ഓർമകളിൽ  ഉമ്പായി; ഉമ്പായിക്ക്  സംഗീതലോകത്തിന്‍റെ അ​ന്ത്യാ​ഞ്ജ​ലി​; സാ​മൂ​ഹി​ക സാം​സ്കാ​രി​ക രാ​ഷ്ട്രീ​യ രം​ഗ​ത്തെ പ്ര​മു​ഖ​ർ അ​ന്ത്യാ​ഞ്ജ​ലി​യ​ർ​പ്പി​ക്കാ​ൻ എ​ത്തി

കൊ​ച്ചി: മ​ല​യാ​ള​ത്തി​ന്‍റെ ഗ​സ​ൽ ഗാ​യ​ക​ൻ ഉ​ന്പാ​യി​യു​ടെ ക​ബ​റ​ട​ക്കം ഇ​ന്ന്. ഉ​ച്ച​ക്ക് 12.30ന് ​ഫോ​ർ​ട്ടു​കൊ​ച്ചി ക​ൽ​വ​ത്തി ജു​മാ മ​സ്ജി​ദ് ക​ബ​ർ​സ്ഥാ​നി​ൽ. അ​ർ​ബു​ദ ബാ​ധ​യെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രി​ക്കെ ഇ​ന്ന​ലെ വൈ​കു​ന്നേ​രം 4.30 ഓ​ടെ ആ​ലു​വ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ വ​ച്ചാ​യി​രു​ന്നു അ​ന്ത്യം. തു​ട​ർ​ന്ന് മൃ​ത​ദേ​ഹം ഇ​ന്ന​ലെ രാ​ത്രി മ​ട്ടാ​ഞ്ചേ​രി കൂ​വ​പ്പാ​ടം ശാ​ന്തി​ന​ഗ​ർ കോ​ള​നി​യി​ലെ എം​ഐ​ജി 12 ഉ​ന്പാ​യീ​സ് ഗാ​ർ​ഡ​ൻ വീ​ട്ടി​ലെ​ത്തി​ച്ചു. ഇ​ന്ന് രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ ക​ൽ​വ​ത്തി ക​മ്മ്യൂ​ണി​റ്റി ഹാ​ളി​ലും മൃ​ത​ദേ​ഹം പൊ​തു​ദ​ർ​ശ​ന​ത്തി​ന് വ​ച്ചു. സാ​മൂ​ഹി​ക സാം​സ്കാ​രി​ക രാ​ഷ്ട്രീ​യ രം​ഗ​ത്തെ പ്ര​മു​ഖ​ർ ഉ​ന്പാ​യി​ക്ക് അ​ന്ത്യാ​ഞ്ജ​ലി​യ​ർ​പ്പി​ക്കാ​ൻ എ​ത്തി​യി​രു​ന്നു. മ​ന്ത്രി രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി, സം​ഗീ​ത​സം​വി​ധാ​യ​ക​ൻ എം.​കെ.​അ​ർ​ജു​ന​ൻ, കെ.​ജെ.​മാ​ക്സി എം​എ​ൽ​എ, പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ൻ സി.​ആ​ർ.​നീ​ല​ക​ണ്ഠ​ൻ തു​ട​ങ്ങി​യ​വ​ർ ഇ​ന്ന് രാ​വി​ലെ അ​ന്തി​മോ​പ​ചാ​ര​മ​ർ​പ്പി​ച്ചു. എം​എ​ൽ​എ​മാ​രാ​യ ഹൈ​ബി ഈ​ഡ​ൻ, അ​ൻ​വ​ർ സാ​ദ​ത്ത്, ജോ​ണ്‍ ഫെ​ർ​ണാ​ണ്ട​സ്, ഡി​സി​സി പ്ര​സി​ഡ​ന്‍റ് ടി.​ജെ.​വി​നോ​ദ്, മു​ൻ​മ​ന്ത്രി കെ.​ബാ​ബു, ഡൊ​മി​നി​ക് പ്ര​സ​ന്‍റേ​ഷ​ൻ, ബെ​ന്നി ബെ​ഹ​നാ​ൻ, കെ.​എ​സ്.​രാ​ധാ​കൃ​ഷ്ണ​ൻ, ഡോ.​എം.​ബീ​ന,…

Read More

കഴുത്തിൽ കുത്തിയിറക്കിയ കത്തി 15 സെ​ന്‍റീ​മീ​റ്റ​റി​ലേ​റെ ആ​ഴ​ത്തി​ൽ മു​റി​വു​ണ്ടാ​ക്കി; നിമിഷയുടെ ജീവൻ കവർന്നത് ഈ മുറിവെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്

