കൊട്ടാരക്കര: മുൻ എം.എൽ.എയും എസ്.സി-എസ്.ടി കോർപറേഷൻ ചെയർമാനുമായ കൊട്ടാരക്കര താമരക്കുടി രാഖിയിൽ ബി.രാഘവൻ(69) അന്തരിച്ചു. സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും കെഎസ്കെടിയു സംസ്ഥാന ട്രഷററുമാണ്. കോവിഡ് ബാധയെത്തുടർന്നാണ് അന്ത്യം. രോഗബാധയെ തുടർന്ന് രണ്ടാഴ്ച മുൻപ് ബി.രാഘവനെയും കുടുംബ ാംഗങ്ങളെയും പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കടുത്ത ന്യുമോണിയ ബാധിച്ച് ഗുരുതരാവസ്ഥയിലായതോടെയാണ് ബി.രാഘവനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. കൊവിഡ് നെഗറ്റീവായിട്ടും ആരോഗ്യനില മോശമായി തുടരുകയായിരുന്നു. ഇരു കിഡ്നികളുടെയും പ്രവർത്തനശേഷി നഷ്ടമായതോടെ സ്ഥിതി കൂടുതൽ സങ്കീർണമായി. ഇന്ന് പുലർച്ചെ മരിച്ചു. സിപിഎമ്മിന്റെ കൊല്ലം ജില്ലയിലെ പ്രധാനികളിൽ ഒരാളാണ് ബി.രാഘവൻ. കൊല്ലം എസ് എൻ കോളജിലെ പഠനകാലത്ത് എസ്എഫ്ഐ പ്രവർത്തനത്തിലൂടെയാണ് പൊതുരംഗത്തെത്തിയത്. എഴുകോൺ ഗ്രാമപഞ്ചായത്ത് ഓഫീന് സമീപമായിരുന്നു മുൻപ് താമസിച്ചിരുന്നത്. പിന്നീട് മൈലം താമരക്കുടിയിലേക്ക് മാറി താമസിച്ചു. നന്നെ ചെറുപ്രായത്തിൽ വിപ്ളവ പ്രസ്ഥാനത്തിലേക്ക് കടന്നുവന്ന രാഘവൻ 1987ൽ…
Read MoreCategory: Kollam
സർക്കാർ പറഞ്ഞു, ഞങ്ങൾ പൊളിച്ചു… ചാത്തന്നൂർ ഡിപ്പോയിലെ ശുചി മുറികൾ മുന്നറിയിപ്പുമില്ലാതെ പൊളിച്ചു മാറ്റി; ആശങ്ക മാറാതെ യാത്രക്കാരും കെ എസ്ആർടിസി ജീവനക്കാരും
ചാത്തന്നൂർ: കെഎസ്ആർടിസിയുടെ ചാത്തന്നൂർ ഡിപ്പോയിലെ ശുചി മുറികൾ ഒരു മുന്നറിയിപ്പുമില്ലാതെ പൊളിച്ചു മാറ്റി.ബദൽ സംവിധാനവും ഏർപ്പെടുത്തിയിട്ടില്ല. ഡിപ്പോയിലെത്തുന്ന യാത്രക്കാരും നാട്ടുകാരും ഇതോടെ ബുദ്ധിമുട്ടിലായിരിക്കയാണ്. അധികം പഴക്കമില്ലാത്ത ശുചി മുറികൾ കെഎസ്ആർടിസി പോലുമറിയാതെയാണ് പൊളിച്ചുമാറ്റിയതെന്നറിയുന്നു. ജീവനക്കാർക്ക് ഉപയോഗിക്കാൻ ഓഫീസിലും വർക്ക്ഷോപ്പിലും ശുചി മുറികൾ ഉണ്ട്. യാത്രക്കാരും നാട്ടുകാരുമണ് വെട്ടിലായിരിക്കുന്നത്. ചാത്തന്നൂർ ഗ്രാമപഞ്ചായത്താണ് ബദൽ സംവിധാനമൊരുക്കാതെ ശുചി മുറികൾ പൊളിച്ചുമാറ്റിയത്.