യാ​ത്രക്കാരുടെ ശ്ര​ദ്ധ​യ്ക്ക്;  തിരക്കുള്ള  ബ​സി​ൽ ക​യ​റി മാ​ല പൊ​ട്ടി​ക്കു​ന്ന സം​ഘങ്ങൾ വീ​ണ്ടും സജീവം

കൊ​ച്ചി: തെ​ര​ക്കു​ള്ള ബ​സി​ൽ ക​യ​റി മാ​ല പൊ​ട്ടി​ക്കു​ന്ന സ്ഥി​രം മോ​ഷ്ടാ​ക്ക​ളെ ക​രു​തി​യി​രി​ക്ക​ണ​മെ​ന്നു പോ​ലീ​സ്. ഒ​രി​ട​വേ​ള​യ്ക്കു​ശേ​ഷം ഇ​ത്ത​ര​ത്തി​ലു​ള്ള സം​ഘം ന​ഗ​ര​ത്തി​ൽ വീ​ണ്ടും സ​ജീ​വ​മാ​കു​ന്ന​താ​യാ​ണു പോ​ലീ​സി​ന്‍റെ ക​ണ​ക്കു​കൂ​ട്ട​ലു​ക​ൾ. നേ​ര​ത്തെ ഇ​ത്ത​ര​ത്തി​ൽ നി​ര​വ​ധി കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നെ​ങ്കി​ലും പോ​ലീ​സി​ന്‍റെ ഫ​ല​പ്ര​ദ​മാ​യ ഇ​ട​പെ​ട​ലു​ക​ളെ തു​ട​ർ​ന്നു മോ​ഷ​ണം കു​റ​ഞ്ഞി​രു​ന്നു. നി​ല​വി​ൽ ഇ​ത്ത​ര​ത്തി​ലു​ള്ള സം​ഘം വീ​ണ്ടും സ​ജീ​വ​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​താ​യാ​ണു വി​വ​ര​ങ്ങ​ൾ. ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നു​ള്ള സ്ത്രീ​ക​ളാ​ണ് ഇ​ത്ത​രം മോ​ഷ​ണ​ങ്ങ​ൾ​ക്കു മു​ന്നി​ലെ​ന്നു പോ​ലീ​സ് പ​റ​യു​ന്നു. സം​ഘ​മാ​യി സ​ഞ്ച​രി​ക്കു​ന്ന ഇ​വ​ർ ബ​സു​ക​ളി​ൽ തെ​ര​ക്കു​ണ്ടാ​ക്കി​യും മോ​ഷ​ണം ന​ട​ത്തു​ന്നു​ണ്ട്. ഇ​ത്ത​ര​ത്തി​ലു​ള്ള ര​ണ്ടു ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളാ​ണ് ഇ​ന്ന​ലെ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ത​മി​ഴ്നാ​ട് പെ​രു​മ​ത്തൂ​ർ വി​ല്ലേ​ജ് വെ​ല്ലൂ​ർ അ​ർ​ച്ച​ന (38) ത​മി​ഴ്നാ​ട് പെ​രു​മ​ത്തൂ​ർ വി​ല്ലേ​ജ് വെ​ല്ലൂ​ർ അ​നി​ത (52) എ​ന്നി​വ​രെ​യാ​ണ് ഇ​ട​പ്പി​ള്ളി ജം​ഗ്ഷ​നി​ൽ നി​ന്നും എ​ള​മ​ക്ക​ര പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ​റ​വൂ​രി​ൽ​നി​ന്നും ഇ​ട​പ്പ​ള്ളി​യി​ലേ​യ്ക്കു യാ​ത്ര ചെ​യ്ത സ്ത്രീ​യു​ടെ ക​ഴു​ത്തി​ലെ മാ​ല പൊ​ട്ടി​ക്കു​ന്ന​തു ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ബ​സി​ലെ സ​ഹ​യാ​ത്ര​ക്കാ​ർ പ്ര​തി​ക​ളെ…

Read More

ഷെ​ഹ്‌​ല ഷി​റി​ന്‍റെ മ​ര​ണം: ഹൈ​ക്കോ​ട​തി സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു; ചീ​ഫ് സെ​ക്ട്ട​റി​യോ​ടും ആ​രോ​ഗ്യ സെ​ക്ര​ട്ട​റി​യോ​ടും വി​ശ​ദീ​ക​ര​ണം തേടി കോ​ട​തി

