ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ബി​എംഡ​ബ്ല്യു കാ​ര്‍ ക​ത്തി​ന​ശി​ച്ചു; പി​ന്നാ​ലെ എ​ത്തി​യ ബൈ​ക്ക് യാ​ത്ര​ക്കാ​ര്‍ കണ്ടില്ലായിരുന്നെങ്കില്‍…

അ​ടൂ​ര്‍: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ബി​എം​ഡ​ബ്ല്യു കാ​ര്‍ പൂ​ര്‍​ണ​മാ​യി ക​ത്തി​ന​ശി​ച്ചു. യാ​ത്ര​ക്കാ​ര്‍ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ട്ടു.അ​ടൂ​ര്‍ – ശാ​സ്താം​കോ​ട്ട റോ​ഡി​ല്‍ താ​ഴ​ത്തു​മ​ണ്‍ ജം​ഗ്ഷ​നു സ​മീ​പ​മു​ള്ള കൊ​ടും​വ​ള​വി​ല്‍ ഇ​ന്ന​ലെ രാ​ത്രി ഒ​മ്പ​ത​ര​യോ​ടെ​യാ​ണ് സം​ഭ​വം. പ​ത്ത​നം​തി​ട്ട കു​ല​ശേ​ഖ​ര​പ​തി സ്വ​ദേ​ശി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് കാ​ര്‍. ക​രു​നാ​ഗ​പ്പ​ള്ളി​യി​ലെ ബ​ന്ധു​വീ​ട്ടി​ല്‍ പോ​യി തി​രി​കെ മ​ട​ങ്ങു​ക​യാ​യി​രു​ന്നു. മൂ​ന്നു​പേ​രാ​ണ് കാ​റി​ലു​ണ്ടാ​യി​രു​ന്ന​ത്. പി​ന്നാ​ലെ എ​ത്തി​യ ബൈ​ക്ക് യാ​ത്ര​ക്കാ​ര്‍ കാ​റി​നു പി​ന്നി​ല്‍ തീ ​ക​ണ്ട് ത​ട​ഞ്ഞു​നി​ര്‍​ത്തി വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. യാ​ത്ര​ക്കാ​ര്‍ പു​റ​ത്തി​റ​ങ്ങി നി​മി​ഷ​ങ്ങ​ള്‍​ക്ക​കം തീ ​ആ​ളി​പ്പ​ട​ര്‍​ന്നു കാ​ര്‍ പൂ​ര്‍​ണ​മാ​യി ക​ത്തി​ന​ശി​ച്ചു.

Read More

ര​ണ്ടെ​ണ്ണം അ​ക​ത്താ​ക്കി​യാ​ല്‍ മ​ക​നോ​ടു സ്‌​നേ​ഹം കൂ​ടും, വാ​ത്സ​ല്യം ക്രൂ​ര​ത​യ്ക്കു വ​ഴി​മാ​റും! എ​ട്ടു​വ​യ​സു​കാ​ര​നെ ച​ട്ടു​കം​വ​ച്ച് പൊ​ള്ളി​ച്ച സംഭവം മ​ദ്യ​ല​ഹ​രി​യി​ലെ ക്രൂ​ര​ത

