വൈക്കം: കഴിഞ്ഞ ദിവസംചെന്പ് മുറിഞ്ഞപുഴ പാലത്തിൽ നിന്നും മൂവാറ്റുപുഴയാറ്റിൽ ചാടി ബിരുദ വിദ്യാർഥികളായ യുവതികൾ ജീവനൊടുക്കിയത് സൗഹൃദം മുറിയുമെന്ന മനോവിഷമത്തിലായിരിക്കാമെന്ന് മരണപ്പെട്ട യുവതികളുടെ ബന്ധുക്കൾ. കൊല്ലം അഞ്ചൽ അറയ്ക്കൽ അനിൽ ഭവനിൽ അനിൽകുമാറിന്റെ മകൾ അമൃത (21 ) കൊല്ലം ചടയമംഗലം ആയുർ സ്വദേശി അശോകിന്റെ മകൾ ആര്യ ജി.അശോക് എന്നിവരാണ് മരിച്ചത്. അഞ്ചലിലെ സ്വകാര്യ സ്ഥാപനത്തിൽ പഠിച്ചിരുന്ന ഇവർ ഏറെ അടുപ്പത്തിലായിരുന്ന തിനാൽ വീടുകളിൽ എത്തുന്നതും പതിവായിരുന്നു.അമൃതയുടെ പിതാവ് വിദേശത്തു നിന്നെത്തിയ ശേഷം അമൃത രണ്ടാഴ്ചയോളം ആര്യയുടെ വീട്ടിലാണ് തങ്ങിയത്. അമൃതയ്ക്കു പിതാവ് വിവാഹ ആലോചന ആരംഭിച്ചതോടെ ഉടൻ വേർപിരിയേണ്ടിവരുമെന്ന ചിന്തയാണ് യുവതികളെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചിരിക്കാമെന്ന് യുവതികളുടെ ബന്ധുക്കൾ വൈക്കം പോലിസിനു മൊഴി നൽകി. 13നു വൈകുന്നേരം 7.45 നു ചെന്പ് മുറിഞ്ഞപുഴ പാലത്തിൽ നിന്നാണ് യുവതികൾ മൂവാറ്റുപുഴയാറ്റിലേക്കു ചാടിയത്. തിങ്കളാഴ്ച രാവിലെ എട്ടോടെ പുച്ചാക്കൽ…
Read MoreCategory: Kollam
അമ്മയും മകനും നേർക്കുനേർ; ഇടമുളയ്ക്കലിൽ തീ പാറും മത്സരം! ഇവിടെ യുഡിഎഫ് സ്ഥാനാർഥിപ്രഖ്യാപനം ഉണ്ടായിട്ടില്ലങ്കിലും മത്സരം തീ പാറും എന്ന കാര്യത്തില്‍ സംശയമില്ല
അഞ്ചല്‍ : ഇടമുളയ്ക്കല്‍ പഞ്ചായത്തിലെ ഏഴാം വാര്‍ഡായ പനച്ചിവിളയിലാണ് ഇക്കുറി പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ ഏറ്റവും ശ്രദ്ധേയമായ മത്സരം നടക്കുന്നത്. ഇടമുളക്കൽ പനച്ചവിള പുത്താറ്റ് ദിവ്യാലയത്തിൽ സുധർമ ദേവരാജനും, മകൻ ദിനുരാജുവുമാണ് സ്ഥാനാർഥികളായി ഇവിടെ ശ്രദ്ധയാകർഷിക്കുന്നത്. അമ്മ സുധർമ ദേവരാജന്‍ ബിജെപിയുടെ പാനലില്‍ എന്‍ഡിഎ മുന്നണി സ്ഥാനാർഥിയായും മകന് ദിനുരാജ് സിപിഎം പാനലില്‍ ഇടതുമുന്നണി സ്ഥാനാർഥിയുമായിട്ടാണ് ഏറ്റുമുട്ടുന്നത്. ഇവിടെ യുഡിഎഫ് സ്ഥാനാർഥിപ്രഖ്യാപനം ഉണ്ടായിട്ടില്ലങ്കിലും മത്സരം തീ പാറും എന്ന കാര്യത്തില്‍ സംശയമില്ല. കാരണം നിലവില്‍ ഇടതുമുന്നണിയാണ് വാര്‍ഡില്‍ വിജയിച്ചത്. എന്നാല്‍ ഇപ്പോള്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ഥി സുധര്‍മ്മ ദേവരാജന്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നിസാരമായ വോട്ടിനാണ് ഇടതു സ്ഥാനാര്‍ഥിയോട് പരാജയപ്പെട്ടത് എന്നതാണ് ശ്രദ്ധേയം. ഈ ആത്മവിശ്വാസമാണ് വീണ്ടും ഒരിക്കല്‍ കൂടി സുധര്‍മ്മയെ മത്സരിപ്പിക്കാന്‍ ബിജെപി നേതൃത്വം തീരുമാനിച്ചത്.
