കൊച്ചി: മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് ബിജെപിയിൽ ചേർന്നേക്കുമെന്നു സൂചന. ബിജെപി, ആർഎസ്എസ് നേതാക്കളുമായി ജേക്കബ് തോമസ് ഡൽഹിയിൽ ചർച്ച നടത്തിയതോടെയാണ് അഭ്യൂഹങ്ങൾ ശക്തമായത്. ചർച്ച നടത്തിയതായി ജേക്കബ് തോമസ് സ്ഥിരീകരിച്ചെന്നു ചാനലുകൾ റിപ്പോർട്ട് ചെയ്യുന്നു. സീനിയർ ഐപിഎസ് ഉദ്യോഗസ്ഥനായ ജേക്കബ് തോമസ് 2017 ഡിസംബർ മുതൽ സസ്പെൻഷനിലാണ്. സർക്കാരിന്റെ അനുമതി വാങ്ങാതെ സർവീസ് സ്റ്റോറി എഴുതിയതിനെ തുടർന്നാണ് സസ്പെൻഷൻ. ജേക്കബ് തോമസിനെതിരെ ക്രിമിനൽ കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ലോക്സഭാ തെഞ്ഞെടുപ്പിൽ ചാലക്കുടി ലോക്സഭാ മണ്ഡലത്തിൽനിന്ന് മത്സരിക്കാൻ ജേക്കബ് തോമസ് തയാറെടുത്തിരുന്നു. എന്നാൽ, വിരമിക്കൽ പദ്ധതി പാളിയതോടെ മത്സരിക്കാൻ സാധിക്കാതെ പോയി.
Read MoreCategory: Kochi
പ്രതിദിനം മുപ്പതിനായിരത്തോളം യാത്രക്കാർ; ചെക്ക്-ഇൻ ചെയ്യാൻ മൂന്നു മണിക്കൂർ; നെടുമ്പാശേരിയിൽ സമയ പുനക്രമീകരണം
നെടുന്പാശേരി: കൊച്ചി വിമാനത്താവളത്തിൽ ചെക്ക്-ഇൻ സമയം മൂന്നു മണിക്കൂറാക്കി ഉയർത്തി. ആഭ്യന്തര യാത്രക്കാർക്കാണു സമയക്രമീകരണം ബാധകം. ചൊവ്വാഴ്ച മുതൽ വിമാന പുറപ്പെടൽ സമയത്തിനു മൂന്നു മണിക്കൂർ മുന്‍പ് ആഭ്യന്തര യാത്രക്കാർക്കു ചെക്ക് ഇൻ ചെയ്യാം. സുരക്ഷാ ക്രമീകരണങ്ങൾ, യാത്രക്കാരുടെ തിരക്ക് എന്നിവ കണക്കിലെടുത്താണു ചെക്ക്-ഇൻ സമയം വർധിപ്പിച്ചത്. നിലവിൽ ആഭ്യന്തര ചെക്ക്-ഇൻ കൗണ്ടറുകൾ വിമാന പുറപ്പെടൽ സമയത്തിനു രണ്ടു മണിക്കൂർ മുന്‍പാണു പ്രവർത്തനം ആരംഭിക്കുന്നത്. ഇതിലും നേരത്തെ എത്തുന്നവരെ സിഐഎസ്എഫ് ചെക്ക്-ഇൻ മേഖലയിലേക്കു കടത്തിവിടാറില്ല. തീവ്രവാദ ആക്രമണ ഭീഷണിയുള്ള പശ്ചാത്തലത്തിൽ ബ്യൂറോ ഓഫ് സിവിൽ ഏവിയേഷന്റെ നിർദേശപ്രകാരമാണു സുരക്ഷാ പരിശോധന അതീവ കർശനമാക്കിയത്. സുരക്ഷാ പരിശോധനയ്ക്കു കൂടുതൽ സമയമെടുക്കുന്നതിനാൽ സുരക്ഷാ പരിശോധനാ ഹാളിൽ വൻ തിരക്ക് ഇപ്പോൾ അനുഭവപ്പെടുന്നുണ്ട്. അവസാന നിമിഷം എത്തുന്നവർക്ക് ഗേറ്റുകളിലേക്ക് പ്രവേശിക്കാൻ കഴിയാത്ത സാഹചര്യം പലപ്പോഴുമുണ്ടാകാറുണ്ട്. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചാണു ചെക്ക്-ഇൻ കൗണ്ടറുകൾ നേരത്തെ…
