കിഴക്കമ്പലം: പട്ടിമറ്റം-നെല്ലാട് റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് റോഡ് ഉപരോധം നടത്താനുള്ള തീരുമാനം പ്രകടനത്തിൽ ഒതുക്കാൻ ശ്രമിച്ചതിൽ ജനപ്രതിനിധികൾക്കെതിരേ നാട്ടുകാരുടെ പ്രതിഷേധം. കുന്നത്തുനാട് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. പ്രഭാകരൻ, ജില്ലാ പഞ്ചായത്തംഗം സി.കെ. അയ്യപ്പൻകുട്ടി എന്നിവർക്കുനേരേയാണ് നാട്ടുകാർ പ്രതിഷേധം പ്രകടിപ്പിച്ചത്. പഞ്ചായത്ത് ഗ്രാമസഭയിൽ പാസാക്കിയ പ്രമേയമനുസരിച്ച് കഴിഞ്ഞ ദിവസം രാവിലെ 10ന് റോഡ് ഉപരോധസമരത്തിനായി എത്തിച്ചേരാനാണ് നാട്ടുകാരോട് ആവശ്യപ്പെട്ടിരുന്നതെന്നു പയുന്നു. പിപി റോഡിലെ തെക്കേക്കവലയിൽ ആളുകൾ ഉപരോധത്തിനായി സംഘടിക്കുകയും ചെയ്തു. എന്നാൽ ഉപരോധത്തിനു പകരം റോഡിൽ പ്രതിഷേധ പ്രകടനം നടത്താൻ ബന്ധപ്പെട്ടവർ ശ്രമിച്ചതോടെ നാട്ടുകാർ പ്രകോപിതരായി. സ്ഥലം എംഎൽഎ വി.പി. സജീന്ദ്രനെതിരേയും ആളുകൾ വിമർശനമുന്നയിച്ചു. പ്രതിഷേധം ശക്തമായതോടെ ഉപരോധമാവാമെന്ന നിലപാടിൽ അധികൃതർ എത്തിച്ചേർന്നു. തുടർന്നു നാട്ടുകാരുടെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചു. മാര്‍ച്ച് മാസത്തിനു മുമ്പേ നിര്‍മാണ പ്രവര്‍ത്തനം പൂര്‍ത്തീകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന മനക്കേകടവ്-കിഴക്കമ്പലം-പട്ടിമറ്റം-നെല്ലാട് റോഡുകളുടെ ബിഎംബിസി ടാറിംഗ് വൈകുന്നതില്‍ പ്രതിഷേധിച്ചാണ്…
Read MoreCategory: Kochi
രാത്രിയിലെ ഭക്ഷണം കഴിഞ്ഞ് കറി ചൂടാക്കാൻ ശ്രമിക്കുന്നതിനിടെ ഗ്യാസ് അടുപ്പിൽനിന്നു തീപടർന്നു പൊള്ളലേറ്റു; ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു
പെരുമ്പാവൂർ: അടുക്കളയിലെ ഗ്യാസ് അടുപ്പിൽനിന്ന് തീ പടർന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ഒക്കൽ ആന്റോപുരം പള്ളിക്കരക്കാരൻ സെബിയുടെ ഭാര്യ നിമ്മി (34) ആണ് കഴിഞ്ഞ രാത്രി മരിച്ചത്. സംസ്കാരം ഇന്ന് വൈകിട്ട് അഞ്ചിന് താന്നിപ്പുഴ സെന്റ് ജോസഫ് പള്ളിയിൽ നടക്കും. തീപിടിത്തത്തിൽ മക്കൾ ഡെല്ല (8) ദിയ (6) എന്നിവർക്കും പൊള്ളലേറ്റിരുന്നു. ഇവർ എറണാകുളം മെഡിക്കൽ സെന്ററിൽ ചികിത്സയിലാണ്. ഇക്കഴിഞ്ഞ അഞ്ചിന് രാത്രി 10.30 യോടെയാണ് അപകടം. സംഭവമറിഞ്ഞ് സ്ഥലത്ത് എത്തിയ പെരുമ്പാവൂർ ഫയർഫോഴ്സ് സംഘമാണ് തീയണച്ചത്. രാത്രിയിലെ ഭക്ഷണം കഴിഞ്ഞ് കറി ചൂടാക്കാൻ ശ്രമിക്കുന്നതിനിടെയാണ് തീപിടിത്തം ഉണ്ടായത്. കാലടി സ്റ്റേഷനിലെ പോലീസുകാരനായ ഭർത്താവ് ഭക്ഷണം കഴിച്ച ശേഷം ജോലിക്ക് പോയ സമയത്താണ് സംഭവം നടന്നത്.
