പിറവം: സെന്റ് ജോസഫ്സ് ഹൈസ്കൂളിലെ എൻസിസി കേഡറ്റുകൾ ഇത്തവണ ഓണാഘോഷ പരിപാടികൾ മാറ്റിവച്ച് പൂർവ വിദ്യാർഥിയുടെ വീട് നിർമാണം പൂർത്തിയാക്കാനെത്തി. കക്കാട് കുരിക്കാട്ടുമലയിൽ അനു വർഗീസിന്റെ വീടിന്റെ വാർക്ക ജോലികൾക്കായി കുട്ടികൾക്കൊപ്പം രക്ഷിതാക്കളും പങ്കുചേർന്നിരുന്നു. ഏഴു വർഷം മുന്പ് സർക്കാർ പദ്ധതിയിലൂടെ വീട് നിർമാണം ആരംഭിച്ചെങ്കിലും പൂർത്തിയാക്കിയിരുന്നില്ല. ഭിത്തി മാത്രമാണ് നിർമിച്ചിരുന്നത്. സമീപത്ത് പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടി നിർമിച്ച കുടിലിനുള്ളിലാണ് കുടുംബാംഗങ്ങൾ കഴിഞ്ഞിരുന്നത്. ഇവരുടെ ദുരവസ്ഥ മനസിലാക്കിയ എൻസിസി കേഡറ്റുകൾ മുന്നിട്ടിറങ്ങുകയായിരുന്നു. 800 സ്ക്വയർഫീറ്റുള്ള വീടിന്റെ വാർക്ക പൂർത്തിയാക്കിയിട്ടുണ്ട്. ഇതിനുവേണ്ട ധനസഹായവും വിദ്യാർഥികൾ നൽകി. ഓണാഘാഷങ്ങൾക്കായി സ്വരുക്കൂട്ടിവച്ച പണമാണ് ഇതിനായി കുട്ടികൾ ചിലവഴിച്ചത്. വീട് നിർമാണത്തിനായി പ്രധാനാധ്യാപകൻ ഡാനിയേൽ തോമസ്, എൻസിസി ഓഫീസർ പി.പി. ബാബു എന്നിവർ നേതൃത്വം നൽകി.
Read MoreCategory: Kochi
സബ് ജയിൽ ഹൗസ് ഫുൾ..! ദിലീപിനെ കാണാൻ ആലുവ സബ് ജയിലേക്ക് സിനിമാപ്രവർത്തകരുടെ തിരക്ക്; നടൻമാരായ വിജയരാഘവൻ, നന്ദു, നിർമാതാക്കളായ രഞ്ജിത് രജപുത്ര, എവർഷൈൻ മണി എന്നിവരാണ് ജയിലിലെത്തിയത്
കൊച്ചി: ആലുവ സബ് ജയിലിൽ കഴിയുന്ന നടൻ ദിലീപിനെ സന്ദർശിക്കാൻ സിനിമാ പ്രവർത്തരുടെ തിരക്ക്. അച്ഛന്റെ ശ്രാദ്ധ ചടങ്ങിൽ പങ്കെടുക്കുന്നതിനായി പുറത്തിറങ്ങി തൊട്ടടുത്ത ദിവസമായ വ്യാഴാഴ്ച നടൻമാരായ വിജയരാഘവൻ, നന്ദു, നിർമാതാക്കളായ രഞ്ജിത് രജപുത്ര, എവർഷൈൻ മണി എന്നിവർ ദിലീപിനെ കാണാൻ ആലുവ ജയിലിലെത്തി. ദിലീപ് അടുത്ത