ഒന്നു ശ്രദ്ധിച്ചാൽ ഒഴിവാക്കാം..! വ്യാ​ജ ഫെ​യി​സ് ബു​ക്ക് പ്രൊ​ഫൈ​ലി​ലൂ​ടെ സാ​മ്പ​ത്തി​ക ത​ട്ടി​പ്പ്; ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് പോ​ലീ​സ്

കൊ​ട്ടാ​ര​ക്ക​ര : പോ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും മ​റ്റ് ഉ​യ​ർ‌​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​ടേ​യും സ​മൂ​ഹ​ത്തി​ൽ ഉ​യ​ർ​ന്ന നി​ല​വാ​ര​ത്തി​ൽ ജീ​വി​ക്കു​ന്ന​വ​രു​ടേ​യും പേ​രു​ക​ളി​ൽ വ്യാ​ജ ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ടു​ക​ള്‍ നി​ര്‍​മി​ച്ച് അ​തി​ലൂ​ടെ മ​റ്റു​ള്ള​വ​രു​മാ​യി സൗ​ഹൃ​ദം സ്ഥാ​പി​ക്കു​ക​യും തു​ട​ര്‍​ന്ന് ചി​കി​ത്സ​ക്കാ​യി പ​ണം ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്യു​ന്ന ത​ട്ടി​പ്പു രീ​തി​ക​ൾ വ​ർ​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ത്ത​രം ത​ട്ടി​പ്പു​കാ​ർ​ക്കെ​തി​രെ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ഹ​രി​ശ​ങ്ക​ർ അ​റി​യി​ച്ചു. സോ​ഷ്യ​ൽ മീ​ഡി​യാ​യി​ൽ നി​ന്ന് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ചി​ത്ര​ങ്ങ​ളും മ​റ്റും സം​ഘ​ടി​പ്പി​ച്ചാ​ണ് ത​ട്ടി​പ്പു​കാ​ർ ഇ​ത്ത​ര​ത്തി​ൽ വ്യാ​ജ അ​ക്കൗ​ണ്ടു​ക​ൾ ഉ​ണ്ടാ​ക്കു​ന്ന​ത്. കൊ​ല്ലം റൂ​റ​ൽ ജി​ല്ല​യി​ലും ഇ​ത്ത​ര​ത്തി​ൽ പ​രാ​തി​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്. ഈ ​പ​രാ​തി​ക​ളി​ൽ സൈ​ബ​ര്‍ സെ​ല്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ആ​രെ​ങ്കി​ലും പ​ണം ആ​വ​ശ്യ​പ്പെ​ട്ടു മെ​സേ​ജ് ചെ​യ്താ​ൽ നേ​രി​ട്ട് ബ​ന്ധ​പ്പെ​ട്ട് ബോ​ധ്യപ്പെ​ടാ​തെ ആ​ർ​ക്കും പ​ണം ന​ൽ​ക​രു​ത്. യാ​തൊ​രു​ കാ​ര​ണ​വ​ശാ​ലും ത​ങ്ങ​ളു​ടെ തി​രി​ച്ച​റി​യ​ല്‍ രേ​ഖ​ക​ള്‍ അ​പ​രി​ചി​ത​ര്‍​ക്ക് കൈ​മാ​റ​രു​ത്. ആ​ധാ​ര്‍ കാ​ര്‍​ഡ്, പാ​ന്‍ കാ​ര്‍​ഡ്, വോ​ട്ടേ​ഴ്‌​സ് ഐ​ഡി, ഡ്രൈ​വി​ങ് ലൈ​സ​ന്‍​സ്, മാ​ര്‍​ക്ക്…

Read More

പോ​ലീ​സ് യൂ​ണി​ഫോ​മി​ട്ടാ​ല്‍ സ​ര്‍​വ സൈ​ന്യാ​ധി​പ​നാ​വാ​ന്‍ ഇ​ത് രാ​ജ ഭ​ര​ണ​മ​ല്ല; വയോധികനെ എസ്ഐ മർദിച്ച സംഭവത്തിൽ പ്രതിഷേധം ശക്തം

