ഗ​ർ​ഭ​പാ​ത്ര​ത്തി​ൽ കു​ഞ്ഞി​ന് അ​പൂ​ർ​വ​ശ​സ്ത്ര​ക്രി​യ; സംഭവം രാ​ജ്യ​ത്ത് ആ​ദ്യ​ത്തേ​താ​ണെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ

കൊ​ച്ചി: ഗ​ർ​ഭ​സ്ഥ​ശി​ശു​വി​നു ഗ​ർ​ഭ​പാ​ത്ര​ത്തി​നു​ള്ളി​ൽ അ​പൂ​ർ​വ ശ​സ്ത്ര​ക്രി​യ ന​ട​ത്തി ഇ​ട​പ്പ​ള്ളി അ​മൃ​ത ആ​ശു​പ​ത്രി. 22 ആ​ഴ്ച പ്രാ​യ​മു​ള്ള കു​ഞ്ഞി​ന്‍റെ മൂ​ത്ര​നാ​ള​ത്തി​ലെ ത​ട​സം ലേ​സ​ർ ചി​കി​ത്സ​ വഴി നീ​ക്കം ചെ​യ്യു​ന്ന ശ​സ്ത്ര​ക്രി​യ​യാ​ണു വി​ജ​യ​ക​ര​മാ​യി ന​ട​ത്തി​യ​ത്. ദു​ബാ​യി​ൽ സ്ഥി​ര​താ​മ​സ​മാ​ക്കി​യ തൃ​ശൂ​ർ സ്വ​ദേ​ശി​യാ​യ യു​വ​തി​യു​ടെ ശ​രീ​ര​ത്തി​ലാ​ണു ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​ത്. കു​ഞ്ഞി​ന്‍റെ മൂ​ത്ര​നാ​ളി​യി​ലെ ത​ട​സം വൃ​ക്ക​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തെ ബാ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​യിരുന്നു ശ​സ്ത്ര​ക്രി​യ. ഗ​ർ​ഭ​സ്ഥ​ശി​ശു​വി​നു ഗ​ർ​ഭ​പാ​ത്ര​ത്തി​ൽ ശ​സ്ത്ര​ക്രി​യ ന​ട​ത്തു​ന്ന​തു രാ​ജ്യ​ത്ത് ആ​ദ്യ​ത്തേ​താ​ണെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​വ​കാ​ശ​പ്പെ​ട്ടു.

Read More

പ​ല്ലി​ൽ ക​ന്പി​യി​ട്ടു നൽകുന്ന​വ​രി​ലേ​റെ​യും വ്യാ​ജന്മാ​രെ​ന്നു ഡോ​ക്ട​ർ​മാ​രു​ടെ സം​ഘ​ട​ന