Read Moreആശുപത്രിക്കിടക്കയിലും ടീച്ചർ ചോദിച്ചത് തന്റെ കുട്ടികൾ സുരക്ഷിതരല്ലേയെന്ന്; യോഗാദിനാചരണത്തിനു കുട്ടികളെ അണിനിരത്തുന്നതിനിടെ കാര്‍തട്ടി ഗുരുതപരിക്കേറ്റ രേവതി ടീച്ചറുടെ സംസ്കാരം ഇന്ന്
മൂവാറ്റുപുഴ: സ്കൂൾ മുറ്റത്തേക്കു കാർ പാഞ്ഞു കയറിയ സംഭവത്തിൽ വിദ്യാർഥികളെ രക്ഷിക്കുന്നതിനിടെ പരിക്കേറ്റു ചികിത്സയിലിരിക്കെ മരിച്ച അധ്യാപികയുടെ സംസ്കാരം ഇന്ന്. മൂവാറ്റുപുഴ കടാതി വിവേകാനന്ദ പബ്ലിക് സ്കൂളിലെ അധ്യാപികയും അരിക്കുഴ ചിറ്റൂർ പാലക്കാട്ടുപുത്തൻപുരയിൽ ദീപുവിന്റെ ഭാര്യയുമായ രേവതി (26)ആണു ചികിത്സയിലിരിക്കെ മരിച്ചത്. വൈകുന്നേരം നാലിന് വീട്ടുവളപ്പിലാണ് സംസ്കാരം. പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്കു വിട്ടുനൽകിയ മൃതദേഹം സ്കൂളിൽ പൊതുദർശനത്തിനുവച്ചശേഷമാണു വസതിയിലേക്ക് എത്തിച്ചത്. കഴിഞ്ഞ 21നു രാവിലെ ഒന്പതിനു സ്കൂൾ മുറ്റത്തു നടന്ന യോഗാദിനാചരണത്തിനു കുട്ടികളെ അണിനിരത്തുന്നതിനിടെയാണ് അപകടം സംഭവിച്ചത്. സ്കൂൾ അക്കാഡമിക് ഡയറക്ടറുടെ കാർ നിയന്ത്രണംവിട്ടു പാഞ്ഞു കയറുകയായിരുന്നു. അപകടത്തിൽ പത്തു വിദ്യാർഥികൾക്കു നിസാര പരിക്കേറ്റിരുന്നു. കാർ പാഞ്ഞുവരുന്നതു കണ്ടു വിദ്യാർഥികളെ രക്ഷിക്കുന്നതിനുള്ള ശ്രമത്തിനിടെ രേവതിയുടെ ദേഹത്താണ് ആദ്യം കാർ തട്ടിയത്. അധ്യാപികയെ വലിച്ചിഴച്ച് മുന്നോട്ടുനീങ്ങിയ കാർ കുട്ടികളെയും തട്ടിവീഴ്ത്തുകയായിരുന്നു. സമീപത്തു പാർക്കു ചെയ്തിരുന്ന സ്കൂൾ ബസിൽ ഇടിച്ചാണ് കാർ…
Read Moreരക്ഷിക്കേണ്ടവർ അധികൃതരുടെ രക്ഷയ്ക്കായി കാത്തിരിക്കുന്നു; വൈപ്പിനിലെ അഗ്നിരക്ഷാനിലയം തകർച്ചയിൽ
ഹരുണി സുരേഷ് വൈപ്പിൻ: അഞ്ചു സെന്റ് ഭൂമിയിൽ ഓടുമേഞ്ഞതും പാഴടഞ്ഞതുമായ കെട്ടിടത്തിലെ മൂന്ന് കുടുസുമുറിയും മുറ്റത്ത് രണ്ട് പന്തലും ഒരു തുക്കടാ ബോർഡും. ഇതാണ് കൊച്ചിനഗരത്തിന്റെ ഉപഗ്രഹനഗരമായി വളർന്നുകൊണ്ടിരിക്കുന്ന വൈപ്പിൻകരയിലെ ഏക അഗ്നിരക്ഷാനിലയം. എളങ്കുന്നപ്പുഴ പഞ്ചായത്താഫീസിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഈ സ്ഥാപനം കണ്ടാൽ ആളുകൾ തലയിൽ കൈവെച്ചുപോകും. കാരണം, ഇമ്മാതിരി ഒരു ഫയർ സ്റ്റേഷൻ ഒരുനാട്ടിലും കണ്ടിട്ടുണ്ടാവില്ല. ഇവിടത്തെ പരിമിതികളുടെ പട്ടികകൂടി പരിശോധിച്ചാൽ മൂക്കത്തും വിരൽവെക്കും. 