കസ്റ്റഡിയിലെടുത്ത വാഹനം വിട്ടുകിട്ടാനായി കൊട്ടാരക്കര പോലീസ് സ്റ്റേഷനിലെത്തി! അ​ച്ഛ​നെ​യും മ​ക​നെ​യും പോ​ലീ​സ് മ​ർ​ദി​ച്ച​താ​യി പ​രാ​തി

നാ​ഗ്പു​ർ: മ​ഹാ​രാ​ഷ്‌​ട്ര​യി​ൽ കോ​വി​ഡ് ആ​ശു​പ​ത്രി​യി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ നാ​ല് പേ​ർ മ​രി​ച്ചു. നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ര​ണ്ടു പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. ഇന്നലെ രാ​ത്രി നാ​ഗ്പു​രി​ലെ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു സം​ഭ​വം. ആ​ശു​പ​ത്രി​യി​ലെ അ​ത്യാ​ഹി​ത​വി​ഭാ​ഗ​ത്തി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ര​ണ്ട് പു​രു​ഷ​ൻ​മാ​രും ഒ​രു സ്ത്രീ​യു​മാ​ണ് മ​രി​ച്ച​തെ​ന്നാ​ണ് വി​വ​രം. നാ​ഗ്പു​ർ വാ​ഡി​യി​ലു​ള്ള ആ​ശു​പ​ത്രി​യി​ൽ രാ​ത്രി 8.10 ഓ​ടെ ഐ​സി​യു സ്ഥി​തി ചെ​യ്യു​ന്ന ര​ണ്ടാം നി​ല​യി​ലെ എ​സി​യി​ൽ​നി​ന്നാ​ണ് തീ​പി​ട​ർ​ന്ന​ത്. തീ ​കൂ​ടു​ത​ൽ സ്ഥ​ല​ത്തേ​ക്ക് പ​ട​രാ​തെ നി​യ​ന്ത്രി​ക്കാ​നും അ​ണ​യ്ക്കാ​നും സാ​ധി​ച്ച​ത് വ​ൻ​ദു​ര​ന്തം ഒ​ഴി​വാ​ക്കി. ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് 27 രോ​ഗി​ക​ളെ മ​റ്റ് ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് മാ​റ്റി. ക​ഴി​ഞ്ഞ മാ​സം മും​ബൈ​യി​ലെ കോ​വി​ഡ് ആ​ശു​പ​ത്രി​യി​ൽ തീ​പി​ടി​ത്ത​ത്തി​ൽ പത്ത് ജീ​വ​ൻ പൊ​ലി​ഞ്ഞി​രു​ന്നു.

Read More

സ്ഥാനാർഥിക്കെതിരെ പെട്രോൾ ബോംബ് ആ​ക്ര​മ​ണം; പോ​ലീ​സ് അ​ന്വേ​ഷ​ണം ആരംഭിച്ചു; പോ​ലീ​സി​നെ​തി​രെ മ​ന്ത്രി രം​ഗ​ത്ത്

