ഫ്ലാ​റ്റു​ക​ള്‍ നി​ലം​പൊ​ത്തി​യി​ട്ട് ഒ​രു മാ​സം! മ​ര​ടി​ൽ​നി​ന്നു മാ​റ്റി​യ​ത് 40 ശ​ത​മാ​നം അ​വ​ശി​ഷ്ട​ങ്ങ​ള്‍; വി​ള്ള​ല്‍ വീ​ണ വീ​ടു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​യി​ല്‍ അ​വ്യ​ക്ത​ത

കൊ​ച്ചി: തീ​ര​ദേ​ശ നി​യ​മം ലം​ഘി​ച്ച് നി​ര്‍​മി​ച്ച മ​ര​ടി​ലെ ഫ്ലാ​റ്റു​ക​ള്‍ സു​പ്രീം​കോ​ട​തി വി​ധി​യെ​ത്തു​ട​ര്‍​ന്ന് നി​യ​ന്ത്രി​ത സ്ഫോ​ട​ന​ത്തി​ലൂ​ടെ ത​ക​ർ​ത്തി​ട്ട് ഒ​രു മാ​സം. നാ​ലു ഫ്ലാ​റ്റു​ക​ളി​ല്‍ നി​ന്നും‌​ള​ള 40 ശ​ത​മാ​നം കോ​ണ്‍​ക്രീ​റ്റ് അ​വ​ശി​ഷ്ട​ങ്ങ​ള്‍ ഇ​തി​ന​കം നീ​ക്കി. മാ​ര്‍​ച്ച് ഒ​ന്നി​ന​കം ഫ്ലാ​റ്റു​ക​ളി​ലെ ക​മ്പി അ​വ​ശി​ഷ്ട​ങ്ങ​ള്‍ പൂ​ർ​ണ​മാ​യും നീ​ക്കും. 45 ദി​വ​സ​ത്തി​ന​കം കോ​ണ്‍​ക്രീ​റ്റ് അ​വ​ശി​ഷ്ട​ങ്ങ​ളു​ടെ വേ​ര്‍​തി​രി​ക്ക​ല്‍ പൂ​ര്‍​ത്തി​യാ​ക്കാ​നാ​ണ് മ​ര​ട് ന​ഗ​ര​സ​ഭ നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്. ഇ​ത് പൂ​ര്‍​ത്തി​യാ​യാ​ല്‍ 25 ദി​വ​സ​ത്തി​ന​കം അ​വ​ശി​ഷ്ട​ങ്ങ​ള്‍ നീ​ക്ക​ണ​മെ​ന്നാ​ണ് നി​ര്‍​ദേ​ശം. നാ​ലു ഫ്ലാ​റ്റു​ക​ളു​ടെ​യും കൂ​ടി 76,350 ട​ണ്‍ അ​വ​ശി​ഷ്ട​മാ​ണു​ള്ള​ത്. 30,540 ട​ണ്‍ കോ​ണ്‍​ക്രീ​റ്റ് മാ​ലി​ന്യം ഇ​തു​വ​രെ നീ​ക്കി. അ​തി​നി​ടെ മാ​ലി​ന്യ​നീ​ക്കം മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്കാ​തെ​യാ​ണ് ന​ട​ക്കു​ന്ന​തെ​ന്ന വി​മ​ര്‍​ശ​ന​വു​മാ​യി ദേ​ശീ​യ​ഹ​രി​ത ട്രി​ബ്യൂ​ണ​ൽ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. നി​ര്‍​ദേ​ശി​ച്ച സു​ര​ക്ഷാ മു​ന്‍ ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കാ​തെ മാ​ലി​ന്യ​നീ​ക്കം ന​ട​ത്തു​ന്ന​തി​നെ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച ദേ​ശീ​യ ഹ​രി​ത ട്രി​ബ്യൂ​ണ​ല്‍ സം​സ്ഥാ​ന നി​രീ​ക്ഷ​ക​സ​മി​തി ചെ​യ​ര്‍​മാ​ന്‍ ജ​സ്റ്റീ​സ് എ.​വി. രാ​മ​കൃ​ഷ്ണ​പി​ള്ള​യാ​ണ് രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച​ത്. ഫ്ലാ​റ്റു​ക​ള്‍ പൊ​ളി​ച്ച്…

