ആലുവ: വൈദ്യുതി പോയാൽ ആലുവസബ് ട്രഷറിയിൽ ഇടപാടുകൾ സ്തംഭിക്കുന്നതായി പരാതി. വൈദ്യുതി തടസപ്പെടാതിരിക്കാനായി പ്രത്യേക ലൈനോ ഇൻവെർട്ടറോ ഇല്ലാത്തതാണ് ദിനം പ്രതി രണ്ടു കോടിയുടെ വരെ ഇടപാട് നടക്കുന്ന ആലുവ സബ് ട്രഷറിയെ മണിക്കൂറുകളോളം പ്രവർത്തന രഹിതമാക്കുന്നത്. പെൻഷൻ അടക്കം വിവിധവശ്യങ്ങൾക്കായി വരുന്നവരാണ് കാത്തുനിന്ന് ബുദ്ധിമുട്ടനുഭവിക്കുന്നത്. വൈദ്യുതി ബോർഡ് ഇടയ്ക്കിടയ്ക്ക് മുന്നറിയിപ്പില്ലാതെ വൈദ്യുതി ബന്ധം നിലയ്ക്കുന്ന തിനാൽ കംപ്യൂട്ടർ സിസ്റ്റം കേടാവുന്നുമുണ്ട്. വൈദ്യുതി മുടക്കം വരുന്പോൾ നോട്ട് എണ്ണുന്ന യന്ത്രം പ്രവർത്തിക്കാത്തതാണ് മറ്റൊരു പ്രശ്നം. കൈ വച്ച് എണ്ണുന്നതിനാൽ അധികം തുക നഷടമാകുന്നതും പതിവാണ്. കള്ളനോട്ടുകൾ കണ്ടുപിടിക്കാൻ ഈ ട്രഷറിയിൽ സംവിധാനം ഇല്ലെന്നത് ധനകാര്യ വകുപ്പിനെ നാണിപ്പിക്കുന്നുമില്ല. കോടതിയും പോലീസ് സ്റ്റേഷനുമെല്ലാം തൊട്ടടുത്തതായതിനാൽ ആരും പരീക്ഷണത്തിനു വരാത്തതാകാമെന്നു ജീവനക്കാർ അടക്കം പറയുന്നുണ്ട്. ജീവനക്കാരുടെ എണ്ണത്തിലും ആലുവ ട്രഷറി വളരെ പിന്നിലാണ്. കളമശേരിയിൽ പുതിയ ട്രഷറി തുടങ്ങിയപ്പോൾ ഏതാനും…
Read MoreCategory: Kochi
കോതമംഗലം മാർത്തോമ ചെറിയപള്ളി പിടിച്ചെടുക്കാനുള്ള നീക്കത്തെ ചെറുത്ത് തോൽപ്പിക്കുമെന്ന് ഷിബു തെക്കുംപുറം
കോതമംഗലം: നാനാ ജാതിമതത്ഥരുടെ അശ്രയ കേന്ദ്രമായ മാർത്തോമ ചെറിയപള്ളി പിടിച്ചെടുക്കാനുള്ള നീക്കത്തെ ചെറുത്ത് തോൽപ്പിക്കുമെന്നും പള്ളി സംരക്ഷിക്കാനുള്ള വിശ്വാസികളുടെ പോരാട്ടത്തിൽ എന്റെ നാട് ജനകീയ കൂട്ടായ്മയുടെ പതിനായിരക്കണക്കിന് കുടുംബങ്ങൾ ചെറിയപള്ളിക്കൊപ്പം മുന്നിലുണ്ടാകുമെന്നും എന്റെ നാട് ചെയർമാൻ ഷിബു തെക്കുംപുറം. കോതമംഗലം ചെറിയപള്ളി സംരക്ഷിക്കാൻ മതമൈത്രി സംരക്ഷണ സമിതി നടത്തിവരുന്ന അനിശ്ചിതകാല റിലേ സത്യാഗ്രഹത്തിന്റെ 39-ാം ദിന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പള്ളിക്കേസിൽ രണ്ടാഴ്ചക്കകം ഉചിതമായ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകിയ സാഹചര്യത്തിൽ പ്രതിഷേധം കടുപ്പിക്കാനാണ് മതമൈത്രി സമിതിയുടെ തീരുമാനം. ഫ.