എ​റ​ണാ​കു​ളം ഗ​വൺമെന്‍റ് മെഡിക്കൽ കോളജിൽ വീണ്ടും മോഷണം;  ഇത്തവണ നഷ്ടമായത് 5500 പേപ്പർ ഷീറ്റുകൾ; മോ​ഷ​ണ വി​ദ​ഗ്ധ​നാ​യ ജീ​വ​ന​ക്കാ​ര​നെ​ക്കൊ​ണ്ട് പൊ​റു​തി​മു​ട്ടി അ​ധി​കൃ​ത​ർ

ക​ള​മ​ശേ​രി: എ​റ​ണാ​കു​ളം ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ മോ​ഷ​ണ വി​ദ​ഗ്ധ​നാ​യ ജീ​വ​ന​ക്കാ​ര​നെ​ക്കൊ​ണ്ട് പൊ​റു​തി​മു​ട്ടി അ​ധി​കൃ​ത​ർ. പ്രി​ന്‍റിം​ഗ്, ഫോ​ട്ടോ​സ്റ്റാ​റ്റ് എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി സൂ​ക്ഷി​ച്ചി​രു​ന്ന 11 പാ​ക്ക​റ്റ് പേ​പ്പ​റു​ക​ൾ മോ​ഷ​ണം പോ​യ​താ​ണ് പു​തി​യ സം​ഭ​വം. ഇ​വ സൂ​ക്ഷി​ച്ചി​രു​ന്ന മു​റി​യി​ൽ നി​ന്ന് സെ​ക്യൂ​രി​റ്റി​യു​ടെ സ​ഹാ​യ​ത്തോ​ടെ ക​ട​ത്തി​യ​താ​യാ​ണ് സൂ​ച​ന. 5500 എ 4 ​ഷീ​റ്റു​ക​ൾ അ​ട​ങ്ങി​യ 11 പാ​ക്ക​റ്റു​ക​ളാ​ണ് കാ​ണാ​താ​യ​ത്. ഒ​രു പാ​ക്ക​റ്റി​ന് ഏ​ക​ദേ​ശം 500 രൂ​പ​യോ​ളം വ​രും. ഇ​ത്ര​യ​ധി​കം പേ​പ്പ​റു​ക​ൾ ഒ​രാ​ൾ​ക്ക് സ്വ​ന്ത​മാ​യി ഉ​പ​യോ​ഗി​ച്ച് തീ​ർ​ക്കാ​ൻ പ​റ്റി​ല്ലെ​ന്നി​രി​ക്കെ മ​റി​ച്ച് വി​ൽ​ക്കാ​നാ​ണ് സാ​ധ്യ​ത​യെ​ന്ന് മ​റ്റ് ജീ​വ​ന​ക്കാ​ർ പ​റ​യു​ന്നു. മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ​യും ആ​ശു​പ​ത്രി​യി​ലേ​യും നി​ര​വ​ധി സാ​ധ​ന​ങ്ങ​ൾ കാ​ണാ​താ​വു​ന്ന​തി​നു പി​ന്നി​ൽ ഇ​തേ ജീ​വ​ന​ക്കാ​ര​നാ​ണെ​ന്നാ​ണ് ആ​രോ​പ​ണം. ബ​ൾ​ബു​ക​ൾ മു​ത​ൽ ആ​ധു​നി​ക ഉ​പ​ക​ര​ണ​ങ്ങ​ൾ വ​രെ ഇ​യാ​ൾ ക​ട​ത്തു​മ​ത്രെ. ആ​ശു​പ​ത്രി ജ​ന​ലി​ലെ ക​ർ​ട്ട​നു​ക​ൾ, ചൂ​ലു​ക​ൾ, ക​സേ​ര​ക​ൾ, ബെ​ഡ്ഷീ​റ്റു​ക​ൾ എ​ന്നി​വ​യും ഇ​തി​ൽ​പ്പെ​ടും. കോ​മ്പൗ​ണ്ടി​ലു​ണ്ടാ​കു​ന്ന വാ​ഴ​ക്കു​ല​ക​ളി​ൽ വ​രെ​യും ഇ​ദ്ദേ​ഹം കൈ​വ​യ്ക്കാ​റു​ണ്ട്. സി​നി​മാ ഷൂ​ട്ടിം​ഗ്…