കൊ​ല്ലം : ഇ​എം​സി​സി ഡ​യ​റ​ക്ട​റും കു​ണ്ട​റ​യി​ലെ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യു​മാ​യ ഷി​ജു​വ​ർ​ഗീ​സി​നെ​തി​രെ ആ​ക്ര​മ​ണം ന​ട​ന്നെ​ന്ന പ​രാ​തി​യി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. വോ​ട്ടെ​ടു​പ്പ് ദി​വ​സം രാ​വി​ലെ കു​രീ​പ്പ​ള്ളി ഭാ​ഗ​ത്തു​വ​ച്ച് ഷി​ജു​വ​ർ​ഗീ​സ് സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റി​നു​നേ​രെ പെ​ട്രോ​ൾ​ബോം​ബ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​താ​യാ​ണ് ഷി​ജു വ​ർ​ഗീ​സ് പോ​ലീ​സി​ന് പ​രാ​തി ന​ൽ​കി​യ​ത്. കാ​റി​ന്‍റെ പി​ൻ​ഭാ​ഗ​ത്ത് പെ​ട്രോ​ൾ ബോം​ബ് വീ​ണെ​ങ്കി​ലും പൊ​ട്ടി​ത്തെ​റി​ക്കാ​ഞ്ഞ​തി​നാ​ൽ ദു​ര​ന്തം ഒ​ഴി​വാ​യി. സം​ഭ​വ​സ്ഥ​ല​ത്ത് ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ​രെ​ത്തി തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചി​രു​ന്നു. നിരീ​ക്ഷ​ണ കാ​മ​റ​യി​ലെ ദൃ​ശ്യ​ങ്ങ​ളും പോ​ലീ​സ് പ​രി​ശോ​ധി​ച്ചു. ട​വ​ർ പ​രി​ധി​യി​ലെ ഫോ​ൺ കോ​ളു​ക​ളും പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്. ഫോ​റ​ന്‍​സി​ക് റി​പ്പോ​ര്‍​ട്ട് കി​ട്ടി​യ ശേ​ഷം ശാ​സ്ത്രീ​യ തെ​ളി​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്താ​നാ​ണ് പോ​ലീ​സ് തീ​രു​മാ​നം. സം​ഭ​വ​ദി​വ​സം രാ​വി​ലെ ഷി​ജു​വ​ർ​ഗീ​സ് ത​ന്നെ​യാ​ണ് ക​ണ്ണ​ന​ല്ലൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി പ​രാ​തി ന​ൽ​കി​യ​ത്. അ​തേ സേ​മ​യം ഈ​സം​ഭ​വം ആ​സൂ​ത്രി​മാ​ണെ​ന്ന് മ​ന്ത്രി മേ​ഴ്സി​ക്കു​ട്ടി​യ​മ്മ അ​ന്ന് മാ​ധ്യ​മ​ങ്ങ​ളെ അ​റി​യി​ച്ചി​രു​ന്നു. ഷി​ജു​വ​ർ​ഗീ​സ് ആ​സൂ​ത്ര​ണം ചെ​യ്ത ക​ഥ​പോ​ലീ​സ് വി​ശ്വ​സി​ച്ച​ത് എ​ന്തി​നാ​ണെ​ന്ന് അ​റി​യി​ല്ലെ​ന്ന് പ​റ​ഞ്ഞു പോ​ലീ​സി​നെ…

Read More

പ​വി​ത്ര​യ്ക്ക് രാ​ഷ്ട്രീ​യം അ​ത്ര പി​ടി​പാ​ടു​ള്ള വി​ഷ​യ​മ​ല്ല! അ​ച്ഛ​ന് വേണ്ടി വോട്ട് ചോദിക്കാൻ കൊ​ച്ചു പ​വി​ത്ര​യും

കൊ​ട്ടാ​ര​ക്ക​ര: പ​വി​ത്ര​യ്ക്ക് രാ​ഷ്ട്രീ​യം അ​ത്ര പി​ടി​പാ​ടു​ള്ള വി​ഷ​യ​മ​ല്ല. പ​ക്ഷേ അ​ച്ഛ​ൻ ജ​യി​ക്ക​ണം അ​തി​ന് അ​ച്ഛ​നോ​ടൊ​പ്പ​വും ഒ​റ്റ​യ്ക്കും പ​വി​ത്ര പ്ര​ച​ാര​ണ രം​ഗ​ത്ത് ഇ​പ്പോ​ൾ സ​ജീ​വ സാ​ന്നി​ധ്യ​മാ​ണ്. ആ​ദ്യം കൂ​ട്ടു​കാ​രെ​യും പ​രി​ച​യ​ക്കാ​രെ​യു​മെ​ല്ലാം ക​ണ്ട് അ​വ​രു​ടെ വീ​ട്ടു​കാ​രു​ടെ​യും ബ​ന്ധു​ക്ക​ളു​ടെ​യും വോ​ട്ട​ഭ്യ​ർ​ഥി​ക്കു​ക​യാ​യി​രു​ന്നു ചെ​യ്തി​രു​ന്ന​ത്. അ​ച്ഛ​ൻ വ​യ​ക്ക​ൽ സോ​മ​ന്‍റെ സ്വീ​ക​ര​ണ പ​ര്യ​ട​നം ആ​രം​ഭി​ച്ച​തോ​ടെ പ്ര​ച​ാര​ണ വാ​ഹ​ന​ത്തി​ൽ കൊ​ച്ചു പ​വി​ത്ര​യും അ​ച്ഛനോ​ടൊ​പ്പം കൂ​ടി. എ​ല്ലാ​വ​രെ​യും കൈ ​വീ​ശി അ​ഭി​വാ​ദ്യം ചെ​യ്തു​കൊ​ണ്ടാ​ണ് യാ​ത്ര. സ്വീ​ക​ര​ണ കേ​ന്ദ്ര​ത്തി​ലെ​ത്തി​യാ​ൽ വാ​ഹ​ന​ത്തി​ൽ നി​ന്നി​റ​ങ്ങി ഓ​രോ​രു​ത്ത​രോ​ടും അ​ച്ഛ​നു വേ​ണ്ടി വോ​ട്ട​ഭ്യ​ർ​ഥി​ക്കും.​ സ​മ​പ്രാ​യ​ക്കാ​രോ​ട് അ​വ​രു​ടെ വീ​ട്ടി​ലെ വോ​ട്ടു ചെ​യ്യാ​ൻ പ്രേ​രി​പ്പി​ക്കും. അ​തി​രാ​വി​ലെ തു​ട​ങ്ങു​ന്ന സ്വീ​ക​ര​ണ പ​ര്യ​ട​നം അ​വ​സാ​നി​ക്കു​ന്ന​ത് രാ​ത്രി​യി​ലാ​കും. ഈ ​സ​മ​യ​മ​ത്ര​യും പ​വി​ത്ര അ​ച്ഛ​നൊ​പ്പ​മു​ണ്ടാ​കും. വാ​ള​കം മാ​ർ​ത്തോ​മ്മാ സ്കൂ​ളി​ലെ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​യ പ​വി​ത്ര ന​ല്ലൊ​രു ന​ർ​ത്ത​കി കു​ടി​യാ​ണ്.​ അ​മ്മ വീ​ണ​യും പ്ര​ച​ര​ണ രം​ഗ​ത്ത് സ​ജീ​വ​മാ​ണ്.

