കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ ജയിലിൽ കഴിയുന്ന നടൻ ദിലീപ് നായകനായി അഭിനയിച്ച ചിത്രം രാമലീല റിലീസ് ചെയ്യുന്നതിനു പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് നിർമാതാവ് ടോമിച്ചൻ മുളകുപാടം ഹൈക്കോടതിയിൽ ഹർജി നൽകി. സിനിമയുടെ ഷൂട്ടിംഗ് പൂർത്തിയായി പ്രദർശനത്തിനു തയാറായ സമയത്താണ് ചിത്രത്തിലെ പ്രധാന കഥാപാത്രമായ ദിലീപിനെ അറസ്റ്റു ചെയ്തതെന്നും ഇതോടെ റിലീസിംഗ് മുടങ്ങിയെന്നും ഹർജിയിൽ പറയുന്നു. കഴിഞ്ഞ ജൂലൈ 21ന് ചിത്രം റിലീസ് ചെയ്യാനിരുന്നതാണ്. പക്ഷേ നടിയെ ആക്രമിച്ച കേസിൽ ജൂലൈ 10ന് ദിലീപ് അറസ്റ്റിലായതോടെ റിലീസിംഗ് മുടങ്ങി. 14 കോടിയിലധികം രൂപ ചെലവിട്ടു നിർമിച്ച സിനിമയുടെ പ്രചാരണത്തിന് ഒരു കോടി രൂപയോളം മുടക്കികഴിഞ്ഞു. ദിലീപ് അറസ്റ്റിലായതോടെ രാമലീല പ്രദർശിപ്പിച്ചാൽ തീയറ്ററുകൾക്കു നേരെ ആക്രമണമുണ്ടാകുമെന്ന ആശങ്കയിലാണ് തിയറ്റർ ഉടമകൾ. ദിലീപ് അറസ്റ്റിലായി രണ്ടു മാസം കഴിഞ്ഞിട്ടും അന്വേഷണത്തിൽ കാര്യമായ പുരോഗതിയൊന്നും ഉണ്ടായില്ല. കേസവസാനിക്കുന്നതു വരെ സിനിമ റിലീസ്…
Read MoreCategory: Kochi
മക്കളുടെ സ്നേഹസമ്മാനം കണ്ട് ബാപ്പ ഞെട്ടി..! തെങ്ങു കയറാൻ ആളെക്കിട്ടാനില്ലാത്തതു മൂലം കൃഷിക്കാരനായ ബാപ്പയ്ക്ക് തെങ്ങിൽ കയറേണ്ടി വന്നിരുന്നു; ഈ ബുദ്ധിമുട്ട് ഒഴിവാക്കാൻ ഇരുന്നും നിന്നും കയറാവുന്ന യന്ത്രം കണ്ടുപിടിച്ച് മക്കൾ
കൊച്ചി: കൃഷിക്കാരനായ അരിക്കോട് സ്വദേശി സലാം നേരിട്ടിരുന്ന വലിയപ്രശ്നം തെങ്ങു കയറാൻ ആളെക്കിട്ടില്ലെന്നായിരുന്നു. ഗത്യന്തരമില്ലാതെ സലാം തളപ്പിട്ട് തെങ്ങിൽ വലിഞ്ഞുകയറുകപോലും ചെയ്തിരുന്നു. എൻജിനിയറിംഗ് വിദ്യാർഥികളായ മക്കൾ ഷാമിലിനും ഷിബിലിനും ബാപ്പയുടെ ഈ വിഷമതകൾ കണ്ടു വെറുതെയിരിക്കാനായില്ല. വിപണിയിലുള്ള തെങ്ങുകയറ്റ യന്ത്രങ്ങളിലൊന്നും തൃപ്തരല്ലാതിരുന്ന അവർ ബാപ്പയ്ക്കു കൊടുക്കുന്ന സമ്മാനം അതുക്കും മേലയാകണമെന്നു നിശ്ചയിച്ചു. ഒരു വർഷത്തെ പരിശ്രമത്തിനൊടുവിൽ അവരതു സാധിക്കുകയും ചെയ്തു. എൻജിനിയറിംഗ് വൈദഗ്ധ്യത്തിന്റെ അത്ഭുതപ്പെടുത്തുന്ന കരവിരുതിൽ സൃഷ്ടിച്ച അത്യാധുനിക തെങ്ങുകയറ്റ യന്ത്രം മുഖ്യമന്ത്രിയുടെ വരെ പ്രശംസ പിടിച്ചുപറ്റി. സിറ്റ് സ്റ്റാൻഡ് ക്ലൈംബർ എന്ന പേരിൽ തയാറാക്കിയ ഈ യന്ത്രമായിരുന്നു എറണാകുളം ലേ മെറിഡിയൻ കണ്വൻഷൻ സെന്ററിൽ ഇന്നലെ നടന്ന യുവസംരംഭകത്വ സംഗമവേദിയിലെ താരം. പേരുപോലെ തന്നെ ഇരുന്നും നിന്നും തെങ്ങിൽ കയറാമെന്നതാണ് പ്രത്യേകത. സൈക്കിൾ സീറ്റ് ഘടിപ്പിച്ച യന്ത്രത്തിൽ അനായാസം തെങ്ങിൽ കയറാം. സ്ത്രീകൾക്കും കൈകാര്യം ചെയ്യാവുന്ന…
Read Moreകമ്മട്ടിപ്പാടം ഫ്രെഡി അറസ്റ്റിൽ..! സിനിമാ നിർമാതാവിനെ ക്രൂരമായി മർദ്ദിച്ചശേഷം മുങ്ങിയ പ്രതിയെ അറസ്റ്റു ചെയ്തു; മർദനത്തിൽ സൂബൈറിന്റെ മുൻനിര പല്ലുകൾ കൊഴിഞ്ഞു പോയിരുന്നു
കൊച്ചി: കതൃക്കടവിൽ ബാറിനടുത്തു സിനിമാ നിർമാതാവ് സുബൈറിനെ തലയ്ക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞുവരവേ പിടിയിലായ പ്രതിയെ റിമാൻഡ് ചെയ്തു. ഗാന്ധിനഗർ കമ്മട്ടിപ്പാടം ചെറുതോട്ടിൽ ഫ്രെഡി ബാബു ആൽബർട്ടിനെ (ഫ്രെഡി-22) ആണു ടൗണ് നോർത്ത് സിഐ കെ.ജെ. പീറ്ററിന്റെ നേതൃത്വത്തിൽ ഇന്നലെ പിടികൂടിയിരുന്നത്. തമ്മനം ഭാഗത്ത് ഫ്രെഡി ഉണ്ടെന്ന വിവരത്തെത്തുടർന്നു പോലീസ് സംഘമെത്തിയെങ്കിലും മതിൽ ചാടി കടന്നു രക്ഷപ്പെടാൻ ശ്രമിച്ചു. തുടർന്നു ബലപ്രയോഗത്തിലൂടെയാണു പോലീസ് പ്രതിയെ കീഴടക്കിയത്. എസ്ഐ എം.എൻ. സുരേഷ്, എഎസ്ഐ എൻ.ഐ. റഫീഖ്, സിപിഒമാരായ അനീഷ്, അനൂപ് എന്നിവരാണു പ്രതിയെ പിടികൂടിയത്. കഴിഞ്ഞ മാർച്ച് 29നു രാത്രി ഒന്പതിനാണു കതൃക്കടവിലെ ബാറിൽ പത്തംഗ സംഘം മദ്യപിച്ച് അക്രമം നടത്തിയത്. പതിനായിരത്തോളം രൂപയുടെ ബിയർ അകത്താക്കിയ സംഘം ബഹളമുണ്ടാക്കുകയും ജീവനക്കാരെ വെല്ലുവിളിക്കുകയുംചെയ്തു. ഇക്കാര്യം പോലീസിനെ അറിയിക്കുമെന്നു പറഞ്ഞതോടെ ജീവനക്കാരെ മർദിച്ചു. ഈ സംഭവങ്ങൾ നടക്കുന്പോൾ…
Read Moreവിശപ്പിന് ഭക്ഷണം..! മെഡിക്കൽ കോളജിൽ വിശപ്പ് ഇനി അശേഷമില്ല; ആഴ്ചയിൽ ഒരു ദിവസമെന്ന ഭക്ഷണ വിതരണം എല്ലാ ദിവസവുമാക്കി ഡിവൈഎഫ്ഐ; ആറാഴ്ചക്കുള്ളിൽ വിതരണം ചെയ്തത് 10,000 ഭക്ഷണപ്പൊതികൾ
