ആലുവ: പെരിയാർ തീരത്ത് ചുറ്റിക്കറങ്ങിയ വിദ്യാർഥികളായ മൂന്നു ആൺകുട്ടികളെയും മൂന്നു പെൺകുട്ടികളെയും പിങ്ക് പോലീസ് പിടികൂടി വീട്ടുകാരെ ഏൽപ്പിച്ചു. ആലുവ മുനിസിപ്പൽ പാർക്കിന് പിന്നിൽ പെരിയാറിനോട് ചേർന്നുള്ള വാക്ക് വേയിൽനിന്നാണ് ഇവർ പിടിയിലായത്. ഹയർസെക്കൻഡറി സ്കൂളുകളിലെ വിദ്യാർഥികളാണ് പിടിയിലായവർ. സ്കൂളിൽ പോകാതെ സംഘമായി പുഴയോരത്ത് എത്തുകയായിരുന്നു. സ്റ്റഡി ലീവാണെന്നു വീട്ടുകാരെയും സ്കൂൾ അധികൃതരെയും തെറ്റിധരിപ്പിച്ചാണ് വിദ്യാർഥികളുടെ വിളയാട്ടം. ശിവരാത്രി പാലത്തിലും കൗമാരക്കാരായ കമിതാക്കൾ എത്തുന്നതായി പറയുന്നു. കൈയോടെ പിടികൂടിയാൽ അത്മഹത്യാ ഭീഷണി മുഴക്കലും കുട്ടക്കരച്ചിലും കാരണം പലപ്പോഴും വീട്ടുകാരെ അറിയിക്കാൻ പോലും പോലീസിന് കഴിയുന്നില്ല.
Read MoreCategory: Kochi
സോഫ്റ്റ് വെയര്‍ ഹാക്ക് ചെയ്ത് പണം തട്ടിയ കേസില്‍ കൂടുതല്‍ പേര്‍ക്ക് പങ്ക്; തട്ടിയത് 25 ലക്ഷം രൂപ
കൊച്ചി: ട്രാവല്‍ ഏജന്‍സിയുടെ സോഫ്റ്റ് വെയര്‍ ഹാക്ക് ചെയ്ത് വിമാനടിക്കറ്റുകള്‍ വില്‍പ്പന നടത്തി പണം തട്ടിയ കേസില്‍ കൂടുതല്‍ പ്രതികളുള്ളതായി പോലീസ്. കേസില്‍ കൊല്‍ക്കട്ട ശ്യാംബസാര്‍ ഷിതിജ് ഷോ (19) എന്നയാളെ ഇന്‍ഫോപാര്‍ക്ക് പോലീസ് ഇന്നലെ പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് കേസില്‍ കൂടുതല്‍പേര്‍ക്ക് പങ്കുള്ളതായ വിവരം ലഭിച്ചത്. ഷിതിജ് ഷോയെ ഇന്നലെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കൂട്ടുപ്രതികളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി ഇയാളെ ഉടന്‍ കസ്റ്റഡിയില്‍ വാങ്ങുമെന്ന് ഇന്‍ഫോ പാര്‍ക്ക് പോലീസ് അറിയിച്ചു. അതേസമയം, ഷിതിജ് കൂടുതല്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ഇതുസംബന്ധിച്ചും കൂടുതല്‍ വ്യക്തത വരുത്തുന്നതിന് പ്രതിയെ കസ്റ്റഡിയില്‍ ലഭിക്കേണ്ടതുണ്ട്. കാക്കനാട് കിന്‍ഫ്രാ പാര്‍ക്കിലെ ഐടി കമ്പനി ട്രാവല്‍ ഏജന്‍സിക്ക് ഉണ്ടാക്കി നല്കിയ സ്ഫോറ്റ്വെയറാണ് യുവാവ് ഹാക്ക് ചെയ്തത്. ട്രാവല്‍ ഏജന്‍സിയുടെ വെബ്സൈറ്റില്‍ കയറി എയര്‍ലൈന്‍ ടിക്കറ്റുകള്‍ വില്പന നടത്തിയാണ്…
Read Moreകൊറോണ വൈറസ്! നിരീക്ഷണം ശക്തമാക്കി തുറമുഖ, വിമാനത്താവള ആരോഗ്യ വിഭാഗങ്ങൾ; വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ള ആളുകളുടെ എണ്ണം 332 ആയി
