കൊച്ചി: പാലാരിവട്ടത്ത് ജലഅഥോറിട്ടിയുടെ ’വാരിക്കുഴി’യിൽ യുവാവിന്റെ ജീവൻ പൊലിഞ്ഞതിനു പിന്നാലെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനവും നേരിടേണ്ടിവന്നതോടെ കൊച്ചിയിൽ റോഡുകളുടെ ടാറിംഗ് തകൃതി. നഗരത്തിന്റെ മുക്കും മൂലയും രണ്ട് ദിവസംകൊണ്ട് ടാറിംഗ് പൂർത്തിയാക്കാനുള്ള നടപടികളാണ് നടന്നുവരുന്നത്. പ്രധാന റോഡുകൾക്കു പുറമെ ഇട റോഡുകളിലും ടാറിംഗ് നടത്തിവരുന്നുണ്ട്. ഹൈക്കോടതിയിൽനിന്ന് ഉൾപ്പെടെ രൂക്ഷ വിമർശനം ഉയർന്നതിനെത്തുടർന്ന് ധ്രുതഗതിയിലാണ് ടാറിംഗ് പുരോഗമിക്കുന്നത്. ഇതിനിടെ, പ്രധാന റോഡുകളിലെ ജോലികൾ മാറ്റിനിർത്തിയാൽ ഇടറോഡുകളുടെ ടാറിംഗ് തട്ടികൂട്ടാണെന്ന ആക്ഷേപവും ഉയർന്നു കഴിഞ്ഞു. പല ടാറിംഗും ഗുണനിലവാരം കുറഞ്ഞതാണെന്ന ആക്ഷേപമാണു നാട്ടുകാർ ഉന്നയിക്കുന്നത്. കനത്ത മഴയിൽ ഇവ വീണ്ടും തകരാനുള്ള സാധ്യതയുണ്ടെന്നും നാട്ടുകാർ ആരോപിക്കുന്നു. റോഡിലെ കുഴിയിൽ വീണ് ബൈക്ക് യാത്രികൻ മരിച്ചതിനെ തുടർന്നു വിവിധ കോണുകളിൽനിന്നുള്ള പ്രതിഷേധം ശക്തമായതോടെ അപകടമരണത്തിന് കാരണമായ കുഴി അധികൃതർ അടച്ചിരുന്നു. അതിനിടെ, മഴയെത്തുടർന്നും വാട്ടർഅഥോറിട്ടിയുടെ പണികളെത്തുടർന്നും ഉണ്ടായ റോഡിലെ കുഴികൾ ഇപ്പോഴും…
Read MoreCategory: Kochi
കൈക്കൂലി ആരോപണം; വിശദീകരണവുമായി കൊച്ചിൻ കോളജ് അലുംനി അസോസിയേഷൻ
കൊച്ചി: പശ്ചിമ കൊച്ചിയിലെ ഒരു പ്രധാന കോളജിലെ പൂർവ വിദ്യാർഥി സംഘടനയുടെ കസ്റ്റംസ് ഉദ്യോഗസ്ഥനായ ഒൗദ്യോഗിക ഭാരവാഹി കൈക്കൂലി വാങ്ങാനായി പൂർവ വിദ്യാർഥി സംഘടനയുടെയുടെ പദവി ദുരുപയോഗം ചെയ്യുന്നുവെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകളിൽ വിശദീകരണവുമായി കൊച്ചിൻ കോളജ് അലുംനി അസോസിയേഷൻ. വാർത്തയിൽ സംഘടനയുടെയും വ്യക്തിയുടെയും പേര് എടുത്തു പറയുന്നില്ലെങ്കിലും അത് ലക്ഷ്യം വയ്ക്കുന്നത് കൊച്ചിൻ കോളജ് അലുംനിയുടെ ജനറൽ സെക്രട്ടറിയെയാണെന്ന് അസോസിയേഷൻ പുറത്തിയിക്കിയിട്ടുള്ള പത്രക്കുറിപ്പിൽ പറയുന്നു. കസ്റ്റംസ് ഡിപ്പാർട്ട്മെൻറിൽ ഇരുപത്തിയഞ്ചിലധികം വർഷങ്ങളായി കളങ്കമില്ലാത്ത സേവനം അനുഷ്ഠിച്ച വ്യക്തിയാണ് കഴിഞ്ഞ ദിവസം വരെ കൊച്ചിൻ കോളജ് അലുംനി അസോസിയേഷൻ ജനറൽ സെക്രട്ടറി സ്ഥാനം വഹിച്ചിരുന്നത്. കൊച്ചിൻ കോളജ് അലുമിനി അസോസിയേഷൻന്ധ എന്നപേരിലും കൊച്ചിൻ കോളേജ് അലുംനി ബെനെവലന്റ് ഫണ്ട് എന്ന പേരിലും രണ്ട് ബാങ്ക് അക്കൗണ്ടുകൾ ആണ് അലുമിനി അസോസിയേഷന് ഉള്ളത്. ഡോ. എം. രാജഗോപാലൻ, ഡോ. പി…
