ആലുവ : വരും ദിവസങ്ങളിൽ കേരളത്തിലെ റോഡുകളിലുള്ള ഓട്ടോറിക്ഷകളിൽ നിങ്ങൾക്ക് ഒരു കാഴ്ച കാണാം; ലഹരി വിരുദ്ധ സന്ദേശം പതിച്ച തുണി പടുതകൾ. കാൻസറിന് കാരണമാകുന്ന ലഹരി പരമാവധി തടയുക എന്ന ലക്ഷ്യത്തോടെ ആലുവ രാജഗിരി ആശുപത്രിയാണ് മമ്മൂട്ടിയുടെ ജീവകാരുണ്യ സംഘടനയായ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷനുമായി ചേർന്ന് പദ്ധതി നടപ്പാക്കുന്നത്. രാജഗിരി ആശുപത്രിയിൽ നടന്ന ചടങ്ങിൽ, ആദ്യ പ്രചാരണ വാഹനം ആശുപത്രി എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോണ്സൻ വാഴപ്പിള്ളി ഫ്ളാഗ് ഓഫ് ചെയ്തു. കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ ഡയറക്ടർ ഫാ. തോമസ് കുര്യൻ, രാജഗിരി ആശുപത്രി കാൻസർ വിഭാഗം മേധാവി ഡോ. സഞ്ജു സിറിയക് എന്നിവർ കാൻസർദിന സന്ദേശം നൽകി. വരും ദിവസങ്ങളിൽ ആയിരത്തോളം ഓട്ടോറിക്ഷകളിൽ ഈ സഹായം എത്തിക്കാൻ ആണ് സംഘാടകർ ലക്ഷ്യമിടുന്നത്. രാജഗിരി ആശുപത്രി സർജിക്കൽ ഓങ്കോളജി വിഭാഗത്തിലെ…
Read MoreCategory: Kochi
അത് അയ്യപ്പന്റേത്; തിരുവാഭരണം ഏറ്റെടുക്കേണ്ട ആവശ്യമില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്
കൊച്ചി: ശബരിമല ക്ഷേത്രത്തിലെ തിരുവാഭരണം ഏറ്റെടുക്കേണ്ട ആവശ്യമില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്. തിരുവാഭരണം പന്തളം കൊട്ടാരത്തില്‍ സൂക്ഷിക്കുന്നത് സര്‍ക്കാര്‍ സുരക്ഷയിലാണ്. തിരുവാഭരണത്തിനു കൂടുതല്‍ സുരക്ഷ ആവശ്യമെന്ന് സുപ്രീംകോടതി പറഞ്ഞാല്‍ വേണ്ടതു ചെയ്യുമെന്നും ദേവസ്വം ബോര്‍ഡുമായി ആലോചിച്ച് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ശബരിമല ക്ഷേത്രത്തിലെ തിരുവാഭരണങ്ങളിൽ പന്തളം രാജകുടുംബത്തിന് എങ്ങനെ അവകാശവാദം ഉന്നയിക്കാനാകുമെന്ന് കഴിഞ്ഞ ദിവസം സുപ്രീംകോടതി ചോദിച്ചിരുന്നു. തിരുവാഭരണം സ്വാമി അയ്യപ്പനു സമർപ്പിച്ചതല്ലേയെന്നും തിരുവാഭരണം ഇപ്പോൾ സുരക്ഷിതമാണോയെന്നും ജസ്റ്റീസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ച് ചോദിച്ചു. സ്വാമി അയ്യപ്പന്റെ ആഭരണങ്ങളും മറ്റും സൂക്ഷിക്കേണ്ടത് സംസ്ഥാന ട്രഷറിയിലാണെന്നും തിരുവാഭരണം ഏറ്റെടുക്കുമോയെന്ന കാര്യത്തിൽ സർക്കാരിന്റെ നിലപാട് തേടിയതിനുശേഷം അറിയിക്കാമെന്നും സംസ്ഥാന സർക്കാരിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ജയദീപ് ഗുപ്ത കോടതിയെ അറിയിച്ചു.