പുതിയ ശുചി മുറികളും കുളിമുറികളും വിശ്രമമുറിയും നിർമ്മിക്കാനാണ് ഇത് ചെയ്തതെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് ടി.ദിജു പറഞ്ഞു. സർക്കാരിൻ്റെ പ്രത്യേക നിർദ്ദേശമനുസരിച്ചാണ് ഇത് ചെയ്യുന്നത്.13 ലക്ഷം രൂപയാണ് ഇതിന് വേണ്ടി വിനിയോഗിക്കുന്നത്. ടി വി ഉൾപ്പെടെയുള്ള സൗകര്യങ്ങളും വിശ്രമമുറിയിൽ ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
Read Moreഉപേക്ഷിക്കപ്പെട്ട വീടും വസ്തുവും ഏറ്റെടുത്ത്ഭൂ , ഭവന രഹിതര്‍ക്ക് നല്‍കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ്
അഞ്ചല്‍: കുളത്തുപ്പുഴ പഞ്ചായത്തിലെ പതിനൊന്നാംമൈല്‍ വാര്‍ഡില്‍ തച്ചന്‍കോണം പ്രദേശത്തെ ഇഎംഎസ് സമ്പൂര്‍ണ പാര്‍പ്പിട പദ്ധതിയില്‍ ഉള്‍പ്പെടുത്തി നല്കിയ വീടും ഭൂമിയും ഉപേക്ഷിക്കപ്പെട്ട സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം രംഗത്ത്. പത്ത് വര്‍ഷത്തിലധികമായി ഇവിടെയുള്ള ഭൂരിഭാഗം വീടുകളിലും താമസക്കാര്‍ ഇല്ല. വീടുകളില്‍ ഭൂരിഭാഗവും നാശത്തിലേക്ക് കൂപ്പുകുത്തുകയാണ്. ആര്‍ക്കും വേണ്ടാത്ത ഭൂമിയും വീടുകളും പഞ്ചായത്ത് ഏറ്റെടുക്കുകയും പഞ്ചയത്തിലെയോ വാര്‍ഡില്‍ തന്നെയുള്ളതോ ആയ ഭൂ, ഭവന രഹിതര്‍ക്ക് ഇത് നല്‍കുകയും വേണമെന്ന് കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടു. വീടും വസ്തുവുമില്ലത്തവരാണ് തച്ചന്‍കോണത്ത് ഉണ്ടായിരുന്നതെങ്കില്‍ അവര്‍ ഇവിടെ താമസമാക്കിയേനെ. എന്നാല്‍ ഇവിടെ 12 ഓളം വീടുകള്‍ സംരക്ഷിക്കാന്‍ ആളില്ലാതായതോടെ നാശത്തിലാണ്. ഈ സാഹചര്യത്തിലാണ് ഇത്തരത്തില്‍ ഒരു ആവശ്യം മുന്നോട്ടു വയ്ക്കുന്നതെന്ന് വാര്‍ഡ് മെമ്പറും യൂത്ത്കോണ്‍ഗ്രസ് നേതാവുമായ ജോസഫ് പറഞ്ഞു. ഇക്കാര്യത്തില്‍ അധികൃതരുടെ ക്രിയാത്മകമായ ഇടപെടീല്‍ ഉണ്ടാകണം എന്ന് ഗ്രാമപഞ്ചായത്ത് അംഗം സി…
Read Moreകാരണവർക്ക് അടുപ്പിലുമാകാം..!പിടിച്ചെടുത്ത വാഹനങ്ങൾ കൊണ്ട് പോസ്റ്റ് സ്റ്റേഷൻ പരിസരം നിറഞ്ഞു ; റോഡിന് ഇരുവശവും വാഹനങ്ങൾ നിരത്തി ഗതാഗതതടസം സൃഷ്ടിച്ച് പോലീസ്
