കൊച്ചി: കെഎസ്ആര്‍ടിസിയില്‍ ഇനിയുള്ള താത്കാലിക ഡ്രൈവര്‍മാരുടെ നിയമനം പോലും പിഎസ്സി ലിസ്റ്റില്‍നിന്നു വേണമെന്നു ഹൈക്കോടതി. ശബരിമല സീസണില്‍ കെഎസ്ആര്‍ടിസി താല്കാലിക ഡ്രൈവര്‍മാരെ നിയമിച്ചപ്പോള്‍ പിഎസ്സി ലിസ്റ്റില്‍നിന്നുള്ളവരെ ഒഴിവാക്കി പുറത്തുനിന്നുള്ളവരെയാണ് നിയമിച്ചതെന്നാരോപിച്ച് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട ആലപ്പുഴ സ്വദേശി വേണുഗോപാല്‍ ഉള്‍പ്പെടെ നല്കിയ കോടതിയലക്ഷ്യ ഹര്‍ജിയിലാണ് കോടതി നിര്‍ദേശം. നിലവിലുള്ള താല്കാലിക ഡ്രൈവര്‍മാരുടെ പട്ടിക നല്‍കണമെന്നും പിഎസ്സി ലിസ്റ്റില്നിന്നുള്ളവരുടെയും അല്ലാത്തവരുടെയും വിവരങ്ങള്‍ വേര്‍തിരിച്ച് നല്‍കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. നിലവിലുള്ള സര്‍വീസ് ഷെഡ്യൂളുകള്‍, എംപാനലുകാരെ പിരിച്ചുവിട്ടതിനെത്തുടര്‍ന്നു വെട്ടിക്കുറച്ച ഷെഡ്യൂളുകള്‍ തുടങ്ങിയവ വിശദീകരിക്കാനും ചീഫ് ജസ്റ്റീസ് ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ച് നിര്‍ദേശിച്ചു. എംപാനല്‍ ഡ്രൈവര്‍മാരെ ഹൈക്കോടതി ഉത്തരവനുസരിച്ച് പിരിച്ചുവിട്ടതിനെത്തുടര്‍ന്ന് ഷെഡ്യൂളുകള്‍ വെട്ടിക്കുറയ്ക്കേണ്ടി വന്നെന്നും ശബരിമല സീസണ് തുടങ്ങിയതോടെ താല്കാലിക ജീവനക്കാരെ നിയമിക്കേണ്ടി വന്നെന്നും ഹര്‍ജി പരിഗണിക്കവേ കെഎസ്ആര്‍ടിസി വിശദീകരിച്ചു. ശബരിമല സീസണ് ആയതിനാല്‍ 20 വരെ താല്കാലിക ജീവനക്കാരെ നിയോഗിക്കാന്‍ ഹൈക്കോടതി…
Read MoreCategory: Kochi
കാമുകന്റെ കുത്തേറ്റ് ഗുരുതരാവസ്ഥയിലായ പെൺകുട്ടിയുടെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി
കോട്ടയം: യുവാവിന്റെ കുത്തേറ്റ് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. നിലവിൽ ജീവനു ഭീഷണിയില്ലെന്നും എന്നാൽ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലെ ഞരന്പുകൾക്കു മുറിവുകളും ചതവുകളും സംഭവിച്ചിട്ടുള്ളതിനാൽ, പ്ലാസ്റ്റിക് സർജറി വിഭാഗത്തിന്റെ വിദഗ്ധ പരിശോധന വേണ്ടി വരുമെന്നും ആശുപത്രി ആർഎംഒ ഡോ.ആർ.പി.രഞ്ചൻ പറഞ്ഞു. തിങ്കളാഴ്ച വൈകുന്നേരമാണ് എറണാകുളം കാക്കനാട് ഡേ കെയറിൽ പാർട്ട് ടൈം ജോലി ചെയ്തിരുന്ന 17 കാരിയെ, പത്തൊന്‍പതുകാരനായ യുവാവ് കുത്തി പരിക്കേല്പിച്ചത്. പ്രണയനൈരാശ്യമാണ് കുത്തി പരിക്കേല്പിക്കാൻ കാരണം. പെണ്‍കുട്ടി ജോലി ചെയ്തിരുന്ന സ്ഥാപനത്തിനു സമീപം കാത്തിരിക്കുകയും ജോലി കഴിഞ്ഞ് ഇറങ്ങി വരവേ പെണ്‍കുട്ടിയെ ആക്രമിക്കുകയുമായിരിന്നു. ഗുരുതര പരിക്കേറ്റ പെണ്‍കുട്ടിയെ നാട്ടുകാർ കളമശേരി മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. എന്നാൽ, നിർധനരായ പെണ്‍കുട്ടിയുടെ കുടുംബത്തിനു സ്വകാര്യ ആശുപത്രിയിൽ ചികിത്സിക്കാൻ സാന്പത്തിക ബുദ്ധിമുട്ട്…
Read Moreബിജെപി സംസ്ഥാന അധ്യക്ഷൻ: ലിസ്റ്റിൽ അധ്യക്ഷനാകാൻ വനിതാ നേതാവും; ഇനി അമിത് ഷാ തീരൂമാനിക്കും