Read Moreപൗരത്വ നിയമ ഭേദഗതിക്കെതിരേ എഴുപതാം വയസിൽ 24 കിലോമീറ്റർ നടന്ന് ബാഹുലേയന്റെ ഒറ്റയാൾ പദയാത്ര
വൈപ്പിൻ: പൗരത്വ നിയമത്തിന്റെയും പൗരത്വ രിജസ്റ്ററിന്റെയും പേരിൽ രാജ്യം സമുദായിക സ്പർദയിലേക്ക് വലിച്ചിഴക്കപ്പെടരുതെ എന്ന അഭ്യർഥനയുമായി വയോധികന്റെ ഒറ്റയാൾ പദയാത്ര ശ്രദ്ധേയമായി. എടവനക്കാട് സ്വദേശി കോട്ടൂർ ബാഹുലേയനാണ് വ്യത്യസ്ഥമായ ഒരു പദയാത്ര നടത്തിയത്. ശ്രീനാരായണ ഗുരു ജാതിമതദ്വേഷത്തിനെതിരേ പുറപ്പെടുവിച്ച മഹത്വരമായ വചനം എഴുതി പിടിപ്പിച്ച പ്ലക്കാർഡുമേന്തിയാണ് ബാഹുലേയന്റെ യാത്ര. ചെറായി മുതൽ എറണാകുളം വരെ 24 കിലോമീറ്ററോളമാണ് എഴുപതുകാരനായ ഈ വയോധികൻ പ്ലക്കാർഡുമേന്തി നടന്നത്. സമൂഹത്തെ ബോധവൽകരിക്കാനായി ഇതു പോലെ നേരത്തെ നിരവധി ഒറ്റയാൾ പദയാത്രകൾ ഇദേഹം നടത്തുകയും ജനശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്തിട്ടുണ്ട്.
Read Moreവല്ലാത്ത പരീക്ഷണമായിപ്പോയി; കളമശേരിയിലെ കാൽനട യാത്ര ദുഷ്കരമാക്കി ട്രോഫിക് പോലീസിന്റെ ട്രാഫിക് പരിഷ്കാരം
കളമശേരി: നോർത്ത് കളമശേരിയിലെ കഴിഞ്ഞ ഒരാഴ്ചയായി ട്രാഫിക് പോലീസ് നടത്തിയ ട്രാഫിക് പരിഷ്കാരം ജനത്തിന് ദുരിതമാകുന്നു. റോഡ് മുറിച്ച് കടക്കുവാൻ കാൽനട യാത്രക്കാർക്ക് കഴിയാത്ത അവസ്ഥയാണ് നിലനില്‍ക്കുന്നത്. ദേശീയപാതയിലൂടെ ചീറിപ്പാഞ്ഞ് വരുന്ന വാഹങ്ങൾക്ക് നോർത്ത് കളമശേരിയിൽ നിഗ്നൽ ഒഴിവാക്കിയിരുന്നു. വാഹനങ്ങൾ വേഗം കുറയ്ക്കാതെ വരുന്നതിനാൽ ബസിറങ്ങി ഇടത് ഭാഗത്ത് നിന്ന് എറണാകുളം ഭാഗത്തേക്കും, തിരിച്ചും കടക്കാൻ ബുദ്ധിമുട്ടുകയാണ്. പ്രായമായവരും സ്കൂൾ കുട്ടികളുമാണ് കൂടുതൽ കഷ്ടപ്പെടുന്നത്. റോഡിന്റെ ഇരുവശങ്ങളിലുമായി യാത്രക്കാർക്ക് യഥേഷ്ടം കടക്കുന്നതിനു റോഡിന്റെ അടിയിലൂടെയോ മുകളിലൂടയോ നടപ്പാതവേണമെന്ന ആവശ്യം ഉന്നയിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി കഴിഞ്ഞ ദിവസം സമരം നടത്തിയിരുന്നു. ഏലൂർ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ അപ്പാളോ കമ്പനി ഗേറ്റിന് മുന്നിൽ യുടേൺ തിരിഞ്ഞ് എറണാകുളം ഭാഗത്തേക്ക്പോകണം. നേരെ പോകുന്ന വഴിയിലെ സിഗ്നൽ ഒഴിവാക്കി വേലി കെട്ടി തിരിച്ചിരിക്കുകയാണ്. ദേശീയ ഹൈവേയിലെ വാഹന ബ്ലോക്ക്…
Read Moreരാഷ്ട്രീയ – ഉദ്യോഗസ്ഥ – മാഫിയ കൂട്ടുകച്ചവടം വീണ്ടും; രാത്രിയുടെ മറവിൽ രാമമംഗലത്ത് വൻ കളിമൺ കടത്ത്