കളമശേരി: എറണാകുളം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ കിടപ്പ് രോഗികൾക്ക് എല്ലാ ദിവസവും ഭക്ഷണം എത്തിക്കാനായി ഡിവൈഎഫ്ഐ ഒരുങ്ങുന്നു. നിലവിൽ ആഴ്ചയിൽ ഒരു ദിവസമാണ് ഭക്ഷണപ്പൊതി രോഗികൾക്ക് നൽകുന്നത്. അത് എല്ലാ ദിവസമായി ഒക്ടോബർ ഒന്ന് മുതൽ ഉയർത്താനാണ് പ്രവർത്തകർ ഒരുങ്ങുന്നത്. കഴിഞ്ഞ മാസാദ്യം പദ്ധതി സിപിഎം ജില്ലാ സെക്രട്ടറി പി. രാജീവ് ഉദ്ഘാടനം ചെയ്ത ശേഷം ആറാഴ്ചകളിലായി 10,000 ഭക്ഷണപ്പൊതികൾ വിതരണം ചെയ്തെന്ന് ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം എ.ഡി. സുജിൽ അറിയിച്ചു. കളമശേരി, ഏലൂർ മേഖലകളിലെ സമിതികളാണ് ഓരോ ആഴ്ചയും ഈ സേവനം ഏറ്റെടുത്തിരിക്കുന്നതെന്നും സുജിൽ പറഞ്ഞു. നല്ല പ്രതികരണം ലഭിച്ചതോടെ എല്ലാ ദിവസവും സൗജന്യ സേവനം നൽകാനാകുമെന്ന ആത്മവിശ്വാസത്തിലാണ് ഡിവൈഎഫ്ഐ. രോഗികളും കൂട്ടിരിപ്പുകാരും ഭക്ഷണം കിട്ടാതെ കൂടുതൽ വലയുന്ന അവധി ദിനങ്ങളിലാണ് സൗജന്യ വിതരണം നടക്കുന്നത്. കളമശേരി പട്ടണത്തിൽ നിന്ന് രണ്ട് കിലോമീറ്റർ മാറി…
Read Moreഅമ്മയെ കുത്തിക്കൊല്ലാൻ ശ്രമം..! കൂടെ കഴിഞ്ഞിരുന്ന സ്ത്രീ പിണങ്ങിപ്പോയത് അമ്മയുമായി വഴക്കിട്ടെന്ന് ആരോപിച്ചാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്; ആക്രമണം തടയാനെത്തിയ സഹോദരന് പരിക്കേറ്റു
പറവൂർ: കത്തിയുമായെത്തി അമ്മയെ ആക്രമിക്കാൻ തുനിഞ്ഞ മകനെ പോലീസ് പിടികൂടി. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും. പുത്തൻവേലിക്കര പുലിയൻതുരുത്ത് കളത്തിപ്പറന്പിൽ ഫ്രാൻസീസിന്റെ മകൻ തോമസ് പോളി(37) യെയാണ് പറവൂർ പോലീസ് പിടികൂടിയത്. പ്രതിയോടൊപ്പം താമസിച്ചിരുന്ന സ്ത്രീ ഇയാളുമായി പിണങ്ങി വീട്ടിൽനിന്നു പോയത് അമ്മയുമായി വഴക്കിട്ടതിനാലാണെന്ന വിരോധത്തിൽ അമ്മയെ കത്തിവീശി പരിക്കേൽപ്പിക്കാൻ ശ്രമിച്ചതിനാണ് കേസ്. വീടിന് സമീപത്തുള്ള സഹോദരന്റെ വീട്ടിൽ നിന്നിരുന്ന അമ്മയെ കത്തിയുമായെത്തി ആക്രമിക്കുന്നതു കണ്ട് തടയാനെത്തിയ സഹോദരന്റെ കൈയ്ക്കും മുറിവേറ്റു. ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്.