കൊ​ച്ചി: ബ​ത്തേ​രി സ്കൂ​ളി​ൽ വി​ദ്യാ​ർ​ഥി​നി പാ​മ്പ് ക​ടി​യേ​റ്റ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ ഹൈ​ക്കോ​ട​തി സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു. ജ​സ്റ്റീ​സ് ജ​യ​ശ​ങ്ക​ര​ന്‍ ന​മ്പ്യാ​രു​ടെ ക​ത്തി​നെ​ത്തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി. ജി​ല്ലാ നി​യ​മ​സേ​വ​ന അ​തോ​റി​റ്റി​യു​ടെ റി​പ്പോ​ർ​ട്ടും കോ​ട​തി ക​ണ​ക്കി​ലെ​ടു​ത്തു. സം​ഭ​വ​ത്തി​ൽ ചീ​ഫ് സെ​ക്ട്ട​റി​യോ​ടും ആ​രോ​ഗ്യ സെ​ക്ര​ട്ട​റി​യോ​ടും കോ​ട​തി വി​ശ​ദീ​ക​ര​ണം തേ​ടി​യി​ട്ടു​ണ്ട്. ബ​ത്തേ​രി സ​ര്‍​വ​ജ​ന സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി ഷെ​ഹ്‌​ല ഷി​റി​നാ​ണ് സ്കൂ​ളി​ൽ പാ​മ്പ് ക​ടി​യേ​റ്റ് മ​രി​ച്ച​ത്. അ​ധ്യാ​പ​ക​രു​ടെ​യും ഡോ​ക്ട​ര്‍​മാ​രു​ടെ​യും അ​നാ​സ്ഥ​മൂ​ല​മാ​ണ് മ​ര​ണ​മെ​ന്ന് ജി​ല്ലാ ജ​ഡ്ജി എ​ൻ. ഹാ​രി​സ് റി​പ്പോ​ര്‍​ട്ട് ന​ൽ​കി​യി​രു​ന്നു. സാ​ഹ​ച​ര്യം കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ല്‍ സ്കൂ​ള്‍ അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​ണ്ടാ​യ വീ​ഴ്ച​ക​ള്‍ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച് ബോ​ധ്യ​പ്പെ​ട്ടെ​ന്നും റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു. ആ​ന്‍റി വെ​നം ന​ല്‍​കാ​തെ ഒ​രു മ​ണി​ക്കൂ​ര്‍ പാ​ഴാ​ക്കി​യ താ​ലൂ​ക്ക് ആ​ശു​പ​ത്രി ഡോ​ക്ട​റു​ടെ വീ​ഴ്ച​യും ഹാ​രി​സി​ന്‍റെ റി​പ്പോ​ര്‍​ട്ടി​ലു​ണ്ടാ​യി​രു​ന്നു.

Read More

വി​ല​ക്ക് നീ​ങ്ങു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു; മുടങ്ങിപ്പോയ മൂന്ന് സിനിമകളും പൂർത്തിയാക്കാൻ താൻ തയാറാണെന്ന് ഷെ​യ്ൻ നി​ഗം

കൊ​ച്ചി: ത​ർ​ക്ക​ങ്ങ​ളു​ടെ പേ​രി​ൽ പ്രൊ​ഡ്യൂ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ത​നി​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ വി​ല​ക്ക് നീ​ങ്ങു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി ന​ട​ൻ ഷെ​യ്ൻ നി​ഗം. വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഷെയ്ൻ ഇക്കാര്യം വ്യക്തമാക്കിയത്. നി​ർ​മാ​താ​ക്ക​ൾ​ക്ക് വി​ഷ​മ​മു​ണ്ടാ​കു​ന്ന ത​ര​ത്തി​ൽ താ​ൻ പ്ര​തി​ക​രി​ച്ച​തി​ന് ന​ട​ത്തി​യ ഖേ​ദ​പ്ര​ക​ട​നം സ്വീ​ക​രി​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. പ്രൊ​ഡ്യൂ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ യോ​ഗ​ത്തി​ൽ ത​നി​ക്കും കൂ​ടി അ​നു​കൂ​ല​മാ​യ തീ​രു​മാ​ന​മു​ണ്ടാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു​ണ്ടെ​ന്നും പ്ര​ശ്ന പ​രി​ഹാ​ര​ത്തി​ന് താ​ര​സം​ഘ​ട​ന​യാ​യ അ​മ്മ ഇ​ട​പെ​ടു​മെ​ന്ന് കു​രു​തു​ന്നു​വെ​ന്നും ഷെ​യ്ൻ പ്ര​തി​ക​രി​ച്ചു. മുടങ്ങിപ്പോയ മൂന്ന് സിനിമകളും പൂർത്തിയാക്കാൻ താൻ തയാറാണ്. “ഉല്ലാസം’ എന്ന സിനിമയുടെ ഡബിംഗ് ജോലികളും തീർക്കാനും ഷൂട്ടിംഗ് മുടങ്ങിയ വെയിൽ, കുർബാനി എന്നീ ചിത്രങ്ങളും പൂർത്തിയാക്കാൻ താൻ തയാറാണെന്നും താരം കൂട്ടിച്ചേർത്തു. ച​ല​ച്ചി​ത്ര​മേ​ള​യ്ക്കി​ടെ മാ​ധ്യ​മ​ങ്ങ​ളെ കാ​ണു​ന്ന​തി​നി​ടെ​യാ​ണ് ഷെ​യ്ൻ നി​ർ​മാ​താ​ക്ക​ൾ​ക്കെ​തി​രേ മോ​ശം പ​രാ​മ​ർ​ശ​നം ന​ട​ത്തി​യ​ത്. സി​നി​മ മു​ട​ങ്ങി​യ നി​ർ​മാ​താ​ക്ക​ളു​ടെ മ​നോ​വി​ഷ​മം കാ​ണു​മോ എ​ന്ന ചോ​ദ്യ​ത്തി​ന് നി​ർ​മാ​താ​ക്ക​ൾ​ക്ക് മ​നോ​വി​ഷ​മ​മാ​ണോ മ​നോ​രോ​ഗ​മാ​ണോ എ​ന്നാ​യി​രു​ന്നു താ​ര​ത്തി​ന്‍റെ മ​റു​ചോ​ദ്യം. ഇ​തോ​ടെ…

