വൈപ്പിൻ: ഫോർട്ട് കൊച്ചി – വൈപ്പിൻ റൂട്ടിൽ സർവീസ് നടത്തുന്ന റോ- റോ ജങ്കാർ നിയന്ത്രണം വിട്ട് കടലിലേക്ക് ഒഴുകി. ഇന്ന് രാവിലെ 8.30ഓടെയാണ് സംഭവം. എട്ടിന് ഫോർട്ട് വൈപ്പിനിൽ നിന്നും വൈപ്പിനിലെത്തിയ ജങ്കാറിന്റെ എൻജിൻ തകരാറിലായതിനെ തുടർന്ന് വാഹനങ്ങളെയും യാത്രക്കാരെയും ഇറക്കി ജെട്ടിയിൽ നിന്നും അഴിച്ച് മാറ്റുന്നതിനിടെ ശക്തമായ വേലിയിറക്കത്തിൽ പെട്ട് ജങ്കാർ കടലിലേക്ക് ഒഴുകുകയായിരുന്നുവെന്ന് ദൃസാക്ഷികൾ പറയുന്നു. അഴിമുഖത്ത് പടിഞ്ഞാറെ അറ്റത്തുള്ള ചീനവലയുടെ ഒപ്പം വരെ ഒഴുകിപ്പോയ ജങ്കാറിനെ സംഭവമറിഞ്ഞ് പിന്നാലെ പാഞ്ഞ മറൈൻ എൻഫോഴ്സ്മെന്റിന്റെ പട്രോളിംഗ് ബോട്ട് എത്തിയാണ് കരയിലെത്തിച്ചത്. ഈ സമയം കപ്പലുകളും മത്സ്യബന്ധന ബോട്ടുകളും അതുവഴി വരാതിരുന്നത് വൻ ദുരന്തം ഒഴിവാക്കി.
Read MoreCategory: Kochi
റോഡിൽവെള്ളം: ഒാട്ടത്തിനിടെ നിന്നുപോയ കെഎസ്ആർടിസി ബസിൽനിന്ന് 42 യാത്രക്കാരെ രക്ഷപ്പെടുത്തി
മൂവാറ്റുപുഴ: നിറയെ യാത്രക്കാരുമായി പോവുകയായിരുന്ന ദീർഘദൂര കെഎസ്ആർടിസി ബസ് റോഡിൽ വെള്ളം കയറിയതിനേത്തുടർന്ന് നിന്നുപോയി. അഗ്നിശമന സേനാംഗങ്ങളെത്തി 42 യാത്രക്കാരെയും രക്ഷപ്പെടുത്തി. ഇന്ന് പുലർച്ചെ നാലോടെ കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ കാരക്കുന്നത്തായിരുന്നു സംഭവം. തിരുവനന്തപുരത്ത് നിന്നും മാട്ടുപെട്ടിക്ക് പോകുന്ന കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റാണ് ഓട്ടത്തിനിടെ നിന്ന് പോയത്. റോഡിലെ വെള്ളത്തിലെ ആഴം അറിയാതെ മുന്നോട്ട് പോയതാണ് സംഭവത്തിന് കാരണമായത്. ബസിന്റെ പകുതിയോളം വെള്ളത്തിൽ മുങ്ങിയതോടെ എൻജിൻ നിന്നു പോകുകയായിരുന്നു. ഇതോടെ വെളിച്ചവും നിലച്ചതോടെ യാത്രക്കാർ ഭയവിഹ്വലരായി. തുടർന്ന് അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി മുഴുവൻ യാത്രക്കാരേയും രക്ഷപ്പെടുത്തി കെഎസ്ആർടിസി സ്റ്റാൻഡിൽ എത്തിക്കുകയായിരുന്നു. ദേശീയപാതയിൽ നിരവധി സ്ഥലങ്ങളിൽ റോഡുകളിൽ വെള്ളം കയറിയിട്ടുണ്ട്.
