കൊച്ചി: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രക്ഷോഭം നടത്തുന്ന വിദ്യാർഥികൾക്ക് പിന്തുണയുമായി നടി പാർവതി തിരുവോത്ത്. മാധ്യമ പ്രവർത്തകയായ റാണ അയ്യൂബ് വിദ്യാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ചെയ്ത ട്വീറ്റ് റീട്വീറ്റ് ചെയ്താണ് പാർവതി ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. ജാമിയ, അലിഗഡ്… തീവ്രവാദം! എന്ന അടിക്കുറിപ്പോടെയാണു പാർവതി ട്വീറ്റ് ചെയ്തത്. നേരത്തെ, പ്രതിഷേധിക്കുന്ന വിദ്യാർഥികൾക്കു പിന്തുണയുമായി തെന്നിന്ത്യൻ നടൻ സിദ്ധാർഥ്, നടി അമല പോൾ, ആഷിക് അബു തുടങ്ങിയവർ രംഗത്തെത്തിയിരുന്നു. വിദ്യാർഥികൾക്കും സർവകലാശാലകൾക്കും നേരയെുള്ള പോലീസ് ആക്രമണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട സിദ്ധാർഥ്, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കുമെതിരേ സിദ്ധാർഥ് പരിഹാസവും തൊടുത്തു. ഇവർ രണ്ടു പേരും കൃഷ്ണനും അർജുനനുമല്ലെന്നും ദുര്യോധനനും ശകുനിയുമാണെന്നായിരുന്നു സിദ്ധാർഥിന്റെ പരാമർശം.നേരത്തെ, സുപ്രീം കോടതി മുൻ ജഡ്ജി മാർക്കണ്ഡേയ കട്ജുവും വിദ്യാർഥികൾക്കു പിന്തുണ അറിയിച്ച് രംഗത്തെത്തിയിരുന്നു. ഏറെനാളായി കാത്തിരുന്ന വിപ്ലവം വരികയാണെന്നും നമ്മുടെ സഹോദരിമാർ ഇതിനെ…
Read MoreCategory: Kochi
അതിജീവനത്തിനായുള്ള പോരാട്ടത്തെ പോലീസ് രാജ് കൊണ്ട് തടയാനാവില്ലെന്ന് സമര സമിത; വൈകാരികമായി നേരിടില്ല ; എന്ത് വേണമെന്ന് പൊതുയോഗം തീരുമാനിക്കും
വൈപ്പിന്‍: ഒരു ജനതയുടെ അതിജീവനത്തിനായുള്ള പോരാട്ടത്തിനെ പോലീസ് രാജ് ഉപയോഗിച്ച് നേരിടാനുള്ള സര്‍ക്കാര്‍ നീക്കം അപലപനീയമാണെന്നും ഇതിനെ വൈകാരികമല്ലാതെ നിയമപരമായും സഹന സമരത്തിലൂടെയും നേരിടുമെന്ന് പുതുവൈപ്പ് എല്‍പിജി ടെര്‍മിനല്‍ വിരുദ്ധ സമിതി അറിയിച്ചു. സംഭവമറിഞ്ഞുടനെ സമിതി രാത്രി നേതാക്കള്‍ യോഗം ചേര്‍ന്ന് ഇന്ന് വൈകുന്നേരം പൊതുയോഗം ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്. പൊതുയോഗത്തിന്റെ തീരുമാനപ്രകാരം തുടര്‍ നടപടികള്‍ സ്വകീരിക്കും. മുഖ്യമന്ത്രി ഇക്കാര്യത്തില്‍ നല്കിയ ഉറപ്പാണ് പോലീസ് ലംഘിച്ചിരിക്കുന്നതെന്നാണ് സമര സമിതിയുടെ ആരോപണം. മുഖ്യമന്ത്രി നിയമിച്ച വിദഗ്ദ സമിതിയും നിയമസഭാ കമ്മിറ്റിയും ഇതുകൂടാതെ സ്ഥല പരിശോധന നടത്തിയ മറ്റൊരു വിദഗ്ദസമിതിയും പദ്ധതി നടപ്പിലാക്കിയാലുള്ള പരിസ്ഥിതി ആഘാതവും ഭീഷണികളും ചൂണ്ടിക്കാട്ടിയിരുന്നതാണ്. ഇതു കൂടാതെ ഐക്യരാഷ്ട്ര സഭയുടെ റിസ്ക് അനലിസ്റ്റ് നടത്തിയ അനാലിസിസിലും പദ്ധതി നടപ്പിലായാല്‍ സ്ഥലവാസികള്ക്കുണ്ടാകാവുന്ന ഭീഷണി ചൂണ്ടിക്കാട്ടിയിരുന്നു. ഉപരിതല പൈപ്പ് ലൈനിലോ, ഭൂതല ടാങ്കിലോ ചോര്‍ച്ചയുണ്ടായാല്‍ അഞ്ച് കിലോമീറ്റര്‍വരെ ഇതിന്റെ പ്രത്യാഘാതമുണ്ടാകുമത്രേ.…
Read Moreപുതുവൈപ്പില്‍ എല്‍പിജി സംഭരണി പദ്ധതി നിര്‍മാണം പുനരാരംഭിക്കുന്നു;എളങ്കുന്നപ്പുഴയില്‍ ജില്ലാകളക്ടര്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു
വൈപ്പിന്‍: പുതുവൈപ്പില്‍ നാട്ടുകാരുടെ സന്ധിയില്ലാ സമരത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ എല്‍പിജി സംഭരണി പദ്ധതിയുടെ നിര്‍മാണം വന്‍ പോലീസ് സന്നാഹത്തോട പുനരാരംഭിക്കുന്നു. സംഘര്‍ഷ സാധ്യതയുള്ളതിനാല്‍ ജില്ലാ മജിസ്ട്രേറ്റ് കൂടിയായ കളക്ടര്‍ എളങ്കുന്നപ്പുഴയിലും കൊച്ചി കോര്പറേഷന് ഒന്നാം ഡിവിഷനിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്ന് പുലര്‍ച്ചെ ഒന്നോടെയാണ് ഐജിയുടേയും കൊച്ചി സിറ്റിപോലീസ് കമ്മീഷണറുടെയും നേതൃത്വത്തില്‍ വനിതാ പോലീസ് അടക്കം ആയിരത്തോളം പോലീസുകാര്‍ നിര്‍മാണത്തിന് സംരക്ഷണ നല്കാന് പുതുവൈപ്പിനിലെത്തിയത്. തൃപ്പൂണിത്തുറ, കളമശേരി ആംഡ് ക്യാമ്പുകളിലും കൊച്ചി സിറ്റി, മുളവുകാട്, ഞാറക്കൽ, മുനമ്പം,പറവൂര്‍ മേഖലയില്‍ നിന്നുള്ള പോലീസുകാരും ഉണ്ട്. ടിയര്‍ ഗ്യാസ് , ജലപീരങ്കി എന്നിവ അടക്കമുള്ള പ്രതിരോധ സംവിധാനങ്ങള്‍ സജ്ജമാക്കിക്കൊണ്ടാണ് പോലീസ് സന്നാഹം ഇറങ്ങിയിട്ടുള്ളത്. പദ്ധതി പ്രദേശത്തിന്റെ കവാടത്തിനു മുന്നില്‍ പോലീസ് വന്‍ ബാരിക്കേഡുകള്‍ തീര്‍ത്തിരിക്കുകയാണ്. ഗോശ്രീ കവല മുതല്‍ പടിഞ്ഞാറോട്ട് എല്‍എന്‍ജി റോഡിലും പുതുവൈപ്പ് റോഡിലും പോലീസിനെ…
Read Moreഅങ്കമാലിയിൽ നാലുപേർ മരിച്ച സംഭവം; അപകടമുണ്ടാക്കിയ ബസിന്റെ ഡ്രൈവറെ തിരിച്ചറിയാനാകാതെ പോലീസ്