Read More

നി​ർ​മാ​താ​ക്ക​ൾ​ക്ക് മ​നോ​രോ​ഗ​മെ​ന്ന പ​രാ​മ​ർ​ശ​ത്തി​ൽ മാ​പ്പു പ​റ​ഞ്ഞ് ഷെ​യ്ൻ നി​ഗം

കൊ​ച്ചി: നി​ർ​മാ​താ​ക്ക​ൾ​ക്കെ​തി​രാ​യ വി​വാ​ദ പ​രാ​മ​ർ​ശ​ത്തി​ൽ മാ​പ്പു പ​റ​ഞ്ഞ് ന​ട​ൻ ഷെ​യ്ൻ നി​ഗം. ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ​യാ​ണ് വി​വാ​ദ പ​രാ​മ​ർ​ശ​ത്തി​ന് ഷെ​യ്ൻ മാ​പ്പ​പേ​ക്ഷ ന​ട​ത്തി​യ​ത്. ഐ​എ​ഫ്എ​ഫ്കെ വേ​ദി​യി​ൽ വ​ച്ച് ന​ട​ത്തി​യ പ്ര​സ്താ​വ​ന വ​ലി​യ തോ​തി​ൽ തെ​റ്റി​ധ​രി​ക്ക​പ്പെ​ട്ടെ​ന്ന് ഷെ​യ്ൻ കു​റി​ച്ചു. സി​നി​മ​യി​ൽ വി​ല​ക്കു​ക​ല്പി​ച്ച നി​ർ​മാ​താ​ക്ക​ൾ​ക്ക് മ​നോ​രോ​ഗ​മാ​ണോ മ​നോ​വി​ഷ​മ​മാ​ണോ എ​ന്ന ഷെ​യ്നി​ന്‍റെ പ​രാ​മ​ർ​ശ​മാ​ണ് വി​വാ​ദ​മാ​യ​ത്. സി​നി​മ മു​ട​ങ്ങി​യ​തി​ൽ നി​ർ​മാ​താ​ക്ക​ളു​ടെ മ​നോ​വി​ഷ​മ​ത്തെ​പ്പ​റ്റി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ ചോ​ദി​ച്ച​പ്പോ​ഴാ​യി​രു​ന്നു രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര​മേ​ള​യ്ക്കെ​ത്തി​യ ന​ട​ന്‍റെ വി​വാ​ദ​പ്ര​തി​ക​ര​ണം. നി​ർ​മ്മാ​താ​ക്ക​ൾ​ക്ക് മ​നോ​വി​ഷ​മ​മാ​ണോ മ​നോ​രോ​ഗ​മാ​ണോ എ​ന്ന് ചോ​ദി​ച്ച​ത് സ​ത്യ​മാ​ണെ​ന്നും സ്വ​ത​സി​ദ്ധ​മാ​യ രീ​തി​യി​ലു​ള്ള ചി​രി​ച്ചു​കൊ​ണ്ടു​ള്ള മ​റു​പ​ടി മാ​ത്ര​മാ​ണ് ന​ൽ​കി​യ​തെ​ന്നും ഷെ​യ്ൻ വ്യ​ക്ത​മാ​ക്കി. ആ ​വാ​ക്കു​ക​ളി​ൽ ആ​ർ​ക്കെ​ങ്കി​ലും വി​ഷ​മം ഉ​ണ്ടെ​ങ്കി​ൽ ക്ഷ​മാ​പ​ണം ന​ട​ത്തു​ന്നു​വെ​ന്ന് കു​റി​ച്ച ഷെ​യ്ൻ ത​ന്നെ​ക്കു​റി​ച്ച് നി​ർ​മാ​താ​ക്ക​ൾ മു​ൻ​പ് പ​റ​ഞ്ഞ വാ​ക്കു​ക​ളൊ​ന്നും പൊ​തു​സ​മൂ​ഹ​വും മ​റ​ന്നി​ട്ടു​ണ്ടാ​കി​ല്ല എ​ന്നാ​ണ് വി​ശ്വാ​സ​മെ​ന്നും പ​റ​യു​ന്നു​ണ്ട്. അ​ന്ന് താ​ൻ ക്ഷ​മി​ച്ച​പോ​ലെ ഇ​തും ക്ഷ​മി​ക്കും എ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ഉ​ള്ള​തെ​ന്നും ക്ഷ​മ​യാ​ണ് എ​ല്ലാ​ത്തി​ലും വ​ലു​ത് എ​ന്ന്…

