കളമശേരി: ദക്ഷിണേന്ത്യയിലെ ആദ്യ വനിതാ മറൈൻ എൻജിനിയർ എന്ന ബഹുമതി കാസർഗോഡ് ബദിയടുക്ക സ്വദേശിനി നിള ജോണിന്. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ (കുസാറ്റ്) നിന്ന് ഇന്നലെ ബിരുദ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങിയ നിള താമസിയാതെ ലക്ഷദ്വീപിൽ ജോലിയിൽ പ്രവേശിക്കും. അധ്യാപക ദന്പതിമാരായ ജോണിന്റെയും ഷേർളിയുടെയും മകളാണ്. ആണ്‍കുട്ടികൾ മാത്രം ചേരുന്ന മറൈൻ എൻജിനിയറിംഗ് കോഴ്സിനെ വെല്ലുവിളിയായി സ്വീകരിച്ചാണു നിള ജോൺ നാലുവർഷത്തെ ബിടെക് കോഴ്സ് വിജയകരമായി പൂർത്തിയാക്കിയത്. ദേശീയ എൻട്രൻസ് പരീക്ഷയിലൂടെയാണു പ്രവേശനം ഉറപ്പാക്കിയത്. തുടക്കത്തിൽ വീട്ടുകാരിൽനിന്നും ബന്ധുക്കളിൽനിന്നും എതിർപ്പുണ്ടായെങ്കിലും നിള ഉറച്ചുനിന്നു. കപ്പലുകളുടെ എൻജിൻ കൈകാര്യം ചെയ്യാനുള്ള വൈദഗ്ധ്യത്തെക്കാളുപരി കടൽ ജീവിതം ഒരു പെണ്‍കുട്ടിക്കാകുമോയെന്ന ആശങ്കയായിരുന്നു പലർക്കും. കടന്പകൾ ഓരോന്നും താണ്ടിയ നിള ഒടുവിൽ ബിരുദം കൈപ്പിടിയിലൊതുക്കി. നിളയിൽനിന്നു പ്രചോദനം ഉൾക്കൊണ്ട് എട്ടു പെണ്‍കുട്ടികൾ നിലവിൽ മറൈൻ കോഴ്സിൽ ചേർന്നിട്ടുണ്ട്. കുസാറ്റിൽ നടന്ന ചടങ്ങിൽ വൈസ്ചാൻസലർ…
Read MoreCategory: Kochi
മദ്യത്തിന് സാരി സൗജന്യം..! മദ്യം വാങ്ങിയാൽ കേരള സാരി സൗജന്യമായി നൽകുമെന്ന് പരസ്യം; നടപ്പില്ലെന്ന് എക്സൈസ്; പരസ്യം നൽകിയ മാനേജർക്കെതിരേ കേസെടുത്തു
കൊച്ചി: മദ്യം വാങ്ങിയാൽ കേരള സാരി സൗജന്യമായി നൽകുമെന്ന് പരസ്യം നൽകിയ സംഭവത്തിൽ മദ്യശാലയ്ക്ക തെിരെ കേസ്. കൊച്ചി വിമാനത്തവാളത്തിലെ ഡ്യൂട്ടിപെയ്ഡ് ഷോപ്പിലെ അസിസ്റ്റന്റ് ജനറൽ മാനേജർ ജേക്കബ് എബ്രഹാമിനെതിരെയാണ് കേസ്. കഴിഞ്ഞ ദിവസമാണ് ഈ പരസ്യം നവമാധ്യമങ്ങളിൽ വൈറലായത്. ഒരു മിനിറ്റിലേറെ ദൈർഘ്യമുള്ള പരസ്യമാണ് പ്രചരിച്ചത്. ആലുവ എക്സൈസാണ് കേസെടുത്തിരിക്കുന്നത്.
