മീന്‍ വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്! മ​ത്സ്യ​ത്തി​ൽ വ്യാ​പ​ക​മാ​യി രാ​സ​പ​ദാ​ർ​ഥ​ങ്ങ​ൾ ചേ​ർ​ക്കു​ന്നെ​ന്നു പ​രാ​തി; പരിശോധന കർശനമാക്കും

മൂ​വാ​റ്റു​പു​ഴ: മ​ത്സ്യ​ത്തി​ൽ വ്യാ​പ​ക​മാ​യി രാ​സ​പ​ദാ​ർ​ഥ​ങ്ങ​ൾ ചേ​ർ​ക്കു​ന്ന​താ​യി പ​രാ​തി ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ മൂ​വാ​റ്റു​പു​ഴ​യി​ലെ ചെ​റു​കി​ട മ​ത്സ്യ​വി​പ​ണ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. ട്രോ​ളിം​ഗ് നി​രോ​ധി​ച്ചി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഫോ​ർ​മാ​ലി​ൻ, അ​മോ​ണി​യ തു​ട​ങ്ങി​യ രാ​സ​വ​സ്തു​ക്ക​ൾ ചേ​ർ​ത്ത മ​ത്സ്യം വി​ൽ​ക്കു​ന്നു​ണ്ടെ​ന്ന പ​രാ​തി​യെ​ത്തു​ട​ർ​ന്നാ​ണ് ഓ​പ്പ​റേ​ഷ​ൻ സാ​ഗ​ർ റാ​ണി ര​ണ്ടി​ന്‍റെ ഭാ​ഗ​മാ​യി മ​ത്സ്യ​വി​പ​ണ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ക്വി​ക് ഡി​റ്റ​ക്ഷ​ൻ കി​റ്റ് ഉ​പ​യോ​ഗി​ച്ച് ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ രാ​സ​വ​സ്തു​ക്ക​ളു​ടെ സാ​ന്നി​ധ്യം ക​ണ്ടെ​ത്താ​നാ​യി​ല്ല. ഭ​ക്ഷ്യ​സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രാ​യ ബൈ​ജു പി. ​ജോ​സ​ഫ്, കെ. ​വൈ​ശാ​ഖ​ൻ, ഫി​ഷ​റീ​സ് ഉ​ദ്യോ​ഗ​സ്ഥ ദേ​വി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. മൂ​വാ​റ്റു​പു​ഴ ന​ഗ​ര​ത്തി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള മു​ഴു​വ​ൻ വി​ല്പ​ന കേ​ന്ദ്ര​ങ്ങ​ളി​ലും വ​രും ദി​വ​സ​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കാ​നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ തീ​രു​മാ​നം. ജി​ല്ല​യി​ലെ കി​ഴ​ക്ക​ൻ പ്ര​ദേ​ശ​ങ്ങ​ളി​ലും സ​മീ​പ ജി​ല്ല​ക​ളാ​യ ഇ​ടു​ക്കി, കോ​ട്ട​യം എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും ആ​വ​ശ്യ​മാ​യ മ​ത്സ്യം പേ​ഴ​യ്ക്കാ​പ്പി​ള്ളി​യി​ലെ മൊ​ത്ത​വി​പ​ണ​ന മാ​ർ​ക്ക​റ്റി​ൽ​നി​ന്നു​മാ​ണ് ചെ​റു​കി​ട വ്യാ​പാ​രി​ക​ൾ വാ​ങ്ങു​ന്ന​ത്. ഓ​ല​ക്കു​ടി, വ​റ്റ,…

Read More

ഗുണ്ടകള്‍ക്കുപോലും പേടിസ്വപ്‌നം! വിദേശ മലയാളിയെ തട്ടിക്കൊണ്ടുപോയി അരക്കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രതി ചെറിയപുള്ളിയല്ല

