കൊച്ചി: ഹോട്ടലിൽ ഡിജെ പാർട്ടിക്കായി കൊണ്ടുവന്ന ലക്ഷക്കണക്കിനു രൂപ വിലവരുന്ന മയക്കുമരുന്നുമായി രണ്ടു യുവാക്കളെ പിടികൂടിയതിനു പിന്നാലെ അന്വേഷണം വ്യാപിച്ച് പോലീസ്. പുതുവത്സരാഘോഷങ്ങളുടെ ഭാഗമായുള്ള മയക്കുമരുന്ന് കടത്ത് നിയന്ത്രിക്കുന്നതിനും പിടികൂടുന്നതിനുമായി 100 പോലീസ് ഉദ്യോഗസ്ഥരെയും 15 ഡാൻസാഫ് ടീം അംഗങ്ങളെയുമാണു കമ്മീഷണറേറ്റിൽ വിന്യസിച്ചിട്ടുള്ളതെന്ന് അധികൃതർ അറിയിച്ചു. ഇവരുടെ നേതൃത്വത്തിൽ വ്യാപക പരിശോധനകൾ നടത്തുന്നതിനു പുറമെ ഹോട്ടലുകളിൽ നടത്തുന്ന ഡിജെ പാർട്ടികൾ നിരീക്ഷിക്കുകയും ചെയ്യും. വൈറ്റില ഭാഗത്തു നടത്തിയ പരിശോധനയിലാണ് ബംഗളൂരു സ്വദേശിയായ അഭിയരാജ് (25), തൃപ്പൂണിത്തുറ എരൂർ പൾസ്നഗർ സ്വദേശി നൗഫൽ (24) എന്നിവരെ ഇന്നലെ പോലീസ് പിടികൂടിയത്. 38 എക്സ്റ്റസി പിൽസും അഞ്ച് ഗ്രാം എംഡിഎംഎയുമാണു പ്രതികളിൽനിന്നു പിടികൂടിയത്. ഇത്തരം ഗുളികകളെ ഉപഭോക്താക്കളുടെയിടയിൽ ഡോങ്കിയെന്നും യുവതീ-യുവാക്കളുടെയും കമിതാക്കളുടെയും ലഹരിയായതുകൊണ്ട് ഇതിനെ ലവ്പിൽ എന്നുമാണത്രേ അറിയപ്പെടുന്നത്. ബംഗ്ളൂരിൽ സ്ഥിരതാമസമാക്കിയ മലയാളി കുടുംബത്തിലെ അംഗമായ അഭയ് രാജും, തൃപ്പൂണിത്തുറ…
Read MoreCategory: Kochi
അയ്യപ്പഭക്തരുടെ ബസ് തടി ലോറിയിൽ ഇടിച്ച് ഒരു മരണം; ഒരാളുടെ നിലഗുരുതരം; 24 പേർക്ക് പരിക്ക്
പെരുമ്പാവൂർ: അയ്യപ്പഭക്തർ സഞ്ചരിച്ചിരുന്ന മിനിബസ് തടി ലോറിയിൽ ഇടിച്ച് ഒരാൾ മരിച്ചു. എംസി റോഡിൽ ഒക്കൽ കാരിക്കോടിനടുത്തായിരുന്നു അപകടം. റോഡരികിൽ നിർത്തിയിട്ടിരുന്ന തടി ലോറിക്ക് പിന്നിലാണ് മിനി ബസ് ഇടിച്ചത്. ബസിൽ ഉണ്ടായിരുന്ന 24 പേർക്ക് പരിക്കേറ്റു. തമിഴ്നാട് തിരുപ്പൂർ സ്വദേശി പളനി സ്വാമിയുടെ മകൻ ധർമലിംഗം (48) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഭൂപതിയെ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവർ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ചൊവ്വാഴ്ച പുലർച്ചെ 3.45 ഓടെയായിരുന്നു അപകടം. ബസിന് പുറകെ വന്ന മറ്റൊകാറും ബസിൽ ഇടിച്ചു. കാറിൽ ഉണ്ടായിരുന്നവരെ പ്രഥമ ശുശ്രൂഷ നൽകി വിട്ടയച്ചു. അപകടത്തെത്തുടർന്ന് ബസിൽ കുടുങ്ങിയവരെ പെരുമ്പാവൂരിൽനിന്ന് എത്തിയ അഗ്നിരക്ഷാസേനയാണ് രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അപകടത്തിൽ ബസിന്റെയും കാറിന്റെയും മുൻവശം പൂർണമായും തകർന്നു. മിനിബസിലും കാറിലുമുണ്ടായിരുന്നവർ ശബരിമല തീർഥാടനത്തിനു പോകുകയായിരുന്നു.
