വൈപ്പിൻ: പള്ളിപ്പുറം പഞ്ചായത്തിന്റെ അധീനതയിലുള്ള മണൽ ഷട്ടറിൽനിന്നു പാസിൽ പറയുന്നതിലും കൂടുതൽ അളവിൽ മണൽ കടത്തിയ സംഭവത്തിൽ യാതൊരു പങ്കുമില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് പ്രതികരിച്ചു. പഞ്ചായത്തിന് മണൽ ഷട്ടർ നടത്താനുള്ള പ്രായോഗികമായ ബുദ്ധിമുട്ട് മനസിലാക്കി നിയമപരമായിത്തന്നെ ഇതൊരു സ്വകാര്യവ്യക്തിയെ ചുമതപ്പെടുത്തിയിരിക്കുകയാണെന്നാണ് പ്രസിഡന്റ് പറയുന്നത്. ഈ സാഹചര്യത്തിൽ അനധികൃതമായി അളവിൽ കൂടുതൽ മണൽ കടത്തിയതിന്റെ ഉത്തരവാദി ആരാണെന്ന കാര്യത്തിൽ പോലീസിന്റെ അന്വേഷണത്തിൽ അറിയാൻ കഴിയുമെന്നും പ്രസിഡന്റ് വ്യക്തമാക്കി. അതേസമയം സംഭവത്തിൽ പോർട്ടിനും പഞ്ചായത്തിനും തുല്യ ഉത്തരവാദിത്വമുണ്ടെന്നാണ് പോർട്ടുമായി ബന്ധപ്പെട്ടവർ പറയുന്നത്. മണൽ ഷട്ടർ നടത്താനുള്ള പെർമിറ്റ് പോർട്ട് നൽകുന്നത് പഞ്ചായത്ത് സെക്രട്ടറിയുടെ പേരിലാണ്. മണൽ ആവശ്യമുള്ളവർ ഓണ്‍ലൈൻവഴി അപേക്ഷ നൽകി പണമടച്ചാൽ പോർട്ട് പാസ് നൽകും. ഈ പാസ് മണൽ ഷട്ടറിൽ കാണിച്ചാൽ അതിൽ പറയുന്ന അളവിൽ മണൽ നൽകാൻ പഞ്ചായത്തിനാണ് ഉത്തരവാദിത്വം. പാസ് പരിശോധിച്ച് മണൽ കയറ്റുന്നത്…
Read MoreCategory: Kochi
തൊടുപുഴയിൽ ക്രൂരമർദനമേറ്റ ഏഴ് വയസുകാരന്റെ നില അതീവ ഗുരുതരം; തലച്ചോറിലേക്കുള്ള രക്തയോട്ടം നിലച്ച നിലയിലെന്ന് ഡോക്ടർമാർ
കൊച്ചി: തൊടുപുഴയ്ക്കു സമീപം കുമാരമംഗലത്ത് ക്രൂരമർദനമേറ്റ ഏഴ് വയസുകാരന്റെ നില അതീവ ഗുരുതരമായിതന്നെ തുടരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവൻ നിലനിർത്തിപ്പോരുന്ന കുട്ടിക്ക് ചികിത്സ തുടരുമെന്ന് ആശുപത്രി വൃത്തങ്ങൾ പറഞ്ഞു. കുട്ടി ന്യൂറോ ഐസിയുവിൽ വെന്റിലേറ്ററിൽതന്നെ തുടരുകയാണ്. ഡോക്ടർമാരടങ്ങുന്ന സംഘം മുഴുവൻ സമയവും ആരോഗ്യനില സംബന്ധിച്ച് വിലയിരുത്തലുകൾ നടത്തുന്നുണ്ട്. തലച്ചോറിലേക്കുള്ള രക്തയോട്ടം നിലച്ച നിലയിലാണെങ്കിലും മറ്റ് അവയവങ്ങൾ പ്രവർത്തിക്കുന്നതിനെത്തുടർന്നാണ് ചികിത്സ തുടരുന്നതെന്നും അധികൃതർ കൂട്ടിച്ചേർത്തു.