Read More

3,05,000 രൂപ ഒരുതരം, രണ്ടുതരം, മൂന്നുതരം..! ഇടപ്പള്ളി പള്ളിയില്‍ കാണിക്കയായി ലഭിച്ച കുതിരയെ ലേലം ചെയ്തു

കൊ​ച്ചി: ഇ​ട​പ്പ​ള്ളി സെ ​ന്‍റ് ജോ​ര്‍​ജ് പ​ള്ളി​യി​ല്‍ കാ​ണി​ക്ക​യാ​യി ല​ഭി​ച്ച വെ​ള്ള​ക്കു​തി​ര​യെ ലേ​ലം ചെ​യ്തു. 3,05,000 രൂ​പ​യ്ക്ക് ആ​ലി​ന്‍​ചു​വ​ട് പ​റ​മ്പ​ത്തു​ശേ​രി ജോ​ര്‍​ജാ​ണ് കു​തി​ര​യെ ലേ​ല​ത്തി​ല്‍ പി​ടി​ച്ച​ത്. പ​ള്ളി​യി​ല്‍ ന​ട​ന്ന ലേ​ല​ത്തി​ല്‍ നാ​ലു പേ​രാ​ണു പ​ങ്കെ​ടു​ത്ത​ത്. ഒ​രു ല​ക്ഷം രൂ​പ​യ്ക്കാ​യി​രു​ന്നു ലേ​ലം ആ​രം​ഭി​ച്ച​ത്. ര​ണ്ടാ​ഴ്ച മു​മ്പ് ചാ​ല​ക്കു​ടി ഊ​ക്ക​ന്‍ ദേ​വ​സി​യും കു​ടും​ബ​വു​മാ​ണു കു​തി​ര​യെ പ​ള്ളി​ക്ക് സ​മ​ര്‍​പ്പി​ച്ച​ത്. ര​ണ്ട​ര വ​യ​സു​ള്ള കു​തി​ര​യെ ഊ​ട്ടി​യി​ല്‍​നി​ന്നാ​ണു ദേ​വ​സി സ്വ​ന്ത​മാ​ക്കി​യ​ത്. വി​ശു​ദ്ധ ഗീ​വ​ര്‍​ഗീ​സി​ന്‍റെ ജ​ന്മ​സ്ഥ​ല​ത്തെ ഓ​ര്‍​മി​പ്പി​ക്കു​ന്ന ആ​ല്‍​ഫി​ന്‍ ലി​ദ എ​ന്നാ​ണ് കു​തി​ര​യ്ക്ക് പേ​രി​ട്ടി​രു​ന്ന​ത്.

Read More

പൊതുമേഖലയിൽ കാലുകുത്താൻ സ്വ​കാ​ര്യ കു​ത്ത​ക​ക​ളെ അ​നു​വ​ദി​ക്കില്ലെന്ന് ഉ​മ്മ​ന്‍ചാ​ണ്ടി

