കൂത്താട്ടുകുളം: നഗരസഭ സ്വകാ ര്യ ബസ് സ്റ്റാൻഡിലെ വനിതാ വിശ്രമകേന്ദ്രത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ് ആറു മാസം പിന്നിട്ടിട്ടും തുറന്നു നൽകാത്തതിൽ പ്രതിഷേധം വ്യാപകമാകുന്നു. വൈകുന്നേരങ്ങളിൽ ഇവിടം നിലവിൽ അതിഥി തൊഴിലാളികളുടെ വിശ്രമകേന്ദ്രമാണ്. എയർകണ്ടീഷൻ, ടോയ്ലറ്റ് തുടങ്ങിയ ആധുനിക സൗകര്യത്തോടെ വനിതകൾക്കു മുലയൂട്ടുന്നതിനും മറ്റും വേണ്ടി 16 ലക്ഷം രൂപയുടെ നഗരസഭ പ്ലാൻ ഫണ്ട് ഉപയോഗിച്ചാണ് വിശ്രമകേന്ദ്രം പൂർത്തീയാക്കിയത്. കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളുടെ സംഗമ സ്ഥലമായ കൂത്താട്ടുകുളത്ത് ആയിരത്തിലത്തികം പേരാണ് വന്നുപോകുന്നത്. സ്ത്രീകളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിന് ഇന്ന് ഇവിടം അപര്യാപ്തമാണ്. വർഷങ്ങൾ പഴക്കമുള്ള ഒരു പൊതുകക്കൂസ് സ്റ്റാൻഡിനു വെളിയിലുണ്ട് എന്നതൊഴിച്ചാൽ നല്ലൊരു ടോയ്ലറ്റ് സൗകര്യം ഇവിടെയില്ല. വേണ്ട ഇരിപ്പട സൗകര്യങ്ങളോ സ്ത്രീകളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള സൗകര്യങ്ങളോയില്ല. എത്രയും വേഗം വിശ്രമകേന്ദ്രം തുറന്നു നൽകണമെന്നാണ് വനിതാ യാത്രകരുടെ ആവശ്യം. കെട്ടിടം പൂർത്തീകരിച്ചിരുന്നെങ്കിലും വൈദ്യുതി, വാട്ടർ എന്നിവയുടെ കണക്ഷനുകൾ ലഭിക്കാൻ…
Read MoreCategory: Kochi
വായ്പയെടുക്കാൻ ജാമ്യം നിന്നതിന്റെ പേരിൽ ജപ്തി; പ്രീതാ ഷാജി സമരം തുടരുന്നു; എല്ലാ പിൻതുണയുമായി ഉമ്മൻചാണ്ടി എത്തുമെന്ന് പിടി തോമസ്
കളമശേരി: 2 ലക്ഷം രൂപ വായ്പയെടുക്കാൻ ജാമ്യം നിന്ന പേരിൽ വീട് ജപ്തി ചെയ്യാൻ ശ്രമിക്കുന്നതിനെതിരേയുള്ള പ്രീതാ ഷാജിയുടെ സമരം തുടരുന്നു. ഇന്നലെ മുതൽ മാനാത്ത് പാടത്തെ വീടിന് മുന്നിൽ ഒരുക്കിയിരുന്ന ചിതയിലാണ് നിരാഹാര സമരം ആരംഭിച്ചത്. ഈ മാസം 9ന് കോടതി വിധിയെ തുടർന്ന് പ്രീത ഷാജിയുടെ വീട് ജപ്തിചെയ്യാൻ അധികൃതർ ശ്രമിക്കുകയും തുടർന്ന് പ്രീത ഷാജി അടക്കം നിരവധി പേർആത്മഹത്യ ശ്രമം നടത്തിയത്തിനെ തുടർന്ന് ഉദോഗ്യസ്ഥർ പിൻമാറിയിരുന്നു. ഒരു വർഷത്തിലധികമായി സമരം നടത്തുന്ന വീട്ടമ്മ പ്രീത ഷാജിക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പ്രതിക്ഷേധസമരക്കാർ ഇന്നലെ ഒത്തു കൂടി. രാവിലെ 11 ഓടെ യോഗം പി.ടി. തോമസ് എംഎൽഎ ഉദ്ഘാടനം ചെയ്തു. സർഫാസി എന്ന കിരാത നിയമം കേന്ദ്ര സർക്കാർ പിൻവലിക്കണമെന്നും നിയമത്തിന്റെ പിൻബലത്തിൽ പാവങ്ങളുടെ ഭൂമി തട്ടിയെടുക്കാമെന്ന് ആരും പ്രതിക്ഷിക്കണ്ട…
Read Moreലോറിപ്പുറത്തെ കപ്പൽയാത്ര കഠിനമെന്ന് ശങ്കർ; ഗോവയിൽ നിന്നും പുറപ്പെട്ട ഇന്ത്യൻ നേവിയുടെ സർവേ ലോഞ്ച്-2 ഷിപ്പ് ലക്ഷ്യസ്ഥാനത്തെത്താൻ ഇനിയും രണ്ടു നാൾ കൂടി
കോലഞ്ചേരി: കൊച്ചി ഷിപ്യാർഡിലേക്കുള്ള ഇന്ത്യൻ നേവിയുടെ സർവേ ലോഞ്ച്-2 ഷിപ്പ് ഗോവയിൽ നിന്ന് യാത്ര തിരിച്ചിട്ട് ഇന്ന് 48 ദിവസം പിന്നിട്ടു. യാത്ര ലക്ഷ്യത്തിലെത്താൻ രണ്ടു നാൾകൂടി വേണ്ടിവരുമെന്ന് അധികൃതർ അറിയിച്ചു. കൊച്ചി തുറമുഖത്തെ കപ്പൽ ചാലിന്റെ ആഴം അളക്കാനാണ് ചെന്നൈയിൽ നിർമിച്ച 2009 മോഡൽ നേവിയുടെ സർവേ ലോഞ്ച്-2 ഷിപ്പ് ഗോവയിൽനിന്ന് കൊണ്ടുവരുന്നത്. ഞായറാഴ്ച്ച രാത്രിയോടെ കോലഞ്ചേരിക്കടുത്ത് പുതുപ്പനം കെഎസ്ഇബി സബ്സ്റ്റേഷനു മുന്നിലെത്തിയ ട്രെയിലർ ലോറി പകൽ വിശ്രമത്തിനുശേഷം രാത്രിയോടെ കൊച്ചിയിലേക്ക് നീങ്ങും. കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലൂടെ യാത്ര നടത്തിയാണ് ട്രെയിലർ കേരളത്തിൽ എത്തിയത്. ഒട്ടനവധി പ്രതിസന്ധികൾ തരണം ചെയ്താണ് അമിത ഭാരവും അധിക ഉയരവുമായുള്ള ഇതിന്റെ വരവെന്ന് ട്രെയിലറിന്റെ സാരഥിയായ ശങ്കർ പറഞ്ഞു. ചെറിയ പിഴകൾ അടയ്ക്കേണ്ടി വരുന്നുണ്ടെങ്കിലും കേരള റോഡിലൂടെയുള്ള യാത്ര സമാധാനപരമാണെന്നും രാത്രിയാത്ര ദുഷ്കരമാണെന്നും ഇദ്ദേഹം പഞ്ഞു.
Read Moreഇടുക്കി ഡാം തുറക്കൽ: പെരിയാർ തീരത്ത് ജാഗ്രത; സുരക്ഷയൊരുക്കി എറണാകുളം ജില്ലാ ഭരണകൂടം
ആലുവ: ഇടുക്കി ഡാം തുറന്നു വിടുന്നതിന് മുന്പുള്ള ആദ്യ മുന്നറിയിപ്പ് ലഭിച്ചതോടെ പെരിയാർ തീരത്ത് അതീവ ജാഗ്രത. പെരിയാർ കരകവിയാനുള്ള സാധ്യത മുൻനിർത്തി സർവ സുരക്ഷയുമായി ജില്ലാഭരണകൂടം സജ്ജമാണ്. ഡാം തുറന്നാൽ എറണാകുളം ജില്ലയിൽ കൂടുതൽ ദുരിതം അനുഭവിക്കേണ്ടി വരുന്ന ആലുവ താലൂക്കിലെ 18 വില്ലേജുകളുടെ പരിധികളിലും കർശന സുരക്ഷയാണ് അധികൃതർ ഒരുക്കിയിരിക്കുന്നത്. എല്ലാ സർക്കാർ വിഭാഗങ്ങളെയും ഏകോപിപ്പിച്ചുകൊണ്ട് ജില്ലാ ഭരണകൂടം ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിവരികയാണ്. ഡാം തുറക്കേണ്ട സ്ഥിതിയുണ്ടായാൽ പെരിയാറിന്റെ തീരത്ത് താമസിക്കുന്നവരെ അടിയന്തരമായി മാറ്റിപാർപ്പിക്കാൻ ആവശ്യമായ സൗകര്യങ്ങളുള്ള സ്ഥാപനങ്ങളുടെ താക്കോൽ അധികൃതർ കൈവശം സൂക്ഷിച്ചിരിക്കുകയാണ്. പോലീസും ഫയർഫോഴ്സും വെളിച്ചമടക്കമുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ദേശീയ ദുരന്തനിവാരണ സേനയുടെ ഒരു സംഘം ആലുവ യൂത്ത് ഹോസ്റ്റലിൽ താമസിക്കുന്നുണ്ട്. ഒരു യൂണിറ്റ് കാക്കനാടാണ് ക്യാന്പു ചെയ്യുന്നത്. എല്ലാ സംവിധാനങ്ങളോടും കൂടി ഏത് സ്ഥിതിയും നേരിടാനുള്ള തയ്യാറെടുപ്പിലാണ്…