അ​ടൂ​ര്‍: ര​ണ്ടെ​ണ്ണം അ​ക​ത്തു ചെ​ന്നാ​ല്‍ ശ്രീ​കു​മാ​റി​നു മ​ക​നോ​ടു​ള്ള സ്‌​നേ​ഹം കൂ​ടും. പി​ന്നെ മ​ക​നെ പ​ഠി​പ്പി​ക്കാ​നി​രി​ക്കും. പ​ഠി​ച്ചി​ട്ടി​ല്ലെ​ങ്കി​ല്‍ ക്രൂ​ര​മാ​യി പീ​ഡി​പ്പി​ക്കും. പി​താ​വി​ന്റെ ഈ ​സ്വ​ഭാ​വം അ​റി​യാ​മെ​ങ്കി​ലും പു​റം​ലോ​ക​ത്ത് ഇ​ത​റ​ഞ്ഞി​രു​ന്നി​ല്ല. ക​ഴി​ഞ്ഞ​ദി​വ​സം മ​ക​നെ ച​ട്ടു​കം പ​ഴു​പ്പി​ച്ച് പൊ​ള്ളി​ച്ച സം​ഭ​വം മാ​താ​വ് സ​ഹ​പ്ര​വ​ര്‍​ത്ത​ക​രോ​ടു പ​റ​ഞ്ഞ​തോ​ടെ​യാ​ണ് സം​ഭ​വം പു​റ​ത്ത​റി​യു​ന്ന​ത്. പ​ള്ളി​ക്ക​ല്‍ കൊ​ച്ചു തു​ണ്ടി​ല്‍ കി​ഴ​ക്ക​തി​ല്‍ ശ്രീ​കു​മാ​ര്‍ (31)നെ ​കേ​സി​ല്‍ റി​മാ​ന്‍​ഡി​ലാ​യി. മാ​താ​വ് സ​ലാ​മ​ത്ത് ചൈ​ല്‍​ഡ് ലൈ​നി​ല്‍ പ​രാ​തി​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്നാ​യി​രു​ന്നു അ​റ​സ്റ്റ്. ട്യൂ​ഷ​ന്‍ ക്ലാ​സി​ല്‍ ന​ല്‍​കി​യ പാ​ഠ​ഭാ​ഗ​ങ്ങ​ള്‍ പ​ഠി​ച്ചി​ല്ലെ​ന്ന പേ​രി​ല്‍ മ​ദ്യ​ല​ഹ​രി​യി​ലാ​ണ് പി​താ​വ് കൃ​ത്യം ന​ട​ത്തി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ര​ണ്ടു ത​വ​ണ​യാ​യി​ട്ടാ​ണ് ക​ടു​ത്ത ശി​ക്ഷ കു​ട്ടി​ക്ക് പി​താ​വ് ന​ല്‍​കി​യ​ത്. കു​ട്ടി​യു​ടെ കാ​ലി​ന്റെ വ​ണ്ണ​യ്ക്ക് പൊ​ള്ള​ലേ​ല്‍​പി​ച്ച​തി​ന് തി​ങ്ക​ളാ​ഴ്ച രാ​ത്രി ശ്രീ​കു​മാ​റി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. മൂ​ന്നു ത​വ​ണ ത​ന്നെ പി​താ​വ് ഉ​പ​ദ്ര​വി​ച്ചു​വെ​ന്നാ​ണ് കു​ട്ടി​യു​ടെ മൊ​ഴി. വി​ദ​ഗ്ധ പ​രി​ശോ​ധ​ന​യി​ല്‍ ര​ണ്ടു ത​വ​ണ പൊ​ള്ളി​ച്ച​താ​യി ക​ണ്ടെ​ത്തി. ഒ​രു പൊ​ള്ള​ല്‍…

Read More

ച​വ​റ​യി​ൽ ഷി​ബു​ബേ​ബീ​ജോ​ൺ; ഡോ.​സു​ജി​ത്ത് എ​തി​രാ​ളി ആ​യേ​ക്കും! പൊ​തു​പ്ര​വ​ർ​ത്ത​ന​രം​ഗ​ത്ത് സ​ജീ​വ​മ​ല്ലാ​തി​രു​ന്ന സു​ജി​ത്ത് അ​ടു​ത്തി​ടെ പൊ​തു​വേ​ദി​ക​ളി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ടു​തു​ട​ങ്ങി