അ​ഞ്ച​ല്‍ : ച​ട​യ​മം​ഗ​ല​ത്ത് വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ ഹെ​ല്‍​മ​റ്റ് ധ​രി​ക്കാ​തെ വ​ന്ന വ​യോ​ധി​ക​നെ മ​ര്‍​ദി​ച്ച സം​ഭ​വ​ത്തി​ല്‍ എ​സ് ഐ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി വേ​ണ​മെ​ന്ന് എ​ഐ​വൈ​എ​ഫ് ച​ട​യ​മം​ഗ​ലം മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. കേ​ര​ള​ത്തി​ലെ ഇ​ട​തു​പ​ക്ഷ ഗ​വ​ണ്‍​മെ​ന്‍റി​ന്‍റെ ന​യ​ങ്ങ​ള്‍​ക്കു വി​രു​ദ്ധ​മാ​യാ​ണ് പ​ല​പ്പോ​ഴും കേ​ര​ളാ പോ​ലീ​സി​ലെ ഒ​രു വി​ഭാ​ഗം ഇ​പ്പോ​ഴും പെ​രു​മാ​റു​ന്ന​ത്. സാം​സ്കാ​രി​ക കേ​ര​ള​ത്തി​നും ആ​ഭ്യ​ന്ത​ര വ​കു​പ്പി​നും ഏ​റെ നാ​ണ​ക്കേ​ടു​ണ്ടാ​ക്കു​ന്ന സം​ഭ​വ​മാ​ണ് ച​ട​യ​മം​ഗ​ലം സ്റ്റേ​ഷ​നി​ലെ പ്രൊ​ബേ​ഷ​ന്‍ എ​സ്ഐ​യി​ല്‍ നി​ന്നും ഉ​ണ്ടാ​യ​ത്. ഹെ​ല്‍​മ​റ്റി​ല്ലാ​തെ യാ​ത്ര ചെ​യ്തു എ​ന്ന കാ​ര​ണ​ത്താ​ലാ​ണ് വൃ​ദ്ധ​നെ പോ​ലീ​സ് മ​ര്‍​ദ്ദി​ച്ച​ത്. പി​ഴ പ​ണ​മാ​യി അ​ട​യ്ക്കാ​നി​ല്ലാ​ത്ത​തി​നാ​ല്‍ കോ​ട​തി​യി​ല്‍ അ​ട​യ്ക്കാ​മെ​ന്ന് പ​റ​ഞ്ഞെ​ങ്കി​ലും പോ​ലീ​സ് ഇ​തി​ന് ത​യാ​റാ​യി​ല്ല. പ​ക​രം മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​തി​ന് ത​യ്യാ​റാ​വാ​തി​രു​ന്ന​തു​കൊ​ണ്ട് പ്ര​കോ​പി​ത​നാ​യാ​ണ് വൃ​ദ്ധ​നെ കൈയ്യേ​റ്റം ചെ​യ്യു​ക​യും വ​ലി​ച്ചി​ഴ​യ്ക്കു​ക​യും ചെ​യ്ത​ത്. നി​യ​മം പാ​ലി​ക്കാ​ന്‍ നി​യോ​ഗി​ക്ക​പ്പെ​ട്ട​വ​രി​ല്‍ നി​ന്ന് ജ​നം പ്ര​തീ​ക്ഷി​ക്കു​ന്ന ചി​ല സാ​മാ​ന്യ മ​ര്യാ​ദ​ക​ളു​ണ്ടെ​ന്നും പോ​ലീ​സ് യൂ​ണി​ഫോ​മി​ട്ടാ​ല്‍ സ​ര്‍​വ സൈ​ന്യാ​ധി​പ​നാ​വാ​ന്‍ ഇ​ത് രാ​ജ…

Read More

ആരോഗ്യവകുപ്പിന്‍റെ കൃത്യമാർന്ന കരുതൽ; ഗൃ​ഹ​ചി​കി​ത്സ​യി​ൽ കോ​വി​ഡി​നെ തോ​ൽ​പ്പി​ച്ച് ഒ​രു വ​യ​സു​കാ​ര​ൻ