Read Moreആലുവയിൽ വൻ വ്യാജമദ്യ വേട്ട; നിറം ചേർത്ത ചാരായവും വാഷും പിടിച്ചെടുത്തു
കൊച്ചി: ആലുവയിൽ വൻ വ്യാജമദ്യ വേട്ട, 100 ലിറ്റർ നിറം ചേർത്ത ചാരായവും 100 ലിറ്റർ വാഷും പിടിച്ചെടുത്തു. ലോകസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച വൻതോതിൽ വ്യാജമദ്യം ഉത്പ്പാദിപ്പിക്കുവാൻ സാധ്യതയുണ്ടെന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ എറണാകുളം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് ആലുവ പുതിയിടം ഭാഗത്ത് നടത്തിയ റെയ്ഡിലാണ് വൻതോതിൽ വ്യാജമദ്യം പിടികൂടിയത്. വ്യാജമദ്യ നിർമാണം നടത്തിയ ആലുവ പുതിയിടം സ്വദേശി ഷാജനെ (40) അറസ്റ്റ് ചെയ്തു. പുതിയതടം കാഞ്ഞൂരിൽ ഷാജൻ നടത്തിയിരുന്ന സ്റ്റേഷനറി കടയുടെ മറവിലാണ് ചാരായം വിൽപ്പനയ്ക്കായി സൂക്ഷിച്ച് വച്ചിരുന്നത്. ഡ്രൈഡേ ആയതിനാൽ ഇന്നലെ മദ്യവിൽപ്പന ശാലകളൊന്നും തുറന്ന് പ്രവർത്തിച്ചിരുന്നില്ല. ഇത് കണക്കാക്കിയാണ് ഇയാൾ ഇത്രയധികം അളവിൽ ചാരായം സൂക്ഷിച്ചിരുന്നതെന്ന് അധികൃതർ പറഞ്ഞു. കൂടുതൽ ചാരായം നിർമിക്കാനായി സൂക്ഷിച്ചുവച്ചിരുന്ന 100 ലിറ്റർ വാഷും എക്സൈസ് സംഘം നടത്തിയ തുടർ പരിശോധയിൽ കടയിൽ നിന്നും പിടിച്ചെടുത്തു. വേഷ പ്രഛന്നരായി എത്തിയ ഷാഡോ…
Read Moreനടിയെ ആക്രമിച്ച സംഭവം; ആറാം പ്രതി ജാമ്യ അപേക്ഷയുമായി കോടതിയിൽ; വിചാരണ പുരോഗതി അറിയിക്കാൻ വിചാരണക്കോടതിക്കു നിർദേശം നൽകി ഹൈക്കോടതി
കൊച്ചി: യുവനടിയെ ആക്രമിച്ച് അശ്ലീല ദൃശ്യം പകർത്തിയ കേസിലെ വിചാരണ നടപടിയുടെ പുരോഗതി അറിയിക്കാൻ ഹൈക്കോടതി വിചാരണക്കോടതിക്കു നിർദേശം നൽകി. കേസിലെ ആറാം പ്രതി പ്രദീപ് നൽകിയ ജാമ്യാപേക്ഷയിലാണ് എറണാകുളം സിബിഐ കോടതിയോട് പുരോഗതി അറിയിക്കാൻ സിംഗിൾ ബെഞ്ച് നിർദേശിച്ചത്. മുഖ്യപ്രതി ദിലീപ് ജാമ്യം ലഭിച്ചു പുറത്താണെന്നും കേസിൽ പ്രതികളായ മറ്റു സാധാരണക്കാർ ജയിലിലാണെന്നും പ്രദീപിന്റെ അഭിഭാഷകൻ കോടതിയിൽ ബോധിപ്പിച്ചു. ദിലീപിനെപ്പോലെ സ്വാധീനമുള്ള വ്യക്തി പുറത്തുനിൽക്കുന്പോൾ സാക്ഷികൾ സ്വാധീനിക്കപ്പെടുന്നില്ലെങ്കിൽ സാധാരണക്കാരായ മറ്റു പ്രതികൾക്കു ജാമ്യം നൽകുന്നതിൽ അപാകതയില്ലെന്നും അഭിഭാഷകൻ വാദിച്ചു. അതേസമയം ആറു മാസത്തിനകം വിചാരണ പൂർത്തിയാക്കാൻ മറ്റൊരു സിംഗിൾബെഞ്ച് നേരത്തെ നിർദേശിച്ചിട്ടുണ്ടെന്നു സർക്കാർ ചൂണ്ടിക്കാട്ടി. തുടർന്നാണു വിചാരണയുടെ പുരോഗതി അറിയിക്കാൻ ഹൈക്കോടതി നിർദേശിച്ചത്. പ്രദീപിന്റെ ജാമ്യാപേക്ഷ അടുത്തയാഴ്ച വീണ്ടും പരിഗണിക്കും.
