കൊച്ചി: ബംഗളൂരു ആസ്ഥാനമായ ഓൾട്ടിഗ്രീൻ കന്പനി കൊച്ചിയിൽ ഉടൻ പുറത്തിറക്കുന്ന ഇലക്ട്രിക് ഓട്ടോറിക്ഷകൾക്കായി കൊച്ചി നഗരത്തിൽ 50 അതിവേഗ ചാർജിംഗ് പോയിന്റുകൾ സ്ഥാപിക്കും. റിക്ഷ ഉടമകൾക്ക് വീട്ടിൽ തന്നെ ചാർജ് ചെയ്യാനുള്ള സൗകര്യങ്ങളും ഒരുക്കും. വഴിയോര പലചരക്കു കടകൾ, ബേക്കറികൾ, പാർക്കിംഗ് സ്ഥലങ്ങൾ തുടങ്ങിയവ കേന്ദ്രീകരിച്ചാണ് ചാർജിംഗ് സ്റ്റേഷനുകൾ ഒരുക്കുന്നത്. മൂന്നു കിലോമീറ്റർ ചുറ്റളവിനുള്ളിൽ ഓരോ പാർക്കിംഗ് സ്റ്റേഷനുകൾ എന്നാണ് പദ്ധതിയിട്ടിരിക്കുന്നത്. ഈ പദ്ധതി ഒരുക്കുന്നവർക്കും കടക്കാർക്കും മറ്റൊരു വരുമാനം കൂടി ഇതിലൂടെ നേടാനാകും. ഒരു സമയത്ത് ഒരു വാഹനം പാർക്ക് ചെയ്യാനുള്ള സ്ഥലമാണ് വേണ്ടത്. വളരെ അനുകൂലമായ പ്രതികരണങ്ങൾ ഇവരിൽനിന്നു ലഭിച്ചതായും ബന്ധപ്പെട്ട അധികൃതരുമായി ചർച്ചകൾ നടത്തി ഉടൻ തന്നെ പദ്ധതി നടപ്പിൽ വരുത്തുമെന്നും ഓൾട്ടിഗ്രീൻ ഡയറക്ടർ അഭിജിത് സക്സേന അറിയിച്ചു. ഓൾട്ടിഗ്രീൻ ഓട്ടോറിക്ഷയിൽ ഘടിപ്പിച്ചിട്ടുള്ള ജിപിഎസ് ട്രാക്കിംഗ് സംവിധാനം വഴി ഏറ്റവും അടുത്തുള്ള ചാർജിംഗ്…
Read MoreCategory: Kochi
സൗമ്യമായ പ്രവർത്തിയിലൂടെ യാത്രക്കാരുടെ പ്രിയങ്കരനായ സുരേന്ദ്രന് യാത്രയയപ്പ് ഒരുക്കി സ്ഥിരം യാത്രക്കാരുടെ കൂട്ടായ്മ; മൂവാറ്റുപഴയിൽ നിന്നും എറണാകുളം വില്ലിംഗ്ടണ്‍ ഐലൻഡിലേക്കുള്ള സ്ഥിരം യാത്രക്കാരാണ് യാത്രയയപ്പ്ഒരുക്കിയത്
മൂവാറ്റുപുഴ: കെഎസ്ആർടിസി ജീവനക്കാരനു യാത്രക്കാർ നൽകിയ യാത്രയയപ്പ് ശ്രദ്ധേയമായി. മൂവാറ്റുപുഴ കെഎസ്ആർടിസി ഡിപ്പോയിൽനിന്നു വിരമിക്കുന്ന ഡ്രൈവർ ടി.എ. സുരേന്ദ്രനാണ് യാത്രക്കാർ ചേർന്നു യാത്രയയപ്പ് നൽകിയത്. 