സുഹൃത്തായതിനാലാണ് കാണാൻ പോയതെന്നും ആക്രമണത്തിനിരയായ നടിയെ കാണാൻ താൻ പോയിട്ടുണ്ടെന്നും രജപുത്ര രഞ്ജിത് പ്രതികരിച്ചു. ഉത്രാട, തിരുവോണ, അവിട്ട ദിനങ്ങളിൽ നിരവധി പേർ ദിലീപിനെ കാണാനായി ആലുവ ജയിലിലെത്തിയിരുന്നു. നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഢാലോചനക്കേസിൽ ദിലീപ് അറസ്റ്റിലാകുന്നത് ജൂലൈ 10നാണ്. പിന്നീട് റിമാൻഡിലായി 50 ദിവസം ദിലീപ് ജയിലിൽ പിന്നിട്ടു. ഇതിനിടെ, മൂന്നുവട്ടം ദിലീപിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. ഈ കാലയളവിൽ സിനിമാ മേഖലയിലുള്ള പ്രമുഖരാരും ദിലീപിനെ സന്ദർശിക്കാൻ എത്തിയിരുന്നില്ല. അച്ഛൻറെ ശ്രാദ്ധ ചടങ്ങിൽ പങ്കെടുക്കാൻ ദിലീപിന് അങ്കമാലി…
Read Moreദിലീപിന്റെ സഹായം സ്വീകരിച്ചവർ ആപത്ത് കാലത്ത് കൈവിടരുതെന്ന് ഗണേഷ്കുമാർ
ആലുവ: നടി ആക്രമിക്കപ്പെട്ട കേസിൽ റിമാൻഡിൽ കഴിയുന്ന നടൻ ദിലീപിനെ പിന്തുണച്ച് നടനും എംഎൽഎയുമായ കെ.ബി.ഗണേഷ്കുമാർ രംഗത്ത്. ആലുവ സബ് ജയിലിലെത്തി ദിലീപിനെ സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദിലീപിന്റെ സഹായം സ്വീകരിച്ചവർ ആപത്ത് കാലത്ത് കൈവിടരുതെന്ന് ഗണേഷ്കുമാർ പറഞ്ഞു. കോടതി കുറ്റവാളിയാണെന്ന് പറയുന്നത് വരെ ദിലീപ് നിരപരാധിയാണ്. സുഹൃത്ത് എന്ന നിലയിലാണ് ദിലീപിനെ ജയിലിലെത്തി സന്ദർശിച്ചത്. നടി ആക്രമിക്കപ്പെട്ട കേസിന്റെ അന്വേഷണത്തിൽ തെറ്റു പറ്റിയിട്ടുണ്ടെങ്കിൽ തിരുത്താൻ മുഖ്യമന്ത്രി തയാറാകണമെന്നും ഗണേഷ്കുമാർ ആവശ്യപ്പെട്ടു. നേരത്തെ സംവിധായകൻ രഞ്ജിത്ത്, നടന്മാരായ ജയറാം, ഹരീശ്രീ അശോകൻ, സുരേഷ് കൃഷ്ണ, കലാഭവൻ ഷാജോണ് തുടങ്ങിയവർ ദിലീപിനെ ജയിലിലെത്തി സന്ദർശിച്ചിരുന്നു.