കൊച്ചി: ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേയ്ക്ക് ഉയരുന്നത് ഒന്നിലധികം പേരുകൾ. അധ്യക്ഷനാരാവണമെന്നു തീരുമാനിക്കാൻ 40 പേരെ ഒറ്റയ്ക്ക് കണ്ട് അഭിപ്രായം ശേഖരിച്ച് തീരുമാനമെടുക്കാനാണ് ദേശീയ വക്താവ് ജി.വി.എൽ. നരസിംഹറാവുവും സംഘടന ജോയിന്റ് സെക്രട്ടറി ശിവപ്രകാശും കേരളത്തിലെത്തിയത്. കെ.സുരേന്ദ്രന്റെ പേരിനാണ് മുൻതൂക്കം ലഭിച്ചതെങ്കിലും എം.ടി. രമേശിന്റെയും ശോഭാ സുരേന്ദ്രേന്റെയും പേരുകളും പലരും നിർദേശിച്ചു. ആർഎസ്എസ് നേതൃത്വവുമായും ദേശീയ നേതാക്കൾ കൂടിക്കാഴ്ച നടത്തി. ഇവിടുത്തെ ചർച്ചയുടെ വിശദാംശങ്ങൾ ദേശീയ അധ്യക്ഷൻ അമിത്ഷായ്ക്ക് കേന്ദ്ര സംഘം കൈമാറും. അമിത്ഷായായിരിക്കും അന്തിമ തീരുമാനമെടുക്കുന്നത്. അടുത്തയാഴ്ച ബിജെപിക്ക് പുതിയ സംസ്ഥാന അധ്യക്ഷനുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.
Read Moreഅമ്മയുടെ നിർവാഹക സമിതി യോഗം ഇന്ന് കൊച്ചിയിൽ; ചർച്ചയിൽ ഷെയ്ൻ നിഗത്തിന്റെ വിലക്കും
കൊച്ചി: നടൻ ഷെയ്ൻ നിഗത്തിന് നിർമാതാക്കൾ ഏർപ്പെടുത്തിയ വിലക്ക് നീക്കുന്നതിനുള്ള നടപടികൾ ഉൾപ്പെടെ ചർച്ച ചെയ്യുന്നതിനായി താര സംഘടനയായ അമ്മയുടെ നിർവാഹക സമിതി യോഗം ഇന്നു കൊച്ചിയിൽ ചേരും. അമ്മ പ്രസിഡന്റ് മോഹൻലാൽ ഉൾപ്പെടെയുള്ളവർ പങ്കെടുക്കുന്ന യോഗം രാത്രി ഏഴിനാണ് ചേരുക. ചർച്ചകൾക്കായി ഷെയ്നിനെയും യോഗത്തിലേക്ക് വിളിപ്പിച്ചിട്ടുള്ളതായാണു വിവരം. ഉല്ലാസം സിനിമയുടെ ഡബ്ബിംഗും വെയിൽ, ഖുർബാനി എന്നീ സിനിമകളുടെ ചിത്രീകരണവും മുടങ്ങിയതോടെയാണ് ഷെയ്ൻ നിഗത്തിന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വിലക്ക് ഏർപ്പെടുത്തിയത്. ഉല്ലാസത്തിന്റെ ഡബ്ബിംഗ് പൂർത്തിയാക്കാതെ ഒത്തുതീർപ്പ് ചർച്ചകൾക്കില്ലെന്ന നിലപാട് നിർമാതാക്കൾ സ്വീകരിച്ചപ്പോൾ പ്രതിഫലത്തർക്കത്തിൽ അമ്മയും നിർമാതാക്കളുടെ സംഘടനയും തീരുമാനം എടുത്തതിനുശേഷം മാത്രമേ ഡബ്ബിംഗ് പൂർത്തിയാക്കുകയുള്ളൂ എന്ന നിലപാടിലാണു ഷെയ്ൻ. മുടങ്ങിയ സിനിമകൾ പൂർത്തിയാക്കുന്ന കാര്യത്തിൽ ഷെയ്ൻ നിഗവുമായി ധാരണ ഉണ്ടാക്കാനാണ് അമ്മ സംഘടനയുടെ ശ്രമം. അതേസമയം, ഷെയ്ൻ നിഗമിനെതിരെ കർശന നിലപാട് സ്വീകരിക്കാനൊരുങ്ങുകയാണ് നിർമാതാക്കളുടെ സംഘടന. ചർച്ചകളിൽ…
Read Moreപേടിക്കേണ്ട, മോക്ഡ്രിൽ നടത്തി സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പു വരുത്തും; മരട് ഫ്ളാറ്റ് പൊളിക്കലുമായി ബന്ധപ്പെട്ട ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ
കൊച്ചി: മരടിൽ ഫ്ളാറ്റുകൾ പൊളിക്കുന്നതുമായി ബന്ധപ്പെട്ട് ആശങ്കകൾക്ക് അടിസ്ഥാനമല്ലെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ വിജയ് സാഖറെ. സുരക്ഷാ ക്രമീകരങ്ങൾ അന്തിമ ഘട്ടത്തിലാണ്. വെള്ളിയാഴ്ച മോക്ഡ്രിൽ നടത്തി സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പു വരുത്തുമെന്നും അദ്ദേഹം അറിയിച്ചു. സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കാണ് മുൻഗണനയെന്നും അദ്ദേഹം പറഞ്ഞു. സുരക്ഷ ക്രമീകരണങ്ങൾ വിലയിരുത്താനായി വിജയ് സാഖറെയുടെ നേതൃത്വത്തിൽ ഫ്ളാറ്റുകളിൽ പരിശോധനയും നടത്തി.