ശാ​സ്താം​കോ​ട്ട: ഒ​രാ​ഴ്ച​ത്തെ ഗൃ​ഹ​ചി​കി​ത്സ​യി​ൽ കോ​വി​ഡി​നെ തോ​ൽ​പ്പി​ച്ച് ഒ​രു വ​യ​സുകാ​ര​ൻ. 15 മാ​സം മാ​സം പ്രാ​യ​മു​ള്ള കു​ന്ന​ത്തൂ​ർ സ്വ​ദേ​ശി​യാ​യ ആ​ൽ​ബി​നാ​ണ് കോ​വി​ഡ് പോ​സി​റ്റീ​വ് ആ​യ​തി​നെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ​മാ​സം 27 മു​ത​ൽ ഗൃ​ഹ​ചി​കി​ത്സ ആ​രം​ഭി​ച്ച​ത്. ആ​ൽ​ബി​ന്‍റെ വ​ല്യ​മ്മ മി​നി​മോ​ൾ​ക്കാ​ണ് ആ​ദ്യ​മാ​യി കോ​വി​ഡ് പോ​സി​റ്റീ​വ് ആ​യ​ത്. പി​ന്നീ​ട് ഇ​വ​രു​ടെ ഭ​ർ​ത്താ​വ് സൈ​മ​ൺ, കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ളാ​യ സു​നു സൈ​മ​ൺ, ലാ​ലി എ​ന്നി​വ​ർ​ക്കും കോ​വി​ഡ് പോ​സി​റ്റീ​വ് ആ​കു​ക​യാ​യി​രു​ന്നു. ഇ​വ​രെ ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും മി​നി​മോ​ൾ ഒ​ഴി​കെ ഉ​ള്ള​വ​രെ പ്ര​ക​ട​മാ​യ മ​റ്റ് രോ​ഗ​ല​ക്ഷ​ണ​ളി​ല്ലാ​ത്ത​തി​നാ​ൽ ഗൃ​ഹ​നി​രീ​ക്ഷ​ണ​ത്തി​ൽ ചി​കി​ത്സ ന​ൽ​കാ​ൻ തീ​രു​മാ​നി​യ്ക്കു​ക​യാ​യി​രു​ന്നു. കു​ന്ന​ത്തൂ​ർ പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്രം മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​മു​ഹ​മ്മ​ദ് ഷാ​ഫി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ, ജെ ​പി എ​ച്ച് എ​ൻ അ​മ്പി​ളി, വാ​ർ​ഡ് മെ​മ്പ​ർ ഷീ​ജാ രാ​ധാ​കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ക്ല​സ്റ്റ​ർ ഗ്രൂ​പ്പ് അം​ഗ​ങ്ങ​ൾ ഇ​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ മ​രു​ന്നും പ​ൾ​സ് ഓ​ക്സി മീ​റ്റ​ർ ഉ​ൾ​പ്പ​ടെ​യു​ള്ള മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ളും മ​റ്റും…

Read More

ഉറങ്ങുന്നതിനിടെ പാമ്പുകടിയേറ്റ് മരിച്ച ആ​ദി​ത്യ​യു​ടെ കു​ടും​ബ​ത്തി​ന് സു​ര​ക്ഷി​ത ഭ​വ​ന​മൊ​രു​ങ്ങു​ന്നു