Read More

കോ​ത​മം​ഗ​ലം ചെ​റി​യ പ​ള്ളി നാ​നാ​ജാ​തി  മ​ത​സ്ഥ​രു​ടെ അ​ഭ​യ​സ്ഥാ​നമെന്ന് കെ.​പി. ധ​ന​പാ​ല​ൻ

കോ​ത​മം​ഗ​ലം: പു​രാ​ത​ന തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ കോ​ത​മം​ഗ​ലം മാ​ർ​ത്തോ​മ്മ ചെ​റി​യ​പ​ള്ളി നാ​നാ​ജാ​തി മ​ത​സ്ഥ​രു​ടെ​യും അ​ഭ​യ​കേ​ന്ദ്ര​മാ​ണെ​ന്നു മു​ൻ എം​പി കെ.​പി. ധ​ന​പാ​ല​ൻ. ചെ​റി​യ​പ​ള്ളി സം​ര​ക്ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മ​ത​മൈ​ത്രി സം​ര​ക്ഷ​ണ സ​മി​തി ന​ട​ത്തി​വ​രു​ന്ന അ​നി​ശ്ചി​ത​കാ​ല രാ​പ്പ​ക​ൽ റി​ലേ സ​ത്യ​ഗ്ര​ഹ സ​മ​ര​ത്തി​ന്‍റെ ആ​റാം ദി​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വി​ശ്വാ​സം, പൗ​രാ​ണി​ക​ത എ​ന്നി​വ നി​ല​നി​ർ​ത്താ​ന​ല്ല മ​റു​വി​ഭാ​ഗം ശ്ര​മി​ക്കു​ന്ന​ത്. മ​ഹാ​ഭൂ​രി​പ​ക്ഷ​മു​ള്ള മ​ല​ങ്ക​ര യാ​ക്കോ​ബാ​യ സ​ഭ​യു​ടെ പ​ള്ളി​ക​ളും സ്ഥാ​പ​ന​ങ്ങ​ളും പി​ടി​ച്ചെ​ടു​ക്കാ​നാ​ണ്. നീ​തി​പീ​ഠ​ങ്ങ​ൾ കു​റെ​ക്കൂ​ടി ബോ​ധ്യ​പ്പെ​ട​ലു​ക​ൾ ന​ട​ത്ത​ണം. അ​തി​ന് ആ​വ​ലാ​തി​ക്കാ​രു​ടെ സ​ത്യ​സ​ന്ധ​മാ​യ വാ​ദ​മു​ഖ​ങ്ങ​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി കേ​ൾ​ക്ക​ണം. അ​ത്ത​ര​ത്തി​ലാ​ണ് നീ​തി​പീ​ഠ​ങ്ങ​ളു​ടെ വി​ധി​ക​ൾ ഓ​രോ​ന്നും വ​രേ​ണ്ട​തെ​ന്ന് കെ.​പി. ധ​ന​പാ​ല​ൻ വ്യ​ക്ത​മാ​ക്കി. പി​ണ്ടി​മ​ന പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ​യ്സ​ൻ ദാ​നി​യേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സീ​തി മു​ഹ​മ്മ​ദ്, ക​ർ​മ​സ​മി​തി ക​ണ്‍​വീ​ന​ർ ഏ.​ജി. ജോ​ർ​ജ്, കോ​ണ്‍​ഗ്ര​സ് പ​റ​വൂ​ർ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് എം.​ജെ. രാ​ജു, ന​ഗ​ര​സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ് കെ.​എ. നൗ​ഷാ​ദ്, റി​ട്ട. പോ​ലീ​സ് സൂ​പ്ര​ണ്ട് കെ.​ഒ. മാ​ത്യു…