\കൊ​ച്ചി: ക​ഴു​ത്തി​ലേ​റ്റ ആ​ഴ​ത്തി​ലു​ള്ള മു​റി​വാ​ണ് പെ​രു​ന്പാ​വൂ​രി​ലെ ബി​രു​ദ വി​ദ്യാ​ർ​ഥി​നി നി​മി​ഷ​യു​ടെ മ​ര​ണ​ത്തി​നു കാ​ര​ണ​മാ​യ​തെ​ന്ന് പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്. ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യായ അക്രമിയുടെ കു​ത്തേ​റ്റ് നി​മി​ഷ​യു​ടെ ക​ഴു​ത്തി​ൽ 15 സെ​ന്‍റീ​മീ​റ്റ​റി​ലേ​റെ ആ​ഴ​ത്തി​ൽ മു​റി​വു​ണ്ടാ​യി. ഈ ​മു​റിവി​ലൂ​ടെ അ​മി​ത​മാ​യി ര​ക്തം വാ​ർ​ന്ന​താ​ണ് നി​മി​ഷ​യു​ടെ മ​ര​ണ​ത്തി​ന് ഇ​ട​യാ​ക്കി​യ​തെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. നി​മി​ഷ​യു​ടെ ശ്വാ​സ​നാ​ള​ത്തി​ലും അ​ന്ന​നാ​ള​ത്തി​ലും മു​റി​വേ​റ്റി​രു​ന്ന​താ​യും പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. റി​പ്പോ​ർ​ട്ട് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​നു കൈ​മാ​റി. മു​ത്ത​ശ്ശി​യു​ടെ മാ​ല പൊ​ട്ടി​ക്കാ​നു​ള്ള ശ്ര​മം ത​ട​യു​ന്ന​തി​നി​ടെ​യാ​ണ് നി​മി​ഷ ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​ത്. സം​ഭ​വ​ത്തി​ൽ പ​ശ്ചി​മ​ബം​ഗാ​ൾ മൂ​ർ​ഷി​ദാ​ബാ​ദ് സ്വ​ദേ​ശി ബി​ജു മൊ​ല്ല​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

Read More

അ​ഭി​മ​ന്യു കൊ​ല​ക്കേ​സിൽ ഒ​രാ​ൾ കൂ​ടി പി​ടി​യി​ൽ; ഒരു മാസം പിന്നിടുമ്പോഴും പ്രധാന പ്രതിയെ പിടികൂടാനായില്ല; കേസിൽ 14 പേർ പിടിയിലായി

കൊ​ച്ചി: മ​ഹാ​രാ​ജാ​സ് കോ​ള​ജ് വി​ദ്യാ​ർ​ഥി അ​ഭി​മ​ന്യു​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ഒ​രാ​ൾ കൂ​ടി പി​ടി​യി​ൽ. കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി​യാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ൾ എ​റ​ണാ​കു​ള​ത്ത് ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു. കേ​സി​ലെ പ്ര​തി​ക​ളെ സം​സ്ഥാ​നം വി​ടാ​ൻ ഇ​യാ​ൾ സ​ഹാ​യി​ച്ചി​രു​ന്നു​വെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. ജൂ​ലൈ ഒ​ന്നി​ന് രാ​ത്രി​യാ​യി​രു​ന്നു അ​ഭി​മ​ന്യു​വി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ത്. ചു​വ​രെ​ഴു​ത്തി​നെ ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​ത്. അ​ഭി​മ​ന്യു കൊ​ല്ല​പ്പെ​ട്ടി​ട്ടു ഒ​രു മാ​സം തി​ക​യു​ന്പോ​ൾ കൊ​ല​യാ​ളി സം​ഘ​ത്തി​ലെ എ​ട്ട് പേ​ർ ഒ​ളി​വി​ലാ​ണ്. കേ​സി​ൽ 14 പേ​രെ​യാ​ണ് ഇ​തു​വ​രെ അ​റ​സ്റ്റു ചെ​യ്ത​ത്. കൊ​ല​യാ​ളി സം​ഘ​ത്തെ ക്യാ​ന്പ​സി​ലേ​ക്ക് വി​ളി​ച്ചു വ​രു​ത്തി​യ മ​ഹാ​രാ​ജ​സ് കോ​ള​ജ് വി​ദ്യാ​ർ​ഥി ജെ.​ഐ. മു​ഹ​മ്മ​ദ്, കൊ​ല​പാ​ത​കം ആ​സൂ​ത്ര​ണം ചെ​യ്ത ക​ണ്ണൂ​ർ സ്വ​ദേ​ശി മു​ഹ​മ്മ​ദ് റി​ഫ തു​ട​ങ്ങി​യ​വ​രെ പി​ടി​കൂ​ടാ​ൻ അ​ന്വേ​ഷ​ണ സം​ഘ​ത്തി​നു സാ​ധി​ച്ചി​ട്ടു​ണ്ട്.