Read More

ഓണം ലക്ഷ്യമിട്ട് കൃഷി ചെയ്തവർക്ക്  കാലവർഷം നൽകിയത് കണ്ണീർ; കാ​ല​വ​ർ​ഷ​ക്കെ​ടു​തി​യി​ൽ നശിച്ചത് 5.9 കോടി രൂപയുടെ പ​ച്ച​ക്ക​റി​കൃ​ഷി

 ബി​ജോ ടോ​മി കൊ​ച്ചി: കാ​ല​വ​ർ​ഷ​ക്കെ​ടു​തി​യി​ൽ സം​സ്ഥാ​ന​ത്ത് വ​ലി​യ അ​ള​വി​ൽ പ​ച്ച​ക്ക​റി​കൃ​ഷി​ക്ക് നാ​ശം സം​ഭ​വി​ച്ച​തോ​ടെ ഇ​ത്ത​വ​ണ ഓ​ണ​സ​ദ്യ​യൊ​രു​ക്കാ​ൻ പൂ​ർ​ണ​മാ​യും ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളെ ആ​ശ്ര​യി​ക്കേ​ണ്ട അ​വ​സ്ഥ​യി​ലാ​ണു മ​ല​യാ​ളി​ക​ൾ. കേ​ര​ള​വി​പ​ണി​യി​ൽ എ​ത്തു​ന്ന പ​ച്ച​ക്ക​റി​യി​ൽ ഭൂ​രി​ഭാ​ഗ​വും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നാ​ണെ​ങ്കി​ലും ഓ​ണ​വി​പ​ണി ല​ക്ഷ്യ​മി​ട്ട് കേ​ര​ള​ത്തി​ൽ നി​ര​വ​ധി ക​ർ​ഷ​ക​ർ കൃ​ഷി​യി​റ​ക്കി​യി​രു​ന്നു. ഇ​വ​ർ​ക്കു കാ​ല​വ​ർ​ഷം സ​മ്മാ​നി​ച്ച​താ​ക​ട്ടെ ക​ണ്ണീ​രും. ജൂ​ലൈ 31 വ​രെ​യു​ള്ള ക​ണ​ക്ക​നു​സ​രി​ച്ച് സം​സ്ഥാ​ന​ത്ത് കാ​ല​വ​ർ​ഷ​ക്കെ​ടു​തി​യി​ൽ 1032.3 ഹെ​ക്ട​ർ സ്ഥ​ല​ത്തെ പ​ച്ച​ക്ക​റി​കൃ​ഷി ന​ശി​ച്ച​താ​യാ​ണ് കൃ​ഷി വ​കു​പ്പി​ന്‍റെ റി​പ്പോ​ർ​ട്ട്. ക​ർ​ഷ​ക​ർ​ക്ക് ആ​കെ 5,99,99,620 രൂ​പ​യു​ടെ ന​ഷ്ട​മെ​ന്നാണ് പ്രാ​ഥ​മി​ക​ക​ണ​ക്ക്. ഇ​തി​ൽ ന​ല്ലൊ​രു ശ​ത​മാ​നം ഇ​ത്ത​വ​ണ ഓ​ണ​വി​പ​ണി ല​ക്ഷ്യ​മി​ട്ട കൃ​ഷി​യാ​ണ്. മ​ഴ​ക്കെ​ടു​തി ഏ​റ്റ​വും കൂ​ടു​ത​ൽ ബാ​ധി​ച്ച കോ​ട്ട​യം, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ലാ​ണു കൂ​ടു​ത​ൽ കൃ​ഷി​നാ​ശം. കോ​ട്ട​യ​ത്ത് 352 ഹെ​ക്ട​ർ കൃ​ഷി​യും ആ​ല​പ്പു​ഴ​യി​ൽ 234 ഹെ​ക്ട​ർ കൃ​ഷി​യും ന​ശി​ച്ചു. എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ 37.62 ഹെ​ക്ട​റി​ലെ കൃ​ഷി​യാ​ണു ന​ശി​ച്ച​ത്. ലോ​റി​സ​മ​രം മൂ​ലം ഓ​ണ​ത്തി​ന് ഒ​രു മാ​സം​മു​ന്പേ വ​ർ​ധി​ച്ച…

Read More

വിദേശ വനിത കൊല്ലപ്പെട്ട കേസ്: സിബിഐ അന്വേഷണം വേണ്ട; മരിച്ച വിദേശ വനിതയുടെ ആണ്‍സുഹൃത്ത് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി.