Read Moreമാസ്കിൽ ഞാനുണ്ടേ, വോട്ട് നൽകാൻ മറക്കല്ലേ; ഇലക്ഷന് വ്യത്യസ്ത പ്രചരണ തന്ത്രങ്ങളുമായി സ്ഥാനാർഥികൾ
പത്തനാപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിയപ്പോൾ വ്യത്യസ്ത പ്രചരണ തന്ത്രങ്ങളുമായി സ്ഥാനാർഥികൾ രംഗത്ത്. ഇതോടെ തെരഞ്ഞെടുപ്പിൽ കണക്കിൽ ഉൾപ്പടുത്തേണ്ട മാനദണ്ഡങ്ങൾ തിരെഞ്ഞെടുപ്പ് കമ്മീഷൻ പരിഷ്കരിച്ചു. മുൻ വർഷങ്ങൾ മൈക്ക് ഉപയോഗിച്ചുള്ള പരസ്യപ്രചരണവും ചുമരെഴുത്തും പോസ്റ്ററുകളും മറ്റ് ആർഭാടങ്ങളുമൊക്കെയാണ് തെരെഞ്ഞെടുപ്പ് ചിലവിൽ വരുന്നതെങ്കിൽ ഇത്തവണ അതിലും പുതുമകൾ ഉണ്ട്. ഇത്തവണ കൊറോണക്കാലത്തെ തെരെഞ്ഞെടുപ്പെന്ന പ്രത്യേകത ഉള്ളതിനാൽ മാസ്ക് അടക്കമുള്ള കാര്യങ്ങൾ പ്രചരണ രംഗത്ത് എത്തും. സ്ഥാനാർഥി പ്രഖ്യാപനം അന്തിമഘട്ടത്തിൽ എത്തും മുൻപ് തന്നെ ഇത്തരം പ്രചരണ തന്ത്രവുമായി സ്ഥാനാർഥികളും ഒരുങ്ങിക്കഴിഞ്ഞു. പിറവന്തൂർ ഗ്രാമപഞ്ചായത്തിലെ കിഴക്കേമുറി വാർഡിലെ സ്ഥാനാർഥിയുടെ പ്രചരണ മാസ്കുമായാണ് സുഹൃത്തുക്കൾ ആദ്യം കളം പിടിച്ചത്. എന്നാൽ ഈ മാസ്ക് പ്രചരണവും തെരെഞ്ഞെടുപ്പ് ചിലവിൽ ഉൾപ്പെടുത്തുമെന്ന് കമ്മീഷൻ അറിയിച്ചിട്ടുണ്ട്. പ്രചരണ രംഗത്ത് ഇത്തരം മാസ്കുകൾ ഉപയോഗിക്കാമെങ്കിലും പോളിംഗ് ബൂത്തിനുള്ളിൽ മാസ്ക് ഉപയോഗം അനുവദിക്കില്ലെന്ന് കമ്മീഷൻ വ്യക്തമാക്കി.
