കൊച്ചി: ഇടുക്കി, ഇടമലയാർ ഡാമുകൾ തുറന്നുവിട്ട സാഹചര്യത്തിൽ നെടുമ്പാശേരി വിമാനത്താവളത്തിൽ വിമാനങ്ങൾ ഇറങ്ങുന്നതിന് അധികൃതർ നിരോധനം ഏർപ്പെടുത്തി. ഉച്ചയ്ക്ക് ഒന്നു മുതലാണ് നിരോധനം. എന്നാൽ വിമാനങ്ങൾ പോകുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ലെന്നും ഇക്കാര്യത്തിൽ കൂടുതൽ പരിശോധനകൾ തുടരുകയാണെന്നും സിയാൽ അധികൃതർ അറിയിച്ചു. നിരോധനത്തെ തുടർന്ന് കൊച്ചിയിൽ ഇറങ്ങേണ്ട വിമാനങ്ങൾ എവിടെയിറക്കുമെന്ന് അധികൃതർ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. കരിപ്പൂരിൽ വലിയ വിമാനങ്ങൾ ഇറങ്ങുന്നതിന് നിലവിൽ നിയന്ത്രണമുണ്ട്. തിരുവനന്തപുരം, കോയന്പത്തൂർ എന്നിവടങ്ങളിലാകും നെടുന്പാശേരിയിൽ ഇറങ്ങേണ്ട വിമാനങ്ങൾ ഇറങ്ങുക എന്ന സൂചനയാണ് ലഭിക്കുന്നത്. ഇടമലയാർ ഡാം പുലർച്ചെ അഞ്ചിന് തുറന്നു വിട്ടതോടെ പെരിയാറ്റിൽ കനത്ത തോതിൽ ജലനിരപ്പ് ഉയർന്നിരുന്നു. നിലവിൽ നെടുന്പാശേരി വിമാനത്താവളത്തിൽ വെള്ളം കയറിയിട്ടില്ലെങ്കിലും ചുറ്റുമതിലിന് അടുത്തുവരെ വെള്ളം എത്തിയ സ്ഥിതിയുണ്ട്. അതിനാലാണ് വിമാനം ഇറങ്ങുന്ന റണ്‍വേയിലെ പരിശോധനകൾക്ക് ശേഷം നിരോധനം ഏർപ്പെടുത്തിയത്. എത്ര സമയം നിരോധനമുണ്ടാകുമെന്ന കാര്യവും അധികൃതർ വ്യക്തമാക്കിയിട്ടില്ല. വിമാനത്താവളത്തിൽ…
Read MoreCategory: Kochi
ആശങ്ക അണപൊട്ടുന്നു; ഇടമലയാറിൽ റെഡ് അലർട്ടും മുഴങ്ങി; വ്യാഴാഴ്ച ഡാം തുറക്കും; പെരിയാറിലെ ജലനിരപ്പ് 1.5 മീറ്റര്‍ വരെ ഉയരാൻ സാധ്യത
കൊച്ചി: കനത്ത മഴയേത്തുടർന്ന് ജലനിരപ്പ് ഉയർന്നതിനാൽ ഇടമലയാർ അണക്കെട്ട് വ്യാഴാഴ്ച തുറക്കും. ഇതിനു മുന്നോടിയായി റെഡ് അലർട്ട് പ്രഖ്യാപിച്ചു. രാവിലെയായിരിക്കും ഷട്ടറുകൾ തുറക്കുകയെന്നും 164 ഘന മീറ്റർ വെള്ളം ഒഴുക്കാൻ തീരുമാനിച്ചെന്നും വൈദ്യുതി ബോര്‍ഡ് അറിയിച്ചു. ഡാം തുറക്കുന്നതോടെ പെരിയാറിലെ ജലനിരപ്പില്‍ ഒന്നു മുതൽ 1.5 മീറ്റര്‍ വരെ ഉയരാൻ സാധ്യതയുണ്ടെന്നും പുറത്തേക്ക് വിടുന്ന ജലം അഞ്ചു മണിക്കൂറിനുള്ളിൽ മണിക്കൂറില്‍ ആലുവ ഭാഗത്ത് എത്തും എന്ന് അനുമാനിക്കുന്നതായും സംസ്ഥാന ദുരന്തനിവാരണ സേനയും വ്യക്തമാക്കി. ഇതിനു മുൻപ് 2013ല്‍ ഡാം തുറന്നപ്പോൾ 900 ഘന മീറ്റർ വെള്ളമാണ് പുറത്തേക്കൊഴുക്കിയത്.