കൊട്ടാരക്കര: വിവിധ കേസുകളിൽപ്പെട്ട് പോലീസ് പിടിച്ചെടുത്ത വാഹനങ്ങൾ നിറഞ്ഞ് സ്റ്റേഷനു സമീപത്തെ റോഡ്. ഇതു മൂലം ഇതുവഴിയുള്ള ഗതാഗതം തീർത്തും ദുഷ്ക്കരമായി. കൊട്ടാരക്കര പോലീസ് സ്റ്റേഷനു സമീപത്തുള്ള റോഡിനാണ് ഈ ദു:സ്ഥിതി. കൊട്ടാരക്കര – ഓയൂർ റോഡിനെയും ദേശീയ പാതയേയും ബന്ധിപ്പിക്കുന്ന വൺവേയാണ് ഈ റോഡ്. പോലീസ് പിടികൂടുന്ന ടിപ്പർ ലോറികൾ മുതൽ ഇരുചക്രവാഹനങ്ങൾ വരെ ഈ റോഡു വശങ്ങളിലാണ് പാർക്കു ചെയ്യുന്നത്.വീതിയുള്ള ഈ റോഡുവഴി ഇപ്പോൾ ഒരു വലിയ വാഹനത്തിന് കഷ്ടിച്ചു പോകാൻ മാത്രമാണ് കഴിയുക. മറ്റൊരു വാഹനം വന്നാൽ സൈഡ് കൊടുക്കാൻ പോലും കഴിയില്ല. ട്രാഫിക് പോലീസ് നോ പാർക്കിംഗ് ബോർഡു സ്ഥാപിച്ചിട്ടുള്ളിടത്തു പോലും പിടിച്ചെടുത്ത വാഹനങ്ങൾ കൊണ്ടിടുന്നു. ഇതുവഴി കടന്നു പോകാൻ കഴിയാതെ വരുമ്പോൾ ഇരുചക്രവാഹനക്കാർ പലപ്പോഴും വൺവേ നിയമം ലംഘിച്ചു പോകാറുണ്ട്. അവരെ അപ്പോൾ തന്നെ പിടികൂടുകയും പിഴ ഈടാക്കുകയും പതിവാണ്.…
Read Moreഒരു പഞ്ചായത്തിലെ മൂന്നു പോലീസ് ഉദ്യോഗസ്ഥർക്ക് ഉന്നത പദവിയിൽ ഒരുമിച്ചു പ്രമോഷൻ! അഭിനന്ദിക്കുന്ന തിരക്കില്‍ നാട്ടുകാരും ബന്ധുക്കളും
കൊട്ടാരക്കര: ഒരു പഞ്ചായത്തിലെ മൂന്ന് പോലീസ് ഉദ്യോഗസ്ഥർ പോലീസിലെ ഉന്നത പദവിയിൽ ഒരേ പ്രൊമോഷൻ ലിസ്റ്റിൽ ഉൾപ്പെട്ടത് കൗതുകകരമായി. എഴുകോൺ പഞ്ചായത്തിലുൾപ്പെട്ട അമ്പലത്തുംകാല സ്വദേശി എം.എം ജോസ്, ചീരങ്കാവ് സ്വദേശി ഷെരീഫ്.എസ്, ഇടയ്ക്കോട് സ്വദേശി അജയനാഥ്.ജി എന്നിവരാണ് സർക്കിൾ ഇൻസ്പെക്ടർ പദവിയിൽ നിന്നും ഡിവൈഎസ്പി ചുമതലയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചതിലൂടെ നാടിന്റെ അഭിമാനമായി മാറിയത്. ഷെരീഫ്.എസ് കൊല്ലം എസ്എസ്ബി യിലും (സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ച് ), അജയനാഥ്.ജി എറണാകുളം പുത്തൻ കുരിശിലും എം.എം ജോസ് കാസർഗോഡ് ക്രൈംബ്രാഞ്ചിലേക്കുമാണ് ഡിവൈഎസ്പി മാരായി നിയമനം ലഭിച്ചത്. ഒരേ പഞ്ചായത്തിൽ നിന്നും ഒറ്റ ബാച്ചിൽപ്പെട്ട ഇവർ മൂവരും വിവിധ സ്റ്റേഷനിൽ എസ്ഐ പദവിയിൽ തുടങ്ങി ഡിവൈഎസ്പി പദംവരെ ഒരു പോലെ സഞ്ചരിച്ചത് കേരള പോലീസ് ചരിത്രത്തിൽ തന്നെ ആദ്യമായിരിക്കും. നിയമത്തിനുള്ളിൽ നിന്നു കൊണ്ട്, അഴിമതിയും സ്വജനപക്ഷപാതവുമില്ലാത്ത സേവന പ്രവർത്തനങ്ങളും പോലീസ് സേനയിലെ അച്ചടക്കം…