Read Moreപാലത്തില്‍ ബസ് നിര്‍ത്തി ആളെ കയറ്റുന്നു, ചവറയിൽ അപകടം നിത്യസംഭവമാകുന്നു; പ്രതിഷേധിച്ച് നാട്ടുകാർ
ചവറ: പാലത്തിന് മുകളില്‍ ചില കെഎസ്ആര്‍ടിസിയും സ്വകാര്യ ബസുകളും നിര്‍ത്തുന്നത് അപകടത്തിന് കാരണമാകുന്നതായി പരാതി ഉയരുന്നു. ദേശീയപാതയില്‍ ചവറ പാലത്തിലാണ് യാത്രക്കാരെ കയറ്റുന്നതിനായി ബസ് നിര്‍ത്തുമ്പോള്‍ അപകടം ഉണ്ടാകുന്നത്.ഇത്തരത്തില്‍ അപകടത്തില്‍പ്പെട്ട് ബൈക്ക് യാത്രക്കാരനും കാര്‍ ഡ്രൈവര്‍ക്കും നിസാര പരിക്കേറ്റിരുന്നു. കഴിഞ്ഞ ദിവസം പാലത്തിന് മുകളില്‍ സ്വകാര്യ ബസ് യാത്രക്കാരെ കയറ്റുന്നതിനായി പെട്ടെന്ന് നിര്‍ത്തിയതിനാല്‍ പിന്നാലെ വന്ന ബൈക്ക് നിര്‍ത്താന്‍ ശ്രമിക്കുന്നതിനിടയില്‍ കാറില്‍ തട്ടി ബൈക്ക് യാത്രക്കാരനായ യുവാവ് ബൈക്കുമായി താഴ്ചയിലേക്ക് വീണു. പിന്നാലെ വന്ന കാര്‍ നിര്‍ത്തിയിട്ടിരുന്ന ബസിന്റെ പിന്നിലിടിച്ച് മുന്‍ ഭാഗം പൂര്‍ണമായും തകര്‍ന്നു.ചവറ ചെറുശേരിഭാഗം പുളിമാന വീട്ടില്‍ രാജ് കൃഷ്ണന്റെ കാറാണ് അപകടത്തില്‍പ്പെട്ടത്. പരിമണത്തെ ക്ഷീരസംഘം സെക്രട്ടയിയായ ഇദ്ദേഹം പരിമണത്തേക്ക് പോകുന്നതിനിടയിലായിരുന്നു അപകടം. സംഭവം അറിഞ്ഞ് ചവറ പോലീസെത്തിയാണ് യുവാവിനെ രക്ഷപെടുത്തിയത്.
Read Moreനിറകണ്ണുകളോടെ അവൻ എല്ലാവരോടും യാത്ര പറഞ്ഞു; ലോക്ഡൗണിൽ അലഞ്ഞ് തിരിഞ്ഞു നടന്ന രാഹുലിന് എസ് എസ് സമിതിയുടെ തണലിൽ മധ്യപ്രദേശിലെ വീട്ടിലേക്ക്…
കൊല്ലം: മയ്യനാട് എസ്എസ് സമിതി അഭയകേന്ദ്രത്തിലെ അന്തേവാസിയായ മധ്യപ്രദേശ് ഇൻഡോർ സ്വദേശി രാഹുൽ സ്വന്തം വീട്ടിലേക്ക് മടങ്ങുന്നു. മയ്യനാട് പഞ്ചായത്തിന്റെ നേതൃത്വത്തിൽ പുല്ലിച്ചിറ വൈഎംസിഎ ക്യാമ്പ് സെന്ററിൽ പ്രവർത്തിച്ചിരുന്ന കോവിഡ് രക്ഷ ക്യാമ്പിന്റെ പ്രവർത്തനം അവസാനിച്ചതിനെ തുടർന്നാണ് 25 കാരനായ രാഹുൽ സമിതിയിൽ എത്തിയത്. ലോക്ക് ഡൗൺ കാലത്ത് അലഞ്ഞു നടന്നിരുന്ന രാഹുലിനെ പഞ്ചായത്ത് അധികൃതർ ആണ് പുല്ലിച്ചിറ വൈഎംസിഎ ക്യാമ്പിൽ എത്തിച്ചത്. ക്യാമ്പിനെ പ്രവർത്തനം അവസാനിച്ചതിനെ തുടർന്ന് പഞ്ചായത്ത് അധികൃതർ രാഹുലിനെ എസ് എസ് സമിതിയിൽ എത്തിക്കുകയായിരുന്നു. അന്യസംസ്ഥാനക്കാരായ അന്തേവാസികളെ തിരികെ വീടുകളിൽ എത്തിക്കുന്നതിന് എസ് എസ് സമിതിയെ സഹായിച്ചു വരുന്ന ആസ്പയറിംഗ് ലൈവ്സ് മാനേജിങ് ട്രസ്റ്റി മനീഷാണ് മധ്യപ്രദേശിലെ ഇൻഡോറിനടുത്ത പുരിയ ഗ്രാമത്തിലെ വീട് കണ്ടെത്തിയത്. വീട്ടുകാരുമായി രാഹുൽ ഫോണിൽ സംസാരിച്ചതിനെ തുടർന്നാണ് ഗ്രാമീണ കർഷകൻ ആയ പിതാവ് ഉമ്റവ് ഭാര്യാ സഹോദരനായ ഗണേഷു…