കൊ​ച്ചി: പൊ​തു​മേ​ഖ​ല​യി​ല്‍ കാ​ലു​കു​ത്താ​ന്‍ സ്വ​കാ​ര്യ കു​ത്ത​ക​ക​ളെ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍​ചാ​ണ്ടി. ബി​പി​സി​എ​ല്‍ സ്വ​കാ​ര്യ​വ​ത്ക​ര​ണ​ത്തി​നെ​തി​രേ വി​വി​ധ ട്രേ​ഡ് യൂ​ണി​യ​നു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ എ​റ​ണാ​കു​ളം രാ​ജേ​ന്ദ്ര മൈ​താ​നി​യി​ല്‍ സം​ഘ​ടി​പ്പി​ച്ച പൊ​തു​മേ​ഖ​ലാ സം​ര​ക്ഷ​ണ സ​ദ​സ് ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പൊ​തു​മേ​ഖ​ല​യെ കോ​ര്‍​പ​റേ​റ്റു​ക​ള്‍​ക്ക് വി​റ്റ് രാ​ജ്യ​ത്തെ ഒ​റ്റു​കൊ​ടു​ക്കാ​നു​ള്ള കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി​ക​ള്‍ അ​നു​വ​ദി​ക്കി​ല്ല. രാ​ജ്യ​ത്തി​ന്‍റെ അ​ഭി​മാ​ന പ്ര​ശ്‌​ന​മാ​യി ക​ണ്ട് അ​തി​നെ ചെ​റു​ത്തു തോ​ല്‍​പ്പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. രാ​ജ്യം നേ​രി​ടു​ന്ന അ​തീ​വ ഗു​രു​ത​ര സാ​മ്പ​ത്തി​ക പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് ന​രേ​ന്ദ്ര മോ​ദി കാ​ണു​ന്ന പ​രി​ഹാ​രം പൊ​തു​മേ​ഖ​ല​യെ വി​റ്റു​തു​ല​യ്ക്ക​ലാ​ണ്. ഈ ​നീ​ക്ക​വു​മാ​യി മു​ന്നോ​ട്ട് പോ​യാ​ല്‍ നോ​ട്ട് നി​രോ​ധ​നം പോ​ലെ വ​ന്‍​പ​രാ​ജ​യം ഏ​റ്റു​വാ​ങ്ങേ​ണ്ടി​വ​രു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ഐ​എ​ന്‍​ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​കെ. ഇ​ബ്രാ​ഹിം​കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​ഐ​ടി​യു അ​ഖി​ലേ​ന്ത്യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ത​പ​ന്‍ സെ​ന്‍, സി​ഐ​ടി​യു സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ​ള​മ​രം ക​രീം എം​പി, ഹൈ​ബി ഈ​ഡ​ന്‍ എം​പി,…

Read More

ആലുവ ടൗണിൽ ഓട്ടോറിക്ഷകൾക്ക് ബോണറ്റ് നമ്പർ; പ​ട്ടി​ക​യി​ൽ വ്യാ​പ​ക ക്ര​മക്കേട്; ട്രാ​ഫി​ക് പോ​ലീ​സിനെതിരേ ഗതാഗത വകുപ്പ്

ആ​ലു​വ: ന​ഗ​ര​ത്തി​ൽ ഓ​ട്ടോ​റി​ക്ഷ​ക​ൾ​ക്ക് ബോ​ണ​റ്റ് ന​മ്പ​ർ അ​നു​വ​ദി​ക്കു​ന്ന​തി​ന് ട്രാ​ഫി​ക് പോ​ലീ​സ് ത​യാ​റാ​ക്കി​യ പ​ട്ടി​ക​യി​ൽ വ്യാ​പ​ക ക്ര​മ​ക്കേ​ടെ​ന്നു ജോ​യി​ന്‍റ് റീ​ജണ​ൽ ട്രാ​ൻ​സ്പോ​ർ​ട്ട് ഓ​ഫീ​സ​ർ. മ​നു​ഷ്യ​വ​കാ​ശ ക​മ്മീ​ഷ​ന് ന​ൽ​കി​യ വി​ശ​ദീ​ക​ര​ണ​ത്തി​ലാ​ണ് ഗു​രു​ത​ര​മാ​യ തെ​റ്റു​ക​ൾ ഉ​ണ്ടെ​ന്ന് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ന​വം​ബ​ർ 15ന് 841 ​ഓ​ട്ടോ​ക​ൾ​ക്കാ​ണ് ബോ​ണ​റ്റ് ന​മ്പ​ർ കൊ​ടു​ക്കാ​ൻ ട്രാ​ഫി​ക് പോ​ലീ​സ് പ​ട്ടി​ക ത​യാ​റാ​ക്കി​യ​ത്. ഇ​തി​ൽ ഓ​ട്ടോ​റി​ക്ഷ​ക​ൾ അ​ല്ലാ​ത്ത വാ​ഹ​ന​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്തി​യെ​ന്ന​താ​ണ് പ്ര​ധാ​ന പ​രാ​തി. ജി​ല്ല​യ്ക്കു പു​റ​ത്തു​ള്ള വാ​ഹ​ന​ങ്ങ​ളെ​ പ​ട്ടി​ക​യി​ൽ പെ​ടു​ത്തി​യ​തും അ​നു​വ​ദി​ക്കാ​നാ​കി​ല്ലെ​ന്ന് മോ​ട്ടോ​ർ വ​കു​പ്പ് അ​റി​യി​ച്ചു. ആ​ലു​വ ന​ഗ​ര​ത്തി​ൽ 35 ഓ​ട്ടോ സ്റ്റാ​ൻ​ഡു​ക​ളും 841 ഓ​ട്ടോ​റി​ക്ഷ​ക​ളും ഉ​ണ്ടെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ ക​ണ​ക്ക്. എ​ന്നാ​ൽ ഒ​രു ഓ​ട്ടോ സ്റ്റാ​ൻ​ഡു പോ​ലും നി​യ​മ വി​ധേ​യ​മ​ല്ലെ​ന്ന് മോ​ട്ടോ​ർ വ​കു​പ്പ് ചൂ​ണ്ടി​ക്കാ​ട്ടി. റോ​ഡ് പ​രി​ധി​യി​ൽനി​ന്ന് 1.3 മീ​റ്റ​ർ ദൂ​ര​ത്തി​ൽ മാ​ത്ര​മേ പാ​ർ​ക്കിം​ഗ് സ്ഥ​ലം അ​നു​വ​ദി​ക്കാ​ൻ പാ​ടു​ള്ളൂ​വെ​ന്ന ച​ട്ടം ലം​ഘി​ച്ചാ​ണ് ഓ​ട്ടോ​സ്റ്റാ​ൻ​ഡു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്ന് ആ​ലു​വ ജോ​യി​ന്‍റ് റീ​ജ​ണ​ൽ ട്രാ​ൻ​സ്പോ​ർ​ട്ട്…