രാ​ജീ​വ് ഡി.​പ​രി​മ​ണം കൊ​ല്ലം : ജി​ല്ല​യി​ലെ 11 അ​സം​ബ്ലി മ​ണ്ഡ​ല​ങ്ങ​ളി​ൽ എ​ക്കാ​ല​ത്തും വാ​ശി​യേ​റി​യ മ​ത്സ​രം ന​ട​ക്കു​ന്ന മ​ണ്ഡ​ല​ങ്ങ​ളി​ലൊ​ന്നാ​ണ് ച​വ​റ. ക​രി​മ​ണ്ണി​ന്‍റെ നാ​ടാ​യ ച​വ​റ ബേ​ബീ​ജോ​ണി​ന്‍റെ ആ​ധി​പ​ത്യ മ​ണ്ഡ​ല​മാ​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ക​നും ആ​ർ​എ​സ്പി നേ​താ​വു​മാ​യ ഷി​ബു​ബേ​ബീ​ജോ​ണാ​ണ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി അ​ടു​ത്ത​അ​സം​ബ്ലി തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന​ത്. അ​ഞ്ചാം അ​ങ്ക​ത്തി​ന് അ​ട​വു​ക​ൾ പ​യ​റ്റു​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ എ​തി​രാ​ളി വി​ജ​യ​ൻ​പി​ള്ള എം​എ​ൽ​എ​യു​ടെ മ​ക​ൻ ഡോ.​സു​ജി​ത്ത് ത​ന്നെ​യാ​യി​രി​ക്കു​മെ​ന്നാ​ണ് സൂ​ച​ന. പൊ​തു​പ്ര​വ​ർ​ത്ത​ന​രം​ഗ​ത്ത് സ​ജീ​വ​മ​ല്ലാ​തി​രു​ന്ന സു​ജി​ത്ത് അ​ടു​ത്തി​ടെ പൊ​തു​വേ​ദി​ക​ളി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ടു​തു​ട​ങ്ങി. ക​ല്യാ​ണ​വീ​ടു​ക​ളി​ലും മ​ര​ണ​വീ​ടു​ക​ളി​ലും പി​താ​വ് വി​ജ​യ​ൻ​പി​ള്ള​യെ പോ​ലെ സ​ജീ​വ സാ​ന്നി​ധ്യം​പ​ക​രു​ക​യാ​ണ്. ജ​ന​കീ​യ​നാ​യി​രു​ന്ന വി​ജ​യ​ൻ​പി​ള്ള​യു​ടെ മ​ക​നെ മ​ത്സ​രി​പ്പി​ച്ച് ച​വ​റ സീ​റ്റ് നി​ല​നി​ർ​ത്താ​നാ​കു​മെ​ന്ന് എ​ൽ​ഡി​എ​ഫും ക​രു​തു​ന്നു. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വ​ജ​യ​ൻ അ​ടു​ത്തി​ടെ കൊ​ല്ല​ത്തു​വ​ന്ന​പ്പോ​ൾ സു​ജി​ത്തു​മാ​യി ചി​ല രാ​ഷ്ട്രീ​യ​കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച​ചെ​യ്ത​താ​യാ​ണ് സൂ​ച​ന. സു​ജി​ത്ത് മ​ത്സ​ര​രം​ഗ​ത്തു​നി​ന്ന് വി​ട്ടു​നി​ന്നാ​ൽ​സി​പി​എം ജി​ല്ലാ​ക​മ്മി​റ്റി അം​ഗം അ​ഡ്വ.​ജി മു​ര​ളീ​ധ​ര​നാ​ണ് സാ​ധ്യ​ത. ച​വ​റ​യി​ലെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പ​ട്ടി​ക​യി​ൽ ഈ ​ര​ണ്ടു​പേ​രു​ക​ൾ​ക്കാ​ണ് മു​ൻ​തൂ​ക്കം.

Read More

കണ്ടാൽ എത്ര മാന്യൻ, പക്ഷേ കൈയിലിരിപ്പ്..! മു​ള​ങ്കാ​ട​കം ക്ഷേ​ത്ര​ത്തി​ലെ ര​ണ്ട് മോ​ഷ​ണ​ങ്ങ​ളി​ലും പ്ര​തി 17കാ​ര​ൻ ത​ന്നെ