Read Moreശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് ട്രാൻസ്പോർട്ട്ജീ വനക്കാരുടെ 10 വോട്ട് ചലഞ്ച്; ഇടതു മുന്നണിക്ക് നഷ്ടമാകുന്നത് ഒരു ലക്ഷത്തോളം വോട്ടെന്ന് സംഘാടകർ
പ്രദീപ് ചാത്തന്നൂർചാത്തന്നൂർ: കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനിലെ ജീവനക്കാർ ശമ്പള പരിഷ്കരണം നടത്തണമെന്നാവശ്യപ്പെട്ട് 10 വോട്ട് ചലഞ്ച് സമരം നടത്തും. യൂണിയനുകൾക്കുള്ള മാസവരി ചലഞ്ച് (മാസ വരി നിഷേധിക്കൽ) സമരം നടത്തി വരികയാണ്. ഇതിന്റെ രണ്ടാം ഘട്ടമായാണ് 10 വോട്ട് ചലഞ്ചും സർക്കാരിന്റെ വികസന ഫണ്ടിലേക്ക് സംഭാവന അയയ്ക്കലും മുഖ്യമന്ത്രിക്ക് പ്രതിഷേധ കാർഡ് അയയ്ക്കൽ സമരവും. ട്രാൻസ് പോർട്ട് കോർപ്പറേഷനിൽ അവസാനമായി ശമ്പള പരിഷ്കരണം നടപ്പാക്കിയത് 2010-ലാണ്. സർക്കാർ ജീവനക്കാർക്കും ഇലക്ട്രിസിറ്റിബോർഡിലെ ജീവനക്കാർക്കും ഉൾപ്പെടെ ഇതിനകം രണ്ട് തവണ ശമ്പള പരിഷ്കരണം നടത്തി. എന്നിട്ടും ട്രാസ്പോർട്ട് ജീവനക്കാരെ അവഗണിക്കുകയായിരുന്നു. യൂണിയനുകൾ ശമ്പള പരിഷ്കരണത്തിന് മുൻകൈ എടുക്കുന്നില്ലെന്ന് ആരോപിച്ചാന്ന് ജീവനക്കാർ യൂണിയനുകൾക്കുള്ള മാസവരി നിഷേധിക്കൽ സമരം ആരംഭിച്ചത്. ശമ്പള പരിഷ്കരണം ഇപ്പോൾ നടപ്പാക്കേണ്ടന്നും ഒരു ഭരണപക്ഷ യൂണിയൻ നേതാവിന്റെ ചാനൽ ചർച്ചയിലെ അഭിപ്രായവും ശമ്പള പരിഷ്കരണം നടപ്പാക്കാൻ…
Read Moreപ്രായം മുപ്പത്തിയഞ്ചിൽ ക്രിമിനൽ കേസ് പതിനേഴ്; ചവറക്കാരൻ ജാരീസ് നാട്ടുകാരുടെ പേടി സ്വപ്നം
ചവറ തെക്കുംഭാഗം: കരുനാഗപ്പള്ളി സബ്ഡിവിഷൻ പരിധിയിലെ വിവിധ സ്റ്റേഷനുകളിൽ പതിനേഴോളം ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട യുവാവ് കാപ്പ പ്രകാരം പിടിയിൽ. ചവറ തേവലക്കര പടിഞ്ഞാറ്റക്കര ആലപ്പുറത്ത് തെക്കതിൽ (ജാരിസ് മൻസിൽ )ജാരീസ് എന്ന് വിളിക്കുന്ന ഹാരിസിനെ (35 ) യാണ് കാപ്പ ചുമത്തി ജയിലിലടച്ചത് . അസമയങ്ങളിൽ വഴിയാത്രക്കാരെ തടഞ്ഞു നിർത്തി ആയുധം