Read Moreപിൻതുണയില്ലെങ്കിൽ പുറത്തേയ്ക്കെന്ന് മോഹൻലാൽ, ഹർജി തിരുത്തുമെന്ന് ജഗദീഷ്, രചന നാരായണൻ കുട്ടി ഒന്നും അറിഞ്ഞില്ലെന്ന്; അമ്മ-ഡബ്ല്യുസിസിയിൽ മീറ്റിംഗിൽ നടന്ന ചർച്ചകൾ ഇങ്ങനെയൊക്കെ…
ബ്ല്യു
Read Moreനടൻ ദിലീപിനെ താരസംഘടനയിൽ തിരിച്ചെടുക്കാൻ തീരുമാനിച്ച വിഷയം; അമ്മ-ഡബ്ല്യൂസിസി ചർച്ച ചൊവ്വാഴ്ച
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതിയായ നടൻ ദിലീപിനെ താരസംഘടനയിൽ തിരിച്ചെടുക്കാൻ തീരുമാനിച്ച വിഷയത്തിൽ ഡബ്ല്യൂസിസിയും അമ്മ പ്രതിനിധികളും ചൊവ്വാഴ്ച ചർച്ച നടത്തും. വൈകുന്നേരം നാലിനെ കൊച്ചിയിലെ ക്രൗൺ പ്ലാസ ഹോട്ടലിലാണ് ചർച്ച നടക്കുക. വിഷയത്തിൽ ചർച്ച വേണമെന്ന് ആവശ്യപ്പെട്ട് ഡബ്ല്യൂസിസി പ്രതിനിധികൾ നേരത്തെ അമ്മയ്ക്ക് കത്ത് നൽകിയിരുന്നു. ദിലീപിനെ തിരിച്ചെടുക്കാൻ തീരുമാനിച്ച വിഷയത്തിൽ പ്രതിഷേധിച്ച് ചില നടിമാർ അമ്മയിൽ നിന്നും രാജി പ്രഖ്യാപിക്കുകയും ചെയ്തു. വിഷയത്തിൽ അമ്മയ്ക്കെതിരേ വ്യാപക വിമർശനം ഉയർന്നതോടെയാണ് അവർ ചർച്ചയ്ക്കായി ഡബ്ല്യൂസിസി പ്രതിനിധികളെ ക്ഷണിച്ചത്. അമ്മ പ്രസഡന്റ് മോഹൻലാൽ ഉൾപ്പടെയുള്ളവർ ചൊവ്വാഴ്ചത്തെ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. അതേസമയം നടിയെ ആക്രമിച്ച കേസിൽ കക്ഷി ചേരുന്നതിനായി അമ്മയിലെ ഒരു വിഭാഗത്തിന്റെ പിന്തുണയോടെ നടിമാരായ ഹണി റോസും രചനാ നാരായണൻകുട്ടിയും നൽകിയ ഹർജി പിൻവലിക്കാൻ നീക്കം തുടങ്ങി. വിഷയത്തിൽ അമ്മയിലെ ഒരു വിഭാഗം താരങ്ങൾക്ക് കടുത്ത…
Read Moreആസ്വാദകർക്ക് മറക്കാനാവാത്ത അനുഭവം സമ്മാനിച്ച് നിറങ്ങൾ പെയ്തിറങ്ങുന്ന മണ്‍സൂണ്‍ ആർട്ട് ഫെസ്റ്റ്