Read Moreസ്ത്രീ സുരക്ഷ പറഞ്ഞ് അധികാരത്തിൽ വന്നവർ അവരെ ഉപയോഗിച്ച് തട്ടിപ്പ് നടത്തുന്നുവെന്ന് മഹിളാമോർച്ച
ശാസ്താംകോട്ട: സ്ത്രീ സുരക്ഷ പറഞ്ഞ് അധികാരത്തിൽ വന്ന പിണറായി വിജയൻ സ്ത്രീകളെ തട്ടിപ്പ് നടത്താനായി ഉപയോഗിച്ചിട്ട് അവരെ സുരക്ഷിതരാക്കുകയാണ് ചെയ്യുന്നതെന്ന് മഹിളാ മോർച്ച സംസ്ഥാന അധ്യക്ഷ നിവേദിത സുബ്രമണ്യൻ പറഞ്ഞു. മഹിളാ മോർച്ച കുന്നത്തൂർ പഞ്ചാായത്ത് സമിതിയുടെ നേതൃത്വത്തിൽ നെടിയവിളയിൽ സംഘടിപ്പിച്ച മഹിളാ സംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അവർ. സ്ത്രീ ശാക്തീകരണം എന്ന് എപ്പോഴും പറയുന്ന പിണറായി വിജയൻ സ്വന്തം കഴിവുകേടുകളെ മറച്ച് വെക്കാനാണ് ശ്രമിക്കുന്നത്.സ്ത്രീകൾക്കെതിരെ ഒരു സമൂഹത്തെ സൃഷ്ടിക്കുകയാണ് സംസ്ഥാന സർക്കാർ. സ്ത്രീശക്തിയെ ചോദ്യം ചെയ്യുന്ന സാഹചര്യമാണ് സംസ്ഥാനത്ത് നിലനിൽക്കുന്നത്. ശബരിമല പ്രക്ഷോഭകാലത്ത് തെരുവിലിറങ്ങിയ അമ്മമാരെ ഈ സർക്കാർ ഭയന്നു. സ്വർണക്കടത്ത് സംഭവത്തിൽ സ്ത്രീശക്തിയുടെ സമരവീര്യത്തെയും സർക്കാർ ഭയപ്പെട്ടു. ഇതിനെയെല്ലാം പോലീസിനെ ഉപയോഗിച്ച് അടിച്ചമർത്തുന്നതിലുടെ എന്ത് സ്ത്രീ സുരക്ഷയാണ് നടപ്പാക്കിയതെന്നും നിവേദിത ചോദിച്ചു. മഹിളാ മോർച്ച പഞ്ചായത്ത് സമിതി പ്രസിഡന്റ് ഗീതാഞ്ജലി അധ്യക്ഷത വഹിച്ചു.…
Read Moreപോലീസിന്റെ ക്രൂര മര്‍ദനം; കൂലിപ്പണിയെടുത്തുപോലും ജീവിക്കാൻ പറ്റുന്നില്ല; മുഖ്യമന്ത്രിക്ക് യുവാവ് പരാതി നൽകി
കുന്നത്തൂർ: പോലീസിന്റെ ക്രൂര മര്‍ദനമേറ്റതിനെ തുടർന്ന് കടുത്ത ആരോഗ്യ പ്രശ്നങ്ങളും അവശതമൂലവും കൂലിപ്പണിയെടുത്തു ജീവിക്കാനാവുന്നില്ലെന്ന് കാട്ടി യുവാവ് മുഖ്യമന്ത്രിക്കുൾപ്പെടെ പരാതി നല്കി. ശാസ്താംകോട്ട വേങ്ങ കാവില്‍തെക്കതില്‍ അനീഷ് ആണ് പരാതിക്കാരൻ. സെപ്തംബർ രണ്ടിന് ഓണനാളിൽ തന്റെ വീടിന് മുന്നിൽ നിന്നവരെ അതുവഴി വന്ന ശാസ്താംകോട്ട പോലീസ് അകാരണമായി മര്‍ദിച്ചു. തന്റെ വീട്ടില്‍വന്ന ബന്ധുക്കളാണിവർ എന്ന് പറഞ്ഞതാണ് ക്രൂരമര്‍ദനത്തിന് കാരണമായതെന്നും