കൊച്ചി: തിരുവനന്തപുരത്ത് വിദേശ വനിത കൊല്ലപ്പെട്ട കേസിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി. പോലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നും കേസ് സിബിഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് മരിച്ച വിദേശ വനിതയുടെ ആണ്‍സുഹൃത്ത് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. കേസിൽ സിബിഐ അന്വേഷണത്തെ സംസ്ഥാന സർക്കാരും എതിർത്തിരുന്നു. അന്വേഷണം കാര്യക്ഷമമായാണ് മുന്നോട്ടുപോകുന്നതെന്നും ഈ സാഹചര്യത്തിൽ സിബിഐ അന്വേഷണം എന്ന ആവശ്യം പ്രസക്തമല്ലെന്നുമായിരുന്നു സർക്കാരിന്‍റെ വാദം. കേസ് അന്വേഷണത്തിന്‍റെ വിശദാംശങ്ങൾ പരിശോധിച്ച ശേഷം ഹൈക്കോടതി ആണ്‍സുഹൃത്തിന്‍റെ ഹർജി തള്ളുകയായിരുന്നു.

Read More

പറക്കാൻ ഒരു മിനിറ്റുപോലും വൈകിപ്പിച്ചില്ല; വി​സ​യി​ൽ ഫോ​ട്ടോ മാ​റി;  നടപടികൾ വേഗത്തിലാക്കി കൃത്യസമയത്ത്  തീ​ർ​ഥാ​ട​ക​നെ യാ​ത്ര​യാ​ക്കിയ കൊച്ചി എയർപോർട്ടിലെ ഹ​ജ്ജ് ക​മ്മി​റ്റി ഇ​ട​പെ​ടലുകൾ ഇങ്ങനെ…

നെ​ടു​ന്പാ​ശേ​രി: ഹ​ജ്ജ് കാ​ന്പി​ൽ എ​ത്തി​യ തീ​ർ​ഥാ​ട​ക​ന്‍റെ വി​സ​യി​ൽ ഫോ​ട്ടോ മാ​റി. കേ​ന്ദ്ര ഹ​ജ്ജ് ക​മ്മി​റ്റി ജീ​വ​ന​ക്കാ​രു​ടെ ഇ​ട​പെ​ട​ൽ മൂ​ലം വി​സ​യി​ൽ തീ​ർ​ഥാ​ട​ക​ന്‍റെ യ​ഥാ​ർ​ഥ ഫോ​ട്ടോ പ​തി​ച്ച് മി​നി​റ്റു​ക​ൾ​ക്ക​കം തീ​ർ​ഥാ​ട​ക​നെ ഹ​ജ്ജ് ക​ർ​മം നി​ർ​വ​ഹി​ക്കാ​ൻ യാ​ത്ര​യാ​ക്കി. ത​ല​ശേ​രി മ​ന്പു​റം സ്വ​ദേ​ശി പോ​റ്റി​പാ​റ​യി​ൽ ഖാ​ദ​ർ​കു​ഞ്ഞി​ന്‍റെ ഫോ​ട്ടോ​യാ​ണ് മാ​റി​യ​ത്. സം​സ്ഥാ​ന ഹ​ജ്ജ് ക​മ്മി​റ്റി​ക്ക് കീ​ഴി​ൽ ഹ​ജ്ജ് ക​ർ​മം നി​ർ​വ​ഹി​ക്കാ​ൻ മ​ക്ക​യി​ലേ​ക്ക് യാ​ത്ര തി​രി​ക്കു​ന്ന​തി​നാ​യി കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് സൗ​ദി എം​ബ​സി​യി​ൽ​നി​ന്ന് അ​ടി​ച്ചു ന​ൽ​കി​യ വി​സ​യി​ൽ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ഫോ​ട്ടോ​യും പേ​രും മാ​റി​യ വി​വ​രം അ​റി​യു​ന്ന​ത്. കേ​ന്ദ്ര ഹ​ജ്ജ് ക​മ്മി​റ്റി തെ​റ്റ് തി​രു​ത്തി​യ​തോ​ടെ ആ​ശ​ങ്ക​ങ്ങ​ൾ ഇ​ല്ലാ​തെ ഖാ​ദ​ർ പു​റ​പ്പെ​ട്ടു. ഇ​ന്ന​ലെ വൈ​കി​ട്ട് 4.25ന് ​കൊ​ച്ചി​യി​ൽ​നി​ന്ന് പു​റ​പ്പെ​ട്ട സൗ​ദി എ​യ​ർ​ലൈ​ൻ​സ് വി​മാ​ന​ത്തി​ൽ യാ​ത്ര​യാ​കാ​നാ​ണ് ഖാ​ദ​ർ​കു​ഞ്ഞ് എ​ത്തി​യ​ത്. വി​മാ​നം പു​റ​പ്പെ​ടാ​ൻ ഒ​രു മ​ണി​ക്കൂ​ർ മാ​ത്രം ബാ​ക്കി​യു​ള്ള​പ്പോ​ഴാ​ണ് പ്ര​ശ്നം ശ്ര​ദ്ധ​യി​ൽ​പെ​ട്ട​ത്. ശാ​രീ​രി​ക ബു​ദ്ധി​മു​ട്ടു​ക​ൾ മൂ​ലം വീ​ൽ ചെ​യ​റി​ലാ​യ​തി​നാ​ൽ അ​വ​സാ​ന​ത്തെ…