കൊ​ച്ചി: ദ​ന്ത ചി​കി​ത്സാ​മേ​ഖ​ല​യി​ൽ പ​ല്ലി​ൽ ക​ന്പി​യി​ടു​ന്ന സ്ഥാ​പ​ന​ങ്ങ​ളു​ടെ പേ​രി​ൽ വ്യാ​ജന്മാ​ർ വ്യാ​പ​ക​മെ​ന്ന് ഈ ​രം​ഗ​ത്തെ ഡോ​ക്ട​ർ​മാ​രു​ടെ സം​ഘ​ട​ന​യാ​യ കേ​ര​ള ഓ​ർ​ത്തോ​ഡോ​ണ്‍​ഡി​സ്റ്റ് സ്റ്റ​ഡി ഗ്രൂ​പ്പ് സൊ​സൈ​റ്റി. അം​ഗീ​കാ​ര​മി​ല്ലാ​ത്ത സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​ഠി​ച്ചി​റ​ങ്ങി യോ​ഗ്യ​ത​ക​ളി​ല്ലാ​തെ ചി​കി​ത്സി​ച്ചു രോ​ഗി​ക​ളെ ദു​രി​ത​ത്തി​ലേ​ക്കു ത​ള്ളി​വി​ടു​ന്ന​തി​നെ​തി​രേ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്നും സൊ​സൈ​റ്റി ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. അം​ഗീ​കൃ​ത ഓ​ർ​ത്തോ​ഡോ​ണ്‍​ഡി​സ്റ്റു​ക​ളു​ടെ (പ​ല്ലി​ൽ ക​ന്പി​യി​ടു​ന്ന വി​ദ​ഗ്ധ​ർ) പ​ട്ടി​ക സൊ​സൈ​റ്റി​യു​ടെ www.keralaorthodontsti.com എ​ന്ന വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ നൂ​റോ​ളം പേ​രാ​ണ് ഈ ​പ​ട്ടി​ക​യി​ലു​ള്ള​ത്. എ​ന്നാ​ൽ ജി​ല്ല​യി​ൽ മാ​ത്രം പ​ല്ലി​ൽ ക​ന്പി​യി​ടു​ന്ന​തി​നു 284 ഓ​ളം അ​ന​ധി​കൃ​ത സ്ഥാ​പ​ന​ങ്ങൾ പ്ര​വ​ർ​ത്തി​ക്കു​ന്നു. ബി​ഡി​എ​സ് പ​ഠ​ന​ത്തി​നു​ശേ​ഷം ഓ​ർ​ത്തോ​ഡോ​ണ്‍​ഡി​ക്സി​ൽ മൂ​ന്നു വ​ർ​ഷ​ത്തെ എം​ഡി​എ​സ് എ​ടു​ക്കു​ന്ന​വ​ർ​ക്കാ​ണു പ​ല്ലി​ൽ എ​ടു​ത്തുമാ​റ്റാ​ൻ ക​ഴി​യാ​ത്ത ക​ന്പി​യി​ടു​ന്ന​തി​ന് അ​നു​വാ​ദ​മു​ള്ള​ത്. ഇ​വ​രു​ൾ​പ്പെ​ട്ട ഓ​ർ​ത്തോ​ഡോ​ണ്‍​ഡി​സ്റ്റ് സ്റ്റ​ഡി ഗ്രൂ​പ്പ് സൊ​സൈ​റ്റി​യി​ൽ സം​സ്ഥാ​ന​ത്താ​കെ ആ​യി​ര​ത്തോ​ളം പേ​രാ​ണു​ള്ള​ത്. മ​തി​യാ​യ പ​ഠ​ന​മോ പ​രി​ശീ​ല​ന​മോ ന​ട​ത്താ​ത്ത​വ​ർ പ​ല്ലി​ൽ ക​ന്പി​യി​ടു​ക​യും ചി​കി​ത്സി​ക്കു​ക​യും ചെ​യ്യു​ന്ന​തി​നെ​തി​രേ പോ​ലീ​സി​ൽ പ​രാ​തി…

Read More

ലോ​റി​സ​മ​രം  അവസാനിപ്പിക്കാൻ നടപടിയൊന്നുമായില്ല ; സ്റ്റോ​ക്കും ജനങ്ങളുടെ പോക്കറ്റും കാലിയാകുന്നു