Read Moreകരിം ഭായ് ആള് ചില്ലറക്കാരനല്ല; റേവ് പാർട്ടികളിലേക്ക് വൻതോതിൽ മയക്കുമരുന്നുകൾ എത്തിച്ചു കൊടുക്കുന്ന സംഘത്തിലെ പ്രധാന കണ്ണി; എക്സൈസ് പറയുന്നതിങ്ങനെ…
കൊച്ചി: ഓറഞ്ച് ലൈൻ എന്ന പേരിൽ അറിയപ്പെടുന്ന അത്യന്തം വിനാശകാരിയായ മുന്തിയ ഇനം ബ്രൗണ്‍ഷുഗറുമായി എക്സൈസ് പിടിയിലായ ഇതരസംസ്ഥാനക്കാരൻ ആള് ചില്ലറക്കാരനല്ലെന്ന് എക്സൈസ്. കൊച്ചിലെ സ്വകാര്യ റിസോട്ടുകളിൽ ന്യൂ ഇയർ ആഘോഷങ്ങളുടെ ഭാഗമായി നടത്തപ്പെടുന്ന റേവ് പാർട്ടികളിലേക്കു വൻതോതിൽ മയക്കുമരുന്നുകൾ എത്തിച്ച് കൊടുക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാളെന്ന് അധികൃതർ അറിയിച്ചു. പശ്ചിമ ബംഗാൾ, മുർഷിദബാദ് സ്വദേശി കരിം ഭായ് എന്ന് വിളിക്കുന്ന ലൽട്ടു ഷേക്ക് (29) എന്നയാളാണ് അത്യന്തം വിനാശകാരിയായ മുന്തിയ ഇനം ബ്രൗണ്‍ഷുഗറുമായി പിടിയിലായത്.ഇയാളുടെ പക്കൽനിന്ന് 14 ഗ്രാം ബ്രൗണ്‍ ഷുഗറും പിടിച്ചെടുത്തിട്ടുണ്ട്. ഉപഭോക്താക്കൾക്കിടയിൽ ഓറഞ്ച് ലൈൻ എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ഈ മയക്കുമരുന്നിന് ആവശ്യക്കാർ ഏറെയാണത്രേ. രണ്ട് മില്ലി ഗ്രാം ബ്രൗണ്‍ ഷുഗറിന് 3000 രൂപയാണ് ഇടാക്കിയിരുന്നതെന്ന് ഇയാൾ ചോദ്യം ചെയ്യലിൽ പറഞ്ഞതായി അധികൃതർ അറിയിച്ചു. റേവ് പാർട്ടികൾ സംഘടിപ്പിക്കുന്ന ഇടനിലക്കാരുടെ മുൻകൂട്ടിയുള്ള…
Read Moreസിനിമാ ലൊക്കേഷനുകളിൽ എക്സൈസിന്റെ ലഹരി പരിശോധന
കൊച്ചി: സിനിമാ ലൊക്കേഷനുകളിൽ എക്സൈസ് ലഹരി പരിശോധന തുടങ്ങി. വ്യാഴാഴ്ചയാണ് വിവിധ ലൊക്കേഷനുകളിൽ ഉദ്യോഗസ്ഥരെത്തി പരിശോധിച്ചത്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് എക്സൈസ് അസിസ്റ്റന്റ് കമ്മീഷണർ സാം ക്രിസ്റ്റി ഡാനിയേൽ വ്യക്തമാക്കി. നടൻ ഷെയ്ൻ നിഗവും നിർമാതാക്കളും തമ്മിലുണ്ടായ തർക്കത്തിനൊടുവിലെ ആരോപണങ്ങളാണ് പരിശോധനയ്ക്ക് കാരണമെന്നാണ് സൂചന. സിനിമാ ലൊക്കേഷനുകളിൽ ലഹരി ഉപയോഗം വ്യാപകമാണെന്നും എക്സൈസ് പരിശോധന നടത്തണമെന്നും നിർമാതാക്കളുടെ സംഘടന ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് റെയ്ഡുണ്ടായത്. തിരുവനന്തപുരത്തെ ലൊക്കേഷനുകളിലാണ് എക്സൈസ് ഉദ്യോഗസ്ഥർ വ്യാഴാഴ്ച പരിശോധന നടത്തിയത്. എന്നാൽ കാര്യമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. ഏതൊക്കെ ലൊക്കേഷനിലാണ് പരിശോധന നടത്തിയതെന്ന് എക്സൈസ് വ്യക്തമാക്കിയിട്ടില്ല. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധനയെന്നും സൂചനയുണ്ട്. അതേസമയം സിനിമാ ലൊക്കേഷനുകളിൽ മുൻകാലത്തും പരിശോധന നടത്താറുണ്ടെന്നും അതു തുടരുമെന്നുമാണ് എക്സൈസ് വ്യക്തമാക്കുന്നത്.