Read More

ഏ​തു​നി​മി​ഷ​വും നി​ലം പൊ​ത്തി​യെ​ക്കാം! അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ര്‍​ത്തി കൂ​റ്റ​ന്‍ മാ​വ്; അന്ന്‌ ബൈ​ക്ക് യാ​ത്രി​ക​ന്‍ ക​ഷ്ട്ടി​ച്ചു ര​ക്ഷ​പെ​ടു​ക​യാ​യി​രു​ന്നു

അ​ഞ്ച​ല്‍: മ​ല​യോ​ര ഹൈ​വേ​യി​ല്‍ കു​ള​ത്തു​പ്പു​ഴ ടൗ​ണി​നോ​ട് ചേ​ര്‍​ന്ന്‍ അ​ഞ്ച​ല്‍ കു​ള​ത്തു​പ്പു​ഴ പാ​ത​യോ​ര​ത്ത് ഉ​ണ​ങ്ങി നി​ല്‍​ക്കു​ന്ന കൂ​റ്റ​ന്‍ മാ​വ് മ​രം അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ര്‍​ത്തു​ന്നു. ബാ​ങ്ക് അ​ട​ക്കം നി​ര​വ​ധി വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തി​ന് എ​തി​ര്‍​ഭാ​ഗ​ത്താ​ണ് മാ​വ് ഉ​ണ​ങ്ങി ഏ​തു​നി​മി​ഷ​വും നി​ലം പൊ​ത്തി​യെ​ക്കാം എ​ന്ന അ​വ​സ്ഥ​യി​ല്‍ നി​ല്‍​ക്കു​ന്ന​ത്. മ​രാ​മ​ത്ത് വി​ഭാ​ഗം വ​സ്തു​വി​ലാ​ണ് മാ​വ് മ​രം ഉ​ണ​ങ്ങി നി​ല്‍​ക്കു​ന്ന​ത്. ബാ​ങ്ക് അ​ട​ക്കം നി​ര​വ​ധി വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തി​നോ​ടൊ​പ്പം മ​ല​യോ​ര ഹൈ​വേ​യി​ലൂ​ടെ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളും ക​ട​ന്നു പോ​കു​ന്ന​ത് ഈ ​മ​ര​ത്തി​ന് അ​രി​കി​ലൂ​ടെ​യാ​ണ്. മാ​വി​ന്‍റെ ചി​ല്ല​ക​ള്‍ ഏ​റി​യ ഭാ​ഗ​വും പാ​ത​യി​ലേ​ക്ക് വ​ള​ര്‍​ന്നു നി​ല്‍​ക്കു​ന്ന​തി​നാ​ല്‍ വ​ലി​യ അ​പ​ക​ട ഭീ​ഷ​ണി​യാ​ണി​പ്പോ​ള്‍. ഉ​ണ​ങ്ങു​ക​കൂ​ടി ചെ​യ്തോ​പ്പോ​ള്‍ മ​ര​ച്ചി​ല്ല​ക​ള്‍ പാ​ത​യി​ലേ​ക്ക് വീ​ഴു​ന്ന​ത് നി​ത്യ കാ​ഴ്ച​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സ​വും മ​ര​ച്ചി​ല്ല പാ​ത​യി​ലേ​ക്ക് ഓ​ടി​ഞ്ഞു​വീ​നു. ഈ ​സ​മ​യം ഇ​തു​വ​ഴി എ​ത്തി​യ ബൈ​ക്ക് യാ​ത്രി​ക​ന്‍ ക​ഷ്ട്ടി​ച്ചു ര​ക്ഷ​പെ​ടു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് സ​മീ​പ​ത്തെ വ്യാ​പാ​ര സ്ഥാ​പ​ന ഉ​ട​മ എ​ത്തി​യാ​ണ്…