Read Moreവിധി ബാക്കിവച്ചവരിൽ ഇനി നടേശൻ മാത്രം..! വൈപ്പിൻ മദ്യദുരന്തം നടന്നിട്ട് 35 വർഷം; 1982 സെപ്റ്റംബർ രണ്ടിന് തിരുവോണനാളിലായിരുന്നു കേരളക്കരയെ നടുക്കിയ മദ്യദുരന്തം നടന്നത്
ഹരുണി സുരേഷ് വൈപ്പിൻ: കേരളക്കരയെ നടുക്കിയ വൈപ്പിൻ മദ്യദുരന്തം നടന്നിട്ട് ഇന്നേക്കു മൂന്നര പതിറ്റാണ്ട്. ദുരന്തത്തിൽനിന്നു കഷ്ടിച്ചു രക്ഷപ്പെട്ട അയ്യന്പിള്ളി കർത്തേരി നടേശന്റെ ദുരിതജീവിതത്തിനും ഇന്നു 35 വയസ് തികയുന്നു. 1982 സെപ്റ്റംബർ രണ്ടിലെ തിരുവോണനാളിലായിരുന്നു മദ്യദുരന്തം. വൈപ്പിനിലെ സർക്കാർവക മദ്യശാലകളിൽനിന്നു മദ്യം വാങ്ങിക്കഴിച്ചവർ തെരുവീഥികളിൽ പിടഞ്ഞുവീണു മരിച്ചപ്പോൾ ആയുസിന്റെ ബലംകൊണ്ടുമാത്രം ജീവൻ തിരികെ കിട്ടിയവരിൽ ഒരാളാണ് നടേശൻ. പക്ഷേ മൂന്നര രൂപയ്ക്കു വാങ്ങി കഴിച്ച ചാരായം നടേശനെ നിത്യമായ അന്ധതയിലേക്ക് തള്ളിവിട്ടു. പെട്ടി ഓട്ടോ ഡ്രൈവറായിരുന്ന നടേശനു അന്നു പ്രായം 35. ദുരന്തത്തിൽ സർക്കാർ കണക്കനുസരിച്ച് 83 പേരാണു മരിച്ചത്. അന്ധതയും മറ്റു വൈകല്യങ്ങളും സംഭവിച്ചു നടേശനെപ്പോലെ ജീവച്ഛമായി മാറിയവർ നിരവധി. അയ്യന്പിള്ളിയിലെ ബസ് ഡ്രൈവർ നന്ദനനും ഞാറക്കലിലെ പഞ്ചമി നാരായണനും എളങ്കുന്നപ്പുഴയിലെ ആന്റണിയും പുതുവൈപ്പിലെ ശില്പിയായ ചിരട്ട വർഗീസും മാലിപ്പുറത്തെ റെയിൻബോ ഭാസ്കരനും ഓച്ചന്തുരുത്തിലെ…
Read Moreകാവ്യ സുനിയുടെ മാഡം തന്നെ..! പൾസർ സുനി ഒളിവിൽ കഴിഞ്ഞിരുന്ന സമയത്ത് ലക്ഷ്യയിൽ എത്തിയിരുന്നതായി സ്ഥാപന ത്തിലെ ജീവനക്കാരന്റെ വെളിപ്പെടുത്തൽ
കൊച്ചി: യുവനടിയെ ആക്രമിച്ച കേസിലെ പ്രധാനപ്രതി പൾസർ സുനി ഒളിവിൽ കഴിയുന്പോൾ കാവ്യാമാധവന്റെ വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയിലെത്തിയതായി അന്വേഷണസംഘം സ്ഥിരീകരിച്ചു. സ്ഥാപനത്തിലെ ജീവനക്കാരൻ പോലീസിന് ഇതുസംബന്ധിച്ച മൊഴി നൽകിയെന്നാണ് റിപ്പോർട്ട്. ഒളിവിൽ കഴിഞ്ഞപ്പോഴും സുനി ദിലീപിനെ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നവെന്നും ലക്ഷ്യയിലെത്തിയത് അതിന്റെ തുടർച്ചയായിരുന്നുവെന്നും പോലീസ് അനുമാനിക്കുന്നു. അതേസമയം, കേസുമായി ബന്ധപ്പെട്ട് പൾസർ സുനിയെയും നടി കാവ്യാ മാധവനെയും അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്തേക്കും. കേസിലെ “”മാഡം” കാവ്യാ മാധവനാണെന്ന സുനിയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് ഇരുവരെയും ചോദ്യം ചെയ്യാൻ ഒരുങ്ങുന്നത്. കേസിനു പിന്നിൽ മാഡം എന്നൊരാൾ ഇല്ലെന്ന നിലപാടിലായിരുന്നു ഇതുവരെ അന്വേഷണസംഘം.