സ്വന്തം ലേഖകൻ കൊച്ചി: മഴയുടെ പകർന്നാട്ടം പ്രകൃതിക്കു നൽകുന്ന വിഭിന്നചിത്രങ്ങൾ പോലെ സമൃദ്ധമാണ് ഇടപ്പള്ളി പത്തടിപ്പാലം കേരള മ്യൂസിയം ആർട്ട് ഗാലറിയിൽ നടക്കുന്ന ഇന്റർനാഷണൽ മണ്‍സൂണ്‍ ആർട്ട് ഫെസ്റ്റ് 2018. ഇടതൂർന്ന് പെയ്യുന്ന മഴ സമ്മാനിക്കുന്ന കുളിരുപോലെ മനസിനെ സന്തോഷിപ്പിക്കുന്ന വർണക്കൂട്ടുകൾ, ഇടി വെട്ടി പെയ്യുന്ന മഴ പോലെ അസ്വസ്ഥത സൃഷ്ടിക്കുന്ന വർത്തമാന കാലത്തിന്റെ പൊള്ളുന്ന കാഴ്ചകൾ, പെയ്തൊഴിഞ്ഞ മഴയിൽ ആകാശത്ത് നിറഞ്ഞ മേഘക്കൂട്ടങ്ങൾ പോലെ വ്യത്യസ്ഥമായ ശില്പങ്ങൾ. ഇത്തരം വൈവിധ്യമാർന്ന കലാസൃഷ്ടികളാണ് ഇവിടെയെത്തുന്ന ആസ്വാദകർക്ക് മറക്കാനാവാത്ത അനുഭവം സമ്മാനിക്കുന്നത്. വിദേശത്തു നിന്നുൾപ്പെടെ നൂറോളം കലാകാരൻമാരുടെ കൂട്ടായ്മയാണ് മണ്‍സൂണ്‍ ആർട്ട് ഫെസ്റ്റിന് പിന്നിൽ. 100 പെയിന്റിംഗുകളും 15 ശില്പങ്ങളുമാണ് ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നത്. പരിസ്ഥിതിയുമായി ബന്ധപ്പെട്ട ആശങ്കകൾ, ഉത്സവങ്ങൾ, വനം, പക്ഷിയും ആകാശവും, സംഗീതജ്ഞർ, ആധുനിക ജീവിത ശൈലികൾ തുടങ്ങി വ്യത്യസ്തമായ ആശയങ്ങളാണ് കലാസൃഷ്ടികൾക്ക് പ്രേരണയായത്. മനുഷ്യൻ പ്രകൃതിയെ…
Read Moreആലുവ മെട്രോ സ്റ്റേഷനിലെ ഓട്ടോ സ്റ്റാൻഡ് ; പ്രക്ഷോഭവുമായി സംയുക്ത തൊഴിലാളി സംഘടനകൾ
ആലുവ: മെട്രോ റെയിലിന്റെ ആലുവയിലെ ആദ്യ സ്റ്റേഷനിൽ ഓട്ടോസ്റ്റാന്റ് അനുവദിക്കുന്നതിനെച്ചൊല്ലി വിവാദങ്ങൾ ശക്തമാകുന്നു. കോൺഗ്രസിന്റെ നിയന്ത്രത്തിലുള്ള യൂണിയനുകൾ ഈ വിഷയത്തിൽ ചേരിതിരിഞ്ഞ് നിൽക്കുന്പോൾ സംയുക്ത ട്രേഡ് യൂണിയനുകൾ ഇന്ന് നഗരസഭമാർച്ചിനൊരുങ്ങുകയാണ്. ഈ പ്രക്ഷോഭത്തിൽ ഐഎൻടിയുസിയടക്കം സിഐടിയു, എഐടിയുസി, ബിഎംഎസ്, എസ്ടിയു, ടിയുസിഐ തുടങ്ങിയ യൂണിയനുകളാണ് പങ്കെടുക്കുന്നത്. കോൺഗ്രസ് അനുകൂലതൊഴിലാളി സംഘടനയായി പുതിയതായി രൂപംകൊണ്ട എഐയുഡബ്ല്യുസിയുടെ നേതൃത്വത്തിൽ മെട്രോ സ്റ്റേഷനിൽ ഓട്ടോ സ്റ്റാന്റ് അനുവദിക്കുന്നതിനെതിരെ പ്രതിഷേധമുയർത്തിയതിനെ തുടർന്ന് ട്രാഫിക് പോലീസ് കഴിഞ്ഞദിവസം