ജോസ് പരുത്തുവേലിൽ അധ്യക്ഷത വഹിച്ചു. കെ.പി. ബാബു, കെ.പി. കുര്യാക്കോസ്, ഡാമി പോൾ, ജോർജ് അബാട്ട്, സി.കെ. സത്യൻ, ജോർജ് കുര്യയ്പ്, എം.യു. ബേബി, പരീത് പട്ടമാവുടി, സലോമി എൽദോസ്, പി. പ്രകാശ്, ജോർജുക്കുട്ടി, എം.എസ്. ബെന്നി, ബിജി ഷിബു എന്നിവർ…
Read Moreപ്രദേശവാസികൾ മടങ്ങിയെത്തിത്തുടങ്ങി; പൊടിയിൽ മുങ്ങി വീടുകൾ; വീട് ക്ലീൻ ചെയ്യുന്പോൾ മാസ്കും കൈയ്യുറയും നിർബന്ധമായി ധരിക്കണമെന്ന് ആരോഗ്യ വകുപ്പ്
കൊച്ചി: നിയന്ത്രിത സ്ഫോടനത്തിൽ പൊളിച്ചുകളഞ്ഞ മരടിലെ നാല് ഫ്ളാറ്റ് സമുച്ചയങ്ങൾക്കു സമീപത്തെ താമസക്കാർ വീടുകളിലേക്ക് തിരികെ എത്തിത്തുടങ്ങി. സ്ഫോടന ദിവസം രാവിലെ ഒൻപതിന് മുൻപ് വീടുകളിൽ നിന്നും ഇവരെ ഒഴിപ്പിച്ചിരുന്നു. സ്ഫോടന സമയം പ്രദേശത്ത് നിന്ന് മാറി നിൽക്കണമെന്ന് നിർദേശിച്ചായിരുന്നു ആളുകളെ ഒഴിപ്പിച്ചത്. മാത്രമല്ല ഇനിയുള്ള ദിവസങ്ങളിൽ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്പോൾ പൊടി ശക്തമായിരിക്കുമെന്നും മാരകമായ ശ്വാസകോശ രോഗങ്ങൾക്ക് ഇടയാക്കുമെന്നും ചൂണ്ടിക്കാട്ടി മൂന്ന് മാസത്തേക്ക് മറ്റെവിടെങ്കിലും മാറി താമസിക്കണമെന്നും ഇവർക്ക് നിർദേശം നൽകുകയും ചെയ്തിരുന്നു. എന്നാൽ, അതൊന്നും വകവയ്ക്കാതെ ഇന്നലെ സ്ഫോടനത്തിന് ശേഷം പ്രദേശവാസികൾ ഒാരോരുത്തരായി സ്വഭവനങ്ങളിലേക്ക് മടങ്ങിയെത്തി തുടങ്ങി. അവശിഷ്ടങ്ങൾ നീക്കം ചെയ്തു തുടങ്ങുന്പോൾ പ്രദേശത്ത് വ്യാപിക്കുന്ന പൊടി ശ്വസിച്ച് മാരകമായ രോഗങ്ങൾ ഉണ്ടാകാതിരിക്കുന്നതിനാണ് മൂന്ന് മാസത്തേക്ക് മറ്റെവിടെങ്കിലും മാറി താമസിക്കണമെന്ന് നിർദേശിച്ചത്. പക്ഷെ പലരും ഇതിന് കൂട്ടാക്കുന്നില്ല. ഇന്നലെയും ശനിയാഴ്ച്ചയുമായി മരട് മേഖലയിൽ അന്തരീക്ഷത്തിൽ…
Read Moreമരടിലെ പൊളിച്ച ഫ്ളാറ്റുകളുടെ അവശിഷ്ടങ്ങൾ മറ്റന്നാൾ നീക്കിത്തുടങ്ങും; 70 ദിവസത്തിനുള്ളിൽ പൂർണമായും വൃത്തിയാക്കും