Read Moreചെലവു കാശ് പോലും കിട്ടുന്നില്ലെന്ന്..! കെഎംആർ എല്ലിന്റെ ഉറപ്പ് പാഴ് വാക്കായി; മെട്രോ യാത്രക്കാരുടെ കുറവ് മൂലം വരുമാന നഷ്ടം തങ്ങാനാകാതെ കെയുആർടിസി മെട്രോ ഫീഡർ സർവീസുകൾ നിർത്തുന്നു
കൊച്ചി: കൊച്ചി മെട്രോ യാത്രക്കാർക്ക് അനുബന്ധ യാത്രസൗകര്യമൊരുക്കുമെന്ന കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ (കെഎംആർഎൽ) ഉറപ്പു പാഴ്വാക്കായി. മെട്രോ അധികൃതരുടെ ആവശ്യപ്രകാരം മെട്രോ സ്റ്റേഷനുകൾ കേന്ദ്രീകരിച്ചു നടത്തിവന്ന ഫീഡർ സർവീസുകൾ കേരള അർബൻ റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെയുആർടിസി) നിർത്തലാക്കുന്നു. വരുമാന നഷ്ടം തങ്ങാനാകാതെയാണ് സർവീസുകൾ നിർത്താൻ തീരുമാനിച്ചതെന്ന് കെയുആർടിസി വിശദീകരിച്ചു. മെട്രോ ഉദ്ഘാടനത്തെത്തുടർന്ന് ആരംഭിച്ച 37 സർവീസുകളിൽ 17 എണ്ണം ഇതിനോടകം നിർത്തലാക്കിക്കഴിഞ്ഞു. കെയുആർടിസിയുടെ ലോ ഫ്ളോർ എസി, നോണ് എസി ബസുകളാണു മെട്രോ സ്റ്റേഷനുകൾ കേന്ദ്രീകരിച്ചു ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്കു ഫീഡർ സർവീസുകൾ നടത്തിയിരുന്നത്. ആദ്യ ദിവസങ്ങളിൽ പ്രതീക്ഷിച്ച വരുമാനം കിട്ടിയിരുന്നെങ്കിലും പിന്നീടതു ഗണ്യമായി കുറഞ്ഞു. ഇപ്പോൾ സർവീസ് നടത്തുന്നതിന്റെ ചെലവുപോലും കിട്ടുന്നില്ലെന്നാണ് ഓപ്പറേഷൻ വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടർ ജി. അനിൽകുമാർ പറയുന്നത്. 20 സർവീസുകൾ നിലവിൽ ഓടുന്നുണ്ടെങ്കിലും വൈകാതെ ഇതു നിർത്തേണ്ട സാഹചര്യമാണെന്നും…
Read Moreആറുവയസുകാരിക്ക് പീഡനം; സുഹൃത്തിന്റെ സഹോദരിയുടെ മകളെ ലൈംഗീകാതിക്രമത്തിന് ഇരയാക്കിയ ബസ് ജീവനക്കാരൻ അറസ്റ്റിൽ; ഇവിടെ ചടങ്ങിനെത്തിയ സന്തോഷ് കുട്ടിയെ പീഡനത്തിന് ഇരയാക്കുകയായിരുന്നു
വൈപ്പിൻ: ആറു വയസുകാരിയായ ബാലികയെ ലൈംഗീക അതിക്രമത്തിനിരയാക്കിയ സ്വകാര്യ ബസ് ജീവനക്കാരനെ ഞാറക്കൽ പോലീസ് അറസ്റ്റ് ചെയ്തു. ചേരാനെല്ലൂർ വടുതല സന്തോഷ് (44) ആണ് അറസ്റ്റിലായത്. ഇയാളുടെ നായരന്പലത്തുള്ള സഹപ്രവർത്തകന്റെ സഹോദരിയുടെ മകളാണ് ഇര. കുട്ടിയുടെ വീട്ടിലെ ഒരു ചടങ്ങിനു എത്തിയ പ്രതി കുട്ടിയെ മുറിയിൽ കൊണ്ടുപോയി അതിക്രമത്തിനിരയാക്കിയെന്നാണ് പരാതി. കുട്ടിയുടെ മാതാവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.