കൊ​ല്ലം: മു​ള​ങ്കാ​ട​കം ക്ഷേ​ത്ര​ത്തി​ൽ ന​ട​ന്ന ര​ണ്ട് മോ​ഷ​ണ​ങ്ങ​ളി​ലേ​യും പ്ര​തി ക​ഴി​ഞ്ഞ ദി​വ​സം പി​ടി​യി​ലാ​യ17​കാ​ര​ൻ.ഇ​ന്ന​ലെ ഷാ​ഡോ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ കൗ​മാ​ര​ക്കാ​ര​നെ ചോ​ദ്യം ചെ​യ്ത​തോ​ടെ​യാ​ണ് മു​ന്പ് ന​ട​ന്ന മോ​ഷ​ണ​വും തെ​ളി​ഞ്ഞ​ത്. ക്ഷേ​ത്ര​ത്തി​ലെ വ​ഞ്ചി കു​ത്തി​പൊ​ളി​ച്ചു​ള്ള മോ​ഷ​ണം കൂ​ടാ​തെ മ​റ്റ് ര​ണ്ട് മോ​ഷ​ണ​ങ്ങ​ളി​ലും ഇ​യാ​ൾ പ്ര​തി​യാ​ണ്. മു​ള​ങ്കാ​ട​കം ക്ഷേ​ത്ര​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സം തീ​പി​ടു​ത്ത​മു​ണ്ടാ​യ​തി​നു പി​ന്നാ​ലെ മോ​ഷ​ണം ന​ട​ന്നി​രു​ന്നു. സി​സി ടി​വി​യി​ൽ ദൃ​ശ്യ​മാ​യ ചി​ത്ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മോ​ഷ്ടാ​വ് പി​ടി​യി​ലാ​യ​ത്. മോ​ഷ്ടാ​വ് ആ​ണെ​ന്ന് ആ​രും സം​ശ​യി​ക്കാ​ത്ത വ​സ്ത്ര​ധാ​ര​ണ​രീ​തി​യി​ലാ​ണ് ന​ട​ന്നി​രു​ന്ന​ത്. വ​ഞ്ചി​യി​ലെ നോ​ട്ടു​ക​ൾ ക​വ​ർ​ന്ന ശേ​ഷം നാ​ണ​യം അ​വി​ടെ ഉ​പേ​ക്ഷി​ക്കു​ക​യാ​ണ് പ​തി​വ്. ഇ​ത്ത​വ​ണ​യും നാ​ണ​യ​ങ്ങ​ൾ അ​വി​ടെ​ത​ന്നെ ഉ​പേ​ക്ഷി​ച്ചി​രു​ന്നു.കാ​മ​റ​ക​ളു​ടെ ബ​ന്ധം വി​ച്ഛേ​ദി​ച്ച​ശേ​ഷ​മാ​ണ് വ​ഞ്ചി​ത​ക​ർ​ത്ത് പ​ണം ക​വ​ർ​ന്നു​വ​ന്നി​രു​ന്ന​ത്. ഇ​യാ​ളെ ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് ഒ​രു മാ​സം മു​ന്പ് ഇ​തേ ക്ഷ്തേ​ര​ത്തി​ൽ ഇ​യാ​ൾ മോ​ഷ​ണം ന​ട​ത്തി​യി​രു​ന്നു​വെ​ന്ന് തെ​ളി​ഞ്ഞ​ത്. ക്ഷേ​ത്ര​ത്തി​ൽ ന​ട​ന്ന തീ​പി​ടു​ത്ത​വു​മാ​യി ഇ​യാ​ൾ​ക്ക് ബ​ന്ധ​മു​ണ്ടോ​യെ​ന്നും പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു. ഇ​ന്ന്…

Read More

വി​ജ​യ​ല​ക്ഷ്മി നാട്ടിലെത്തിയത് ഒരു മാസം മുമ്പ്‌! യുവതി മരിച്ച നിലയിൽ കാണപ്പെട്ട സംഭവം; ജീവനൊടുക്കിയതെന്നു പ്രാഥമിക നിഗമനം

ചാ​രും​മൂ​ട് :താ​മ​ര​ക്കു​ളം ച​ത്തി​യ​റ പു​തു​ച്ചി​റ​യി​ലെ വെ​ള്ള​ക്കെ​ട്ടി​ൽ യു​വ​തി മു​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. താ​മ​ര​ക്കു​ളം പ​ച്ച​ക്കാ​ട് ആ​മ്പാ​ടി​യി​ൽ പ്ര​ദീ​പി​ന്റെ ഭാ​ര്യ വി​ജ​യ​ല​ക്ഷ്മി(33) യാ​ണ് ഇ​ന്ന​ലെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.​ പാ​വു​മ്പ​യി​ലെ കു​ടും​ബ​വീ​ടാ​യ ക​രി​ഞ്ഞ​പ്പ​ള്ളി പ​ടീ​റ്റ​തി​ൽ നി​ന്നും ഇ​ന്ന​ലെ പു​ല​ർ​ച്ചെ 5-30 ഓ​ടെ സ​മീ​പ​ത്തു​ള്ള ചി​റ​യ്ക്ക​ൽ ക്ഷേ​ത്ര​ത്തി​ലേ​ക്കെ​ന്ന് പ​റ​ഞ്ഞ് ഇ​റ​ങ്ങി​യ വി​ജ​യ​ല​ക്ഷ​മി​യെ രാ​വി​ലെ 7-30 ഓ​ടെ ക്ഷേ​ത്ര​ത്തി​ന് തൊ​ട്ട​ടു​ത്തു​ള്ള പു​തു​ച്ചി​റ​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.​ ഇ​വ​രു​ടെ സ്കൂ​ട്ട​ർ ചി​റ​യ്ക്ക് സ​മീ​പ​ത്തു നി​ന്നും ക​ണ്ടെ​ത്തി​യി​രു​ന്നു . മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ ചി​റ​യു​ടെ ക​ട​വി​ൽ നി​ന്നും ചെ​രു​പ്പു​ക​ളും ക​ണ്ടെ​ത്തി​യി​രു​ന്നു.​ ക​ഴി​ഞ്ഞ നാ​ലു വ​ർ​ഷ​മാ​യി ഭ​ർ​ത്താ​വി​നും ര​ണ്ടു കു​ട്ടി​ക​ൾ​ക്കു​മൊ​പ്പം ബാം​ഗ്ലൂ​രി​ലാ​യി​രു​ന്നു​ഇ​വ​ർ താ​മ​സി​ച്ചി​രു​ന്ന​ത് . ഒ​രു മാ​സം മു​മ്പ് കു​ട്ടി​ക​ൾ​ക്കൊ​പ്പം നാ​ട്ടി​ൽ വ​ന്ന വി​ജ​യ​ല​ക്ഷ്മി പാ​വു​മ്പ​യി​ലെ സ്വ​ന്തം വീ​ട്ടി​ൽ താ​മ​സി​ച്ചു വ​രി​ക​യാ​യി​രു​ന്നു.