കൊ​ച്ചി: ലോ​റി​സ​മ​ര​വും മ​ഴ​ക്കെ​ടു​തി​യും കാ​ര​ണം പ​ച്ച​ക്ക​റി​യു​ടെ​യും പ​ല​വ്യ​ഞ്ജ​ന​ങ്ങ​ളു​ടെ​യും വി​ല കു​ത്ത​നേ ഉ​യ​ർ​ന്ന​പ്പോ​ൾ ജ​ന​ങ്ങ​ളു​ടെ പോ​ക്ക​റ്റ് കീ​റി​ത്തു​ട​ങ്ങി. നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ​ക്കു പൊ​ള്ളു​ന്ന​വി​ല​യാ​ണു ക​ട​ക​ളി​ൽ. ച​ര​ക്കു​ലോ​റി​ക​ൾ എ​ത്താ​താ​യ​തോ​ടെ സാ​ധ​ന​ങ്ങ​ൾ​ക്കു ക്ഷാ​മ​വും അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്. അ​രി ആ​വ​ശ്യ​ത്തി​നു സ്റ്റോ​ക്കു​ണ്ടെ​ങ്കി​ലും പ​ഞ്ച​സാ​ര​യും പ​യ​ർ​വ​ർ​ഗ​ങ്ങ​ളും തീ​ർ​ന്നു തു​ട​ങ്ങി​യ​താ​യി വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു. ഗാ​താ​ഗ​ത മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​നു​മാ​യി ലോ​റി ഉ​ട​മ​ക​ൾ ഇ​ന്ന​ലെ ച​ർ​ച്ച ന​ട​ത്തി​യെ​ങ്കി​ലും സ​മ​രം അ​വ​സാ​നി​പ്പാ​ക്കാ​ൻ ന​ട​പ​ടി​യൊ​ന്നു​മു​ണ്ടാ​യി​ല്ല. പ​ച്ച​ക്ക​റി ഉ​ൾ​പ്പെ​ടെ മി​ക്ക നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ​ക്കും കേ​ര​ളം ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളെ ആ​ശ്ര​യി​ക്കു​ന്ന​തി​നാ​ൽ സ​മ​രം തു​ട​ർ​ന്നാ​ൽ സാ​ധ​ന​ക്ഷാ​മ​വും വി​ല​വ​ർ​ധ​ന​യും കൂ​ടു​ത​ൽ രൂ​ക്ഷ​മാ​കും. ച​ര​ക്കു​മാ​യി ഏ​താ​നും ലോ​റി​ക​ൾ മാ​ത്ര​മാ​ണ് അ​തി​ർ​ത്തി ക​ട​ന്നു നി​ല​വി​ലെ​ത്തു​ന്ന​ത്. വ​രു​ന്ന ലോ​റി​ക​ൾ​ക്കാ​ക​ട്ടെ അ​മി​ത​വാ​ട​ക ന​ൽ​കേ​ണ്ടി​യും വ​രു​ന്നു. ലോ​റി​വാ​ട​ക വ​ർ​ധി​ച്ച​തും സാ​ധ​ന​ക്ഷാ​മ​വു​മാ​ണ് ഇ​പ്പോ​ഴു​ള്ള വി​ല​വ​ർ​ധ​ന​യ്ക്കു കാ​ര​ണ​മെ​ന്ന് എ​റ​ണാ​കു​ളം മാ​ർ​ക്ക​റ്റി​ലെ വ്യാ​പാ​രി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. മാ​ർ​ക്ക​റ്റി​ൽ​നി​ന്നു സാ​ധ​ന​ങ്ങ​ളെ​ടു​ത്തു വി​ൽ​ക്കു​ന്ന ചെ​റു​കി​ട വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ൽ കൂ​ടു​ത​ൽ വി​ല ഈ​ടാ​ക്കു​ന്ന​താ​യും പ​റ​യു​ന്നു. വി​ല വ​ർ​ധി​ച്ച​തോ​ടെ ക​ച്ച​വ​ട​ത്തെ​യും…

Read More

അ​ല​ക്ഷ്യ​മാ​യ പാ​ർ​ക്കിം​ഗിൽ പൊലിഞ്ഞത് ഒരു ജീവൻ; കാഞ്ഞൂരിൽ  റോഡിൽ അനധികൃതമായി പാർക്ക് ചെയ്ത ലോറിയിൽ ബൈക്കിടിച്ച് പൂക്കട ഉടമ മരിച്ചു; പാർക്കിംഗിനെതിരേ നാട്ടുകാർ

അ​ങ്ക​മാ​ലി: അനധികൃതമായി പാർക്ക് ചെയ്ത ലേറിയിൽ ബൈ​ക്കിടിച്ച് പൂ​ക്ക​ട ഉ​ട​മ മ​രി​ച്ചു. മ​ഞ്ഞ​പ്ര നാ​ഷ​ണ​ൽ ഫ്ല​വേ​ഴ്സ് ഉ​ട​മ നെ​ടു​വ​ന്നൂ​ർ മു​ല്ല​ശേ​രി വീ​ട്ടി​ൽ ഷം​സു (50) ആ​ണ് മ​രി​ച്ച​ത്. ഇ​ന്നു പു​ല​ർ​ച്ചെ അഞ്ചിന് കാ​ഞ്ഞൂ​ർ പാ​ല​ത്തി​നു സ​മീ​പ​ത്താ​ണ് അ​പ​ക​ടം. വീ​ട്ടി​ൽനി​ന്നും​ മ​ഞ്ഞപ്ര​യി​ലു​ള്ള പൂ​ക്ക​ട തു​റ​ക്കു​ന്ന​തി​നാ​യി പോകവെ ​ലോ​റിയിലി​ടി​ക്കു​ക​യാ​യി​രു​ന്നു. അ​ങ്ക​മാ​ലി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. സ​ബി​ത യാ​ണ് ഭാ​ര്യ. മ​ക്ക​ൾ: ഷി​ഹാ​ബ്, ഫാ​ത്തി​മ സം​സ്കാ​രം ഇ​ന്ന് നാ​ലി​ന് നെ​ടു​വ​ന്നൂ​ർ ജ​മാ അ​ത്ത് മ​സ്ജി​ദി​ൽ. കാ​ഞ്ഞൂ​ർ: കാ​ഞ്ഞൂ​ർ ചെ​ങ്ങ​ൽ പാ​ല​ത്തി​നു സ​മീ​പം നെ​ടു​വ​ന്നൂ​ർ മു​ല്ല​ശേ​രി വീ​ട്ടി​ൽ ഷം​സൂ​ദീ​ന്‍റെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ​ത് ലോ​റി​യു​ടെ അ​ല​ക്ഷ്യ​മാ​യ പാ​ർ​ക്കിം​ഗ്. ലോ​ഡു​മാ​യി വ​രു​ന്ന വ​ലി​യ വാ​ഹ​ന​ങ്ങ​ൾ യ​ഥേ​ഷ്ടം നി​യ​ന്ത്ര​ണ​മി​ല്ലാ​തെ വീ​തി കു​റ​ഞ്ഞ റോ​ഡി​ൽ പാ​ർ​ക്ക് ചെ​യ്യു​ന്ന​തോ​ടെ മ​റ്റു വാ​ഹ​ന​ങ്ങ​ൾ​ക്ക് ക​ട​ന്നു പോ​കു​വാ​ൻ സാ​ധി​ക്കാ​ത്ത സ്ഥി​തി​യാ​ണ്. എ​തി​രെ വ​ലി​യ വാ​ഹ​ന​ങ്ങ​ൾ വ​രു​ന്പോ​ൾ ഒ​രു വ​ശ​ത്തേ​ക്ക് ഒ​തു​ക്കു​ന്ന​തോ​ടെ പാ​ർ​ക്ക് ചെ​യ്യു​ന്ന…