കൊച്ചി: കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിരീക്ഷണപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി തുറമുഖ, വിമാനത്താവള ആരോഗ്യ വിഭാഗങ്ങളും. ജില്ലാ ആരോഗ്യ വിഭാഗത്തോടൊപ്പമാണു കൊറോണ നിരീക്ഷണപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിട്ടുള്ളത്. പോര്‍ട്ട് ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിലാണു കൊച്ചി തുറമുഖത്തെ കൊറോണ നിരീക്ഷണ പ്രവര്‍ത്തങ്ങള്‍ നടത്തുന്നത്. ചൈന, ഹോങ്കോങ്, തായ്ലന്ഡ്, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍നിന്നും കൂടാതെ ഇവിടങ്ങളിലെ തുറമുഖങ്ങള്‍ സന്ദര്‍ശിച്ച് വരുന്ന കപ്പലുകളെയും ഇത്തരത്തില്‍ നിരീക്ഷണ വിധേയമാക്കുന്നുണ്ട്. ഇതുവരെ മൂന്ന് കപ്പലുകളാണ് ഇത്തരത്തില്‍ പരിശോധനകള്‍ക്കു വിധേയമാക്കിയിട്ടുള്ളതെന്ന് അധികൃതര്‍ അറിയിച്ചു. ഇതുവരെ പരിശോധിച്ചതില്‍ ആര്‍ക്കും രോഗലക്ഷണങ്ങള്‍ ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. ചരക്ക് കപ്പലുകളിലെ ജീവനക്കാരും യാത്രാകപ്പലുകളിലെ യാത്രക്കാരും കഴിഞ്ഞ 14 ദിവസത്തിനുള്ളില്‍ കൊറോണ ബാധിതമായ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ടോ എന്നതിന്റെ അടിസ്ഥാനത്തിലാണ് അവരെ നിരീക്ഷണ വിധേയമാക്കുന്നത്. ഇത്തരത്തില്‍ കഴിഞ്ഞ 14 ദിവസത്തിനുള്ളില്‍ കൊറോണ ബാധിതമായ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുള്ള ആരെങ്കിലും ഉണ്ടെങ്കില്‍ അവരെ അതാത് കപ്പലുകളില്‍…
Read Moreഇവരെ അറിയുമോ? കറുത്ത പള്‍സര്‍ ബൈക്കിലെത്തി മാല പൊട്ടിക്കല്‍: രണ്ടുപേരുടെ ചിത്രം പോലീസ് പുറത്തുവിട്ടു
ആലുവ: ബൈക്കിലെത്തി കാൽനട യാത്രക്കാരുടെ മാല പൊട്ടിക്കുന്നവരെന്ന് സംശയിക്കുന്ന രണ്ടുപേരുടെ ചിത്രം പോലീസ് പുറത്തുവിട്ടു. പ്രായമായ സ്ത്രീകളെയും ഒറ്റയ്ക്ക് നടക്കുന്നതോ സ്കൂട്ടറിൽ സഞ്ചരിക്കുന്നതോ ആയ സ്ത്രീകളുടെയും മാല പൊട്ടിച്ചു കടന്നുകളഞ്ഞവരാണെന്ന് പോലീസ് സംശയിക്കുന്നത്. നെടുമ്പാശേരി, ചെങ്ങമനാട്, പറവൂർ, പുത്തൻവേലിക്കര എന്നീ പോലീസ് സ്റ്റേഷൻ അതിർത്തികളിലും തൃശൂർ ജില്ലയിലെ വിവിധ പ്രദേശങ്ങളിലേയും കേസുകളാണ് ഇവർക്കെതിരേയുള്ളത്. ചിത്രത്തിൽ കാണുന്ന കറുത്ത പൾസർ ബൈക്കിലാണ് ഇവർ മിക്കപ്പോഴും കറങ്ങി നടക്കുന്നത്. ഈ ബൈക്ക് ഇടപ്പള്ളിയിൽ നിന്ന് മോഷ്ടിച്ച് വ്യാജനമ്പർ പതിപ്പിച്ചാണ് ഉപയോഗിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. ബൈക്കിന്റെ മുൻവശത്ത് മിക്കിമൗസിന്റെ സ്റ്റിക്കറുണ്ട്. ഒരാൾ പച്ചനിറത്തിലുള്ള ഹെൽമെറ്റാണ് ഉപയോഗിക്കുന്നത്. വിവരം ലഭിക്കുന്നവർ 9497990077, 9497987128 എന്നീ ഫോൺനമ്പറിൽ അറിയിക്കുക.