സജോ സക്കറിയ കോലഞ്ചേരി: രാമമംഗലം പുഴയ്ക്ക് സമീപം കളിമണ്ണ് കടത്ത് വ്യാപകമായി. രാഷ്ട്രീയ – ഉദ്യോഗസ്ഥ – മാഫിയ കൂട്ടുകച്ചവടം വീണ്ടും തലപൊക്കിയ പ്രദേശത്ത് രാത്രി കാലങ്ങളിലാണ് വൻ കളിമൺ ഖനനം നടക്കുന്നത്. പ്രദേശത്ത് ഇതു രണ്ടാം തവണയാണ് അനധികൃതമായി കളിമണ്‍ ഖനനം നടത്തുന്നത്. യാതൊരു പാരിസ്ഥിതിക പഠനവും നടത്താതെയാണ് ഇരുട്ടിന്റെ മറവിൽ ഇവ തൃശൂർ ഭാഗത്തേക്ക് കൊണ്ടുപോകുന്നത്. പൂതൃക്ക പഞ്ചായത്ത് പത്താം വാർഡിൽ സ്ഥിതി ചെയ്യുന്ന ഈ സ്ഥലത്തിന് ചുറ്റും 24 മണിക്കൂറും പോലീസ് പട്രോളിംഗ് നടത്തുന്നുണ്ട്. ഒരു വർഷം മുന്‍പും ഇതേ സ്ഥലത്തുനിന്ന് കളിമൺ ഖനനം നടത്തിയിരുന്നു. പരിസ്ഥിതി പ്രവർത്തകരുടെ പരാതിയെത്തുടർന്നാണ് അന്ന് ഖനനം നിർത്തിവച്ചത്. അനധികൃത ഖനനം പ്രദേശത്ത് വരൾച്ചയ്ക്കും ഉയർന്ന പ്രദേശങ്ങളിൽ മണ്ണിടിച്ചിലിനും കാരണമാകുമെന്ന ഭീതിയിലാണ് സമീപവാസി കൾ. • ഖനനം ചെയ്ത കുഴിയിൽ മണ്ണിട്ട് മൂടുന്നു രാത്രി 10 മുതൽ…
Read Moreകടലമ്മ കനിയുന്നില്ല! മത്സ്യമേഖലയിൽ വറുതി; ബോട്ടുകൾ പലതും തിരിച്ചെത്തുന്നത് വെറുംകൈയോടെ
വൈപ്പിൻ: കടലിൽ മത്സ്യത്തിനു വൻ ക്ഷാമം അനുഭവപ്പെട്ട് തുടങ്ങിയതോടെ മുനന്പം മുരുക്കുംപാടം മത്സ്യബന്ധന മേഖലയിൽ സാന്പത്തികമാന്ദ്യം. കടലിൽ പോകുന്ന ബോട്ടുകൾ പലതും വെറുംകൈയോടെയാണ് തിരിച്ചെത്തുന്നത്. വലിയ ബോട്ടുകളിൽ പലതിലും ഹൈപവർ എൻജിനാണ് ഘടിപ്പിച്ചിട്ടുള്ളത്. ഇതിനാൽ സാധാരണ എൻജിനേക്കാളും കൂടുതൽ ഇന്ധനം വേണ്ടി വരും. ഇതനുസരിച്ചുള്ള മത്സ്യം ലഭിക്കാതെ വന്നപ്പോൾ പലതും കനത്ത നഷ്ടത്തിലായി. ഇവിടം കേന്ദ്രീകരിച്ച് മത്സ്യബന്ധനം നടത്തുന്ന ഭൂരിഭാഗം ബോട്ടുകളും ഒരു മാസത്തിലേറെയായി കരയിൽ കെട്ടിയിട്ടിരിക്കുകയാണ്. സാധാരണ ഈ സമയത്ത് വലിയ ബോട്ടുകൾക്ക് കണവ, പൂവാലൻ ചെമ്മീൻ, തളയൻ, ബ്രാൽ എന്നിവ സാമാന്യം നല്ലതോതിൽ ലഭിക്കാറുള്ളതാണ്. എന്നാൽ ഇക്കുറി ഇവയുടെ സാന്നിധ്യം തെല്ലുപോലും കടലിൽ ഇല്ലെന്നാണ് തൊഴിലാളികൾ പറയുന്നത്. ചെറിയ ബോട്ടുകൾക്കാണ് കുറച്ചെങ്കിലും മത്സ്യം ലഭിക്കുന്നത്. ആഴക്കടലിൽ മത്സ്യലഭ്യത കുറഞ്ഞതോടെ ഇടത്തരം ബോട്ടുകൾ തീരത്തോട് ചേർന്ന് വല വലിക്കാൻ തുടങ്ങിയത് ചെറുബോട്ടുകളെ പ്രതികൂലമായി ബാധിച്ചു തുടങ്ങിയിട്ടുണ്ട്.…
Read Moreമരടിലെ ഫ്ളാറ്റ് പൊളിച്ച സ്ഥലത്ത് സിസിടിവി കാമറകൾ സ്ഥാപിക്കണം; ദേശീയ ഹരിത ട്രിബ്യൂണൽ ഇങ്ങനെ പറയുന്നതിന്റെ കാരണം ഇതാണ്…