Read More

അ​ഭി​മ​ന്യു വ​ധക്കേസിൽ  മു​ഖ്യ​പ്ര​തി​ക​ളി​ൽ ഒ​രാ​ൾക്കൂടി പി​ടി​യി​ൽ; കേസുമായി ബന്ധപ്പെട്ട് ഇതുവരെ 14 പിടിയിലായി

കൊ​ച്ചി: മ​ഹാ​രാ​ജാ​സ് കോ​ള​ജി​ലെ ബി​രു​ദ വി​ദ്യാ​ർ​ഥി​യാ​യി​രു​ന്ന അ​ഭി​മ​ന്യു​വി​ന്‍റെ കൊ​ല​പാ​ത​ക കേ​സി​ൽ ഒ​രാ​ൾ​കൂ​ടി പി​ടി​യി​ലാ​യ​താ​യി സൂ​ച​ന. മു​ഖ്യ​പ്ര​തി​ക​ളി​ൽ ഒ​രാ​ളാ​യ ത​ല​ശേ​രി സ്വ​ദേ​ശി മു​ഹ​മ്മ​ദ് റി​ഫ​യാ​ണു അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ പി​ടി​യി​ലാ​യ​ത്. എ​ന്നാ​ൽ, വി​ദ്യാ​ർ​ഥി​യാ​യ ഇ​യാ​ളു​ടെ അ​റ​സ്റ്റ് സം​ബ​ന്ധി​ച്ച സ്ഥി​രീ​ക​ര​ണം ഉ​ണ്ടാ​യി​ട്ടി​ല്ല. കൊ​ല​യാ​ളി സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന പ​ള്ളു​രു​ത്തി സ്വ​ദേ​ശി സ​നീ​ഷി​നെ (28) അ​ന്വേ​ഷ​ണ​സം​ഘം പി​ടി​കൂ​ടി​യ​തി​നു പി​ന്നാ​ലെ​യാ​ണു മു​ഖ്യ​സൂ​ത്ര​ധാ​ര​നെ​ന്നു ക​രു​തു​ന്ന മു​ഹ​മ്മ​ദ് റി​ഫാ​യെ​യും പി​ടി​കൂ​ടി​യ​ത്. ഇ​തു​വ​രെ 14 പേ​രെ​യാ​ണ് കേു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ള്ള​ത്. കൊ​ല​പാ​ത​ക​ത്തി​ൽ നേ​രി​ട്ട് പ​ങ്കെ​ടു​ത്ത മു​ഖ്യ​പ്ര​തി​യും കാ​ന്പ​സ് ഫ്ര​ണ്ട് മ​ഹാ​രാ​ജാ​സ് കോ​ള​ജ് യൂ​ണി​റ്റ് സെ​ക്ര​ട്ട​റി​യു​മാ​യ ജെ.​ഐ. മു​ഹ​മ്മ​ദ്, ആ​ദി​ൽ എ​ന്നി​വ​രെ പോ​ലീ​സ് ചോ​ദ്യം​ചെ​യ്യു​ന്ന​ത് തു​ട​രു​ക​യാ​ണ്. ഇ​വ​രി​ൽ​നി​ന്നു ല​ഭി​ച്ച വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു മു​ഹ​മ്മ​ദ് റി​ഫ​യെ​യും പി​ടി​കൂ​ടി​യ​തെ​ന്നാ​ണു വി​വ​ര​ങ്ങ​ൾ.