Read Moreനെടുമ്പാശേരിയിൽ സ്വർണവേട്ട; കോഴിക്കോട് സ്വദേശികളിൽ നിന്ന് 75 ലക്ഷം രൂപയുടെ സ്വർണം പിടികൂടി
നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ക്വാലാലംപൂരിൽനിന്നും വന്ന മൂന്ന് യാത്രക്കാരിൽ നിന്നായി 75 ലക്ഷം രൂപയുടെ അനധികൃത സ്വർണം പിടികൂടി. കോഴിക്കോട് സ്വദേശികളായ ഷൈജു (45), ഫറൂഖ് (49), പ്രജേഷ് (35) എന്നിവരാണ് നെടുന്പാശേരിയിൽ എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗത്തിന്റെ പിടിയിലായത്. ആദ്യ രണ്ടാളിൽ നിന്നും 900 ഗ്രാം വീതം സ്വർണവും മറ്റൊരാളിൽ നിന്ന് 700 ഗ്രാം സ്വർണവുമാണ് പിടിച്ചെടുത്തത്. ഇന്നലെ രാത്രി 11.45ന് നെടുമ്പാശേരിയിലെത്തിയ എകെ 41 ഇടിഎ വിമാനത്തിലെ യാത്രക്കാരായിരുന്നു മൂവരും. ഇവർ അന്താരാഷ്ട്ര സ്വർണക്കടത്ത് സംഘത്തിലെ കണ്ണികളാണെന്നാണ് സൂചന.
Read Moreനെടുമ്പാ ശേരിയിൽ അഞ്ച് ലക്ഷത്തിന്റെ വിദേശ നിർമിത സിഗരറ്റുമായി രണ്ടു യുവാക്കൾ പോലീസ് പിടിയിൽ
നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്തുവാൻ ശ്രമിച്ച അഞ്ച് ലക്ഷം രൂപ വിലവരുന്ന വിദേശ നിർമിതമായ മാൽബ്രോ സിഗററ്റുകൾ പിടികൂടി. കോലാലംപൂരിൽനിന്നും ഇന്ന് പുലർച്ചെ കൊച്ചി അന്താരാഷ്ട്ര വിമാനതാവളത്തിൽ എത്തിയ എയർ ഏഷ്യ വിമാനത്തിലെ രണ്ട് യാത്രക്കാരിൽനിന്നാണ് 200 കാർട്ടൻ വിദേശ നിർമിത സിഗററ്റുകൾ എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടിയത്. യാത്രക്കാരിൽ ഒരാൾ കണ്ണൂർ സ്വദേശിയും മറ്റൊരാൾ കാസർഗോഡ് സ്വദേശിയും ആണ്.കേരളത്തിൽ വില്പന നടത്തുന്നതിനാണ് ഈ സിഗരറ്റുകൾ എത്തിച്ചതെന്നാണ് വിവരം. ലഗേജിൽ ഒളിപ്പിച്ചാണ് സിഗരറ്റ് കടത്താൻ ശ്രമിച്ചത്. പിടിയിലായവരെ കസ്റ്റംസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു വരികയാണ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്.