കൊച്ചി: നിയന്ത്രിത സ്ഫോടനത്തിലൂടെ തകർത്ത മരടിലെ ഫ്ളാറ്റ് കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾ ബുധനാഴ്ച്ച മുതൽ നീക്കിത്തുടങ്ങുമെന്ന് കരാർ സ്ഥാപനമായ ആലുവയിലെ പ്രോംപറ്റ് എന്റർപ്രൈസസ് അറിയിച്ചു. അതിനു മുന്നോടിയായുള്ള പ്രാഥമിക നടപടികൾ ഇന്നും നാളെയുമായി പൂർത്തിയാക്കും. 70 ദിവസത്തിനുള്ളിൽ നാല് ഫ്ളാറ്റ് സമുച്ചയങ്ങളുടെയും അവശിഷ്ടങ്ങൾ നീക്കം ചെയ്യും. നാലു നില കെട്ടിടത്തിന്റെ ഉയരത്തിലാണ് അവശിഷ്ടങ്ങൾ കുന്നുകൂടി കിടക്കുന്നത്. കോണ്‍ക്രീറ്റ് ബീമുകളും കന്പികളും കോണ്‍ക്രീറ്റ് പൊടിയുമൊക്കെയായി 76.350 ടണ്‍ മാലിന്യമുണ്ട്. ഏകദേശം ഇരുപതിനായിരം ടണ്‍ കോണ്‍ക്രീറ്റ് മാലിന്യമാകും ഒരു ഫ്ളാറ്റിൽ നിന്നു മാത്രം ഉണ്ടാകുക. കോണ്‍ക്രീറ്റ് ബീമുകളിൽ നിന്നു കന്പി വേർതിരിച്ച ശേഷം ഇവ നീക്കും. കോണ്‍ക്രീറ്റ് കന്പി വേർതിരിക്കുന്നതിന് മാത്രം 45 ദിവസമെടുക്കും. കുണ്ടന്നൂർ കായലിലേക്കു വീണ ആൽഫ സെറീന്റെ ആറു നിലയുടെ അവശിഷ്ടങ്ങൾ സ്ഫോടന കരാർ എറ്റെടുത്ത വിജയ സ്റ്റീൽസ് എന്ന കന്പനി തന്നെ കരയിലെടുത്തിടും. പൊടിച്ച ഫ്ളാറ്റുകളുടെ…
Read Moreഒറ്റയ്ക്കു താമസിക്കുന്ന വയോധികയെ രാത്രി വീട്ടില്‍ കയറി ആക്രമിക്കാന്‍ ശ്രമം; വീട്ടമ്മയുടെ പരാതിയിൽ യുവാവിനെ പൊക്കി പോലീസ്
പെരുമ്പാവൂർ: ഒറ്റയ്ക്കു താമസിക്കുന്ന വയോധികയെ അര്‍ധരാത്രി വീടുകയറി ആക്രമിച്ചെന്ന് പരാതി. കോടനാട് കുറിച്ചിലക്കോട് സ്വദേശിയായ വയോധികയാണ് പെരുമ്പാവൂര്‍ കുറിച്ചിലക്കോട് സ്വദേശി ജോസിനെതിരേ പോലീസിൽ പരാതി നൽകിയത്. വാതില്‍ തുറക്കാന്‍ വേണ്ടി ഭീഷണിപ്പെടുത്തിയതായും ചവിട്ടിത്തുറക്കാന്‍ ശ്രമിച്ചു നടക്കാതെ വന്നപ്പോള്‍ ജനലില്‍ കൂടി കൈയില്‍ കടന്നുപിടിച്ചതായും പറയുന്നു. സംഭവത്തില്‍ ഉടന്‍ നടപടിയെടുക്കാന്‍ ആലുവ റൂറല്‍ എസ്പിക്കും കോടനാട് സിഐക്കും കൊച്ചി റേഞ്ച് ഡിഐജി കാളിരാജ് മഹേഷ് കുമാര്‍ നിര്‍ദേശം നല്കി. എട്ടുവര്‍ഷം മുമ്പു മൂത്ത മകന് മരിച്ചശേഷം ഒറ്റയ്ക്കാണ് പരാതിക്കാരി കോടനാട്ടെ വീട്ടില്‍ താമസിക്കുന്നത്. മകള്‍ വിവാഹിതയാണ്. ടൈപ്പ് വണ്‍ ഇന്‍സുലിന്‍ പ്രമേഹ രോഗിയായ ഇളയ മകന് ചികില്‍സാര്‍ഥം കൊച്ചിയിലാണു താമസിക്കുന്നത്.