Read More

ചൊവ്വാദേഷം മാറുന്നില്ല;  ചൊവ്വാഴ്ചകളിൽ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സു​ക​ളി​ൽ ‌വ​നി​താ പോ​ലീ​സ് സേ​വ​നം; ഉ​ത്ത​ര​വ് ന​ട​പ്പാ​യി​ല്ല

സി​ജോ പൈ​നാ​ട​ത്ത് കൊ​ച്ചി: സ്ത്രീ​സു​ര​ക്ഷ​യു​ടെ ഭാ​ഗ​മാ​യി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സു​ക​ളി​ൽ ആ​ഴ്ച​യി​ലൊ​രു ദി​വ​സം വ​നി​താ പോ​ലീ​സ് ഓ​ഫീ​സ​റു​ടെ സേ​വ​നം ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യു​ടെ ഉ​ത്ത​ര​വ് ന​ട​പ്പാ​യി​ല്ല. 2017 ഏ​പ്രി​ലി​ൽ പു​റ​ത്തി​റ​ക്കി​യ ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​ദ്യ​ത്തെ ഏ​താ​നും ആ​ഴ്ച​ക​ളി​ൽ വ​നി​താ പോ​ലീ​സ് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സു​ക​ളി​ൽ എ​ത്തി​യെ​ങ്കി​ലും ശേ​ഷം പ​ല​യി​ട​ത്തും മു​ട​ങ്ങു​ക​യാ​യി​രു​ന്നു. ചൊ​വ്വാ​ഴ്ച​ക​ളി​ൽ രാ​വി​ലെ 10.30 മു​ത​ൽ ഉ​ച്ച​യ്ക്ക് ഒ​ന്നു വ​രെ​യാ​ണു വ​നി​താ പോ​ലീ​സ് ഓ​ഫീ​സ​റു​ടെ സാ​ന്നി​ധ്യം പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സു​ക​ളി​ൽ ഉ​ണ്ടാ​കു​മെ​ന്ന് അ​റി​യി​ച്ചി​രു​ന്ന​ത്. ഏ​തെ​ങ്കി​ലും പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ൽ ചൊ​വ്വാ​ഴ്ച​ക​ളി​ൽ എ​ത്താ​നാ​യി​ല്ലെ​ങ്കി​ൽ മു​ൻ​കൂ​ട്ടി അ​റി​യി​പ്പു ന​ൽ​കി അ​ടു​ത്ത വ്യാ​ഴാ​ഴ്ച ഇ​തേ​സ​മ​യ​ത്ത് സേ​വ​നം ല​ഭ്യ​മാ​ക്ക​ണ​മെ​ന്നും ഡി​ജി​പി സ​ർ​ക്കു​ല​റി​ലൂ​ടെ നി​ർ​ദേ​ശി​ച്ചി​രു​ന്നു. പോ​ലീ​സി​ന്‍റെ ജ​ന​മൈ​ത്രി സു​ര​ക്ഷാ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ​ഞ്ചാ​യ​ത്ത് അ​തി​ർ​ത്തി​ക്കു​ള്ളി​ലെ സ്ത്രീ​ക​ളു​ടെ പ​രാ​തി​ക​ൾ സ്വീ​ക​രി​ക്കാ​നും പ​രി​ഹാ​ര​മു​ണ്ടാ​ക്കാ​നു​മാ​ണു വ​നി​താ പോ​ലീ​സി​നെ നി​യോ​ഗി​ച്ച​ത്. പ്രാ​ദേ​ശി​ക പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ​നി​ന്നാ​ണു വ​നി​താ പോ​ലീ​സി​നെ നി​യോ​ഗി​ക്കേ​ണ്ട​ത്. എ​ത്തു​ന്ന പ​രാ​തി​ക​ൾ​ക്ക് അ​ന്നു​ത​ന്നെ പ​രി​ഹാ​ര​മു​ണ്ടാ​ക്കാ​നും…