കൊ​ച്ചി: വി​ദേ​ശ മ​ല​യാ​ളി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ഭീ​ഷ​ണി​പ്പെ​ടു​ത്തി അ​ര​ക്കോ​ടി രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ പോ​ലീ​സ് പി​ടി​യി​ലാ​യ പ്ര​ധാ​ന പ്ര​തി​ക്കെ​തി​രേ എ​റ​ണാ​കു​ളം സൗ​ത്ത്, നോ​ർ​ത്ത് സ്റ്റേ​ഷ​നു​ക​ളി​ലും ക്രി​മി​ന​ൽ കേ​സു​ക​ൾ. ഗു​ണ്ട​ക​ൾ​ക്കു​പോ​ലും പേ​ടി​സ്വ​പ്ന​മാ​യി മാ​റി​യ പ്ര​തി​ക്കെ​തി​രേ ഗു​ണ്ട​ക​ളാ​യ മാ​ക്കാ​ൻ സ​ജീ​റി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​തി​നും തൊ​പ്പി ക​ണ്ണ​ൻ എ​ന്ന​യാ​ളെ ആ​ക്ര​മി​ച്ച​തി​നു​മാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​ത്. തെ​ക്ക​ൻ ജി​ല്ല​ക​ളി​ലെ കു​പ്ര​സി​ദ്ധ ഗു​ണ്ട എ​റ​ണാ​കു​ളം ഇ​രു​ന്പ​ന​ത്തു താ​മ​സി​ക്കു​ന്ന മ​രി​യ​ന​ന്ദ​ന​യി​ൽ ഷാ​രോ​ണി(29)​നെ തൃ​ശൂ​ർ റൂ​റ​ൽ എ​സ്പി വി​ജ​യ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​രി​ങ്ങാ​ല​ക്കു​ട ഡി​വൈ​എ​സ്പി ഫേ​മ​സ് വ​ർ​ഗീ​സ്, ഇ​ൻ​സ്പെ​ക്ട​ർ പി.​ആ​ർ. ബി​ജോ​യ് എ​ന്നി​വ​രു​ടെ സം​ഘ​മാ​ണ് പി​ടി​കൂ​ടി​യ​ത്. പി​ന്നീ​ട് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. എ​റ​ണാ​കു​ളം, ആ​ല​പ്പു​ഴ മേ​ഖ​ല​യി​ലെ ഗു​ണ്ടാ​നേ​താ​വും കൊ​ല​പാ​ത​കം, കൊ​ല​പാ​ത​ക​ശ്ര​മം എ​ന്നി​വ​യ​ട​ക്കം നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി​യാ​യ ഇ​യാ​ളെ ഏ​റെ ശ്ര​മ​ക​ര​മാ​യി ഇ​ട​പ്പ​ള്ളി​യി​ൽ​നി​ന്നു​മാ​ണു പി​ടി​കൂ​ടി​യ​ത്. മ​ഫ്തി​യി​ൽ ഇ​യാ​ളെ പി​ൻ​തു​ട​ർ​ന്ന പോ​ലീ​സ് സം​ഘം പ​ഴു​ത​ട​ച്ച നീ​ക്ക​ങ്ങ​ളി​ലൂ​ടെ ഇ​യാ​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. 2018…

Read More

ഓ​ണ്‍​ലൈ​ൻ ഭ​ക്ഷ​ണ വി​ത​ര​ണം മ​റ​യാ​ക്കി ല​ഹ​രി മ​രു​ന്ന് വി​ല്പ​ന; നാ​ലു മാ​സ​ത്തി​നി​ടെ പി​ടി​യി​ലാ​യ​ത് നാ​ലു പേ​ർ