Read Moreതിരുവനന്തപുരം വിമാനത്താവള സ്വർണക്കടത്ത്: കസ്റ്റംസ് സൂപ്രണ്ട് രാധാകൃഷ്ണന് അറസ്റ്റിൽ
കൊച്ചി: തിരുവനന്തപുരം വിമാനത്താവള സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് സൂപ്രണ്ട് ബി. രാധാകൃഷ്ണന് അറസ്റ്റിൽ. കൊച്ചി സിബിഐ കേന്ദ്രത്തിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ എത്തിയപ്പോൾ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇയാൾ ഏറെനാളായി ഒളിവിൽ കഴിയുകയായിരുന്നു. കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ സിബിഐ നോട്ടീസ് നൽകിയിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ രാധാകൃഷ്ണനെ തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയലിലേക്ക് മാറ്റും. വിദേശ രാജ്യങ്ങളില്‍ നിന്നെത്തിക്കുന്ന സ്വര്‍ണം പരിശോധന കൂടാതെ പുറത്തെത്തിക്കാന്‍ രാധാകൃഷ്ണന് സ്വര്‍ണക്കടത്തുകാരെ സഹായിച്ചതായി തെളിഞ്ഞതോടെയാണ് അറസ്റ്റ്.
Read Moreഅങ്കമാലിയിൽ മാരകായുധങ്ങളുമായി കഞ്ചാവ് മാഫിയകളുടെ വിളയാട്ടം; നടപടിയെടുക്കാതെ പോലീസ് ; പ്രതിഷേധിച്ച് നാട്ടുകാർ
അങ്കമാലി: കഞ്ചാവ് മാഫിയ സംഘം മാരകായുധങ്ങളുമായി വിലസുമ്പോൾ പരാതികളിൽ നടപടിയെടുക്കാതെ പോലീസ്. അങ്കമാലിയിലും പരിസര പ്രദേശങ്ങളിലും കഞ്ചാവ് മാഫിയ നടത്തുന്ന ആക്രമണങ്ങളിൽ അവസാനത്തേതാണ് ഇന്നലെ പുളിയനത്തു യുവാവിനെ വെട്ടി പരിക്കേൽപ്പിച്ചത്. വാഹനത്തിലെത്തിയ എട്ടംഗ സംഘമാണ് ഇന്നലെ പുളിയനം കൽക്കുരിശ് നമ്പ്യത്ത് വീട്ടിൽ ശശിയുടെ മകൻ സതീഷിനെ (25) വെട്ടിയത്. സതീഷിന്റെ ഇന്നോവ കാറും അക്രമിസംഘം തല്ലിതകർത്തു. വെട്ടേറ്റ സതീഷിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയ വാഹനത്തെ പിന്തുടർന്ന അക്രമിസംഘം താലൂക്ക് ആശുപത്രിയിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. വടിവാളും കത്തിയും മറ്റുമാരകായുധങ്ങളുമായി അക്രമിസംഘം ആശുപത്രിയിലെത്തി ആക്രമണത്തിന്നൊരുങ്ങവെ നാട്ടുകാർ സംഘടിച്ചതോടെയാണ് പിൻവാങ്ങിയത്. വെട്ടേറ്റ യുവാവിനെ ആശുപത്രിയിലെത്തിച്ച വാഹനത്തിന്റെ ഡ്രൈവർ പോലീസ് സ്റ്റേഷനിലേക്ക് ഓടിക്കയറിയാണ് ജീവൻ രക്ഷിച്ചത്. കഞ്ചാവ് ലഹരിയിൽ വാഹനമോടിച്ച അക്രമിസംഘം ബൈക്കിലിടിച്ച് അപകടമുണ്ടാക്കിയിരുന്നു. അപകടസ്ഥലത്ത് ഓടിക്കൂടിയ നാട്ടുകാരെ വാളുകൾ വീശി ഭീതിപ്പെടുത്തിയാണ് സംഘം രക്ഷപ്പെട്ടത്. പുളിയനം അത്താണി അങ്കമാലി മേഖലയിലെ കഞ്ചാവ് മാഫിയയിലെ…
Read Moreനോർത്ത് റെയിൽവേ സ്റ്റേഷനിൽ ബൈക്ക് മോഷണം; ജോലി തേടിയെത്തിയ തമിഴ്നാട് സ്വദേശിയായ സിവിൽ എൻജിനിയർ പിടിയിൽ
