കൊല്ലം: ഇലക്ട്രോണിക് സംവിധാനങ്ങളിലൂടെ സേവനങ്ങള്‍ നല്‍കിയും അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയും റവന്യൂ ഓഫീസ് അടക്കമുള്ള സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് പുതിയ മുഖം കൈവന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാനത്തെ സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ ഉദ്ഘാടനവും പട്ടയവിതരണവും ഓണ്‍ലൈനിലൂടെ നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. കേരളത്തിലെ പൊതുസമൂഹത്തിന് ഏറെ ഗുണകരമാകുന്ന സംരംഭമാണ് വില്ലേജ് ഓഫീസുകളുടെ നവീകരണത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്. പൊതുജനങ്ങള്‍ വിവിധ ആവശ്യങ്ങള്‍ക്കായി ആശ്രയിക്കുന്ന വില്ലേജ് ഓഫീസ് അടക്കമുള്ള റവന്യൂ സ്ഥാപനങ്ങള്‍ ജനസൗഹാര്‍ദ്ദപരമായി മാറേണ്ടത് പ്രധാനമാണ്. മികച്ച അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി ആധുനിക സേവനങ്ങള്‍ തടസമില്ലാതെ ലഭ്യമാക്കാന്‍ ഓഫീസുകള്‍ സ്മാര്‍ട്ട് നിലവാരത്തിലേക്കുയരണം. ഭരണ-നിര്‍വഹണ കാര്യങ്ങളിലെ കാര്യക്ഷമത വര്‍ധിപ്പിക്കാന്‍ നവീകരണങ്ങള്‍ക്ക് സാധിക്കും. ദശാബ്ധങ്ങളായി വിവിധ സാങ്കേതിക തടസങ്ങളില്പ്പെട്ട് മുടങ്ങിക്കിടന്ന ജനകീയാവശ്യമായ കൈവശഭൂമിക്കുള്ള പട്ടയവിതരണം നല്കാന് സര്‍ക്കാരിന് സാധിച്ചു. രണ്ട് ലക്ഷത്തോളം പേര്‍ക്ക് ഇതുവരെ പട്ടയം നല്കി കഴിഞ്ഞു. തുടര്‍ന്നും അര്‍ഹരായവര്‍ക്ക് പട്ടയം നല്‍കുന്നതിനുള്ള…
Read MoreCategory: Kollam
വർക്കലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് പീഡനം; പത്തൊമ്പതുകാരൻ പോലീസ് പിടിയിൽ
തിരുവനന്തപുരം: വര്‍ക്കലയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റ്. തേക്കുവിള സ്വദേശി സജാര്‍ (19) ആണ് പിടിയിലായത്. വെള്ളിയാഴ്ച പെണ്‍കുട്ടിയെ കാണാതായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ നല്കിയ പരാതിയില്‍ പോലീസ് പെണ്‍കുട്ടിയെ ചെറയന്നൂരില് നിന്നും കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായ വിവരം പുറത്തറിയുന്നത്. പോക്സോ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്ത പ്രതിയെ റിമാന്‍ഡ് ചെയ്തു.
Read Moreസമൂഹത്തിലെ തിന്മകള്ക്കെതിരെ എഴുത്തുകാര്‍ ജാഗരൂകരാകണമെന്ന് ഉമ്മന്‍ചാണ്ടി
കൊല്ലം: സമൂഹത്തിലെ തിന്മകള്ക്കെതിരെ എഴുത്തുകാരും ചിന്തകരും സാംസ്കാരിക പ്രവര്‍ത്തകരും ജാഗരൂകരാകണമെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു. കെ പി സി സി വിചാര്‍ വിഭാഗ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മാധ്യമപ്രവര്ത്തകന് മങ്ങാട് സുബിന് നാരായണന്റെ ലേഖനങ്ങളുടെ സമാഹാരമായ പറയാന്‍ വയ്യ, പറയാതെ വയ്യ എന്ന പുസ്തകത്തിന്റെ പ്രകാശനം കൊല്ലം അമ്പാടി ഹോട്ടലില്‍ നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു മുന്‍ പുസ്തകം ഏറ്റുവാങ്ങി. ഡോ ശൂരനാട് രാജശേഖരന് അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് ബിന്ദുകൃഷ്ണ, എ ഷാനവാസ് ഖാന്, പ്രസ് ക്ലബ് സെക്രട്ടറി സി ബിജു, എസ് സുധീശന്‍, മങ്ങാട് സുബിന്നാരായണ് എന്നിവർ പ്രസംഗിച്ചു. ജി ആര് കൃഷ്ണകുമാര്‍ പുസ്തകം പരിചയപ്പെടുത്തി.