അങ്കമാലി: ബസ് ഓട്ടോറിക്ഷയിലിടിച്ച് നാലുപേർ മരിച്ച് മൂന്നാഴ്ച കഴിഞ്ഞിട്ടും ബസ് ഡ്രൈവറെ തിരിച്ചറിയാനാകാതെ പോലീസ്. നവംബർ 25 ന് രാവിലെ 6.45 നാണ് അങ്കമാലി ചർച്ച് ജംഗ്ഷനിൽ മൂക്കന്നൂരിലേക്ക് പോകുകയായിരുന്ന എയ്ഞ്ചൽ എന്ന സ്വകാര്യ ബസ് ഓട്ടോയിൽ ഇടിച്ചത്. പള്ളിയിലേക്ക് പോയ ബന്ധുക്കളായ കല്ലുപാലം പാറയ്ക്ക ജോർജിന്റെ ഭാര്യ മേരി (58), മാമ്പ്ര കിടങ്ങേൻ വീട്ടിൽ മത്തായിയുടെ ഭാര്യ മേരി (65), മൂക്കന്നൂർ കൈപ്രമ്പാടൻ വീട്ടിൽ തോമസിന്റെ ഭാര്യ റോസി (50) ഓട്ടോ ഡ്രൈവർ മങ്ങാട്ടുകര പനങ്ങാട്ടുപറമ്പിൽ ജോസഫ് (58) എന്നിവരാണ് അപകടത്തിൽ മരിച്ചത്. റോഡ് കുറുകെ കടക്കവെ ഓട്ടോറിക്ഷയുടെ മധ്യഭാഗത്ത് ബസ് ഇടിക്കുകയായിരുന്നു. സമീപത്തെ കെട്ടിടത്തിലിടിച്ചാണ് ബസ് നിന്നത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നിരുന്നു. അപകടം നടന്നയുടൻ ബസിലെ ജീവനക്കാർ ഇറങ്ങി ഓടുകയായിരുന്നു. ബസ് ഓടിച്ചിരുന്നത് ആരെന്ന് സംബന്ധിച്ച് പോലീസിനോ മോട്ടോർ വാഹന വകുപ്പിനോ…
Read Moreകൊറ്റമം സ്വദേശിനിയുടെ മരണത്തിൽ ദുരൂഹത;പരാതിയുമായി ബന്ധുക്കൾ കോയന്പത്തൂരിലേക്ക്
മലയാറ്റൂർ: കൊറ്റമം സ്വദേശിനിയായ വീട്ടമ്മയുടെ മരണത്തിൽ മരണപ്പെട്ടതിൽ ദുരൂഹതയുണ്ടെന്ന പരാതിയുമായി ബന്ധുക്കൾ കോയന്പത്തൂരിലേക്ക്. ആലുവ റൂറൽ എസ്പിയെ നേരിൽ കണ്ട് പരാതി നൽകാൻ ചെന്നപ്പോൾ അദേഹം നൽകിയ നിർദേശമനുസരിച്ചാണ് കോയന്പത്തൂരിൽ സ്ഥലം എസ്പിയ്ക്കും പരാതി നൽകുന്നത്. അപകടം സംഭവിച്ചതും പോസ്റ്റുമോർട്ടം നടത്തിയതും കോയന്പത്തൂരിലായതിനാലാണ്, അവിടെയുള്ള പോലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകാൻ എസ്പി നിർദേശിച്ചത്. കൊററമം ചുണ്ടങ്ങ ജോസിന്റെ ഭാര്യ പൗളിൻ (58) ആണ് കഴിഞ്ഞ വ്യാഴാഴ്ച വാഹനാപകടത്തിൽ മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയ്ക്കും റോജി എം. ജോണ്‍ എംഎൽഎയ്ക്കും വനിത കമ്മീഷനും പരാതി നൽകിയിരുന്നു. മരണവുമായി ബന്ധപ്പെട്ടുള്ള ദുരൂഹത നീക്കണമെന്ന് കാണിച്ചാണ് പരാതി നൽകിയിരിക്കുന്നത്. മുഖ്യമന്ത്രിയ്ക്കും എംഎൽഎയ്ക്കും ഇ-മെയിൽ മുഖേനയും വനിത കമ്മീഷന് നേരിട്ടുമാണ് പരാതി നൽകിയിരിക്കുന്നത്. മരിച്ച പൗളിന്റെ ഭർത്താവും മക്കളുമാണ് പരാതി നൽകിയത്. ഒൻപതിന് കോയന്പത്തൂർ മധുക്കര സ്റ്റേഷൻ പരിധിയിൽ…
