കൊച്ചി: മഹാരാജാസ് കോളജില്‍ കുത്തേറ്റു വീണ എസ്എഫ്ഐ നേതാവ് അഭിമന്യുവിന്റെ ഒന്നാം ചരമ വാര്‍ഷികം ഇന്ന്. ഇതോടനുബന്ധിച്ച് എറണാകുളം മഹാരാജാസ് കോളജില്‍ നിര്‍മിച്ച സ്മാരകം ഇന്ന് അനാച്ഛാദനം ചെയ്യും. ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് കനത്ത പോലീസ് സുരക്ഷയിലാണ് പരിപാടികള്‍ നടക്കുക. എസ്എഫ്ഐയുടെ നേതൃത്വത്തില്‍ അനുസ്മരണ റാലി ഹൈക്കോടതി ജംഗ്ഷനില്‍ ആരംഭിച്ച് രാജേന്ദ്ര മൈതാനത്ത് അവസാനിക്കും. അതേസമയം സര്‍ക്കാര്‍ കോളജില്‍ ഭൂമി കൈയേറി സ്മാരകം നിര്‍മിച്ചതിനെതിരേ കെഎസ്യു ഉള്‍പ്പെടെയുള്ള സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. അഭിമന്യുവിന്റെ സ്മാരകം കോളജില്‍ സ്ഥാപിക്കുന്നത് ചോദ്യം ചെയ്ത് ബിഎ വിദ്യാര്‍ഥികളായ കെ.എം. അംജാദ്, കാര്‍മല്‍ ജോസ് എന്നിവര്‍ ഇന്നലെ ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയില്‍ ഇന്ന് നടക്കുന്ന സ്മാരക അനാച്ഛാദനം തടയണമെന്ന് ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല. കോളജില്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാവുന്നില്ലെന്ന് ജില്ലാ കളക്ടറും സിറ്റി പോലീസ് കമ്മീഷണറും ഉറപ്പാക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സംഘര്‍ഷ…
Read MoreCategory: Kochi
കളമശേരിയിൽ പ്രളയ ദുരിതാശ്വാസത്തിൽ വൻക്രമക്കേട്; അന്വേഷണം വേണമെന്ന ആവശ്യം ശക്തം
കളമശേരി: കളമശേരി നഗരസഭയിലെ പ്രളയ ദുരിതാശ്വാസ കണക്കെടുപ്പിലും തുക വിതരണത്തിലും വ്യാപക ക്രമക്കേടെന്ന് ആരോപണവുമായി എഐവൈഎഫ് റവന്യൂ മന്ത്രിയെ സമീപിക്കുന്നു. വേണ്ട തെളിവുകളോടെ ജില്ലാ കളക്ടർക്ക് പരാതി നൽകിയിട്ടും ഫലമില്ലാത്തതിനെ തുടർന്നാണ് റവന്യൂ മന്ത്രിയോട് അന്വേഷണം ആവശ്യപ്പെടുന്നത്. എഐവൈഎഫ് ജില്ലാ സമിതിയംഗം സക്കീർ ആഞ്ഞിലിമുട്ടിലാണ് പരാതി നൽകിയിരിക്കുന്നത്. അർഹരെ ഒഴിവാക്കി അനർഹർക്ക് തുക കൈമാറുന്നുവെന്നാണ് ആക്ഷേപം. ഇതിന് അടിസ്ഥാനമാക്കുന്ന വിവരങ്ങൾ വിദ്യാർഥികൾ സർവേ നടത്തി നൽകിയതാണ്. ഇവ ശരിയോ തെറ്റോയെന്ന് പരിശോധിക്കാതെയാണ് ഉദ്യോഗസ്ഥർ തുക വിതരണം നടന്നതെന്നും പരാതിയിൽ പറയുന്നു. തൃക്കാക്കര നോർത്ത് വില്ലേജ് പരിധിയിൽ തന്നെ കളമശേരി നഗരസഭ പ്രദേശത്തെ പ്രളയബാധിതരായ നിരവധി കുടുംബങ്ങൾക്ക് ന്യായമായും സർക്കാർ രണ്ടാം ഗഡുവായി നൽകേണ്ട തുക ഇനിയും കൊടുത്തിട്ടില്ല. എന്നാൽ പല സ്ഥലങ്ങളിലും യാതൊരു കേടുപാടുകളുമില്ലാത്ത വീടുകൾക്ക് ചില രാഷ്ടീയ ബന്ധങ്ങൾ ഉപയോഗപ്പെടുത്തി 70 ശതമാനം വരെ കേടുപാടുകളുണ്ടെന്ന്…
Read Moreട്രോളിംഗ് കാലത്തെ സൂപ്പർ സ്റ്റാർ..! കൊച്ചി അഴിമുഖത്തെ ചീനവലക്കാർക്ക് പല്ലിക്കോര ചാകര