Read Moreജനറേറ്റർ പ്രവർത്തിക്കുന്നില്ല; പൂയംകുട്ടിയിൽ ബിഎസ്എൻഎൽ പരിധിക്ക് പുറത്ത്; പ്രതിഷേധവുമായി ഉപഭോക്താക്കൾ
കോതമംഗലം: പൂയംകുട്ടിയിൽ സ്ഥാപിച്ചിട്ടുള്ള ബിഎസ്എൻഎൽ ടവറിലെ ജനറേറ്റർ പ്രവർത്തിക്കാത്തത് ഉപഭോക്താക്കളെ വലയ്ക്കുന്നു. വനമേഖലയായ പൂയംകുട്ടി, മണികണ്ഠംചാൽ തുടങ്ങിയയിടങ്ങളിൽ മഴക്കാലമായതോടെ വൈദ്യുതി മുടങ്ങുന്നത് നിത്യസംഭവമായിരിക്കുകയാണ്. വൈദ്യുതി തടസം നേരിടുന്ന സാഹചര്യങ്ങളിൽ ടവറിന്റെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനായി സ്ഥാപിച്ച ജനറേറ്റർ പ്രവർത്തിക്കാത്തതു മൂലം നൂറുകണക്കിനു ഉപഭോക്താക്കളാണ് നട്ടം തിരിയുന്നത്. മറ്റു സ്വകാര്യ കന്പനികളെ അപേക്ഷിച്ച് കൂടുതൽ ഉപഭോക്താക്കളുള്ള ബിഎസ്എൻഎല്ലിനു കവറേജ് ലഭിക്കാത്തതു മേഖലയിൽ പ്രതിസന്ധി രൂക്ഷമാക്കുകയാണ്. പൂയംകുട്ടി തണ്ടിൽ സ്ഥാപിച്ചിട്ടുള്ള ടവറിലെ ജനറേറ്റർ തകരാറിലായതിനെത്തുടർന്ന് ആറു മാസം മുന്പ് സ്ഥാപിച്ച ജനറേറ്ററാണ് നിലവിൽ പ്രവർത്തിക്കാതായിട്ടുള്ളത്. ജനറേറ്റർ പ്രവർത്തിക്കാത്തത് വൻ പ്രതിഷേധത്തിനു കാരണമായിരുന്നു. ഇതേത്തുടർന്നാണ് പുതിയ ജനറേറ്റർ സ്ഥാപിച്ചത്. എന്നാൽ ദിവസങ്ങൾക്കുള്ളിൽ ഈ ജനറേറ്ററും പ്രവർത്തന രഹിതമാകുകയായിരുന്നു. ജനറേറ്ററിന്റെ തകരാർ പരിഹരിക്കുന്നതിനും മറ്റും അധികൃതർ നടപടി സ്വീകരിക്കാത്തതാണ് വീണ്ടും പ്രതിഷേധത്തിനു വഴിയൊരുക്കിയത്. വൈദ്യുതി നിലയ്ക്കുന്പോൾ സ്വയം പ്രവർത്തിക്കുന്ന വിധത്തിലുള്ള ഓട്ടോമാറ്റിക് സംവിധാനങ്ങളോടു കൂടിയ…
Read Moreകനത്ത മഴ തുടരുന്നു: ഒപ്പം ദുരിതവും; പൂയംകുട്ടി മേഖല വെള്ളപ്പൊക്ക ഭീതിയിൽ; ഭൂതത്താൻകെട്ട് ഡാമിന്റെ കൂടുതൽ ഷട്ടറുകൾ തുറന്നേക്കും
കൊച്ചി: ജില്ലയിൽ കനത്ത മഴ തുടരുന്നതിനിടെ ദുരിതവും വർധിക്കുന്നു. താഴ്ന്ന പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണി നേരിടുന്പോൾ പ്രധാന റോഡുകളിലും ഇടറോഡുകളിലും വെള്ളം കയറിയും മരങ്ങൾ വീണും ഗതാഗതം തടസപ്പെട്ടു. കോതമംഗലം പൂയംകുട്ടി മേഖല വെള്ളപ്പൊക്ക ഭീതിയിലാണ്. കൊച്ചി നഗരത്തിലെ വിവിധ ഇടറോഡുകളിൽ വെള്ളക്കെട്ട് രൂക്ഷമാണ്. പൊട്ടിപൊളിഞ്ഞ റോഡുകൾ ചെളിക്കുളമായതോടെ വാഹന, കാൽനട യാത്രപോലും ദുഷ്കരമായി. മണികണ്ഠംചാൽ ചപ്പാത്ത് വെള്ളത്തിൽ മഴ കനത്തതോടെ കോതമംഗലം മണികണ്ഠംചാൽ, കല്ലേലി മേട് കുടിയേറ്റ മേഖലകളും പത്തോളം ആദിവാസി കോളനികളും ഒറ്റപ്പെട്ടു. പൂയംകുട്ടി പുഴയിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതോടെ മണികണ്ഠംചാൽ ചപ്പാത്ത് വെള്ളത്തിനടിയിലായി. മണികണ്ഠംചാലിൽ താഴ്ന്ന പ്രദേശത്തെ റോഡ് വെള്ളത്തിൽ മൂടിയ നിലയിലാണ്. പ്രദേശത്തെ നാല് വീടുകളിലും മാർത്തോമ പള്ളിയിലും വെള്ളം കയറി. നിരവധി വീടുകൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. ബ്ലാവന പൂഞ്ഞാർ പടിയിൽ പ്രധാന റോഡിൽ വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. ബ്ലാവന…
Read Moreഉത്തരവിലെ അവ്യക്തത; ഭിന്നശേഷി വിദ്യാർഥികൾക്കു സ്കോളർഷിപ്പ് നിഷേധിക്കുന്നതായി മാതാപിതാക്കൾ
സിജോ പൈനാടത്ത് കൊച്ചി: ഭിന്നശേഷിയുള്ള വിദ്യാർഥികൾക്കു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നൽകുന്ന സ്കോളർഷിപ് സംബന്ധിച്ച സർക്കാർ ഉത്തരവിൽ അവ്യക്തത. ഇതുമൂലം സെറിബ്രൽ പാൾസി, ഓട്ടിസം എന്നീ വൈകല്യങ്ങളുള്ള വിദ്യാർഥികൾക്കു സ്കോളർഷിപ്പ് നിഷേധിക്കുന്നതായി രക്ഷിതാക്കൾ. മാനസിക വെല്ലുവിളികൾ നേരിടുന്ന വിദ്യാർഥികളുടെ ഗണത്തിൽ ഓട്ടിസം, സെറിബ്രൽ പാൾസി എന്നീ വൈകല്യങ്ങളെക്കുറിച്ചു പ്രത്യേക പരാമർശമില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണു ചില തദ്ദേശസ്ഥാപനങ്ങൾ സ്കോളർഷിപ് നിഷേധിക്കുന്നത്. സാമൂഹ്യ സുരക്ഷാമിഷന്റെ ചുമതലയുള്ള മന്ത്രാലയം നേരത്തെയിറക്കിയ ഉത്തരവിൽ മാനസിക വൈകല്യമുള്ളവർ എന്നതിനൊപ്പം ബുദ്ധിമാന്ദ്യം, ഓട്ടിസം, സെറിബ്രൽ പാൾസി എന്നിവയുള്ളവർ എന്നു പ്രത്യേകം ചേർത്തിരുന്നു. സർക്കാർ ഇറക്കിയ പുതിയ ഉത്തരവിൽ ഈ രോഗവസ്ഥകളെക്കുറിച്ചു പ്രത്യേക പരാമർശങ്ങളില്ലെന്ന കാരണമാണ്, ഇവർക്കു സ്കോളർഷിപ്പുകൾ നിഷേധിക്കാൻ തദ്ദേശ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നത്. ഉത്തരവ് തയാറാക്കിയതിലെ അപാകത നൂറുകണക്കിനു ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്കാണു തിരിച്ചടിയായത്. 2016ലെ ഉത്തരവുപ്രകാരം മാനസിക വൈകല്യമുള്ള വിദ്യാർഥികൾക്കു 28500 രൂപയാണു പ്രതിവർഷം…