25 പേർ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ ആവശ്യത്തിന ശുചിമുറി സൗകര്യമില്ല. തീരെ പരിമിതമായ സൗകര്യം മാത്രമായതിനാൽ പഞ്ചായത്താഫീസിലെ ശുചിമുറികളാണ് പലപ്പോഴും ഫയർമാൻമാർക്കും മറ്റും ആശ്രയം. അതേ പോലെ കുടിവെള്ള കണക്ഷൻ ഇതുവരെ ലഭിച്ചിട്ടില്ല. കെട്ടിടം സ്വന്തം പേരിലല്ലാത്തതിനാൽ കുടിവെള്ള കണക്ഷനു അപേക്ഷ വെച്ചിട്ട് അധികൃതർ നിരസിക്കുകയാണത്രേ. പിന്നെ വെള്ളകെട്ടിന്റെ കാര്യം പറയേ വേണ്ട. ഒരു മഴപെയ്താൽ മുറ്റം മുഴുവൻ…
Read Moreആരക്കുഴ വില്ലേജ് ഓഫീസിൽ പുതിയതിനായി പഴയമതിൽ പൊളിച്ചു; ഇപ്പോൾ പുതിയതും പഴയതുമില്ല; പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്
ആരക്കുഴ: പുനർനിർമിക്കാനായി പൊളിച്ചിട്ട ആരക്കുഴ വില്ലേജ് ഓഫീസിന്റെ മതിൽ നാളുകളേറെയായിട്ടും അതേപടി കിടക്കുന്നതിൽ പ്രതിഷേധമുയരുന്നു. കിഴക്കുവശത്തെ പഴയ മതിൽ പുതുക്കാനും മതിലില്ലാത്ത മറ്റു രണ്ടു ഭാഗങ്ങളിൽ പുതിയ മതിൽ പണിയാനും വേണ്ടിയാണു മതിൽ പൊളിച്ചത്. പുതിയ മതിൽ നിർമിക്കാൻ കരാറും നൽകിയിരുന്നു. എന്നാൽ കുറച്ചുഭാഗത്തു വാനം വെട്ടിയതല്ലാതെ പിന്നീടൊന്നും നടന്നില്ല. ചുറ്റുമതിൽ പൊളിച്ചിട്ടിരിക്കുന്നതു വില്ലേജ് ഓഫീസിന്റെ സുരക്ഷിതത്വത്തിനു ഭീഷണിയാണ്. രാത്രികാലങ്ങളിൽ സാമൂഹ്യവിരുദ്ധർ ഇവിടം സങ്കേതമായി ഉപയോഗിക്കുന്നതായും പരാതിയുണ്ട്. പൊളിച്ചിട്ടിരിക്കുന്ന ചുറ്റുമതിൽ എത്രയും വേഗം പുനഃസ്ഥാപിച്ചു വില്ലേജ് ഓഫീസ് സുരക്ഷിതമാക്കണമെന്ന് ആരക്കുഴ ജനകീയ സമിതി ആവശ്യപ്പെട്ടു. ഇപ്പോൾ ഒന്നുമില്ല
Read Moreമഞ്ചേശ്വരം കേസിന് സമാപനമാകുന്നു; സുരേന്ദ്രൻ ഹർജി പിൻവലിക്കുന്നതിൽ എതിർപ്പുണ്ടെങ്കിൽ അറിയിക്കണമെന്ന് ഹൈക്കോടതി