കാണിച്ച് ആക്രമിച്ച് കവർച്ച, മോഷണം, തട്ടിക്കൊണ്ടു പോകൽ, ബലാത്സംഗം, കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമം, ആരാധനാലയം അടിച്ചുതകർക്കൽ, സ്ഫോടക വസ്തുക്കൾ എറിഞ്ഞു ആക്രമിക്കൽ തുടങ്ങിയ നിരവധി കുറ്റ കൃത്യങ്ങളിലാണ് ഇയാൾക്കെതിരെ കാപ്പാ ചുമത്തിയത്. ജില്ലാ പോലീസ് മേധാവി റ്റി.നാരായണൻ ജില്ലാ കളക്ടർക്ക് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. തെക്കുംഭാഗം എസ് ഐ. സന്തോഷ്കുമാർ, എസ് ഐ മാരായ വിജയൻ, രണദേവൻ, സജിമോൻ, രാജേഷ്, റൗഫ്, വനിതാ സി പി ഓ മാരായ ശുഭ,…
Read Moreതുടർഭരണമെന്നത് എൽഡിഎഫിന്റെ ദിവാസ്വപ്നം; യുഡിഎഫ് വൻ ഭൂരിപക്ഷത്തിൽ അധികാരത്തിലെത്തുമെന്നു കെ.സി വേണുഗോപാൽ
കൊട്ടാരക്കര: എൽഡിഎഫിന്റെ തുടർ ഭരണമെന്നത് ദിവാസ്വപ്നം മാത്രമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. യുഡിഎഫ് വൻ ഭൂരിപക്ഷത്തിൽ അധികാരത്തിലെത്തുമെന്നും അദ്ദേഹം അവകാശപ്പെട്ടു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യകേരള യാത്രയ്ക്ക് കൊട്ടാരക്കരയിൽ നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പെട്രോൾ ഡീസൽ വില അടിക്കടി കേന്ദ്ര സർക്കാർ വർധിപ്പിക്കുമ്പോൾ സംസ്ഥാന സർക്കാർ അതിന്റെ വിഹിതം പറ്റുകയാണ് ചെയ്യുന്നത്. കേരളത്തിലെ ജനങ്ങളെ വിലയ്ക്കെടുക്കാൻ മോദിക്കും പിണറായി വിജയനും കഴിയില്ല എന്ന് ബോധ്യപെടുത്തുന്ന തെരഞ്ഞെടുപ്പാണ് വരാൻ പോകുന്ന നിയമസഭ തെരഞ്ഞെടുപ്പെന്നും അദ്ദേഹം പറഞ്ഞു. കൊട്ടാരക്കര മാർത്തോമാ ഗേൾസ് ഹൈസ്കൂളിന് സമീപത്ത് നിന്ന് ആയിരകണക്കിന് യുഡിഫ് പ്രവർത്തകർ രമേശ് ചെന്നിത്തലയെ സ്വീകരിച്ചു തുറന്ന വാഹനത്തിൽ ചന്തമുക്ക് മുനിസിപ്പൽ ഗ്രൗണ്ടിൽ സജ്ജീകരിച്ച വേദിയിൽ എത്തിച്ചു. കൊടിക്കുന്നിൽ സുരേഷ് എംപി അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ, എൻ.കെ…
Read Moreകുട്ടികളുമായി ബന്ധപ്പെട്ട അശ്ലീല വീഡിയോകൾ പ്രചരിപ്പിച്ചു; ബംഗാളി യുവാവ് പിടിയിൽ