Read More

ഓ​ച്ചി​റ​യി​ൽ ക​യ​ർ​ഫാ​ക്ട​റി​യി​ൽ തീ​പി​ടിത്തം; ഒ​രു കോ​ടി​യി​ൽ​പ​രം രൂ​പ​യു​ടെ നാ​ശ​ന​ഷ്ടം; വാ​ഹ​ന​വും ക​ത്തി​ന​ശി​ച്ചു

ക​രു​നാ​ഗ​പ്പ​ള്ളി: ക​യ​ർ സം​ഭ​ര​ണ​ശാ​ല​യി​ൽ വ​ൻ​തീ​പി​ടു​ത്ത​ത്തി​ൽ ഒ​രു കോ​ടി​യി​ൽ​പ്പ​രം രൂ​പ​യു​ടെ ന​ഷ്ടം. ക്ളാ​പ്പ​ന ആ​ലും​പി​ടി​ക കോ​ണ​ത്തേ​രി​ൽ രാ​ജ​ന്‍റെ ഉ​ട​മ​സ്ഥ​യി​ലു​ള്ള ക​യ​ർ സം​ഭ​ര​ണ​കേ​ന്ദ്ര​ത്തി​ലാ​ണ് രാ​ത്രി പ​ന്ത്ര​ണ്ടോ​ടെ തീ​പി​ടു​ത്തം ഉ​ണ്ടാ​യ​ത്.​ സം​ഭ​ര​ണ കേ​ന്ദ്ര​ത്തി​ലു​ണ്ടാ​യി​രു​ന്ന ച​കി​രി​യും ക​യ​റും പൂ​ർ​ണ്ണ​മാ​യും ക​ത്തി​ന​ശി​ച്ച​താ​യി ഉ​ട​മ പ​റ​ഞ്ഞു. സം​ഭ​ര​ണ​ശാ​ല​ക്ക് സ​മീ​പ​മാ​യി ക​യ​ർ ക​യ​റ്റി ഇ​ട്ടി​രു​ന്ന ലോ​റി​യും ക​ത്തി​ന​ശി​ച്ചു. പു​ല​ർ​ച്ചെ​യോ​ടെ​യാ​ണ് തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​യ​ത്. തീ​പി​ടു​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല.ശ​ബ്ദം കേ​ട്ട് എ​ത്തി​യ നാ​ട്ടു​കാ​രും ക​രു​നാ​ഗ​പ്പ​ള്ളി ,കാ​യം​കു​ളം എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നും ഫ​യ​ർ​ഫോ​ഴ്സ് യൂ​ണി​റ്റും എ​ത്തി തീ ​അ​ണ​ച്ചു. ഓ​ച്ചി​റ പോ​ലീ​സ് എ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.  

Read More

കൊല്ലത്ത് കൗ​മാ​ര​ക്കാ​രെ കൂ​ട്ടു​കാ​ർ മ​ർ​ദി​ച്ച സം​ഭ​വം; ഏ​ഴു​പേ​ർ പ്ര​തി​ക​ൾ;  അഞ്ചുപേർ പിടിയിൽ; മുങ്ങിയത് വീഡിയോ ചിത്രീകരിച്ചവരെന്ന് പോലീസ്

 കൊ​ല്ലം: ക​ള​മ​ശേ​രി മോ​ഡ​ൽ കൗ​മാ​ര ക്രൂ​ര​ത കൊ​ല്ല​ത്തും. മാ​താ​വി​നെ അ​സ​ഭ്യം വി​ളി​ച്ച​ത് ചോ​ദ്യം ചെ​യ്ത പ​തി​മൂ​ന്നു​കാ​ര​നും പ​തി​നാ​ലു​കാ​ര​നും കൂ​ട്ടു​കാ​രു​ടെ ക്രൂ​ര​മ​ർ​ദ​ന​മേ​റ്റ സം​ഭ​വ​ത്തി​ൽ അ​ഞ്ചു​പേ​രെ പോ​ലീ​സ് പി​ടി​കൂ​ടി. ഇ​തി​ൽ നാ​ലു​പേ​ർ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​വ​രാ​ണ്. സ​ഞ്ജി​ത് എ​ന്ന യു​വാ​വാ​ണ് മ​റ്റൊ​രാ​ൾ. മൊ​ബൈ​ൽ ഫോ​ണി​ൽ സം​ഭ​വം ചി​ത്രീ​ക​രി​ച്ച വി​ദ്യാ​ർ​ഥി ഉ​ൾ​പ്പ​ടെ ര​ണ്ടു​പേ​രെ കൂ​ടി പി​ടി​കൂ​ടാ​നു​ണ്ട്. ക​രി​ക്കോ​ട് സ്വ​ദേ​ശി​ക​ളാ​യ കു​ട്ടി​ക​ളാ​ണ് കൂ​ട്ടു​കാ​രു​ടെ ക്രൂ​ര​ത​യ്ക്ക് ഇ​ര​ക​ളാ​യ​ത്. 24 ന് ​പേ​രൂ​ർ ക​ൽ​ക്കു​ള​ത്താ​യി​രു​ന്നു സം​ഭ​വം. എ​ട്ടി​ലും ഒ​ൻ​പ​തി​ലും പ​ഠി​ക്കു​ന്ന​വ​രാ​ണ് മ​ർ​ദ​ന​മേ​റ്റ കു​ട്ടി​ക​ൾ. പ​ത്ത്, പ്ല​സ് വ​ൺ, പ്ല​സ് ടു ​ക്ലാ​സു​ക​ളി​ലും പ​ഠി​ക്കു​ന്ന​വ​ർ മാ​താ​വി​നെ ക​ളി​യാ​ക്കി​യ​തു ചോ​ദ്യം ചെ​യ്ത​തി​ന്‍റെ പേ​രി​ലാ​യി​രു​ന്നു ക്രൂ​രമ​ർ​ദ​ന​മെ​ന്ന് മ​ർ​ദ​ന​മേ​റ്റ കു​ട്ടി​ക​ൾ പ​റ​ഞ്ഞു. ക​രി​ങ്ക​ൽ ഉ​ൾ​പ്പെ​ടെ ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു ഒ​രു മ​ണി​ക്കൂ​റോ​ളം നീ​ണ്ട മ​ർ​ദ​നം. ഒ​ടു​വി​ൽ കു​ട്ടി​ക​ളി​ലൊ​രാ​ളെ വ​യ​ലി​ൽ ഇ​ട്ട് ച​വി​ട്ടു​ക​യും ചെ​യ്തു. ക​ര​ഞ്ഞ​പേ​ക്ഷി​ച്ചി​ട്ടും മ​ർ​ദ​നം തു​ട​രു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​ണ്. കു​ട്ടി​ക​ൾ അ​ടി​കൊ​ണ്ട് നി​ല​വി​ളി​ച്ചി​ട്ടും സം​ഘം പി​ന്മാ​റി​യി​ല്ല.…

Read More

വാക്കത്തിക്ക് മുഖത്ത് വെട്ടിയത് അഞ്ചോളം തവണ; മ​ദ്യ​പി​ച്ചു നി​ര​ന്ത​രം പ്ര​ശ്നം സൃ​ഷ്ടി​ക്കു​ന്ന സാ​ബു​വിന്‍റെ ചെയ്തികളെ ചോദ്യം ചെയ്തതിലുള്ള വൈരാഗ്യം തീർത്തത് ഇങ്ങനെ…