Read More

കളമശേരിയിലെ പ്രത്യേക സുരക്ഷാമേഖല;  നിർമാണ പ്രവൃത്തികൾ നടത്താനാകാതെ പ്രദേശവാസികൾ; ന​ഗ​ര​സ​ഭാ ഓ​ഫീ​സി​നു മു​ന്നി​ൽ  യു​വാ​വി​ന്‍റെ ആ​ത്മ​ഹ​ത്യാ​ശ്ര​മം 

ക​ള​മ​ശേ​രി: വി​വി​ധ സേ​നാ​വി​ഭാ​ഗ​ങ്ങ​ളു​ടെ ആ​യു​ധ​ശാ​ല​ക​ൾ​ക്ക് ചു​റ്റും ജീ​വി​ക്കു​ന്ന ജ​ന​ങ്ങ​ളു​ടേ​ത് കാ​ൽ നൂ​റ്റാ​ണ്ടി​ലേ​റെ​യാ​യി നീ​ളു​ന്ന ദു​രി​തം. ഒ​രു ഉ​യ​ർ​ന്ന നി​ല​യു​ള്ള വീ​ട് വ​യ്ക്കാ​നോ ഒ​ന്ന് പു​തു​ക്കി പ​ണി​യാ​നോ ത​ട​സ​മാ​യി നി​ൽ​ക്കു​ന്ന​താ​ണ് സു​ര​ക്ഷാ മേ​ഖ​ല​യെ​ന്ന നി​യ​മം. ആ​യു​ധ​ശാ​ല​ക​ൾ​ക്കു ചു​റ്റു​മു​ള്ള പ്ര​ദേ​ശം സു​ര​ക്ഷാ മേ​ഖ​ല​യാ​യി പ്ര​ഖ്യാ​പി​ച്ച​തി​ന്റെ ഫ​ല​മാ​യാ​ണ് എ​ൻ​എ​ഡി മേ​ഖ​ല​യി​ൽ 1992 മു​ത​ൽ നി​ർ​മ്മാ​ണ നി​രോ​ധ​നം വ​ന്ന​ത്. പ​രി​സ​ര​വാ​സി​ക​ൾ​ക്കു വീ​ടു വ​യ്ക്കു​ന്ന​തി​നും അ​റ്റ​കു​റ്റ​പ​ണി​ക​ൾ ന​ട​ത്തു​ന്ന​തി​നും മ​റ്റും പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം ഒ​ട്ടേ​റെ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പെ​ടു​ത്തി​യ​ത്. എ​ട​ത്ത​ല പ​ഞ്ചാ​യ​ത്തി​ലും ക​ള​മ​ശേ​രി ന​ഗ​ര​സ​ഭ​യി​ലും പെ​ടു​ന്ന​താ​ണീ പ്ര​ദേ​ശം. നി​ബ​ന്ധ​ന​ക​ൾ ഈ ​മേ​ഖ​ല​യി​ൽ പ​ണ്ട് മു​ത​ലേ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും 1992 മു​ത​ൽ അ​വ ക​ർ​ശ​ന​മാ​യി ന​ട​പ്പാ​ക്കാ​ൻ തു​ട​ങ്ങി​യ​തോ​ടെ ജ​ന​ങ്ങ​ൾ ദു​രി​ത​ത്തി​ലാ​യി. പു​തി​യ കെ​ട്ടി​ട​ങ്ങ​ളു​ടെ നി​ർ​മാ​ണം, റോ​ഡു​ക​ളു​ടെ​യും വൈ​ദ്യു​തി ലൈ​നു​ക​ളു​ടെ​യും അ​റ്റ​കു​റ്റ​പ്പ​ണി, സ്ഥ​ല​ത്തി​ന്റെ ക്ര​യ​വി​ക്ര​യം എ​ന്നി​വ​യ്ക്കാ​ണ് നി​യ​ന്ത്ര​ണ​ങ്ങ​ൾ ബാ​ധ​ക​മാ​യ​ത്. ഇ​തോ​ടെ വി​വാ​ഹ​ങ്ങ​ളേ​യും ഇ​ത് ബാ​ധി​ച്ചു. എ​ന്നാ​ൽ അ​ത് ലം​ഘി​ച്ച് സ്വാ​ധീ​നം ഉ​ള്ള​വ​ർ​ക്ക്…

Read More

ട്രോ​ളിം​ഗ് നി​രോ​ധ​നം ക​ഴി​ഞ്ഞു മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ൾ തീ​രംവി​ട്ടു; ഒരാഴ്ചയ്ക്ക് ശേഷം മടങ്ങിയെത്തുമ്പോൾ ഹാർബറുകൾ സജീവമാകും