Read Moreഗൗരിയുടെ ആ ആഗ്രഹം സാധിക്കുമോ? അരയ്ക്കു താഴോട്ട് ചലന ശേഷിയില്ലെങ്കിലും സാഹിത്യ, ചിത്രരചനാ വേദികളിലെ നിറസാന്നിധ്യമായി ഗൗരി
കൂത്താട്ടുകുളം: അരയ്ക്കു താഴോട്ട് ചലന ശേഷിയില്ലെങ്കിലും പരിമിതികൾക്കുള്ളിൽനിന്നു തന്റെ രചനകളിലൂടെ ചിറകുവിടർത്തി പറക്കുകയാണ് ആറാം ക്ലാസുകാരിയായ ഗൗരി ജ്യോതി ബിനോയി. സാഹിത്യ, ചിത്രരചനാ വേദികളിലെ നിറസാന്നിധ്യമാണ് ഈ കൊച്ചു മിടുക്കി. ജന്മനാ മസിലുകൾക്ക് ബലക്കുറവ് സംഭവിക്കുന്ന മസ്ക്കുലാർ ഡിസ്ട്രോഫി എന്ന രോഗം ബാധിച്ച ഗൗരി സംഗീതോപകരണമായ ഓർഗണിലും പ്രാവീണ്യം നേടിയിട്ടുണ്ട്. തിരുമാറാടി മധുരംചേരിയിൽ ബിനോയിയുടെയും ജ്യോതിയുടെയും മകളാണ് വടകര സെന്റ് ജോണ്‍സ് സിറിയൻ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനിയായ ഗൗരി. സ്കൂൾ കലോത്സവങ്ങളിലും മറ്റ് മത്സരങ്ങളിലും സമ്മാനങ്ങൾ നേടുന്ന ഗൗരിക്ക് കവിതാ രചനയിൽ ജില്ലാ തലത്തിൽ ഒന്നാം സ്ഥാനവും ലഭിച്ചിട്ടുണ്ട്. മികച്ച പഠിതാവു കൂടിയായ ഗൗരി പിസിഎം, ഡിസിഎൽ, സത്യദീപം എന്നീ ദേശീയ മത്സരങ്ങളിൽ പങ്കെടുത്ത് വിജയിക്കുകയും മികവ് പുരസ്കാരം നേടിയിട്ടുമണ്ട്. ഇന്ത്യൻ ടാലന്റ് ടെസ്റ്റ് കണക്ക് വിഷയത്തിൽ ദേശീയ തലത്തിൽ നടന്ന മത്സരത്തിലും ഗൗരി മികച്ച…
Read Moreവിദേശ വനിതകളെ കയറിപ്പിടിച്ച സംഭവം; പ്രതികളെ കണ്ടെത്താനാവാതെ പോലീസ് വലയുന്നു
ചെറായി: ചെറായി ബീച്ചിൽ ന്യൂയോർക്ക് സ്വദേശികളായ രണ്ട് വിദേശ വനിതകളോട് അപമര്യാദയായി പെരുമാറിയ രണ്ടംഗം സാമൂഹ്യ വിരുദ്ധരുടെ പേരിൽ കേസെടുത്തെങ്കിലും ഇതുവരെ പ്രതികളെ കണ്ടെത്താനാവാതെ പോലീസ് കുഴയുന്നു. പ്രതികളെക്കുറിച്ച് യാതൊരു സൂചനയുമില്ലാത്തതാണ് പോലീസിനു വിനയായത്. ചെറായിയിൽ ഒരു ഏജൻസി നടത്തിവരുന്ന പ്രമുഖ റിസോർട്ടിനു മുന്നിൽ തീരദേശ റോഡിൽ വച്ചായിരുന്നു സംഭവം. ഈ റിസോർട്ടിൽ താമസിക്കുന്ന വനിതകളും ഇതിൽ ഒരാളുടെ ഭർത്താവും കുഞ്ഞുമായി നടന്ന് വരുന്പോൾ പിന്നാലെ ബൈക്കിലെത്തിയ രണ്ട് യുവാക്കൾ വനിതകളിൽ ഒരാളുടെ കൈക്ക് കയറി പിടിക്കുകയും ബൈക്കിൽ കയറാൻ നിർബന്ധിക്കുകയും ചെയ്തുവെന്നാണ് പരാതി. 