കൊ​ച്ചി: ഓ​ണ്‍​ലൈ​ൻ ഭ​ക്ഷ​ണ വി​ത​ര​ണം മ​റ​യാ​ക്കി ല​ഹ​രി​മ​രു​ന്നു വി​ല്പ​ന ന​ട​ത്തു​ന്ന സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ക​ഴി​ഞ്ഞ നാ​ലു മാ​സ​ത്തി​നി​ടെ എ​ക്സൈ​സ് സം​ഘ​ത്തി​ന്‍റെ പി​ടി​യി​ലാ​യ​തു നാ​ലു പേ​ർ. ഭ​ക്ഷ​ണ വി​ത​ര​ണം മ​റ​യാ​ക്കി നി​ര​വ​ധി​പേ​ർ ഈ ​മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യ വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ നി​രീ​ക്ഷ​ണ​വും പ​രി​ശോ​ധ​ന​ക​ളും ക​ർ​ശ​ന​മാ​ക്കാ​ൻ അ​ധി​കൃ​ത​രും രം​ഗ​ത്തി​റ​ങ്ങി. പ​രി​ശോ​ധ​ന​ക​ൾ ക​ർ​ശ​ന​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​മു​ഖ ഓ​ണ്‍​ലൈ​ൻ ഭ​ക്ഷ​ണ വി​ത​ര​ണ ക​ന്പ​നി​ക​ളി​ൽ​നി​ന്നു ജീ​വ​ന​ക്കാ​രു​ടെ പേ​രു​വി​വ​ര​ങ്ങ​ളും വാ​ഹ​ന സം​ബ​ന്ധ​മാ​യ കാ​ര്യ​ങ്ങ​ളും എ​ക്സൈ​സ് വ​കു​പ്പ് ശേ​ഖ​രി​ക്കും. അ​ധി​കൃ​ത​രു​ടെ ക​ണ്ണു​വെ​ട്ടി​ച്ച് വ​ൻ​കി​ട ഫ്ളാ​റ്റു​ക​ളി​ലേ​ക്കും മാ​ളു​ക​ളി​ലേ​ക്കും ഭ​ക്ഷ​ണ​മെ​ന്ന വ്യാ​ജേ​ന ല​ഹ​രി​മ​രു​ന്നു​ക​ൾ എ​ത്തി​ക്കാ​ൻ ഡെ​ലി​വ​റി ജീ​വ​ന​ക്കാ​ർ​ക്ക് ക​ഴി​യു​ന്നു​ണ്ടെ​ന്നാ​ണ് എ​ക്സൈ​സ് വ​കു​പ്പി​ന്‍റെ ക​ണ്ടെ​ത്ത​ൽ. രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടെ ന​ട​ത്തു​ന്ന വാ​ഹ​ന പ​രി​ശോ​ധ​ന​ക​ളി​ൽ ഡെ​ലി​വ​റി ജീ​വ​ന​ക്കാ​രു​ടെ വാ​ഹ​ന​ങ്ങ​ളി​ൽ ക​ർ​ശ​ന പ​രി​ശോ​ധ​ന ന​ട​ത്തു​വാ​നും എ​ക്സൈ​സ് അ​ധി​കൃ​ത​ർ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ നാ​ലു മാ​സ​ത്തി​നി​ടെ പി​ടി​യി​ലാ​യ നാ​ലു​പേ​രി​ൽ​നി​ന്നാ​യി പ​ത്തു​ല​ക്ഷം വി​ല വ​രു​ന്ന ല​ഹ​രി​മ​രു​ന്നു​ക​ളാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. എം​ഡി​എം​എ, ഹാ​ഷി​ഷ് എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള​വ​യാ​ണ്…

Read More

ആശങ്കയൊഴിഞ്ഞു..! കോ​ത​മം​ഗ​ലം താ​ലൂ​ക്ക് ആ​ശു​പ​ത്രി കാ​ഷ്വാ​ലി​റ്റി അ​ട​ച്ചി​ട്ട സം​ഭ​വം; രോ​ഗി​ക്കു നി​പ്പ​യി​ല്ലെ​ന്നു സ്ഥി​രീ​ക​രി​ച്ചു

കോ​ത​മം​ഗ​ലം: നി​പ്പ രോ​ഗ​ബാ​ധ​യെ​ന്ന സം​ശ​യ​ത്തെ തു​ട​ർ​ന്നു കോ​ത​മം​ഗ​ലം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ കാ​ഷ്വാ​ലി​റ്റി അ​ട​ച്ചി​ട്ട സം​ഭ​വ​ത്തി​ൽ രോ​ഗി​ക്കു നി​പ്പ​യ​ല്ലെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ പ​തി​നൊ​ന്നോ​ടെ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ​നി ബാ​ധി​ത​നാ​യ യു​വാ​വ് ചി​കി​ത്സ​യ്ക്കെ​ത്തി​യ​പ്പോ​ഴാ​ണ് നി​പ്പ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ സം​ശ​യി​ക്ക​പ്പെ​ട്ട​ത്. തു​ട​ർ​ന്ന് മ​ണി​ക്കൂ​റു​ക​ളോ​ളം കാ​ഷ്വാ​ലി​റ്റി അ​ട​ച്ചി​ട്ടു. രോ​ഗി​യെ പ്ര​ത്യേ​ക മു​ൻ​ക​രു​ത​ൽ ക്ര​മീ​ക​ര​ണ​ങ്ങ​ളോ​ടെ വി​ദ​ഗ്ധ പ​രി​ശോ​ധ​ന​ക്കാ​യി ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലേ​ക്കു മാ​റ്റു​ക​യാ​യി​രു​ന്നു. പി​ണ്ടി​മ​ന പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലാ​ണ് ഇ​ന്ന​ലെ രാ​വി​ലെ പ​നി ബാ​ധി​ത​നാ​യ യു​വാ​വ് ആ​ദ്യം ചി​കി​ൽ​സ തേ​ടി​യെ​ത്തി​യ​ത്. ല​ക്ഷ​ണ​ങ്ങ​ളി​ൽ നി​പ്പ രോ​ഗം സം​ശ​യി​ച്ച് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ രോ​ഗി​യെ പ്ര​ത്യേ​ക മു​ൻ​ക​രു​ത​ൽ സം​വി​ധാ​നം ഒ​രു​ക്കി ആം​ബു​ല​ൻ​സി​ൽ ക​ള​മ​ശേ​രി മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി​യെ​ങ്കി​ലും നി​പ്പ​യ​ല്ലെ​ന്ന സൂ​ച​ന ഇ​ന്ന​ലെ ത​ന്നെ പു​റ​ത്തു​വ​ന്നി​രു​ന്നു. ഡെ​ങ്കി​പ്പനി​യാ​ണെ​ന്നു പി​ന്നീ​ട് സ്ഥി​രീ​ക​രി​ച്ച​താ​യാ​ണ് അ​റി​യു​ന്ന​ത്. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ട ഉ​ട​നെ നി​പ്പ​യാ​ണെ​ന്ന സം​ശ​യ​ത്തി​ല്‍ കോ​ത​മം​ഗ​ലം താ​ലൂ​ക്ക് ആ​ശു​പ​തി​യി​ല്‍ അ​ടി​യ​ന്തി​ര…