2000ത്തിൽ സർവീസിലെത്തിയ സുരേന്ദ്രൻ മൂവാറ്റുപുഴ ഡിപ്പോയിൽനിന്നു രാവിലെ 6.40ന് എറണാകുളം വില്ലിംഗ്ടണ്‍ ഐലൻഡിലേക്കു പുറപ്പെടുന്ന ബസാണ് ഓടിച്ചിരുന്നത്. സർവീസിൽനിന്നു വിരമിക്കുന്നവർക്ക് സംഘടനയുടെ ആഭിമുഖ്യത്തിൽ മാത്രമാണ് യാത്രയയപ്പ് നൽകാറുള്ളത്. എന്നാൽ സുരേന്ദ്രന്റെ സൗമ്യവും വിനീതവുമായ പ്രവർത്തനങ്ങളാണ് യാത്രയയപ്പ് നൽകുന്നതിനു യാത്രക്കാരെ പ്രേരിപ്പിച്ചത്. യാത്രക്കാർക്കായി വാട്ട്സ്ആപ്പ് ഗ്രൂപ്പ് തയാറാക്കി തൊടുപുഴ സ്വദേശിയായ സുരേഷാണ് യാത്രയയപ്പിനു നേതൃത്വം നൽകിത്. കൊച്ചിൻ മെഡിക്കൽ ട്രസ്റ്റ്, കൊച്ചിൻ ഷിപ്യാർഡ്, നേവൽ ബേസ് എന്നീ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരാണ് ബസിലെ സ്ഥിരം യാത്രക്കാർ.
Read Moreഓഷ്യാനിക് ബോട്ട് ദുരന്തത്തിനു നാളേക്ക് ഒരു വയസ്; മരിച്ച ഇതരസംസ്ഥാനക്കാരുടെ കുടുംബങ്ങൾക്ക് ഇതുവരെ നഷ്ടപരിഹാരം ലഭിച്ചില്ല
വൈപ്പിൻ: മുനന്പത്തുനിന്നും മത്സ്യബന്ധനത്തിനുപോയ ഓഷ്യാനിക് എന്ന മത്സ്യബന്ധനബോട്ട് ചാവക്കാട് പടിഞ്ഞാറ് കടലിൽ കപ്പലിടിച്ച് ഉണ്ടായ ദുരന്തത്തിനു നാളേക്ക് ഒരു വർഷം തികയുന്നു. 2018 ഓഗസ്റ്റ് ഏഴിനു പുലർച്ചെ മൂന്നോടെയായിരുന്നു അപകടം നടന്നത്. 14 തൊഴിലാളികളിൽ അഞ്ച് പേർ മരിക്കുകയും ഏഴുപേരെ കാണാതാകുകയും ചെയ്ത ദുരന്തത്തിൽ രക്ഷപ്പെട്ടത് രണ്ട് പേർ മാത്രമാണ്. ഷിപ്പിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ദേശശക്തി എന്ന കപ്പൽ ബോട്ട് ഇടിച്ച് തകർത്ത ശേഷം നിർത്താതെ പോകുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി പിളർന്ന് മുങ്ങിപ്പോയി. അഞ്ചുപേരുടെ മൃതദേഹങ്ങൾ പിന്നീട് തെരച്ചിലിൽ കണ്ടെത്തി. ഏഴുപേർ ഇനിയും കണ്ടെത്തിയിട്ടില്ല. മരിച്ചവരിൽ മാല്യങ്കര സ്വദേശി ഷിബു മാത്രമായിരുന്നു ഏക മലയാളി. ഇയാൾ മത്സ്യതൊഴിലാളി ക്ഷേമനിധി അംഗമായിരുന്നതിനാൽ കുടുംബത്തിനു സർക്കാർ സഹായം നൽകി. അതേ സമയം ബാക്കിയുള്ളവരെല്ലാം അന്യസംസ്ഥാന തൊഴിലാളികളായതിനാൽ ഇവർക്ക് സംസ്ഥാന സർക്കാർ സഹായങ്ങൾ നിഷേധിച്ചു. നിരാലംബരായ അന്യസംസ്ഥാന…
Read Moreടാങ്കർ ലോറി സമരം; എച്ച്പി പന്പുകളിൽ 90 ശതമാനവും അടച്ചു; ലഭിക്കുന്നത് പ്രീമിയം മാത്രം