വൈ​പ്പി​ൻ: സം​സ്ഥാ​ന​ത്ത് ട്രോ​ളിം​ഗ് നി​രോ​ധ​നം പി​ൻ​വ​ലി​ച്ച​തോ​ടെ മു​ന​ന്പം, മു​രു​ക്കും​പാ​ടം, തോ​പ്പുംപ​ടി ഹാ​ർ​ബ​റു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തു​ന്ന മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ൾ ഇ​ന്ന് പു​ല​ർ​ച്ചെ ക​ട​ലി​ലേ​ക്ക് കു​തി​ച്ചു. ര​ണ്ട് മൂ​ന്ന് ദി​വ​സ​മാ​യി സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി ഹാ​ർ​ബ​റു​ക​ളി​ൽ ത​ന്പ​ടി​ച്ചി​രു​ന്ന ആ​യി​ര​ത്തി​ൽ​പ​രം ബോ​ട്ടു​ക​ളാ​ണ് ഇ​ന്ന് മ​ത്സ്യ​ബ​ന്ധ​ന​ത്തി​നാ​യി പോ​യ​ത്. മ​ഴ​മൂ​ലം കാ​ലാ​വ​സ്ഥ പ്ര​തി​കൂ​ല​മാ​യ​തി​നാ​ൽ മു​ന​ന്പ​ത്ത് നി​ന്നു​ള്ള ചി​ല ബോ​ട്ടു​ക​ൾ നേ​രം പു​ല​ർ​ന്നാ​ണ് തീ​രം വി​ട്ട​ത്. ചെ​റി​യ ബോ​ട്ടു​ക​ൾ ഇ​ന്ന് വൈ​കു​ന്നേ​ര​ത്തോ​ടെ തീ​ര​മ​ണ​യും. അ​തേ സ​മ​യം വ​ലി​യ ബോ​ട്ടു​ക​ളി​ൽ ച​ര​ക്ക് കി​ട്ടു​ന്ന​വ നാ​ളെ​യും തൊ​ട്ട​ടു​ത്ത ദി​വ​സ​ങ്ങ​ളി​ലു​മാ​യി ഹാ​ർ​ബ​റു​ക​ളി​ൽ തി​രി​കെ​യെ​ത്തും. ചെ​മ്മീ​ൻ, ക​ണ​വ, കി​ളി എ​ന്നി​വ​യാ​യി​രി​ക്കും സീ​സ​ണ്‍ ആ​ദ്യം ല​ഭി​ക്കു​ക. ക​ണ​വ​ക്കാ​യി പോ​യി​ട്ടു​ള്ള ബോ​ട്ടു​ക​ൾ ഒ​രാ​ഴ്ച​യെ​ങ്കി​ലും ക​ഴി​ഞ്ഞെ തി​രി​ച്ചെ​ത്തു. ബോ​ട്ടു​ക​ൾ എ​ത്തു​ന്ന​തോ​ടെ ഹാ​ർ​ബ​റു​ക​ളും അ​നു​ബ​ന്ധ​മേ​ഖ​ല​ക​ളും സ​ജീ​വ​മാ​കും.

Read More

ഇ​ടു​ക്കി അ​ണ​ക്കെ​ട്ട് തുറന്നാൽ; അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യം നേ​രി​ടാ​ൻ ത​യാ​റാ​യി അ​ഗ്നി​ശ​മ​നസേ​ന

കൊച്ചി: ഇ​​​ടു​​​ക്കി അ​​​ണ​​​ക്കെ​​​ട്ടു തു​​​റ​​​ന്നാ​​​ൽ വെ​​​ള്ള​​​മെ​​​ത്തു​​​ന്ന പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ ദു​​​ര​​​ന്ത​​​നി​​​വാ​​​ര​​​ണ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കാ​​​യി അ​​​ഗ്നി​​​ശ​​​മ​​​നസേ​​​ന​​​യു​​​ടെ 360 ജീ​​​വ​​​ന​​​ക്കാ​​​രെ വി​​​ന്യ​​​സി​​​ച്ചു. എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ല​​​യി​​​ൽ ദു​​​ര​​​ന്ത​​സാധ്യ തയുള്ള ആ​​​ലു​​​വ, അ​​​ങ്ക​​​മാ​​​ലി, പെ​​​രു​​​ന്പാ​​​വൂ​​​ർ, കോ​​​ത​​​മം​​​ഗ​​​ലം, നോ​​​ർ​​​ത്ത് പ​​​റ​​​വൂ​​​ർ, ഏ​​​ലൂ​​​ർ തു​​​ട​​​ങ്ങി​​​യ പ്ര​​​ദേ​​​ശ​​​ങ്ങ​​​ളെ 16 സെ​​​ക്ട​​​റു​​​ക​​​ളാ​​​യി വി​​​ഭ​​​ജി​​​ച്ച് ഓ​​​രോ സെ​​​ക്ട​​​റി​​​ന്‍റെ​​​യും ചു​​​മ​​​ത​​​ല ഓ​​​രോ സ്റ്റേ​​​ഷ​​​ൻ ഓ​​​ഫീ​​​സ​​​ർ​​​മാ​​​ർ​​​ക്ക് ന​​​ൽ​​​കി​​​. ഇ​​​ടു​​​ക്കി ജി​​​ല്ല​​​യി​​​ൽ ചെ​​​റു​​​തോ​​​ണി, ത​​​ടി​​​യ​​​ന്പാ​​​ട്, ക​​​രി​​​ന്പ​​​ൻ, വി​​​മ​​​ല​​​ഗി​​​രി, കീ​​​രി​​​ത്തോ​​​ട്, പ​​​നം​​​കൂ​​​ട്ടി തു​​​ട​​​ങ്ങി​​​യ സ്ഥ​​​ല​​​ങ്ങ​​​ളെ എ​​​ട്ടു സെ​​​ക്ട​​​റു​​​ക​​​ളാ​​​യി തി​​​രി​​​ച്ചി​​​ട്ടു​​​ണ്ട്. ഇ​​​ടു​​​ക്കി ജി​​​ല്ല​​​യി​​​ൽ 140 ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ​​​യും എ​​​റ​​​ണാ​​​കു​​​ള​​​ത്ത് 220 പേ​​​രെ​​​യു​​​മാ​​​ണ് നി​​​യോ​​​ഗി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. 11 സ്കൂ​​​ബാ വാ​​​നു​​​ക​​​ൾ, 16 ആം​​​ബു​​​ല​​​ൻ​​​സു​​​ക​​​ൾ, 15 റ​​​ബ്ബ​​​ർ ഡി​​​ങ്കി​​​ക​​​ൾ, 18 ഇ​​​ൻ​​​ഫ്ളേ​​​റ്റ​​​ബി​​​ൾ ട​​​വ​​​ർ ലൈ​​​റ്റു​​​ക​​​ൾ, 50 ചെ​​​യി​​​ൻ​​​സോ കൂ​​​ടാ​​​തെ ലൈ​​​ഫ് ബോ​​​യ്, ലൈ​​​ഫ് ജാ​​​ക്ക​​​റ്റ്, റോ​​​പ്പ്, സ്കെ​​​ച്ച​​​ർ എ​​​ന്നി​​​വ​​​യും ജി​​​ല്ല​​​ക​​​ളി​​​ലെ വി​​​വി​​​ധ സെ​​​ക്ട​​​റു​​​ക​​​ളി​​​ൽ ക്ര​​​മീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്. 50 സ്കൂ​​​ബാ ടീ​​​മി​​​നെ​​​യും ത​​​യാ​​​റാ​​​ക്കി നി​​​ർ​​​ത്തി​​​യി​​​ട്ടു​​​ണ്ട്. റെ​​​ഡ് അ​​​ല​​​ർ​​​ട്ട് ല​​​ഭി​​​ച്ചാ​​​ൽ…

Read More

 ഐടി ആക്ടിൽ കുടുക്കും;  ഡാം ​തു​റ​ക്ക​ലുമായി ബന്ധപ്പെട്ട് ആ​ശ​ങ്കാ​ജ​ന​ക​മാ​യ വാ​ർ​ത്ത​ക​ൾ പ്ര​ച​രി​പ്പി​ച്ച് പ​രി​ഭ്രാ​ന്തി സൃ​ഷ്ടി​ച്ചാൽ നടപടി