ഒഴിപ്പിച്ചിരുന്നു. എന്നാൽ, കോൺഗ്രസിലെ എ വിഭാഗത്തിലെ ഒരു തൊഴിലാളി സംഘടന നേതാവിന്റെ വ്യക്തി താൽപര്യമാണ് ഓട്ടോസ്റ്റാന്റ് ഒഴിപ്പിക്കുന്നതിനു പിന്നിലെന്നാണ് മറ്റു തൊഴിലാളികളുടെ ആരോപണം. സ്റ്റേഷന് സമീപം പൊതുസ്ഥലം കയ്യടക്കിയ ഈ നേതാവിനെ സഹായിക്കുന്ന നഗരസഭ അധികൃതരുടെ പക്ഷപാതപരമായ നിലപാടുകൾക്കെതിരെയാണ് ഇന്ന് ട്രേഡ് യൂണിയനുകൾ പ്രതിഷേധമാർച്ച് നടത്തുന്നത്. മെട്രോ സ്റ്റേഷൻ പരിസരത്തെ ഓട്ടോ തൊഴിലാളികളെ ബുദ്ധിമുട്ടിക്കുന്നതിനെതിരെയുള്ള ഈ…
Read Moreപോലീസിനെ ആക്രമിച്ച് കഞ്ചാവ് വിൽപ്പനക്കാരെ മോചിപ്പിച്ച സംഭവം; കളമശേരി ഗ്ലാസ് കോളനിയിലെ വീടുകളിൽ പരിശോധന
കൊച്ചി: മഞ്ഞുമ്മലിൽ കഞ്ചാവ് വിൽപ്പനയ്ക്കിടെ പോലീസ് പിടികൂടിയ ആളെ കഞ്ചാവ് വിൽപ്പനക്കാരും സുഹൃത്തുക്കളും ചേർന്ന് ആക്രമിച്ചു മോചിപ്പിച്ച സംഭവത്തിൽ കളമശേരി ഗ്ലാസ് കോളനി മേഖലയിലെ വീടുകളിൽ പോലീസ് പരിശോധന നടത്തി. ഇന്നലെ വൈകുന്നേരം നാലരയോടെ മഞ്ഞുമ്മൽആറാട്ടുകടവ് പാലത്തിനുസമീപം പഴയ ടിസിസി കന്പനി പടിക്കലാണ് കഞ്ചാവ് വിൽപ്പനക്കാരനെ പിടികൂടിയ ഏലൂർ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണമുണ്ടായത്. സംഭവത്തിൽ സ്റ്റേഷനിലെ എഎസ്ഐ ജയിംസ്, സീനിയർ സിപിഒ സുരേഷ് എന്നിവർക്ക് പരിക്കേറ്റിരുന്നു. കളമശേരി ഗ്ലാസ് കോളനി കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടക്കുന്നുണ്ടെന്നറിഞ്ഞ് വിൽപ്പനക്കാരെ പിടികൂടാൻ എത്തിയതായിരുന്നു പോലീസ്. കഞ്ചാവ് വാങ്ങാനെന്ന വ്യാജേന ഒരു യുവാവുമായാണ് ഏലൂർ പോലീസ് സ്റ്റേഷനിലെ രണ്ട് ഉദ്യോഗസ്ഥർ മഫ്ടിയിൽ ടിസിഎം കന്പനി സമീപം എത്തിയത്. യുവാവ് മൊബൈലിൽ വിളിച്ചു പറഞ്ഞതനുസരിച്ച് രണ്ട് വിൽപ്പനക്കാർ എത്തിയിരുന്നു. വിൽപ്പനക്കാര്യം സംസാരിക്കുന്നതിനിടയിൽ പോലീസുകാരാണെന്നു മനസിലാക്കിയ വിൽപ്പനക്കാരിൽ ഒരാൾ ഓടി രക്ഷപെട്ടു.…