കൊച്ചി: ടാങ്കർ ലോറി സമരത്തെത്തുടർന്ന് ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷന്റെ ഇരുന്പനം ഗോഡൗണിൽനിന്നുള്ള ചരക്കുനീക്കം നിലച്ചതിനാൽ സംസ്ഥാനത്തെ എച്ച്പി പന്പുകളിൽ 90 ശതമാനവും അടച്ചു. ഇന്ധനം ലഭിക്കാത്തിനെത്തുടർന്നാണു പന്പുകൾ അടച്ചത്. തുറന്നുപ്രവർത്തിക്കുന്ന പന്പുകളിലാകട്ടെ പ്രീമിയം പെട്രോൾ മാത്രമാണു സ്റ്റോക്കുള്ളത്. പ്രീമിയം തീരുന്നമുറയ്ക്ക് ഈ പന്പുകളും അടച്ചിടേണ്ട സ്ഥിതിവിശേഷമാകും ഉണ്ടാകുക. എച്ച്പിസിയും കോണ്ട്രാക്ടർമാരും തമ്മിലുള്ള കരാറിനെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്നു കരാർ ലോറി തൊഴിലാളികൾ കഴിഞ്ഞ വെള്ളിയാഴ്ച മുതലാണു സമരം ആരംഭിച്ചത്. സമരം ഇന്ന് അഞ്ചാം ദിവസത്തിലേക്ക് കടന്നതോടെയാണു പന്പുകൾ പൂർണമായും അടച്ചിടേണ്ട സ്ഥിതിയാണു സംജാതമായിട്ടുള്ളത്. ഇതിനിടെ, പോലീസ് അകന്പടിയോടെ ഇന്ധനം എത്തിക്കുന്നതിനുള്ള നീക്കങ്ങൾ ചില പന്പുടമകൾ നടത്തിയെങ്കിലും വിജയിച്ചില്ല. ടാങ്കർ തൊഴിലാളികളെ ചില സമരാനുകൂലികൾ തടയുന്നതായും പന്പുടമകൾ വ്യക്തമാക്കുന്നു. അതേസമയം, സമരം ശക്തമായി തുടരുമെന്നും നിലവിൽ പുതിയ ചർച്ചകൾ സംബന്ധിച്ച വിവരങ്ങൾ ലഭിച്ചിട്ടില്ലെന്ന് സമരാനുകൂലികളും വ്യക്തമാക്കുന്നു. സംസ്ഥാനത്തെ പന്പുകളിൽ 27 ശതമാനം…
Read Moreഎന്റെ പൊന്നേ…! കർക്കടകത്തിലും ഒരു രക്ഷയുമില്ല, ചിങ്ങമെത്തിയാൽ പിന്നെ പറയുകയും വേണ്ട; റെക്കോഡുകൾ ഭേദിച്ച് സ്വർണവില മുന്നോട്ട് തന്നെ
കൊച്ചി: സ്വർണ വില സർവകാല റിക്കാർഡിൽ. ഇന്ന് മാത്രം പവന് 280 രൂപയാണ് കൂടിയത്. 26,880 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 3,360 രൂപയാണ് വില. തിങ്കളാഴ്ച സ്വർണവില പവന് 400 രൂപ വർധിച്ചിരുന്നു. ഇന്നത്തെ വർധനവ് കൂടി കണക്കാക്കുമ്പോൾ ഓഗസ്റ്റ് മാസത്തിൽ മാത്രം പവന് 1,200 രൂപയാണ് വർധിച്ചത്. ആഗോള വിപണിയിലെ വില വർധനവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്.