Read Moreഒന്നിനു പുറകേ ഒന്നൊന്നായ്… ആര്‍പിഎല്ലില്‍ നിന്നും വിരമിച്ച തൊഴിലാളികൾക്ക് നൽകുന്ന കെട്ടിട നിര്‍മാണത്തില്‍ അപാകത: പ്രതിഷേധവുമായി തൊഴിലാളി യൂണിയനുകള്‍
അഞ്ചല്‍ : ആര്‍പിഎല്ലില്‍ നിന്നും വിരമിച്ച തൊഴിലാളി കുടുംബങ്ങള്‍ക്ക് നല്കുന്ന വീടുകളുടെ നിര്‍മ്മാണത്തില്‍ അപാകതയും ക്രമക്കെടുമെന്ന് ആരോപിച്ചു രാഷ്ട്രീയ പാര്‍ട്ടികളും തൊഴിലാളി സംഘടനകളും രംഗത്ത്. വീടുകളുടെ നിര്‍മാണത്തിലെ അഴിമതി അന്വേഷിക്കണം എന്നും ബന്ധപ്പെട്ടവര്‍ വിശേദീകരണം നല്‍കണം എന്നും ബിജെപി നേതൃത്വം ആവശ്യപ്പെട്ടു. സ്ഥലത്തെത്തിയ ബിജെപി പ്രവര്‍ത്തകര്‍ വീടുകളുടെ നിര്‍മാണം തടഞ്ഞു. ഇത് ചെറിയരീതിയില്‍ കൈയ്യാങ്കളിയിലും വാക്കേറ്റത്തിലും കലാശിച്ചു. പിന്നീട് പോലീസ് എത്തിയാണ് സ്ഥലത്ത് സംഘര്‍ഷം ഒഴിവാക്കിയത്. തമിഴ് വംശജരായ തൊഴിലാളികളെ പറ്റിക്കുന്ന തരത്തിലുള്ള നിര്‍മ്മാണപ്രവര്‍ത്തികള്‍ ആണ് ഇവിടെ നടക്കുന്നതെന്നും ഇതില്‍ അന്വേഷണം വേണമെന്നും ബിജെപി പഞ്ചായത്ത് സമിതി പ്രസിഡന്റ് ജി അരുണ്‍ പറഞ്ഞു. തൊഴിലാളികള്‍ക്കായുള്ള വീടുകളുടെ നിര്‍മാണ രീതി വിചിത്രമാണെന്ന് പ്ലാന്റേഷന് വര്‍ക്കേഴ്സ് യൂണിയന് ഐഎന്‍ടിയുസി നേതൃത്വം ആരോപിച്ചു. ഗുരുതരമായ ക്രമക്കേടുകളാണ് വീടുകളുടെ നിര്‍മാണത്തില്‍ നടക്കുന്നതെന്ന് ഐഎന്‍ടിയുസി നേതാവ് സാബു എബ്രഹാം ആരോപിച്ചു. ആര്‍പിഎല്ലിലെ എല്ലാ തൊഴിലാളി…
Read Moreസാരിയിൽ ചവിട്ടി ശ്രദ്ധതിരിപ്പിക്കും, മറ്റൊരാൾ ബാഗ് തട്ടിപ്പറിച്ച് ഓടും; മോഷണത്തിലെ പുതിയ തന്ത്രങ്ങളുമായി അന്യസംസ്ഥാന സുന്ദരികൾ …
പത്തനാപുരം: യാത്രക്കാരുടെ ശ്രദ്ധ തിരിച്ച് സ്വർണവും പണവും തട്ടിയെടുക്കുന്ന കവർച്ചാ സംഘത്തിനെ രണ്ടു സ്ത്രീക ളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. കൊട്ടാരക്കര കിഴക്കേ തെരുവിൽ നിന്ന് പത്തനാപുരത്തേക്ക് യാത്ര ചെയ്ത പിടവൂർ സ്വദേശിനിയുടെ പേഴ്സ് ആണ് കഴിഞ്ഞ ദിവസം തമിഴ്നാട്ടിലെ കൊള്ള സംഘം തട്ടിയെടുക്കാൻ ശ്രമിച്ചത്. കെ എസ് ആർ ടി സി ബസ് പത്തനാപുരം ഡിപ്പോയിലെത്തി യാത്രക്കാരെ ഇറക്കിയ സമയത്ത് പിടവൂർ സ്വദേശിനി ധരിച്ച സാരിയിൽ കാൽ വച്ച് ചവിട്ടി യാത്രക്കാരിയുടെ ശ്രദ്ധ തിരിച്ച് മറ്റൊരാൾ പഴ്സ് തട്ടിപ്പറിച്ച് ഓടാൻ ശ്രമിക്കുമ്പോൾ യാത്രക്കാരും പരാതിക്കാരിയുടെ മകളും ചേർന്ന് ഇവരെ ഓടിച്ചിട്ട് പിടിക്കുകയായിരുന്നു. കോയമ്പത്തൂർ ഒസാം പെട്ടി സ്വദേശികളായ ലക്ഷ്മി, നന്ദിനി എന്നിവരെ കെ എസ് ആർ ടി സി ഡിപ്പോയിൽ യാത്രക്കാർ പിടിച്ച് വെച്ച ശേഷം പത്തനാപുരം പോലീസിൽ അറിയിച്ചു. തുടർന്ന് എസ് ഐമാരായ…