പരാതിയിൽ പറയുന്നു. അനീഷിനെ മര്‍ദിക്കുന്നത് കണ്ട് ഓടിവന്ന് തടഞ്ഞ പിതാവ് ബാലന്പിള്ളയേയും പോലീസ് മര്‍ദിച്ചതായും വീടിനുമുന്നിലിട്ടും ജീപ്പില്‍വച്ചും ക്രൂരമര്‍ദനത്തിന് വിധേയനാക്കിയതായും പരാതിയുണ്ട്. തലയ്ക്ക് പൊട്ടലും കണ്ണിന് ഇടിയേറ്റ് ഞരമ്പ് തകരാര്‍ മൂലം കാഴ്ചഭ്രംശംവും നാഭിക്ക് ഗുരുതരമായ ക്ഷതവും ഏറ്റ് ശാരീരിക അവശത ഉള്ളതിനാൽ ജാമ്യം ലഭിച്ചിട്ടും കൂലിപ്പണിക്ക് പോകാൻ സാധിക്കുന്നില്ലെന്നും പരാതിയില്‍ പറയുന്നു. തല്ലിയവിവരം കോടതിയില്‍ പറഞ്ഞാല്‍ കൂടുതൽ വകുപ്പുകൾ ചാര്‍ജു ചെയ്യുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയത്രേ. എസ്ഐ…
Read Moreകോവിഡ് മുക്തരായിട്ടും ഏറ്റെടുക്കാൻ ബന്ധുക്കൾ എത്തിയില്ല; ഇത്തരം പ്രവണതകള്‍ വച്ചുപൊറുപ്പിക്കില്ലെന്ന് കളക്ടര്‍
കൊല്ലം: ജില്ലാ ആശുപത്രിയില്‍ കോവിഡ് രോഗമുക്തരായ മൂന്ന് പേരെ ഏറ്റെടുക്കാന്‍ ബന്ധുക്കള്‍ എത്തിയില്ല. ഇവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ജില്ലാ കളക്ടര്‍ ബി അബ്ദുൾനാസര്‍ അറിയിച്ചു. ജില്ലാ ഉന്നതതല ഓണ്‍ലൈന്‍ യോഗത്തില്‍ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. വസന്തദാസ് ഇക്കാര്യം ജില്ലാ കളക്ടറുടെ ശ്രദ്ധയില്‍ പ്പെടുത്തുകയായിരുന്നു. 45, 58, 68 വയസുള്ള പുരുഷന്മാരാണ് രോഗ മുക്തരായത്. ഇവര്‍ യഥാക്രമം ഒക്ടോബര്‍ അഞ്ച്, ആറ്, 20 തീയതികളിലാണ് രോഗമുക്തരായത്. ബന്ധുക്കള്‍ എത്താത്തതും തുടര്‍ന്ന് ഇവരെ ഏറ്റെടുക്കാന്‍ സന്നദ്ധരായവരെ അന്വേഷിക്കുന്ന കാര്യവും ആശുപത്രി സൂപ്രണ്ട് അറിയിക്കുകയായിരുന്നു. ഇതുസംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആശുപത്രി സൂപ്രണ്ടിന് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്കി. റിപ്പോര്‍ട്ട് ലഭിച്ച ശേഷം ബന്ധുക്കളുടെ ഭാഗത്ത് അനാസ്ഥയുണ്ടെങ്കില്‍ നടപടി എടുക്കുമെന്നും ഇത്തരം പ്രവണതകള്‍ വച്ചുപൊറുപ്പിക്കില്ലായെന്നും കളക്ടര്‍ പറഞ്ഞു. ജില്ലയിലെ സിസിജി പ്രവര്‍ത്തനം, സെക്ടര്‍ മജിസ്ട്രേറ്റുമാരുടെ പരിശോധന എന്നിവ യോഗത്തില്‍ അവലോകനം ചെയ്തു.…
Read Moreകോവിഡ് കാലത്തും കൊള്ള; ഒരു റൂട്ടിലേയക്ക് ട്രെയിൻ ടിക്കറ്റിന് പല നിരക്ക്; പിടിച്ചുപറിക്കെതിരേ സ്ഥിരം യാത്രക്കാരുടെ പ്രതിഷേധം