Read Moreമരട് സഹകരണ ബാങ്കിൽനിന്നു വ്യാജ നോട്ട്; പരാതി നൽകി വീട്ടമ്മ; ബാങ്ക് അധികൃതരുടെ മറുപടിയിങ്ങനെ…
മരട്: സർവീസ് സഹകരണ ബാങ്കിൽനിന്ന് ഇടപാടുകാരിക്ക് വ്യാജ നോട്ട് ലഭിച്ചതായി പരാതി. നെട്ടൂർ വെളീപറമ്പിൽ രാധാ ഗോപാലനാണ് (75) പരാതി ഉന്നയിച്ചത്. വിധവാ പെൻഷൻ തുക മരട് സർവീസ് സഹകരണ ബാങ്കിന്റെ നെട്ടൂർ ശാഖയിൽ സേവിംഗ്സ് ബാങ്ക് അക്കൗണ്ടിലാണ് നിക്ഷേപിച്ചുവരുന്നത്. കൊച്ചുമകൾക്ക് സ്വർണം വാങ്ങുന്നതിനായി 28ന് ബാങ്കിന്റെ നെട്ടൂർ ശാഖയിൽനിന്ന് 78000 രൂപ പിൻവലിച്ചിരുന്നു. ലഭിച്ച തുകയിൽ 14 രണ്ടായിരത്തിന്റെ നോട്ടുമുണ്ടായിരുന്നു. 29ന് കൊച്ചിയിലെ ഭീമാ ജ്വല്ലറിയിൽനിന്ന് ആഭരണങ്ങൾ വാങ്ങിയശേഷം തുക നൽകിയപ്പോൾ രണ്ടായിരത്തിന്റെ ഒരു നോട്ട് വ്യാജ നോട്ടാണെന്ന് പറഞ്ഞ് തിരികെ നൽകി. ജ്വലറിയിലെ നോട്ട് കൗണ്ടിംഗ് മെഷീനിലൂടെയാണിത് തിരിച്ചറിഞ്ഞത്. തുടർന്ന് 30ന് ഇടപാടുകാർ ബാങ്കിലെത്തി മാനേജരോട് വിവരം പറഞ്ഞ് നോട്ട് തിരികെ നൽകി. വ്യാജ നോട്ടാണെന്ന് തിരിച്ചറിഞ്ഞ ബാങ്ക് അധികൃതർ ആദ്യം മാറ്റി കൊടുക്കാമെന്ന് പറഞ്ഞെങ്കിലും പിന്നീട് പിന്മാറുകയായിരുന്നെന്നും ഇടപാടുകാരി പറയുന്നു. തുടർന്ന് ഇടപാടുകാരിയുടെ…
Read Moreപുല്ലും പായലും നിറഞ്ഞ് കടമ്പ്രയാർ ബോട്ടിംഗിനു വെല്ലുവിളി; അധികൃതരുടെ ഇടപെടൽ ഉണ്ടാകുന്നില്ലെന്ന് ആക്ഷേപം
കിഴക്കമ്പലം: കടമ്പ്രയാറിൽ പുൽക്കെട്ട് നിറഞ്ഞത് ബോട്ടിംഗിനു വീണ്ടും വെല്ലുവിളിയായി. പോളപ്പായലും വള്ളിപ്പായലും ഒപ്പം പുല്ലും നിറഞ്ഞതോടെ മനയ്ക്കക്കടവിൽ നിന്നുള്ള ബോട്ടിംഗിന് തടസം നേരിടുകയാണ്. പുല്ല് നിറഞ്ഞ് വലിയ കൂനയായി രൂപപ്പെട്ട നിലയിലാണ്. അടുത്തിടെ ലക്ഷങ്ങൾ ചെലവഴിച്ച് പോളപ്പായൽ നീക്കിയെങ്കിലും വീണ്ടും പായൽ നിറഞ്ഞ് നീരൊഴുക്ക് നിലച്ച നിലയിലാണ്. പായൽ നീക്കം ചെയ്യാനുള്ള സമയം കഴിഞ്ഞിട്ടും അധികൃതരുടെ ഇടപെടൽ ഉണ്ടാകുന്നില്ലെന്നാണ് ആരോപണം. നാടൻ മത്സ്യങ്ങളുടെ കലവറയായ കടമ്പ്രയാറിൽ പുല്ലും പായലും നിറഞ്ഞതോടെ വലയിറക്കാൻ സാധിക്കുന്നില്ലെന്ന് മീൻപിടുത്തക്കാർ പറഞ്ഞു. മലിനീകരണം