ഐ​ഫോ​ൺ ഡ്യു​വോ​യു​ടെ വ​ൻ വി​ല; സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ മീം ​പൂ​രം, വി​ൽ​ക്കാ​ൻ ഇ​നി ര​ണ്ട് വൃ​ക്ക പോ​രെ​ന്ന ത​മാ​ശ​യു​മാ​യി നെ​റ്റി​സ​ൺ​സ്

ആ​പ്പി​ളി​ന്‍റെ ആ​ദ്യ മ​ട​ക്കാ​വു​ന്ന ഫോ​ണാ​യ ‘ഐ​ഫോ​ൺ ഡ്യു​വോ’​പു​റ​ത്തി​റ​ങ്ങി​യ​തി​ന് പി​ന്നാ​ലെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​മാ​ശ​ക​ളു​ടെ​യും മീ​മു​ക​ളു​ടെ​യും പൂ​ര​പ്പ​റ​മ്പ്. ഫോ​ണി​ന്‍റെ ആ​കാ​ശ​ത്തോ​ള​മു​യ​ർ​ന്ന വി​ല ത​ന്നെ​യാ​ണ് ഇ​ത്ത​വ​ണ​യും നെ​റ്റി​സ​ൺ​സി​ന്‍റെ പ്ര​ധാ​ന ആ​യു​ധം.

ഇ​ന്ത്യ​യി​ൽ ഏ​ക​ദേ​ശം 2,99,900 രൂ​പ​യോ​ള​മാ​ണ് ഐ​ഫോ​ൺ ഡ്യു​വോ​യു​ടെ വി​ല. മൂ​ന്ന് ല​ക്ഷ​ത്തോ​ളം രൂ​പ വി​ല​വ​രു​ന്ന ഫോ​ൺ വാ​ങ്ങാ​ൻ ഇ​നി ഒ​രു വൃ​ക്ക വി​റ്റാ​ൽ പോ​രാ, ര​ണ്ട് ജോ​ലി​യെ​ങ്കി​ലും ചെ​യ്യേ​ണ്ടി വ​രു​മെ​ന്നാ​ണ് എ​ക്സ് പ്ലാ​റ്റ്ഫോ​മി​ലെ പ്ര​ധാ​ന ക​ളി​യാ​ക്ക​ൽ. ‘ഡ്യു​വോ’ എ​ന്ന പേ​ര് വ​ന്ന​ത് ത​ന്നെ ര​ണ്ടു ജോ​ലി ചെ​യ്യേ​ണ്ടി വ​രു​മെ​ന്ന​ത് കൊ​ണ്ടാ​ണെ​ന്നാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യു​ടെ ക​ണ്ടു​പി​ടു​ത്തം!

ആ​പ്പി​ൾ പു​തി​യ മോ​ഡ​ൽ ഇ​റ​ക്കു​മ്പോ​ഴൊ​ക്കെ ഉ​ണ്ടാ​കാ​റു​ള്ള ‘വൃ​ക്ക വി​ൽ​ക്ക​ൽ’ ത​മാ​ശ​ക​ൾ പു​തി​യ വി​ല​ക്ക​യ​റ്റ​ത്തോ​ടെ വീ​ണ്ടും സ​ജീ​വ​മാ​യി.​ഐ​ഫോ​ൺ 18 പ്രോ​യു​ടെ ഡി​സൈ​ൻ പ​ഴ​യ ഐ​ഫോ​ൺ 17 പ്രോ​യു​മാ​യി വ​ലി​യ വ്യ​ത്യാ​സ​മി​ല്ലെ​ന്ന് കാ​ണി​ച്ച് ‘സ്‌​പൈ​ഡ​ർ​മാ​ൻ’ മീ​മു​ക​ളും ഷാ​റൂ​ഖ് ഖാ​ൻ ചി​ത്ര​ങ്ങ​ളി​ലെ രം​ഗ​ങ്ങ​ളും ഉ​പ​യോ​ഗി​ച്ചാ​ണ് ഉ​പ​യോ​ക്താ​ക്ക​ൾ ട്രോ​ളു​ന്ന​ത്.

ഐ​ഫോ​ൺ 18 പ്രോ​യ്ക്ക് 1,64,900 രൂ​പ​യും പ്രോ ​മാ​ക്സി​ന് 1,79,900 രൂ​പ​യു​മാ​ണ് ഇ​ന്ത്യ​യി​ലെ ആ​രം​ഭ വി​ല. ടെ​ക് ലോ​കം പു​തി​യ സാ​ങ്കേ​തി​ക​വി​ദ്യ​യെ കൗ​തു​ക​ത്തോ​ടെ നോ​ക്കി​ക്കാ​ണു​മ്പോ​ൾ, സാ​ധാ​ര​ണ​ക്കാ​രാ​യ ഉ​പ​യോ​ക്താ​ക്ക​ൾ അ​ത്യാ​ധു​നി​ക വി​ല​യെ ട്രോ​ളു​ക​ൾ കൊ​ണ്ട് നേ​രി​ടു​ക​യാ​ണ്.

 

 

 

Related posts

Leave a Comment