Read More

ത​പാ​ല്‍ വോ​ട്ട് ചെ​യ്യാ​നു​ള്ള വ്യ​വ​സ്ഥ​യി​ല്‍ മാ​റ്റം; മാ​ക്ട ഭ​ര​ണ​സ​മി​തി തെ​ര​ഞ്ഞെ​ടു​പ്പ്  കോ​ട​തി ത​ട​ഞ്ഞു

കൊ​ച്ചി: മ​ല​യാ​ള സി​നി ടെ​ക്‌​നി​ഷ്യ​ന്‍​സ് അ​സോ​സി​യേ​ഷ​ന്‍ (മാ​ക്ട) ഭ​ര​ണ​സ​മി​തി​യി​ലേ​ക്ക് 29ന് ​ന​ട​ത്താ​നി​രു​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് എ​റ​ണാ​കു​ളം ഒ​ന്നാം​ക്ലാ​സ് മു​ന്‍​സി​ഫ് കോ​ട​തി ത​ട​ഞ്ഞു. ത​പാ​ല്‍ വോ​ട്ട് ചെ​യ്യാ​നു​ള്ള വ്യ​വ​സ്ഥ​യി​ല്‍ മാ​റ്റം വ​രു​ത്തി​യ​തി​നെ​തി​രേ സെ​ക്ര​ട്ട​റി ഷാ​ജി പാ​ണ്ഡ​വ​ത്ത് ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ് ഉ​ത്ത​ര​വ്. മാ​ക്ട​യി​ല്‍ വോ​ട്ട​വ​കാ​ശ​മു​ള്ള അം​ഗ​ങ്ങ​ള്‍ ത​പാ​ല്‍ വോ​ട്ടി​നു​ള്ള അ​പേ​ക്ഷ തെ​ര​ഞ്ഞെ​ടു​പ്പി​ന് 20 ദി​വ​സം മു​മ്പ് ന​ല്‍​ക​ണ​മെ​ന്നാ​യി​രു​ന്നു വ്യ​വ​സ്ഥ. നി​ല​വി​ലെ ഭ​ര​ണ​സ​മി​തി ഈ ​സ​മ​യ​പ​രി​ധി 30 ദി​വ​സ​മാ​ക്കി നീ​ട്ടി. ജ​ന​റ​ല്‍ ബോ​ഡി​യു​ടെ അം​ഗീ​കാ​ര​മി​ല്ലാ​തെ​യാ​ണ് വ്യ​വ​സ്ഥ മാ​റ്റി​യ​തെ​ന്നു കാ​ണി​ച്ചാ​ണ് ഷാ​ജി പാ​ണ്ഡ​വ​ത്ത് ഹ​ര്‍​ജി ന​ല്‍​കി​യ​ത്. ഹ​ര്‍​ജി​യി​ലെ അ​ന്തി​മ വി​ധി​യ​നു​സ​രി​ച്ച് മാ​ത്ര​മേ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താ​വൂ എ​ന്നും ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു.