Read More

ഭർതൃമതിയായ യുവതി യുവാവുമായി പരിചയത്തിലായി; ബന്ധം ദൃഡമായപ്പോൾ വി​വാ​ഹ​ബ​ന്ധം വേ​ർ​പെ​ടു​ത്തണമെന്ന ആവശ്യവുമായി യുവാവ്; ഒടുവിൽ യുവതി ആത്മഹത്യ ചെയ്തു;‍ ഒന്നര വർഷത്തിന് ശേഷം യുവാവ് പിടിലായതിങ്ങനെ…

ചെ​റാ​യി: ഭ​ർ​തൃ​മ​തി​യാ​യ യു​വ​തി ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ൽ മു​ന​ന്പം പോ​ലീ​സ് ആ​ത്മ​ഹ​ത്യാ​പ്രേ​ര​ണ​കു​റ്റ​ത്തി​നു കേ​സെ​ടു​ത്ത​തി​നെ​തു​ട​ർ​ന്ന് വി​ദേ​ശ​ത്തേ​ക്ക് ക​ട​ന്ന യു​വാ​വ് ഒ​ന്ന​ര വ​ർ​ഷ​ത്തി​നു​ശേ​ഷം തി​രു​വ​ന​ന്ത​പു​രം എ​യ​ർ​പോ​ർ​ട്ടി​ൽനിന്ന് അ​റ​സ്റ്റി​ലാ​യി. നാ​യ​ര​ന്പ​ലം കു​റു​പ്പം​ത​റ വീ​ട്ടി​ൽ മു​ഹ​മ്മ​ദ് ഷി​ഫാ​സാ(36)ണ് അ​റ​സ്റ്റി​ലാ​യ​ത്. എ​ട​വ​ന​ക്കാ​ട് പ​ഴ​ങ്ങാ​ട് ഇ​രു​നി​ല​കെ​ട്ടി​ട​ത്തി​ന്‍റെ ഒ​ന്നാം നി​ല​യി​ൽ ജെ​ന്‍റ്സ് ബ്യൂ​ട്ടി പാ​ർ​ല​ർ ന​ട​ത്തി വ​ന്ന പ്ര​തി ഒ​ളി​വി​ലാ​യ​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് ലു​ക്ക് ഒൗ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. ഇ​തി​നു മു​ന്പാ​യി പ്ര​തി വി​ദേ​ശ​ത്തേ​ക്ക് ക​ട​ക്കു​ക​യും ചെ​യ്തു. ഒ​ന്ന​ര വ​ർ​ഷ​ത്തി​നു​ശേ​ഷം പ്ര​തി നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തി​യ​പ്പോ​ഴാ​ണ് എ​യ​ർ​പോ​ർ​ട്ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പി​ന്നീ​ട് പ്ര​തി​യെ മു​ന​ന്പം പോ​ലീ​സി​നു കൈ​മാ​റി. മു​ന​ന്പം സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യെ എ​ട​വ​ന​ക്കാ​ടാ​ണ് വി​വാ​ഹം ക​ഴി​ച്ച​യ​ച്ചി​രു​ന്ന​ത്. ഇ​വി​ടെവ​ച്ചാ​ണ് യു​വാ​വു​മാ​യി പ​രി​ച​യ​പ്പെ​ട്ട​ത്. പ​രി​ച​യ​ത്തെ തു​ട​ർ​ന്ന് പ​ണ​വും യു​വ​തി​യി​ൽനി​ന്ന് പ്ര​തി വാ​ങ്ങി​യി​രു​ന്ന​താ​യി പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ൽ അ​റി​യാ​ൻ ക​ഴി​ഞ്ഞി​രു​ന്നു. വി​വാ​ഹ​ബ​ന്ധം വേ​ർ​പെ​ടു​ത്താ​ൻ പ്ര​തി യു​വ​തി​യെ നി​ര​ന്ത​രം പ്രേ​രി​പ്പി​ച്ചു​വ​ത്രേ. ഇ​തി​നി​ട​യി​ലാ​ണ് യു​വ​തി ആ​ത്മ​ഹ​ത്യ​ചെ​യ്ത​ത്.…