മൂലം ശരീരത്തിൽ ചൊറിച്ചിൽ അനുവപ്പെടുന്നതായും മത്സ്യതൊഴിലാളികൾ പറഞ്ഞു. സമീപത്തെ സ്വകാര്യ സ്ഥാപനങ്ങളുടെ സഹായത്തോടെയാണ് പായൽ നീക്കം ചെയ്യുന്നത്. ഒരു കാലത്ത് നീരൊഴുക്ക് ശക്തമായി മത്സ്യസമ്പത്ത് നിറഞ്ഞിരുന്ന പുഴയുടെ പ്രതാപകാലം മങ്ങിയിരിക്കുകയാണ്. കടമ്പ്രയാറിന്റെ തീരത്തുള്ള വ്യവസായ സ്ഥാപനങ്ങളിൽനിന്നു രാസമാലിന്യം തള്ളൽ തുടരുകയാണ്. പള്ളിക്കര മനയ്ക്കക്കടവ് റോഡിൽനിന്നു ചാക്കുകളിലായാണ് മാലിന്യം തള്ളുന്നത്.
Read Moreതൊടുപുഴയിൽ ക്രൂരമര്‍ദനത്തിനിരയായ കുട്ടിയെ മുഖ്യമന്ത്രി സന്ദര്‍ശിച്ചു ;ആരോഗ്യനില ഗുരുതരമായി തുടരുന്നു
കൊച്ചി: അമ്മയുടെ സുഹൃത്തിന്റെ ക്രൂര മര്‍ദനത്തിനിരയായി കോലഞ്ചേരി മെഡിക്കല്‍ മിഷന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടിയെ മുഖ്യമന്ത്രി പിണറായി വിജയന് സന്ദര്‍ശിച്ചു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് കോലഞ്ചേരിയിലെത്തിയ മുഖ്യമന്ത്രി രാവിലെ 10 ഓടെയാണ് കുട്ടിയെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചത്. സംഭവം നിര്‍ഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. സര്‍ക്കാര്‍ ഇത് വളരെ ഗൗരവമായി തന്നെയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ഉച്ചക്കുശേഷം മുന്‍ കെപിസിസി പ്രസിഡന്റ് വി.എം.സുധീരന് കുട്ടിയെ സന്ദര്‍ശിക്കും.കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തന്നെ തുടരുകയാണ്.ഡോക്ടര്‍മാര്‍ ഇന്ന് രാവിലെയും കുട്ടിയെ സന്ദര്‍ശിച്ചു. ട്യൂബ് വഴി ദ്രവരൂപത്തിലുള്ള ഭക്ഷണം നല്കിത്തുടങ്ങിയെങ്കിലും മസ്തിഷ്കത്തിന്റെ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ച അവസ്ഥയിലാണ്. ശ്വാസകോശമടക്കമുള്ള ആന്തരീകാവയങ്ങള്‍ മര്‍ദനത്തില്‍ തകര്‍ന്നിട്ടുണ്ട്.കുട്ടിയുടെ തലച്ചോറിലേക്കുള്ള രക്തയോട്ടം 90 ശതമാനവും നിലച്ച അവസ്ഥയിലാണ്. വെന്റിലേറ്റര്‍ സഹായത്തോടെയാണ് കുട്ടിയുടെ ജീവന് നിലനിര്‍ത്തുന്നത്. നിലവിലുള്ള ചികിത്സ തന്നെ തുടരാനാണ് മെഡിക്കല്‍ സംഘത്തിന്റെ നിര്‍ദേശം.