കൊച്ചി: മഞ്ചേശ്വരം തെരഞ്ഞെടുപ്പിൽ ക്രമക്കേടുണ്ടെന്ന ഹർജി പിൻവലിക്കാൻ അനുമതി തേടി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ നൽകിയ അപേക്ഷയിൽ ആർക്കെങ്കിലും എതിർപ്പുണ്ടെങ്കിൽ അറിയിക്കണമെന്ന് ഹൈക്കോടതി. എതിർപ്പുണ്ടെങ്കിൽ പതിനാല് ദിവസത്തിനുള്ളിൽ അറിയിക്കണമെന്നാണ് കോടതിയുടെ നിർദേശം. ആർക്കും എതിർപ്പില്ലെങ്കിൽ ജൂലൈ അഞ്ചാം തീയതി കേസ് അവസാനിപ്പിക്കുമെന്നും ഹൈക്കോടതി അറിയിച്ചു. അതേസമയം, കേസ് പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ പൂര്‍ത്തിയായാല്‍ സംസ്ഥാനത്തെ ആറു നിയമസഭാ മണ്ഡലങ്ങളിൽ മഞ്ചേശ്വരവും ഉപതെരഞ്ഞെടുപ്പിലേക്ക് കടക്കും. 2016 ലെ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരം നിയമസഭയില്‍ യുഡിഎഫിന്റെ പി .ബി. അബ്ദുൾ റസാഖിനോട് 89 വോട്ടുകൾക്കായിരുന്നു സുരേന്ദ്രൻ പരാജയപ്പെട്ടത്. സിപിഎമ്മും മുസ്ലീം ലീഗും ചേർന്ന് കള്ളവോട്ടും ക്രമക്കേടും നടത്തിയാണ് തന്നെ പരാജയപ്പെടുത്തിയത് എന്നായിരുന്നു കെ. സുരേന്ദ്രന്റെ ആരോപണം. ഫലം ചോദ്യം ചെയ്ത് സുരേന്ദ്രൻ നൽകിയ പരാതി ഹൈക്കോടതിയുടെ പരിഗണനയിൽ ഇരിക്കെയാണ് അബ്ദുൾ റസാഖ് അന്തരിച്ചത്.
Read Moreസർക്കാർ തങ്ങളെ മനഃപൂർവം ദ്രോഹിക്കുന്നു; അന്തർ സംസ്ഥാന ബസുകളുടെ അനിശ്ചിതകാല സമരം ആരംഭിച്ചു
കൊച്ചി: ബസ് വ്യവസായത്തെ തകര്‍ക്കുന്ന മോട്ടോര്‍ വാഹന വകുപ്പ് നടപടികളിൽ പ്രതിഷേധിച്ച് ഇന്റര്‍സ്റ്റേറ്റ് ബസ് ഓണേഴ്സ് അസോസിയേഷന് (ഐബിഒഎ) പ്രഖ്യാപിച്ച അന്തർ സംസ്ഥാന ബസ് സമരം ആരംഭിച്ചു. അന്തർ സംസ്ഥാന ബസ് സര്‍വീസുകള്‍ ഇന്നു മുതല്‍ അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവയ്ക്കുന്നുവെന്നാണ് അസോസിയേഷന് അറിയിച്ചിട്ടുള്ളത്. കല്ലട സംഭവത്തിന്റെ പേരിൽ സർക്കാർ തങ്ങളെ മനഃപൂർവം ദ്രോഹിക്കുന്നെന്നാരോപിച്ചാണ് നാനൂറോളം ബസുകൾ സർവീസ് നിർത്തിവച്ചത്. ഇതരസംസ്ഥാന ബസുകളുടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് കടിഞ്ഞാണിടുമെന്ന് സർക്കാർ തന്നെ പ്രഖ്യാപിച്ച ഘട്ടത്തിലാണ് അനിശ്ചിതകാല സമരവുമായി ബസുടമകളുടെ വരവ്. ഓപ്പറേഷൻ നൈറ്റ് റൈഡേഴ്സ് എന്ന പരിശോധന അവസാനിപ്പിക്കണമെന്നാണ് ഇവരുടെ ആവശ്യം. നാനൂറോളം ബസുകളാണു സമരത്തില്‍ പങ്കെടുക്കുന്നത്. അയൽസംസ്ഥാനങ്ങളിൽ പഠനത്തിനും ജോലിക്കുമായി പോകുന്നവരെ സമരം കാര്യമായി ബാധിക്കും. കെഎസ്ആർടിസി സർവീസും ദിവസങ്ങൾ കൂടുമ്പോഴുള്ള ട്രെയിൻ സർവീസും മാത്രമാകും ഇവരുടെ ആശ്രയം.