Read Moreകെഎസ്ആർടിസി ബസ് കടത്തിക്കൊണ്ടു പോയ സംഭവം! നിർണായക തെളിവ് ലഭിച്ചു; പാരിപ്പള്ളി സ്വദേശിക്കായി അന്വേഷണം
കൊല്ലം: കെഎസ്ആർടിസിയുടെ കൊട്ടാരക്കര ഡിപ്പോയിക്കു സമീപത്തു നിന്നും കാണാതായ ബസ് പാരിപ്പള്ളിയിൽ റോഡരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയസംഭവത്തിൽ നിർണായക തെളിവ് പോലീസിന് ലഭിച്ചു. പാരിപ്പള്ളി സ്വദേശിയായ യുവാവിനെ കേന്ദ്രീകരിച്ചുള്ള അന്വേഷണം ആരംഭിച്ചു. ഇയാൾ വൈകാതെ അറസ്റ്റിലാകുമെന്നാണ് പോലീസ് നൽകുന്ന സൂചന. യുവാവ് പാരിപ്പള്ളിയിൽ ബസ് നിർത്തിയിട്ടശേഷം ഒരു ബാഗുമായി ബസിൽനിന്നിറങ്ങുന്ന സിസി ടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. ഇയാളെ ചുറ്റിപ്പള്ളിയുള്ള അന്വേഷണമാണ് പോലീസ് നടത്തിവരുന്നത്. ആർഎസി. 354 നമ്പരിലുള്ള വേണാട് ബസാണ് കാണാതായതും പിന്നീട് കണ്ടെത്തിയതും. ഞായറാഴ് രാത്രി 12 ഓടെ ഗാരേജിലെ പരിശോധനകൾക്കു ശേഷം കെഎസ്ആർറ്റിസി ഡിപ്പോയ്ക്കു സമീപം ദേശീയപാതയോരത്ത് ബസ് പാർക്ക് ചെയ്ത ശേഷം ഡ്രൈവർ ഡ്യൂട്ടി കഴിഞ്ഞു പോയിരുന്നു. ഇന്നലെ പുലർച്ചെ 6.30ന് ഡിപ്പോയിലെത്തിയ ഡ്രൈവർ സർവീസ് നടത്തുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി ബസെടുക്കാൻ ചെല്ലുമ്പോഴാണ് കാണാതായതായി മനസിലാക്കുന്നത്. ഡിപ്പോ അധികൃതരെ ഡ്രൈവർ വിവരമറിയിക്കുകയും…
Read Moreകുപ്പി ഒന്നിന് 30 മുതല്‍ 50 രൂപ വരെ കമ്മീഷന്! സര്‍ക്കാര്‍ മദ്യ വില്‍പ്പന ശാലയില്‍ നിന്നും ജീവനക്കാരുടെ ഒത്താശയോടെ വന്‍തോതില്‍ മദ്യം പുറത്തേക്ക് ഒഴുകുന്നു
തെന്മല: കിഴക്കന്‍ മലയോര മേഖലയിലെ സര്‍ക്കാര്‍ മദ്യ വില്‍പ്പന ശാലകളില്‍ നിന്നും വന്‍തോതില്‍ മദ്യം പുറത്തേക്ക് ഒഴുകുന്നത് ജീവനക്കാരുടെ ഒത്താശയോടെ. കഴിഞ്ഞ ദിവസം തെന്മലയിലെ സര്‍ക്കാര്‍ മദ്യ വില്‍പ്പന ശാലയില്‍ നിന്നും അനധികൃതമായി കടത്തിയ 60 കുപ്പിയോളം മദ്യം പോലീസ് പിടികൂടി. കേസില്‍ പിടിയിലായ പ്രതിയില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ മദ്യ വില്‍പ്പന ശാലകളില്‍ നടക്കുന്ന അനധികൃത നടപടികളുടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. മദ്യ വില്‍പ്പന ശാലയിലെ മാനേജര്‍മാര്‍ അടക്കമുള്ള ജീവനക്കാര്‍ക്ക് ആവശ്യത്തിന് കൈമടക്ക് നല്‍കിയാണ് മദ്യം പുറത്തേക്ക് കൊണ്ടുപോകുന്നത്. കുപ്പി ഒന്നിന് 30 മുതല്‍ 50 രൂപ എന്ന നിലയിലാണ് കമ്മീഷന്. പലപ്പോഴും മദ്യം വലിയ രീതിയില്‍ വാങ്ങുന്ന ആള് നേരിട്ട് എത്തി ഇവ കൊണ്ടുപോകാറില്ല. പകരം കൂലിക്ക് ആളെ നിര്‍ത്തി അയാള്‍ വഴിയാണ് മദ്യം ചാക്ക് കണക്കിന് പുറത്തേക്ക് കൊണ്ടുപോകുന്നത്.…
Read Moreഇനി താക്കീത് ഇല്ല, കൈയോടെ പിടിവിഴും, മാത്രമല്ല പോക്കറ്റും കാലിയാകും! വയോധികരിൽ കോവിഡ് വർധിക്കുന്നു
സ്വന്തം ലേഖകൻ കൊല്ലം: ജില്ലയിൽ കോവിഡ് പ്രോട്ടോക്കോൾ ലംഘനം നടത്തുന്നവർക്ക് കൈയോടെ പിടിവിഴും, മാത്രമല്ല പോക്കറ്റും കാലിയാകും. മാസ്ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയുമുള്ള നിയമലംഘകരെ പിടികൂടി താക്കീത് ചെയ്ത് വിടുന്ന സംവിധാനത്തിന് വിട. എല്ലാ കേസുകളിലും പിഴ ഈടാക്കാനാണ് ജില്ലാ കളക്ടറുടെ നിർദേശം. പോലീസും സെക്ടറൽ മജിസ്ട്രേറ്റുമാരും ഇക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ചെയ്യാൻ പാടില്ല. മാത്രമല്ല പരിശോധനകൾ കർശനമാക്കുകയും വേണം. കച്ചവട സ്ഥാപനങ്ങളിലും വസ്ത്രവ്യാപാര ശാലകളിലും സൂപ്പർമാർക്കറ്റുകളിലുമെല്ലാം എല്ലാ ദിവസവും പരിശോധന ഉണ്ടാകും. മാത്രമല്ല സ്പെഷൽ സ്ക്വാഡുകളുടെ മിന്നൽ പരിശോധനയും സമാന്തരമായി നടക്കും. കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളുടെ എണ്ണവും വർധിപ്പിക്കുന്നു. കൂടുതൽ കേന്ദ്രങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ സജ്ജീകരിക്കും. ഇവയിൽ 20 ശതമാനം സെക്കന്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളായിരിക്കും. ഡെപ്യൂട്ടി കളക്ടർ, ഡെപ്യൂട്ടി ഡിഎംഒ, തദ്ദേശ സ്ഥാപന സെക്രട്ടറിമാർ എന്നിവരായിക്കും നോഡൽ ഓഫീസർമാർ. കോവിഡ് സംബന്ധിച്ച വിവര…
Read Moreവശ്യമായ വിജനതയും മനം കുളിർപ്പിക്കുന്ന കാഴ്ചയും സ്വച്ഛന്ദമായ അന്തരീക്ഷവും! സഞ്ചാരികളെ മാടി വിളിച്ച് മീൻപിടിപ്പാറ
