റ്റർ മെഡിസ്റ്റിയിലെത്തിയത്. ആലപ്പുഴ എസ്എൽ പുരം കൊല്ലതായ് വെളിയിൽ വീട്ടിൽ സാജൻ ജോസഫ് മേരി ദന്പതികളുടെ പത്തുമാസം പ്രായമായ മകൻ ആര്യനെയാണ് ആന്പുലൻസിൽ എത്തിച്ചത്. കുഞ്ഞിന് കാവലായി ആന്പുലൻസ് എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ വി.എസ്. വൈശാഖ്, പൈലറ്റ് രാജേഷ് കുമാറും കൂടെയുണ്ടായിരുന്നു. നാലു ദിവസം മുന്‍പാണ് ന്യുമോണിയ ബാധയെത്തുടർന്ന് കുഞ്ഞിനെ വണ്ടാനം മെഡിക്കൽ കോളജിൽനിന്ന് തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്ക് എത്തിച്ചത്. എസ്എടി ആശുപത്രിയിലെ ഐസിയു വിഭാഗം ഡോക്ടർമാരായ ഡോ. ബിന്ദുഷ, ഡോ. ഷീജ എന്നിവരുടെ പരിശോധനകളിൽ കുഞ്ഞിന് ഗുരുതര കരൾ രോഗമുണ്ടെന്ന് കണ്ടെത്തി. ഡോകർമാരുടെ സംഘം ആസ്റ്റർ മെഡിസിറ്റിയുമായി ബന്ധപ്പെട്ട് ശസ്ത്രക്രിയ ചെയ്യാൻ അവിടെ സംവിധാനങ്ങൾ…
Read Moreകുതിപ്പ് തുടരാന്‍ കൊച്ചി മെട്രോ: തൈക്കുടം-പേട്ട സെക്ഷനില്‍ മെട്രോ പരീക്ഷണ ഓട്ടം നടത്തി
കൊച്ചി: സംസ്ഥാനത്തിന്റെ അഭിമാന പദ്ധതിയായ കൊച്ചി മെട്രോയുടെ തൈക്കുടം-പേട്ട സെക്ഷനില്‍ പരീക്ഷണ ഓട്ടം നടത്തി. ഏകദേശം ഒന്നര കിലോ മീറ്റര്‍ ദൂരത്ത് ഇന്നു രാവിലെ ഏഴ് മുതല്‍ ഒന്‍പതുവരെയായിരുന്നു പരീക്ഷണ ഓട്ടം. വെറും അഞ്ചു കിലോ മീറ്റര്‍മാത്രം വേഗതയിലായിരുന്നു യാത്ര. കൊച്ചി മെട്രോയിലെയും ഡിഎംആര്‍സിയിലെയും ഇലക്ട്രിക്കല്‍, ടെക്നിക്കല്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു പരീക്ഷണ ഓട്ടം. 900 യാത്രക്കാരുടെ ശരാശരി ഭാരത്തിന് സമാനമായ മണല്‍ ചാക്കുകള്‍ ട്രെയിനില്‍ നിറച്ചായിരുന്നു യാത്ര. പരീക്ഷണയോട്ടം വിജയകരമായിരുന്നതായാണു വിവരം. പരീക്ഷണ ഓട്ടത്തിന്റെ ഭാഗമായി തൈക്കുടം-പേട്ട സെക്ഷനിലെ തേഡ് റെയിലിലും അനുബന്ധ കേബിളുകളിലും ഇന്നു പുലര്‍ച്ചെ മുതല്‍ വൈദ്യുതി കടത്തിവിട്ടിരുന്നു. റൂട്ടിലെ 90 ശതമാനം ജോലികളും ഇതിനോടകം പൂര്‍ത്തിയായിട്ടുണ്ട്. പരീക്ഷണ ഓട്ടം വിജയിക്കുന്നതോടെ അടുത്തമാസം അവസാനത്തോടെ ഈ സെക്ഷനില്‍ ട്രെയിന്‍ സര്‍വീസ് ആരംഭിക്കാന്‍ സാധിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് മഹാരാജാസ് സ്റ്റേഡിയം…
Read More