പ​ത്ത​നാ​പു​രം:​ പാ​മ്പ് ക​ടി​യേ​റ്റ് ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ച ആ​ദി​ത്യ​യു​ടെ കു​ടും​ബ​ത്തി​ന് സു​ര​ക്ഷി​ത ഭ​വ​ന​മൊ​രു​ങ്ങു​ന്നു.​മാ​ങ്കോ​ട് അം​ബേ​ദ്ക​ര്‍ ഗ്രാ​മ​ത്തി​ല്‍ ച​രു​വി​ള പു​ത്ത​ന്‍​വീ​ട്ടി​ല്‍ രാ​ജീ​വ് -സി​ന്ധു ദ​മ്പ​തി​ക​ളു​ടെ മൂ​ത്ത മ​ക​ളാ​യി​രു​ന്നു പ​ത്ത് വ​യ​സു​കാ​രി​യാ​യ ആ​ദി​ത്യ.​ അ​ട​ച്ചു​റ​പ്പി​ല്ലാ​ത്ത​തും നി​റ​യെ പൊ​ത്തു​ക​ളു​ള്ള​തു​മാ​യ വീ​ട്ടി​ല്‍ മ​നു​ഷ്യ​നേ​ക്കാ​ള്‍ വാ​സ​യോ​ഗ്യം പാ​മ്പു​ക​ളു​ള്‍​പ്പെ​ടെ​യു​ള്ള ഉ​ര​ഗ​ങ്ങ​ള്‍​ക്കാ​ണ്.​ ഈ പൊ​ത്തു​ക​ളൊ​ന്നി​ല്‍ നി​ന്നാ​കാം ആ​ദി​ത്യ​യു​ടെ ജീ​വ​ന്‍ ക​വ​ര്‍​ന്ന പാ​മ്പും ഇ​ഴ​ഞ്ഞെ​ത്തി​യ​ത്.​ വെ​റും നി​ല​ത്ത് കി​ട​ന്നു​റ​ങ്ങി​യി​രു​ന്ന ര​ണ്ട് മ​ക്ക​ളി​ലൊ​രാ​ള്‍ ഇ​നി​യി​ല്ലെ​ന്ന മാ​താ​പി​താ​ക്ക​ളു​ടെ നൊ​മ്പ​ര​മു​ണ​ങ്ങും മു​ന്‍​പ് ആ​ശ്വാ​സ​വും ക​രു​ത​ലു​മാ​യി നി​ര​വ​ധി വ്യ​ക്തി​ക​ളും സം​ഘ​ട​ന​ക​ളു​മൊ​ക്കെ എ​ത്തു​ന്നു​ണ്ട്.​ വി​ധി​യു​ടെ വി​ള​യാ​ട്ടം മാ​ത്ര​മ​ല്ല, അ​ധി​കൃ​ത​രു​ടെ തു​റ​ക്കാ​ത്ത ക​ണ്ണു​ക​ളും; ഉറങ്ങുന്നതിനിടെ പാമ്പുകടിയേറ്റ് മരിച്ച ആദിത്യയുടെ മരണം താങ്ങാനാവാതെ കുടുംബവും നാടും…. കു​ടും​ബ​ത്തി​ന് സു​ര​ക്ഷി​ത​മാ​യി ജീ​വി​ക്കാ​ന്‍ വീ​ട് വ​ച്ച് ന​ല്‍​കു​മെ​ന്ന വാ​ഗ്ദാ​ന​വു​മാ​യി സി​പി​എ​മ്മും രം​ഗ​ത്തെ​ത്തി.​ സി​പി​എം ഏ​രി​യാ ക​മ്മി​റ്റി​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം മാ​ങ്കോ​ട് ബ്രാ​ഞ്ച് ക​മ്മി​റ്റി​യാ​കും വീ​ട് നി​ര്‍​മ്മി​ച്ചു ന​ല്കു​ക​യെ​ന്ന് ഏ​രി​യാ ക​മ്മി​റ്റി​യം​ഗം വാ​ഴ​പ്പാ​റ ഷാ​ജി പ​റ​ഞ്ഞു.​…

Read More

ഉ​ത്ര വ​ധ​ക്കേ​സ്‌ ; കോടതി വി​ചാ​ര​ണ ഏഴിന് ‌‌ ​തു​ട​ങ്ങും; കേ​സി​ല്‍ സാ​ക്ഷി​ക​ളാ​യി ഹാ​ജ​രാകാൻ വാവ സുരേഷും