Read Moreനടി ആക്രമിക്കപ്പെട്ട കേസ്: രമ്യാ നമ്പീശനെയും സഹോദരനെയും വിസ്തരിച്ചു
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ രമ്യാ നമ്പീശനെയും സഹോദരനെയും വിസ്തരിച്ചു. പ്രോസിക്യൂഷന് സാക്ഷിയായാണ് ഇവര്‍ കോടതിയില്‍ ഹാജരായത്. അടച്ചിട്ട മുറിയിലാണ് വിചാരണ നടപടിക്രമങ്ങൾ നടക്കുന്നത്. കഴിഞ്ഞദിവസം നടനും സംവിധായകനുമായ ലാലിനെയും കുടുംബത്തെയും കോടതി വിസ്തരിച്ചിരുന്നു. ലാലിന്റെ മകൻ സംവിധാനം ചെയ്ത സിനിമയിൽ അഭിനയിക്കുന്നതിനിടെയാണ് നടി ആക്രമിക്കപ്പെട്ടത്. കേസിലെ ഒന്നാം സാക്ഷിയായ നടിയുടെ വിസ്താരം നേരത്തെ പൂർത്തിയായിരുന്നു. കേസിൽ സിനിമാ മേഖലയിൽ നിന്നടക്കം 136 സാക്ഷികളെ ആദ്യ ഘട്ടത്തിൽ വിസ്തരിക്കുന്നത്. ഫോറൻസിക് പരിശോധനാ ഫലങ്ങൾ ലഭിച്ച ശേഷം നടിയുടെ ക്രോസ് വിസ്താരം ആരംഭിക്കും.
Read Moreവ്യവസായിയുടെ നഗ്നചിത്രങ്ങളെടുത്ത് പണവും കാറും തട്ടിയെടുത്ത കേസ് ; രണ്ടുപേർ കേരളത്തിന് പുറത്ത് കടന്നതായി വിവരം
കൊച്ചി: വ്യവസായിയുടെ നഗ്നചിത്രങ്ങളെടുത്ത് ഭീഷണിപ്പെടുത്തി പണവും കാറും തട്ടിയെടുത്ത കേസിൽ ഇനിയും പിടികൂടാനുള്ള രണ്ടു പേർ കേരളത്തിന് പുറത്തേക്ക് കടന്നതായി പോലീസിന് വിവരം ലഭിച്ചു. സംഭവത്തിൽ ഇന്നലെ പോലീസ് അറസ്റ്റ് ചെയ്ത മാമംഗലം ചെറിയപട്ടാരപ്പറന്പിൽ ജൂലി ജൂലിയൻ (37) സഹായിയും സുഹൃത്തുമായ കാക്കനാട് അത്താണി സ്വദേശി കെ.എസ്. കൃഷ്ണകുമാർ (മഞ്ജീഷ്-33) എന്നിവരെ കൃത്യം നടത്തുന്നതിന് സഹായം ചെയ്തവരാണ് ഇരുവരും. ഇവരെ പിടികൂടുന്നതിനുള്ള ശ്രമം ആരംഭിച്ചതായും ഇൻഫോപാർക്ക് എസ്ഐ ഷിജു പറഞ്ഞു. അതേസമയം സംഭവത്തിൽ അറസ്റ്റ് ചെയ്ത ജൂലിയേയും കൃഷ്ണകുമാറിനെയും ഇന്നലെ റിമാൻഡ് ചെയ്ത് കൂടുതൽ അന്വേഷണങ്ങൾക്കായി പോലീസ് കസ്റ്റഡിയിൽ വാങ്ങി. കാക്കനാട് സീപോർട്ട്-എയർപോർട്ട് റോഡിൽ മോർ സൂപ്പർ മാർക്കറ്റിന് സമീപം പ്രതികൾ ബ്യൂട്ടിപാർലർ തുടങ്ങാനെന്ന വ്യാജേന വാടകയ്ക്കെടുത്ത വീട്ടിൽവച്ചായിരുന്നു സംഭവം. വളരെ നാളുകളായി അടുപ്പത്തിലുണ്ടായിരുന്ന വ്യവസായിയെയും ബന്ധുവിനെയും തന്ത്രപൂർവം യുവതി വാടകവീട്ടിലേക്ക് വിളിച്ചുവരുത്തി. യുവതിയും സഹായികളായ മറ്റു…