അ​ഞ്ച​ല്‍: മ​ദ്യ​ല​ഹ​രി​യി​ല്‍ അ​യ​ല്‍​വാ​സി​യെ വെ​ട്ടി പ​രി​ക്കേ​ല്‍​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ ഒ​രാ​ള്‍ അ​റ​സ്റ്റി​ല്‍. ഏ​രൂ​ര്‍ അ​യി​ല​റ പ​ന്ത​ടി​മു​ക​ള്‍ കി​ഴ​ക്കേ​വീ​ട്ടി​ല്‍ സാ​ബു തോ​മ​സ്‌ (61) ആ​ണ് ഏ​രൂ​ര്‍ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് സം​ഭ​വം. അ​റ​സ്റ്റി​ലാ​യ സാ​ബു​വി​ന്‍റെ അ​യ​ല്‍​വാ​സി അ​യി​ല​റ പ​ന്ത​ടി​മു​ക​ള്‍ ര​ണ്ടേ​ക്ക​ര്‍ വീ​ട്ടി​ല്‍ സു​രേ​ഷി​നെ​യാ​ണ് സാ​ബു വെ​ട്ടി പ​രി​ക്കേ​ല്‍​പ്പി​ച്ച​ത്. പ്ര​ദേ​ശ​ത്ത് മ​ദ്യ​പി​ച്ചു നി​ര​ന്ത​രം പ്ര​ശ്നം സൃ​ഷ്ടി​ക്കു​ന്ന സാ​ബു​വി​നെ അ​സ​ഭ്യം പ​റ​യു​ന്ന​തി​ല്‍ നി​ന്നും സു​രേ​ഷ് വി​ല​ക്കി​യി​രു​ന്നു. ഇ​തി​ന്‍റെ വൈ​രാ​ഗ്യം നി​മി​ത്തം രാ​ത്രി​യി​ല്‍ വീ​ട്ടി​ലേ​ക്ക് പോ​ക​വേ സാ​ബു വെ​ട്ടു​ക​ത്തി​യു​മാ​യി എ​ത്തി വെ​ട്ടി പ​രി​ക്കേ​ല്‍​പ്പി​ക്കു​ക​യാ​യി​രു​ന്നു.മു​ഖ​ത്ത് അ​ഞ്ചോ​ളം വെ​ട്ടേ​റ്റ സു​രേ​ഷി​നെ അ​ഞ്ച​ലി​ലെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍​കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കും മാ​റ്റി. വി​വ​ര​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ ഏ​രൂ​ര്‍ പോ​ലീ​സ് പ്ര​തി​യെ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ക്കു​ക​യാ​യി​രു​ന്നു. ചോ​ദ്യം ചെ​യ്യ​ലി​നും തെ​ളി​വെ​ടു​പ്പി​നും ശേ​ഷം വൈ​ദ്യ പ​രി​ശോ​ധ​ന​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി സാ​ബു​വി​നെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍റ് ചെ​യ്തു. ഏ​രൂ​ര്‍ സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ സു​ഭാ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ്…

Read More

പ്ര​തി​ഭ​ക​ൾ പ്ര​കൃ​തി സം​ര​ക്ഷ​ണ​ത്തി​ന്‍റെ പ്ര​ചാ​ര​ക​ർ കൂ​ടി​യാ​ക​ണമെന്ന്   മ​ന്ത്രി കെ. ​രാ​ജു

ശാ​സ്താം​കോ​ട്ട: സ​മൂ​ഹ​ത്തി​ലെ കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ പ്ര​തി​ഭ​ക​ളാ​യി​ട്ടു​ള്ള​വ​ർ പ​രി​സ്ഥി​തി സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ പ്ര​ചാ​ര​ക​ർ കൂ​ടി​യാ​ക​ണ​മെ​ന്ന് മ​ന്ത്രി കെ ​രാ​ജു അ​ഭി​പ്രാ​യ​പ്പെ​ട്ടു. സം​സ്ഥാ​ന അ​ധ്യാ​പ​ക, വ​നം​മി​ത്ര അ​വാ​ർ​ഡ് ജേ​താ​വ് എ​ൽ. സു​ഗ​ത​ൻ ന​ട​പ്പാ​ക്കി​വ​രു​ന്ന പ്ര​തി​ഭാ​മ​ര​പ്പ​ട്ടം അ​വാ​ർ​ഡ് വി​ത​ര​ണ ച​ട​ങ്ങി​ന്‍റെ ഉ​ദ്ഘാ​ട​ന​വും സ​മ​ർ​പ്പ​ണ​വും നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സ​മൂ​ഹ​ത്തി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ്ര​തി​ഭ​ക​ളാ​യ കു​ട്ടി​ക​ൾ​ക്ക് മാ​സം​തോ​റും ന​ൽ​കി വ​രു​ന്ന അ​വാ​ർ​ഡാ​ണി​ത് . ത​ന്‍റെ മേ​ഖ​ല​യി​ൽ ഉ​യ​ർ​ന്നു വ​രു​ന്ന​തോ​ടൊ​പ്പം പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​വും മാ​ന​വി​ക​ത​യും സ​ഹ​ജീ​വി സ്നേ​ഹ​വും ഊ​ട്ടി ഉ​റ​പ്പി​ക്കു​ക​യെ​ന്ന ല​ക്ഷ്യം കൂ​ടി അ​വാ​ർ​ഡ് സ​മ​ർ​പ്പ​ണ​ത്തി​ന് പി​ന്നി​ലു​ണ്ട്. ഈ ​മാ​സം ഇ​ത് ല​ഭി​ച്ച​ത് അ​ഞ്ച​ൽ നെ​ട്ട​യം സ​രോ​വ​ര​ത്തി​ൽ രാ​ജേ​ന്ദ്ര​ന്‍റേ​യും സു​ജി​യു​ടെ​യും മ​ക​ൾ ബേ​ബി അ​നാ​മി​യ​യ്ക്കാ​ണ്. ഈ ​വ​ർ​ഷ​ത്തെ മി​ക​ച്ച ബാ​ല​താ​ര​ത്തി​നു​ള്ള ഫി​ലിം ക്രി​ട്ടി​ക്സ് അ​വാ​ർ​ഡ് ഉ​ൾ​പ്പെ​ടെ നി​ര​വ​ധി അം​ഗീ​കാ​ര​ങ്ങ​ളാ​ണ് ഈ ​ഒ​ൻ​പ​ത് വ​യ​സു​കാ​രി​യെ തേ​ടി​യെ​ത്തി​യ​ത്. ച​ട​ങ്ങി​ന് മു​ന്നോ​ടി​യാ​യി വീ​ട്ടു​മു​റ്റ​ത്ത്…