വൈപ്പിൻ: കൊച്ചി അഴിമുഖത്തെ ചീനവലക്കാർക്ക് പല്ലിക്കോര ചാകര. കഴിഞ്ഞ ദിവസം വേലിയിറക്കത്തിനു വല വലിച്ച ചീനവലക്കാർക്കാണ് വല നിറയെ പല്ലിക്കോര മീൻ ലഭിച്ചത്. വലയിൽ അമിതമായി മത്സ്യം കയറിയതിനെത്തുടർന്ന് കോരിയെടുക്കാൻ വളരെ ബുദ്ധിമുട്ടായിരുന്നു. സാധാരണ ചീനവലയുടെ തട്ടിൽനിന്നു തന്നെ വല ഉയർത്തി ചെറിയ വട്ടവല ഉപയോഗിച്ചാണ് മത്സ്യം കോരിയെടുക്കാറ്. എന്നാൽ ഇന്നലെ പലരും അഴിയിൽ ഇറങ്ങിനിന്ന് തിരമാലകളോട് മല്ലടിച്ചാണ് മത്സ്യം കോരി കരയിലെ തട്ടിലെത്തിച്ചത്. മഴക്കാലത്ത് ഈ നാളുകളിൽ പല്ലിക്കോര സാധാരണ ലഭിക്കാറുള്ളതാണ്. എങ്കിലും കഴിഞ്ഞ ദിവസം പതിവിലും കൂടുതൽ മത്സ്യം ചീനവലക്കാർക്ക് ലഭിച്ചു. അധികം ഡിമാന്റ് ഇല്ലാത്ത മത്സ്യമാണ് പല്ലിക്കോര. എങ്കിലും മത്സ്യത്തിന്റെ ക്ഷാമം മൂലം താരതമ്യേന നല്ല വിലയും ലഭിച്ചു.
Read Moreകൊച്ചി ലഹരി ഹബ്ബ് ആകുന്നു; ഒരാഴ്ചയ്ക്കിടെ ഒരു ഡസൺ കേസുകൾ; ലഹരി ഉപയോഗത്തിൽ രാജ്യത്ത് മൂന്നാം സ്ഥാനമാണ് കൊച്ചിക്ക്
കൊച്ചി: അതിവേഗം വളരുന്ന കൊച്ചി, മയക്കുമരുന്ന്, ലഹരി വസ്തുക്കളുടെ ഉപയോഗത്തിലും വ്യാപനത്തിലും മറ്റ് നഗരങ്ങളെ പിന്നിലാക്കി മുന്നേറുകയാണ്.ലഹരി ഉപയോഗത്തിൽ രാജ്യത്ത് തന്നെ മൂന്നാം സ്ഥാനത്താണ് കൊച്ചി. കേരളത്തിലാകട്ടെ ഏറ്റവും അധികം ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നതും കൊച്ചിയിലാണ്. കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ ഒരു ഡസനോളം ലഹരിവേട്ടയാണ് കൊച്ചി സിറ്റി പോലീസിന്റെ പരിധിയിൽ നടന്നിട്ടുള്ളത്. മിക്കതിലും പിടിച്ചെടുത്തതാകട്ടെ ഹെറോയിൻ പോലുള്ള മാരകമായ ലഹരിവസ്തുക്കളും. കൊച്ചിയിൽ രഹസ്യമായി നടക്കുന്ന റേവ് പാർട്ടികളിലേക്ക് എത്തിക്കുന്ന മയക്കുമരുന്നുകളാണ് പിടിച്ചെടുത്തതിൽ അധികവും. ഇന്നലെ ലഹരി കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത മൂന്ന് പേരിൽ ഒരാൾ നഗരത്തിലേക്ക് ലഹരി വസ്തുക്കൾ എത്തിക്കുന്ന പ്രധാന കണ്ണികളിൽ ഒരാളാണ്. തപൻ ബർമൻ എന്ന 24 കാരൻ നോർത്ത് ഇന്ത്യയിൽ നിന്നും വൻ തോതിൽ മയക്കുമരുന്ന് എത്തിക്കുന്നതിലെ മുഖ്യ കണ്ണിയാണ്. മറ്റ് രണ്ട് കേസുകളിലായി നഗരത്തിൽ കഞ്ചാവ് വിൽപ്പന നടത്തുന്ന രണ്ട് പേരെ…
Read Moreവീഴ്ച്ച പറ്റി..! രാജ്കുമാറിനെ റിമാൻഡ് ചെയ്ത ഇടുക്കി മജിസ്ട്രേറ്റിനെതിരേ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്
കൊച്ചി: നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ ഇടുക്കി മജിസ്ട്രേറ്റിനെതിരേ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്. ഗുരുതരമായി പരിക്കേറ്റ രാജ്കുമാറിനെ റിമാൻഡ് ചെയ്തതിൽ വീഴ്ച്ച പറ്റിയിട്ടുണ്ടൊയെന്നു പരിശോധിക്കുന്നതിനാണ് അന്വേഷണം നടത്തുന്നത്. രാജ്കുമാറിന് കസ്റ്റഡിയിലിരിക്കെ ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ട്. ഇതിന്റെഅടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ ഇടപെടൽ.
Read Moreനാട്ടില്‍ ക്ലീന്‍ ഇമേജ് ! റോബിന്‍ഹുഡ് എന്ന സിനിമയിലെ പൃഥിരാജിനെ വെല്ലുന്ന വേഷം; യൂട്യൂബില്‍നിന്നു മോഷണം പഠിച്ചു, ലക്ഷ്യം ബൈക്കിന്റെ കടംവീട്ടല്‍
വൈപ്പിൻ: പുതുവൈപ്പിൽ ഇന്നലെ പുലർച്ചെ നടന്ന എടിഎം കവർച്ചാ ശ്രമത്തിനായി മോഷ്ടാവെത്തിയത് റോബിൻഹുഡ് എന്ന സിനിമയിൽ എടിഎമ്മിൽനിന്നു പണം അപഹരിക്കാനെത്തുന്ന നടൻ പൃഥിരാജിനെ വെല്ലുന്ന വേഷത്തിൽ. മുഖം ടവ്വൽകൊണ്ട് മുക്കാൽ ഭാഗവും മറച്ചു തല മുഴുവൻ മൂടി നിൽക്കുന്ന നീണ്ട തൊപ്പിയും ധരിച്ച് പുറകിൽ ഒരു ക്യാരി ബാഗും ഇട്ടാണ് ഇയാൾ കൗണ്ടറിൽ പ്രവേശിച്ചത്. കൈയിൽ കോടാലി ഉണ്ടായിരുന്നു. പ്രതി ഒന്നര ലക്ഷം രൂപയ്ക്കു വാങ്ങിയ ന്യൂ ജനറേഷൻ മോട്ടോർ ബൈക്കിന്റെ കടം വീട്ടാനാണ് മോഷണത്തിനു മുതിർന്നതെന്നു പോലീസ് പറഞ്ഞു. ഇതിനായി ന്യൂസ് ചാനലിൽ വന്നിട്ടുള്ള എടിഎം കൗണ്ടർ കവർച്ചകൾ യൂട്യൂബിൽ പലകുറി കണ്ട് പരിശീലനം നേടി. കൈകളിൽ ഗ്ലൗസ് ധരിച്ചിരുന്ന പ്രതി അതിന്മേൽ സെല്ലോടേപ്പ് ചുറ്റിയിരുന്നു. പുറമെ ധരിച്ചിരുന്ന ഓവർകോട്ടിനുള്ളിൽ എട്ടു ഷർട്ടുകളാണ് ധരിച്ചിരുന്നത്. പണമപഹരിച്ച് രക്ഷപ്പെട്ട് കഴിഞ്ഞാൽ കടന്നുപോകുന്ന മേഖലയിലെ സിസിടിവി കാമറ ദൃശ്യങ്ങൾ…
Read Moreപ്രളയാനന്തര പുനർനിർമ്മാണം: ധനസഹായ വിതരണവും വീടുകളുടെ നിർമാണവും ദിവസങ്ങൾക്കകം പൂർത്തിയാക്കും
കൊച്ചി: ജില്ലയിലെ പ്രളയാനന്തര പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ആദ്യ ഘട്ടത്തിലെ പൂർത്തിയാകുവാൻ ശേഷിക്കുന്ന ധനസഹായ വിതരണവും വീടുകളുടെ പുനർ നിർമാണവും ജൂലൈ 20 നകം പൂർത്തീകരിക്കുമെന്ന് ജില്ലാ കളക്ടർ എസ്. സുഹാസ്. ധനസഹായ വിതരണവുമായി ബന്ധപ്പെട്ട എല്ലാ നടപടികളും 20 നകം പൂർത്തീകരിക്കുന്നതിന് ഉദ്യോഗസ്ഥർക്ക് കർശന നിർദേശവും നൽകി. പ്രളയാനന്തര പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലാണു തീരുമാനം. നിർമാണം പൂർത്തിയാക്കിയ വിവിധ വീടുകൾ ജില്ലാ കളക്ടർ നേരിട്ട് പരിശോധിച്ചു. ജില്ലയിൽ ഇതുവരെ നടന്ന പുനർനിർമാണ പ്രവർത്തനങ്ങളുടെ പൂർണമായ വിവരങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കും. പ്രളയത്തിന്റെ അടിയന്തിര ധന സഹായമായ 10,000 രൂപ 1,79,879 പേരാണ് ജില്ലയിൽ കൈപ്പറ്റിയത്. ക്യാന്പുകളിൽനിന്നു പ്രളയശേഷം വീടുകളിലേയ്ക്കു മടങ്ങിയതും പ്രളയം ബാധിച്ചതുമായ കുടുംബങ്ങൾക്ക് ജില്ലയിൽനിന്ന് നൽകിയ റിലീഫ് കിറ്റുകളുടെ എണ്ണം 2,31,801 ആണ്. ഇത് കുടാതെ തുടർന്നും ജില്ലയിൽ എത്തിച്ചേർന്ന…