Read Moreആ പ്രമുഖർ ആരൊക്കെ..! ദിലീപിനു സന്ദർശക വിലക്ക്; കുടുംബത്തിനും പ്രമുഖർക്കും മാത്രം അനുമതി; നിയന്ത്രണങ്ങൾ മറികടന്ന് സന്ദർശകരെ അനുവദിച്ചതിൽ അന്വേഷണ സംഘത്തിന് പരാതി
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ആലുവ സബ് ജയിലിൽ കഴിയുന്ന നടൻ ദിലീപിനു സന്ദർശക വിലക്കേർപ്പെടുത്തി. സിനിമാക്കാരുടെ കൂട്ടസന്ദർശനത്തെ തുടർന്നാണു നിയന്ത്രണം. കുടുംബാംഗങ്ങൾക്കും പ്രധാന വ്യക്തികൾക്കു മാത്രമായാണ് സന്ദർശനാനുമതി ചുരുക്കിയതെന്നും ഇന്നലെ എട്ടുപേർക്ക് സന്ദർശനാനുമതി നിഷേധിച്ചതായും ജയിൽ അധികൃതർ അറിയിച്ചു. നിയന്ത്രണങ്ങൾ മറികടന്ന് ദിലീപിന് സന്ദർശകരെ അനുവദിച്ചതിൽ കേസ് അന്വേഷിക്കുന്ന സംഘം പരാതിപ്പെട്ടതായി റിപ്പോർട്ടുണ്ടായിരുന്നു. ഉത്രാട, തിരുവോണ, അവിട്ട ദിനങ്ങളിലും തുടർന്നും നിരവധി പേർ ദിലീപിനെ കാണാനായി ആലുവ ജയിലിലെത്തിയിരുന്നു. നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഢാലോചനക്കേസിൽ ദിലീപ് അറസ്റ്റിലാകുന്നത് ജൂലൈ 10നാണ്. പിന്നീട് റിമാൻഡിലായി 50 ദിവസം ദിലീപ് ജയിലിൽ പിന്നിട്ടു. ഇതിനിടെ, മൂന്നുവട്ടം ദിലീപിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. ഈ കാലയളവിൽ സിനിമാ മേഖലയിലുള്ള പ്രമുഖരാരും ദിലീപിനെ സന്ദർശിക്കാൻ എത്തിയിരുന്നില്ല. എന്നാൽ അച്ഛന്റെ ശ്രാദ്ധ ചടങ്ങിൽ പങ്കെടുക്കാൻ ദിലീപിന് അങ്കമാലി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി…
Read Moreസുനിമോന് പനി വന്നലോ..! വീണ്ടും ജയിൽ മാറ്റണമെന്ന് പൾസർ സുനി; വിയ്യൂർ സെൻട്രൽ ജയിലിൽ ചികിത്സാ സഹായം പോലും കിട്ടുന്നില്ലെന്ന് കാട്ടിയാണ് സുനിയുടെ അഭിഭാഷകൻ എറണാകുളം സിജെഎം കോടതിയെ സമീപിച്ചത്
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതിയായ പൾസർ സുനി വീണ്ടും ജയിൽ മാറ്റണമെന്ന് ആവശ്യപ്പെട്ട് എറണാകുളം സിജെഎം കോടതിയെ സമീപിച്ചു. വിയ്യൂർ സെൻട്രൽ ജയിലിൽ ചികിത്സാ സഹായം പോലും കിട്ടുന്നില്ലെന്നും അതിനാൽ എറണാകുളത്തെ എതെങ്കിലും ജയിലിലേക്ക് മാറ്റണമെന്നും സുനിയുടെ അഭിഭാഷകൻ കോടതിയെ അറയിച്ചു. കളമശേരി ജയിലിൽ തടവുകാരും ജയിൽ ജീവനക്കാരും മർദ്ദിക്കുന്നുവെന്നു ചൂണ്ടിക്കാട്ടി കഴിഞ്ഞ മാസം സുനി അങ്കമാലി മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നു. ഇതേതുടർന്നാണ് സുനിയെ വിയ്യൂരിലേക്ക് മാറ്റിയത്.