Read More

പാ​യി​പ്ര സ്കൂ​ൾ​പ​ടി-​ക​ല്ലു​പാ​ലം റോ​ഡ് നവീകരണം പാതിവഴിയിൽ നിലച്ചു ; യാത്രാദുരിതം

മൂ​വാ​റ്റു​പു​ഴ: പാ​യി​പ്ര സ്കൂ​ൾ​പ​ടി-​ക​ല്ലു​പാ​ലം റോ​ഡ് ന​വീ​ക​ര​ണം പാ​തി​വ​ഴി​യി​ൽ നി​ല​ച്ചു. മു​ൻ എം​പി ജോ​യ്സ് ജോ​ർ​ജ് പി​എം​ജി​എ​സ്‌‌​വൈ പ​ദ്ധ​തി​യി​ൽ​പ്പെ​ടു​ത്തി 2.3 കോ​ടി രൂ​പ റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന് അ​നു​വ​ദി​പ്പി​ച്ചി​രു​ന്ന​താ​ണ്. 2.200 കി​ലോ​മീ​റ്റ​ർ ദൂ​രം ബി​എം​ബി​സി നി​ല​വാ​ര​ത്തി​ൽ ടാ​ർ ചെ​യ്ത് ന​വീ​ക​രി​ക്കു​ന്ന​തി​നാ​ണ് പ​ദ്ധ​തി നി​ർ​ദേ​ശി​ച്ചി​രു​ന്ന​ത്. റോ​ഡ് നി​ർ​മാ​ണം ആ​രം​ഭി​ച്ച​തോ​ടെ അ​പാ​ക​ത​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി പ​രാ​തി​ക​ളു​മാ​യി നാ​ട്ടു​കാ​ർ രം​ഗ​ത്തെ​ത്തി. നി​ല​വി​ൽ ഉ​ണ്ടാ​യി​രു​ന്ന 2.200 കി​ലോ​മീ​റ്റ​ർ റോ​ഡി​ന്‍റെ ഒ​രു കി​ലോ​മീ​റ്റ​ർ ദൂ​രം മാ​ത്രം ടാ​റിം​ഗ് പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം ബാ​ക്കി​വ​രു​ന്ന ദൂ​രം മെ​റ്റ​ൽ നി​ര​ത്തി​യി​ട്ടി​രി​ക്കു​ക​യാ​ണ്. മാ​സ​ങ്ങ​ളാ​യി നി​ര​ത്തി​യി​ട്ടി​രി​ക്കു​ന്ന മെ​റ്റ​ൽ ഇ​ള​കി കി​ട​ക്കു​ന്ന​തി​നാ​ൽ കാ​ൽ​ന​ട യാ​ത്ര​യും വാ​ഹ​ന യാ​ത്ര​യും ദു​സ​ഹ​മാ​യി​രി​ക്കു​ക​യാ​ണ്. റോ​ഡ് നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി നാ​ട്ടു​കാ​ർ പ​രാ​തി ന​ൽ​കി​യ​തോ​ടെ പ​രി​ശോ​ധി​ക്കാ​ൻ ഡ​ൽ​ഹി​യി​ൽ​നി​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ത്തി​യി​രു​ന്നു. റോ​ഡ് നി​ർ​മാ​ണ​ത്തി​ൽ ന​ട​ക്കു​ന്ന അ​പാ​ക​ത​ക​ളെ​ക്കു​റി​ച്ച് നാ​ട്ടു​കാ​ർ നി​ര​വ​ധി ത​വ​ണ പ​രാ​തി​പ്പെ​ട്ടെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​യി​ല്ല. എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ, അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ, അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ…