23 നായിരുന്നു സംഭവം. ഇതിനുശേഷം റൂറൽ എസ്പിക്ക് പരാതി നൽകി ഇവർ രണ്ട് ദിവസം മുന്‍പ് നാട്ടിലേക്ക് തിരികെ പോകുകയും ചെയ്തു. വനിതകളിൽ ഒരാളായ കൊളന്പിയ യൂണിവേഴ്സിറ്റിയിലെ ലീഗൽ റിസർച്ചറുമായ ലാദൻ മെഹ്ർനവയാണ് പരാതി നൽകിയിട്ടുള്ളത്. എസ്പിയുടെ നിർദ്ദേശത്തെ തുടർന്ന് സ്ത്രീകളെ…
Read Moreവിദേശത്ത് ജോലി വാഗ്ദാനം ചെയ്തു കോടികൾ തട്ടിയ സംഭവം; പ്രതി ജോഷി തോമസ് പോലീസ് പിടിയിൽ
കൊച്ചി: വിദേശ രാജ്യങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ കേസില്‍ അറസ്റ്റിലായ മുഖ്യപ്രതിയെ റിമാന്‍ഡ് ചെയ്തു. കാസര്‍ഗോട് കരിപേടകം സ്വദേശി ജോഷി തോമസിനെയാണ് എറണാകുളം സൗത്ത് പോലീസ് കഴിഞ്ഞദിവസം പിടികൂടിയത്. ഇയാളുടെ ഇടനിലക്കാരിയായി പ്രവര്‍ത്തിച്ചിരുന്ന മാര്‍ഗരറ്റിനെ ഏതാനും നാള്‍മുമ്പ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ക്കെതിരേ 45 ഓളം പേരാണ് സൗത്ത് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. കേസ് രജിസ്റ്റര്‍ ചെയ്തതോടെ രണ്ട് മാസം മുമ്പ് നാട്ടില്‍നിന്നും വിദേശത്തേക്ക് കടന്നു. കേസുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് ഫോറിനേഴ്സ് റീജണല്‍ രജിസ്ട്രേഷന് ഓഫീസിന് (എഫ്ആര്‍ആര്‍ഒ) സൗത്ത് പോലീസ് നല്‍കിയിരുന്നു. ഇതനുസരിച്ച് പ്രതി മുംബൈ എയര്‍പോര്‍ട്ടിലെത്തിയപ്പോള്‍ അധികൃതര്‍ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സൗത്ത് പോലീസ് അവിടെയെത്തി പ്രതിയെ അറസ്റ്റു ചെയ്യുകയായിരുന്നു. ഇയാള്‍ക്കെതിരേ വിവിധ ജില്ലകളില്‍ കേസുകള്‍ നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു. എസ്ഐമാരായ എ. വിനോജ്, സി.കെ. അനില്‍കുമാര്‍, എഎസ്ഐ ജോസ് അഗസ്റ്റിൻ,…
Read Moreമരട് ഫ്ലാറ്റ് പൊളിക്കൽ; ആശങ്ക പരിഹരിക്കാൻ സർക്കാരിനായില്ല; പട്ടിണി സമരത്തിനൊരുങ്ങി സമീപവാസികൾ