Read More

നൂ​റ് ക​ണ​ക്കി​ന് ബൈ​ക്കു​ക​ളു​ടെ അ​ക​മ്പ​ടി! വോ​ട്ട​ഭ്യ​ർഥിച്ച്‌ ര​മേ​ശ് പി​ഷാ​ര​ടി​യു​ടെ റോ​ഡ് ഷോ

കു​ണ്ട​റ: കു​ണ്ട​റ നി​യോ​ജ​ക​മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പി.​സി.​വി​ഷ്ണു​നാ​ഥി​ന് വോ​ട്ട് അ​ഭ്യ​ർ​ഥി​ക്കാ​ൻ സി​നി​മാ​താ​രം ര​മേ​ശ് പി​ഷാ​ര​ടി എ​ത്തി. പേ​ര​യ​ത്ത് നി​ന്നും പി.​സി വി​ഷ്ണു​നാ​ഥി​നൊ​പ്പം തു​റ​ന്ന വാ​ഹ​ന​ത്തി​ൽ സ​ഞ്ച​രി​ച്ചാ​ണ് വോ​ട്ട് അ​ഭ്യ​ർ​ഥി​ച്ച​ത്. നൂ​റ് ക​ണ​ക്കി​ന് ബൈ​ക്കു​ക​ളു​ടെ അ​ക​മ്പ​ടി​യോ​ടെ മു​ള​വ​ന, കു​ണ്ട​റ പ​ള്ളി​മു​ക്ക്, ആ​ശു​പ​ത്രി​മു​ക്ക് വ​ഴി സെ​ൻ​ട്ര​ൽ ഇ​ല​ക്ഷ​ൻ ക​മ്മി​റ്റി ഓ​ഫീ​സി​ന് മു​ന്നി​ൽ സ​മാ​പി​ച്ചു. പി.​സി.​വി​ഷ്ണു​നാ​ഥ് പേ​ര​യം പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ സ്വീ​ക​ര​ണ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ത്തു. രാ​വി​ലെ എ​ട്ടി​ന് കേ​ര​ള​പു​രം സെ​ന്‍റ് വി​ൻ​സെ​ന്‍റ് ദേ​വാ​ല​യ​ത്തി​ൽ എ​ത്തി വി​ശ്വ​സി​ക​ളോ​ട് വോ​ട്ട് അ​ഭ്യ​ർ​ഥി​ച്ചു. 10 ന് ​ക​ാഞ്ഞി​ര​കോ​ട് ക്രി​സ്തു​രാ​ജ് ജം​ഗ്ഷ​നി​ൽ നി​ന്നും ആ​രം​ഭി​ച്ച സ്വീ​ക​ര​ണ പ​രി​പാ​ടി രാ​ത്രി ഒ​ന്പ​തി​ന് പേ​ര​യം സെ​റ്റി​ൽ​മെ​ന്‍റ് കോ​ള​നി​യി​ൽ സ​മാ​പി​ച്ചു. പേ​ര​യം മ​ണ്ഡ​ല​ത്തി​ലെ സ്വീ​ക​ര​ണ പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം കെ​പി​സി​സി നി​ർ​വാ​ഹ​ക സ​മി​തി അം​ഗം പ്ര​ഫ.​ഈ.​മേ​രി​ദാ​സ​ൻ നി​ർ​വ​ഹി​ച്ചു. പേ​ര​യം മ​ണ്ഡ​ലം യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ ജെ.​എ​ൽ.​മോ​ഹ​ന​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ൺ​വീ​ന​ർ ലി​ജു വ​ർ​ഗീ​സ്,…

