നെ​ടുമ്പാശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ലൂടെ അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത് 18 ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണം

നെ​ടു​മ്പാ​ശേ​രി: ക്വാ​ലാ​ലം​പൂ​രി​ൽ​നി​ന്നും ദു​ബാ​യി​ൽ​നി​ന്നും നെ​ടു​ന്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ ര​ണ്ട് യാ​ത്ര​ക്കാ​രി​ൽ​നി​ന്നാ​യി 18 ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണം ക​സ്റ്റം​സ് പി​ടി​കൂ​ടി.

ഇ​ന്ന് പു​ല​ർ​ച്ചെ ഒ​ന്നോ​ടെ മ​ലേ​ഷ്യ​യി​ലെ ക്വാ​ലാ​ലം​പൂ​രി​ൽ​നി​ന്നും കൊ​ച്ചി​യി​ലെ​ത്തി​യ ചെ​ന്നൈ മ​ണ്ണ​യി​ല ഹാ​ർ​ബ​റി​ൽ ആ​ബി​ദ ബാ​നു​വി​ൽ നി​ന്നാ​ണ് 356 ഗ്രാം ​സ്വ​ർ​ണം അ​ധി​കൃ​ത​ർ ക​ണ്ടെ​ടു​ത്ത​ത്. ഇ​തി​ന് ഏ​ക​ദേ​ശം 18 ല​ക്ഷം രൂ​പ വി​ല​വ​രും.

അ​ടി​വ​സ്ത്ര​ത്തി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു സ്വ​ർ​ണം. ദു​ബാ​യി​യി​ൽ നി​ന്നും പു​ല​ർ​ച്ചെ 5.30ഓ​ടെ വി​മാ​ന​ത്തി​ലെ യാ​ത്ര​ക്കാ​ര​നാ​യ മ​ല​പ്പു​റം വ​ള്ളി​യാ​ങ്കു​ളം തെ​ക്കോ​ട്ട് വീ​ട്ടി​ൽ ജാ​ബി​റി​ൽ​നി​ന്നു​മാ​ണ് 174 ഗ്രാം ​സ്വ​ർ​ണം പി​ടി​ച്ചെ​ടു​ത്ത​ത്. സ്വ​ർ​ണം മാ​ല​യാ​ക്കി ബാ​ഗി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment