തിരുവനന്തപുരം: മറ്റ് മണ്ഡലത്തിലെ ചില സ്ത്രീകൾ തനിക്കെതിരെ പ്രചാരണവുമായി എത്തുന്നുവെന്ന ആരോപണവുമായി കൊല്ലത്തെ എൽഡിഎഫ് സ്ഥാനാർഥിയും സിനിമാ താരവുമായ മുകേഷ്. തീരമേഖലയിൽ ഇവർ തനിക്കെതിരെ പ്രചാരണം നടത്തുവെന്നും മുകേഷ് ആരോപിക്കുന്നു.ബിന്ദു കൃഷ്ണയ്ക്ക് സീറ്റ് നിഷേധിക്കപ്പെടുമെന്ന് വാർത്തകൾ ഉയർന്ന സമയത്ത് ബിന്ദു കൃഷ്ണയ്ക്ക് പിന്തുണയുമായി കൊല്ലം ഡിസിസി ഓഫീസിൽ എത്തിയ വനിതകൾ എംഎൽഎയായ മുകേഷിനെ വിമർശിച്ചിരുന്നു. കൊല്ലം മണ്ഡലത്തിൽ മുകേഷിനെ കാണാനേയില്ലന്നായിരുന്നു ഇവരുടെ ആരോപണം. ഇതിനെത്തുടർന്നാണ് മുകേഷ് ഫേസ്ബുക്കിൽ മറുപടിയുമായെത്തിയത്. മത്സ്യത്തൊഴിലാളികൾക്ക് ഒരു രക്ഷയും ഇല്ല എന്ന രീതിയിൽ അവതരിപ്പിക്കപ്പെട്ട സ്ത്രീ കൊല്ലം മണ്ഡലത്തിലെ വോട്ടർ അല്ല ഇരവിപുരം മണ്ഡലത്തിലെ മുണ്ടക്കലാണ് വോട്ട്. അവർ മത്സ്യത്തൊഴിലാളി കോൺഗ്രസിന്റെ ജില്ലാ കമ്മിറ്റി അംഗമാണ്. ഇവരുടെ സഹോദരിയാണ് മറ്റൊരാൾ. അവർ ചവറ മണ്ഡലത്തിലെ വോട്ടറാണ്. അവരും മഹിളാ കോൺഗ്രസ് നേതാവാണ്. ഇരുവരെയും ഉപയോഗിച്ച് ഉഡായിപ്പ് ഓണ്‍ലൈന്‍ ചാനലുകള്‍ തനിക്കെതിരെ വാര്‍ത്ത സൃഷ്ടിക്കുകയാണെന്ന്-ഫേസ്ബുക്ക്…
Read MoreCategory: Kollam
ബസ് വൈകിയത് മൂലം ഉല്ലാസയാത്ര മുടങ്ങി; പെർമനന്റ് ലോക് അദാലത്ത് അനുവദിച്ച നഷ്ടപരിഹാരം കെഎസ്ആർടിസി ഉദ്യോഗസ്ഥരിൽ നിന്നും ഈടാക്കണമെന്ന്
പ്രദീപ് ചാത്തന്നൂർചാത്തന്നൂർ: ബസ് വൈകിയത് മൂലം ഉല്ലാസയാത്ര മുടങ്ങിയ യാത്രക്കാരന് പെർമനന്റ് ലോക് അദാലത്ത് അനുവദിച്ച 51562 രൂപയുടെ നഷ്ടപരിഹാരം സമയവിവരപട്ടിക തയാറാക്കിയ ഉദ്യോഗസ്ഥരിൽ നിന്നും ഈടാക്കി നല്‍കണമെന്ന് കെഎസ്ആർടിസി ജീവനക്കാരുടെ സംഘടന. റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി നിശ്ചയിച്ചിട്ടുള്ള റണ്ണിംഗ് സമയമല്ല കെഎസ്ആർടിസിയുടെ സമയക്രമീകരണ പട്ടികയിൽ ഇതേ സമയത്തെക്കാൾ നേരത്തെ എത്തുമെന്നാണ് ഓൺലൈൻ ബുക്കിംഗ് രേഖകളിൽ . കേരളത്തിൽ നിന്നും ബംഗളുരുവിലേയ്ക്കുള്ള ദീർഘദൂര കെഎസ്ആർടിസി ബസുകളിൽ യാത്ര ചെയ്യുന്നവർക്ക് ഒരിക്കലും അവർ പ്രതീക്ഷിക്കുന്ന സമയത്ത് എത്തിച്ചേരാനോ, വിമാനത്തിൽ പോകാനോ, ഇന്റർവ്യുകളിൽ പങ്കെടുക്കാനോ കഴിയാറില്ല. ബസ് ഓടിയെത്തുന്ന സമയത്തെക്കാൾ ഒന്നോ അതിലധികമോ മണിക്കൂർ മുമ്പ എത്തുമെന്നാണ് ഓൺലൈൻ ടിക്കറ്റ് ബുക്കിംഗിലുള്ളത്. പക്ഷേ ബസ് നാല് മണിക്കൂർ വരെ വൈകിയാണ് എത്തിച്ചേരാൻ കഴിയുന്നത്. 600 കിലോമീറ്റർ നാലു വരി പാതയിലൂടെ, കോയമ്പത്തൂർ വഴി ബാംഗ്ലൂർ പോകുന്ന ബസിന് 12 മണികൂറാണ്…