Read More

ക​ലൂ​ർ നെ​ഹ്റു സ്റ്റേ​ഡി​യം മു​ത​ൽ ഇ​ൻ​ഫോ പാ​ർ​ക്കു​വ​രെ; കൊ​ച്ചി മെ​ട്രോ ര​ണ്ടാം​ഘ​ട്ട​ത്തി​ന് അം​ഗീ​കാ​രം; പ​ദ്ധ​തി​ച്ചെ​ല​വ് 2310 കോ​ടി​യാ​യി

തി​രു​വ​ന​ന്ത​പു​രം: പ​ദ്ധ​തി ചെ​ല​വ് 2310 കോ​ടി രൂ​പ​യാ​യി വെ​ട്ടി​ക്കു​റ​ച്ചു കൊ​ണ്ടു കൊ​ച്ചി മെ​ട്രോ റെ​യി​ൽ പ​ദ്ധ​തി​യു​ടെ ര​ണ്ടാം ഘ​ട്ട​ത്തി​ന് മ​ന്ത്രി​സ​ഭ​യു​ടെ അം​ഗീ​കാ​രം. നേ​ര​ത്തെ ക​ണ​ക്കാ​ക്കി​യി​രു​ന്ന 2577.25 കോ​ടി​യി​ൽ നി​ന്നാ​ണു 2310 കോ​ടി​യാ​യി വെ​ട്ടി​ക്കു​റ​ച്ച​ത്. ഫ്ര​ഞ്ച് ഫ​ണ്ടിം​ഗ് ഏ​ജ​ൻ​സി​യാ​യ എ​എ​ഫ്ഡി​യു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ര​ണ്ടാം​ഘ​ട്ട വി​ക​സ​നം. ക​ലൂ​ർ നെ​ഹ്റു സ്റ്റേ​ഡി​യം മു​ത​ൽ ഇ​ൻ​ഫോ പാ​ർ​ക്കു​വ​രെ 11.2 കി​ലോ​മീ​റ്റ​ർ വ​രു​ന്ന​താ​ണ് മെ​ട്രോ പ​ദ്ധ​തി​യു​ടെ ര​ണ്ടാം ഘ​ട്ടം. സ്ഥ​ലം ഏ​റ്റെ​ടു​ക്ക​ലി​നു മു​ന്നോ​ടി​യാ​യി പാ​ത​യു​ടെ സാ​മൂ​ഹി​കാ​ഘാ​ത പ​ഠ​നം ന​ട​ന്നു​വ​രു​ക​യാ​ണ്. ര​ണ്ടാം ഘ​ട്ട​ത്തി​ന്‍റെ പ്രാ​ഥ​മി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി 189 കോ​ടി രൂ​പ നേ​ര​ത്തെ അ​നു​വ​ദി​ച്ചി​രു​ന്നു. ചെ​ല​വ് ഇ​പ്പോ​ൾ 2310 കോ​ടി​യാ​യി ചു​രു​ക്കി​യ​പ്പോ​ൾ കേ​ന്ദ്ര, സം​സ്ഥാ​ന ഓ​ഹ​രി 305.15 കോ​ടി​യാ​യി കു​റ​ഞ്ഞു. കേ​ന്ദ്ര സം​സ്ഥാ​ന ഓ​ഹ​രി​ത്തു​ക കു​റ​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും മൊ​ത്തം ചെ​ല​വ് വി​ഹി​ത​ത്തെ ഇ​തു ബാ​ധി​ക്കി​ല്ല. ഹ്ര​സ്വ​കാ​ല വാ​യ്പ 1270 കോ​ടി​യാ​യി ഉ​യ​ർ​ത്താ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ന്ന​തി​നാ​യി 93.50 കോ​ടി​യാ​ണ്…

Read More

 എട്ടുവയസുകാരി മ​ക​ളു​ടെ മു​ന്നി​ൽ അ​മ്മ​യെ കൊ​ന്ന കേ​സി​ൽ പ്ര​തി​ക്കു ജീ​വ​പ​ര്യ​ന്തം;  ജോലി ചെയ്ത പണം നൽകാത്തിനുള്ള വൈരാഗ്യമാണ് കൈലയ്ക്ക് പിന്നിൽ