Read Moreയദുലാലിന്റെ സഹോദരനു സർക്കാർ ജോലി;മുഖ്യമന്ത്രിക്ക് എസ്. ശർമ്മ കത്ത് നൽകി
വൈപ്പിൻ: പാലാരിവട്ടത്ത് റോഡിലെ കുഴിയിൽ വീണ് അപകടമരണം സംഭവിച്ച യദുലാലിന്റെ സഹോദരന് സർക്കാർ ജോലി ലഭ്യമാക്കുന്നതിനുള്ള തീരുമാനം സർക്കാർ കൈക്കൊള്ളണമെന്നാവശ്യപ്പെട്ട് എസ്. ശർമ്മ എംഎൽഎ മുഖ്യമന്ത്രിക്കും പൊതുമരാമത്ത് മന്ത്രിക്കും കത്ത് നൽകി. കഴിഞ്ഞദിവസം എംഎൽഎ യദുലാലിന്റെ മാതാപിതാക്കളെയും സന്ദർശിച്ചിരുന്നു. എംഎൽഎയോടൊപ്പം പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യേശുദാസ് പറപ്പിള്ളി, സിപിഎം ആലങ്ങാട് ഏരിയ സെക്രട്ടറി എം.കെ. ബാബു, നേതാക്കളായ ടി.ജി. അശോകൻ, എ.ജി. മുരളി എന്നിവരും ഉണ്ടായിരുന്നു.
Read Moreമണിപ്പൂര്‍ ഗവര്‍ണര്‍ക്ക് നേരേ ആലുവയില്‍ യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം
കൊച്ചി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച് മണിപ്പൂര്‍ ഗവര്‍ണര്‍ നജ്മ ഹെപ്തുള്ളയെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞ് കരിങ്കൊടി കാണിച്ചു. ആലുവ ഗസ്റ്റ് ഹൗസിലാണ് ഇന്ന് രാവിലെ 7.30 ഓടെ യൂത്ത് കോണ്‍ഗ്രസ്, കെഎസ്യു പ്രവര്‍ത്തകര്‍ ഗവര്‍ണറുടെ വാഹനം തടഞ്ഞ് പ്രതിഷേധമുയര്‍ത്തിയത്. ലക്ഷദ്വീപിലേക്ക് പോകാനെത്തിയ ഇവര്‍ ഇന്ന് രാവിലെ നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് പുറപ്പെട്ടപ്പോഴായിരുന്നു പ്രതിഷേധം. ആലുവ പാലസില്‍ നിന്നും പുറത്തേക്ക് വരികയായിരുന്ന ഗവര്‍ണറുടെ വാഹന വ്യൂഹത്തിന് മുമ്പില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് പി.ബി.സുനീറിന്റെ നേതൃത്വത്തിലുള്ളവര്‍ പ്രതിഷേധിക്കുകയായിരുന്നു. 10 മിനിറ്റോളം പ്രതിഷേധക്കാര്‍ വാഹനം തടഞ്ഞു നിര്‍ത്തി. അപ്രതീക്ഷിതമായാണ് ആലുവയില്‍ പ്രതിഷേധം ഉണ്ടായത്. അതിനാല്‍ തന്നെ കൂടുതല്‍ പോലീസ് സ്ഥലത്തുണ്ടായിരുന്നില്ല. പിന്നീട് കൂടുതല്‍ പോലീസ് സന്നാഹമെത്തി സമരക്കാരെ അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. എന്നാല്‍ പൗരത്വ ഭേദഗതി നിയമത്തെ മണിപ്പൂര്‍ സര്‍ക്കാരും ജനങ്ങളും ഒരേപോലെ സ്വീകരിച്ചുവെന്നും അവിടെ പ്രശ്നങ്ങളില്ലെന്നും നജ്മ ഹെപ്തുള്ള…