Read Moreമാധവിയുടെ ആഗ്രഹം സഫലമായി; ഇനി ഭീതികൂടാതെ അന്തിയുറങ്ങാം; ഭർത്താവ് മരിച്ചതോടെ ഒറ്റയ്ക്കായ മാധവിയുടെ ആഗ്രഹം സഫലമായത് ചിറ്റിലപ്പിള്ളി ഫൗണ്ടേഷനിലൂടെ
പിറവം: ഭീതിയില്ലാതെ മാധവിക്ക് ഇനിയുറങ്ങാം. കയറിക്കിടക്കാനൊരു വീടുണ്ടെങ്കിലും അടച്ചുറപ്പില്ലാത്തതിനാൽ ഭീതിയോടെയാണ് കളന്പൂർ ഞാവാട്ട് വീട്ടിൽ മാധവി കഴിഞ്ഞിരുന്നത്. വാർഡ് കൗൺസിലർ ജിൽസ് പെരിയപ്പുറത്തിന്റെ നേതൃത്വത്തിൽ ചിറ്റിലപ്പിള്ളി ഫൗണ്ടേഷനുമായി സഹകരിച്ച് വീട് നവീകരിച്ചതോടെ 79-കാരിയായ മാധവിയുടെ വലിയൊരു ആഗ്രഹമാണ് സഫലമായത്. ചിറ്റിലപ്പിള്ളി ഫൗണ്ടേഷനുമായി സഹകരിച്ച് പൂർത്തീകരിച്ച് പത്ത് വീടുകളുടെ ഉദ്ഘാടനം ജോസ് കെ. മാണി എംപിയാണ് നിർവഹിച്ചത്. ചടങ്ങിനെത്തിയ ജോസ് കെ. മാണിക്കും ജിൽസ് പെരിയപ്പുറത്തിനും വീടിന്റെ ഉമ്മറത്തിരുത്തി കപ്പയും ചമ്മന്തിയും കഴിപ്പിച്ചാണ് യാത്രയാക്കിയത്. ഭർത്താവ് വർഷങ്ങൾക്ക് മുന്‍പ് മരിച്ചുപോയിരുന്നു. മക്കളുമില്ലാതെ ജീവിക്കുന്ന മാധവിയുടെ ഏക വരുമാനമാർഗം വാർധക്യകാല പെൻഷനാണ്. ഇട്ട്യാർമലയിൽ മധുരംചേരിൽ ചന്ദ്രൻ 17 വർഷം മുന്‍പാണ് വീട് നിർമിച്ചത്. പഞ്ചായത്തിന്റെ ഭവനപദ്ധതിയിലൂടെ നിർമിച്ച വീടിന് ജനലുകളും വാതിലുകളും പോലും വെയ്ക്കാൻ സാധിച്ചിരുന്നില്ല. ഇപ്പോൾ ജനലുകളും, വാതിലുകളുമെല്ലാം വെച്ച് ഭിത്തികളും, തറയുമെല്ലാം തേപ്പ് നടത്തി ഭംഗിയുള്ള വീടായി…
Read Moreഇനിയൊരു ദുരന്തം അകലയല്ല..! വൈപ്പിൻ ദ്വീപിലേക്കുള്ള യാത്ര സാഹസികതയും ഭീതിയും നിറഞ്ഞത്; സർവീസ് നടത്തുന്ന ബോട്ടുകളെല്ലാം കാലപ്പഴക്കംചെന്നത്; സുര ക്ഷ സംവിധാനമൊരുക്കാതെ അധികാരികൾ