Read More

ഒ​രു സീ​റ്റ് പോ​ലും ഉ​റ​പ്പി​ല്ലാ​ത്ത​വ​ർപെ​ൻ​ഷ​ൻ പ്ര​ഖ്യാ​പി​ച്ച​ത് 3500രൂപയെന്ന പരിഹാസവുമായി മു​ല്ല​ക്ക​ര രത്നാകരൻ

പ​ന്മ​ന : ഒ​രു സീ​റ്റ് പോ​ലും ഉ​റ​പ്പി​ല്ലാ​ത്ത​വ​ർ പെ​ൻ​ഷ​ൻ പ്ര​ഖ്യാ​പി​ച്ച​ത് 3500 രൂ​പ​യാ​ണെ​ന്ന് സി​പി​ഐ നേ​താ​വ് മു​ല്ല​ക്ക​ര ര​ത്നാ​ക​ര​ൻ.ച​വ​റ​യി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഡോ.​സു​ജി​ത് വി​ജ​യ​ൻ പി​ള്ള​യു​ടെ പ്ര​ച​ര​ണ സ​മ്മേ​ള​ന​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കോ​ർ​പ്പ​റേ​റ്റ് മു​ത​ലാ​ളി​ത്വ​ത്തി​ന്‍റെ പ്ര​സ്ഥാ​ന​ങ്ങ​ളാ​യി യു​ഡി​എ​ഫും എ​ൻ​ഡി​എ​യും മാ​റി . കോ​വി​ഡ്, പ്ര​ള​യ​കാ​ല​ത്ത് ജ​ന​ങ്ങ​ളെ സ​ർ​ക്കാ​ർ കൈ​വി​ട്ടി​ല്ല. സ​ർ​ക്കാ​രി​നൊ​പ്പം ജ​നം നി​ന്ന​തു​കൊ​ണ്ടാ​ണ് ക്ലേ​ശ​ങ്ങ​ൾ ല​ഘൂ​ക​രി​ക്കാ​ൻ ക​ഴി​ഞ്ഞ​ത്. ജ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സ​ർ​ക്കാ​ർ കോ​വി​ഡ് കാ​ല​ത്തും പ​രി​ര​ക്ഷ ന​ൽ​കി. ബി​രി​യാ​ണി ച​ല​ഞ്ചി​ലൂ​ടെ ഒ​രു വി​ഭാ​ഗം യു​വാ​ക്ക​ൾ സ​ർ​ക്കാ​രി​നെ സ​ഹാ​യി​ച്ചു. പി​ണ​റാ​യി സ​ർ​ക്കാ​ർ ജ​ന​ഹി​തം മ​ന​സി​ലാ​ക്കി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കാ​ഴ്ച്ച​വെ​ച്ചു. എ​ന്നാ​ൽ യു​ഡി​എ​ഫും അ​വ​രു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കാ​ഴ്ച്ച​വെ​ച്ചു. അ​ത് സ​മ​ര​വും പ്ര​തി​ഷേ​ധ യാ​ത്ര​ക​ളും മു​ഖ്യ​മ​ന്ത്രി​യെ​ക്കാ​ൾ കൂ​ടു​ത​ൽ പ​ത്ര സ​മ്മേ​ള​ന​ങ്ങ​ൾ ന​ട​ത്തി​യു​മാ​ണെ​ന്നു മാ​ത്രമെ​ന്ന് മു​ല്ല​ക്ക​ര ര​ത്നാ​ക്ക​ര​ൻ പ​റ​ഞ്ഞു.

Read More

സം​സ്ഥാ​നം ഭ​രി​ക്കു​ന്ന​ത് ക​ള്ള​ക്ക​ട​ത്തും അ​ഴി​മ​തി​യും ന​ട​ത്തു​ന്ന സ​ർ​ക്കാർ; പ്രതിഷേധിക്കാൻ നട്ടല്ലില്ലാത്ത പ്രതിപക്ഷവും;  ഗുരുതര ആരോപണവുമായി പുനലൂർ സ്ഥാനാർഥി മുരളി