Read More

ഹ​ർ​ത്താ​ൽ നി​യ​മ​വി​രു​ദ്ധ​മ​ല്ല, പ്ര​തി​ഷേ​ധി​ക്കാ​ൻ പാ​ർ​ട്ടി​ക​ൾ​ക്ക് അ​വ​കാ​ശ​മു​ണ്ടെന്ന് ഹൈ​ക്കോ​ട​തി

കൊ​ച്ചി: സ​മാ​ധാ​ന​പ​ര​മാ​യി പ്ര​തി​ഷേ​ധി​ക്കാ​ൻ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ​ക്ക് അ​വ​കാ​ശ​മു​ണ്ടെ​ന്നും ഹ​ർ​ത്താ​ൽ നി​യ​മ​വി​രു​ദ്ധ​മ​ല്ലെ​ന്നും ഹൈ​ക്കോ​ട​തി. 2017 ഒ​ക്ടോ​ബ​ർ 16 ന് ​യു​ഡി​എ​ഫ് ന​ട​ത്തി​യ ഹ​ർ​ത്താ​ൽ നി​യ​മ​വി​രു​ദ്ധ​മാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ സു​പ്ര​ധാ​ന വി​ധി. ഹ​ർ​ത്താ​ലി​നെ തു​ട​ർ​ന്നു​ണ്ടാ​യ ന​ഷ്ടം ആ​ഹ്വാ​നം ന​ൽ​കി​യ ര​മേ​ശ് ചെ​ന്നി​ത്ത​ല​യി​ൽ​നി​ന്നും ഈ​ടാ​ക്കാ​നാ​വി​ല്ല. സ​മാ​ധാ​ന​പ​ര​മാ​യി പ്ര​തി​ഷേ​ധി​ക്കാ​ൻ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ​ക്ക് അ​വ​കാ​ശ​മു​ണ്ടെ​ന്നും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. മാ​ട​പ്പ​ള്ളി പ​ഞ്ചാ​യ​ത്തം​ഗം സോ​ജ​ൻ പ​വി​യാ​നി​യോ​സ് ആ​ണ് ഹ​ർ​ജി​യി ന​ൽ​കി​യ​ത്.