Read More

ബാ​ങ്ക് ജീ​വ​ന​ക്കാ​രു​ടെ ഭീ​ഷ​ണി; ഗ‌ൃ​ഹ​നാ​ഥ​ൻ കു​ഴ​ഞ്ഞുവീ​ണു മ​രി​ച്ചു‌; ആ​ഗോ​ള പ​രി​സ്ഥി​തി സം​ഘ​ട​നാ​യ ഗ്രീ​ൻ​പീ​സി​ന്‍റെ റി​വ​ർ കീ​പ്പ​റാ​യി​രു​ന്നു ജോസ്

ക​ള​മ​ശേ​രി: മ​ക​ന്‍റെ ഇ​രുച​ക്ര വാ​ഹ​ന​ത്തി​ന്‍റെ വാ​യ്പ കു​ടി​ശി​ക​യു​ടെ പേ​രി​ൽ ബാ​ങ്ക് ജീ​വ​ന​ക്കാ​ർ വീ​ട്ടി​ലെ​ത്തി ഭീ​ഷ​ണി​പ്പെ​ടു​ത്തിയതിനെ തുടർന്നു ഗൃ​ഹ​നാ​ഥ​ൻ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. ഏ​ലൂ​ർ ഫെ​റി റോ​ഡി​ൽ വ​ട​ശേ​രി വീ​ട്ടി​ൽ പ​രേ​ത​നാ​യ ജേ​ക്ക​ബി​ന്‍റെ മ​ക​ൻ ജോ​സ് (61) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന് രാ​വി​ലെ 7.30 ഒ​ടെ എ​ച്ച്ഡി​എ​ഫ്സി ബാ​ങ്കി​ലെ ജീ​വ​ന​ക്കാ​ർ ജോ​സി​ന്‍റെ വീ​ട്ടി​ലെ​ത്തി മ​ക​ന്‍റെ ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ന്‍റെ വാ​യ്പ​യു​ടെ ര​ണ്ട് മാ​സ ത​വ​ണ​ക​ൾ മു​ട​ങ്ങി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ർ​ക്ക​ങ്ങ​ൾ ഉ​ണ്ടാ​യി. ഇ​തി​നി​ട​യി​ൽ ത​ർ​ക്ക​ത്തി​ൽ ഇ​ട​പെ​ട്ട ജോ​സ് ത​ള​ർ​ന്ന് വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ മ​ഞ്ഞു​മ്മ​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചു. ആ​ഗോ​ള പ​രി​സ്ഥി​തി സം​ഘ​ട​നാ​യ ഗ്രീ​ൻ​പീ​സി​ന്‍റെ റി​വ​ർ കീ​പ്പ​റാ​യി​രു​ന്നു ജോ​സ്. പ​രി​സ്ഥി​തി​യു​മാ​യ് ബ​ന്ധ​പ്പെ​ട്ട് സം​സ്ഥാ​ന​ത്തെ ജ​യി​ലു​ക​ളി​ൽ ക്ലാ​സ് എ​ടു​ക്കു​ന്ന​യാ​ളാ​ണ് ജോ​സ്. ഭാ​ര്യ: ആ​ലീ​സ്, മ​ക്ക​ൾ: ജോ​യ​ൽ, ര​മ്യ. മ​രു​മ​ക​ൻ: കെ​ടി​സ​ൺ.

Read More

 കാത്തിരിപ്പു വെറുതേയായില്ല മ​ണ്‍​സൂ​ണ്‍ വലയിൽ കുടുക്കി; ല​ഹ​രി ഗു​ളി​ക​ക​ളു​മാ​യി പിടിയിലായത് വി​പ​ണ​ന മാ​ഫി​യ​യി​ലെ പ്ര​ധാ​ന ക​ണ്ണിയെന്ന് എക്സൈസ്