കൊച്ചി: നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിച്ച മരടിലെ ഫ്ളാറ്റുകളിലെ കോണ്‍ക്രീറ്റ് അവശിഷ്ടങ്ങൾ നീക്കുന്ന പ്രവൃത്തികൾ പുരോഗമിക്കുന്നതിനിടെ സ്ഥലത്ത് സിസിടിവി കാമറകൾ സ്ഥാപിക്കണമെന്ന് ഉൾപ്പെടെ വിവിധ നിർദേശങ്ങളുമായി ദേശീയ ഹരിത ട്രിബ്യൂണൽ. മാലിന്യം നീക്കുന്പോൾ പ്രദേശവാസികൾക്ക് പൊടിശല്യം അനുഭവപ്പെടാതിരിക്കാനായി നാലു വശങ്ങളിലും 35 അടി ഉയരത്തിൽ ചുറ്റും കെട്ടിമറയ്ക്കുക, കോണ്‍ക്രീറ്റ് അവശിഷ്ടങ്ങൾ വേർതിരിക്കുന്നത് മുന്‍പ് മാലിന്യങ്ങളിൽ സ്പ്രിംഗ്ളർ ഉപയോഗിച്ച് വെള്ളം ചീറ്റിക്കുക, പന്പ് ചെയ്യുന്ന വെള്ളം കായലിലേക്ക് തിരികെ എത്താതിരിക്കാൻ നടപടിയടുക്കുക, കോണ്‍ക്രീറ്റ് അവശിഷ്ടങ്ങൾ കൊണ്ടുപോകുന്ന വാഹനങ്ങൾ കൃത്യമായി മൂടുക, കൊണ്ടുപോകുന്ന സമയത്ത് ഇതിനോട് ചേർന്നുള്ള റോഡുകൾ നനയ്ക്കുക, മലിനീകരണ നിയന്ത്രണ ബോർഡിന്റെ പരിശോധന കാര്യക്ഷമമാക്കാൻ സിസിടിവി കാമറകൾ സ്ഥാപിക്കുക തുടങ്ങിയ നിർദേശങ്ങളാണ് അധികൃതർ നൽകിയിട്ടുള്ളത്. മരടിലെ ഫ്ളാറ്റുകളിലെ കോണ്‍ക്രീറ്റ് അവശിഷ്ടങ്ങൾ നീക്കുന്ന പ്രവൃത്തികൾ മാനദണ്ഡങ്ങൾ പാലിക്കാതെയാണെന്ന് ദേശീയ ഹരിത ട്രിബ്യൂണൽ സംസ്ഥാന നിരീക്ഷകസമിതി ചെയർമാൻ ജസ്റ്റീസ് എ.വി. രാമകൃഷ്ണപിള്ള…
Read Moreനിയമാനുസൃത ഗർഭച്ഛിദ്രമെങ്കിലും പുഴയിലൊഴുക്കിയതിന് പിന്നിലെ കാരണം എന്ത്; ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം ബക്കറ്റിൽ കണ്ടെത്തിയ സംഭവത്തിൽ കൊച്ചി പോലീസ് അന്വേഷണം ആരംഭിച്ചു
കൊച്ചി: ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം പേരണ്ടൂർ കനാലിൽ ബക്കറ്റിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഉൗർജിതമാക്കി പോലീസ്. നിയമാനുസൃത ഗർഭച്ഛിദ്രമെന്നാണു പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർ നൽകിയ വിവരങ്ങളെന്ന് പോലീസ് പറഞ്ഞു. ഇരുപത് ആഴ്ചയിൽ താഴെമാത്രം പ്രായമുള്ള മൃതദേഹമാണ് ബക്കറ്റിൽ കണ്ടെത്തിയത്. മറവ് ചെയ്യേണ്ട മൃതദേഹം കനാലിൽ ഒഴുക്കിയത് ആരാണെന്നും ഇതിന് പിന്നിലെ കാരണം എന്താണെന്നുമാണ് പോലീസ് അന്വേഷിക്കുന്നത്. സംഭവത്തിൽ ആശുപത്രി അധികൃതർക്ക് വീഴ്ച പറ്റിയിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. അതിനിടെ, ആറുമാസം വളർച്ചയെത്തുന്നതിന് മുന്‍പ് പ്രസവിച്ച