Read Moreകാളമുക്ക് ഗോശ്രീ പാലത്തിനു സമീപം വഴിവാണിഭക്കാർക്ക് ഗുഡ്ബൈ; അനധികൃത പാർക്കിംഗിനെതിരേ കർശന നടപടി
വൈപ്പിൻ: കാളമുക്ക് ഗോശ്രീ പാലത്തിന്റെ അപ്രോച്ചിലും റോഡു വക്കിലുമുള്ള വഴി വാണിഭക്കാരെ പോലീസ് ഒഴിപ്പിച്ചു. ഇന്നലെ വൈകുന്നേരം എസിപി വിജയന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് വഴിവാണിഭക്കാരെ ഒഴിപ്പിച്ചത്. ഗോശ്രീ പാലത്തിലെ അനധികൃത പാർക്കിംഗും വഴിവാണിഭവും ഗതാഗത തടസം സൃഷ്ടിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി എളങ്കുന്നപ്പുഴ പഞ്ചായത്ത് റസിഡൻസ് അസോസിയേഷൻ ഭാരവാഹികളായ അനിൽ പ്ലാവിയൻസ്, മനോജ് ഒരുമ എന്നിവർ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഇത് പരിഗണിച്ച കോടതി ഈ മാസം 19ന് സിറ്റി ട്രാഫിക്ക് ചുമതലയുള്ള എസിപിയോട് നേരിട്ട് ഹാജരായി വിവരങ്ങൾ നൽകാൻ ആവശ്യപ്പെട്ടതിനിടയിലാണ് പോലീസ് നടപടി. ഈ ഹർജിപരിഗണിക്കുന്ന സമയത്ത് തന്നെ ഹൈക്കോടതി ജഡ്ജി അമിത് റാവൽ കണ്ടെയ്നർ റോഡിലെ അനധികൃത പാർക്കിംഗും ഇതേത്തുടർന്നുള്ള വിഷമതകളും നേരിൽ കണ്ടറിഞ്ഞിരുന്ന സാഹചര്യത്തിൽ കണ്ടെയ്നർ റോഡിലെ അനധികൃത പാർക്കിംഗ് സംബന്ധിച്ചും പോലീസിനോട് വിശദീകരണം തേടിയിരുന്നു. ഇന്നലെ ഫ്രൂട്ട്സ് വിൽക്കുന്നവരെ ഒഴിവാക്കിയെങ്കിലും ഈ…
Read Moreവൈറസ്ബാധ കണ്ടെത്തിയ പശുക്കളുടെ എണ്ണം 233 ആയി; വാക്സിനേഷന് ഊര്‍ജിതം
മൂവാറ്റുപുഴ: ജില്ലയില്‍ ചര്‍മമുഴ രോഗം പരത്തുന്ന കാപ്രിപോക്സ് വൈറസ് ബാധയുടെ ലക്ഷണങ്ങള്‍ കണ്ടെത്തിയ പശുക്കളുടെ എണ്ണം 233 ആയി ഉയര്‍ന്നു. ഇന്നലെ 54 പശുക്കള്ക്കുകൂടി വൈറസ് ബാധയുടെ ലക്ഷണങ്ങള്‍ കണ്ടെത്തിയതോടെയാണ് എണ്ണം വര്‍ധിച്ചത്. നിലവില്‍ 36 പഞ്ചായത്തുകളിലാണു രോഗം കണ്ടെത്തിയിട്ടുള്ളത്. അതിനിടെ, കാപ്രിപോക്സ് വൈറസ് ബാധ സ്ഥിരീകരിച്ചതോടെ മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഉര്‍ജിതമാക്കി. വാളകത്തും കിഴക്കന്പലത്തും 100 വീതവും പുത്തന്‍കുരിശില്‍ 98ഉം പശുക്കള്‍ക്ക് ഇന്നലെ വാക്സിനേഷന് നല്കി. ഇതോടെ ജില്ലയില്‍ വാക്സിനേഷന് നല്കിയ മൃഗങ്ങളുടെ എണ്ണം 3226 ആയി. മണീട് (മൂന്ന്), കീഴ്മാട് (ആറ്), ചെറുവട്ടൂര്‍ (ഒന്ന്), വാളകം (ആറ്), പല്ലാരിമംഗലം (ഒന്ന്), ആന്പല്ലൂര്‍ (അഞ്ച്), മുക്കന്നൂര്‍ (മൂന്ന്), മലയാറ്റൂര്‍ (ഒന്ന്), മാറാടി (ഒന്ന്), കുഴുപ്പിള്ളി (ഒന്ന്), എടക്കാട്ട് വയല്‍ (നാല്), വെസ്റ്റ് വെങ്ങോല (രണ്ട്), ഏഴിക്കര (ഒന്ന്), നെല്ലാട് (13), വളയന്‍ചിറങ്ങര (നാല്),…
Read Moreഇതാദ്യം! കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എയർകാർഗോ വഴി കടത്താൻ ശ്രമിച്ച അരക്കിലോ സ്വർണം പിടികൂടി
നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ എയർകാർഗോ മുഖേന അനധികൃതമായി കടത്താൻ ശ്രമിച്ച അരക്കിലോ സ്വർണം കസ്റ്റംസ് പിടികൂടി. സാധാരണ നടത്തുന്ന പരിശോധനയിൽ എയർകാർഗോയിലെ കസ്റ്റംസിന് സംശയം തോന്നിയതിനെ തുടർന്ന് വിശദമായി പരിശോധിച്ചപ്പോഴാണ് അനധികൃതമായി കടത്തുവാൻ ശ്രമിച്ച സ്വർണം പിടികൂടിയത്. ടൈഗർ ബാം ടിന്നിന്റെ അടപ്പിനകത്തും ചുരിദാർ കോളറിനകത്തും ഒളിപ്പിച്ച നിലയിലാണ് സ്വർണം കടത്താൻ ശ്രമിച്ചത്. ഇതാദ്യമായാണ് എയർകാർഗോ മുഖേന സ്വർണം കടത്താനുള്ള ശ്രമം കണ്ടെത്തുന്നത്. എയർകാർഗോ മുഖേന വൻതോതിൽ സ്വർണം കടത്തുന്നതിനുമുന്പ് പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയ ശ്രമമാണ് ഇതെന്ന് കസ്റ്റംസ് സംശയിക്കുന്നു. കാർഗോയിൽ എത്തിയ സ്വർണം അടക്കമുള്ള സാധനങ്ങൾ എടുക്കാൻ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ കാസർഗോഡ് സ്വദേശിയെ കസ്റ്റംസ് പിടികൂടി.
Read Moreവാര്‍ത്ത തുണയായ്; പോലീസ് കുടുംബങ്ങളുടെ ആശങ്ക; സെന്‍ട്രല്‍ പോലീസ് ക്വാര്‍ട്ടേഴ്സ് 15ന് മുഖ്യമന്ത്രി സന്ദര്‍ശിക്കും
സ്വന്തം ലേഖിക കൊച്ചി: ഏതു നിമിഷവും നിലംപൊത്താവുന്ന എറണാകുളം സെന്‍ട്രല്‍ പോലീസ് ക്വാര്‍ട്ടേഴ്സിലെ ശോചനീയാവസ്ഥയെക്കുറിച്ചുള്ള രാഷ്ട്രദീപിക റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് 15ന് മുഖ്യമന്ത്രി പിണറായി വിജയന് സ്ഥലം സന്ദര്‍ശിക്കും. എറണാകുളത്ത് ഹൈക്കോടതിക്ക് സമീപത്തായി ഏകദേശം മൂന്ന് ഏക്കര്‍ സ്ഥലത്താണ് പോലീസ് ക്വാര്‍ട്ടേഴ്സ് സ്ഥിതി ചെയ്യുന്നത്. 10 ബ്ലോക്കുകളാണ് ഇവിടെയുള്ളത്. കെട്ടിടത്തിന്റെ ശോചനീയാവസ്ഥമൂലം ഒരു ബ്ലോക്കില്‍ താമസക്കാരില്ല. 152 കുടുംബങ്ങള്‍ക്ക് താമസിക്കാന്‍ ഇവിടെ സൗകര്യമുണ്ടെങ്കിലും നിലവില്‍ 118 കുടുംബങ്ങളാണ് താമസിക്കുന്നത്. ഇവിടത്തെ രണ്ടും ഏഴും ബ്ലോക്കുകളുടെ അവസ്ഥ വളരെ ഭീതി ജനിപ്പിക്കുന്നതാണ്. ഇക്കാര്യങ്ങളെല്ലാം രാഷ്ട്രദീപിക പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് അദ്ദേഹം 15ന് സ്ഥലം സന്ദര്‍ശിക്കുന്നത്. ക്വാര്‍ട്ടേഴ്സിന്റെ ശോചനീയാവസ്ഥ കൃത്യസമയത്ത് റിപ്പോര്‍ട്ട് ചെയ്യാത്തതിന്റെ പേരില്‍ ജില്ലാ സ്പെഷല്‍ ബ്രാഞ്ചില്‍ അഴിച്ചു പണിയും നടന്നിരുന്നു.