കൊ​ച്ചി: ല​ഹ​രി ഗു​ളി​ക​ക​ളു​മാ​യി എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി​യ യു​വാ​വ് മ​യ​ക്കു​മ​രു​ന്ന് വി​പ​ണ​ന മാ​ഫി​യ​യി​ലെ പ്ര​ധാ​ന ക​ണ്ണി​യെ​ന്ന് അ​ധി​കൃ​ത​ർ. നി​ര​വ​ധി അ​ടി​പി​ടി കേ​സു​ക​ളി​ൽ പ്ര​തി​യാ​യ ഇ​യാ​ൾ നാ​ളു​ക​ളാ​യി എ​ക്സൈ​സ് സം​ഘ​ത്തി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. എ​ട​ത്ത​ല കു​ഴി​വേ​ലി​പ്പ​ടി കു​ർ​ലാ​ട് വീ​ട്ടി​ൽ ചൂ​ണ്ട സു​നി എ​ന്ന​റി​യ​പ്പെ​ടു​ന്ന അ​നീ​ഷ് ത​ങ്ക​പ്പ​ൻ (30) നെ​യാ​ണ് ആ​ലു​വ റേ​ഞ്ച് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ടി.​കെ. ഗോ​പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഷാ​ഡോ സം​ഘം ല​ഹ​രി ഗു​ളി​ക​ക​ളു​മാ​യി അ​റ​സ്റ്റ് ചെ​യ്ത​ത്. മാ​ന​സി​ക​വി​ഭ്രാ​ന്തി നേ​രി​ടു​ന്ന​വ​ർ​ക്കു ന​ൽ​കു​ന്ന 60 നൈ​ട്രോ​സെ​പാം മ​യ​ക്കു​മ​രു​ന്ന് ഗു​ളി​ക​ളാ​ണ് ഇ​യാ​ളി​ൽ​നി​ന്ന് ക​ണ്ടെ​ടു​ത്ത​ത്. ഒ​ട്ടേ​റെ അ​ടി​പി​ടി​ക്കേ​സു​ക​ളി​ൽ പ്ര​തി​യാ​യ ഇ​യാ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും യു​വാ​ക്ക​ൾ​ക്കു​മി​ട​യി​ൽ ഏ​റെ നാ​ളു​ക​ളു​ക​ളാ​യി മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ​ന ന​ട​ത്തി​വ​ന്നി​രു​ന്നു​വെ​ങ്കി​ലും പി​ടി​യി​ലാ​കു​ന്ന​ത് ആ​ദ്യ​മാ​യാ​ണ്. പ്ര​തി​യി​ൽ​നി​ന്നു ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കൂ​ടു​ത​ൽ അ​റ​സ്റ്റ് ഉ​ട​ൻ ഉ​ണ്ടാ​കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. അ​ധ്യ​യ​ന​വ​ർ​ഷം ആ​രം​ഭി​ച്ച​തോ​ടെ ആ​ലു​വ​യി​ലെ മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യ​യു​ടെ വേ​ര​റു​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ കെ. ​ച​ന്ദ്ര​പാ​ല​ന്‍റെ…

Read More

വി​വാ​ഹ അ​ഭ്യ​ർ​ഥ​ന നി​ര​സി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് യു​വ​തി​ക്കെ​തി​രേ അ​ക്ര​മം;  മധ്യവയസ്കൻ പോലീസ് പിടിയിൽ