Read Moreമാർത്തോമ്മ ചെറിയ പള്ളി അടച്ചുപൂട്ടുന്നതു വ്യാപാരി സമൂഹം അനുവദിക്കില്ല
കോതമംഗലം: സഭാ ഭരണഘടനയുടെ ഫോട്ടോസ്റ്റാറ്റ് ഉപയോഗിച്ച് സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിച്ച് നേടിയ വിധിയുടെ പിൻബലത്തിൽ മാർത്തോമ്മ ചെറിയ പള്ളി അടച്ചുപൂട്ടുന്നത് വ്യാപാരി സമൂഹം അനുവദിക്കുകയില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ട്രഷററും മൂവാറ്റുപുഴ യൂണിറ്റ് പ്രസിഡന്റുമായ അജ്മൽ ചക്കുങ്ങൽ. ചെറിയപള്ളി സംരക്ഷിക്കാൻ മതമൈത്രി സംരക്ഷണസമിതി നടത്തി വരുന്ന അനിശ്ചിതകാല രാപ്പകൽ റിലേ സത്യഗ്രഹത്തിന്റെ 37-ാം ദിന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാർത്തോമ്മ ചെറിയപള്ളിയുടെ സംരക്ഷണത്തിന് വ്യാപാരി സമൂഹത്തിന്റെ പൂർണ പിന്തുണ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. സമിതി ജോയിന്റ് കണ്‍വീനർ പി.ടി. ജോണി അധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി മേഖലാ പ്രസിഡന്റ് ഇ.കെ. സേവ്യർ, ദേശീയ അധ്യാപക അവാർഡ് ജേതാവ് പി.ഡി. സുഗുതൻ, സിപിഎം വാരപ്പെട്ടി ലോക്കൽ സെക്രട്ടറി മനോജ് നാരായണൻ, കണ്‍വീനർ എ.ജി. ജോർജ്, ആമിന ബഷീർ, എ.കെ. സുകുമാരൻ, കെ.എം. സലിം,…
Read Moreചുറ്റിക്കറങ്ങാൻ സമയമില്ല; തട്ടേക്കാട് വനഭൂ മി കൈയേറി റോഡ് നിർമാണം; വനംവകുപ്പ് കേസെടുത്തു
കോതമംഗലം: വനഭൂമിയും പെരിയാർവാലിയുടെ വൃഷ്ടിപ്രദേശവും കൈയേറി ബണ്ട് റോഡ് നിർമിച്ചതിനെതിരേ വനംവകുപ്പ് കേസെടുത്തു. തട്ടേക്കാട് 2003 മാഞ്ചിയം തോട്ടത്തിലൂടെയുള്ള മണ്‍പാത അവസാനിക്കുന്ന ഭാഗത്താണ് ബണ്ട് നിർമിച്ചിരിക്കുന്നത്. ഉദ്ദേശം 50 മീറ്റർ നീളത്തിൽ അഞ്ചു മീറ്റർ വീതിയിലാണ് പെരിയാറിന്റെ വൃഷ്ടിപ്രദേശം മണ്ണിട്ട് നികത്തി ബണ്ട് റോഡ് പണിതിരിക്കുന്നത്. 