Read Moreദുഃഖത്തിൽ പങ്കുചേരണം..! അച്ഛന്റെ ശ്രാദ്ധത്തിൽ പങ്കെടുക്കാൻ അനുമതി തേടി ദിലീപ് കോടതിയിൽ; ആറിനാണ് ദിലീപിന്റെ അച്ഛൻ പത്മനാഭൻ പിള്ളയുടെ ശ്രാദ്ധദിനം
കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ടു റിമാൻഡിൽ കഴിയുന്ന നടൻ ദിലീപ് അച്ഛന്റെ ശ്രാദ്ധത്തിൽ പങ്കെടുക്കാൻ അനുമതി തേടി കോടതിയെ സമീപിച്ചു. ചടങ്ങിൽ പങ്കെടുക്കാൻ പ്രത്യേക അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലാണ് അപേക്ഷ സമർപ്പിച്ചത്. സെപ്റ്റംബർ ആറിനാണ് ദിലീപിന്റെ അച്ഛൻ പത്മനാഭൻ പിള്ളയുടെ ശ്രാദ്ധദിനം. അന്ന് രാവിലെ ഏഴു മുതൽ 11 വരെ വീട്ടിൽ നടക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ അനുവദിക്കണമെന്നാണ് ആവശ്യം. ദിലീപിന്റെ അപേക്ഷ ഇന്ന് കോടതി പരിഗണിക്കും. അതേസമയം ദിലീപിന്റെ റിമാൻഡ് കാലാവധി ഈ മാസം 16 വരെ അങ്കമാലി മജിസ്ട്രേറ്റ് കോടതി നീട്ടി. വീഡിയോ കോണ്ഫറൻസിംഗ് വഴിയാണ് ദിലീപിനെ കോടതി മുന്പാകെ ഹാജരാക്കിയത്.
Read More50,000 രൂപയ്ക്കു മേൽ സ്വർണം വാങ്ങാൻ തിരിച്ചറിയൽ രേഖ വേണം; രണ്ടു ലക്ഷത്തിൽ കൂടുതൽ തുകയ്ക്കു വാങ്ങുകയാണെങ്കിൽ പാൻകാർഡ് നിർബന്ധം; നിർദേശങ്ങളിൽ അവ്യക്തതയെന്നു വ്യാപാരികൾ
കൊച്ചി: 50,000 രൂപയിൽ കൂടുതൽ തുകയ്ക്കു സ്വർണം, വെള്ളി, പ്ലാറ്റിനം തുടങ്ങിയവ വാങ്ങുന്നവർ ഇനി മുതൽ സർക്കാർ അംഗീകൃത തിരിച്ചറിയൽ രേഖ ഹാജരാക്കണം. പാൻകാർഡ് അടക്കമുള്ള ഏതു തിരിച്ചറിയൽ രേഖയും ആകാം. എന്നാൽ, രണ്ടു ലക്ഷത്തിൽ കൂടുതൽ തുകയ്ക്കു വാങ്ങുകയാണെങ്കിൽ പാൻകാർഡ് നിർബന്ധമാണ്. കഴിഞ്ഞ മാസം അവസാനം കേന്ദ്ര സർക്കാർ പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് ഈ പുതിയ നിർദേശം. പണം വെളുപ്പിക്കൽ നിയമത്തിന്റെ ചട്ടം ഒൻപത്(ഒന്ന്)(ബി) അനുസരിച്ച് 50,000 രൂപയ്ക്കു മുകളിലുള്ള വ്യാപാരത്തിനു കൃത്യമായ മേൽവിലാസം ശേഖരിക്കണം. ശേഖരിക്കുന്ന വ്യക്തിവിവരങ്ങളും മറ്റും ബില്ലിനൊപ്പം സൂക്ഷിക്കണം. ഇവ നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്കായി പിന്നീടു കൈമാറേണ്ടിവരും. ഇത്തരം രേഖകൾ വാങ്ങിക്കൊണ്ടാണ് ഇപ്പോൾ സ്വർണം ഉൾപ്പെടെ വിലപിടിപ്പുള്ള ലോഹങ്ങളുടെ വ്യാപാരം സംബന്ധിച്ച രേഖകളുടെ പരിശോധനയ്ക്കായി ചരക്കുസേവന നികുതി ഡയറക്ടറേറ്റ് ജനറലി (ഇന്റലിജൻസ്)ന്റെ ഓഫീസിനെയാണു ചുമതലപ്പെടുത്തിയിരിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കുന്നതു തടയാനുള്ള നിയമത്തിന്റെ പരിധിയിൽ…