Read Moreപീഡനക്കേസിൽ നിർഭയയിൽ പാർപ്പിച്ചിരുന്ന പതിനേഴുകാരി ഒളിച്ചോടി; എറണാകുളത്തു നിന്ന് പിടിയിലായി
കാഞ്ഞാർ: ആസാം സ്വദേശി ജോലി വാഗ്ദാനം ചെയ്ത് തൊടുപുഴയിലെത്തിച്ച് പീഡനത്തിന് വിധേയമാക്കിയ പ്രായപൂർത്തിയാകാത്ത ആസാം സ്വദേശിനിയായ പെണ്കുട്ടി ഇന്നലെ പുലർച്ചെ കുടയത്തൂർ നിർഭയയിൽ നിന്നും ഒളിച്ചോടി. ആസാം റുപ്പുകി പോലീസ് സ്റ്റേഷൻ പരിധിയിലെ ഷെഫീക്കുൾ ഇസ്ലാം(27) ആണ് പെണ്കുട്ടിയെ പീഡിപ്പിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്ഡ് ചെയ്തു. പെണ്കുട്ടിയെ കുടയത്തൂരിൽ പ്രവർത്തിക്കുന്ന നിർഭയയിലേക്ക് അയച്ചു. ഇന്നലെ പുലർച്ചെ നിർഭയയിലെ പിൻവശത്തെ വാതിലിന്റെ താഴ് പൊളിച്ചാണ് പെണ്കുട്ടി പുറത്ത് കടന്നത്. റോഡിലെത്തിയ പെണ്കുട്ടി ബസിൽ കയറി തൊടുപുഴയിലെത്തി എറണാകുളത്തിന് പോയി. വിവരമറിഞ്ഞ പോലീസ് എല്ലാ സ്റ്റേഷനിലേക്കും റെയിൽവേ സ്റ്റേഷനിലേക്കും വിവരം കൈമാറി. ഇന്നലെ ഉച്ചകഴിഞ്ഞ് എറണാകുളം റെയിൽവേ സ്റ്റേഷന്റെ സമീപത്തു നിന്നും കാഞ്ഞാർ പോലീസ് കുട്ടിയെ കണ്ടെത്തി. അതീവ സുരക്ഷ ആവശ്യമുള്ള ഷെൽട്ടർ ഹോമിൽ നിരുത്തരവാദപരമായാണ് അധികൃതർ പെരുമാറുന്നതെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്. സിഐ അനിൽകുമാർ, എസ്ഐ സിനോദ്, സിപിഒ മാരായ…
Read Moreമത്തി ലഭ്യതയിൽ കുറവ്; മത്സ്യബന്ധനത്തിൽ നിയന്ത്രണം വേണമെന്ന് വിദഗ്ധർ
കൊച്ചി: മത്തിയുടെ ലഭ്യത കുറയുന്ന സാഹചര്യങ്ങളിൽ മത്സ്യബന്ധനത്തിൽ നിയന്ത്രണമേർപ്പെടുത്തണമെന്ന് വിദഗ്ധർ. മത്തി കുറയുന്നതിന് പിന്നിലെ കാരണങ്ങൾ വിലയിരുത്തുന്നതിനായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) നടന്ന പാനൽ ചർച്ചയ്ക്കു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ. കടലിൽ മത്തിയുടെ ലഭ്യത കുറഞ്ഞ ഈ സമയത്ത് ഇവയെ പിടിക്കുന്നത് കൂടുതൽ തകർച്ചയിലേക്ക് നയിക്കും. കഴിഞ്ഞ വർഷം മുതൽ മത്തിയുടെ ലഭ്യത കുറഞ്ഞിട്ടുണ്ട്. ഇപ്പോഴും കാര്യമായ മാറ്റം വന്നിട്ടില്ല. എന്നാൽ കാലാവസ്ഥയും മറ്റു ഘടകങ്ങളും അനുകൂലമാകുന്നതോടെ മത്തി ലഭ്യത വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവർ പറഞ്ഞു. മത്തിയുടെ ലഭ്യതയിൽ തകർച്ച നേരിടുന്ന കാലയളവിൽ മത്സ്യബന്ധനം നടത്താവുന്ന അനുവദനീയമായ വലിപ്പം (എംഎൽഎസ്) പത്ത് സെന്റി മീറ്ററിൽ നിന്നും 15 സെന്റി മീറ്റർ ആയി ഉയർത്തണം. മത്തി കുറയുന്നത് എൽനിനോയെ തുടർന്നുണ്ടാകുന്ന പ്രതികൂല ഘടകങ്ങളും വളർച്ചാമുരടിപ്പ്, പ്രജനനത്തിലെ താളപ്പിഴ, മറ്റ് സ്ഥലങ്ങളിലേക്കുള്ള പാലായാനം, തുടർച്ചയായ അമിതമത്സ്യബന്ധനം…
Read Moreസ്വർണ വില കുതിക്കുന്നു; പവന് 27,200; ആശങ്കയോടെ ഉപയോക്താക്കൾ; വരും ദിവസങ്ങളിലും വില വർധനവിനു സാധ്യത
റോബിൻ ജോർജ് കൊച്ചി: സംസ്ഥാനത്ത് സ്വർണവില കുതിപ്പ് തുടരുന്നു. ഇന്നു ഗ്രാമിന് 50 രൂപ വർധിച്ച് പവൻ വില 27,200 രൂപയായി. കഴിഞ്ഞ രണ്ടിന് 26,000 രൂപ പിന്നിട്ട സ്വർണ വിലയാണു വെറും നാലു ദിവസത്തെ വ്യാപാരത്തിനിടെ 27,200 രൂപയിലെത്തി നിൽക്കുന്നത്. മൂന്നു വ്യാപാര ദിനത്തിനിടെമാത്രം ആയിരം രൂപയാണു പവനിലുണ്ടായ മാറ്റം. ആഗോള സാന്പത്തിക രംഗം 2020ൽ കൂടുതൽ വഷളാകുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിനെത്തുടർന്ന് ഓഹരികളിലും മറ്റും നിക്ഷേപിച്ചവർ നിക്ഷേപം പിൻവലിച്ച് സ്വർണത്തിൽ കൂടുതലായി നിക്ഷേപിക്കുന്നത് സ്വർണവില ഉയരാൻ കാരണമായിട്ടുണ്ട്. അന്താരാഷ്ട്ര തലത്തിൽ നിലനിൽക്കുന്ന സാന്പത്തിക അസ്ഥിരതകൾക്ക് ആക്കം കൂട്ടുന്ന വാർത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാരയുദ്ധം നിലനിൽക്കുന്നതും പശ്ചിമേഷ്യയിലെ യുദ്ധ സന്നാഹവുമെല്ലാം വിലവർധനയ്ക്ക് കാരണമാകുന്നു. കഴിഞ്ഞ രണ്ടിന് 26,040 രൂപയായിരുന്ന പവൻ വില മൂന്നിന് 26,200 രൂപയായി ഉയർന്നു. അഞ്ചിന് 26,600 രൂപയായി ഉയർന്ന സ്വർണ…