Read More

കുട്ടിക്കളിയല്ല, ഈ കുട്ടിത്തല്ല്; കൊ​ല്ല​ത്തും “ക​ള​മ​ശേ​രി മോ​ഡ​ൽ’ ത​ല്ല്; എ​ട്ടി​ലും ഒ​മ്പ​തി​ലും പ​ഠി​ക്കു​ന്ന കു​ട്ടി​ക​ളെ കൂ​ട്ടു​കാ​ർ ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു

  കൊ​ല്ലം:​ ക​ള​മ​ശേ​രി​യി​ലെ “കുട്ടി’ ആ​ക്ര​മ​ണ​ത്തി​നു സ​മാ​ന​മാ​യി കൊ​ല്ല​ത്തും കു​ട്ടി​ക​ൾ​ക്ക് അ​തി​ക്രൂ​ര മ​ർ​ദ​നം. കൊ​ല്ലം ക​രി​ക്കാ​ട് സ്വ​ദേ​ശി​ക​ളാ​യ എ​ട്ടാം ക്ലാ​സു​കാ​ര​നും ഒ​മ്പ​താം ക്ലാ​സു​കാ​ര​നു​മാ​ണ് സു​ഹൃ​ത്തു​ക​ളു​ടെ ക്രൂ​ര മ​ർ​ദ്ദ​ന​ത്തി​നി​ര​യാ​യ​ത്. ക​ളി​യാ​ക്കി​യ​ത് ചോ​ദ്യം ചെ​യ്ത​തി​നാ​യി​രു​ന്നു മ​ർ​ദ​നം. കൊ​ല്ലം ക​രി​ക്കോ​ട് ആ​ളൊ​ഴി​ഞ്ഞ പ​റ​മ്പി​ൽ മൂ​ന്നു ദി​വ​സം മു​ൻ​പാ​യി​രു​ന്നു സം​ഭ​വം. ബ​ൽ​റ്റു​പ​യോ​ഗി​ച്ചു​ള്ള മ​ർ​ദ്ദ​ന​ത്തി​നു​ശേ​ഷം ശ​രീ​ര​ത്തി​നു മു​ക​ളി​ൽ ക​യ​റി​യി​രു​ന്നും മ​ർ​ദ്ദി​ക്കു​ന്ന​തു ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​ണ്. മ​ർ​ദ​ന ദൃ​ശ്യ​ങ്ങ​ൾ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​തോ​ടെ​യാ​ണ് കു​ട്ടി​ക​ളു​ടെ വീ​ട്ടു​കാ​ര​ട​ക്കം സം​ഭ​വം അ​റി​യു​ന്ന​ത്. പ​ത്താം ക്ലാ​സി​ലും പ്ല​സ്ടു​വി​ലും പ​ഠി​ക്കു​ന്ന കു​ട്ടി​ക​ളാ​ണ് പ​തി​മൂ​ന്നും പ​തി​നാ​ലും വ​യ​സു​ള്ള കു​ട്ടി​ക​ളെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച​ത്. ക​രി​ങ്ക​ൽ ഉ​ൾ​പ്പെ​ടെ ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു മ​ർ​ദ്ദ​ന​മെ​ന്ന് അ​ടി​യേ​റ്റ കു​ട്ടി പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

Read More