Read Moreകോയമ്പത്തൂരില്‍ എന്തിനാണ് പൗളിന് പോയത് ? ശരീരത്തിന്റെ പല ഭാഗങ്ങളിലും വിവിധ ആകൃതിയിലുള്ള മുറിവുകള്‍; സാമൂഹ്യപ്രവര്‍ത്തകയുടെ മരണത്തില്‍ ദുരൂഹതയെന്നു ബന്ധുക്കള്‍
മലയാറ്റൂർ: കോയന്പത്തൂരിൽ വാഹനാപകടത്തിൽ മരിച്ച കൊറ്റമം സ്വദേശിയായ സാമൂഹ്യപ്രവർത്തക പൗളിന്റെ (58) മരണത്തിൽ ദുരൂഹതയുണ്ടെന്നു ചൂണ്ടിക്കാട്ടി പരാതി നൽകുമെന്നു ബന്ധുക്കൾ. കൊറ്റമം ചുണ്ടങ്ങ ജോസിന്റെ ഭാര്യയാണ് പൗളിൻ. കഴിഞ്ഞ ഒൻപതിന് കോയന്പത്തൂർ മധുക്കര സ്റ്റേഷൻ പരിധിയിലാണ് അപകടം നടന്നത്. ചികിത്സയിലിരിക്കെ 12നു രാവിലെ പൗളിൻ മരിച്ചതായി ബന്ധുക്കൾക്കു വിവരം ലഭിച്ചു. സാമൂഹ്യ പ്രവർത്തകയായ പൗളിൻ കെസിബിസി മദ്യവിരുദ്ധസമിതി എറണാകുളം-അങ്കമാലി അതിരൂപത സെക്രട്ടറിയാണ്. കോയന്പത്തൂരിൽ എന്തിനാണ് പോയതെന്നു ബന്ധുക്കൾക്ക് അറിവില്ല. ബൈക്കിനു പുറകിലിരുന്നു സഞ്ചരിക്കുന്പോഴാണ് അപകടം നടന്നതെന്നാണു കോയന്പത്തൂർ പോലീസ് നൽകിയ വിവരം. ശരീരത്തിന്റെ പല ഭാഗങ്ങളിലും വിവിധ ആകൃതിയിലുള്ള മുറിവുകളുണ്ട്. ഇവ വാഹനാപകടത്തിൽ ഉണ്ടാകുന്ന വിധത്തിലുള്ള മുറിവുകളല്ലെന്നു ബന്ധുക്കൾ പറയുന്നു. പൗളിന്റെ കൈയിലുണ്ടായിരുന്ന ബാഗിൽ തിരിച്ചറിയൽ രേഖകൾ ഉണ്ടായിരുന്നു. എന്നാൽ അപകടം നടന്ന ഉടൻ ബന്ധുക്കളെ അറിയിക്കാതെ മരിച്ചപ്പോൾ മാത്രമാണ് അറിയിച്ചത്. ശരീരത്തിൽ സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടതായി ബന്ധുക്കൾ…
Read Moreയുവാവിന്റെ മരണവും ഹൈക്കോടതിയുടെ ഇടപെടലും! ടാറിംഗ് തകൃതിയെന്ന് അധികൃതർ, ഒച്ചിന്റെ വേഗമെന്നു നാട്ടുകാർ