കൊച്ചി: പുതുവത്സര ദിനത്തിൽ കൊച്ചി മരടിലെ ഫ്ലാറ്റുകള്‍ക്ക് സമീപത്തുള്ള കുടുംബങ്ങള്‍ പട്ടിണി സമരം നടത്തും. ഫ്ലാറ്റുകള്‍ പൊളിക്കുമ്പോഴുണ്ടാകുന്ന ആശങ്ക പരിഹരിക്കാൻ സർക്കാർ തയാറാകാത്തതിനെ തുടര്‍ന്നാണ് സമരവുമായി സമീപവാസികൾ രംഗത്തെത്തിയിരിക്കുന്നത്. ഫ്ലാറ്റുകളുടെ സമീപത്തുള്ള നിരവധി വീടുകളിൽ ഇതിനോടകം വിള്ളൽ വീണു കഴിഞ്ഞു. ഇൻഷുറൻസ് പരിരക്ഷ സംബന്ധിച്ചും ഒട്ടേറെ സംശയങ്ങളുണ്ട്. ഇക്കാര്യങ്ങൾ ഉന്നയിച്ച് മുഖ്യമന്ത്രിയെ സമീപവാസികൾ കണ്ടിരുന്നെങ്കിലും പിന്നീട് നടപടിയുണ്ടാകാത്തതിനാലാണ് പട്ടിണി സമരത്തിനൊരുങ്ങുന്നത്.
Read Moreഡ്രൈവറുടെ മൊഴി! ബസിന്റെ ഡോർ തട്ടി ബാലനു പരിക്കേറ്റ സംഭവത്തില്‍ അപകടം പുനഃസൃഷ്ടിച്ചു തെളിവെടുപ്പ്
കാക്കനാട്: ഓടിക്കൊണ്ടിരുന്ന സ്വകാര്യബസിന്റെ ഡ്രൈവറുടെ സൈഡിലെ ഡോർ തലയിൽ തട്ടി സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ആകാശ് എന്ന പന്ത്രണ്ടുകാരന്റെ തലയ്ക്കു ഗുരുതര പരിക്കേറ്റ സംഭവത്തിൽ അപകടമുണ്ടായ സന്ദർഭം പുനഃസൃഷ്ടിച്ച് തെളിവെടുപ്പ് നടത്തി. പരിക്കേറ്റ കുട്ടിയുടെ അതേ വയസും ഉയരവുമുള്ള മറ്റൊരു കുട്ടിയെ അപകടം പറ്റിയ സ്കൂട്ടറിൽ രണ്ടുപേരുടെ നടുവിൽ ഇരുത്തിയശേഷം അപകടമുണ്ടാക്കിയ ബസിന്റെ വാതിൽ പതുക്കെ തുറന്നായിരുന്നു തെളിവെടുപ്പ്. കഴിഞ്ഞ 23ന് തൃക്കാക്കര നഗരസഭ ഓഫീസിനു മുന്നിലായിരുന്നു അപകടം നടന്നത്. കാക്കനാട് തൂതിയൂർ കണ്ണിച്ചിറ പ്രകാശന്റെ മകൻ ആകാശിനാണ് ഗുരുതര പരിക്കേറ്റത്. സ്കൂട്ടറിൽ അമ്മാവന്റെയും അമ്മായിയുടെയും നടുവിലിരുന്നു യാത്ര ചെയ്യുന്പോൾ കാക്കനാട്-പെരുന്പടപ്പ് റൂട്ടിലോടുന്ന സ്വകാര്യ ബസിന്റെ ഡോർ ആകാശിന്റെ തലയിൽ തട്ടുകയായിരുന്നു. സ്വകാര്യ ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനായ കുട്ടി വെന്റിലേറ്ററിലാണുള്ളത്. ബസിന്റെ ഡോർ ഇളകി വീഴുകയായിരുന്നെന്നാണ് ആദ്യം പുറത്തുവന്ന വിവരം. എന്നാൽ ഡോർ അബദ്ധത്തിൽ തുറന്നു പോകുകയായിരുന്നുവെന്നായിരുന്നു…
Read Moreസ്വർണവില സർവകാല റിക്കാർഡിൽ; നെടുമ്പാശേരി എയർപോർട്ടു വഴി ഒഴുകുന്നത് കോടികളുടെ സ്വർണം
നെടുമ്പാശേരി: അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച 36 ലക്ഷം രൂപയുടെ സ്വര്‍ണം കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗം പിടിച്ചെടുത്തു. ഇന്ന് പുലര്‍ച്ചെ ഗള്‍ഫ് എയര്‍ വിമാനത്തില്‍ ബഹറിനില്‍ നിന്നും എത്തിയ കോഴിക്കോട് പേരാമ്പ്ര സ്വദേശിയാണ് പിടിയിലായത്. 1.200 കിലോഗ്രാം സ്വര്‍ണ മിശ്രിതമാണ് ഇയാളില്‍ നിന്നും കസ്റ്റംസ് വിഭാഗം പിടികൂടിയത്. അടിവസ്ത്രത്തിനകത്തും ശരീരത്തിലും ഒളിപ്പിച്ചാണ് ഇയാള്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി വന്‍ തോതില്‍ നികുതി വെട്ടിച്ച് സ്വര്‍ണം കടത്തുന്നതായ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ഏതാനും ആഴ്ച്ചകളായി വിദേശത്ത് നിന്നും വരുന്ന യാത്രക്കാരെ ശക്തമായ പരിശോധകള്ക്കാണ് കസ്റ്റംസ് വിധേയമാക്കുന്നത്. വിമാനമിറങ്ങി വരുന്ന യാത്രക്കാരെ സിസിടിവി വഴി സൂക്ഷ്മ നിരീക്ഷണം നടത്തിയ ശേഷം സംശയം തോന്നുന്നവരെ വിശദമായ പരിശോധനകള്‍ക്ക് വിധേയമാക്കുകയാണ് ചെയ്യുന്നത്.സ്വര്‍ണം കടത്തിക്കൊണ്ടു വരുന്ന യാത്രക്കാരെ കുറിച്ച് രഹസ്യ വിവരം ലഭിക്കുന്നതിന്റെ അടിസ്ഥാനത്തില്‍…
Read Moreഇവിടെ മരണം പതിയിരിക്കുന്നു ; കൊച്ചി-ധനുഷ്കോടി ദേശീയപാതയോരത്ത് അനധികൃത പാർക്കിംഗ്; അപകടങ്ങൾ പതിവാകുന്നു
മൂവാറ്റുപുഴ: കൊച്ചി-ധനുഷ്കോടി ദേശീയപാതയോരത്തെ അനധികൃത പാർക്കിംഗ് അപകടങ്ങൾക്ക് കാരണമാകുന്നു. പെരുവംമുഴി മുതൽ കടാതിവരെയുള്ള റോഡിന്റെ ഇരു വശങ്ങളിലുമായി വാഹനങ്ങൾ അനധികൃതമായി പാർക്കുചെയ്യുന്നതുമൂലം അപകടങ്ങളും, അപകടമരണങ്ങളും തുടർക്കഥയാവുകയാണ്. അമിതവേഗത്തിൽ എത്തുന്ന വാഹനങ്ങൾ വെട്ടിച്ച് മാറ്റുന്പോൾ അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങളിൽ തട്ടിയാണ് ഒട്ടുമിക്ക അപകടങ്ങളുമുണ്ടാകുന്നത്. രാത്രിയിൽ വളവുകളിലും മറ്റും അശ്രദ്ധമായി പാർക്ക് ചെയുന്ന വാഹനങ്ങളിൽ ഇടിച്ച് നിരവധി പേർ മരിക്കുകയും പലരും ഗുരുതര പരിക്കേറ്റ് ചികിത്സയിലുമാണ്. അമിത വേഗത നിയന്ത്രിക്കാനോ അനധികൃത പാർക്കിംഗ് തടയാനോ അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് വ്യാപക പരാതി ഉയർന്നിട്ടുണ്ട്. ഓരോ മരണങ്ങൾ സംഭവിക്കുന്പോൾ മാത്രം പോലീസും മോട്ടോർ വാഹന വകുപ്പും വാഹനപരിശോധന കർശനമാക്കുമെങ്കിലും പിന്നീട് ദിവസങ്ങൾക്കുള്ളിൽ പഴയപടിയാകും. കഴിഞ്ഞ ദിവസം രാത്രിയിൽ കരോട്ടോ വാളകത്ത് റോഡരുകിൽ പാർക്കുചെയ്തിരുന്ന ടിപ്പർ ലോറിയുടെ പിന്നിൽ ബൈക്ക് ഇടിച്ച് യുവതിയും യുവാവും മരിച്ചിരുന്നു. അധികൃതർ കർശന നടപടി സ്വീകരിക്കാത്തതാണ്…
Read Moreസ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങളെ വരയിലൂടെ പ്രതിഷേധിച്ച് ഷൈനി സുധീർ
കൊച്ചി: സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ നടക്കുന്ന അതിക്രമങ്ങൾ പ്രമേയമാക്കിയുള്ള ഷൈനി സുധീറിന്റെ ’ക്ലോസ്’ ചിത്രപ്രദർശനം ശ്രദ്ധയാകർഷിക്കുന്നു. കുഞ്ഞുകുട്ടികളുടെയും സ്ത്രീകളുടെയും മനസിനെയും ശരീരത്തെയും മാന്തിക്കീറുന്ന കൂർത്ത നഖങ്ങളുമായി പതിയിരിക്കുന്നവർക്കെതിരെ വരയിലൂടെ പ്രതിഷേധിക്കുകയാണ് ഈ കലാകാരി. എറണാകുളം ദർബാർ ഹാൾ ആർട് ഗാലറിയിൽ ആരംഭിച്ചിട്ടുള്ള പ്രദർശനത്തിൽ 47 ചിത്രങ്ങളാണ് കാണികൾക്കായി ഒരുക്കിയിട്ടുള്ളത്. ഓറഞ്ചിന്റെയും മഞ്ഞയുടെയും മൂർച്ചയാണ് ഭൂരിപക്ഷം ചിത്രങ്ങൾക്കുമുള്ളത്. ക്യൂബിസത്തോടുള്ള അടങ്ങാത്ത ആസക്തി ഒട്ടുമിക്ക ചിത്രങ്ങളിലും പ്രകടമാണ്. ഓയിൽ പെയിന്റാണ് മാധ്യമം. നൈഫ് ഉപയോഗിച്ച് തീർക്കുന്ന ലംബരേഖകളിൽ ഉരുത്തിരിയുന്നവയാണ് ഒരു വിഭാഗം ചിത്രങ്ങൾ. അവയിലും പെണ്ണിന്റെ ഉൾത്തീ ആളിനിൽക്കുന്നുണ്ട്. സമീപകാലത്തായി സമൂഹത്തിൽ സ്ത്രീകൾക്കെതിരെ നിരവധി അക്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിനെതിരെ പല രീതിയിലുമുള്ള പ്രതിഷേധങ്ങൾ ആ സമയത്ത് ഉയർന്നുവരുമെങ്കിലും അത് നിലനിൽക്കാറില്ല. എന്നാൽ ഇത്തരം സംഭവങ്ങളിൽ സമൂഹം ഒന്നടങ്കം പ്രതിഷേധിക്കേണ്ടതും അതിനെതിരെ നിലകൊള്ളേണ്ടതുമാണ്. ഒരു ചിത്രകാരി എന്ന നിലയിൽ ഇത്തരം സംഭവങ്ങളിൽ…
Read More