Read Moreഅപകടം മുന്നറിയിപ്പുമായി കപ്പയും പന്നിയും പോത്തും..! പിറവത്ത് റോഡിന്റെ മധ്യഭാഗം ഇടിഞ്ഞുതാണു; ഗതാഗതം നിരോധിച്ച് അപകട മുന്നറിയിപ്പായി വച്ചിരിക്കുന്ന ഹോട്ടൽ ബോർഡും
പിറവം: നടക്കാവ് ഹൈവേ റോഡിൽ പിറവത്തിനടുത്ത് ഓണക്കൂർ നിരപ്പ് ഭാഗത്ത് റോഡ് ഇടിഞ്ഞുതാണു. റോഡിനടിയിലൂടെ പോകുന്ന കലുങ്കിനുള്ളിലേക്ക് വലിയ ദ്വാരമാണ് ഉണ്ടായിരിക്കുന്നത്. നിരപ്പ് മലയിൽ നിന്നും വിരിയപ്പിള്ളിൽ ചാലിലൂടെ ഒഴുകിയെത്തുന്ന വെള്ളമാണ് ഇതിനയിടിലൂടെ പോകുന്നത്. റോഡിന്റെ മധ്യഭാഗത്ത് ഇടിഞ്ഞുതാണതുമൂലം ഇതുവഴിയുള്ള വലിയ വാഹനങ്ങളുടെ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. ഇതുവഴി പോകുന്ന ബസുകളും ലോറികളുമെല്ലാം ഓണക്കൂർ പള്ളിപ്പടിയിൽ നിന്നും തിരിഞ്ഞ് കക്കാട് വഴിയാണ് പിറവത്തിന് എത്തുന്നത്. തിരിച്ചും ഈ വഴിയാണ് ഓടുന്നത്. ഇന്നലെ രാത്രിയിലാണ് റോഡിൽ അപകടകരമായ രീതിയിൽ കുഴി രൂപപ്പെട്ടത്. രാത്രിയും പകലും ഭേദമന്യേ ഓരോ മണിക്കൂറിലും നൂറുക്കണക്കിന് വാഹനങ്ങളാണ് സഞ്ചരിക്കുന്നത്. ചെറിയ വാഹനങ്ങൾക്ക് ഇപ്പോൾ കഷ്ടിച്ച് ഇതുവഴി പോകാമെങ്കിലും, ഈ ഭാഗവും ഏതു നിമിഷവും ഇടിഞ്ഞുതാഴാവുന്നയവസ്ഥയിലാണ്. കലുങ്കിലൂടെ ശക്തമായിത്തന്നെയാണ് വെള്ളം ഒഴുകുന്നത്. റോഡ് ദേശീയ നിലവാരത്തിലേക്ക് ഉയർത്തി ടാറിംഗ് അടക്കമുള്ള ജോലികൾ പൂർത്തിയാക്കിയെങ്കിലും പല ഭാഗങ്ങളിലും റോഡിനടിയിലൂടെ…
Read Moreസൈബർ ലോകത്ത് ആളുകൾ തോന്നുംപോലെ എഴുതുന്ന രീതിയെന്നു മുഖ്യമന്ത്രി; ഹനാന് പൂർണപിന്തുണ നൽകി കോടിയേരി ബാലകൃഷ്ണൻ
കൊച്ചി: സൈബർ ലോകത്ത് ആളുകൾ തോന്നുംപോലെ എഴുതുന്ന രീതിയാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. എഴുതുന്നവർ കാര്യങ്ങൾ മനസിലാക്കാൻ ശ്രമിക്കണമെന്നും ചിലർ ബോധപൂർവം കാര്യങ്ങൾ വളച്ചൊടിക്കുകയാണെന്നും അദ്ദേഹം കൊച്ചിയിൽ പറഞ്ഞു. അതേസമയം, ജീവിക്കാൻ എറണാകുളം തമ്മനത്തു മത്സ്യവില്പന നടത്തുന്ന കോളജ് വിദ്യാർഥിനി ഹനാന് പൂർണപിന്തുണയെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ഹനാന്റേതു ജീവിക്കാനുള്ള പോരാട്ടമാണ്. സൈബർ ഗുണ്ടകളെയെല്ലാം നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും അദ്ദേഹം കൊച്ചിയിൽ പറഞ്ഞു.