Read More

സുമനസുകളിൽ ഒരുങ്ങിയ നന്മവീട്ടിൽ രമയ്ക്കും കുട്ടികൾക്കും നാളെ പാലുകാച്ചൽ

വൈ​പ്പി​ൻ: പ​റ​ക്ക​മു​റ്റാ​ത്ത ര​ണ്ട് കു​ഞ്ഞു​ങ്ങ​ളെ​യും ചേ​ർ​ത്ത് പി​ടി​ച്ച് എ​ട​വ​ന​ക്കാ​ട് അ​യ്യ​ന​ക്കാ​ഴ​ത്ത് ര​മ ത​ങ്ങ​ളു​ടെ സ്വ​പ്നം സാ​ക്ഷാ​ത്ക​രി​ക്കു​ന്ന ആ ​ദി​ന​ത്തി​നു സാ​ക്ഷി​യാ​കാ​ൻ ഓ​രോ​രു​ത്ത​രെയും ക്ഷ​ണി​ക്കു​ക​യാ​ണ്. സ്വ​ന്തം വീ​ടെ​ന്ന സ്വ​പ്ന​ത്തി​ലേ​ക്ക് ര​മ‍​യും കു​ട്ടി​ക​ളും ന​ട​ന്നു ക​യ​റു​ന്ന​ത് സ​ഹ​ജീ​വി​ക​ളു​ടെ സ്നേ​ഹ​സ​ഹാ​യ​ങ്ങ​ളോ​ടെ​യാ​ണ്. ജീ​ർ​ണി​ച്ച് ത​ക​ർ​ന്ന പ​ഴ​യ വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര​യി​ൽ പ്ലാ​സ്റ്റി​ക് ഷീ​റ്റ് വി​രി​ച്ച് അ​തി​നു​ള്ളി​ലാ​ണ് ഈ ​മൂ​ന്നം​ഗ കു​ടും​ബം ഏ​റെനാ​ളാ​യി അ​ന്തി​യു​റ​ങ്ങി​യി​രു​ന്ന​ത്. കു​ടും​ബ​നാ​ഥ​നാ​യ മോ​ഹ​ന​ൻ നേ​ര​ത്തെ മ​രി​ച്ച് പോ​യി​രു​ന്നു. പി​ന്നീ​ട് ര​മ കൂ​ലി​പ്പ​ണി ചെ​യ്താ​ണ് മ​ക്ക​ളെ പോ​റ്റി​യി​രു​ന്ന​ത്. വൈ​ക​ല്യം ബാ​ധി​ച്ച മൂ​ത്ത​മ​ക​ൻ അ​മ​ൽ​നാ​ഥ് ഇ​ള​യ മ​ക​ൻ പ​ന്ത്ര​ണ്ട് വ​യ​സു​ള്ള ആ​ദി​ത്യ​ൻ എ​ന്നി​വ​ർ അ​ട​ങ്ങു​ന്ന​താ​ണ് ഈ ​കു​ടും​ബം. സ​ഹാ​യി​ക്കാ​ൻ ആ​രു​മി​ല്ല. കൂ​ലി​വേ​ല ചെ​യ്തു​ണ്ടാ​ക്കി​യ പ​ണം കൊ​ണ്ട് ചെ​റി​യൊ​രു ഒ​രു ത​റ കെ​ട്ടി​യി​ട്ടി​ട്ട് വ​ർ​ഷ​ങ്ങ​ളാ​യി. ഇ​ത് കി​ട​ന്ന് പാ​ഴ​ട​യു​ന്ന​തി​നി​ട​യി​ലാ​ണ് ര​മ​യു​ടെ​യും കു​ടും​ബ​ത്തി​ന്‍റെ​യും ദു​ര​വ​സ്ഥ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. ക​ദ​ന ക​ഥ വാ​യി​ച്ച മ​ര​ട് സ്വ​ദേ​ശി​യാ​യ ഒ​രു മ​നു​ഷ്യ…

Read More

ദി​ലീ​പി​ന് തി​രി​ച്ച​ടി; ഡി​ജി​റ്റ​ൽ തെ​ളി​വു​ക​ൾ കൈമാറാനാകില്ലെന്ന് വി​ചാ​ര​ണ കോ​ട​തി

