മ​ല​യാ​റ്റൂ​ര്‍ ന​ക്ഷ​ത്ര ത​ടാ​കം മെ​ഗാ കാ​ര്‍​ണി​വ​ല്‍ തു​ട​ങ്ങി

കാ​ല​ടി: മ​ല​യാ​റ്റൂ​രി​ല്‍ ന​ക്ഷ​ത്ര ത​ടാ​കം മെ​ഗാ കാ​ര്‍​ണി​വ​ലി​ന് തു​ട​ക്ക​മാ​യി. മ​ല​യ​ടി​വാ​ര​ത്ത് 110 ഏ​ക്ക​ര്‍ വി​സ്തൃ​തി​യി​ല്‍ വെ​ള്ളം നി​റ​ഞ്ഞു കി​ട​ക്കു​ന്ന മ​ണ​പ്പാ​ട്ട് ചി​റ​ക്ക് ചു​റ്റും തെ​ളി​യി​ച്ചി​രി​ക്കു​ന്ന 10,025 ന​ക്ഷ​ത്ര​ങ്ങ​ളാ​ണ് കാ​ര്‍​ണി​വ​ലി​ന്‍റെ ആ​ക​ര്‍​ഷ​ണം.

പു​തു​വ​ര്‍​ഷം വ​രെ മ​ല​യ​ടി വാ​രം ഇ​നി ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക് വേ​ദി​യാ​കും. അ​മ്യൂ​സ്‌​മെ​ന്‍റ് പാ​ര്‍​ക്ക്, ഫു​ഡ് കോ​ര്‍​ട്ട്, സാം​സ്‌​കാ​രി​ക പ​രി​പാ​ടി​ക​ള്‍ എ​ന്നി​വ കാ​ര്‍​ണി​വ​ലി​ന്‍റെ ഭാ​ഗ​മാ​യു​ണ്ട്. വൈ​കി​ട്ട് 6.30 മു​ത​ല്‍ 11:30 വ​രെ​യാ​ണ് കാ​ര്‍​ണി​വ​ല്‍ ന​ട​ക്കു​ന്ന​ത്. റോ​ജി എം. ​ജോ​ണ്‍ എം​എ​ല്‍​എ ന​ക്ഷ​ത്ര ത​ടാ​ക​ത്തി​ന്‍റെ സ്വി​ച്ച് ഓ​ണ്‍ ക​ര്‍​മ്മം നി​ര്‍​വ​ഹി​ച്ചു. സം​ഘാ​ട​ക സ​മി​തി ക​ണ്‍​വീ​ന​റും മു​ന്‍ പ​ഞ്ചാ​യ​ത്തു പ്ര​സി​ഡ​ന്‍റു​മാ​യ ജോ​യ് അ​വോ​ക്കാ​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​മ്പ​ര്‍​മാ​രാ​യ ഡോ. ​ജി​ന്‍റോ ജോ​ണ്‍, അ​ല്‍​ഫോ​ന്‍​സാ ഡേ​വി​സ്, ബ്ലോ​ക്ക് മെ​മ്പ​ര്‍​മാ​രാ​യ അ​നി​മോ​ള്‍ ബേ​ബി , കൊ​ച്ചു​ത്രേ​സ്യ ത​ങ്ക​ച്ച​ന്‍, ഇ​ന്ത്യ കോ​മ​ണ്‍​വെ​ല്‍​ത്ത് ട്രേ​ഡ് ക​മ്മീ​ഷ​ണ​ര്‍ ഡോ. ​വ​ര്‍​ഗീ​സ് മൂ​ല​ന്‍ , ആ​ലു​വ റൂ​റ​ല്‍ എ​എ​സ്പി ഹാ​ര്‍​ദി​ക് മീ​ണ, വി​മ​ല​ഗി​രി ച​ര്‍​ച്ച് വി​കാ​രി ഫാ. ​പോ​ള്‍ പ​ട​യാ​ട്ടി​ല്‍, എ​സ്എ​ന്‍​ഡി​പി യോ​ഗം മ​ല​യാ​റ്റൂ​ര്‍ ശാ​ഖ പ്ര​സി​ഡ​ന്‍റ് എം.​പി വി​ന​യ​കു​മാ​ര്‍, മ​ല​യാ​റ്റൂ​ര്‍ ച​ര്‍​ച്ച് ട്ര​സ്റ്റി ടി​നു ത​റ​യി​ല്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. തു​ട​ര്‍​ന്ന് ഫ്‌​ള​വേ​ഴ്‌​സ് കേ​ര​ള അ​വ​ത​രി​പ്പി​ച്ച മെ​ഗാ ഗാ​ന​മേ​ള​യു​ണ്ടാ​യി.

പു​തു​വ​ര്‍​ഷ പു​ല​രി​യി​ല്‍ ഡി​ജെ സം​ഗീ​ത​ത്തി​ന്‍റെ അ​ക​മ്പ​ടി​യോ​ടെ കൂ​റ്റ​ന്‍ പ​പ്പാ​ഞ്ഞി​യെ അ​ഗ്‌​നി​ക്ക​ര​യാ​കും. 31ന് ​അ​ര്‍​ധ​രാ​ത്രി​യി​ല്‍ പു​തു​വ​ര്‍​ഷ​ത്തെ എ​തി​രേ​റ്റ് മെ​ഗാ കാ​ര്‍​ണി​വ​ല്‍ സ​മാ​പി​ക്കും. മ​ല​യാ​റ്റൂ​ര്‍ ജ​ന​കീ​യ വി​ക​സ​ന സ​മി​തി​യു​ടെ​യും പ​ഞ്ചാ​യ​ത്തി​ന്റെ​യും നേ​തൃ​ത്വ​ത്തി​ല്‍ തു​ട​ര്‍​ച്ച​യാ​യ പ​തി​നൊ​ന്നാം വ​ര്‍​ഷ​മാ​ണ് മ​ല​യാ​റ്റൂ​ര്‍ മ​ല​യ​ടി​വാ​ര​ത്ത് ന​ക്ഷ​ത്ര ത​ടാ​കം മെ​ഗാ കാ​ര്‍​ണി​വ​ല്‍ ന​ട​ത്തു​ന്ന​ത്.

Related posts

Leave a Comment