കൊ​ച്ചി: വി​വാ​ഹ അ​ഭ്യ​ർ​ഥ​ന നി​ര​സി​ച്ച​തി​ലു​ള്ള വി​രോ​ധം​മൂ​ലം പ​ച്ചാ​ളം സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യെ വ​ഴി​യി​ൽ ത​ട​ഞ്ഞു​നി​ർ​ത്തി അ​പ​മാ​നി​ക്കു​ക​യും ദേ​ഹോ​പ​ദ്ര​വം ഏ​ല്പി​ക്കു​ക​യും ചെ​യ്ത കേ​സി​ൽ പി​ടി​യി​ലാ​യ മ​ധ്യ​വ​യ​സ​ക​നെ റി​മാ​ൻ​ഡ് ചെ​യ്തു. എ​റ​ണാ​കു​ളം നോ​ർ​ത്ത് പോ​ലീ​സ് പി​ടി​കൂ​ടി​യ തൃ​പ്പൂ​ണി​ത്തു​റ സ്വ​ദേ​ശി ച​ന്ദ്ര​നെ (48) ആ​ണ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്ത​ത്. പ്ര​തി കൊ​ച്ചി കോ​ർ​പ​റേ​ഷ​നി​ലെ മാ​ലി​ന്യം ശേ​ഖ​രി​ക്കു​ന്ന തൊ​ഴി​ലാ​ളി​യാ​ണ്. ഇ​രു​പ​ത്തി​മൂ​ന്നു​കാ​രി​യാ​യ യു​വ​തി ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങും​വ​ഴി പ​ച്ചാ​ളം പാ​ല​ത്തി​ന​ടി​യി​ൽ കാ​ത്തു​നി​ന്ന ച​ന്ദ്ര​ൻ യു​വ​തി​യോ​ട് ത​ന്നെ വി​വാ​ഹം ക​ഴി​ക്ക​ണ​മെ​ന്ന് അ​ഭ്യ​ർ​ഥി​ച്ചു. പ​റ്റി​ല്ലെ​ന്ന് പ​റ​ഞ്ഞ​പ്പോ​ൾ യു​വ​തി​യെ ക​ട​ന്നു പി​ടി​ച്ച് അ​തി​ക്ര​മം ന​ട​ത്തു​ക​യാ​യി​രു​ന്നു. മൂ​ന്നു​വ​ർ​ഷം മു​ന്പാ​ണു ഇ​യാ​ൾ മാ​ലി​ന്യം ശേ​ഖ​രി​ക്കാ​നാ​യി യു​വ​തി​യു​ടെ വീ​ട്ടി​ലെ​ത്തി​യ​ത്. പി​ന്നീ​ട് പ്ര​തി താ​ൻ വി​വാ​ഹി​ത​ന​ല്ലെ​ന്നും ത​ന്നെ വി​വാ​ഹം ക​ഴി​ക്ക​ണ​മെ​ന്നും യു​വ​തി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. യു​വ​തി വി​വാ​ഹ അ​ഭ്യ​ർ​ഥ​ന നി​ര​സി​ക്കു​ക​യും വീ​ട്ടി​ൽ​നി​ന്നു മാ​ലി​ന്യം ശേ​ഖ​രി​ക്കു​ന്ന ജോ​ലി മ​റ്റൊ​രാ​ളെ ഏ​ൽ​പ്പി​ക്കു​ക​യും ചെ​യ്തു. സം​ഭ​വ​ത്തി​നു​ശേ​ഷം ഒ​ളി​വി​ൽ പോ​യ…

Read More

മ​ര​ത്തി​നു പോ​ടു​ണ്ടെ​ന്ന് ക​ണ്ടെ​ത്തിയാൽ.. മു​നമ്പം അ​ങ്ങാ​ടി​യി​ലെ വി​വാ​ദ ത​ണ​ൽ മ​രം ഫോ​റ​സ്റ്റ് അ​ധി​കൃ​ത​ർ പ​രി​ശോ​ധി​ക്കും

ചെ​റാ​യി: മു​ന​ന്പം അ​ങ്ങാ​ടി​യി​ൽ പൊ​തു സ്ഥ​ല​ത്ത് സ്ഥി​തി​ചെ​യ്യു​ന്ന ത​ണ​ൽ മ​രം മു​റി​ക്കു​ന്ന​ത് വി​വാ​ദ​മാ​യ​തോ​ടെ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​ന്ന് വൈ​കു​ന്നേ​രം സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തും. മ​ര​ത്തി​നു പോ​ടു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി നാ​ട്ടു​കാ​ർ​ക്ക് ഭീ​ഷ​ണി​യാ​ണെ​ന്ന് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ വി​ധി​യെ​ഴു​തി​യാ​ൽ മ​രം മു​റി​ക്കാ​നാ​ണ് പ​ഞ്ചാ​യ​ത്തി​ന്‍റെ നീ​ക്കം. പ​ഞ്ചാ​യ​ത്ത് അ​നു​വാ​ദം ന​ൽ​കി​യെ​ന്ന് പ​റ​ഞ്ഞ് സ​മീ​പ​ത്തെ സ്ഥാ​പ​ന​ത്തി​ന്‍റെ ഉ​ട​മ ഈ ​വ​ർ​ഷം ഫെ​ബ്രു​വ​രി​യി​ൽ മ​രം മു​റി​ക്കാ​ൻ ശി​ഖ​ര​ങ്ങ​ൾ വെ​ട്ടി​മാ​റ്റി​യി​രു​ന്നു. എ​ന്നാ​ൽ യാ​തൊ​രു കേ​ടു​പാ​ടു​മി​ല്ലാ​ത്ത ത​ണ​ൽ മ​രം സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ കെ​ട്ടി​ട​ത്തി​നു സൗ​ക​ര്യം ചെ​യ്യാ​ൻ മു​റി​ച്ചു മാ​റ്റു​ന്ന​തി​നെ​തി​രേ പ​ള്ളി​പ്പു​റം വി​ക​സ​ന ജ​ന​കീ​യ സ​മി​തി സം​ര​ക്ഷ​ണ സ​മി​തി രം​ഗ​ത്ത് വ​ന്ന​തോ​ടെ​യാ​ണ് വി​വാ​ദ​മാ​യ​ത്. ഇ​വ​ർ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്കും പോ​ലീ​സി​നും പ​രാ​തി ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന് പ​ഞ്ചാ​യ​ത്ത് ഇ​ട​പെ​ട്ട് ത​ട​യു​ക​യും സ​മി​തി​യെ ച​ർ​ച്ച​ക്ക് ക്ഷ​ണി​ക്കു​ക​യും ചെ​യ്ത​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി മ​ര​ത്തി​നു കേടു​ണ്ടെ​ങ്കി​ൽ മു​റി​ച്ച് മാ​റ്റു​മെ​ന്ന് പ​ഞ്ചാ​യ​ത്ത്…