Read Moreകൊച്ചി വിമാനത്താവളത്തില്‍ രണ്ടു കിലോ സ്വര്‍ണം പിടികൂടി: ആറു പേര് കസ്റ്റഡിയില്‍
നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്റ്സ് (ഡിആര്‍ഐ) വിഭാഗം രണ്ടു കിലോ സ്വര്‍ണം പിടികൂടി. ഒരു യാത്രക്കാരനും രണ്ട് വിമാനത്താവള ജീവനക്കാരും ഇടനിലക്കാരായ മൂന്നുപേരുമാണ് കസ്റ്റഡിയിലുള്ളത്. തിരുവനന്തപുരം സ്വദേശി നജീബ് ഇസ്മയിൽ, വിമാനത്താവളത്തില്‍ ഗ്രൗണ്ട് ഹാന്റിലംഗ് വിഭാഗം ഡ്രൈവര്‍മാരായ ടി.എൻ.മിഥുൻ, അമല്‍ ഭാസി, സ്വർണം വാങ്ങാനെത്തിയ ഇടനിലക്കാരായ അസീസ്, രാഹുൽ, ജയകൃഷ്ണൻ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. എമിറേറ്റ്സിന്റെ വിമാനത്തില്‍ ദുബായിയില്‍ നിന്ന് വന്ന നജീബ് ഇസ്മയില്‍ അരക്കിലോ വീതമുള്ള നാല് സ്വര്‍ണ ബിസ്ക്കറ്റുകളാണ് കൊണ്ടുവന്നത്. ഇയാള്‍ വിമാനത്തില്‍ നിന്നും ഇറങ്ങി എമിഗ്രേഷന്‍ കൗണ്ടറിന്റെ ഭാഗത്ത് വന്നപ്പോള്‍ സ്മോക്കിംഗ് മുറിയിലേക്ക് പ്രവേശിച്ചു. അവിടെ വച്ച് ഇയാളെ കാത്തുനിന്ന മിഥുനും അമല്‍ ഭാസിക്കും സ്വര്‍ണം കൈമാറുന്നതിനിടയിലാണ് ഡിആര്‍ഐ സംഘം ഇവരെ പിടികൂടിയത്. സ്വര്‍ണം കണ്ടുകെട്ടിയിട്ടുണ്ട്. കസ്റ്റഡിയിലെടുത്തവരെ വിശദമായി ചോദ്യം ചെയ്തതിൽനിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പുറത്തുകാത്തുനിന്ന ഇടനിലക്കാരെ…
Read Moreടാങ്കര്‍ ലോറി സമരം; ചരക്കുനീക്കം നിലച്ചു; എച്ച്പി പമ്പുകള്‍ കാലിയായിത്തുടങ്ങി
കൊച്ചി: ടാങ്കര്‍ ലോറി സമരത്തെ തുടര്‍ന്ന് ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്റെ ഇരുമ്പനം ഗോഡൗണില്‍ നിന്നുള്ള ചരക്കുനീക്കം നിലച്ചതിനാല്‍ സംസ്ഥാനത്തെ എച്ച്പി പമ്പുകള്‍ കാലിയായിത്തുടങ്ങി. എച്ച്പിസിയും കോണ്ട്രാക്ടര്മാരും