Read More

“അ​ര​ങ്ങ്’ എ​ത്തും മു​ന്പേ  മ​ഞ്ജു​ഷ അ​ര​ങ്ങൊ​ഴി​ഞ്ഞു;  ഇ​ര​യ​മ്മ​ൻ​ത​മ്പിയുടെ കൃ​തി​യു​ടെ ദൃ​ശ്യാ​വി​ഷ്ക്കാ​രത്തിന്‍റെ തയാറെടുപ്പിനിടെയാണ്  മരണം കവർന്നതെന്ന് ആ​ർ.​എ​ൽ.​വി. രാ​മ​കൃ​ഷ്ണൻ

കാ​ല​ടി: ശ്രീ​ശ​ങ്ക​രാ​ചാ​ര്യ സം​സ്കൃ​ത സ​ർ​വ​ക​ലാ​ശാ​ല​യി​ലെ നൃ​ത്ത​വി​ഭാ​ഗം അ​ടു​ത്ത​മാ​സം ന​ട​ത്തു​ന്ന “അ​ര​ങ്ങ്’ എ​ന്ന പ​രി​പാ​ടി​യി​ൽ നൃ​ത്തം അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നു​ള​ള ഒ​രു​ക്ക​ത്തി​നി​ട​യി​ലാ​ണു ഗാ​യി​ക​യും ന​ർ​ത്ത​കി​യു​മാ​യ മ​ഞ്ജു​ഷ മോ​ഹ​ൻ​ദാ​സി​ന്‍റെ (26) അ​കാ​ല​ത്തി​ലു​ള്ള വേ​ർ​പാ​ട്. സ്റ്റാ​ർ സിം​ഗ​ർ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി സം​ഗീ​ത ഷോ​ക​ളി​ൽ തി​ള​ങ്ങി​യ എം​എ ര​ണ്ടാം വ​ർ​ഷ മോ​ഹി​നി​യാ​ട്ടം വി​ദ്യാ​ർ​ഥി​നി​യാ​യ മ​ഞ്ജു​ഷ​യു​ടെ മ​ര​ണം ഉ​ൾ​ക്കൊ​ള്ളാ​ൻ സ​ഹ​പാ​ഠി​ക​ൾ​ക്കു മാ​ത്ര​മ​ല്ല അ​ധ്യാ​പ​ക​ർ​ക്കു​മാ​കു​ന്നി​ല്ല. ക​ലാ​ഭ​വ​ൻ മ​ണി​യു​ടെ സ​ഹോ​ദ​ര​നും ഗ​സ്റ്റ് അ​ധ്യാ​പ​ക​നു​മാ​യ ആ​ർ.​എ​ൽ.​വി. രാ​മ​കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു മ​ഞ്ജു​ഷ ഉ​ൾ​പ്പെ​ട്ട സം​ഘ​ത്തി​ന്‍റെ പ​രി​ശീ​ല​നം. പ​രി​ശീ​ല​ന​ത്തി​ന്‍റെ അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണു വാ​ഹ​നാ​പ​ക​ട​ത്തി​ന്‍റെ രൂ​പ​ത്തി​ൽ മ​ഞ്ജു​ഷ​യു​ടെ ജീ​വ​ൻ ന​ഷ്ട​മാ​യ​തെ​ന്നു രാ​മ​കൃ​ഷ്ണ​ൻ വേ​ദ​ന​യോ​ടെ പ​റ​ഞ്ഞു. ഇ​ര​യ​മ്മ​ൻ​ത​ന്പി​യു​ടെ കൃ​തി​യു​ടെ ദൃ​ശ്യാ​വി​ഷ്ക്കാ​ര​മാ​ണ് ഇ​വ​ർ അ​വ​ത​രി​പ്പി​ക്കാ​നി​രു​ന്ന​ത്.

Read More

കൈ നിറയെ മീനുമായി അവർ തിരികെയെത്തി; ട്രോ​ളിം​ഗ് നി​രോ​ധ​ന​ത്തി​നു​ശേ​ഷം ക​ട​ലി​ൽ പോ​യ ബോ​ട്ടു​ക​ൾ തി​രി​ച്ചെ​ത്തി​; വള്ളം നിറയെ  ക​രി​ക്കാ​ടി​ച്ചെ​മ്മീ​നും കി​ളി​മീ​നും.