കുട്ടികളുടെ വിശദാംശങ്ങളും, ഇത്തരത്തിൽ കുഞ്ഞുങ്ങളെ കൈമാറിയിട്ടുള്ള മാതാപിതാക്കളുടെ വിവരങ്ങളും നൽകണമെന്നുകാട്ടി ആശുപത്രികൾക്ക് നൽകിയ നോട്ടീസിന് മറുപടി ലഭിച്ചു തുടങ്ങിയതായി പോലീസ് പറഞ്ഞു. നിലവിൽ ഒരു ആശുപത്രിയിൽനിന്ന് മാത്രമാണ് മറുപടി ലഭിച്ചത്. ഇത് പരിശോധിച്ച് വരുന്ന അധികൃതർ ഇന്ന് കൂടുതൽ ആശുപത്രികളിൽ നിന്നും മറുപടികൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ്. ആശുപത്രികളിലെ വിവരങ്ങൾ പരിശോധിച്ചശേഷം ആവശ്യമെങ്കിൽ അടുത്ത…
Read Moreജയസൂര്യയുടെ പന്തുകളെ അടിച്ചുപറത്തി ഐജി വിജയ് സാഖറെ; നേടിയത് 22 റൺസ്; അടിച്ചുപറത്തിയിട്ടും പോലീസ് സുല്ലിട്ടു
കൊച്ചി: തേവര എസ്എച്ച് കോളജും എറണാകുളം പ്രസ് ക്ലബും സംയുക്തമായി സംഘടിപ്പിച്ച എസ്എച്ച് മീഡിയ കപ്പ് ക്രിക്കറ്റിലെ സൗഹൃദ മത്സരത്തിൽ ജയസൂര്യയുടെ പന്തുകളെ അടിച്ചുപറത്തി ഐജി വിജയ് സാഖറെ. എറണാകുളം പോലീസ് സർവീസസ് ടീമും എറണാകുളം പ്രസ് ക്ലബ് ഓൾ ഇലവൻ ടീമും തമ്മിലായിരുന്നു മത്സരം. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത പോലീസ് ടീമിനുവേണ്ടി ഓപ്പണിംഗിനിറങ്ങിയത് ഐജി ആയിരുന്നു. പ്രസ് ക്ലബിനുവേണ്ടി ബോൾ ചെയ്യാനിറങ്ങിയത് പ്രശസ്ത സിനിമാതാരം ജയസൂര്യയും. ജയസൂര്യയുടെ ഓവറിൽ ഐജി നേടിയത് 22 റൺസ്. ഒന്‍പതു ബോളിൽ അഞ്ച് ഫോറും ഒരു സിക്സും അടിച്ച് 28 റൺസെടുത്ത് സാഖറെ ടീമിന്റെ ടോപ്സ്കോററായി. സബ് കളക്ടർ സ്നേഹിൽ കുമാർ, അസിസ്റ്റന്റ് കമ്മീഷണർ ലാൽജി, ഡിസിപി ജി. പൂങ്കുഴലി എന്നിവർ പോലീസ് ടീമിലുണ്ടായിരുന്നു. പോലീസ് ടീം ആറ് ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 63 റൺസെടുത്തു. മറുപടി…
Read Moreനടിയെ ആക്രമിച്ച കേസ്: കോടതി വിചാരണയുടെ ദൃശ്യങ്ങൾ പ്രതി മൊബൈലിൽ പകർത്തി; കൈയോടെ പൊക്കിയ പ്രോസിക്യൂഷൻ ചെയ്തത്…
കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നടക്കുന്ന കോടതി മുറിയിൽ നിന്നുള്ള ദൃശ്യങ്ങൾ പ്രതി മൊബൈൽ ഫോണിൽ പകർത്തി. കേസിലെ അഞ്ചാം പ്രതി സലീമാണ് മൊബൈൽ ഫോണിൽ കോടതി മുറിയിലെ ദൃശ്യങ്ങൾ പകർത്തിയത്. ദിലീപ് അടക്കമുള്ള പ്രതികൾ കോടതി മുറിയിൽ നിൽക്കുന്ന ദൃശ്യമാണ് പ്രതി പകർത്തിയത്. ഫോണിൽ ചിത്രങ്ങൾ പകർത്തിയെന്ന വിവരം പ്രോസിക്യൂഷനാണ് പോലീസിനെ അറിയിച്ചത്. തുടർന്ന് പ്രതിയിൽനിന്നും പോലീസ് ഫോൺ പിടിച്ചെടുത്തു.
Read More