Read Moreബോട്ട് പെർമിറ്റ് ഫീസ് വർധന; ‘അടുത്തസീസണിനു മുമ്പായി പരിഹാരം കാണുമെന്ന് മന്ത്രിയുടെ ഉറപ്പ്
വൈപ്പിൻ: മത്സ്യബന്ധന ബോട്ടുകൾക്കുള്ള പെർമിറ്റ് ഫീസ് 5000ത്തിൽ നിന്ന് അരലക്ഷമാക്കി ഉയർത്തിയ നടപടിയുൾപ്പെടെ മത്സ്യബന്ധന ബോട്ടുടമകൾ പരാതിപ്പെട്ട പല കാര്യങ്ങളിലും അടുത്ത സീസണ് ആരംഭിക്കുന്നതിനു മുന്‍പ് പരിഹാരം കാണാമെന്ന് ഫിഷറീസ് വകുപ്പു മന്ത്രി ഉറപ്പ് നൽകിയതായി മുനന്പം യന്ത്രവൽകൃത മത്സ്യബന്ധന പ്രവർത്തകസംഘം അറിയിച്ചു. പരാതികളുമായി തിരുവനന്തപുരത്തെത്തിയ സംഘം ഭാരവാഹികൾ ഫിഷറീസ് മന്ത്രി ജെ മേഴ്സികുട്ടിയമ്മയുമായി കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ, എസ്. ശർമ എംഎൽഎ എന്നിവരുടെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിലാണ് ഈ ഉറപ്പ്. പുതിയ ബോട്ടുകൾക്കുള്ള പെർമിറ്റ് ജൂണ്‍ മാസത്തിൽ നൽകാമെന്ന മുൻ വാഗ്ദാനം ഇതു വരെ പാലിച്ചിട്ടില്ല. ഇക്കാര്യത്തിൽ അടിയന്തിര നടപടിവേണമെന്ന് സംഘം പ്രസിഡന്റ് സുധാസ് തായാട്ട് ചർച്ചയിൽ മന്ത്രിയോട് ആവശ്യപ്പെട്ടു. മുനന്പം ഫിഷിങ് ഹാർബറിൽ അടുത്തു മത്സ്യവില്പന നടത്തുന്ന ബോട്ടുകളെ ചെറുമീൻ പിടിക്കുന്നതിനും പെർമിറ്റില്ലാത്തതിനും കസ്റ്റഡിയിലെടുക്കുന്പോൾ മുനന്പത്ത് വച്ചുതന്നെ നടപടികൾ പൂർത്തിയാക്കണമെന്ന ആവശ്യം സംഘം…
Read Moreകൊച്ചി രാജ്യാന്തര വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്തു തുടരുന്നു; മിക്സിയുടെ കോയിലിനുള്ളിൽ ഉരുക്കിയ നിലയിൽ സ്വർണം
നെടുന്പാശേരി: വിവിധ കേസുകളിലായി കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ഇന്ന് 2086 ഗ്രാം സ്വർണം പിടികൂടി. മൂന്ന് യാത്രക്കാർ ഉൾപ്പെടെ അഞ്ചുപേരെ എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം കസ്റ്റഡിയിലെടുത്തു. ഖത്തറിൽനിന്നും വന്ന കോഴിക്കോട് പേരാന്പ്ര സ്വദേശിയിൽനിന്നും ഒരു കിലോഗ്രാം സ്വർണമാണ് പിടികൂടിയത്. ഈ സ്വർണം വാങ്ങികൊണ്ടുപോകാൻ പുറത്തു കാത്തുനിന്ന ആളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ദുബായിൽനിന്നുംവന്ന