ബിജോ ടോമി കൊച്ചി: ഫോർട്ടുകൊച്ചി ബോട്ടപകടം നടന്നു രണ്ടു വർഷം പിന്നിടുന്പോഴും ജലയാനങ്ങളുടെ സുരക്ഷിതയാത്രയ്ക്കു സംവിധാനങ്ങളൊരുക്കാതെ അധികാരികളുടെ അനാസ്ഥ തുടരുന്നു. പശ്ചിമകൊച്ചി, വൈപ്പിൻ ദ്വീപുകളിലേക്കുള്ള ബോട്ടുയാത്ര ഇന്നും സാഹസികതയും ഭീതിയും നിറഞ്ഞതാണ്. നിലവിൽ എട്ടു യാത്രാ ബോട്ടുകളാണു ജലഗതാഗത വകുപ്പ് എറണാകുളം ജെട്ടിയിൽനിന്നു സർവീസ് നടത്തുന്നത്. ദിവസേന നൂറു കണക്കിനാളുകൾ ഈ ബോട്ടുകളിൽ യാത്ര ചെയ്യുന്നു. പത്തുവർഷത്തിലേറെ പഴക്കം ചെന്നവയാണ് എല്ലാ ബോട്ടുകളും. കാലപ്പഴക്കത്താൽ ദ്രവിച്ച ബോട്ടിന്റെ ഭാഗങ്ങളിൽ തകരപ്പാട്ടകൾ അടിച്ചിരിക്കുന്നു.ഫോർട്ടുകൊച്ചി അപകടത്തെത്തുടർന്നു യാത്രക്കാർക്കു ലൈഫ് ജാക്കറ്റുകൾ നൽകിയുള്ള പരീക്ഷണങ്ങൾ ആദ്യ ദിവസങ്ങളിലുണ്ടായെങ്കിലും ഇപ്പോൾ ജാക്കറ്റുകൾ ബോട്ടിനുള്ളിൽ തന്നെ കൂട്ടിയിട്ടിരിക്കുകയാണ്. ജനങ്ങൾക്കു സുരക്ഷയൊരുക്കേണ്ട അധികാരികൾ ഇതൊന്നും കണ്ടില്ലെന്നു നടിക്കുന്നു. അധികൃതരുടെ അനാസ്ഥ തുടർന്നാൽ ഇനിയൊരു ദുരന്തം അകലയല്ല.എറണാകുളത്തുനിന്നു ഫോർട്ടുകൊച്ചിയിലേക്കു ദിവസേന അറുപതു ട്രിപ്പുകളും മട്ടാഞ്ചേരിയിലേക്ക് ഇരുപത്തഞ്ചു ട്രിപ്പുകളുമുണ്ട്. എന്നാൽ യന്ത്രത്തകരാറും മറ്റു തടസങ്ങളും കാരണം ഇതിന്റെ പകുതി…
Read Moreവീണ്ടും ജയിലറയിലേക്ക്..! ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയ സാഹചര്യ ത്തിൽ തുടർ നടപടികൾ ഉത്തരവിന്റെ പകർപ്പ് കിട്ടിയശേഷമെന്ന് അഭിഭാഷകൻ; റിമാന്റ് തടവുകാരനായി ദിലീപ് വീണ്ടും ജയിലിലേക്ക്
കൊച്ചി: ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി വീണ്ടും തള്ളിയ സാഹചര്യത്തിൽ ഉത്തരവിന്റെ പകർപ്പ് ലഭ്യമായതിനുശേഷം തുടർ നടപടികൾ തീരുമാനിക്കുമെന്നു ദിലീപിന്റെ അഭിഭാഷകനായ ബി. രാമൻപിള്ള വ്യക്തമാക്കി. ജാമ്യംതേടി സുപ്രീംകോടതിയെ സമീപിക്കണ മോ എന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ വിധി പകർപ്പ് ലഭിച്ചശേഷമാകും തീരുമാനം കൈക്കൊള്ളുകയെന്നും അദ്ദേഹം പറഞ്ഞു. വിധി എതിരായതോടെ റിമാൻഡ് തടവുകാരനായി ദിലീപിന് ഇനിയും ആഴ്ചകൾ ആലുവ സബ്ജയിലിൽ കഴിയേണ്ടിവരും.