Read Moreനിരത്തുകൾ കീഴടക്കാൻ ചിൽ ബസുകൾ എറണാകുളം-കോഴിക്കോട് റൂട്ടിൽ ഓട്ടം തുടങ്ങി; എസി ലോ ഫ്ളോർ ബസുകളുടെ നിരക്കുതന്നെ ചിൽ ബസിനും
കൊച്ചി: എറണാകുളം-കോഴിക്കോട് റൂട്ടിൽ കെഎസ്ആർടിസിയുടെ എസി ചിൽ ബസുകൾ പരീക്ഷണ ഓട്ടം ആരംഭിച്ചു. ഇന്നലെ പുലർച്ചെ അഞ്ചിന് എറണാകുളം കെഎസ്ആർടിസി സ്റ്റാൻഡിൽനിന്ന് ആദ്യബസ് പുറപ്പെട്ടു. 10 ബസുകൾ ഓരോ മണിക്കൂർ ഇടവിട്ടു സർവീസ് നടത്തും. നെടുന്പാശേരി വിമാനത്താവളവുമായി ബന്ധിപ്പിച്ചാണു സർവീസ്. തിരുവനന്തപുരത്തുനിന്ന് ആലപ്പുഴ വഴി എറണാകുളത്തേക്കു 10 ചിൽ ബസുകൾ കഴിഞ്ഞദിവസം സർവീസുകൾ ആരംഭിച്ചിരുന്നു. കെയുആർടിസിയുടെ എസി ലോ ഫ്ളോർ ബസുകളാണു ചിൽബസ് സർവീസിന് ഉപയോഗിക്കുന്നത്. സൂപ്പർഫാസ്റ്റ് ബസുകളുടെ എല്ലാ സ്റ്റോപ്പുകളിലും ചിൽ ബസുകൾ നിർത്തും. സാധാരണ എസി ലോ ഫ്ളോർ ബസുകളുടെ നിരക്കുതന്നെയാവും ചിൽ ബസിനും. 31 വരെ പരീക്ഷണ ഓട്ടം തുടരും. ഓഗസ്റ്റ് ഒന്നുമുതൽ സർവീസ് ആരംഭിക്കും. ഇതോടെ സർവീസിന്റെ സമയം പുനഃക്രമീകരിക്കും. രാത്രി 10നാണ് അവസാന ബസ്.
Read Moreഇരകളായത് നിരവധി സ്ത്രീകള്! ന്യൂജനറേഷന് സിനിമകളുടെ സംവിധായകനെന്ന് പറഞ്ഞ് യുവതികളെ വശീകരിച്ച് വലയിലാക്കും; പിന്നെ പീഡനവും; സുഭാഷിന്റെ തന്ത്രം പാളി
കിഴക്കമ്പലം: സിനിമ തിരക്കഥ തയാറാക്കുന്നതിൽ സഹായിയായി ജോലി നല്കാമെന്ന് വാഗ്ദാനം ചെയ്ത് യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ സംവിധായകൻ ചമഞ്ഞ യുവാവ് അറസ്റ്റിൽ. പൊന്നാനി ചിറക്കൽ ബിയ്യം സ്വദേശി സുഭാഷ് മന്ത്ര(35)യെയാണ് തടിയിട്ടപറമ്പ് എസ്ഐ പി.എം. ഷമീറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റുചെയ്തത്. പെരുമ്പാവൂർ സ്വദേശിനിയായ യുവതിയുടെ പരാതി പ്രകാരം ഏപ്രിൽ അവസാനം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരവേ പ്രതി ഇന്നലെ എറണാകുളത്തുനിന്ന് പിടിയിലാവുകയായിരുന്നു. പുക്കാട്ടുപടിയിലുള്ള ഫ്ലാറ്റിലായിരുന്നു പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. പല ന്യൂ ജനറേഷൻ സിനിമകളുടേയും അണിയറ പ്രവർത്തകനാണെന്ന് പറഞ്ഞാണ് ഇയാൾ പെൺകുട്ടികളെ വശീകരിച്ചിരുന്നത്. എന്നാൽ സ്വന്തമായി ഇതുവരെ ഒരു സിനിമയിലും ഇയാൾ ഭാഗഭാക്കായിരുന്നില്ലെന്ന് അന്വേഷണത്തിൽ വ്യക്തമായതായി പോലീസ് പറഞ്ഞു. ചില സിനിമകളുടെ പേരിൽ ഫോട്ടോ ഷൂട്ടും മറ്റും നടത്തിയിരുന്നു. സോഷ്യൽ മീഡിയ വഴി പരിചയപ്പെടുന്ന പെൺകുട്ടികളുമായി സൗഹൃദം നടിച്ച് അടുത്തുകൂടുന്ന ഇയാൾ…