മലപ്പുറം സ്വദേശിയിൽനിന്ന് 336 ഗ്രാം സ്വർണവും പിടിച്ചു. മിക്സിയുടെ കോയിലിനുള്ളിൽ ഉരുക്കി ഒഴിച്ചാണു ഇയാൾ സ്വർണം കൊണ്ടുവന്നത്. ഇയാളെ കാത്തുനിന്ന തമിഴ്നാട് സ്വദേശിയെയും പിടികൂടിയിട്ടുണ്ട്. തമിഴ്നാട് സ്വദേശിയിൽനിന്നും 1.10 ലക്ഷം രൂപയും പിടിച്ചിട്ടുണ്ട്. മൂന്നാമത്തെ കേസിൽ പാലക്കാട് ചാലിശേരി സ്വദേശിയിൽനിന്നും 750 ഗ്രാം സ്വർണം പിടിച്ചു. കന്പി രൂപത്തിലാണു സ്വർണം കൊണ്ടുവന്നത്. ബഹ്റിൻനിന്നുമാണ് ഇയാൾ എത്തിയത്. 2086 ഗ്രാം സ്വർണത്തിനായി 65 ലക്ഷം രൂപ വിലവരും.
Read Moreഐസിയുവിലെ ലോക്കർ കുത്തിത്തുറന്ന് മോഷണം; പുതിയതായി ജോലിക്കെത്തിയ സെക്യൂരിറ്റിയും സുഹൃത്തും പോലീസ് പിടിയിൽ; ആശുപത്രിയിൽ നടന്ന സംഭവത്തെക്കുറിച്ച് പോലീസ് വിശദീകരിക്കുന്നതിങ്ങനെ…
കൊച്ചി: എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയിലെ ഐസിയുവിൽ നഴ്സുമാരുടെ വിശ്രമമുറിയിലെ ലോക്കർ കുത്തിത്തുറന്ന് രണ്ടു പവൻ വരുന്ന വളകൾ മോഷ്ടിച്ച സംഭവത്തിൽ പോലീസ് പിടിയിലായ പ്രതികളെ റിമാൻഡ് ചെയ്തു. എറണാകുളം നോർത്ത് പോലീസ് പിടികൂടിയ കളമശേരി എച്ച്എംടി ക്വാർട്ടേഴ്സിൽ താമസിക്കുന്ന മുഹമ്മദ് അൻസാർ (30), സഹായിയും ഓട്ടോ ഡ്രൈവറുമായ എളമക്കര പുതുക്കുളങ്ങര അരവിന്ദൻ (43) എന്നിവരെയാണു കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്. സംഭവത്തിൽ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യേണ്ടതില്ലെന്നും തെളിവെടുപ്പ് ഉൾപ്പെടെ പൂർത്തിയായതായും അധികൃതർ വ്യക്തമാക്കി. സ്വകാര്യ സെക്യൂരിറ്റി ഏജൻസിയിലെ ജീവനക്കാരനാണു അൻസാർ. കഴിഞ്ഞ 17നായിരുന്നു സംഭവം. ആശുപത്രിയിലെ സുരക്ഷാച്ചുമതല പുതിയ സെക്യൂരിറ്റി ഏജൻസിയെ ഏൽപ്പിച്ചിരുന്ന ദിവസമായതിനാൽ അൻസാർ അന്നാണ് ആശുപത്രിയിൽ ആദ്യമായി ജോലിക്ക് പ്രവേശിച്ചത്. നൈറ്റ് ഡ്യൂട്ടിയായിരുന്നതിനാൽ ഐസിയുവിന്റെ മുന്നിലെ സുരക്ഷാച്ചുമതല ആയിരുന്നു അൻസാറിന്. നഴ്സുമാർ ലോക്കർ തുറക്കുന്നതും അടയ്ക്കുന്നതും ഐസിയുവിന്റെ ചില്ലിനുള്ളിലൂടെ പ്രതി…
Read More