കാ​ക്ക​നാ​ട്: ഇ​ടു​ക്കി, ഇ​ട​മ​ല​യാ​ർ അ​ണ​ക്കെ​ട്ടു​ക​ളു​ടെ ഷ​ട്ട​റു​ക​ൾ തു​റ​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച് ആ​ശ​ങ്ക​പ്പെ​ടേ​ണ്ട​തി​ല്ലെ​ന്നും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും മ​റ്റും പ്ര​ച​രി​ക്കു​ന്ന തെ​റ്റാ​യ വാ​ർ​ത്ത​ക​ളി​ൽ വ​ഞ്ചി​ത​രാ​ക​രു​തെ​ന്നും ക​ള​ക്ട്രേ​റ്റി​ൽ ചേ​ർ​ന്ന ഉ​ന്ന​ത​ത​ല​യോ​ഗം. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ആ​ശ​ങ്കാ​ജ​ന​ക​മാ​യ വാ​ർ​ത്ത​ക​ൾ പ്ര​ച​രി​പ്പി​ച്ച് പ​രി​ഭ്രാ​ന്തി സൃ​ഷ്ടി​ക്കു​ന്ന​വ​ർ​ക്കെ​തി​രേ ഐ​ടി നി​യ​മ​പ്ര​കാ​രം ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത എം​എ​ൽ​എ​മാ​ർ അ​ട​ക്ക​മു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ടു​ക്കി, ഇ​ട​മ​ല​യാ​ർ അ​ണ​ക്കെ​ട്ടു​ക​ളി​ലെ നി​ല​വി​ലു​ള്ള സ്ഥി​തി​യും ഷ​ട്ട​റു​ക​ൾ തു​റ​ന്നാ​ലു​ള്ള ത​യാ​റെ​ടു​പ്പു​ക​ളും വി​ശ​ദീ​ക​രി​ക്കു​ന്ന​തി​നാ​ണ് ജി​ല്ലാ ക​ള​ക്ട​ർ മു​ഹ​മ്മ​ദ് സ​ഫി​റു​ള്ള​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ യോ​ഗം ചേ​ർ​ന്ന​ത്. അ​ണ​ക്കെ​ട്ടു​ക​ളി​ൽ​നി​ന്നു ജ​ലം തു​റ​ന്നു​വി​ടേ​ണ്ട സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ൽ ഇ​തു സം​ബ​ന്ധി​ച്ച മു​ന്ന​റി​യി​പ്പു​ക​ൾ വ​ള​രെ നേ​ര​ത്തെ ത​ന്നെ ജി​ല്ലാ ക​ള​ക്ട​റു​ടെ ഔ​ദ്യോ​ഗി​ക ഫേ​സ്ബു​ക്ക് പേ​ജി​ൽ (www.facebook/dcekm) പ്ര​സി​ദ്ധീ​ക​രി​ക്കും. റേ​ഡി​യോ നി​ല​യ​ങ്ങ​ളും പ​ത്ര, ദൃ​ശ്യ​മാ​ധ്യ​മ​ങ്ങ​ളും മു​ഖേ​ന സ​ർ​ക്കാ​രി​ന്‍റെ ഔ​ദ്യോ​ഗി​ക അ​റി​യി​പ്പു​ക​ളു​ണ്ടാ​കും. പെ​രി​യാ​ർ തീ​ര​ത്തെ ജ​ന​ങ്ങ​ളി​ലേ​ക്ക് ഉ​ച്ച​ഭാ​ഷി​ണി​ക​ളി​ലൂ​ടെ​യും വി​വ​ര​മെ​ത്തി​ക്കു​മെ​ന്നും ക​ള​ക്ട​ർ പ​റ​ഞ്ഞു. ജി​ല്ല​യി​ൽ മു​ൻ​ക​രു​ത​ൽ പ​ട്ടി​ക​യി​ൽ 51 ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ൽ സ്വീ​ക​രി​ക്കേ​ണ്ട മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ളും…

Read More

കൊച്ചിയെ വീണ്ടും കുരുക്കിലാക്കി മഴ; ഗതാഗതക്കുരുക്കിൽ കുടുങ്ങി മേനക; കുണ്ടും കുഴിക്കുമൊപ്പം  നഗരത്തിലെ പ്രധാന റോഡുകളെല്ലാം വെള്ളക്കെട്ടിൽ