Read Moreമുൻകൂർ ജാമ്യാപേക്ഷയിലെ നാദിർഷായുടെ വാക്യങ്ങൾ ഇങ്ങനെ..! അപവാദ പ്രചരങ്ങളെ തുടർന്ന് മകൾ സ്കൂളിൽ പോകാൻ മടിക്കു ന്നു; പോലീസ് തെറ്റായ കാര്യങ്ങൾ മാധ്യമങ്ങ ളിലൂടെ നൽകി അവഹേളിക്കുന്നു; നിരന്തരം പോലീസ് ക്ലബിൽ വിളിച്ച് ചോദ്യം ചെയ്യുന്നു…
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ പോലീസും മാധ്യമങ്ങളും തെറ്റായ കാര്യങ്ങളാണു പ്രചരിപ്പിക്കുന്നതെന്നു സംവിധായകൻ നാദിർഷ. അപവാദ പ്രചാരണങ്ങളെത്തുടർന്ന് മകളെ സമൂഹം പരിഹസിക്കുന്നു. ഇതുകാരണം മകൾ സ്കൂളിൽ പോകാൻ മടിക്കുകയാണെന്നും നാദിർഷ കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നു. സംഭവത്തിൽ മൂന്നു മാസം അന്വേഷണം നടത്തി ആദ്യ കുറ്റപത്രം നൽകിയിരുന്നു. പിന്നീട് തന്നെയും മറ്റു പലരെയും പോലീസ് പലതവണ ചോദ്യം ചെയ്തിട്ടും തുടർന്നുള്ള ആരോപണങ്ങൾ ശരിവയ്ക്കുന്ന ഒരു തെളിവും കിട്ടിയില്ല. സുപ്രീംകോടതി നിർദേശങ്ങൾ അവഗണിച്ചാണ് കേസന്വേഷിക്കുന്നത്. കേസ് ഡയറിയിലുള്ളതിനേക്കാൾ കൂടുതൽ ആരോപണങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തുവിടുന്നു. പ്രതികൾക്കു വേണ്ടി ഹാജരാകുന്ന അഭിഭാഷകർ വസ്തുതകൾ തിരിച്ചറിയാതെ ഇരുട്ടിൽ തപ്പുന്ന സ്ഥിതിയാണ്. കോടതിയിൽ റിപ്പോർട്ട് നൽകാതെ നിരന്തരം പോലീസ് ക്ലബിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്നു. അന്വേഷണ സംഘത്തിന്റെ നിർദേശാനുസരണം മൊഴി നൽകിയില്ലെങ്കിൽ അറസ്റ്റ് ചെയ്ത് മാധ്യമങ്ങളിലൂടെ അവഹേളിക്കുന്ന രീതി ശരിയല്ല. അന്വേഷണം എന്ന…
Read More