അടൂർ: കുട്ടികളുമായി ബന്ധപ്പെട്ട അശ്ലീല വീഡിയോകൾ പ്രചരിപ്പിച്ചെന്ന കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഹസിറുദ്ദീൻ സർക്കാർ സെക് എന്ന ബംഗാളി യുവാവിനെ പന്തളം പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട ജില്ലാ പോലീസ് മേധാവിക്ക് 2019 ഇൽ എൻസിആർബിയിൽ നിന്നും ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പന്തളം പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. പ്രതി ഒളിവിലായിരുന്നുവെന്നായിരുന്നു പോലീസ് റിപ്പോർട്ട്. അടൂർ ഡിവൈഎസ്പി ബി. വിനോദിന്റെ നിർദേശാനുസരണം ഇയാളുടെ മൊബൈൽ വിവരങ്ങൾ പരിശോധിച്ചു മനസിലാക്കി ഇന്നലെ പന്തളം ഇൻസ്പെക്ടർ ശ്രീകുമാറിന്റെ നേതൃത്വത്തിൽ പന്തളം ടൗണിൽ നിന്ന് അറസ്റ്റു ചെയ്യുകയായിരുന്നു.
Read Moreഅര്‍പ്പണബോധവും കാര്യശേഷിയുമുള്ള പ്രവര്‍ത്തനം വനംവകുപ്പിന് മുതല്‍ക്കൂട്ടെന്ന് വനം മന്ത്രി
അഞ്ചല്‍ : അര്‍പ്പണബോധവും കാര്യശേഷിയോടും കൂടിയുള്ള വനപാലകരുടെ പ്രവര്‍ത്തനം വനം വകുപ്പിന് മുതല്‍ക്കൂട്ടാകുമെന്ന് മന്ത്രി കെ രാജു.അരിപ്പയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ എഴുപത്തിയേഴാമാത് ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരുടെ പാസിംഗ് ഔട്ട് ചടങ്ങ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി. അരിപ്പ ഫോറസ്റ്റ് പരിശീലന കേന്ദ്രത്തില്‍ ആരംഭിക്കുന്ന ഇൻഡോര്‍ കോര്‍ട്ട്, നീന്തല്‍ക്കുളം എന്നിവയുടെ ശിലാസ്ഥാപനവും ലൈബ്രറിയുടെ ഉദ്ഘാടനവും മന്ത്രി ഓണ്‍ലൈന്‍ വഴി നിര്‍വഹിച്ചു. മുഖ്യ വനം മേധാവി പികെ കേശവന് പാസിംഗ് ഔട്ട് പരേഡില്‍ സല്യൂട്ട് സ്വീകരിച്ചു. ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ സുരേന്ദ്ര കുമാര്‍, പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ദേവേന്ദ്ര കുമാര്‍ വര്‍മ്മ, എച്ച് ആര് ഡി കണ്‍സര്‍വേറ്റര്‍ എം നീതു ലക്ഷ്മി തുടങ്ങിയവര്‍ പ്രസംഗിച്ചു.സതേണ്‍ സര്‍ക്കിളില്‍ നിന്നുള്ള 17 പേരും, ഹൈറേഞ്ച് സര്‍ക്കിളില്‍ നിന്നുള്ള 35 പേരും അടങ്ങുന്ന 52 അംഗ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരുടെ പരിശീലനമാണ് പൂര്‍ത്തീകരിച്ചത്.…
Read More