Read Moreകസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും..! ഒടുവിൽ തന്റെ മാഡം കാവ്യയെന്ന വെളിപ്പെടുത്തൽ; വേണ്ടിവന്നാൽ സുനിയെ ചോദ്യം ചെയ്യുമെന്ന് ആലൂവ റൂറൽ എസ്പി എ.വി. ജോർജ്
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ താൻ പറഞ്ഞ “മാഡം’ കാവ്യാ മാധവനാണെന്ന സുനിയുടെ വെളിപ്പെടുത്തലിൽ വേണ്ടി വന്നാൽ സുനിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുമെന്ന് ആലൂവ റൂറൽ എസ്പി എ.വി. ജോർജ്. ഇക്കാര്യത്തിൽ അന്വേഷണ സംഘം കൂടിയാലോചിച്ച് തീരുമാനമെടുക്കും. കേസിലെ എല്ലാ തെളിവുകളും കൃത്യമായി പഠിച്ച ശേഷം കുറ്റപത്രം സമർപ്പിക്കുമെന്നും എ.വി. ജോർജ് പറഞ്ഞു.ബുധനാഴ്ച എറണാകുളം സിജെഎം കോടതിയിൽ ഹാജരാക്കൻ എത്തിച്ചപ്പോഴായിരുന്നു താൻ പറഞ്ഞ “മാഡം’ കാവ്യാ മാധവനാണെന്ന് സുനി വെളിപ്പെടുത്തിയത്. ദിലീപിന് പുറമേ കേസിൽ മറ്റൊരു പ്രധാനി കൂടിയുണ്ടെന്നും താൻ മാഡമെന്നാണ് അവരെ വിളിക്കുന്നതെന്നും സുനി നേരത്തെ വെളിപ്പെടുത്തിയിരുന്നു. റിമാൻഡിൽ കഴിയുന്ന വിഐപി തന്നെ മാഡത്തിന്റെ പേര് പറയട്ടെ എന്നായിരുന്നു സുനിയുടെ നിലപാട്.
Read Moreഞങ്ങളുടെ കുഴപ്പമല്ല..! കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ വികലമായ നയങ്ങളാണ് സ്വാശ്രയ മേഖലയിലെ ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം; പണമുള്ളവർ മാത്രം പഠിച്ചാൽ മതിയെന്ന നിലപാട് ശരിയല്ലെന്ന് കോടിയേരി
അങ്കമാലി: സ്വാശ്രയമേഖലയെ നിയന്ത്രിക്കാൻ ശക്തമായ നിയമനിർമാണം കൊണ്ടുവരുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. അങ്കമാലിയിൽ സിപിഎം സംഘടിപ്പിച്ച എ.