Read Moreഅഭിമന്യു വധം: കാമ്പസ് ഫ്രണ്ട് കൊച്ചി ഏരിയ ട്രഷറായ റജീബ് പോലീസ് പിടിയിൽ; കേസിൽ ഇതുവരെ പതിനഞ്ചോളം പേർ അറസ്റ്റിൽ
കൊച്ചി: മഹാരാജാസ് കോളജിലെ ബിരുദ വിദ്യാർഥിയായിരുന്ന അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി പിടിയിലായി. നെട്ടൂർ സ്വദേശി റജീബ് (25) നെയാണ് ഇന്ന് രാവിലെ ആലുവയിൽ നിന്നും പോലീസ് കസ്റ്റഡിയിലെടുത്തത്. കാന്പസ് ഫ്രണ്ടിന്റെ കൊച്ചി ഏരിയ ട്രഷററാണ് റജീബ്. കേസിലെ മുഖ്യപ്രതികളിലൊരാളായ ഇയാൾ സംഭവദിവസം രാത്രി നെട്ടുരിൽ നിന്നെത്തിയ അഞ്ചംഗസംഘത്തിലുണ്ടായിരുന്നതായി അന്വേഷണസംഘം പറഞ്ഞു. കസ്റ്റഡിയിലെടുത്ത പ്രതിയെ വിശദമായി ചോദ്യം ചെയ്തു വരികയാണെന്നും ഉടൻ തന്നെ അറസ്റ്റ് രേഖപ്പെടുത്തുമെന്നും അസിസ്റ്റന്റ് കമ്മീഷണർ കെ.ലാൽജി രാഷ്ട്രദീപികയോടു പറഞ്ഞു. കർണാടകയിൽ നിന്നും കൊച്ചിയിലേക്കുള്ള യാത്രാമധ്യേ ആലുവയിൽ ട്രെയിനിൽ വച്ചാണ് റജീബിനെ പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് 15 ഓളം പേരെയാണ് നേരത്തെ പോലീസ് അറസ്റ്റു ചെയ്തത്. ഇതിൽ പൂത്തോട്ട ലോ കോളജിലെ വിദ്യാർഥി മുഹമ്മദ് റിഫ, പള്ളുരുത്തി സ്വദേശി പി.എച്ച്.സനീഷ് എന്നിവരെ കസ്റ്റഡിയിൽ ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ രണ്ടു പേരെ…
Read Moreപാസ്പോർട്ട് വെരിഫിക്കേഷൻ വേഗത്തിൽ എറണാകുളം റൂറൽ ജില്ല രാജ്യത്ത് നമ്പർ വൺ
കൊച്ചി: അപേക്ഷകനു പാസ്പോർട്ട് വേഗത്തിൽ ലഭ്യമാക്കുന്ന കാര്യത്തിൽ എറണാകുളം റൂറൽ ജില്ല രാജ്യത്ത് ഒന്നാംസ്ഥാനത്തു തുടരുന്നു. ജൂലൈ മാസത്തിലെ പാസ്പോർട്ട് അപേക്ഷകളിലുള്ള പോലീസ് വെരിഫിക്കേഷൻ നടപടികൾ രണ്ടുദിവസത്തിനകം തന്നെ നൂറുശതമാനം പൂർത്തിയാക്കി മറ്റൊരു നേട്ടവും ജില്ല കൈവരിച്ചു. കേരള പോലീസ് വികസിപ്പിച്ചെടുത്ത ഓണ്‍ലൈൻ വെരിഫിക്കേഷൻ സംവിധാനമായ ഇ-വിഐപി