Read Moreപിണറായി വിജയന് തിരഞ്ഞെടുപ്പില്‍ കെട്ടിവയ്ക്കാനുള്ള തുക നല്കി ഗാന്ധിഭവനിലെ അമ്മമാര്‍
പത്തനാപുരം: മുഖ്യമന്ത്രി പിണറായി വിജയന് തിരഞ്ഞെടുപ്പില്‍ കെട്ടിവയ്ക്കാനുള്ള തുക ഇത്തവണയും പത്തനാപുരം ഗാന്ധിഭവനിലെ അമ്മമാര്‍ സമ്മാനിച്ചു. കരകൗശലവസ്തുക്കളും, പാഴ്വസ്ത്രങ്ങള്‍ ഉപയോഗിച്ചുള്ള ചവിട്ടികളുമൊക്കെ നിര്‍മിക്കുന്ന അമ്മമാര്‍ അവ ഗാന്ധിഭവനിലെ വില്‍പനശാലയിലൂടെ വിറ്റുകിട്ടുന്ന തുക സ്വരുക്കൂട്ടിവച്ച് അതില്‍ നിന്നൊരു പങ്കാണ് പിണറായിക്ക് സമ്മാനിച്ചത്. കഴിഞ്ഞ തവണയും പിണറായിക്ക് തെരഞ്ഞെടുപ്പില്‍ കെട്ടിവയ്ക്കാനുള്ള തുക സമ്മാനിച്ചതും ഗാന്ധിഭവനിലെ അമ്മമാരായിരുന്നു. തിരുവിതാംകൂര്‍ മുന്‍ ദിവാനായിരുന്ന സര് സി പി രാമസ്വാമി അയ്യരുടെ ജ്യേഷ്ഠന്റെ ചെറുമകള്‍ ആനന്ദവല്ലിയമ്മാളിന്റെ നേതൃത്വത്തിലുള്ള ഒന്‍പത് അമ്മമാര്‍ ചേര്‍ന്ന് തിരുവനന്തപുരം എ കെ ജി സെന്ററിലെത്തിയായിരുന്നു അന്ന് തുക കൈമാറിയത്. മുഖ്യമന്ത്രിയാകും മുന്‍പ് 2014 ഡിസംബറില്‍ ഗാന്ധിഭവന് സന്ദര്‍ശിച്ച പിണറായി ഗാന്ധിഭവന് അന്തേവാസികള്‍ക്കൊപ്പം അവരുടെ ഓരോരുത്തരുടെയും കഥകള്‍ ചോദിച്ചും ആശ്വസിപ്പിച്ചും ഒന്നര മണിക്കൂറോളം സമയം ചിലവഴിച്ചിരുന്നു.നേതാവില്‍ നിന്നുള്ള ആര്‍ദ്രസമീപനം ഗാന്ധിഭവനിലെ അമ്മമാരെ ഏറെ ആകര്‍ഷിച്ചു. തങ്ങളുടെ ഹൃദയത്തില്‍ ഇടംനേടി മടങ്ങിയ നേതാവ്…
Read Moreകോവിഡ് മഹാമാരിയിൽ ജനതയെ ചേര്‍ത്തുപിടിച്ച രാജ്യത്തെ ഏക സര്‍ക്കാര്‍ കേരളത്തിലെ ഇടത് സര്‍ക്കാരെന്ന് കാനം രാജേന്ദ്രൻ
അഞ്ചല്‍ : കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് ജനകീയ സര്‍ക്കാരിനെ തകര്‍ക്കാനും അപവാദ പ്രചരണം നടത്താനുമാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തുന്നതെന്നും ഇത് ജനങ്ങള്‍ക്കിടയില്‍ വിലപ്പോകില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പറഞ്ഞു. ചടമംഗലം അസംബ്ലി മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാര്‍ഥി ജെ ചിഞ്ചു റാണിയുടെ തെരഞ്ഞെടുപ്പ് കണ്വന്ഷന് ഉദ്ഘടാനം ചെയ്ത് നിലമേലില്‍ പ്രസംഗിക്കുകയായിരുന്നു കാനം രാജേന്ദ്രന്.