കൊ​ച്ചി: ക​ന​ത്ത മ​ഴ​യി​ൽ ജി​ല്ല​യി​ൽ വെ​ള്ള​ക്കെ​ട്ട് വീ​ണ്ടും വ്യാ​പ​കം. കൂ​ടാ​തെ റോ​ഡു​ക​ളു​ടെ ശോ​ച്യാ​വ​സ്ഥ മൂ​ലം ഗ​താ​ഗ​ത​ക്കു​രു​ക്കും രൂ​ക്ഷം. ഇ​ന്ന​ലെ രാ​ത്രി മു​ത​ൽ പെ​യ്യു​ന്ന ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് ന​ഗ​ര​ത്തി​ലെ​യും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും പ്ര​ധാ​ന റോ​ഡു​ക​ളെ​ല്ലാം ത​ന്നെ വെ​ള്ള​ത്തി​ലാ​യി ക​ഴി​ഞ്ഞു. കൊ​ച്ചി ന​ഗ​ര​ത്തി​ൽ മേ​ന​ക, എം​ജി​റോ​ഡ്, ഹൈ​ക്കോ​ർ​ട് ജം​ഗ്ഷ​ൻ, കെ​എ​സ്ആ​ർ​ടി​സി, നോ​ർ​ത്ത്- സൗ​ത്ത് റെ​യി​ൽ​വേ​സ്റ്റേ​ഷ​ൻ പ​രി​സ​രം, സൗ​ത്ത് ജം​ഗ്ഷ​ൻ തു​ട​ങ്ങി​യ ഭാ​ഗ​ങ്ങ​ളി​ല്ലെ​ല്ലാം വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ടു തു​ട​ങ്ങി. റോ​ഡു​ക​ളി​ലെ കു​ണ്ടും കു​ഴി​യും മൂ​ലം വാ​ഹ​ന​ങ്ങ​ൾ നി​ര​ങ്ങി നീ​ങ്ങു​ന്ന​തി​നാ​ൽ രാ​വി​ലെ മു​ത​ൽ ന​ഗ​ര​ത്തി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷ​മാ​ണ്. ന​ഗ​ര​ത്തി​ൽ വൈ​റ്റി​ല, പാ​ലാ​രി​വ​ട്ടം പൈ​പ്പ്‌ലൈൻ, വാ​ഴ​ക്കാ​ല, തേ​വ​ര ജം​ഗ്ഷ​ൻ, എം​ജി റോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളാ​യ തൃ​പ്പൂ​ണി​ത്തു​റ, ക​രി​ങ്ങാ​ച്ചി​റ, തി​രു​വാ​ങ്കു​ളം ജം​ഗ്ഷ​ൻ, കാ​ക്ക​നാ​ട്, സീ​പോ​ർ​ട്ട് എ​യ​ർ​പോ​ർ​ട്ട് റോ​ഡി​ൽ ഒ​ലി​മു​ഗ​ൾ മു​ത​ൽ ക​ള​മ​ശേ​രി വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ലും, മ​ര​ട് കു​ണ്ട​ന്നൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലും രാ​വി​ലെ മു​ത​ൽ വ​ലി​യ ഗ​താ​ഗ​ത​ക്കു​രു​ക്കാ​യി​രു​ന്നു. മ​ണി​ക്കൂ​റു​ക​ളോ​ളം യാ​ത്രി​ക​ർ…

Read More

കേ​ന്ദ്ര ഗ​വ​ണ്‍​മെ​ന്‍റി​ന്‍റെ തീ​ർ​ഥാ​ട​ന ടൂ​റി​സം പ​ദ്ധ​തി​; മ​ല​യാ​റ്റൂ​രി​നെ ഉ​ൾ​പ്പെ​ടു​ത്താ​ൻ 51 കോ​ടി​യു​ടെ രൂ​പ​രേ​ഖ

കാ​ല​ടി: അ​ന്താ​രാ​ഷ്ട്ര തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ മ​ല​യാ​റ്റൂ​രി​നെ കേ​ന്ദ്ര ഗ​വ​ണ്‍​മെ​ന്‍റി​ന്‍റെ തീ​ർ​ഥാ​ട​ന ടൂ​റി​സം പ​ദ്ധ​തി​യാ​യ പി​ൽ​ഗ്രി​മേ​ജ് റി​ജു​വ​നേ​ഷ​ൻ ആ​ൻ​ഡ് സ്പി​രി​ച്യു​വ​ൽ ഓ​ഗ്‌​മെ​ന്‍റേ​ഷ​ൻ ഡ്രൈ​വ് (പ്ര​സാ​ദ്) സ്കീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ൻ ആ​വ​ശ്യ​മാ​യ വി​ശ​ദ​മാ​യ പ​ദ്ധ​തി രൂ​പ​രേ​ഖ സം​സ്ഥാ​ന സ​ർ​ക്കാ​ർ വ​ഴി കേ​ന്ദ്ര ടൂ​റി​സം വ​കു​പ്പി​ൽ സ​മ​ർ​പ്പി​ച്ച​താ​യി റോ​ജി എം. ​ജോ​ണ്‍ എം​എ​ൽ​എ അ​റി​യി​ച്ചു. 51 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​യാ​ണ് ഇ​തി​നാ​യി സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. മ​ല​യാ​റ്റൂ​രി​നെ കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ പ്ര​ത്യേ​ക പ​ദ്ധ​തി​യാ​യ പ്ര​സാ​ദ് സ്കീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്താ​മെ​ന്ന് കേ​ന്ദ്ര ടൂ​റി​സം മ​ന്ത്രി അ​ൽ​ഫോ​ൻ​സ് ക​ണ്ണ​ന്താ​നം റോ​ജി എം. ​ജോ​ണ്‍ എം​എ​ൽ​എ​യ്ക്ക് ഉ​റ​പ്പു ന​ൽ​കി​യി​രു​ന്നു. എം​എ​ൽ​എ​യും, മ​ല​യാ​റ്റൂ​ർ സെ​ന്‍റ് തോ​മ​സ് പ​ള്ളി വി​കാ​രി റ​വ. ഡോ. ​ജോ​ണ്‍ തേ​യ്ക്കാ​ന​ത്തി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​തി​നി​ധി സം​ഘ​ത്തെ അ​റി​യി​ച്ചി​രു​ന്നു. ഇ​തി​നാ​യി വി​ശ​ദ​മാ​യ ഡി​പി​ആ​ർ സ​മ​ർ​പ്പി​ക്കാ​നും നി​ർ​ദ്ദേ​ശി​ച്ചി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് എം​എ​ൽ​എ സം​സ്ഥാ​ന ടൂ​റി​സം ഡ​യ​റ​ക്ട​റു​മാ​യും, ക​ണ്‍​സ​ൾ​ട്ടിം​ഗ് ഏ​ജ​ൻ​സി​യാ​യ ജി​റ്റ്പാ​ക്കി​ന്‍റെ പ്ര​തി​നി​ധി​ക​ളു​മാ​യും തി​രു​വ​ന​ന്ത​പു​ര​ത്ത് ച​ർ​ച്ച…