Read Moreപെണ്‍കുട്ടിയെ തേടിയുള്ള വീഡിയോ വ്യാജം; വിദ്യാർഥി അറസ്റ്റിൽ; എന്തിനിങ്ങനെ ചെയ്തുവെന്ന കാര്യത്തെക്കുറിച്ച് പോലീസ് അന്വേഷണം
കൊച്ചി: ട്രെയിൻ യാത്രയ്ക്കിടെ പെണ്‍കുട്ടിയെ അപമാനിക്കാൻ ശ്രമിച്ചയാളെ കൈകാര്യം ചെയ്തതായി സമൂഹമാധ്യമങ്ങളിൽ വ്യാജ വീഡിയോ സന്ദേശം പോസ്റ്റ് ചെയ്ത വിദ്യാർഥിയെ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം രവിപുരത്തെ സ്വകാര്യ ഏവിയേഷൻ സ്കൂൾ വിദ്യാർഥി ചാലക്കുടി ആളൂർ ചാതേരിൽ അലൻ തോമസി(20)നെയാണ് എറണാകുളം സെൻട്രൽ പോലീസ് പിടികൂടിയത്. എറണാകുളം നോർത്ത്-സൗത്ത് റെയിൽവേ സ്റ്റേഷനുകൾക്കു മധ്യേ ട്രെയിനിൽവച്ച് യുവതിയെ അപമാനിച്ച മധ്യവയസ്കനെ താൻ കൈകാര്യം ചെയ്തെന്നും, പോലീസ് കേസെടുക്കണമെന്നുമായിരുന്നു വീഡിയേയിലെ സന്ദേശം. സംഭവത്തിന്റെ നിജസ്ഥിതി ട്രെയിനിൽനിന്ന് ഇറങ്ങിപ്പോയ പെണ്‍കുട്ടിക്കേ തെളിയിക്കാൻ കഴിയൂവെന്നും അതുകൊണ്ട് ആ പെണ്‍കുട്ടി അറിയുന്നവരെ വീഡിയോ ഷെയർ ചെയ്യണമെന്നും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച സെൽഫി വീഡിയോയിൽ ഇയാൾ പറഞ്ഞിരുന്നു. സംഭവത്തിൽ വ്യാജ പ്രചാരണം നടത്തിയതിന് പോലീസ് സ്വമേധയ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. എറണാകുളം അസിസ്റ്റന്റ് കമ്മീഷണർ കെ. ലാൽജിയുടെ മേൽനോട്ടത്തിൽ സെൻട്രൽ പോലീസ് ഇൻസ്പെക്ടർ എസ്. വിജയശങ്കർ, സൗത്ത്…
Read Moreഫ്ളാറ്റിന് പിന്നാലെ, കോന്തുരുത്തി പുഴയും; വീതി 42 മീറ്ററാക്കു മ്പോൾ ഒഴിയേണ്ടിവരുന്നത് നിരവധി കുടുംബങ്ങൾ; ഒഴിപ്പിക്കപ്പെടുന്ന കുടുംബങ്ങളോട് മേയർ സൗമിനിക്ക് പറയാനുള്ളത്…
കൊച്ചി: ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ കോന്തുരുത്തി പുഴയുടെ വീതി 42 മീറ്ററാക്കേണ്ടിവരുന്പോൾ തീരത്ത് താമസിക്കുന്ന കുടുംബങ്ങളെ കുടിയൊഴിപ്പിക്കേണ്ടിവരുമെന്ന് മേയർ സൗമിനി ജെയിൻ കൗണ്‍സിലിനെ അറിയിച്ചു. കോന്തുരുത്തി പുഴയുമായി ബന്ധപ്പെട്ട കേസിൽ വീതി 16 മീറ്ററാക്കാനായിരുന്നു കോർപറേഷന്റെ തീരുമാനം. അങ്ങനെയെങ്കിൽ കുടിയൊഴിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിൽ കുറവുണ്ടാകുമായിരുന്നു. എന്നാൽ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ 42 മീറ്ററായി ഉയർത്തുന്പോൾ കൂടുതൽ കുടുംബങ്ങളെ കുടിയൊഴിപ്പിക്കേണ്ടിവരുന്ന സാഹചര്യമുണ്ടാകും. ഇവരെ പുനരധിവസിപ്പിക്കുന്നതിനായി ലൈഫ് പദ്ധതിയിൽപ്പെടുത്തി ഫ്ലാറ്റ് നിർമിക്കുന്നതിനെക്കുറിച്ച് ആലോചനയുണ്ട്. ഇതിനുള്ള സാന്പത്തിക സഹായം സർക്കാരിനോട് ആവശ്യപ്പെടുമെന്നും മേയർ കൗണ്‍സിലിനെ അറിയിച്ചു. അനധികൃത കച്ചടങ്ങൾ നിയന്ത്രിക്കുന്നതിനായി ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിരുന്നതാണ്. എന്നാൽ ചിലർ ഇപ്പോഴും അക്കാര്യത്തിൽ വീഴ്ച വരുത്തുന്നതായി ബോധ്യപ്പെട്ടിട്ടുണ്ട്. ഇവർക്ക് അനുകൂലമായി ചില കൗണ്‍സിലർമാർ രംഗത്തുവരുന്നുണ്ട്. അത് കച്ചവടങ്ങളെ നിയന്ത്രിക്കുന്നതിന് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നും മേയർ ചൂണ്ടിക്കാട്ടി. കോർപറേഷനിലെ നാലു കമ്മിറ്റികൾക്ക് ചെയർമാൻമാർ ഇല്ലാത്തതിനാൽ ഭരണം അവതാളത്തിലാണെന്ന് പ്രതിപക്ഷ കൗണ്‍സിലർമാർ ചൂണ്ടിക്കാട്ടി.…
Read Moreവിദേശ വനിതയെ ഹോട്ടൽ മുറിയിൽ വെച്ച് പീഡിപ്പിച്ച സംഭവം; അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി പോലീസ്
കൊച്ചി: വിദേശ വനിതയെ പീഡിപ്പിച്ച കേസിൽ പോലീസ് അറസ്റ്റ് ചെയ്ത പ്രതികളെ ഇന്നു കോടതിയിൽ ഹാജരാക്കും. കൊച്ചി എംജി റോഡിലുള്ള ഒരു ഹോട്ടലിൽവച്ച് പീഡിപ്പിച്ചെന്ന തായ്ലൻഡ് സ്വദേശിനിയുടെ പരാതിയിൽ എറണാകുളം സെൻട്രൽ പോലീസ് അറസ്റ്റ് ചെയ്ത മലപ്പുറം സ്വദേശികളായ ചീക്കോട് രായിൻകോട്ടുമ്മേൽ മുഹമ്മദ് ഇൻസാഫ് (32), ചീക്കോട് കണിപുറത്ത്ചാലിൽ അൻസാറുദീൻ (32) എന്നിവരെയാണ് ഇന്ന് കോടതിയിൽ ഹാജരാക്കുക. മൂന്ന് ദിവസം മുന്‍പാണു കേസിനാസ്പദമായ സംഭവമെന്ന് അന്വഷണത്തിന് നേതൃത്വം നൽകിയ എറണാകുളം എസിപി കെ. ലാൽജി പറഞ്ഞു. മുഹമ്മദ് ഇൻസാഫുമായി തായ്ലൻഡ് സ്വദേശിനിക്ക് ഫേസ്ബുക്ക് വഴി നേരത്തെ പരിചയമുണ്ടായിരുന്നു. പരാതിക്കാരിയുടെ മകൻ സംസ്ഥാനത്ത് ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ പഠിക്കുന്നുണ്ട്. മകനെ കാണാനായി ഇവർ പലതവണ കേരളത്തിൽ വന്നിരുന്നു. പരിചയക്കാരനായ മുഹമ്മദ് ഇൻസാഫിനെ കാണാനായാണ് ഇവർ കൊച്ചിയിലെത്തിയതെന്നും പോലീസ് പറഞ്ഞു. മുഹമ്മദ് ഇൻസാഫ് സുഹൃത്തുമായെത്തി ഹോട്ടലിൽവച്ച് പരാതിക്കാരിയെ പീഡിപ്പിച്ചതിനെ തുടർന്ന്…