പ്രതിസന്ധികള്‍ ഏറെ തരണം ചെയ്തുകൊണ്ടാണ് ഇടതുപക്ഷം അഞ്ചു വര്‍ഷം ഭരണം പൂര്‍ത്തീകരിക്കുന്നത്. അഞ്ച് വര്‍ഷക്കാലം ജനങ്ങള്‍ക്ക് നല്കിയ വാഗ്ദാനങ്ങള്‍ പൂര്‍ണമായും പാലിച്ച സര്‍ക്കാരാണ് സംസ്ഥാനം ഭരിച്ച ഇടതു സര്‍ക്കാര്‍. ഓഖിയും പിന്നീട് ഉണ്ടായ രണ്ടു പ്രളയത്തിലും കോവിഡ് മഹാമാരിയിലും ജനതയെ ചേര്‍ത്തുപിടിച്ച രാജ്യത്തെ ഏക സര്‍ക്കാര്‍ കേരളത്തിലെ ഇടത് സര്‍ക്കാര്‍ ആണെന്നും കാനം പറഞ്ഞു. എന്നാല്‍ ഈ സമയം ജനങ്ങളോടൊപ്പം നില്‍ക്കേണ്ട പ്രതിപക്ഷ പാര്‍ട്ടികള്‍ ഇല്ലാത്ത ആരോപണങ്ങളുടെ പേരില്‍ സര്‍ക്കാരിനെതിരെ നില്‍ക്കുകയാണ് ഉണ്ടായത്.…
Read Moreകാലാകാലങ്ങളായുള്ള തഴയൽ ഇത്തവണയും; ഐഎൻടിയുസി സ്ഥാനാർഥികളെ നിർത്തുമോ? തീരുമാനം ഇന്ന്; അനുനയിപ്പിക്കാൻ ചെന്നിത്തല
രാജീവ് ഡി.പരിമണം കൊല്ലം : ഐഎൻടിയുസി സ്ഥാനാർഥികളെ നിർത്തുന്ന കാര്യത്തിൽ ഇന്ന് തീരുമാനമുണ്ടാകും. ഇന്ന് ആലപ്പുഴയിൽചേരുന്ന സബ് കമ്മിറ്റി യോഗത്തിലാണ് തീരുമാനമെടുക്കുക. എല്ലാ മണ്ഡലങ്ങളിലേയും ജില്ലാപ്രസിഡന്റുമാർ ഉൾപ്പടെയുള്ളവരുടെയും പ്രവർത്തകരുടെയും അഭിപ്രായങ്ങൾ ശേഖരിച്ചിട്ടുണ്ട്. അത് ഇന്ന് കൂടുന്ന യോഗത്തിൽ ചർച്ചചെയ്ത് ചില മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ നിർത്തുന്ന കാര്യത്തിൽ തീരുമാനമെടുക്കമെന്ന് ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ പറഞ്ഞു. അസംബ്ലി,പാർലമെന്റ് തെരഞ്ഞെടുപ്പുകളിൽ കാലാകാലങ്ങളായി ഐഎൻടിയുസി സീറ്റ് ആവശ്യപ്പെടാറുണ്ടങ്കിലും പരിഗണിച്ചിരുന്നില്ല. ഇക്കുറിയും ഒരു സീറ്റ് പോലും പാർട്ടിക്ക് നൽകിയിട്ടില്ല. ഇതിനെതിരെ പാർട്ടി ജില്ലാപ്രസിഡന്റുമാർ പ്രതിഷേധത്തിലാണ്. അവരുടെ പ്രതിഷേധം കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചിരുന്നു. ഏറ്റവും ഒടുവിൽ ചന്ദ്രശേഖരന് കൊട്ടാരക്കരയിൽ സീറ്റ് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. ജില്ലയിൽ ഒരു മണ്ഡലത്തിലും സീറ്റ് കിട്ടാതായതോടെ ഡിസിസിയിലേക്ക് ഐഎൻടിയുസി പ്രതിഷേധ മാർച്ചും നടത്തി. പിസി വിഷ്ണുനാഥ് കുണ്ടറയിൽ മത്സരിക്കുന്നതോടെ കൊല്ലം ജില്ലയിൽ യുഡിഎഫിനുണ്ടായ പ്രതിസന്ധി നീങ്ങിയിട്ടുണ്ട്. ഐഎൻടിയുസി ഒഴികെ…