Read Moreചരിത്രം സൃഷ്ടിച്ച സ്വർണ വില ഇടിയുന്നു; ഇന്നത്തെ സ്വർണ വ്യാപാരം ഇങ്ങനെ
കൊച്ചി: കുതിച്ചുയരുകയായിരുന്ന സ്വർണ വിലയിൽ ഇന്ന് വൻ ഇടിവ്. പവന് 560 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ പവന്റെ വില 30,000 രൂപയിൽ താഴെയായി. ബുധനാഴ്ച പവന് 520 രൂപ ഉയർന്ന ശേഷമാണ് ഇന്ന് വിലയിടിവുണ്ടായത്. 29,840 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 70 രൂപ കുറഞ്ഞ് 3,730 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
Read Moreഹോം നഴ്സിംഗ് ജോലിക്കെത്തിയ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; സ്ഥാപന ഉടമ റിമാൻഡിൽ; സംഭവം പെരുമ്പാവൂരില്‍
പെരുമ്പാവൂർ: ഹോം നഴ്സിംഗ് ജോലിക്കെത്തിയ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ സ്ഥാപന ഉടമയെ കോടതി റിമാൻഡ് ചെയ്തു. പെരുമ്പാവൂർ കെഎസ്ആർടിസി റോഡിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ ഉടമ ശ്രീനിവാസൻ (റോയി-57) ആണ് റിമാൻഡിലായത്. ഇടുക്കി സ്വദേശിനിയുടെ പരാതിയിലാണ് നടപടി. പെരുമ്പാവൂരിലെ ലോഡ്ജിൽ കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. ആദ്യം ലോക്കൽ പോലീസിൽ പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ല. പിന്നീട് മേലധികാരികൾക്ക് പരാതി നൽകിയതിനെത്തുടർന്നാണ് പ്രതിയെ അറസ്റ്റുചെയ്തത്.
Read Moreഭൂമി തട്ടിയെടുത്തെന്ന് ! അർബുദരോഗികളായ ദന്പതികൾ കാരുണ്യം തേടി ആംബുലൻസിൽ തഹസിൽദാർക്കു മുന്നിൽ
കൊച്ചി: ചികിത്സയ്ക്കായി പണം കണ്ടെത്തുന്നതിന് തീറെഴുതി നൽകിയ ഏഴ് സെന്റ് ഉൾപ്പെടെ മുഴുവൻ ഭൂമിയും സ്വകാര്യ വ്യക്തി തട്ടിയെടുത്തെന്നും ഈ ഭൂമി തിരികെ ലഭിക്കാൻ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് അർബുദ രോഗികളായ ദന്പതികൾ ആംബുലൻസിൽ കണയന്നൂർ താലൂക്ക് ഓഫീസിലെത്തി. ഭൂമി തിരികെ ലഭിക്കുന്നതു സംബന്ധിച്ച് ഒരാഴ്ചയ്ക്കകം നടപടിക്രമങ്ങൾ സ്വീകരിക്കാമെന്ന തഹസിൽദാറുടെ ഉറപ്പിൻമേൽ ദന്പതികൾ ഉച്ചയോടെ മടങ്ങി. ചോറ്റാനിക്കര തെക്കിനേത്ത് ലക്ഷ്മി നാരായണൻ (62), ഭാര്യ തങ്കമണി (51) എന്നിവരാണ് ആംബുലൻസിൽ ഇന്നലെ രാവിലെ താലൂക്ക് ഓഫീസിനു മുന്നിലെത്തിയത്. തീർത്തും അവശരായ ദന്പതികളുടെ പരാതി തഹസിൽദാർ ബീന പി. ആനന്ദും ജീവനക്കാരും ആംബുലൻസിനടുത്തേക്കുവന്ന് ശ്രവിച്ചു. രണ്ട് വർഷം മുന്‍പാണു കേസിനാസ്പദമായ സംഭവങ്ങൾക്കു തുടക്കം. മക്കളില്ലാത്ത ദന്പതികൾ അർബുദ രോഗ ചികിത്സയ്ക്കായാണു കുന്പളം ബൈപ്പാസിനോട് ചേർന്നുള്ള ഏഴ് സെന്റ് സ്ഥലം സ്വകാര്യ വ്യക്തിക്കു തീറെഴുതി നൽകിയത്. ഏഴ് ലഷം രൂപയ്ക്കാണു…