കൊ​ച്ചി: മ​ക​ളു​ടെ മു​ന്നി​ലി​ട്ട് മാ​താ​വി​നെ കു​ത്തി​കൊ​ന്ന കേ​സി​ൽ പ്ര​തി​ക്ക് ജീ​വ​പ​ര്യ​ന്തം ത​ട​വും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യും ശി​ക്ഷ. റേ​ഷ​ൻ ക​ട​യി​ൽ നി​ന്ന് സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്ന വീ​ട്ട​മ്മ​യെ എ​ട്ട് വ​യ​സു​കാ​രി​യാ​യ മ​ക​ളു​ടെ മു​ന്നി​ൽ​വെ​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ പ​ള്ളു​രു​ത്തി ക​ടേ​ഭാ​ഗം വി​ള​ങ്ങാ​ട്ടു​പ​റ​ന്പി​ൽ മ​ധു​വി​നെ​യാ​ണ് (38) എ​റ​ണാ​കു​ളം അ​ഡീ​ഷ​ന​ൽ സെ​ഷ​ൻ​സ്കോ​ട​തി ശി​ക്ഷി​ച്ച​ത്. ഇ​ല​ക്ട്രീ​ഷ്യ​നാ​യ മ​ധു​വി​ന് ജോ​ലി ചെ​യ്ത പ​ണം കൊ​ല്ല​പ്പെ​ട്ട സി​ന്ധു ന​ൽ​കാ​ത്ത​തി​ലു​ള്ള വൈ​രാ​ഗ്യ​ത്താ​ൽ വ​ഴി​യി​ൽ പ​തി​യി​രു​ന്നു കൊ​ല ന​ട​ത്തി​യെ​ന്നാ​ണു കേ​സ്.2014 ഏ​പ്രി​ൽ 16 നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ആ​ളൊ​ഴി​ഞ്ഞ ക​ടേ​ഭാ​ഗം എ​സ്പി പു​രം കോ​ള​നി കോ​ണ്‍​ക്രീ​റ്റ് റോ​ഡി​ൽ​വ​ച്ചാ​ണ് സി​ന്ധു അ​ക്ര​മി​ക്ക​പ്പെ​ട്ട​ത്. പി​ന്നി​ലൂ​ടെ ഒ​ളി​ച്ചെ​ത്തി​യ പ്ര​തി ക​ത്തി​യെ​ടു​ത്ത് മു​ടി​ക്ക് കു​ത്തി​പ്പി​ടി​ച്ച ശേ​ഷം നെ​ഞ്ചി​ലും ക​ഴു​ത്തി​ലു​മ​ട​ക്കം കു​ത്തി​വീ​ഴ്ത്തു​ക​യാ​യി​രു​ന്നു. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന മ​ക​ളു​ടെ ക​ര​ച്ചി​ൽ കേ​ട്ട് നാ​ട്ടു​കാ​ർ ഓ​ടി​യെ​ത്തി​യ​പ്പോ​ൾ മ​ധു ബൈ​ക്കി​ൽ ര​ക്ഷ​പ്പെ​ട്ടു.ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സി​ന്ധു​വി​നെ ഓ​ട്ടോ​റി​ക്ഷ​യി​ൽ ക​യ​റ്റി സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​വും…

Read More

ഗ്ലാ​സി​ലെ നു​ര​യും പ്ലേ​റ്റി​ലെ ക​റി​യും; അ​ഡ്മി​ന്‍റെ ഭാ​ര്യ​യെ പ്ര​തി ചേ​ർ​ത്തി​ട്ടി​ല്ലെ​ന്നു സ​ർ​ക്കാ​ർ