Read Moreപേടിക്കേണ്ട ഞാനില്ലേ കൂടെ..!കടം തിരിച്ചടയ്ക്കാൻ പറ്റാത്തതിനെ തുടർന്ന് സിപിഎം നിയന്ത്രണത്തിലുള്ള സൊസൈറ്റി ജപ്തി ചെയ്ത് ഇറക്കിവിട്ട വൃദ്ധദന്പതി കൾക്കു വീട് നഷ്ടമാകില്ലെന്നു മുഖ്യമന്ത്രിയുടെ ഉറപ്പ്
എറണാകുളം: പത്തുവർഷം മുന്‍പ് ഒന്നരലക്ഷം രൂപ വായ്പ എടുത്തതുമായി ബന്ധപ്പെട്ടു ജപ്തി നടപടികൾ നേരിടേണ്ടി വന്ന വൃദ്ധദന്പതികൾ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചു. മകൻ ദിനേശൻ, മരുമകൾ മായ, പേരക്കുട്ടികളായ മാനസി, നന്മ എന്നിവരോടൊപ്പമാണ് രാമൻ കോരങ്ങാത്തും ഭാര്യ വിലാസിനിയും സന്ദർശിച്ചത്. എറണാകുളം ഗസ്റ്റ് ഹൗസിലായിരുന്നു കൂടിക്കാഴ്ച. വീട്ടിൽ തുടർന്നും താമസിക്കാനുള്ള സൗകര്യം ഒരുക്കുമെന്നും വീട്ടിൽനിന്ന് ഇറക്കി വിടില്ലെന്നും മുഖ്യമന്ത്രി വൃദ്ധദന്പതികൾക്ക് ഉറപ്പുനൽകി. ആശങ്കകൾ വേണ്ടെന്നും വീട്ടിൽത്തന്നെ താമസിക്കാനുള്ള സൗകര്യം ഒരുക്കുമെന്നും മുഖ്യമന്ത്രി ആവർത്തിച്ചു. എണ്‍പതുകാരനായ രാമൻ കോരങ്ങാട്ടിനെയും ഭാര്യ വിലാസിനിയെയും ജപ്തി നടപടികളെ തുടർന്നു നേരത്തെ വീട്ടിൽനിന്ന് ഇറക്കി വിട്ടിരുന്നു. സിപിഎം ഭരണത്തിലുള്ള തൃപ്പൂണിത്തറ ഹൗസിംഗ് കോർപ്പറേറ്റീവ് സൊസൈറ്റിയുടേതാണ് ക്രൂരമായ നടപടി. തുടർന്ന് മുഖ്യമന്ത്രി നേരിട്ടിടപെട്ട് ജപ്തി നടപടികൾ നിർത്തിവയ്ക്കുകയായിരുന്നു. കിടപ്പാടം ജപ്തി ചെയ്യില്ലെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിനു പിന്നാലെയാണ് ഒന്നര ലക്ഷം രൂപയുടെ വായ്പയുടെ പേരിൽ…
Read Moreഒരു മെട്രോ പ്രണയകഥ..! ആദ്യമായി കണ്ടുമുട്ടിയതും ആദ്യാനുരാഗം മുട്ടിട്ടതും മെട്രോ ജോലിക്കെത്തിയപ്പോൾ; മെട്രോയിലെ സ്റ്റേഷൻ കണ്‍ട്രോളറായ വിനീതിന്റെയും ട്രെയിൻ ഓപ്പറേറ്ററായ അഞ്ജുവിന്റെയും പ്രണയ ഹംസമായത് മെട്രോയും; മംഗളാശംസകൾ അറിയിച്ച് കെഎംആർഎല്ലും
കൊച്ചി: കേരളത്തിന്റെ രണ്ടറ്റത്തുനിന്നുമുള്ള രണ്ടുപേരെ കൂട്ടിച്ചേർക്കാൻ കഴിഞ്ഞതിന്റെ ചാരിതാർഥ്യത്തിൽ കൊച്ചി മെട്രോ. ഇതു വായിച്ച് വർഷങ്ങൾക്കുമുന്‍പ് രണ്ടു ദിശയിൽ പിരിഞ്ഞവർ മെട്രോയിൽവച്ച് ഒരുമിച്ചെന്നു തെറ്റിദ്ധരിക്കല്ലേ. സംഗതി അൽപം റൊമാൻസാണ്.