Read Moreതൊഴിലുറപ്പ് പദ്ധതി ‘സ്മാർട്ട്’ആകുന്നു; ജിഐഎസ് സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നത്
കൊച്ചി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഏറ്റെടുക്കുന്ന മുഴുവൻ പ്രവൃത്തികളും ജിയോഗ്രാഫിക് ഇൻഫർമേഷൻ സിസ്റ്റം (ജിഐഎസ്) അധിഷ്ഠിത സംവിധാനത്തിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ ജില്ലയിൽ ആരംഭിച്ചു. കാലടി, മലയാറ്റൂർ-നീലീശ്വരം, കുട്ടന്പുഴ, കവളങ്ങാട്, വേങ്ങൂർ, അശമന്നൂർ, വാളകം, മാറാടി എന്നീ എട്ട് ഗ്രാമപഞ്ചായത്തുകളിലാണ് ആദ്യഘട്ടം പദ്ധതി നടപ്പിലാക്കുന്നത്. തൊഴിലുറപ്പ് പദ്ധതിയിൽ അടുത്ത മൂന്ന് വർഷക്കാലത്തേക്ക് പൊതു/ സ്വകാര്യഭൂമികളിൽ ഏറ്റെടുക്കേണ്ട മുഴുവൻ പ്രവൃത്തികളെയും സംബന്ധിച്ച വിവരങ്ങൾ സ്മാർട്ട് ഫോണിൽ ശേഖരിച്ച് ജിഐഎസ് പ്ലാറ്റ് ഫോമിലേക്ക് അപ്ലോഡ് ചെയ്യും. ഇതിനായി പ്രത്യേക പരിശീലനം ലഭിച്ചിട്ടുളള എന്യൂമറേറ്റർമാർ മൊബൈൽ ആപ്പിന്റെ സഹായത്തോടെ ഫീൽഡ് തലത്തിൽ വിവര ശേഖരണം നടത്തും. ഇതിന്റെ അടിസ്ഥാനത്തിൽവിശദമായ പ്രോജക്ട് റിപ്പോർട്ട് തയാറാക്കുന്നതിന് സംസ്ഥാന ഭൂവിനിയോഗ ബോർഡിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. എന്യൂമറേറ്റർമാർ ഗ്രാമപഞ്ചായത്തിലെ ഓരോ വീടും സന്ദർശിച്ച് സ്വകാര്യഭൂമിയിൽ ഏറ്റെടുക്കാവുന്ന തൊഴുത്ത്, ആട്ടിൻകൂട്, കോഴിക്കൂട്, കിണർ, കന്പോസ്റ്റ് പിറ്റ്, മണ്ണ് –…
Read Moreവിദേശത്ത് നഴ്സിംഗ് ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ കേസ്; പിടിയിലാകാന്‍ ഇനിയും പ്രതികള്‍
കൊച്ചി: വിദേശത്ത് നഴ്സിംഗ് ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ കേസില്‍ പിടിയിലാകാന്‍ ഇനിയും പ്രതികള്‍. സ്ഥാപനത്തിന്റെ ചില നടത്തിപ്പുകാര്‍ ഉള്‍പ്പെടെ ഇനിയും പ്രതികള്‍ പിടിയിലാകാനുള്ളതായാണ് പോലീസ് നല്കുന്ന വിവരം. ഏതാനും ദിവസത്തിനിടെ കേസുമായി ബന്ധപ്പെട്ട് രണ്ടുപേരെയാണു