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ ന​ട​ൻ ദി​ലീ​പി​ന് വീ​ണ്ടും തി​രി​ച്ച​ടി. ഡി​ജി​റ്റ​ൽ തെ​ളി​വു​ക​ൾ ദി​ലീ​പി​ന് കൈമാറാനാ കില്ലെന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി. ദി​ലീ​പി​നോ അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ഭി​ഭാ​ഷ​ക​നോ തെ​ളി​വു​ക​ൾ പ​രി​ശോ​ധി​ക്കാ​മെ​ന്നും കോ​ട​തി അ​റി​യി​ച്ചു. കേ​സ​ന്വേ​ഷ​ണ​ത്തി​നി​ടെ അ​ന്വേ​ഷ​ണ​സം​ഘം ക​ണ്ടെ​ടു​ത്ത ഡി​ജി​റ്റ​ല്‍ തെ​ളി​വു​ക​ളു​ടെ പ​ക​ര്‍​പ്പ് വേ​ണ​മെ​ന്നാ​യി​രു​ന്നു ദി​ലീ​പ് ആ​വ​ശ്യ​പ്പെ​ട്ട​ത്. പ്ര​തി​ക​ളു​ടെ​യും സാ​ക്ഷി​ക​ളു​ടെ​ മൊ​ബൈ​ല്‍​ഫോ​ണു​ക​ള്‍, ലാ​പ്‌​ടോ​പ്പു​ക​ള്‍, ക​മ്പ്യൂ​ട്ട​റു​ക​ള്‍ തു​ട​ങ്ങി​യ​വ​യി​ല്‍ പ​ക​ര്‍​ത്തി​യി​രു​ന്ന യുംതെ​ളി​വു​ക​ളു​ടെ പ​ക​ര്‍​പ്പു​ക​ളാ​ണ് ദി​ലീ​പ് ആ​വ​ശ്യ​പ്പെ​ട്ട​ത്. എ​ന്നാ​ല്‍, ഈ ​തെ​ളി​വു​ക​ള്‍ ദി​ലീ​പി​ന് കൈ​മാ​റ​രു​തെ​ന്ന് പ്രോ​സി​ക്യൂ​ഷ​ന്‍ വാ​ദി​ച്ചു. അ​ങ്ങേ​യ​റ്റം സ്വ​കാ​ര്യ​മാ​യി സൂ​ക്ഷി​ക്കു​ന്ന തെ​ളി​വു​ക​ൾ ദി​ലീ​പി​ന്‍റെ കൈ​വ​ശം ല​ഭി​ച്ചാ​ല്‍, ഇ​ത് ഇ​ര​യു​ടെ സ്വ​കാ​ര്യ​ത​യെ ബാ​ധി​ക്കാ​നി​ട​യു​ണ്ടെ​ന്നും സാ​ക്ഷി​ക​ളെ​യും പ്ര​തി​ക​ളെ​യും ഈ ​ദൃ​ശ്യ​ങ്ങ​ള്‍ വെ​ച്ച് ബ്ലാ​ക്ക്‌​മെ​യി​ല്‍ ചെ​യ്യാ​നോ, സ്വാ​ധീ​നി​ക്കാ​നോ സാ​ധ്യ​ത​യു​ണ്ടെ​ന്നു​മാ​യി​രു​ന്നു പ്രോ​സി​ക്യൂ​ഷ​ന്‍ വാ​ദം. ഇ​ക്കാ​ര്യ​ങ്ങ​ൾ പ​രി​ഗ​ണി​ച്ചാ​ണ് ഡി​ജി​റ്റ​ല്‍ തെ​ളി​വു​ക​ള്‍ ന​ല്‍​കാ​നാ​വി​ല്ലെ​ന്ന് വി​ധി പു​റ​പ്പെ​ടു​വി​ച്ച​ത്. നേ​ര​ത്തെ, മെ​മ്മ​റി കാ​ർ​ഡി​ന്‍റെ പ​ക​ർ​പ്പ് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ര്‍​ജി സു​പ്രീം​കോ​ട​തി​യും ത​ള്ളി​യി​രു​ന്നു. ദൃ​ശ്യ​ങ്ങ​ള്‍ ദി​ലീ​പി​നോ, അ​ഭി​ഭാ​ഷ​ക​നോ പ​രി​ശോ​ധി​ക്കാ​മെ​ന്നാ​യി​രു​ന്നു…

Read More

തി​രു​വ​ന​ന്ത​പു​രം സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സ്: പ്ര​തി​ക​ളെ സി​ബി​ഐ ചോ​ദ്യം ചെ​യ്തു

കൊ​ച്ചി: തി​രു​വ​ന​ന്ത​പു​രം സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി​ക​ളെ സി​ബി​ഐ ചോ​ദ്യം ചെ​യ്തു. ക​രു​ത​ൽ ത​ട​ങ്ക​ലി​ൽ ക​ഴി​യു​ന്ന മു​ഖ്യ പ്ര​തി​ക​ളാ​യ പ്ര​കാ​ശ് ത​മ്പി, അ​ഡ്വ. ബി​ജു, സെ​റീ​ന ‌എ​ന്നി​വ​രെ​യാ​ണ് ചോ​ദ്യം ചെ​യ്ത​ത്. സി​ബി​ഐ​യു​ടെ കൊ​ച്ചി യൂ​ണി​റ്റി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ‌ പൂ​ജ​പ്പ​ര സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ എ​ത്തി​യാ​ണ് ചോ​ദ്യം ചെ​യ്യ​ൽ ന​ട​ത്തി​യ​ത്. കേ​സി​ൽ ഒ​ളി​വി​ലു​ള്ള ക​സ്റ്റം​സ് സൂ​പ്ര​ണ്ട് വി. ​രാ​ധാ​കൃ​ഷ്ണ​ന്‍റെ വീ​ട്ടി​ലെ​ത്തി സി​ബി​ഐ ചോ​ദ്യം ചെ​യ്യ​ലി​ന് നോ​ട്ടീ​സ് ന​ൽ​കി. ഒ​രാ​ഴ്ച​യ്ക്ക​കം ചോദ്യം ചെയ്യലിന് ഹാ​ജ​രാ​ക​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം. ഹാ​ജ​രാ​യി​ല്ലെ​ങ്കി​ൽ അ​റ​സ്റ്റ് വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ക്കാ​നും നീ​ക്ക​മു​ണ്ട്.