Read Moreകൊല്ലത്ത് സിപിഐയിലെ ചേരിപ്പോര് തീർന്നു! കോൺഗ്രസിലും ബിജെപിയിലും പ്രതിസന്ധി; കോൺഗ്രസിലാകട്ടെ സ്ഥിതി മോശമായി തുടരുന്നു
രാജീവ് ഡി.പരിമണം കൊല്ലം: കൊല്ലം ജില്ലയിൽ എൽഡിഎഫിന്റെ തലവേദന മാറിയപ്പോൾ കോൺഗ്രസിലും ബിജെപിയിലും പ്രതിസന്ധി തുടരുകയാണ്. ചടയമംഗലം സീറ്റിനെ ചൊല്ലിയായിരുന്നു സിപിഐയിൽ കലാപക്കൊടി ഉയർന്നത്. ഇവിടെ സ്ഥാനാർഥി പട്ടികയിലുണ്ടായിരുന്ന എ. മുസ്തഫയ്ക്ക് സീറ്റ് നിഷേധിച്ച സാഹചര്യത്തിൽ അദ്ദേഹത്തെ റിബലായി മത്സരിപ്പിക്കാൻ അണികൾ ശ്രമിച്ചെങ്കിലും അത്തരമൊരു നീക്കത്തിന് താനില്ലെന്ന് പറഞ്ഞ് പാർട്ടി നേതൃത്വത്തിന്റെ നിലപാടിയോട് യോജിക്കുകയായിരുന്നു. ഇതോടെ എൽഡിഎഫിലെ പ്രശ്നത്തിന് അറുതിയായി. കെട്ടുറപ്പോടെയാണ് അവർ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. എന്നാൽ കോൺഗ്രസിലാകട്ടെ സ്ഥിതി മോശമായി തുടരുകയാണ്. കുണ്ടറ സീറ്റിന്റെ കാര്യത്തിൽ തീരുമാനമായില്ല. ഇവിടെ പി.സി വിഷ്ണുനാഥിനെതന്നെ മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ട് യൂത്തുകോൺഗ്രസ് അരയും തലയും മുറുക്കി രംഗത്തുണ്ട് . ജാതി സമവാക്യമാണ് എന്നും കോൺഗ്രസിന് തലവേദന. കോൺഗ്രസിന്റെ സ്ഥാനാർഥികളിലേറെയും ഒരു സമുദായത്തിൽപ്പെട്ടവരാണെന്ന് ആരോപണമുണ്ട്. ഈ സാഹചര്യത്തിലാണ് കുണ്ടറയിൽ കല്ലട രമേശിനെ സ്ഥാനാർഥിയാക്കാൻ നേതൃത്വം ശ്രമിച്ചത്. സീറ്റ് ലഭിച്ചില്ലെങ്കിൽ റിബലായി മത്സരിക്കുമെന്ന് കല്ലട രമേശ്…
Read Moreനടക്കാൻ പോകുന്നത് യുഡിഎഫിന് അനുകൂലമായ വിധി; ജനങ്ങൾക്കൊപ്പം നിന്ന നേതാവാണ് ഷിബു ബേബിജോണെന്ന് വിഎം സുധീരൻ
ചവറ: എംഎൽഎ ആയിരുന്നപ്പോഴും അല്ലാത്തപ്പോഴും ജനങ്ങൾക്കൊപ്പം നിന്ന നേതാവാണ് ഷിബു ബേബി ജോൺ എന്ന് മുൻ കെപിസിസി പ്രസിഡന്റ് വി.എം.സുധീരൻ പറഞ്ഞു.