പു​ന​ലൂ​ർ: കേ​ര​ള​ത്തി​ലെ ന​യ​ത​ന്ത്ര​ജ്ഞ​രെ പോ​ലും വി​ല​ക്കെ​ടു​ത്തു കൊ​ണ്ട് ക​ള്ള​ക്ക​ട​ത്തും അ​ഴി​മ​തി​യും ന​ട​ത്തി വ​രു​ന്ന സ​ർ​ക്കാ​രാ​ണ് സം​സ്ഥാ​നം ഭ​രി​ക്കു​ന്ന​തെ​ന്ന് പു​ന​ലൂ​രി​ലെ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി ആ​യൂ​ർ മു​ര​ളി പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു. കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ൽ​കു​ന്ന തു​ക​യും ചേ​ർ​ത്തു കേ​ള​ത്തി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന ലൈ​ഫ് പാ​ർ​പ്പി​ട പ​ദ്ധ​തി​യ​ട​ക്കം രാ​ജ്യ​ത്തെ എ​ല്ലാ പ​ദ്ധ​തി​ക​ളു​ടെ​യും പേ​ര് മാ​റ്റി​യാ​ണ് സം​സ്ഥ​ന സ​ർ​ക്കാ​ർ വി​ക​സ​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്. ഇ​ത് മ​ന​സി​ലാ​ക്കി​യി​ട്ടും പ്ര​തി​രോ​ധി​ക്കാ​ൻ ക​ഴി​യാ​തെ പ്ര​തി​പ​ക്ഷം വ​ട്ടം തി​രി​യു​ക​യാ​ണ്. ന​ട്ടെ​ല്ല് ഇ​ല്ലാ​ത്ത പ്ര​തി​പ​ക്ഷം ഇ​തി​നെ​തി​രെ എ​ങ്ങ​നെ പ്ര​തി​രോ​ധി​ക്കും. ഈ ​പ്ര​തി​പ​ക്ഷ​മാ​ണ് തു​ട​ർ ഭ​ര​ണ​ത്തെ പ്ര​തി​പ​ക്ഷം ത​ട​യു​മെ​ന്ന് പ​റ​യു​ന്ന​ത്. കോ​ൺ​ഗ്ര​സി​ലെ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​ൽ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ ആ​ർ​ക്കൊ​ക്കെ എ​വി​ടെ​യെ​ല്ലാം സീ​റ്റു​ന​ൽ​ക​ണ​മെ​ന്ന് അ​റി​യാ​തെ വ​ട്ടം തി​രി​യു​ക​യാ​യി​രു​ന്നു. പു​ന​ലൂ​ർ മ​ണ്ഡ​ല​ത്തി​ൽ എ​ൻ​ഡി​എ നി​ർ​ണാ​യ​ക ശ​ക്തി​യാ​ണ്. സം​സ്ഥാ​ന​ത്ത് എ​ൻ​ഡി​എ​ക്ക് 20 ശ​ത​മാ​നം വോ​ട്ടു ഉ​ണ്ടെ​ന്നാ​ണ് പ​റ​യു​ന്ന​ത്. 30 ശ​ത​മാ​നം വോ​ട്ടു ല​ഭി​ച്ചാ​ൽ എ​ൻ​ഡി​എ വി​ജ​യി​ക്കും. ക​ഴി​ഞ്ഞ നി​യ​മ​സ​ഭ…

Read More

ഗാ​ര്‍​ഹി​ക അ​തി​ക്ര​മം;സ്ത്രീ​ക​ളും കു​ട്ടി​ക​ളും ഇനി പോലീസ് സ്റ്റേഷൻ തേടി വരേണ്ടതില്ല; പ​രാ​തി​ക​ള്‍ വി​ളി​ച്ച​റി​യി​ക്കാം