കൊല്ലം: ഒരു റൂട്ടിലേയക്ക് പല വിധത്തിൽ ടിക്കറ്റ് ചാർജ് ഈടാക്കി റെയിൽവേ യാത്രക്കാരെ കൊള്ളയടിക്കുന്നു. കോവിഡ് വേളയിലെ ഈ പിടിച്ചുപറിക്കെതിരേ സ്ഥിരം യാത്രക്കാരുടെ പ്രതിഷേധം ശക്തമായി. തിരുവനന്തപുരത്ത് നിന്ന് കോട്ടയത്തേക്ക് യാത്ര പോകുന്നയാൾ സ്റ്റേഷനിലെ കൗണ്ടറിൽ നിന്ന് ടിക്കറ്റ് എടുത്താൽ 80 രൂപയാണ് ചാർജ്.അതേ സമയം ഗൂഗിൾ പേ വഴി ഇതേ ടിക്കറ്റ് ചെയ്താൽ 103 രൂപ നൽകണം. ഇതേ ടിക്കറ്റ് ഐആർസിടിസി മുഖാന്തിരം ബുക്ക് ചെയ്താൽ 120 രൂപയാണ് ഈടാക്കുന്നത്. കോവിഡ് കാലയളവിൽ പരമാവധി ഓൺലൈൻ ഇടപാടുകൾ നടത്താനാണ് കേന്ദ്ര സർക്കാർ നിർദേശം. ഇതനുസരിച്ച് ഓൺലൈനിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നവരാണ് കൂടുതൽ പണം നൽകേണ്ടി വരുന്നത്. ഇപ്പോൾ സർവീസ് നടത്തുന്നത് എല്ലാം സ്പെഷൽ ട്രെയിനുകളായിട്ടാണ്. ഇതിൽ യാത്ര ചെയ്യാൻ റിസർവേഷൻ ചാർജ് ഉൾപ്പെടെയാണ് നൽകേണ്ടത്. ഒരു സീറ്റ് ഒഴിച്ചിട്ട് മാത്രമേ യാത്ര അനുവദിക്കുകയുള്ളൂ എന്നായിരുന്നു റെയിൽവേ…
Read Moreഒൻപതാം ക്ലാസ് വിദ്യാർഥി ജിഷ്ണു ലാലിന്റെ ദുരൂഹ മരണം;സിബിഐ അന്വേഷിക്കണമെന്ന് ആക്ഷൻ കൗൺസിൽ
പുനലൂർ: 2018 മാർച്ച് 23ന് കാണാതാവുകയും 24 ന് കനാലിൽ മരിച്ച നിലയിലും കണ്ടെത്തുകയും ചെയ്ത വെഞ്ചേമ്പ്, അയണിക്കോട് മംഗലത്ത് പുത്തൻവീട്ടിൽ അനിലാൽ – ഗിരിജാ ദമ്പതികളുടെ മകനും ഒന്‍പതാം ക്ലാസ് വിദ്യാർഥിയുമായ ജിഷ്ണു ലാലിന്റെ ദുരൂഹ മരണത്തിലെ അന്വേഷണം സിബിഐ അന്വേഷിക്കണമെന്ന് ആക്ഷൻ കൗൺസിൽ. അന്വേഷണം എങ്ങ ുമെത്താതെ തുടരുന്നതും മരണകാരണത്തിലും പോസ്റ്റുമോർട്ടം റിപ്പോർട്ടിലും വൈരുധ്യവും അന്വേഷണം വഴിതിരിച്ചുവിടുന്നു. ദുരൂഹമരണത്തിന് പിന്നിൽ ചിലരുടെ പേരുകൾ പരാമർശിച്ചു എങ്കിലും ഇവരുടെ മൊഴിയെടുക്കാൻ പോലും തയ്യാറായിട്ടില്ല. പോസ്റ്റുമോർട്ടത്തിൽ മുങ്ങിമരണമെന്ന് പറയുമ്പോഴും അന്നനാളത്തിൽ വെള്ളമെത്തിയിട്ടില്ല എന്നും പറയുന്നുണ്ട്. മരണം നടന്നതായി പറയുന്ന ദിവസം വീട്ടിൽ കണ്ട രക്തകറയെക്കുറിച്ചും ഒന്നും പറയാതെ അന്വേഷണം നീളുമ്പോൾ കേസ് സിബിഐ യെ ഏൽപ്പിക്കണമെന്ന് പുനലൂരിൽ വിളിച്ചു ചേർത്ത പത്ര സമ്മേളനത്തിൽ ആക്ഷൻ കൗൺസിൽ ഭാരവാഹികൾ ആവശ്യപ്പെട്ടു. ഇപ്പോൾ അന്വേഷണം നടത്തുന്ന ക്രൈം ബ്രാഞ്ച് അന്വേഷണം…
Read More