ചവറ മണ്ഡലത്തിലെ യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ വിലയിരുത്താൻ കേന്ദ്ര ഇലക്ഷൻ കമ്മിറ്റി ഓഫീസായ ബേബി ജോൺ ഷഷ്ഠ്യാബ്ദിപൂർത്തി സ്മാരക മന്ദിരത്തിൽ എത്തിയതായിരുന്നു അദ്ദേഹം. സ്ഥാനാർഥി ഷിബു ബേബി ജോണിനെ വി എം സുധീരൻ ഷാൾ ഇട്ട് വിജയാശംസകൾ നേർന്നു.ചവറ മണ്ഡലത്തിൽ ഏറെ വികസന പ്രവർത്തനങ്ങൾ ഷിബു ബേബി ജോൺ ചെയ്തിട്ടുണ്ട്. ഈ തെരഞ്ഞെടുപ്പ് യുഡിഎഫിന് അനുകൂലമായ വിധി എഴുത്താണ് നടക്കാൻ പോകുന്നത്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ദുർഭരണം കൊണ്ട് ജനങ്ങളുടെ മനം മടുത്തിരിക്കുകയാണ്. അധികാരം എങ്ങനെ ദുരുപയോഗപ്പെടുത്താമെന്നാണ് മോദി, പിണറായി സർക്കാരുകൾ കാണിച്ചു തരുന്നത്.ചവറ കഴിഞ്ഞ തവണ തെന്നിപ്പോയ ഒരു മണ്ഡലമാണ്. ഇത്തവണ ഉറപ്പായും യുഡിഎഫിന്റെ മണ്ഡലമായി ചവറ മാറും. യുഡിഎഫ് സ്ഥാനാർഥികളെ മോശക്കാരായി ചിത്രീകരിക്കാനുള്ള ശ്രമം…
Read More“ലതികയ്ക്ക് സീറ്റ് നൽകണമായിരുന്നു; കൊല്ലത്തെ തന്റെ ജയം ഉറപ്പ്; താൻ കരഞ്ഞത് പ്രവർത്തകരുടെ വികാരം കണ്ടെന്ന് ബിന്ദു കൃഷ്ണ
കൊല്ലം: ലതിക സുഭാഷിന് ഇത്തവണ കോൺഗ്രസ് പാർട്ടി സീറ്റു നൽകണമായിരുന്നുവെന്ന് ബിന്ദു കൃഷ്ണ. മഹിള കോൺഗ്രസ് അധ്യക്ഷ എന്ന നിലയിൽ അവർക്ക് സീറ്റു നൽകേണ്ടത് കീഴ്വഴക്കമായിരുന്നുവെന്നും ബിന്ദു ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു. ഇക്കാര്യത്തിൽ സീറ്റ് നിർണയത്തിൽ വന്ന ബുദ്ധിമുട്ടാണെന്നാണ് മനസിലാകുന്നതെന്നും ബിന്ദു വ്യക്തമാക്കി. കൊല്ലത്തെ തന്റെ ജയം ഉറപ്പാണ്. സീറ്റു കിട്ടാത്തതു കൊണ്ടല്ല കരഞ്ഞത്. പ്രവർത്തകരുടെ വികാരം കണ്ടാണ് കണ്ണ് നിറഞ്ഞതെന്നും ബിന്ദു പറഞ്ഞു.
Read Moreചടയമംഗലവും പുനലൂരും ഇരുമുന്നണികൾക്കും തലവേദന! ചിഞ്ചുറാണിക്കുവേണ്ടി ദേശീയ നേതൃത്വം, മുസ്തഫയ്ക്കായി പ്രാദേശിക നേതൃത്വം
രാജീവ് ഡി.പരിമണം കൊല്ലം :ചടയമംഗലവും പുനലൂരും എൽഡിഎഫ് യുഡിഎഫ് മുന്നണികൾക്ക് തലവേദനയാകുന്നു. ചടയമംഗലം സീറ്റ് സിപിഐയുടേതാണ്. ഇവിടെ സ്ഥാനാർഥിയുടെ കാര്യത്തിലാണ് ഇടതു മുന്നണിയിൽ പ്രശ്നമെങ്കിൽ പുനലൂരിൽ മുസ്ലിം ലീഗിന് സീറ്റ് നൽകുന്നതാണ് യുഡിഎഫിന്റെ തലവേദന. ചടയമംഗലത്തെ സ്ഥാനാർഥിയുടെ കാര്യത്തിൽ ഇന്ന് ഉച്ചകഴിഞ്ഞ് ചേരുന്ന സിപിഐ സ്റ്റേറ്റ് എക്സിക്യൂട്ടിവിൽ തീരുമാനമാകും. ദേശീയ കൗൺസിൽ അംഗം ജെ.ചിഞ്ചുറാണിയും ജില്ലാഎക്സിക്യൂട്ടീവ് അംഗം എ.