കൊച്ചി: വില്പനയ്ക്കെത്തിച്ച കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. എറണാകുളം വടുതല ബോട്ട് ജെട്ടി റോഡ് ചെറുവത്തൂര്‍ വീട്ടില്‍ ജോഹാന്‍ ജോയ്മോനെയാണ് (22) നാര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ കെ.എ. അബ്ദുള്‍ സലാമിന്റെ നേതൃത്വത്തിലുള്ള കൊച്ചി സിറ്റി ഡാന്‍സാഫ് സംഘം അറസ്റ്റ് ചെയ്തത്.
വടുതല ബോട്ട് ജെട്ടി റോഡിന് സമീപത്ത് നടത്തിയ പരിശോധനയില്‍ ഇയാളില്‍ നിന്ന് 2.296 കിലോ കഞ്ചാവ് കണ്ടെടുത്തു.