Read More

വ്യാജ കു​റി​പ്പ​ടി ഉ​പ​യോ​ഗി​ച്ച് ല​ഹ​രി ഗു​ളി​ക​ക​ൾ വാ​ങ്ങി വി​ൽ​പ്പ​ന; യുവാവ് പി​ടി​യി​ൽ

കൊ​ച്ചി: മ​നോ​രോ​ഗ വി​ദ​ഗ്ധ​ന്‍റെ വ്യാ​ജ കു​റി​പ്പ​ടി ത​യ്യാ​റാ​ക്കി ആ​ശു​പ​ത്രി​ക​ളി​ൽ​നി​ന്നും മെ​ഡി​ക്ക​ൽ സ്റ്റോ​റു​ക​ളി​ൽ​നി​ന്നും മ​നോ​രോ​ഗി​ക​ൾ​ക്കു ന​ൽ​കു​ന്ന നൈ​ട്രോ​സെ​പാം ഉ​ൾ​പ്പെ​ടെ​യു​ള്ള ല​ഹ​രി ഗു​ളി​ക​ക​ൾ വാ​ങ്ങി വി​ൽ​പ്പ​ന ന​ട​ത്തു​ന്ന യു​വാ​വ് പോ​ലീ​സ് പി​ടി​യി​ൽ. വ​ടു​ത​ല സ്വ​ദേ​ശി ആ​ന്‍റ​ണി നി​ഖി​ൽ (25) ആ​ണ് എ​റ​ണാ​കു​ളം നോ​ർ​ത്ത് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച വൈ​കി​ട്ടാ​ണു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ന​ഗ​ര​ത്തി​ലെ പ്ര​മു​ഖ ആ​ശു​പ​ത്രി​യി​ൽ വ്യാ​ജ കു​റി​പ്പ​ടി​യു​മാ​യി മ​രു​ന്നു​ക​ൾ വാ​ങ്ങു​വാ​ൻ എ​ത്തി​യ നി​ഖി​ൽ ആ​ശു​പ​ത്രി ഫാ​ർ​മ​സി​യി​ലെ​ത്തി മ​രു​ന്നു​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. സം​ശ​യം തോ​ന്നി​യ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ വി​വ​ര​മ​റി​യി​ച്ച​ത​നു​സ​രി​ച്ച് സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് നി​ഖി​ലി​നെ ആ​ശു​പ​ത്ര​ിയി​ൽ​നി​ന്ന് അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. പ്ര​തി ഇ​ത്ത​ര​ത്തി​ൽ വ്യാ​ജ കു​റി​പ്പ​ടി ഉ​പ​യോ​ഗി​ച്ച് നി​ര​വ​ധി മെ​ഡി​ക്ക​ൽ സ്റ്റോ​റു​ക​ളി​ൽ​നി​ന്നും മ​രു​ന്നു​ക​ൾ വാ​ങ്ങി വി​ൽ​പ്പ​ന ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ക​ടു​ത്ത മ​നോ​രോ​ഗ​മു​ള്ള​വ​രു​ടെ ചി​കി​ത്സ​യ്ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന നൈ​ട്രോ​സെ​പാം യു​വാ​ക്ക​ളു​ടെ ഇ​ട​യി​ൽ ല​ഹ​രി​ക്കാ​യി ഉ​പ​യോ​ഗി​ക്കുന്നു​ണ്ട്. നോ​ർ​ത്ത് പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ സി​ബി ടോ​മി​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണം സ​ബ്…

Read More