Read More

തു​ള്ളി​തു​ള്ളി​യാ​യി താ​ഴേ​യ്ക്ക്; ഇ​ന്ധ​ന​വി​ല ഇ​ന്നും കു​റ​ഞ്ഞു; കൊച്ചിയിലേയും തിരുവനന്തപുരത്തേയും വിലവ്യത്യാസം ഇങ്ങനെ

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ഇ​ന്ധ​ന​വി​ല വീ​ണ്ടും കു​റ​ഞ്ഞു. പെ​ട്രോ​ള്‍ ലി​റ്റ​റി​ന് 12 പൈ​സ​യും ഡീ​സ​ലി​ന് 15 പൈ​സ​യു​ടെ​യും കു​റ​വാ​ണ് ഇ​ന്ന് ഉ​ണ്ടാ​യി​ട്ടു​ള്ള​ത്. ഇ​തോ​ടെ കൊ​ച്ചി​യി​ല്‍ ഇ​ന്ന് പെ​ട്രോ​ളി​ന് ലി​റ്റ​റി​ന് 74.17 രൂ​പ​യും ഡീ​സ​ലി​ന് 68.81 രൂ​പ​യു​മാ​ണ് വി​ല. ഇ​ന്ന​ലെ ഇ​ത് യ​ഥാ​ക്ര​മം 74.29 രൂ​പ​യും 68.96 രൂ​പ​യു​മാ​യി​രു​ന്നു. തി​രു​വ​ന​ന്ത​പു​ര​ത്ത് ഒ​രു ലി​റ്റ​ര്‍ പെ​ട്രോ​ളി​ന്‍റെ വി​ല 75 രൂ​പ 55 പൈ​സ​യാ​ണ്. 70 രൂ​പ 10 പൈ​സ​യാ​ണ് ഡീ​സ​ല്‍ വി​ല. കോ​ഴി​ക്കോ​ട് പെ​ട്രോ​ള്‍, ഡീ​സ​ല്‍ വി​ല യ​ഥാ​ക്ര​മം 74 രൂ​പ 55 പൈ​സ, 69 രൂ​പ 10 പൈ​സ എ​ന്നി​ങ്ങ​നെ​യാ​ണ്.

Read More

പ​ശു​ക്ക​ളി​ൽ ച​ർ​മ​മു​ഴരോ​ഗം സ്ഥി​രീ​ക​രി​ച്ചു! ക്ഷീ​രോ​ത്പാ​ദ​ന മേ​ഖ​ല​യി​ൽ ആ​ശ​ങ്ക; മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് ജാ​ഗ്ര​ത​യി​ൽ

മു​വാ​റ്റു​പു​ഴ: പ​ശു​ക്ക​ളി​ൽ ച​ർ​മ​മു​ഴ രോ​ഗം പ​ട​രു​ന്ന​ത് ക്ഷീ​രോ​ത്പാ​ദ​ന മേ​ഖ​ല​യി​ൽ ആ​ശ​ങ്ക​പ​ര​ത്തു​ന്നു. കാ​പ്രി​പോ​ക്സ് വൈ​റ​സ് പ​ര​ത്തു​ന്ന ച​ർ​മ​മു​ഴ രോ​ഗം അ​ഥ​വാ ലം​പി സ്കി​ൻ ഡി​സീ​സ് (എ​ൽ​എ​സ്‌​ഡി) ജി​ല്ല​യു​ടെ കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് സ്ഥി​രീ​ക​രി​ച്ചു. നി​ല​വി​ൽ രാ​യ​മം​ഗ​ലം, ഊ​ര​മ​ന എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ള്ള​ത്. മാ​റാ​ടി​യി​ലും കാ​യ​നാ​ടും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടു​തു​ട​ങ്ങി​യി​ട്ടു​ണ്ട്. ജ​നു​വ​രി ആ​ദ്യ​വാ​രം ത​ന്നെ എ​റ​ണാ​കു​ളം, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, കോ​ട്ട​യം, മ​ല​പ്പു​റം ജി​ല്ല​ക​ളി​ൽ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടു തു​ട​ങ്ങി​യി​രു​ന്നു. രോ​ഗ​ബാ​ധ ഉ​റ​പ്പാ​ക്കാ​നാ​യി ഭോ​പ്പാ​ൽ ഹൈ ​സെ​ക്യൂ​രി​റ്റി ലാ​ബി​ലേ​ക്ക​യ​ച്ച സാ​ന്പി​ളു​ക​ളു​ടെ പ​രി​ശോ​ധ​നാ​ഫ​ല​ത്തി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ അ​നു​ഭ​വ​പ്പെ​ട്ട പ​ശു​ക്ക​ളു​ടെ ര​ക്ത​സാ​ന്പി​ളു​ക​ളു​ടെ ഫ​ലം കൂ​ടി വ​ന്നാ​ലേ ജി​ല്ല​യി​ൽ രോ​ഗം എ​ത്ര​ത്തോ​ളം വ്യാ​പി​ച്ചി​ട്ടു​ണ്ടെ​ന്നു വ്യ​ക്ത​മാ​കൂ​വെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. 1920 ക​ളി​ൽ സാം​ബി​യ​യി​ലാ​ണ് കാ​പ്രി​പോ​ക്സ് വൈ​റ​സി​ന്‍റെ സാ​ന്നി​ധ്യം ആ​ദ്യ​മാ​യി ക​ണ്ടെ​ത്തി​യ​ത്. പി​ന്നീ​ട് ലോ​ക​ത്ത് വി​വി​ധ​യി​ട​ങ്ങ​ളി​ൽ ഈ ​വൈ​റ​സി​ന്‍റെ സാ​ന്നി​ധ്യ​മു​ണ്ടാ​യി. സാം​ബി​യ, എ​ത്യോ​പ്യ, ഈ​ജി​പ്റ്റ്, ഇ​സ്രാ​യേ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഈ ​വൈ​റ​സ്…