1954 തേക്കുതോട്ടത്തിലൂടെ വഴിയുണ്ടാക്കാനുള്ള നീക്കമാണ് വനംവകുപ്പ് തടഞ്ഞത്. ഈ ഭാഗത്തുള്ള ചില റിസോർട്ട്-തോട്ടം ഉടമകളാണ് ഇതിന് പിന്നിലെന്ന് നാട്ടുകാർ ആരോപിച്ചു. നിർമാണം പാതിവഴിയിൽ എത്തിയപ്പോഴാണ് വനംവകുപ്പ് അധികൃതർ സംഭവം അറിഞ്ഞതെന്ന് പറയുന്നു. പെരിയാർവാലി അധികാരികളാകട്ടെ കൈയേറ്റത്തിനെതിരേ മൗനം പാലിച്ചിരിക്കുകയാണ്. പെരിയാർവാലി ഭൂമി പല സ്ഥലത്തും കൈയേറിയിട്ടും അധികാരികളുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടായില്ല. നിർമിച്ച ബണ്ട് അടിയന്തരമായി നീക്കം ചെയ്യാൻ വനംവകുപ്പ് പെരിയാർവാലിക്ക് നോട്ടീസും നൽകി. നിലവിൽ മാഞ്ചിയം തോട്ടത്തിലൂടെ വനംവകുപ്പ് അനുവാദ പ്രകാരം ഗതാഗത സൗകര്യം ചെയ്ത് കൊടുത്തിട്ടുണ്ട്.…
Read Moreപെരുമ്പാവൂരിൽ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളികള്‍ എക്സൈസ് പിടിയില്‍
പെരുന്പാവൂർ: കഞ്ചാവ് വില്പന നടത്തിവന്ന ഇതരസംസ്ഥാന തൊഴിലാളികളെ കുന്നത്തുനാട് എക്സൈസ് പിടികൂടി. ആസാം നാഗോണ്‍ സ്വദേശികളായ അനറുൾ ഇസ്ലാം (28), മൻസിൽ അഹമ്മദ് (34), സുൽത്താൻ അലി (20) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നായി 600 ഗ്രാം കഞ്ചാവും കണ്ടെടുത്തു.പെരുന്പാവൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപത്തുള്ള മത്സ്യമാർക്കറ്റിൽ കഞ്ചാവ് വില്പനയ്ക്കായി ആവശ്യക്കാരെ കാത്തുനിൽക്കുന്പോഴാണ് അനറുൾ ഇസ്ലാമിനേയും മൻസിൽ അഹമ്മദിനെയും എക്സൈസ് ഷാഡോ ടീം പിടികൂടിയത്. ഇവരുടെ കൈവശമുണ്ടായിരുന്ന ബാഗിൽ 54 ചെറു പൊതികളിലാക്കി ഒളിപ്പിച്ച നിലയിലായിരുന്നു 400 ഗ്രാം കഞ്ചാവ്.പട്ടിമറ്റം കാവുങ്കൽപറന്പു ഭാഗത്ത് ഇതര സംസ്ഥാന തൊഴിലാളികൾ വാടകയ്ക്കു താമസിക്കുന്ന കെട്ടിടത്തിൽ നടത്തിയ പരിശോധനയിലാണ് 200 ഗ്രാം കഞ്ചാവുമായി സുൽത്താൻ അലിയെ പിടികൂടിയത്. ഇയാൾ കാവുങ്കൽപറന്പിൽ തന്നെയുള്ള ബേക്കറിയിലെ ജോലിക്കാരനാണ്. പെരുന്പാവൂർ മത്സ്യ മാർക്കറ്റിന് സമീപത്തുനിന്നും പിടികൂടിയവരെ ചോദ്യം ചെയ്തതിൽ നിന്നുമാണ് സുൽത്താൻ അലിയെക്കുറിച്ചുള്ള വിവരം ലഭിച്ചത്.…
Read Moreമത്സ്യബന്ധന വലയിൽ കുടുങ്ങി ഉടുമ്പ് സ്രാവ്; ഹാർബറിൽ എത്തിച്ചപ്പോൾ കാഴ്ചക്കാരുടെ തിരക്ക്; വില കേട്ടപ്പോൾ കൂട്ട ഞെട്ടൽ