Read Moreകാഴ്ച വൈകല്യമുള്ളവരോട് അവഗണന മാത്രം; സെക്രട്ടറിയേറ്റ്പടിക്കൽ സമരത്തിനൊരുങ്ങി ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ്
കൊച്ചി: കേരളത്തിലെ കാഴ്ച വൈകല്യമുള്ളവരുടെ സംഘടനയായ ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ് സമരത്തിലേക്ക്. സംസ്ഥാന സർക്കാർ കാഴ്ചവൈകല്യമുള്ളവരോട് കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ച് ജൂലൈ ഒന്നിന് സംഘടനയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് മാർച്ചും ധർണയും സംഘടിപ്പിക്കുമെന്നു ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ധനമന്ത്രി ബജറ്റ് അവതരിപ്പിച്ച വേളയിൽ കാഴ്ചവൈകല്യമുള്ളവരുടെ പെൻഷൻ തുക വർധിപ്പിക്കുമെന്ന് ഉറപ്പ് നൽകിയിരുന്നു. എന്നാൽ 40 ശതമാനം കാഴ്ച വൈകല്യമുള്ളവർക്കാണ് സർക്കാർ പെൻഷൻ തുക വർധിപ്പിച്ചത്. 80 ശതമാനത്തിലേറെ വൈകല്യമുള്ളവർക്ക് ഈ വർധന നൽകിയില്ല. അതിനാൽ ക്ഷേമപെൻഷൻ 100 രൂപ വർധിപ്പിക്കണമെന്നും ഇപ്പോൾ നൽകിവരുന്ന ക്ഷേമപെൻഷൻ 5000 രൂപയായി വർധിപ്പിക്കണമെന്നും ഫെഡറേഷൻ ആവശ്യപ്പെടുന്നു. ഇതടക്കമുള്ള വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നിരവധി തവണ അധികൃതരെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. കാഴ്ചയില്ലാത്തവരുടെ ഇൻസൈറ്റ് പ്രോജക്ട് പുനരാരംഭിക്കുക, കാഴ്ചയില്ലാത്ത ലോട്ടറി വിൽപനക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളും ധർണയുടെ ഭാഗമായി ഉയർത്തിക്കാട്ടുമെന്നും അവർ പറഞ്ഞു.…
Read Moreജോലി ചെയ്യാൻ ആളില്ല..! ഉപഭോക്തൃ തർക്കപരിഹാര ഫോറങ്ങളിൽ പരാതികൾ കുന്നുകൂടുന്നു