Read More

കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഒ​രു​മാ​സ​ത്തി​നി​ടെ പി​ടി​കൂ​ടി​യ​ത് അ​ഞ്ച​ര​ക്കോ​ടി​യു​ടെ സ്വ​ര്‍​ണം; 1.14 കോ​ടി മൂ​ല്യ​മു​ള്ള വി​ദേ​ശ ക​റ​ന്‍​സി​ക​ളും

നെ​ടു​മ്പാ​ശേ​രി: കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഒ​രു​മാ​സ​ത്തി​നി​ടെ എ​യ​ര്‍ ക​സ്റ്റം​സ് ഇ​ന്‍റ​ലി​ജ​ന്‍​സ് പി​ടി​കൂ​ടി​യ​ത് അ​ഞ്ച​ര​ക്കോ​ടി രൂ​പ​യു​ടെ സ്വ​ര്‍​ണം. 22 പേ​രാ​ണ് ഈ ​കാ​ല​യ​ള​വി​ൽ സ്വ​ർ​ണ​ക്ക​ട​ത്തി​നി​ടെ പി​ടി​യി​ലാ​യ​ത്. ഒ​രു കോ​ടി​യോ​ളം രൂ​പ​യു​ടെ വി​ദേ​ശ ക​റ​ന്‍​സി​യും ഈ ​കാ​ല​യ​ള​വി​ല്‍ പി​ടി​കൂ​ടി​യി​ട്ടു​ണ്ട്. സ്വ​ര്‍​ണം ഒ​ളി​പ്പി​ച്ചു ക​ട​ത്താ​ന്‍ അ​തി​നൂ​ത​ന മാ​ർ​ഗ​ങ്ങ​ളാ​ണ് ക​ള്ള​ക്ക​ട​ത്തു സം​ഘ​ങ്ങ​ള്‍ സ്വീ​ക​രി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​യ​തോ​ടെ സ്വ​ർ​ണം ക​ട​ത്ത​ൽ എ​ളു​പ്പ​മ​ല്ലെ​ന്ന സ്ഥി​തി​യാ​ണ് ഉ​ള്ള​ത്. ഒ​രു മാ​സ​ത്തി​നി​ടെ പി​ടി​യി​ലാ​യ 22 കേ​സു​ക​ളി​ലാ​യി 15.2 കി​ലോ സ്വ​ര്‍​ണ​മാ​ണ് നെ​ടു​മ്പാ​ശേ​രി​യി​ല്‍ മാ​ത്രം എ​യ​ര്‍ ക​സ്റ്റം​സ് വി​ഭാ​ഗം പി​ടി​കൂ​ടി​യ​ത്. മു​ൻ​കാ​ല​ങ്ങ​ളി​ലെ പോ​ലെ സ്വ​ർ​ണ​ക്ക​ട്ടി​യാ​ക്കി​യും ആ​ഭ​ര​ണ​ങ്ങ​ളാ​ക്കി​യും ക​ട​ത്തു​ന്ന രീ​തി​ക്ക് ഇ​പ്പോ​ൾ മാ​റ്റം വ​ന്നു. ദ്രാ​വ​ക രൂ​പ​ത്തി​ല്‍ പാ​യ്ക്ക​റ്റു​ക​ളി​ലാ​ക്കി​യാ​ണ് ഇ​പ്പോ​ള്‍ സ്വ​ർ​ണം ക​ട​ത്താ​ൻ ശ്ര​മി​ക്കു​ന്ന​ത്. പ​ല​പ്പോ​ഴും ശ​രീ​ര​ത്തോ​ട് ചേ​ര്‍​ന്ന് കെ​ട്ടി​യും കാ​ല്‍ പാ​ദ​ത്തി​ന​ടി​യി​ല്‍ ഒ​ട്ടി​ച്ച നി​ല​യി​ലു​മെ​ല്ലാം സ്വ​ര്‍​ണം ക​ട​ത്താ​ന്‍ ന​ട​ത്തി​യ ശ്ര​മ​ങ്ങ​ള്‍ ക​സ്റ്റം​സ് വി​ഫ​ല​മാ​ക്കി. വി​ദേ​ശ ക​റ​ന്‍​സി​യു​മാ​യി വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലെ​ത്തി​യ​വ​ര്‍​ക്കെ​തി​രേ 10…

Read More