പി. കുര്യൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എൽഡിഎഫ് സർക്കാരിന്റെ പിടിപ്പുകേടല്ല മറിച്ച് യുഡിഎഫ് സർക്കാരിന്റെ വികലമായ നയങ്ങളാണ് സ്വാശ്രയ മേഖലയിലെ ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. പണമുള്ളവർ മാത്രം പഠിച്ചാൽ മതിയെന്ന നിലപാട് ശരിയല്ല. സാമൂഹ്യ നിയന്ത്രണങ്ങളുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് നാടിനാവശ്യം. ബിജെപിയും യുഡിഎഫും ഇരട്ട സഹോദരങ്ങളാണ്. ബിജെപിയ്ക്കെതിരായുള്ള രാഷ്ട്രീയ ബദലിനാണ് സിപിഎം ശ്രമിക്കുന്നതെന്നും കോടിയേരി പറഞ്ഞു. അങ്കമാലി സിഎസ്എ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ സിപിഎം ജില്ലാകമ്മിറ്റി അംഗം പി.ജെ.വർഗീസ് അധ്യക്ഷത വഹിച്ചു. എ.പി. കുര്യൻ സ്മാരക ഹാളിന്റെ ഉദ്ഘാടനവും കോടിയേരി ബാലകൃഷ്ണൻ നിർവഹിച്ചു. എ.പി. കുര്യൻ സ്മാരക ലൈബ്രറി ഉദ്ഘാടനം സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എം.സി.ജോസഫൈൻ നിർവഹിച്ചു. ജില്ല സെക്രട്ടറി പി.രാജീവ്…
Read More‘പണി തന്ന്’ഓണം പട്ടിണിയിലാക്കി..! ഒരുകുടുംബത്തിന് 100 തൊഴിലെന്ന പദ്ധതി പാളുന്നു; തൊഴിലുറപ്പ് പദ്ധതിയിൽ ഏർപ്പെടുത്തിയ പുതിയ നിബന്ധന പദ്ധതി നടത്തിപ്പിനെ മന്ദഗതിയിലാക്കിയതായി തൊഴിലാളികൾ
കോതമംഗലം: തൊഴിലുറപ്പ് പദ്ധതിയിൽ ഏർപ്പെടുത്തിയ പുതിയ നിബന്ധന പദ്ധതി നടത്തിപ്പിനെ മന്ദഗതിയിലാക്കി. ഇതോടെ തൊഴിൽ ലഭിക്കാതെ തൊഴിലാളികൾ വലയുന്നു. പദ്ധതിയിൽ ഏറ്റെടുക്കാവുന്ന തൊഴിലുകൾ പരിമിതപ്പെടുത്തിയതും തൊഴിലുറപ്പിനെ ബാധിക്കും. കനാൽ, തോട്, റോഡ് ശുചീകരണം പോലുള്ള ജോലികളൊന്നും ഏറ്റെടുക്കാനാവില്ല. മുൻവർഷം പദ്ധതിയിലുൾപ്പെട്ട സ്ഥലത്തും ഇനി അനുവദിക്കില്ല. മുൻകാലങ്ങളിൽ നിന്നു വ്യത്യസ്ഥമായി നിലവിൽ തൊഴിലുറപ്പ് പദ്ധതിയിൽ ഒരു തൊഴിൽ ഉൾപ്പെടുത്തണമെങ്കിൽ ഇതുസംബന്ധിച്ച എല്ലാ വിശദാംശങ്ങളും ആദ്യഘട്ടത്തിൽതന്നെ ജില്ലാ കളക്ടർക്ക് സമർപ്പിക്കണം. പദ്ധതി നടപ്പാക്കാനുദ്ദേശിക്കുന്ന സ്ഥലത്തിന്റെ ഫോട്ടോ ഉൾപ്പെടെ നൽകി അനുമതി ലഭ്യമാക്കണം. കളക്ടറുടെ അനുമതിയും പഞ്ചായത്ത് കമ്മിറ്റിയുടെ അംഗീകാരവും തുടർന്ന് ഭരണാനുമതിയും വാങ്ങണം. ഈ സാന്പത്തിക വർഷം മുതലാണ് ഈ നിബന്ധന കേന്ദ്ര സർക്കാർ പ്രാബല്യത്തിൽ കൊണ്ടുവന്നത്. നേരത്തെ ആക്ഷൻ പ്ലാൻ പ്രകാരം ഏറ്റെടുക്കുന്ന തൊഴിലിന് പഞ്ചായത്ത് കമ്മിറ്റിയുടെ മാത്രം അനുമതി മതിയായിരുന്നു. നിർമാണം പൂർത്തീകരിച്ചശേഷമാണ് ഫോട്ടോ നൽകേണ്ടിയിരുന്നത്. പുതിയ…
Read More