വൈപ്പിൻ: ഉടുന്പ് സ്രാവ് എന്ന് വിളിപ്പേരുള്ള കൂറ്റൻ മത്സ്യം മത്സ്യബന്ധന ബോട്ടിന്റെ വലയിൽ കുടുങ്ങി. മുനന്പം മിനിഫിഷിംഗ് ഹാർബറിൽനിന്നും മത്സ്യബന്ധനത്തിനുപോയ ബോട്ടിനാണ് സ്രാവ് ലഭിച്ചത്. ബുധനാഴ്ച രാത്രി ഹാർബറിൽ അടുത്ത ബോട്ടിൽനിന്നും വ്യാഴാഴ്ച രാവിലെയാണ് സ്രാവ് ഇറക്കിയത്. സ്രാവ് ഇറക്കിയതോടെ ഹാർബർ നിറയെ കാഴ്ചക്കാരെക്കൊണ്ട് നിറഞ്ഞു. കറുത്ത ദേഹത്ത് നിറയെ വെളുത്ത പുള്ളികളുള്ള സ്രാവിനു ഏതാണ്ട് 1000 കിലോ തൂക്കവും 12 അടിയോളം നീളവും വരും. രണ്ട് വശങ്ങളിലും മുതുകിലും ചിറകുള്ള സ്രാവിന്റെ തല പരന്നതാണ്. വീതിയേറിയ വായാണ് മറ്റൊരു പ്രത്യേകത. കാര്യമായ വിലയില്ലാത്ത ഇത് 26000 രൂപക്കാണ് ലേലത്തിൽ പോയത്.
Read Moreപ്ലസ്ടു വിദ്യാര്‍ഥിനിയെ കുത്തിക്കൊലപ്പെടുത്തിയ കേസ്; സഫര്‍ ഷായ്ക്കായി കസ്റ്റഡി അപേക്ഷ സമർപ്പിക്കാനൊരുങ്ങി പോലീസ്
കൊച്ചി: പ്ലസ്ടു വിദ്യാര്‍ഥിനിയെ കുത്തിക്കൊലപ്പെടുത്തി മൃതദേഹം തമിഴ്നാട്ടിലെ വനപ്രദേശത്ത് ഉപേക്ഷിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന എറണാകുളം നെട്ടൂര്‍ സ്വദേശി സഫര്‍ ഷാ (26) യ്ക്കായുള്ള കസ്റ്റഡി അപേക്ഷ ഇന്ന് സമര്‍പ്പിക്കും. വിശദമായി ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പിനും വേണ്ടിയാണ് ഇയാളെ കസ്റ്റഡിയില്‍ വാങ്ങുന്നത്. അഞ്ച് ദിവസത്തേക്കാണ് പോലീസ് കസ്റ്റഡി ആവശ്യപ്പെടുകയെന്നാണ് വിവരം. എറണാകുളം ചീഫ് ജുഡിഷല് മജിസ്ട്രേറ്റ് കോടതി ഇന്നലെയാണ് ഇയാളെ റിമാന്‍ഡ് ചെയ്തത്. എറണാകുളം കലൂരിനു സമീപം വാടകയ്ക്കു താമസിക്കുന്ന ചേര്‍ത്തല ചെറുനാട് ആന്റണിയുടെ (വിനോദ്) മകള്‍ ഇവ ആന്റണിയെ (ഗോപിക-17) ആണ് പ്രതി കുത്തിക്കൊലപ്പെടുത്തിയത്. ഇവ ആന്റണിയുടെ സംസ്കാരം ഇന്നലെ നടന്നു. എറണാകുളത്തെ സ്വകാര്യ സ്കൂളില്‍ പ്ലസ്ടുവിന് പഠിക്കുകയായിരുന്നു ഇവ. പ്രണയത്തില്‍ നിന്നും പിന്മാറിയതോടെ ചില കാര്യങ്ങള്‍ പറഞ്ഞ് ഒഴിയാമെന്ന് പറഞ്ഞ് തന്ത്രപൂര്‍വം കാറില്‍കയറ്റി വാല്‍പ്പാറയ്ക്ക് സമീപം കൊണ്ടുപോയി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ഇതിനുശേഷം മൃതദേഹം തേയിലക്കാട്ടിലേക്ക് വലിച്ചെറിഞ്ഞു.…
Read More