പിടികൂടിയത്. കേസില്‍ ഒളിവില്‍ പോയ ഒന്നാം പ്രതിയായ ജോര്‍ജ് ടി. ജോസിനെ കൊച്ചി സിറ്റി പോലീസിന്റെ സ്പെഷല്‍ ടീം ഇന്നലെയും കേസിലെ ആറാം പ്രതിയും ഇടുക്കി അണക്കര സ്വദേശിനിയുമായ വിനീത മാത്യുവിനെ ഏതാനും ദിവസം മുമ്പുമാണു അറസ്റ്റ് ചെയ്തത്. ജോര്‍ജ് ടി. ജോസിനെ മഹാരാഷ്ട്രയിലെ ബോയിസര്‍ എന്ന സ്ഥലത്തുനിന്നുമാണ് പിടികൂടിയത്. കൊച്ചി സിറ്റി സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് ഒളിവില്‍ കഴിഞ്ഞ പ്രതിയെ കണ്ടെത്തിയത്. പനമ്പിള്ളി നഗറില്‍ പ്രവര്‍ത്തിക്കുന്ന ജോര്‍ജ് ഇന്റർനാഷണല്‍ എന്ന കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തിന്റെ പേരില്‍ വിദേശത്ത് നഴ്സിംഗ് ജോലി വാഗ്ദാനം ചെയ്ത് 200 പേരില്‍നിന്ന് രണ്ട് കോടിയോളം…
Read Moreഒരു സംശയവും വേണ്ട, കരുതിയിരുന്നോ… മലയാള സിനിമയിലും റെയ്ഡ് നടക്കുമെന്ന് സന്ദീപ് വാര്യര്‍
കൊച്ചി: “കൃത്യമായ നികുതി അടയ്ക്കാത്ത നിരവധി ന്യൂജെന്‍ സിനിമാക്കാരുണ്ടിവിടെ. അവര്‍ക്കെതിരേ റെയ്ഡ് ഉണ്ടാകും. ഒരു സംശയവും വേണ്ട. കഴിഞ്ഞ ഒരു വര്‍ഷമായി തമിഴ് ഇന്‍ഡസ്ട്രിയില്‍ റെയ്ഡ് നടക്കുകയാണ്’- ബിജെപി നേതാവ് സന്ദീപ് വാര്യര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ മലയാളസിനിമാ പ്രവര്‍ത്തകര്‍ക്ക് മുന്നറിയിപ്പ് നല്കുന്നു. “ഇന്‍കം ടാക്സ് ആക്ട് രാജ്യത്ത് മുഴുവന്‍ ബാധകമായിരിക്കുന്ന നിയമമാണ്. എന്നിരുന്നാലും മലയാള സിനിമ പ്രവര്‍ത്തകര്‍ക്കെതിരേ ഇന്‍കം ടാക്സ് റെയ്ഡ് വരികയാണെങ്കില്‍ ഇത് പിണറായി ഭരിക്കുന്ന കേരളമാണ് എന്നു പറഞ്ഞ് വിരട്ടിയേര്. ഐടി ഉദ്യോഗസ്ഥന് പേടിച്ച് കണ്ടം വഴി ഓടും’ – സിനിമാക്കാരെ പരിഹസിച്ച് സന്ദീപ് വാര്യര്‍ കുറിച്ചു.നികുതി അടക്കാതെ താരങ്ങള്‍ കോടിക്കണക്കിന് രൂപ ഉണ്ടാക്കുന്നു. പണ്ടത്തെപ്പോലെയല്ല, ഇതൊക്കെ കൃത്യമായി നിരീക്ഷിക്കാന്‍ സര്‍ക്കാരിന് സംവിധാനമുണ്ട്. റെയ്ഡ് വരുമ്പോള്‍ പൊളിറ്റിക്കല്‍ സ്റ്റാന്‍ഡ് എടുത്തതിന്റെ പേരിലുള്ള നടപടിയാണെന്നാണ് ഇക്കൂട്ടര്‍ പറയുകയെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ സന്ദീപ് വാര്യര്‍ പറയുന്നു.
Read More