Read Moreപിണറായി സ്റ്റാലിനെപ്പോലെ, മത വിശ്വാസങ്ങളെ തകർക്കുന്നുവെന്ന് കണ്ണന്താനം
എറണാകുളം: മുഖ്യമന്ത്രി പിണറായി വിജയൻ സ്റ്റാലിനെപ്പോലെയാണു പെരുമാറുന്നതെന്ന് എറണാകുളത്തെ ബിജെപി സ്ഥാനാർഥി കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം. അദ്ദേഹം മതത്തെ തകർക്കാൻ ശ്രമിക്കുകയാണെന്നും മാർക്സിസ്റ്റ് ചിന്തകളുടെ അടിസ്ഥാനം തന്നെ ഇതാണെന്നും കണ്ണന്താനം കുറ്റപ്പെടുത്തി. അയ്യപ്പൻ എല്ലാവരുടെയും ഇഷ്ട ദൈവമാണ്. ഞാൻ ക്രിസ്ത്യാനിയാണെങ്കിലും മൂന്നു തവണ ശബരിമലയിൽ പോയിട്ടുണ്ട്. മത വിശ്വാസങ്ങളെ തകർക്കാൻ കഴിയുമെന്നാണ് പിണറായി വിജയൻ കരുതുന്നത്. അദ്ദേഹത്തിന് അതിനു കഴിയില്ല. കേരളത്തിലെ ജനങ്ങൾ അതിന് അനുവദിക്കില്ല- കണ്ണന്താനം പറഞ്ഞു. എൽഡിഎഫും യുഡിഎഫും മാറിമാറി ഭരിച്ച് കേരളത്തെ നശിപ്പിച്ചു. ഇവിടുത്തെ വിദ്യാസന്പന്നരായ യുവാക്കൾക്ക് ജോലി തേടി വിദേശത്തേക്കു പോകേണ്ടിവരുന്നു. സാക്ഷരതയുടെയും ആരോഗ്യസംരക്ഷണത്തിന്റെയും കാര്യത്തിൽ കേരളം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു മുന്നിലാണെങ്കിൽ തന്നെയും, കേരളത്തിലെ യുവാക്കൾക്ക് അവസരമൊരുക്കാൻ സർക്കാരിനു കഴിയുന്നില്ലെന്നും കണ്ണന്താനം ആരോപിച്ചു. 60 വർഷത്തിനിടെ ഇന്ത്യ കാണാത്ത വികസനമാണ് മോദി സർക്കാർ ചെയ്തതെന്നും അദ്ദേഹത്തിനു കീഴിൽ ഇന്ത്യയിൽ 6.5…
Read Moreസഹപാഠി കണ്മുന്നില് മുങ്ങിമരിച്ചു; നിസഹായതോടെ നോക്കി നില്ക്കേണ്ടിവന്ന ബിരുദ വിദ്യാര്‍ഥികള്‍ പ്രായശ്ചിത്തം ചെയ്തത് പത്തുനാളുകൊണ്ട്
ആലുവ: പുഴയിൽ മുങ്ങിത്താഴുന്ന സഹപാഠിയെ നിസഹായതോടെ നോക്കി നിൽക്കേണ്ടിവന്ന ബിരുദ വിദ്യാർഥികൾ പ്രായശ്ചിത്തം ചെയ്തത് പത്തുനാളുകൊണ്ട് നീന്തൽ വശത്താക്കി പെരിയാർ നീന്തിക്കടന്ന്. ആലുവ യുസി കോളജിലെ ഒന്നാംവർഷ മലയാളം വിദ്യാർഥിനിയായിരുന്ന എടത്തല ചൂണ്ടി തെക്കേക്കര നഗറിൽ തയ്യാത്താഴത്ത് ശിവന്റെ മകൾ മിഥുന (21) യുടെ സ്മരണാർഥമാണ് സഹപാഠികളായ ഷൈനി തോമസ്, കെ. അഞ്ജു, ആർ. ദിവ്യ, ശ്രുതി ബാബു, കെ.