തമ്മിലുള്ള കരാറിന്റെ അടിസ്ഥാനത്തിലുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് കരാര്‍ ലോറി തൊഴിലാളികള്‍ സമരം ആരംഭിച്ചത്. കണ്‍സോര്‍ഷ്യത്തില്‍ വരുന്ന ഡീലര്‍മാര്‍ക്ക് ക്യൂ ഒഴിവാക്കി പെട്രോള്‍ നിറച്ച് പോകാന്‍ സാധിക്കുന്ന വിധമാണ് കരാർ. ഈ സാഹചര്യത്തില്‍ കോണ്‍ട്രാക്ട് തൊഴിലാളികള്‍ക്ക് ലോഡ് കുറയുന്നതാണ് പ്രശ്നങ്ങള്‍ക്ക് കാരണം. മുന്‍പ് 520 ഡീലര്‍മാര്‍ക്കും കോണ്‍ട്രാക്ട് തൊഴിലാളികളുടെ വാഹനങ്ങളാണ് പെട്രോള്‍ വിതരണം ചെയ്തിരുന്നത്. ഇപ്രാവശ്യം മുതല്‍ 160 ഡീലര്‍മാര്‍ക്ക് കണ്‍സോര്‍ഷ്യം നേരിട്ട് വിതരണം ചെയ്യുന്ന സാഹചര്യമാണ് ഉള്ളത്. ഇത് കോണ്‍ട്രാക്ട് വിതരണക്കാരുടെ നിലനില്‍പ്പിനെ ബാധിക്കുന്ന വിധത്തിലായി. എഗ്രിമെന്റ് ചെയ്ത കോണ്‍ട്രാക്ട് വാഹനം ക്യൂവില്‍ നിന്നാല്‍ മാത്രമേ പെട്രോള്‍ അനുവദിക്കുകയുള്ളൂ. ഒരു ദിവസം കാത്ത് നിന്നാല്‍ മാത്രം ഒരു ലോഡ് ലഭിക്കുന്ന…
Read Moreഅപകട ഭീതിയിൽ മോറക്കാല ജംഗ്ഷൻ; റോഡിൽ സീബ്രലൈനോ വേഗനിയന്ത്രണ ബോർഡുകളോ ഇല്ല; ഭീതിയോടെ വിദ്യാർഥികൾ
കിഴക്കമ്പലം: റോഡിൽ വേഗനിയന്ത്രണ സംവിധാനങ്ങളില്ലാത്തതിനാൽ അപകട ഭീതിയിൽ പള്ളിക്കര മോറക്കാല ജംഗ്ഷൻ. മോറക്കാല സെന്റ് മേരീസ് ഹയർസെക്കൻഡറി സ്കൂളിനു മുന്നിലെ റോഡിൽ വിദ്യാർഥികളടക്കമുള്ളവർ ഭീതിയോടെയാണ് നിൽക്കുന്നത്. ടിപ്പറുകളും സ്വകാര്യ ബസുകളുമടക്കം നൂറു കണക്കിന് വാഹനങ്ങൾ ചീറിപ്പായുന്ന റോഡാണിത്. വിദ്യാർഥികൾക്ക് റോഡ് മുറിച്ച് കടക്കുന്നതിന് സീബ്രാലൈനുകളോ റോഡിൽ വാഹനങ്ങൾക്കായി വേഗത നിയന്ത്രണ ബോർഡുകളോ ഒന്നും തന്നെയില്ല. കൂടാതെ സ്കൂൾ സമയങ്ങളിലെങ്കിലും ട്രാഫിക് വാർഡന്റെ സേവനം വേണമെന്നും ആവശ്യം ഉയരുന്നുണ്ട്.