കൊ​ച്ചി: ജി​എ​ൻ​പി​സി (ഗ്ലാ​സി​ലെ നു​ര​യും പ്ലേ​റ്റി​ലെ ക​റി​യും) എ​ന്ന ഫേ​സ്ബു​ക്ക് ഗ്രൂ​പ്പി​നെ​തി​രേ നേ​മം പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ ഗ്രൂ​പ്പി​ന്‍റെ അ​ഡ്മി​നാ​യ അ​ജി​ത് കു​മാ​റി​ന്‍റെ ഭാ​ര്യ വി​നീ​ത​യെ പ്ര​തി ചേ​ർ​ത്തി​ട്ടി​ല്ലെ​ന്നു സ​ർ​ക്കാ​ർ ഹൈ​ക്കോ​ട​തി​യി​ൽ അ​റി​യി​ച്ചു. മ​ദ്യ​പാ​ന​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന്‍റെ പേ​രി​ൽ ഫേ​സ്ബു​ക്ക് ഗ്രൂ​പ്പി​നെ​തി​രേ എ​ക്സൈ​സും പോ​ലീ​സും കേ​സെ​ടു​ത്തി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നു വി​നീ​ത മു​ൻ​കൂ​ർ ജാ​മ്യം തേ​ടി ഹൈ​ക്കോ​ട​തി​യി​ൽ ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് സ​ർ​ക്കാ​ർ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഇ​തു രേ​ഖ​പ്പെ​ടു​ത്തി​യ ഹൈ​ക്കോ​ട​തി ഹ​ർ​ജി തീ​ർ​പ്പാ​ക്കി. എ​ക്സൈ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ മു​ൻ​കൂ​ർ ജാ​മ്യം വേ​ണ​മെ​ന്ന മ​റ്റൊ​രു ഹ​ർ​ജി വി​നീ​ത ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​ത​ടു​ത്ത ദി​വ​സം പ​രി​ഗ​ണി​ക്കാ​നാ​യി മാ​റ്റി. എ​ക്സൈ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ ര​ണ്ടാം പ്ര​തി​യാ​ണ് വി​നീ​ത.

Read More

പ​രി​ക്കേ​റ്റ​യാ​ളു​ടെ മൊ​ബൈ​ലു​മാ​യി ആ​ബു​ല​ൻ​സു​കാ​ർ ക​ട​ന്നു; ഫോൺ വിളിച്ചപ്പോൾ കിട്ടിയ മറുപടി കേട്ട് ഞെട്ടിയെന്ന് മുഹമ്മദ്; കൊച്ചിയിൽ നടന്ന സംഭവമിങ്ങനെ…

കൊ​ച്ചി: വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ ഇ​ത​ര​സം​സ്ഥാ​ന​ക്കാ​ര​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച ആം​ബു​ല​ൻ​സ് ജീ​വ​ന​ക്കാ​ർ വാ​ട​ക ല​ഭി​ക്കാ​ത്ത​തി​ന്‍റെ പേ​രി​ൽ പ​രി​ക്കേ​റ്റ​യാ​ളു​ടെ മൊ​ബൈ​ൽ ഫോ​ണു​മാ​യി ക​ട​ന്നു. അ​ടു​ത്ത​ദി​വ​സം പ​രി​ക്കേ​റ്റ​യാ​ളു​ടെ ബ​ന്ധു​ക്ക​ളെ​ത്തി വാ​ട​ക കൊ​ടു​ത്ത​പ്പോ​ൾ മാ​ത്ര​മാ​ണു ഫോ​ൺ തി​രി​കെ ന​ൽ​കി​യ​ത്. ഭോ​പ്പാ​ൽ സ്വ​ദേ​ശി മു​ഹ​മ്മ​ദ് ജാ​വി​ക്കി​നാ​ണ് അ​പ​ക​ട​ത്തി​ൽ ഇ​രു​കാ​ലു​ക​ൾ​ക്കും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്. ഡ​ൽ​ഹി ആ​സ്ഥാ​ന​മാ​യ കാ​ർ കൊ​റി​യ​ർ സ്ഥാ​പ​ന​ത്തി​ൽ ഡ്രൈ​വ​റാ​യ ജാ​വി​ക്, തി​രു​വ​ല്ല സ്വ​ദേ​ശി​ക്കു കൈ​മാ​റാ​നു​ള്ള ബെ​ൻ​സ് കാ​റു​മാ​യി വ​രു​ന്പോ​ൾ ക​ഴി​ഞ്ഞ 19നു ​പു​ല​ർ​ച്ചെ അ​ങ്ക​മാ​ലി ടെ​ൽ​ക്കി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. ടെ​ൽ​ക്കി​നു സ​മീ​പം എ​ത്തി​യ​പ്പോ​ൾ പെ​ട്രോ​ൾ തീ​ർ​ന്ന​തി​നാ​ൽ അ​തു വാ​ങ്ങി​ക്കൊ​ണ്ടു​വ​ന്നു വാ​ഹ​ന​ത്തി​ൽ നി​റ​ച്ചു​കൊ​ണ്ടി​രി​ക്കെ അ​മി​ത​വേ​ഗ​ത​യി​ൽ വ​ന്ന ട്ര​ക്ക് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ‌ ഇ​രു​കാ​ലു​ക​ളും ച​ത​ഞ്ഞ​ര​ഞ്ഞ ജാ​വി​ക്കി​നെ അ​ങ്ക​മാ​ലി ആ​ശു​പ​ത്രി​യി​ലെ പ്ര​ഥ​മ​ശു​ശ്രൂ​ഷ​യ്ക്കു​ശേ​ഷം സ്വ​കാ​ര്യ ആം​ബു​ല​ൻ​സി​ൽ എ​റ​ണാ​കു​ളം സ്പെ​ഷ​ലി​സ്റ്റ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. ബ​ന്ധു​ക്ക​ളെ അ​റി​യി​ക്കാ​ൻ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ മൊ​ബൈ​ൽ ഫോ​ണ്‍ അ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണ് അ​ത് ന​ഷ്ട​മാ​യ വി​വ​രം അ​റി​യു​ന്ന​ത്. മ​റ്റു മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ ബ​ന്ധു​ക്ക​ളെ…