കൊച്ചി: പാലാരിവട്ടത്ത് ജല അഥോറിട്ടിയുടെ വാരിക്കുഴിയിൽ യുവാവിന്റെ ജീവൻ പൊലിയുകയും പിന്നാലെ ഹൈക്കോടതിയുടെ രൂക്ഷവിമർശനം നേരിടേണ്ടി വരികയും ചെയ്തതോടെ കൊച്ചി നഗരത്തിലെ റോഡുകളുടെ മുഖംമിനുക്കൽ തുടങ്ങി. വെട്ടിപ്പൊളിച്ച റോഡുകളുടെ അറ്റകുറ്റപ്പണികൾ ഏതാനും ദിവസങ്ങൾക്കകം പൂർത്തിയാക്കാനുള്ള നടപടികളാണു സ്വീകരിക്കുന്നതെന്ന് പിഡബ്ല്യുഡി അധികൃതർ വ്യക്തമാക്കുന്പോൾ കോർപറേഷൻ കീഴിലുള്ള റോഡുകളുടെ അവസ്ഥ എന്ന് ശരിയാകുമെന്ന് പറയാൻ കോർപറേഷൻ അധികൃതർക്ക് കഴിയുന്നില്ല. ഫണ്ടിന്റെ അപര്യാപ്തതയും കുഴികളുടെ എണ്ണവും ആഴവും ദിവസവും വർധിക്കുന്നതും കോർപറേഷനു തിരിച്ചടിയാകുന്പോൾ ജോലികൾ ഏറ്റെടുക്കാൻ കരാറുകാർ ഇല്ലാത്തത് ഇരുട്ടടിയാകുന്നു. മുൻ വർഷങ്ങളിലെ ഫണ്ട് ഇതുവരെയും ലഭിക്കാത്തതാണ് പുതിയ ജോലികൾ ഏറ്റെടുക്കുന്നതിൽ നിന്നു കരാറുകാരെ പിന്നോട്ടു വലിക്കുന്നത്. പിഡബ്ല്യുഡിക്കു കീഴിൽ നഗരത്തിലെ ബാനർജി റോഡ്, ഷണ്മുഖം റോഡ് ഉൾപ്പെടെയുള്ള റോഡുകളിലെ കുഴികൾ നേരത്തേ നികത്തിയിരുന്നു. ജല അഥോറിറ്റിയുടെ വെട്ടിപ്പൊളിക്കലാണു വിഷയം ഗുരുതരമാക്കിയതെന്നാണ് പിഡബ്ല്യുഡി ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ ദിവസം പാലാരിവട്ടത്ത് യുവാവ്…
Read Moreമൂവാറ്റുപുഴയിൽ സിഗ്നൽ ജംഗ്ഷനിൽ ടിപ്പർ കയറിയിറങ്ങി സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം
മൂവാറ്റുപുഴ: വെള്ളൂർകുന്നം സിഗ്നൽ ജംഗ്ഷനിൽ ടിപ്പർ ലോറി കയറിയിറങ്ങി സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം. ഇന്ന് രാവിലെ 9.30 ഓടെ ആയിരുന്നു അപകടം. മൂവാറ്റുപുഴ ഭാഗത്തേക്ക് വരികയായിരുന്ന സ്കൂട്ടർ റോഡരികിലെ വൈദ്യുത പോസ്റ്റിൽ തട്ടി മറിയുകയായിരുന്നു. ഇതിനിടെ പിന്നാലെ വന്ന ടിപ്പർ ലോറി ശരീരത്തിലൂടെ കയറിയിറങ്ങി. സ്കൂട്ടർ യാത്രികൻ തൽക്ഷണം മരിച്ചു. ശരീര ഭാഗങ്ങൾ റോഡിൽ ചിതറിയ അവസ്ഥയിലായിരുന്നു. സ്ഥലത്തെത്തിയ പോലീസും ഫയർഫോഴ്സും ചേർന്ന് മൃതദേഹം മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. കോതമംഗലം മൈലൂർ സ്വദേശിയാണ് മരിച്ചതെന്നാണ് ലഭിക്കുന്ന വിവരം. ഒരു മാസം മുമ്പ് സൈക്കിൾ യാത്രികനും രണ്ട് മാസം മുമ്പ് വിദ്യാർഥിനിയും ഇവിടെ ഉണ്ടായ അപകടങ്ങളിൽ മരിച്ചിരുന്നു. അപകടത്തെ തുടർന്ന് നഗരസഭ അധ്യക്ഷ ഉഷ ശശീധരൻ, മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് അജ്മൽ ചക്കുങ്ങൽ എന്നിവർ സ്ഥലം സന്ദർശിച്ചു.
Read More