കൊ​ട്ടാ​ര​ക്ക​ര: പോ​ലീ​സ് ആ​സ്ഥാ​ന​ത്ത് പ്ര​വ​ര്‍​ത്തി​ക്കു​ന്ന വ​നി​താ​സെ​ല്ലി​ല്‍ സ്ത്രീ​ക​ള്‍​ക്കും കു​ട്ടി​ക​ള്‍​ക്കും ഇ​നി വീ​ട്ടി​നു​ള്ളി​ല്‍ ഇ​രു​ന്ന് ത​ന്നെ അ​വ​രു​ടെ പ​രാ​തി​ക​ള്‍ വി​ളി​ച്ച് അി​റ​യി​ക്കാം. പ​രി​ഹാ​ര​വും ഉ​ട​നെ ഉ​ണ്ടാ​കും. 9497931113 ആ​ണ് വി​ളി​ക്കേ​ണ്ടു​ന്ന ന​മ്പ​ർ. 2020 മു​ത​ല്‍ ഗാ​ര്‍​ഹി​ക അ​തി​ക്ര​മ​ങ്ങ​ള്‍ ത​ട​യു​ന്ന​തി​നാ​യി വ​നി​താ​സെ​ല്ലി​ല്‍ ഡൊ​മ​സ്റ്റി​ക് കോ​ണ്‍​ഫ്‌​ളി​ക്ട് റ​സ​ല്യൂ​ഷ​ന്‍ സെ​ന്‍റ​ര്‍ പ്ര​വ​ര്‍​ത്തി​ച്ച് വ​രു​ന്നു. രാ​വി​ലെ ഒ​ന്പ​തു മു​ത​ല്‍ വൈ​കു​ന്നേ​രം ആ​റു വ​രെ ഗാ​ര്‍​ഹി​ക അ​തി​ക്ര​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ള്‍ വി​ളി​ച്ച​റി​യി​ക്കാം. കു​ട്ടി​ക​ളി​ല്‍ വ​ര്‍​ധി​ച്ച് വ​രു​ന്ന ആ​ത്മ​ഹ​ത്യാ പ്ര​വ​ണ​ത ത​ട​യു​ന്ന​തി​നും അ​വ​രു​ടെ മാ​ന​സി​ക സം​ഘ​ര്‍​ഷം ല​ഘൂ​ക​രി​ക്കു​ന്ന​തി​നും പ്ര​ശ്‌​ന​ങ്ങ​ള്‍ തു​റ​ന്ന് സം​സാ​രി​ക്കു​ന്ന​തി​നു​മാ​യി കേ​ര​ളാ പോ​ലീ​സ് ആ​വി​ഷ്‌​ക​രി​ച്ച് ന​ട​പ്പാ​ക്കി വ​രു​ന്ന പ​ദ്ധ​തി​യാ​ണ് ചി​രി. സൈ​ക്കോ​ള​ജി​സ്റ്റ്, സൈ​ക്ക്യാ​ട്രി​സ്റ്റ് വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്ത് പ്ര​വ​ര്‍​ത്തി​ക്കു​ന്ന വി​ദ​ഗ്ധ​രു​ടെ സേ​വ​ന​വും കൗ​ണ്‍​സി​ലിം​ഗും സൗ​ജ​ന്യ​മാ​യി ല​ഭി​ക്കും. വി​ളി​ക്കേ​ണ്ട ന​മ്പ​ര്‍ 9497900200.

Read More

കാ​ട്ടു മൃ​ഗ​ങ്ങ​ള്‍​ക്കും സ്വാ​ഭാ​വി​ക വ​ന​ത്തി​നും ദോ​ഷ​ക​ര​മാ​യ  പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ള്‍ നീ​ക്കം ചെ​യ്തു വനം വകുപ്പ് ഉദ്യോഗസ്ഥർ

കു​ള​ത്തൂ​പ്പു​ഴ: ലോ​ക വ​ന ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി തെ​ന്മ​ല വ​നം ഡി​വി​ഷ​ന്‍ ക​ല്ലു​വ​ര​മ്പ് സെ​ക്ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വ​ന​പാ​ത​യി​ലെ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ള്‍ നീ​ക്കം ചെ​യ്തു. വ​ന​മേ​ഖ​ല​യി​ല്‍ കാ​ട്ടു മൃ​ഗ​ങ്ങ​ള്‍​ക്കും സ്വാ​ഭാ​വി​ക വ​ന​ത്തി​നും ദോ​ഷ​ക​ര​മാ​യി മാ​റാ​വു​ന്ന നി​ല​യി​ല്‍ വ​ഴി​യാ​ത്ര​ക്കാ​ര്‍ ഉ​പേ​ക്ഷി​ച്ച പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ള്‍ വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ നീ​ക്കം ചെ​യ്തു. ആ​ള്‍ താ​മ​സ​മി​ല്ലാ​ത്ത വ​ന മേ​ഖ​ല​യി​ല്‍ പ്ലാ​സ്റ്റി​ക് ക​വ​റു​ക​ളി​ല്‍ പൊ​തി​ഞ്ഞ് വ്യാ​പാ​ര​ശാ​ല​ക​ളി​ലെ​യും വീ​ടു​ക​ളി​ലെ​യും മാ​ലി​ന്യം വാ​ഹ​ന​ങ്ങ​ളി​ലും മ​റ്റു​മാ​യി എ​ത്തി​ച്ചു നി​ക്ഷേ​പി​ക്കു​ന്ന​തു പ​തി​വാ​യി​രി​ക്കു​ക​യാ​ണ്. ഇ​ത്ത​ര​ത്തി​ല്‍ നി​ക്ഷേ​പി​ച്ച പ്ലാ​സ്റ്റി​ക്ക് കു​പ്പി​ക​ളും പ്ലാ​സ്റ്റി​ക് ക​വ​റു​ക​ളും മ​റ്റ് അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ളും വ​ന​മേ​ഖ​ല​യി​ല്‍ നി​ന്നും ശേ​ഖ​രി​ച്ച് സം​സ്ക​രി​ക്കു​ക​യാ​യി​രു​ന്നു. വ​ന മേ​ഖ​ല​യി​ല്‍ മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​വ​രെ ക​ണ്ടെ​ത്തു​ന്ന​തി​നു നീ​രീ​ക്ഷ​ണ കാ​മ​റ​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​തി​നു ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് വ​കു​പ്പി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ള്ള​താ​യും ഇ​ത്ത​ര​ക്കാ​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി​ക​ള്‍ ഉ​ണ്ടാ​വു​മെ​ന്നും സെ​ക്ഷ​ന്‍ ഫോ​റ​സ്റ്റ​ര്‍ സ​ജീ​വ് പ​റ​ഞ്ഞു.