വൈ​പ്പി​ൻ: ട്രോ​ളിം​ഗ് നി​രോ​ധ​ന​ത്തി​നു​ശേ​ഷം ക​ട​ലി​ൽ പോ​യ ബോ​ട്ടു​ക​ൾ തി​രി​ച്ചെ​ത്തി​യ​ത് നി​റ​യെ ക​രി​ക്കാ​ടി​ച്ചെ​മ്മീ​നും കി​ളി​മീ​നു​മാ​യി. 20 ഓ​ളം ബോ​ട്ടു​ക​ളാ​ണ് മ​ത്സ്യ​ബ​ന്ധ​നം ക​ഴി​ഞ്ഞ് ഇ​ന്ന​ലെ​യും ഇ​ന്നു​മാ​യി കാ​ള​മു​ക്ക് ഫി​ഷിം​ഗ് ഹാ​ർ​ബ​റി​ൽ എ​ത്തി​യ​ത്. 25 ഓ​ളം ബോ​ട്ടു​ക​ൾ മു​ന​ന്പം ഹാ​ർ​ബ​റി​ലു​മെ​ത്തി. ഇ​ന്ന് ബോ​ട്ടു​ക​ൾ കൂ​ടു​ത​ലാ​യി എ​ത്തി​ത്തു​ട​ങ്ങും. ക​ന​ത്ത മ​ഴ മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ൾ​ക്ക് ഗു​ണ​മാ​യെ​ന്നാ​ണ് മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്ന​ത്. ഒ​രു ദി​വ​സ​ത്തെ ക്യാ​ച്ചിം​ഗി​ൽ ര​ണ്ട് ല​ക്ഷം മു​ത​ൽ ര​ണ്ട​ര ല​ക്ഷം രൂ​പ​വ​രെ ല​ഭി​ച്ചു. ആ​ദ്യം എ​ത്തി​യ ബോ​ട്ടു​ക​ൾ​ക്ക് കി​ളി​മീ​നു ന​ല്ല വി​ല ല​ഭി​ച്ചു. എ​ന്നാ​ൽ പി​ന്നാ​ലെ ധാ​രാ​ളം എ​ത്താ​ൻ തു​ട​ങ്ങി​യ​തോ​ടെ പ​തി​വു പോ​ലെ വി​ല ഇ​ടി​ഞ്ഞു. ക​രി​ക്കാ​ട് ചെ​മ്മീ​ൻ വ​ലു​പ്പം കു​റ​വാ​യ​തി​നാ​ൽ പ്ര​തീ​ക്ഷി​ച്ച വി​ല ല​ഭി​ച്ചി​ല്ലെ​ന്ന് മ​ത്സ്യ​ത്തൊഴി​ലാ​ളി​ക​ൾ പ​റ​യു​ന്നു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ​മു​ത​ൽ ക​ട​ലി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നാ​യി പോ​യ ബോ​ട്ടു​ക​ളി​ൽ കാ​ള​മു​ക്ക് ഹാ​ർ​ബ​റി​ൽ ആ​ദ്യം തി​രി​കെ​യെ​ത്തി​യ​ത് മാ​ന്പി​ള്ളി-2 എ​ന്ന ബോ​ട്ടാ​ണ്. അ​തേ സ​മ​യം മു​ന​ന്പം ഹാ​ർ​ബ​റി​ൽ ഇ​ന്ന​ലെ…

Read More

മിസ്ഡ് കോൾ പ്രണയം  ഒടുവിലെത്തിയത് പീഡനത്തിൽ;  പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു

കോ​ത​മം​ഗ​ലം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത വി​ദ്യാ​ർ​ഥി​നി​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ച കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. പാ​ല​ക്കാ​ട് അ​ല​ന​ല്ലൂ​ർ സ്വ​ദേ​ശി ര​തീ​ഷ് (26) ആ​ണ് പോ​ലീ​സ് പി​ടി​യി​ലാ​യ​ത്. മൊ​ബൈ​ൽ ഫോ​ണ്‍ വ​ഴി​യാ​ണ് പ്ര​തി കോ​ത​മം​ഗ​ലം സ്വ​ദേ​ശി​നി​യാ​യ പെ​ണ്‍​കു​ട്ടി​യു​മാ​യി പ​രി​ച​യ​പ്പെ​ട്ട​ത്. പി​ന്നീ​ട് ബൈ​ക്കി​ൽ ക​യ​റ്റി​ക്കൊ​ണ്ടു​പോ​യി ആ​ൾ​താ​മ​സ​മി​ല്ലാ​ത്ത വീ​ട്ടി​ൽ എ​ത്തി​ച്ച് പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. കോ​ത​മം​ഗ​ലം സി​ഐ അ​ഗ​സ്റ്റി​ൻ തോ​മ​സ്, എ​സ്ഐ ബേ​സി​ൽ തോ​മ​സ് എ​ന്നിവ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു അ​റ​സ്റ്റ്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Read More