എസ്. ഐശ്വര്യ, മെബിൻ സെബാസ്റ്റ്യൻ എന്നിവർ പെരിയാർ നീന്തിക്കടന്നത്. ഇന്നലെ രാവിലെയാണ് ആലുവ കൊട്ടാരക്കടവിൽനിന്നു മണപ്പുറത്തേക്കും തിരിച്ചും അഞ്ച് പെൺകുട്ടികളും ഒരു ആൺകുട്ടിയുമടങ്ങുന്ന സംഘം നീന്തിയത്. മിഥുന കഴിഞ്ഞ ഫെബ്രുവരി 11 ന് കോളജിന് സമീപമുള്ള കടവിൽ മുഖം കഴുകാൻ ഇറങ്ങിയപ്പോൾ മുങ്ങി മരിക്കുകയായിരുന്നു. കൂടെ സഹപാഠികൾ ഉണ്ടായിരുന്നെങ്കിലും നീന്തൽ അറിയാത്തതിനാൽ ആർക്കും രക്ഷപ്പെടുത്താനായില്ല. ഇതേത്തുടർന്നുണ്ടായ മനോവിഷമത്തിലാണ് കോളജിലെ കായികാധ്യാപിക ബിന്ദു മുൻകൈയെടുത്ത് കുട്ടികളെ നീന്തൽ പഠിപ്പിക്കുന്നതിന്…
Read Moreഇന്നസെന്റിന് 3.96 കോടി; പി. രാജീവിന് 16 ലക്ഷം ! ആസ്തി വെളിപ്പെടുത്തി സ്ഥാനാർഥികൾ
കൊച്ചി: ചാലക്കുടി മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ഇന്നസെന്റിന് 3.96 കോടിയുടെ സ്വത്ത്. ഭൂമി, വീട് എന്നീ സ്ഥാവര ആസ്തികളുടെ മൂല്യം 1,02,63,700 രൂപയും വാഹനം, സ്വർണം, ബാങ്ക് നിക്ഷേപങ്ങൾ എന്നീ ജംഗമ ആസ്തി ഇനത്തിൽ 2,93,76,262 രൂപയും വരും. നാമനിർദേശപത്രികക്കൊപ്പം സമർപ്പിച്ച ആസ്തി വിവരരേഖയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ഒരു ബെൻസ് കാറും രണ്ട് ഇന്നോവ കാറുകളുമുണ്ട്. ബെൻസ് കാർ 2016ൽ സെക്കൻഡ് ഹാൻഡായി വാങ്ങിയതാണ്. വില 18 ലക്ഷം രൂപ. 2016ൽ വാങ്ങിയ കെഎൽ 45 പി-2000 ഇന്നോവ കാറിന് 20 ലക്ഷവും 2017ൽ വാങ്ങിയ കെഎൽ 45 ജെ-8282 ഇന്നോവ കാറിന് 19.50 ലക്ഷം രൂപയുമാണ് വില. ഇരിങ്ങാലക്കുട ജിയോജിത് ഫിനാൻഷ്യൽ സർവീസസ് ലിമിറ്റിഡൽനിന്നെടുത്ത 2,89,166 രൂപയുടെ ഇൻഷ്വറൻസ് ഉണ്ട്. കാർ വാങ്ങുന്നതിന് ടൊയോട്ട ഫിനാൻഷ്യൽ സർവീസസിൽനിന്ന് 6,70,000 രൂപ വായ്പയെടുത്തിട്ടുണ്ട്. ഭാര്യ ആലീസിന് 63.89…
Read More