Read Moreഇന്ധനവിലയിൽ കഴിഞ്ഞ ഒന്‍പത് ദിവസത്തിനിടെ ഒരു രൂപയിലധികം കുറവ്;സ്വർണ വില കൂടിയും കുറഞ്ഞും
കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചയായ ദിനങ്ങളില്‍ ഇന്ധനവില കുറയുന്നു. ഇന്നുമാത്രം പെട്രോളിന് 16 പൈസയുടെയും ഡീസലിന് 21 പൈസയുടെയും കുറവാണ് രേഖപ്പെടുത്തിയത്. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ വില ലിറ്ററിന് 74.01 രൂപയായും ഡീസലിന് 68.60 രൂപയായും വില താഴ്ന്നു. തിരുവനന്തപുരത്ത് പെട്രോള്‍ വില 75.38 രൂപയിലും ഡീസല്‍ വില 69.88 രൂപയിലുമെത്തി. ഏതാനും ദിവസങ്ങളായി സംസ്ഥാനത്ത് ഇന്ധനവില കുറയുന്ന കാഴ്ചയാണുള്ളത്. കഴിഞ്ഞ ഒന്‍പത് ദിവസത്തിനിടെ മാത്രം സംസ്ഥാനത്ത് പെട്രോളിന് 1.17 രൂപയുടെയും ഡീസലിന് 1.35 രൂപയുടെയും കുറവാണു രേഖപ്പെടുത്തിയത്. കഴിഞ്ഞ രണ്ടിന് കൊച്ചിയില്‍ പെട്രോള്‍ വില ലിറ്ററിന് 75.18 രൂപയും ഡീസല്‍ വില ലിറ്ററിന് 69.95 രൂപയുമായിരുന്നു. ഇവിടെനിന്നുമാണ് ഒന്‍പത് ദിവസത്തിനിടെ ഇന്ധനവില ഇത്രയും കുറഞ്ഞത്. കൊച്ചിയില്‍ ഇന്നലെ പെട്രോളിന് ലിറ്ററിന് 74.17 രൂപയും ഡീസലിന് 68.81 രൂപയുമായിരുന്നു വില. സ്വര്‍ണ വിലയില്‍ മാറ്റമില്ല കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ…
Read Moreകൊറോണ ഭീതി അകലുന്നു ; ചൈനയില്‍നിന്നും കൊച്ചിയിൽ മടങ്ങിയെത്തിയ വിദ്യാര്‍ഥികളുടെ പരിശോധനാ ഫലം നെഗറ്റീവ്
കൊച്ചി: ജില്ലയില്‍നിന്നും കൊറോണ വൈറസ് ഭീതി ഒഴിയുന്നു. നിലവില്‍ ജില്ലയിലെ ആശുപത്രികളില്‍ ആരും നിരീക്ഷണത്തിലില്ലെന്നും കളമശേരി മെഡിക്കല്‍ കോളജിലെ ഐസോലേഷന് വാര്‍ഡില്‍ പുതുതായി ആരെയും നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു. അതിനിടെ കഴിഞ്ഞ ദിവസം ചൈനയില്‍നിന്നും മടങ്ങിയെത്തിയ വിദ്യാര്‍ഥികളുടേതടക്കം 16 പേരുടെ സാമ്പിളുകളുടെ ഫലം ലഭിച്ചു. എല്ലാ സാമ്പിളുകളുടെയും പരിശോധനാഫലം നെഗറ്റീവാണെന്ന് അധികൃതര്‍ വ്യക്തമാക്കി. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍നിന്നുള്ള 15 വിദ്യാര്‍ഥികളാണ് ഏതാനും ദിവസംമുമ്പ് പ്രത്യേക വിമാനത്തില്‍ കൊച്ചിയിലെത്തിയത്. ഇവരുടേതടക്കം പരിശോധന ഫലമാണ് പുറത്തുവന്നത്. ഇതിനിടെ, ഇന്നലെ ജില്ലയില്‍നിന്നും ആലപ്പുഴ എന്‍ഐവിയിലേക്ക് ഇന്നലെ രണ്ട് സാമ്പിളുകള്‍കൂടി അയച്ചിട്ടുണ്ട്. ജില്ലയില്‍ കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിനിടെ ഇന്നലെ അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് കെ. ചന്ദ്രശേഖരന് നായരുടെ അധ്യക്ഷതയില്‍ ജില്ലാ കണ്ട്രോള് റൂമില്‍ അവലോകന യോഗം ചേര്‍ന്നു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ അവധി സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശം…
Read More