Read More92ന് ശേഷം വീണ്ടും ഇടുക്കി ഡാം തുറന്നുവിട്ടേക്കും; മാറ്റിപ്പാർപ്പിക്കേണ്ടവരുടെ പട്ടിക തയാറാക്കാൻ നിർദേശം
തിരുവനന്തപുരം: അതിവർഷം മുലം ഇടുക്കി അണക്കെട്ടിൽ ജലനിരപ്പു ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ വെള്ളം തുറന്നുവിടുകയാണെങ്കിൽ മാറ്റിപ്പാർപ്പിക്കേണ്ടവരുടെ മുഴുവൻ വിവരങ്ങളും യുദ്ധകാലാടിസ്ഥാനത്തിൽ തയാറാക്കാൻ നിർദേശം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗത്തിലാണ് നിർദേശം ഉണ്ടായത്. സംഭരണിയിലെ ജലനിരപ്പ് ഉയർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ വെള്ളം കുറച്ചു വീതം തുറന്നു വിടുന്നതിനെക്കുറിച്ചാണു സർക്കാർ ആലോചിക്കുന്നത്. വെള്ളം തുറന്നു വിടുമ്പോൾ എത്ര താമസക്കാരെ ബാധിക്കുമെന്നും ഒഴുകിപ്പോകുന്ന ചാലുകളിലെ തടസങ്ങൾ എന്തൊക്കെയാണെന്നും മനസിലാക്കുന്നതിനാണു സർവേ നടത്തേണ്ടത്. റവന്യൂ- ജലവിഭവ വകുപ്പുകളും കെഎസ്ഇബിയും ചേർന്നാണ് സർവേ നടത്തുക. ആവശ്യമായ തയാറെടുപ്പുകൾ നടത്താൻ ഇടുക്കി, എ റണാകുളം ജില്ലാ കളക്ടർമാരോട് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. അണക്കെട്ടു തുറന്നു വിട്ടാൽ വെള്ളം ഒഴുകിപ്പോകുന്ന പുഴയുടെ ഇരു വശങ്ങളിലും 100 മീറ്ററിനുളളിലുളള കെട്ടിടങ്ങളെ സംബന്ധിച്ച വിവരം ദുരന്തനിവാരണ അഥോറിറ്റി അതിസൂക്ഷ്മ ഉപഗ്രഹചിത്രങ്ങളിൽ നിന്ന് തയാറാക്കിയിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ പ്രാദേശികമായി…
Read Moreതിങ്കളാഴ്ചത്തെ ഹർത്താൽ: വാഹനങ്ങൾ തടയുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ഹൈക്കോടതി; സേ നോ ടു ഹർത്താൽ എന്ന സംഘടന നൽകിയ ഹർജിയിലാണ് നടപടി
കൊച്ചി: ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തിൽ സർക്കാർ നിലപാട് തിരുത്തണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച ഹിന്ദു സംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താലിൽ ബലം പ്രയോഗിച്ച് കടകൾ അടപ്പിക്കുകയോ വാഹനങ്ങൾ തടയുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ഹൈക്കോടതി. ഇത് സംബന്ധിച്ച് സർക്കാർ പോലീസന് കർശന നിർദേശം നൽകണമെന്നും കോടതി ഉത്തരവിട്ടു. കൊച്ചിയിലെ സേ നോ ടു ഹർത്താൽ എന്ന സംഘടന നൽകിയ ഹർജിയിലാണ് ഹൈക്കോടതി നടപടി. ശബരിമലയിൽ യുവതികൾക്ക് പ്രവേശനം അനുവദിച്ചാൽ അവരെ തടയുമെന്നും സംഘടനകൾ വ്യക്തമാക്കിയിരുന്നു.
Read More