മെട്രോയിലെ സ്റ്റേഷൻ കണ്‍ട്രോളറായ വിനീതിന്റെയും ട്രെയിൻ ഓപ്പറേറ്ററായ അഞ്ജുവിന്റെയും വിവാഹമായിരുന്നു ഇന്നലെ. കണ്ണൂരുകാരനായ വിനീത് ശങ്കറിനെയും തിരുവനന്തപുരം സ്വദേശി അഞ്ജു ഹർഷനെയും ഒരിമിപ്പിച്ചതു നമ്മുടെ മെട്രോയാണ്. കെഎംആർഎല്ലിനു കീഴിൽ മെട്രോയിൽ ജോലി ലഭിച്ചു കൊച്ചിയിലെത്തുന്പോഴാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടിയത്. പിന്നീട് ട്രെയിനിംഗിനായി ബംഗളൂരുവിലേക്ക് പോയപ്പോൾ ഇരുവരും സൗഹൃദത്തിലായി. പിന്നീട് മനസുകൊണ്ട് അടുത്തപ്പോൾ പരസ്പരം വിവാഹം കഴിക്കാൻ തീരുമാനിക്കുകയായിരുന്നു. കണ്ണൂർ പയ്യാവൂർ എൻഎസ്എസ് ഓഡിറ്റോറിയത്തിലായിരുന്നു വിവാഹ ചടങ്ങുകൾ. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് കീഴിൽ ജോലിക്കു വന്നതാണു ജീവിതത്തിൽ ഒരുമിക്കാൻ കാരണമായതെന്ന് ഇരുവരും പറയുന്നു. നിങ്ങളിൽ മിക്കവരെയും പോലെ കൊച്ചി മെട്രോ ഞങ്ങൾക്കും ഏറെ പ്രിയപ്പെട്ടതായി മാറിക്കഴിഞ്ഞുവെന്ന് ഇരുവരും ഫേസ്ബുക്കിൽ…
Read Moreവേറിട്ടൊരു പ്രതിഷേധം വൈറലാകുന്നു..! റോഡിലെ കുഴിയിൽ നിന്നുകൊണ്ട് വാഹനം തടഞ്ഞാണ് വിദ്യാർഥിനിയുടെ പ്രതിഷേധം; കഴിഞ്ഞ ദിവസം പരീക്ഷയ്ക്ക് പോകുന്പോൾ കുഴിയിൽ വണ്ടിചാടി ദേഹത്ത് ചെളി തെറിച്ചു വീണതിൽ പ്രതിഷേധിച്ചാണ് ഹിൽനയുടെ പ്രതിഷേധം
പറവൂർ: വടക്കേക്കര പഞ്ചായത്ത് അണ്ടിപ്പിള്ളിക്കാവ് കിഴക്ക് സെന്റ് ജോസഫ് കപ്പേളയ്ക്ക് സമീപം തകർന്ന റോഡിലെ കുഴിയിൽ നിന്നുകൊണ്ട് വാഹനങ്ങൾ തടഞ്ഞ് വിദ്യാർഥിനിയുടെ പ്രതിഷേധം. അണ്ടിപ്പിള്ളിക്കാവ് വേലിക്കകത്ത് വീട്ടിൽ പോളിന്റെ മകൾ ഹിൽനയാണ് വേറിട്ടപ്രതിഷേധരീതി അവലംബിച്ചത്. കഴിഞ്ഞ ദിവസം പരീക്ഷയ്ക്ക് റോഡിലൂടെ നടന്നുപോകുന്പോൾ പിന്നിൽനിന്നു വന്ന ഒരു വാഹനം വെള്ളക്കുഴിയിൽ ചാടി കുഴിയിലെ വെള്ളവും ചെളിയും ഹിൽനയുടെ യൂണിഫോമിലും പുസ്തകത്തിലും തെറിച്ചുവീണു. ഈ വാഹനം നിർത്താതെ കടന്നുപോയി. ചെളിയായ വസ്ത്രം വീട്ടിൽ പോയി മാറ്റി സ്കൂളിൽ എത്തിയപ്പോൾ സമയം ഏറെ വൈകിയിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് ഹിൽന വാഹനങ്ങൾ തടഞ്ഞത്. അണ്ടിപ്പിള്ളിക്കാവ് ജംഗ്ഷൻ മുതൽ ചേന്ദമംഗലം വഴി പറവൂർ പോകുന്ന ഈ റോഡ് മാസങ്ങളോളമായി തകർന്നു കിടക്കുകയാണ്. എൻഎച്ച് 17 ൽ വാഹനങ്ങളുടെ തിരക്ക് കൂടുന്പോൾ ഈ വഴിയാണ് വാഹനങ്ങൾ തിരിച്ചുവിടുന്നത്.