Read More

അ​മി​ത് ഷാ ​ന​ട​ത്തി​യ പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ മു​സ് ലിം സ​മു​ദാ​യ​ത്തെ മു​റി​വേ​ല്‍​പ്പി​ക്കു​ന്ന​താ​ണ്; മു​സ് ലിം സ​മു​ദാ​യ​ത്തി​ന് ഐ​ക്യ​ദാ​ഢ്യവുമായി അ​യ്യ​പ്പ​ധ​ര്‍​മ സേ​ന

കൊ​ച്ചി: പൗ​ര​ത്വം ന​ല്‍​കു​മ്പോ​ള്‍ പ്ര​ത്യേ​ക സ​മു​ദാ​യ​ങ്ങ​ളെ മാ​റ്റിനി​ര്‍​ത്തു​ന്ന​ത് മ​ത​ധ്രു​വീ​ക​ര​ണ​ത്തി​ന് കാ​ര​ണ​മാ​കു​മെ​ന്ന് അ​യ്യ​പ്പ​ധ​ര്‍​മ സേ​ന ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് രാ​ഹു​ല്‍ ഈ​ശ്വ​ര്‍. പൗ​ര​ത്വ​നി​യ​മ​ ഭേ​ദ​ഗ​തി നി​യ​മം പാ​ര്‍​ല​മെന്‍റി​ല്‍ അ​വ​ത​രി​പ്പി​ച്ച് അ​മി​ത് ഷാ ​ന​ട​ത്തി​യ പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ മു​സ് ലിം സ​മു​ദാ​യ​ത്തെ മു​റി​വേ​ല്‍​പ്പി​ക്കു​ന്ന​താ​ണ്. വി​ഷ​യ​ത്തി​ല്‍ മു​സ് ലിം സ​മു​ദാ​യ​ത്തി​ലു​ണ്ടാ​യ ആ​ശ​ങ്ക​ക​ള്‍ അ​ക​റ്റു​ന്ന​തി​നും ഐ​ക്യ​ദാ​ഢ്യം പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നു​മാ​യി നാ​ളെ അ​യ്യ​പ്പ​ധ​ര്‍​മ സേ​ന ഉ​ത്ത​ര​മേ​ഖ​ല സെ​ക്ര​ട്ട​റി സു​നി​ല്‍ വ​ള​യം​കു​ളം മ​ല​പ്പു​റം ച​ങ്ങ​രം​കു​ളം ഹൈ​വേ ജം​ഗ്ഷ​നി​ല്‍ 24 മ​ണി​ക്കൂ​ര്‍ നി​രാ​ഹാ​രം അ​നു​ഷ്ഠി​ക്കു​മെ​ന്നും രാ​ഹു​ല്‍ ഈ​ശ്വ​ര്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.