കൊച്ചി: ബൈക്ക് മോഷണം നടത്തിയ തമിഴ്നാട് സ്വദേശിയായ സിവിൽ എൻജിനിയർ പോലീസ് പിടിയിൽ. തോപ്പുംപടി സ്വദേശി സുൾഫിക്കറിന്റെ ബൈക്ക് നോർത്ത് റെയിൽവെ സ്റ്റേഷനിൽനിന്നു മോഷ്ടിച്ച തമിഴ്നാട് സ്വദേശി മുത്തുകുമാറാണ് നോർത്ത് പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ മാസം 30 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മട്ടാഞ്ചേരിയിൽ താമസിക്കുന്ന സുൾഫിക്കർ കോഴിക്കോട്ടുള്ള ബന്ധു വീട്ടിലേക്ക് പോകുവാനായി നോർത്ത് റെയിൽവേ സ്റ്റേഷന്റെ മുന്നിൽ ബൈക്ക് പാർക്ക് ചെയ്തശേഷം ട്രെയിനിൽ യാത്ര തിരിച്ചു. കഴിഞ്ഞ 10ന് വൈകുന്നേരം റെയിൽവെ സ്റ്റേഷനിൽ എത്തി ബൈക്ക് നോക്കിയപ്പോഴാണ് മോഷണം പോയതായി മനസിലായത്. തുടർന്ന് ഇയാൾ നോർത്ത് പോലീസിൽ പരാതി നൽകുകയായിരുന്നു. ഒന്‍പതാം തീയതി വൈകുന്നേരം പ്രതി ബൈക്ക് സ്റ്റാർട്ട് ആക്കുവാൻ ശ്രമിക്കുന്നത് നോർത്തിലെ ഒരു ഹോട്ടൽ ജീവനക്കാരൻ കണ്ടിരുന്നു. സംശയം തോന്നിയ ഹോട്ടൽ ജീവനക്കാരൻ പ്രതിയോട് കാര്യങ്ങൾ ആരാഞ്ഞപ്പോൾ സുഹൃത്തിന്റെ ബൈക്കാണെന്നും കേടായതിനാൽ നന്നാക്കുവാനായി വർക്ക്ഷോപ്പിൽ…
Read Moreയാത്രക്കാരുടെ ശ്രദ്ധയ്ക്ക്; തിരക്കുള്ള ബസിൽ കയറി മാല പൊട്ടിക്കുന്ന സംഘങ്ങൾ വീണ്ടും സജീവം
കൊച്ചി: തെരക്കുള്ള ബസിൽ കയറി മാല പൊട്ടിക്കുന്ന സ്ഥിരം മോഷ്ടാക്കളെ കരുതിയിരിക്കണമെന്നു പോലീസ്. ഒരിടവേളയ്ക്കുശേഷം ഇത്തരത്തിലുള്ള സംഘം നഗരത്തിൽ വീണ്ടും സജീവമാകുന്നതായാണു പോലീസിന്റെ കണക്കുകൂട്ടലുകൾ. നേരത്തെ ഇത്തരത്തിൽ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിരുന്നെങ്കിലും പോലീസിന്റെ ഫലപ്രദമായ ഇടപെടലുകളെ തുടർന്നു മോഷണം കുറഞ്ഞിരുന്നു. നിലവിൽ ഇത്തരത്തിലുള്ള സംഘം വീണ്ടും സജീവമായി രംഗത്തെത്തിയിരിക്കുന്നതായാണു വിവരങ്ങൾ. തമിഴ്നാട്ടിൽനിന്നുള്ള സ്ത്രീകളാണ് ഇത്തരം മോഷണങ്ങൾക്കു മുന്നിലെന്നു പോലീസ് പറയുന്നു. സംഘമായി സഞ്ചരിക്കുന്ന ഇവർ ബസുകളിൽ തെരക്കുണ്ടാക്കിയും മോഷണം നടത്തുന്നുണ്ട്. ഇത്തരത്തിലുള്ള രണ്ടു തമിഴ്നാട് സ്വദേശികളാണ് ഇന്നലെ പോലീസിന്റെ പിടിയിലായത്. തമിഴ്നാട് പെരുമത്തൂർ വില്ലേജ് വെല്ലൂർ അർച്ചന (38) തമിഴ്നാട് പെരുമത്തൂർ വില്ലേജ് വെല്ലൂർ അനിത (52) എന്നിവരെയാണ് ഇടപ്പിള്ളി ജംഗ്ഷനിൽ നിന്നും എളമക്കര പോലീസ് അറസ്റ്റ് ചെയ്തത്. പറവൂരിൽനിന്നും ഇടപ്പള്ളിയിലേയ്ക്കു യാത്ര ചെയ്ത സ്ത്രീയുടെ കഴുത്തിലെ മാല പൊട്ടിക്കുന്നതു ശ്രദ്ധയിൽപ്പെട്ട ബസിലെ സഹയാത്രക്കാർ പ്രതികളെ…
Read More