Read Moreടാങ്കർ ലോറി സമരം ആറാം ദിവസം; തൊഴിലാളികൾ എച്ച്പി കമ്പനി കവാടം ഉപരോധിച്ചു; എച്ച് പി പമ്പുകളെല്ലാം അടഞ്ഞനിലയിൽ
കൊച്ചി: ടാങ്കർ ലോറി സമരം ആറാം ദിവസത്തിലേക്കു കടന്നതോടെ തൊഴിലാളികൾ എച്ച്പി കന്പനി കവാടം ഉപരോധിച്ചു. സമരത്തിനു നേതൃത്വം നൽകുന്ന കേരള പെട്രോളിയം ഗ്യാസ് വർക്കേഴ്സ് യൂണിയൻ ഭാരവാഹികളുടെ നേതൃത്വത്തിൽ ഇന്നു രാവിലെ ഏഴ് മുതൽ എട്ടുവരെ ഒരു മണിക്കൂറാണ് ഇരുന്പനത്തെ എച്ച്പി കന്പനിയുടെ കവാടത്തിൽ ഉപരോധം സംഘടിപ്പിച്ചത്. ജനറൽ സെക്രട്ടറി പി.കെ. അനിൽകുമാർ ഉദ്ഘാടനം ചെയ്ത ഉപരോധത്തിൽ നിരവധി തൊഴിലാളികൾ പങ്കെടുത്തു. അതേസമയം, കന്പനി പോലീസ് സംരക്ഷണയിൽ ലോഡുകൾ കൊണ്ടുപോകുന്നുണ്ട്. ഇന്നലെ 40 ലോഡുകൾ ഇത്തരത്തിൽ കൊണ്ടുപോയി. 400 ഓളം ലോഡുകൾ പോകുന്ന സ്ഥാനത്താണ് 40 ലോഡുകൾ പോയിരിക്കുന്നത്. അതിനാൽ തന്നെ എച്ച്പി പന്പുകൾ പൂർണതോതിൽ പ്രവർത്തനക്ഷമമാകാനുള്ള സാഹചര്യം കുറവാണ്. സംസ്ഥാനത്തെ 90 ശതമാനം എച്ച്പി പന്പുകളും അടഞ്ഞുകിടക്കുന്ന സ്ഥിതിയാണുള്ളത്. എച്ച്പിയുടെ തുറന്നുപ്രവർത്തിക്കുന്ന പന്പുകളിൽ പ്രീമിയം പെട്രോൾ മാത്രമാണു സ്റ്റോക്കുള്ളത്. പ്രീമിയം തീരുന്ന മുറയ്ക്ക് ഈ…
Read Moreവൈദ്യുതാഘാതമേറ്റ് കാട്ടാന ചരിഞ്ഞു; തെങ്ങ് മറിച്ചിടാൻ ശ്രമിക്കുന്നതിനിടെ തുമ്പികൈ വൈദ്യുതി കമ്പിയിൽ മുട്ടിയായിരുന്നു മരണം
കോതമംഗലം: കുട്ടമ്പുഴ നൂറേക്കറിൽ ജനവാസ മേഖലയിലെ പുരയിടത്തിൽ വൈദ്യുതാഘാതമേറ്റ് ഒറ്റയാൻ ചരിഞ്ഞു.ഇന്ന് പുലർച്ചെ നൂറേക്കർ പാലക്കുന്നേൽ ലൈക്കിന്റെ പുരയിടത്തിൽ തെങ്ങ് മറിച്ചിടുന്നതിനിടെ വൈദ്യുത കമ്പിയിൽ ആനയുടെ തുമ്പിക്കൈ ഉടക്കുകയായിരുന്നു. പൂയംകുട്ടി കുട്ടമ്പുഴ, വടാട്ടുപാറ തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങളുടെ സ്ഥിരം ഭീഷണിയായിരുന്ന ഒറ്റയാനാണ് ചരിഞ്ഞതെന്ന് നാട്ടുകാർ പറഞ്ഞു. ആനയ്ക്ക് ഏകദേശം 15 വയസ് പ്രായം വരും. ചരിഞ്ഞ ആനയുടെ വലത്തെ ചെവിക്ക് നേരത്തെ തന്നെ മുറിവു പറ്റിയിട്ടുള്ളതാണ്. വനം വകുപ്പ് അധികാരികൾ സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു വരുന്നു.
Read More