മുസ്തഫയുമാണ് ഇവിടെ സീറ്റിന് പിടിമുറുക്കിയിട്ടുള്ളത്. ചിഞ്ചുറാണിക്കുവേണ്ടി ദേശീയ നേതൃത്വം വാദിക്കുന്പോൾ മുസ്തഫയ്ക്കായി പ്രാദേശിക നേതൃത്വം രംഗത്തുണ്ട്. ഇവിടെ പ്രതിഷേധപ്രകടനങ്ങളും നടന്നുവരികയാണ്. ഈ സാഹചര്യത്തിൽ സീറ്റ് ആർക്ക് നൽകുമെന്നത് പാർട്ടിയേയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരമനുസരിച്ച് പാർട്ടിയുടെ പ്രാദേശിക ഘടകത്തിന്റെ തീരുമാനത്തിന് പാർട്ടിനേതൃത്വം വഴങ്ങുമെന്നാണ് സൂചന. കഴിഞ്ഞതവണ മുല്ലക്കര രത്നാകരൻ വലിയ മോശമല്ലാത്ത ഭൂരിപക്ഷത്തിൽ ജയിച്ചുകയറിയ മണ്ഡലമാണ് ചടയമംഗലം. യുഡിഎഫിലും ചടയമംഗലം മണ്ഡലം പ്രശ്നം സൃഷ്ടിക്കുകയാണ്. ആദ്യം സീറ്റ്…
Read Moreഫ്ലക്സുകള്‍ക്ക് വിലക്ക്, മതിലുകൾ തേടി രാഷ്ട്രീയ പാർട്ടികളുടെ നെട്ടോട്ടം; ജീവശ്വാസം കിട്ടിയ ആശ്വാസത്തിൽ ചുവരെഴുത്ത് കലാകാരൻമാരും
പത്തനാപുരം: തെരഞ്ഞെടുപ്പു കാലം ചുമരെഴുത്ത് കലാകാരന്മാര്ക്ക് ആശ്വാസത്തിന്റെ കാലമാണ്. ഫ്ലക്സുകള്‍ക്ക് വിലക്ക് ആയതോടെ ജീവശ്വാസം ലഭിക്കുകയാണ് ചുമരെഴുത്തുകാര്‍ക്ക്. ഫ്ലക്സുകളുടെ അതിപ്രസരം കൊണ്ട് അന്യം നിൽക്കുന്ന കലാകാരൻമാർ വീണ്ടും തൊഴില്‍ മേഖലയില്‍ സജീവമാകുന്നുണ്ട്. തെരഞ്ഞെടുപ്പ് സമയം ചുമഴെത്തുകാര്ക്ക് വലിയ ഡിമാന്റുള്ള സമയമാണ്. സൗകര്യവും സാമ്പത്തികലാഭവും പരിഗണിച്ച് എല്ലാവരും ഫ്ലക്സുകൾക്ക് പിന്നാലെ പോയപ്പോള്‍ കാലങ്ങളായി ചുമരെഴുതി ഉപജീവനം നടത്തിയിരുന്നു വലിയൊരു വിഭാഗം പട്ടിണിയിലായിരുന്നു. തെരഞ്ഞെടുപ്പ് കാലത്തും മറ്റും ചുമരെഴുത്തുകൾ ഉപജീവനമാക്കിയിരുന്ന നിരവധി കലാകാരൻമാര് വീണ്ടും സജീവമാകുകയാണ്. പത്ത് വര്‍ഷം മുന്‍പ് വരെ രാത്രികാലങ്ങളിൽ പെട്രോൾ മാക്സിന്റെ വെളിച്ചത്തിൽ ചായക്കൂട്ടുകൾ ഒരുക്കി ആകർഷകമായ വാചകങ്ങളും പരസ്യബോര്‍ഡുകളും തയ്യാറാക്കുന്നവര്‍ സർവ സാധാരണമായിരുന്നു.അക്ഷരങ്ങള്‍ എഴുതാനും അതില്‍ നിറങ്ങള്‍ നിറയ്ക്കാനും ചിത്രങ്ങള്‍ വരയ്ക്കാനുമെല്ലാം പ്രത്യേകം ആളുകളും ഉണ്ടായിരുന്നു. കുമ്മായം പൂശിയ ചുമരില്‍ നീലം കൊണ്ടും ചെടികളുടെ ചാറുകള്‍ കൊണ്ടും മഞ്ഞപൊടി കൊണ്ടുമെല്ലാം പരസ്യപ്രചരണങ്ങള്‍ സര്‍വ്വസാധാരണമായിരുന്നു. ഇപ്പോള്‍…
Read More