Read Moreഗതാഗത പരിഷ്ക്കരണത്തിൽ മൂക്കുകുത്തി മൂവാറ്റുപുഴ; ആവശ്യത്തിന് സിഗ്നൽ ബോർഡുകൾ ഇല്ലാത്തതും അധികാരികളുടെ അശ്രദ്ധക്കുറവും; കുരുക്കഴിയാത്ത മൂവാറ്റുപുഴയെക്കുറിച്ച് കച്ചവടക്കാർ പറയുന്നത്
മൂവാറ്റുപുഴ: നഗരത്തിൽ ഗതാഗത പരിഷ്കരണ സംവിധാനം താളംതെറ്റിയതോടെ നഗരത്തിലെത്തുന്ന ആയിരക്കണക്കിനു യാത്രക്കാർ വലയുന്നു. മൂവാറ്റുപുഴ മാർക്കറ്റ്, നെഹ്റു പാർക്ക്, അരമന ജംഗ്ഷൻ തുടങ്ങിയിടങ്ങളിലാണ് പ്രശ്നം കൂടുതൽ സങ്കീർണം. കൊച്ചി-ധനുഷ് കോടി ദേശീയപാതയിൽ മൂവാറ്റുപുഴ മാർക്കറ്റ് ജംഗ്ഷനിൽ വണ്‍ വേ സംവിധാനം ഒരുക്കിയിട്ടുണ്ടെങ്കിലും കാര്യക്ഷമമല്ല. ബസ് ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ തിരിഞ്ഞുപോകണമെന്നു കാണിച്ച് ജംഗ്ഷനിൽ മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കുകയും ഗതാഗതം നിയന്ത്രിക്കുന്നതിനായി പോലീസിനെ നിയോഗിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും ഇവയൊന്നും നിലവിൽ ഫലം ചെയ്യാത്ത സാഹചര്യമാണ്. മൂവാറ്റുപുഴ നഗരത്തിലേക്കെത്തുന്ന വാഹനങ്ങൾക്കായി വണ്‍വേയായി മാർക്കറ്റിനു മറുവശത്തു കൂടി പ്രത്യേകം പാത ഒരുക്കിയിട്ടുണ്ട്. കാറുകളും മറ്റും നിയമം ലംഘിച്ചു തെറ്റായ ദിശയിൽ ഇവിടെ പ്രവേശിക്കുന്നതാണ് പലപ്പോഴും പ്രശ്നത്തിനു കാരണമാകുന്നത്. നഗരസഭ അധികാരികളുടെയും ട്രാഫിക് ഉദ്യോഗസ്ഥരുടെയും ആവശ്യമായ ശ്രദ്ധ പ്രശ്നത്തിലുണ്ടാകാത്തതു പ്രശ്നം രൂക്ഷമാക്കുന്നതായി നാട്ടുകാരും വ്യാപാരികളും ചൂണ്ടിക്കാട്ടുന്നു. സഹകരണ ആശുപത്രി, സൂപ്പർ മാർക്കറ്റ് തുടങ്ങിയയിടങ്ങളിലേക്കെത്തുന്നവർക്കു ഗതാഗതക്കുരുക്ക്…
Read Moreറിക്കാർഡുകൾ തിരുത്തി തിരുത്തി സ്വർണവില മുന്നേറുന്നു; ഗ്രാമിന് 20 രൂപ വർധിച്ച് പവന് 26,200 പിന്നിട്ടു
കൊച്ചി: സ്വർണവില വീണ്ടും റിക്കാർഡ് തിരുത്തി. ഗ്രാമിന് 20 രൂപയുടെ വർധനവ് രേഖപ്പെടുത്തി പവന് 26,200 രൂപയ്ക്കാണ് സംസ്ഥാനത്ത് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ 19 ന് രേഖപ്പെടുത്തിയ റിക്കാർഡാണ് തകർന്നത്. പവന് 26,120 രൂപയായിരുന്നു അന്ന് രേഖപ്പെടുത്തിയത്. ഈ മാസം ആദ്യ മൂന്നു ദിവസത്തിനിടെമാത്രം പവന് 520 രൂപയുടെയും ഗ്രാമിന് 65 രൂപയുടെയും വർധനവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ഒന്നിന് 3210 രൂപയായിരുന്നു ഗ്രാമിന്റെ വില. ഇന്നലെ രണ്ടു തവണയായി വില വർധിച്ച് 3255 രൂപയായി. ഇന്നാകട്ടെ വില വീണ്ടും വർധിച്ച് സർവകാല റിക്കാർഡായ ഗ്രാമിന് 3275 രൂപയിലേക്ക് കയറുകയായിരുന്നു.
Read More