Read More

സ്ഥിരം പരിപാടി! ല​ക്ഷ​ദ്വീ​പി​ലേ​ക്കു ടൂ​ര്‍ വാ​ഗ്ദാ​നം ചെ​യ്തു ത​ട്ടി​പ്പ്; ഇരകളായത് നൂറോളം പേര്‍

കൊ​ച്ചി: ല​ക്ഷ​ദ്വീ​പി​ലേ​ക്ക് ടൂ​ര്‍ പോ​കു​ന്ന​തി​നു​ള്ള അം​ഗീ​കൃ​ത ഓ​പ്പ​റേ​റ്റാ​ണെ​ന്നു വെ​ബ്‌​സൈ​റ്റി​ലൂ​ടെ പ​ര​സ്യം ന​ല്‍​കി ല​ക്ഷ​ങ്ങ​ള്‍ ത​ട്ടി​യ ആ​ള്‍ ക​ട​വ​ന്ത്ര പോ​ലീ​സി​ന്‍റെ പി​ടി​യി​ല്‍. ക​റു​ക​പ്പ​ള്ളി​യി​ല്‍ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന ല​ക്ഷ​ദ്വീ​പ് അ​ഗ​ത്തി സ്വ​ദേ​ശി ചെ​റു​ക​യി​ല്‍ അ​ബ്ദു​ല്‍ സ​ലാം (45) ആ​ണ് പി​ടി​യി​ലാ​യ​ത്. നൂ​റോ​ളം പേ​രി​ല്‍​നി​ന്നാ​യി ഇ​ത്ത​ര​ത്തി​ല്‍ ത​ട്ടി​പ്പ് ന​ട​ത്തി​യ​താ​യാ​ണ് പോ​ലീ​സി​ന് ല​ഭി​ച്ച വി​വ​രം. 2019 ജ​നു​വ​രി​യി​ല്‍ ഇ​ത്ത​ര​ത്തി​ല്‍ ത​ട്ടി​പ്പ് ന​ട​ത്തി​യ​തി​ന് ഇ​യാ​ള്‍​ക്കെ​തി​രേ ക​ട​വ​ന്ത്ര പോ​ലീ​സ് ആ​റോ​ളം കേ​സ് എ​ടു​ത്തി​രു​ന്നു. അ​ന്ന് പി​ടി​യി​ലാ​യ പ്ര​തി കോ​ട​തി​യി​ല്‍​നി​ന്നു പ​ണം തി​രി​ച്ചു​കൊ​ടു​ക്കാം എ​ന്ന് സ​ത്യ​വാ​ങ്മൂ​ലം എ​ഴു​തി ന​ല്‍​കി ജാ​മ്യ​ത്തി​ല്‍ പോ​വു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ഈ ​പ​ഴു​ത് മു​ത​ലെ​ടു​ത്താ​ണു പ്ര​തി വീ​ണ്ടും ത​ട്ടി​പ്പ് തു​ട​ര്‍​ന്ന​ത്. അം​ഗീ​കൃ​ത ലൈ​സ​ന്‍​സ് ഇ​ല്ലാ​തെ ത​ട്ടി​പ്പ് തു​ട​ര്‍​ന്ന പ്ര​തി വ​ട​ക്കേ ഇ​ന്ത്യ​ക്കാ​രാ​യ ഉ​യ​ര്‍​ന്ന പ​ട്ടാ​ള ഉ​ദ്യോ​ഗ​സ്ഥ​രെ ഇ​ത്ത​ര​ത്തി​ല്‍ ത​ട്ടി​പ്പി​ന്‍റെ ഇ​ര​ക​ളാ​ക്കു​ക​യാ​യി​രു​ന്നു. കു​ടും​ബ​മാ​യി എ​ത്തു​മ്പോ​ള്‍ കൊ​ച്ചി​യി​ല്‍​വ​ച്ച് ല​ക്ഷ​ദ്വീ​പി​ലേ​ക്കു​ള്ള ടി​ക്ക​റ്റ് കൈ​മാ​റാ​മെ​ന്ന് പ​റ​ഞ്ഞാ​ണ് വ​ട​ക്കേ ഇ​ന്ത്യ​യി​ല്‍​നി​ന്നു​ള്ള​വ​രെ…