ഓർമകളിൽ  ഉമ്പായി; ഉമ്പായിക്ക്  സംഗീതലോകത്തിന്‍റെ അ​ന്ത്യാ​ഞ്ജ​ലി​; സാ​മൂ​ഹി​ക സാം​സ്കാ​രി​ക രാ​ഷ്ട്രീ​യ രം​ഗ​ത്തെ പ്ര​മു​ഖ​ർ അ​ന്ത്യാ​ഞ്ജ​ലി​യ​ർ​പ്പി​ക്കാ​ൻ എ​ത്തി

കൊ​ച്ചി: മ​ല​യാ​ള​ത്തി​ന്‍റെ ഗ​സ​ൽ ഗാ​യ​ക​ൻ ഉ​ന്പാ​യി​യു​ടെ ക​ബ​റ​ട​ക്കം ഇ​ന്ന്. ഉ​ച്ച​ക്ക് 12.30ന് ​ഫോ​ർ​ട്ടു​കൊ​ച്ചി ക​ൽ​വ​ത്തി ജു​മാ മ​സ്ജി​ദ് ക​ബ​ർ​സ്ഥാ​നി​ൽ. അ​ർ​ബു​ദ ബാ​ധ​യെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രി​ക്കെ ഇ​ന്ന​ലെ വൈ​കു​ന്നേ​രം 4.30 ഓ​ടെ ആ​ലു​വ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ വ​ച്ചാ​യി​രു​ന്നു അ​ന്ത്യം. തു​ട​ർ​ന്ന് മൃ​ത​ദേ​ഹം ഇ​ന്ന​ലെ രാ​ത്രി മ​ട്ടാ​ഞ്ചേ​രി കൂ​വ​പ്പാ​ടം ശാ​ന്തി​ന​ഗ​ർ കോ​ള​നി​യി​ലെ എം​ഐ​ജി 12 ഉ​ന്പാ​യീ​സ് ഗാ​ർ​ഡ​ൻ വീ​ട്ടി​ലെ​ത്തി​ച്ചു. ഇ​ന്ന് രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ ക​ൽ​വ​ത്തി ക​മ്മ്യൂ​ണി​റ്റി ഹാ​ളി​ലും മൃ​ത​ദേ​ഹം പൊ​തു​ദ​ർ​ശ​ന​ത്തി​ന് വ​ച്ചു. സാ​മൂ​ഹി​ക സാം​സ്കാ​രി​ക രാ​ഷ്ട്രീ​യ രം​ഗ​ത്തെ പ്ര​മു​ഖ​ർ ഉ​ന്പാ​യി​ക്ക് അ​ന്ത്യാ​ഞ്ജ​ലി​യ​ർ​പ്പി​ക്കാ​ൻ എ​ത്തി​യി​രു​ന്നു. മ​ന്ത്രി രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി, സം​ഗീ​ത​സം​വി​ധാ​യ​ക​ൻ എം.​കെ.​അ​ർ​ജു​ന​ൻ, കെ.​ജെ.​മാ​ക്സി എം​എ​ൽ​എ, പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ൻ സി.​ആ​ർ.​നീ​ല​ക​ണ്ഠ​ൻ തു​ട​ങ്ങി​യ​വ​ർ ഇ​ന്ന് രാ​വി​ലെ അ​ന്തി​മോ​പ​ചാ​ര​മ​ർ​പ്പി​ച്ചു. എം​എ​ൽ​എ​മാ​രാ​യ ഹൈ​ബി ഈ​ഡ​ൻ, അ​ൻ​വ​ർ സാ​ദ​ത്ത്, ജോ​ണ്‍ ഫെ​ർ​ണാ​ണ്ട​സ്, ഡി​സി​സി പ്ര​സി​ഡ​ന്‍റ് ടി.​ജെ.​വി​നോ​ദ്, മു​ൻ​മ​ന്ത്രി കെ.​ബാ​ബു, ഡൊ​മി​നി​ക് പ്ര​സ​ന്‍റേ​ഷ​ൻ, ബെ​ന്നി ബെ​ഹ​നാ​ൻ, കെ.​എ​സ്.​രാ​ധാ​കൃ​ഷ്ണ​ൻ, ഡോ.​എം.​ബീ​ന,…

Read More