റോബിൻ ജോർജ് കൊച്ചി: ഒഴിവുകളിൽ യഥാസമയം നിയമനം നടത്താത്തതിനെത്തുടർന്ന് ഉപഭോക്തൃ തർക്ക പരിഹാര ഫോറങ്ങളിൽ പരാതികൾ കുന്നുകൂടുന്നു. കഴിഞ്ഞ ഏപ്രിൽ വരെയുള്ള കണക്കുകൾ പ്രകാരം സംസ്ഥാന ഉപഭോക്തൃതർക്ക പരിഹാര കമ്മീഷനിൽ 789 പരാതികളിലും 2103 അപ്പീലുകളിലും തീർപ്പു കല്പിക്കാനുണ്ട്. വിവിധ ജില്ലാ ഉപഭോക്തൃ തർക്കപരിഹാര ഫോറങ്ങളിലെയും സ്ഥിതി വിഭിന്നമല്ല. തൃശൂർ ജില്ലയിലാണ് ഏറ്റവും കൂടുതൽ പരാതികൾ കെട്ടിക്കിടക്കുന്നത്. 2836 പരാതികളാണ് ഇവിടെ തീർപ്പാക്കാനുള്ളത്. തിരുവനന്തപുരം, എറണാകുളം ജില്ലകളാണു തൊട്ടുപിന്നിൽ. തിരുവനന്തപുരത്ത് 1558 പരാതികളിലും എറണാകുളത്ത് 1552 പരാതികളിലും തീർപ്പ് കല്പിക്കാനുണ്ട്. കൊല്ലം ജില്ലയിൽ 614 പരാതികളും പത്തനംതിട്ടയിൽ 207, ആലപ്പുഴയിൽ 461, കോട്ടയത്ത് 552 പരാതികൾ വീതവും കെട്ടിക്കിടക്കുന്നു. ഇടുക്കിയിൽ 362, പാലക്കാട് 314 മലപ്പുറത്ത് 474, കോഴിക്കോട് 981, വയനാട് 354, കണ്ണൂരിൽ 878, കാസർഗോഡ് 606 പരാതികളിലും തീർപ്പു കല്‍പിക്കാനുണ്ടെന്നും എറണാകുളം ഡിസ്ട്രിക്ട് കണ്‍സ്യൂമേഴ്സ്…
Read Moreമൂവാറ്റുപുഴയിൽ കേരള കോണ്‍ഗ്രസ് വിഭാഗങ്ങളുടെ വെവ്വേറെ യോഗം; നിയോജക മണ്ഡലം പ്രസിഡന്റിനെ പുറത്താക്കിയതായി ജോസ് കെ.മാണി വിഭാഗം
മൂവാറ്റുപുഴ: കേരള കോണ്‍ഗ്രസ്-എമ്മിലെ ഇരുവിഭാഗങ്ങൾ മൂവാറ്റുപുഴയിൽ പ്രത്യേകയോഗം ചേർന്നു. മൂവാറ്റുപുഴ നാസ് ഓഡിറ്റോറിയത്തിൽ ചേർന്ന ജോസ് കെ. മാണി വിഭാഗം നിയോജക മണ്ഡലം കമ്മിറ്റി യോഗം ജില്ലാ പ്രസിഡന്റ് ബാബു ജോസഫ് ഉദ്ഘാടനം ചെയ്തു. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്നു ചൂണ്ടിക്കാട്ടി നിയോജക മണ്ഡലം പ്രസിഡന്റ് എൻ.ജെ. ജോർജിനെ പാർട്ടിയിൽനിന്നു പുറത്താക്കി പുതിയ പ്രസിഡന്റായി ഷൈൻ ജേക്കബ് മഞ്ചുമലക്കുടിയെ തെരഞ്ഞെടുത്തു. നിയോജക മണ്ഡലത്തിലെ ഏഴു മണ്ഡലം പ്രസിഡന്റുമാരും 80 അംഗ നിയോജക മണ്ഡലം കമ്മിറ്റിയംഗങ്ങളിൽ 62 പേരും പങ്കെടുത്തതായി ഭാരവാഹികൾ അവകാശപ്പെട്ടു. ജില്ലാ സെക്രട്ടറി ഏബ്രഹാം പൊന്നുംപുരയിടം അധ്യക്ഷത വഹിച്ചു. യോഗത്തിൽ കെ.എം. മാണി അനുസ്മരണ സമ്മേളനവും നടന്നു. സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റിയംഗം ടോമി കെ. തോമസ്, ജോയി നടുക്കുടി, ടോമി ജോസഫ്, ബാബു മനയ്ക്കപ്പറന്പൻ, ബ്ലോക്ക് പഞ്ചായത്തംഗം ചിന്നമ്മ ഷൈൻ, ആയവന പഞ്ചായത്ത് വൈസ് പ്രസിഡന്റ്…
Read More