Read More

മീൻ കുളത്തിന് കഴിയെടുത്തു, എത്തിയതാവട്ടെ ലോഡ് കണക്കിന് മാലിന്യവും; ജനവാസമേഖലയിൽ മാ​ലി​ന്യം കു​ഴി​ച്ചു​മൂ​ടാൻ ശ്ര​മം നാട്ടുകാർ ത​ട​ഞ്ഞു; വസ്തു ഉടമ പറഞ്ഞ് പറ്റിച്ചതിനെക്കുറിച്ച് നാട്ടുകാർ പറഞ്ഞതിങ്ങനെ…

കോ​ത​മം​ഗ​ലം: വ​ടാ​ട്ടു​പാ​റ​യി​ൽ ജ​ന​വാ​സ​മേ​ഖ​ല​യി​ൽ സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ പു​ര​യി​ട​ത്തി​ൽ മാ​ലി​ന്യം കു​ഴി​ച്ചു​മൂ​ടാ​ൻ ശ്ര​മി​ച്ച​ത് നാ​ട്ടു​കാ​ർ ത​ട​ഞ്ഞു. ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ മ​രു​ന്നു​ക​ൾ, സൗ​ന്ദ​ര്യ​വ​ർ​ധ​ക വ​സ്തു​ക്ക​ൾ എ​ന്നി​വ പ്ലാ​സ്റ്റി​ക് ചാ​ക്കു​ക​ളി​ലാ​ക്കി കു​ഴി​ച്ചു​മൂ​ടാ​നാ​ണ് ശ്ര​മം ന​ട​ന്ന​ത്. വ​ടാ​ട്ടു​പാ​റ അ​രീ​ക്കാ​സി​റ്റി​ക്ക് സ​മീ​പം ജ​ന​വാ​സ​മേ​ഖ​ല​യി​ലെ സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ പു​ര​യി​ട​ത്തി​ലാ​ണ് മാ​ലി​ന്യം കൊ​ണ്ടു​വ​ന്ന​ത്. മൂ​ന്നു ലോ​ഡ് മാ​ലി​ന്യം ഇ​വി​ടെ കു​ഴി​യി​ൽ ത​ള്ളി​യ​ശേ​ഷം മ​ണ്ണി​ട്ട് മൂ​ടാ​ൻ ശ്ര​മി​ക്ക​വേ നാ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു. അ​തോ​ടെ നാ​ട്ടു​കാ​ർ ഇ​ട​പെ​ട്ട് കു​ഴി​മൂ​ടു​ന്ന​ത് ത​ട​ഞ്ഞു. ജ​ല​സ്രോ​ത​സു​ക​ൾ​ക്കു സ​മീ​പ​ത്താ​ണ് മാ​ലി​ന്യം ത​ള്ളി​യ​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി​യി​ലാ​യി​രു​ന്നു സം​ഭ​വം. വ​നം​വ​കു​പ്പി​ന്‍റെ ചെ​ക്ക് പോ​സ്റ്റ് ക​ട​ന്നാ​ണു കെ​മി​ക്ക​ലു​ക​ള​ട​ങ്ങി​യ മാ​ലി​ന്യ​ങ്ങ​ൾ നി​റ​ച്ച വ​ണ്ടി​ക​ൾ വ​ടാ​ട്ടു​പാ​റ​യി​ലെ​ത്തി​യ​ത്. ചെ​ക്ക് പോ​സ്റ്റി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നെ​ങ്കി​ൽ മാ​ലി​ന്യം ക​ട​ത്തു​ന്ന​ത് ത​ട​യാ​നാ​കു​മാ​യി​രു​ന്നു​വെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. മ​ത്സ്യ​ക്കു​ള​ത്തി​നെ​ന്ന പേ​രി​ലാ​ണ് സ്ഥ​ല​മു​ട​മ ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് കു​ഴി​യെ​ടു​ത്ത​ത്. മാ​ലി​ന്യം ത​ള്ളി​യ​ശേ​ഷ​മാ​ണ് ക​ബ​ളി​പ്പി​ക്ക​പ്പെ​ട്ട​വി​വ​രം അ​റി​ഞ്ഞ​തെ​ന്നു നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. കു​ട്ട​ന്പു​ഴ എ​സ്ഐ ശ​ശി​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Read More