വഴിയാണ് ഈ നേട്ടമുണ്ടാക്കിയത്. ഒൻപത് മാസം മുൻപ് പരീക്ഷണാടിസ്ഥാനത്തിൽ ഓണ്‍ലൈൻ വെരിഫിക്കേഷൻ ഏർപ്പെടുത്തിയതു മുതൽ എറണാകുളം റൂറൽ ജില്ല ഇന്ത്യയിൽ ജില്ലകളിൽ ഒന്നാമതാണ്. പൂർണമായും പേപ്പർ രഹിതമായി പ്രവർത്തിക്കുന്നതാണ് ഇ-വിഐപി സംവിധാനം. ജൂലൈ മാസത്തിൽ ഈ സംവിധാനം കേരളത്തിലെ എല്ലാ ജില്ലകളിലും നിലവിൽവന്നു. ഇതോടെ അപേക്ഷകനു പാസ്പോർട്ട് വേഗത്തിൽ ലഭ്യമാക്കുന്ന കാര്യത്തിൽ സംസ്ഥാനങ്ങളിൽ കേരളവും ഒന്നാമതെത്തി. പാസ്പോർട്ട് ലഭിക്കുന്നതിനായി അപേക്ഷ സമർപ്പിച്ചാൽ 45 ദിവസത്തിനകം അപേക്ഷകന് പാസ്പോർട്ട് ലഭ്യമാക്കണമെന്നും പോലീസ് വെരിഫിക്കേഷൻ നടപടികൾ 21 ദിവസത്തിനകം പൂർത്തിയാക്കി റിപ്പോർട്ട്…
Read Moreപാവപ്പെട്ടവരോട് മനുഷ്യത്വപരമായ സമീപനമാണ് ബാങ്കുകൾക്ക് വേണ്ടത്; ഉമ്മൻചാണ്ടിയും എം.എം. ഹസനും പ്രീത ഷാജിയെ സന്ദർശിച്ചു
കളമശേരി: ജാമ്യം നിന്നതിന്റെ പേരിൽ ജപ്തി ഭീഷണി നേരിടുന്ന പ്രീത ഷാജിയുടെ നിരാഹാര സമരപ്പന്തൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും കെപിസിസി പ്രസിഡന്റ് എം.എം. ഹസനും ഐക്യദാർഢ്യം പ്രഖ്യാപിച്ച് സന്ദർശിച്ചു. പ്രശ്നത്തിൽ സംസ്ഥാന സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് ഇരുവരും ആവശ്യപ്പെട്ടു. പാവപ്പെട്ടവരോട് മനുഷ്യത്വപരമായ സമീപനമാണ് ബാങ്കുകൾക്ക് വേണ്ടതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. വായ്പയെടുത്ത് മനപൂർവം ഗവൺമെന്റിനെയും ബാങ്കുകളെയും കൊള്ളയടിക്കുന്നവർക്കെതിരെയാണ് കർശനമായ നിയമം കൊണ്ടുവരേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ ഉറപ്പ് പാലിക്കണമെന്നും ഈ വിഷയത്തിൽ ഒരു ഒത്തുതീർപ്പ് ഉടൻ ഉണ്ടാക്കാൻ ശ്രമിക്കണം. ഗവൺമെന്റിനു മാത്രമെ ഈ വിഷയത്തിൽ എന്തെങ്കിലും ചെയ്യാൻ കഴിയുകയുള്ളൂ എന്നും എം.എം. ഹസൻ പറഞ്ഞു.
Read More