Read More

ഷോ​ക്കേ​റ്റ് മ​യി​ൽ ച​ത്തു;  തീറ്റതേടി മയിലുകൾ നാട്ടിലേക്ക് ഇറങ്ങുന്നു; അപകടവും പ​തി​വാ​കു​ന്നു

  പ​ത്ത​നാ​പു​രം: വൈ​ദ്യു​ത ക​മ്പി​യി​ൽ നി​ന്ന് ഷോ​ക്കേ​റ്റ് മ​യി​ൽ ച​ത്ത് വീ​ണു.​ ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് സം​ഭ​വം.​ ഏ​ക​ദേ​ശം ര​ണ്ട് വ​യ​സ് തോ​ന്നി​ക്കു​ന്ന ആ​ൺ​ മ​യി​ലാ​ണ് ചേ​കം ​മ​ഹാ​ദേ​വ​ർ ക്ഷേ​ത്ര​ത്തി​ന് സ​മീ​പം ഷോ​ക്കേ​റ്റ്ച​ത്ത് വീ​ണ​ത്.​ ചേ​ക​ത്ത് ക​ഴി​ഞ്ഞ അ​ഞ്ച് മാ​സ​ത്തി​നി​ടെ നാ​ലാ​മ​ത്തെ മ​യി​ലി​നാ​ണ് വൈ​ദ്യു​താ​ഘാ​ത​മേ​ൽ​ക്കു​ന്ന​ത്. വൈ​ദ്യു​താ​ഘാ​ത​മേ​റ്റ നാ​ല് മ​യി​ലു​ക​ളി​ൽ ഒ​ന്നി​നെ നാ​ട്ടു​കാ​രും വ​നം വ​കു​പ്പ് അ​ധി​കൃ​ത​രും ചേ​ർ​ന്ന് ര​ക്ഷ​പെ​ടു​ത്തി​യി​രു​ന്നു.​ മു​ൻ​പ് വ​ന​മേ​ഖ​ല​ക​ളി​ൽ മാ​ത്രം ക​ണ്ടി​രു​ന്ന മ​യി​ലു​ക​ൾ തീ​റ്റ തേ​ടി ക​ിഴ​ക്ക​ൻ മേ​ഖ​ല​ക​ളി​ൽ ജ​ന​വാ​സ മേ​ഖ​ല​യി​ൽ കൂ​ട്ട​മാ​യി എ​ത്തു​ന്ന​ത് പ​തി​വാ​യി​രി​ക്ക​യാ​ണ്. ചേ​കം, പി​റ​വ​ന്തൂ​ർ, പു​ന്ന​ല, ക​ട​ശേരി, ക​റ​വൂ​ർ, ക​മു​കും ചേ​രി, കി​ഴ​ക്കേ ഭാ​ഗം മേ​ഖ​ല​ക​ളി​ൽ വീ​ട്ടു​മു​റ്റ​ങ്ങ​ളി​ൽ മ​യി​ലു​ക​ൾ കൂ​ട്ട​മാ​യി എ​ത്തു​ന്നു​ണ്ട്. മി​ണ്ടാ​പ്രാ​ണി​ക​ൾ​ക്ക് വൈ​ദ്യു​ത​ലൈ​നു​ക​ൾ അ​പ​ക​ട ഭീ​ഷി​ണി​യാ​ണ്. ഇ​ന്ന​ലെ ച​ത്ത് വീ​ണ മ​യി​ലി​നെ വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ത്തി പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി മ​റ​വ് ചെ​യ്തു.

Read More