പി.ഏ.പത്മകുമാർ കൊട്ടാരക്കര: കിഴക്കൻ മേഖലയിലെ സഞ്ചാരപഥങ്ങളിൽ ഇനി മീൻ പിടിപ്പാറയും. മനം കുളിർപ്പിക്കുന്ന കാഴ്ചയും സ്വച്ഛന്ദമായ അന്തരീക്ഷവും വശ്യമായ വിജനതയും ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നു . കൊല്ലം-തിരുമംഗലം ദേശീയ പാതയിൽ കൊട്ടാരക്കര പുലമൺ കവലക്കു സമീപം, കോളേജ് ജംഗ്ഷനിൽ നിന്നും ഒന്നര കിലോമീറ്റർ സഞ്ചരിച്ചാൽ മീൻപിടിപ്പാറയിലെത്താം. വിജനതയും ശാന്തതയുമാണ് ഈ ടൂറിസം കേന്ദ്രത്തിന്റെ പ്രത്യേകത. പരന്ന പാറപ്പുറത്തു കൂടി തെന്നിയൊഴുകുന്ന കാട്ടരുവി, ഇത് തടയണ കെട്ടി നിർത്തി ചെറിയ ജലാശയം. ചുറ്റും ഉയർന്നു നിൽക്കുന്ന മലമടക്കുകൾ. മുൻപ് വനഭൂമിയായിരുന്ന ഇവിടെ ഇപ്പോൾ റബർ തോട്ടമാണെങ്കിലും വന്യത അനുഭവപ്പെടും. വിജനമാണ് ഈ ഭൂപ്രദേശം. മുൻപും ശാന്തതയും വിജനതയും തേടി നാട്ടുകാരായ സഞ്ചാരികൾ ഇവിടെ എത്തിയിരുന്നെങ്കിലും കാലക്രമേണ ഇവിടം സാമൂഹ്യ വിരുദ്ധരുടെ താവളമായി മാറുകയായിരുന്നു. ഈ ദുരവസ്ഥയ്ക്കാണ് ഇപ്പോൾ പരിഹാരമാകുന്നത്. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ സഹകരണത്തോടെയാണ് മീൻപിടിപ്പാറ ടൂറിസം…
Read Moreപ്രതികൾ സ്വര്‍ണം ഉടൻ വില്ക്കാന് ശ്രമിച്ചത് കൊലപാതകത്തിന്റെ ചുരുളഴിയാനായി! കാട്ടാമ്പള്ളിയില്‍ വൃദ്ധന്റെ മരണം കൊലപാതകം; രണ്ടുപേര്‍ അറസ്റ്റില്‍
അഞ്ചല്‍: ഏരൂര്‍ പോലീസ് സ്റ്റേഷന് അതിര്‍ത്തിയിലെ കാട്ടാമ്പള്ളിയില്‍ വൃദ്ധന്റെ ദുരൂഹ മരണം കൊലപാതകം എന്ന് തെളിഞ്ഞു. കാട്ടാമ്പള്ളി മരോട്ടിതടം ചതുപ്പില്‍ ചരുവിള വീട്ടിൽ ഗോപാല(70) ന്റെ മരണമാണ് കൊലപാതകം എന്ന് തെളിഞ്ഞത്. കേസില്‍ രണ്ട് പ്രതികളെ ഏരൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. തുടയന്നൂര്‍ സരസ്വതി വിലാസം വീട്ടില്‍ ജയന് (44), തുടയന്നൂര്‍ വട്ടപ്പാട് പുത്തന്‍ മഠത്തില്‍ രമേശ് കുമാര്‍ (33) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികള്‍ കൊല്ലപ്പെട്ട ഗോപാലന്റെ പക്കല്‍ ഉണ്ടായിരുന്ന സ്വര്‍ണാഭരണങ്ങള്‍ക്ക് വേണ്ടിയാണ് കൊലപാതകം നടത്തിയതെന്ന് പോലീസിനോട് പറഞ്ഞു. കൊലപാതകത്തെ കുറിച്ച് പ്രതികള്‍ പോലീസിനോട് പറയുന്നതിങ്ങനെ. ജനുവരി 31 ഞായറാഴ്ച രാത്രിയോടെ പ്രതികളായ രമേഷ്കുമാര്‍, ജയന് എന്നിവര്‍ കൊല്ലപ്പെട്ട ഗോപാലന്റെ വീടിന് സമീപത്തു എത്തി. ഈ സമയം ഗോപാലന് കുളിക്കുകയായിരുന്നു. വീടിന് സമീപത്തായി ഊരി വച്ച സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കവെ പ്രതികളെ ഗോപാലന് കണ്ടു. തുടര്‍ന്ന്…
Read More