Read More

ഒരുതരി സ്വർണം മോഷ്ടിക്കാൻ ഇല്ലാതാക്കിയത് ഒരു കുടുംബത്തിന്‍റെ പ്രതീക്ഷയെ; ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി ക​ഴു​ത്ത​റു​ത്ത് കൊ​ല​പ്പെ​ടു​ത്തി​യ നിമിഷയുടെ സംസ്കാരം നടത്തി; പ്രതിയെ റിമാൻഡ് ചെയ്തു

കി​ഴ​ക്ക​ന്പ​ലം: മോ​ഷ​ണ​ശ്ര​മം ത​ട​യു​ന്ന​തി​നി​ടെ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി ക​ഴു​ത്ത​റു​ത്ത് കൊ​ല​പ്പെ​ടു​ത്തി​യ എ​റ​ണാ​കു​ളം കി​ഴ​ക്ക​ന്പ​ലം പ​ഞ്ചാ​യ​ത്തി​ലെ അ​ന്പു​നാ​ട് വാ​ർ​ഡ് എ​ട​ത്തി​ക്ക​ര മോ​ത്തി​ക്ക​ര​മോ​ള​ത്ത് അ​ന്തി​നാ​ട്ട് ത​ന്പി​യു​ടെ മ​ക​ൾ നി​മി​ഷ (20)യു​ടെ സം​സ്കാ​രം ന​ട​ത്തി. മ​ല​യി​ടം​തു​രു​ത്ത് സെ​ന്‍റ് മേ​രീ​സ് യാ​ക്കോ​ബാ​യ പ​ള്ളി​യി​ലാ​ണ് ഇ​ന്നു​രാ​വി​ലെ സം​സ്കാ​രം ന​ട​ത്തി​യ​ത്. അ​തേ​സ​മ​യം, സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത പ​ശ്ചി​മ​ബം​ഗാ​ൾ മു​ർ​ഷി​ദാ​ബാ​ദ് ജാ​ലം​ഗി സ്വ​ദേ​ശി ബി​ജു മു​ല്ല​യെ (32) ഇ​ന്ന​ലെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. നി​മി​ഷ​യു​ടെ നി​ല​വി​ളി കേ​ട്ട് ഓ​ടി​യെ​ത്തി​യ പി​തൃ​സ​ഹോ​ദ​ര​ൻ ഏ​ലി​യാ​സി​നും, അ​യ​ൽ​വാ​സി അ​ബ്ബാ​സി​നും കു​ത്തേ​റ്റി​രു​ന്നു. ഇ​തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഏ​ലി​യാ​സ് ആ​ലു​വ രാ​ജ​ഗി​രി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സി​ലാ​ണ്. അ​ബ്ബാ​സി​ന്‍റെ പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലാ​ത്ത​തി​നാ​ൽ പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ​യ്ക്കു​ശേ​ഷം ആ​ശു​പ​ത്രി വി​ട്ടു. ഇ​ന്ന​ലെ രാ​വി​ലെ 10.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. വീ​ടി​ന്‍റെ ഹാ​ളി​ലി​രു​ന്ന ത​ന്പി​യു​ടെ അ​മ്മ മ​റി​യാ​മ്മ​യു​ടെ ക​ഴു​ത്തി​ലെ മാ​ല പൊ​ട്ടി​ക്കാ​ൻ ബി​ജു മു​ല്ല അ​ക​ത്തേ​ക്ക് പാ​ഞ്ഞ് വ​രി​ക​യാ​യി​രു​ന്നു. മു​ത്ത​ശി​യു​ടെ…

Read More