Read Moreവീണ്ടും ഹർജിയുമായി ദിലീപ്; സാക്ഷി വിസ്താരം നിർത്തിവയ്ക്കണമെന്ന് ആവശ്യം
കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണ തുടങ്ങാനിരിക്കേ വീണ്ടും കോടതിക്ക് മുന്നിൽ ഹർജിയുമായി നടൻ ദിലീപ്. കേസിലെ സാക്ഷി വിസ്താരം നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് വിചാരണ കോടതിയിൽ പുതിയ ഹർജി സമർപ്പിച്ചു. കേസിലെ സുപ്രധാന തെളിവായ നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ വിദഗ്ധ പരിശോധനയ്ക്ക് നൽകിയിരിക്കുകയാണ്. ഈ പരിശോധനാ ഫലം ലഭിക്കുന്നത് വരെ സാക്ഷി വിസ്താരം നിർത്തിവയ്ക്കണമെന്നാണ് ഹർജിയിൽ ദിലീപ് ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ കേസിലെ പ്രതിപട്ടികയിൽ നിന്നും തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹർജി വിചാരണ കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെ കേസിന്റെ വിചാരണ നടപടികൾ ആരംഭിക്കുന്നതിന് മുന്നോടിയായി പ്രതികളെ കോടതി കുറ്റപത്രം വായിച്ചുകേൾപ്പിക്കുകയും കുറ്റം ചുമത്തുകയും ചെയ്തു. വിചാരണ നടപടികളിലേക്ക് കോടതി പോകുന്നതിനിടെയാണ് ദിലീപ് പുതിയ ഹർജിയുമായി കോടതിയിൽ എത്തിയിരിക്കുന്നത്.
Read Moreപ്രകൃതി കനിഞ്ഞനുഗ്രഹിച്ച പോയാലിമലയിൽ ടൂറിസം പദ്ധതി നടപ്പാക്കണമെന്നാവശ്യവുമായി നാട്ടുകാർ
മൂവാറ്റുപുഴ : പ്രകൃതി കനിഞ്ഞനുഗ്രഹിച്ച് നൽകിയ പായിപ്ര പോയാലി മലയിൽ ടൂറിസം പദ്ധതി നടപ്പാക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികളുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം നടന്ന ജനകീയ കണ്വൻഷനിലേക്ക്് സ്ത്രീകളും കുട്ടികളും അടക്കം നിരവധിപേരെത്തി. പോയാലി മല സംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് മലയ്ക്ക് മുകളിൽ ജനകീയ കണ്വൻഷൻ സംഘടിപ്പിച്ചത്. കൺവൻഷനിലെത്തിയവർക്ക് പോയാലി മലയുടെ പ്രകൃതി സൗന്ദര്യം കാണുന്നതിനും അവസരമൊരുക്കിയിരുന്നു. പോയാലി മല സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കും മലയിലേയ്ക്ക് കയറുന്നതിനുള്ള പ്രത്യേക സൗകര്യവും ഒരുക്കിയിരുന്നു. മലമുകളിൽ നടന്ന ജനകീയ കണ്വൻഷൻ ജില്ലാ പഞ്ചായത്തംഗം എൻ. അരുണ്‍ ഉദ്ഘാടനം ചെയ്തു. പായിപ്ര പഞ്ചായത്തംഗം വി.എച്ച്. ഷഫീഖ് അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷ ആമിന മുഹമ്മദ് റാഫി, അഗംങ്ങളായ മറിയം ബീവി നാസർ, കെ.ഇ. ഷിഹാബ്, നസീമ സുനിൽ, പി.എസ്. ഗോപകുമാർ, നേതാക്കളായ ആർ. സുകുമാരൻ, കെ.കെ. ശ്രീകാന്ത്, യു.പി. വർക്കി, സി.സി.…
Read More