Read Moreതുറന്നടിച്ച് ലോറൻസ്..! ലാവലിനിൽ വി.എസ് നിലപാട് തിരുത്തണം; പിണറായിയെ തകർക്കാൻ വി.എസ് കേസ് ഉപയോഗിച്ചെന്ന് എം.എം. ലോറൻസ്
കൊച്ചി: ലാവലിൻ കേസിൽ ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷൻ വി.എസ്. അച്യുതാനന്ദൻ നിലപാട് തിരുത്തണമെന്ന് മുതിർന്ന സിപിഎം നേതാവ് എം.എം. ലോറൻസ്. പിണറായിയെ തകർക്കാൻ വി.എസ് കേസ് ഉപയോഗിച്ചു. വസ്തുതകൾ മനസിലാക്കാതെയാണ് വി.എസ് ഇക്കാര്യത്തിൽ പ്രതികരിച്ചിരുന്നത്. പാർട്ടിയെ രക്ഷിക്കണമെന്ന ഉദ്ദേശം വിഎസിനുണ്ടായിരുന്നില്ലെന്നും ലോറൻസ് പറഞ്ഞു.
Read Moreപുകവലി പഠനശേഷി കുറയ്ക്കും..! വിദ്യാര്‍ഥികളിലെ പുകയില ഉപയോഗം പഠനശേഷി കുറയ്ക്കുന്നതായി പഠനം; ഏഴായിരത്തോളം കുട്ടികളിൽ നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ
കൊച്ചി: വിദ്യാര്‍ഥികളിലെ പുകയില ഉപയോഗം പഠനശേഷി കുറയ്ക്കുന്നതായി പഠനം. എറണാകുളം ജില്ലയിലെ ഏഴായിരത്തിലധികം ഹൈസ്കൂൾ, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളില്‍ നടത്തിയ പഠനത്തിലാണു കണ്ടെത്തല്‍. ശക്തിയേറിയ ലഹരിപദാര്‍ഥങ്ങളുടെ ഉപയോഗത്തിലേക്കു പുകയില ഉപയോഗം നയിക്കുന്നുണ്ടെന്നും ബംഗളൂരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോ സയന്‍സ് (നിംഹാന്‍സ്) നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നു. നാഷണല്‍ ഹെല്‍ത്ത് മിഷന് കേരള ഘടകം, സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് എന്നിവയുമായി സഹകരിച്ചായിരുന്നു പഠനം. പുകയില ഉപയോഗിക്കുന്നവരില്‍ 76.3 ശതമാനം പേരും കുറഞ്ഞത് ഒരു വിഷയത്തിലെങ്കിലും പരാജയപ്പെടുന്നവരാണെന്നു പഠനത്തില്‍ പറയുന്നു. പുകയില ഉപയോക്താക്കളില്‍ മദ്യവും മറ്റു ലഹരിപദാര്‍ഥങ്ങളും ഉപയോഗിക്കുന്നവരുടെ നിരക്കും വളരെ കൂടുതലാണ്.പുകയില ഉപയോക്താക്കളില്‍ മദ്യം ഉപയോഗിക്കുന്നവര്‍ 67.8 ശതമാനവും പുകയില ഉപയോഗിക്കാത്തവരില്‍ ഇത് 11 ശതമാനവുമാണ്. ലഹരിപദാര്‍ഥങ്ങള്‍ ഉപയോഗിക്കുന്ന കാര്യത്തിലും പുകയില ഉപയോക്താക്കള്‍ മുന്നിലാണ്. ദക്ഷിണേന്ത്യയിലും കണ്ണൂര്‍ ജില്ലയിലും നടത്തിയ…
Read More