Read More

വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്കി​ട​യി​ൽ മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ്പ​ന ! പാ​ക്കേ​ജ് ട്രി​പ്പു​ക​ൾ ഓ​ടു​ന്ന ഡ്രൈ​വ​ർ​മാ​രു​മാ​യി ഒ​ത്തു​ചേ​ർ​ന്ന് ല​ഹ​രി​മ​രു​ന്ന് കൈ​മാ​റ്റം; നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി പോ​ലീ​സ്

കൊ​ച്ചി: വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്കി​ട​യി​ൽ മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ്പ​ന ന​ട​ത്തു​ന്ന സം​ഘ​ങ്ങ​ൾ പാ​ക്കേ​ജ് ട്രി​പ്പു​ക​ൾ ഓ​ടു​ന്ന ചി​ല ഡ്രൈ​വ​ർ​മാ​രു​മാ​യി ഒ​ത്തു​ച്ചേ​ർ​ന്നു പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യി പോ​ലീ​സ്. വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്കി​ട​യി​ൽ വി​ൽ​പ​ന​യ്ക്കെ​ത്തി​ച്ച മ​യ​ക്കു​മ​രു​ന്നു​മാ​യി ര​ണ്ടു യു​വാ​ക്ക​ൾ പി​ടി​യി​ലാ​യ​തോ​ടെ​യാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ പോ​ലീ​സി​നു ല​ഭി​ച്ച​ത്. തൃ​ശൂ​ർ പൂ​ങ്കു​ന്നം സ്വ​ദേ​ശി​ക​ളാ​യ ഗോ​കു​ൽ (25), രാ​ഹു​ൽ (22) എ​ന്നി​വ​രെ​യാ​ണു ക​ട​വ​ന്ത്ര സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ​നി​ന്നു ഇ​ന്ന​ലെ പി​ടി​യി​ലാ​യ​ത്. വി​നോ​ദ സ​ഞ്ചാ​രി​ക​ളു​മാ​യി പാ​ക്കേ​ജ് ട്രി​പ്പു​ക​ൾ ഓ​ടു​ന്ന ഡ്രൈ​വ​രു​മാ​യി ഒ​ത്തു​ചേ​ർ​ന്നാ​യി​രു​ന്നു പ്ര​തി​ക​ൾ ല​ഹ​രി​മ​രു​ന്നു​ക​ൾ കൈ​മാ​റ്റം ചെ​യ്തി​രു​ന്ന​തെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. ഗോ​വ​യി​ൽ നി​ന്നും എ​ത്തി​ക്കു​ന്ന എം​ഡി​എം​എ മൂ​ന്ന് ഗ്രാ​മി​ന് 10,000 രൂ​പ​യും ക​ഞ്ചാ​വ് പാ​ക്ക​റ്റി​ന് 1,500 രൂ​പ​യാ​യി​രു​ന്നു ഈ​ടാ​ക്കി​യി​രു​ന്ന​ത്. വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല​യി​ലെ ല​ഹ​രി​മ​രു​ന്ന് ഉ​പ​യോ​ഗം വ​ർ​ധി​ക്കു​ന്ന​താ​യ വി​വ​ര​ങ്ങ​ളെ​ത്തു​ട​ർ​ന്നു കൊ​ച്ചി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ എം.​പി. ദി​നേ​ശി​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​രം ഷാ​ഡോ പോ​ലീ​സ് ന​ഗ​ര​ത്തി​ൽ ന​ട​ത്തി​യ തി​ര​ച്ചി​ലി​ലാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്. പ​ശ്ച്ചി​മ കൊ​ച്ചി കേ​ന്ദ്രീ​ക​രി​ച്ച്…

Read More