അ​ഞ്ച​ല്‍ : പ്ര​മാ​ദ​മാ​യ അ​ഞ്ച​ല്‍ ഉ​ത്ര കൊ​ല​ക്കേ​സി​ല്‍ ഈ ​മാ​സം ഏ​ഴി​ന് വി​ചാ​ര​ണ ആ​രം​ഭി​ക്കാ​ന്‍ കോ​ട​തി തീ​രു​മാ​നം. കേ​സ് അ​ന്വേ​ഷി​ച്ച ക്രൈം​ബ്രാ​ഞ്ച് സ​മ​ര്‍​പ്പി​ച്ച കു​റ്റ​പ​ത്ര​ത്തി​ന്‍ മേ​ല്‍ കൊ​ല്ല​ത്തെ ആ​റാം ന​മ്പ​ർ അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ്‌ കോ​ട​തി ജ​ഡ്‌​ജി എം ​മ​നോ​ജ്‌ മു​മ്പാ​കെ​യാ​ണ് കേ​സി​ന്‍റെ വി​ചാ​ര​ണ ന​ട​ക്കു​ക. വി​ചാ​ര​ണ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി പ്ര​തി​ഭാ​ഗം അ​ഭി​ഭാ​ഷ​ക​നോ​ട് കോ​ട​തി​യി​ല്‍ ഏ​ഴി​ന് ഹാ​ജ​രാ​കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. കൊ​ല്ല​പ്പെ​ട്ട ഉ​ത്ര​യു​ടെ ഭ​ര്‍​ത്താ​വ് സൂ​ര​ജ് (27) ആ​ണ് കേ​സി​ലെ മു​ഖ്യ പ്ര​തി. മാ​സ​ങ്ങ​ളാ​യി ന​ട​ന്ന ഗൂ​ഡാ​ലോ​ച​ന​യും ആ​സൂ​ത്രി​ത​വു​മാ​യി​രു​ന്നു ഉ​ത്ര​യു​ടെ കൊ​ല​പാ​ത​ക​മെ​ന്നും സ്വ​ത്തു​ക്ക​ള്‍ ന​ഷ്ടമാ​കാ​തി​രി​ക്കാ​ന്‍ വേ​ണ്ടി​യു​ള്ള ശ്ര​മാ​യി​രു​ന്നു ആ​ര്‍​ക്കും സം​ശ​യം തോ​ന്നാ​ത്ത വി​ധം പാ​മ്പി​നെ ഉ​പ​യോ​ഗി​ച്ചു​ള്ള കൊ​ല​പാ​ത​കം എ​ന്നും ക്രൈം​ബ്രാ​ഞ്ച് കു​റ്റ​പ​ത്ര​ത്തി​ല്‍ പ​റ​യു​ന്നു. ഇ​ക്ക​ഴി​ഞ്ഞ മേ​യ് ഏഴിനാ​ണ് അ​ഞ്ച​ല്‍ ഏ​റം വി​ഷു വെ​ള്ളി​ശേരി വീ​ട്ടി​ല്‍ ഉ​ത്ര​യെ അ​ഞ്ച​ലി​ലെ വീ​ട്ടി​ല്‍ കി​ട​പ്പ് മു​റി​യി​ല്‍ പാ​മ്പ് ക​ടി​യേ​റ്റ് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.…

Read More

പരമ്പരാഗത മത്‌സ്യത്തൊഴിലാളികൾക്ക് ഭീഷണിയായ അ​ന്യ സം​സ്ഥാ​ന ബോ​ട്ടി​നെ മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് പി​ടി​കൂ​ടി

ച​വ​റ : നി​യ​മ വി​രു​ദ്ധ​മാ​യി തീ​വ്ര​ത​യേ​റി​യ ലൈ​റ്റ് ഇ​ട്ട് കേ​ര​ള തീ​ര​ത്തോ​ടു ചേ​ർ​ന്ന് ക​ട​ലി​ൽ മ​ത്‌​സ്യ ബ​ന്ധ​നം ന​ട​ത്തി​യ ത​മി​ഴ്നാ​ട് ബോ​ട്ടി​നെ ഫി​ഷ​റീ​സ് മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു. ത​മി​ഴ്നാ​ട് കു​ള​ച്ച​ൽ സ്വ​ദേ​ശി ബൗ​ളി​ൻ എ​ന്ന​യാ​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഗ്രേ​സ് എ​ന്ന ബോ​ട്ടാ​ണ് പി​ടി​യി​ലാ​യ​ത് .മ​റൈ​ൻ പോ​ലീ​സ് സു​പ്ര​ണ്ട് കി​ഷോ​ർ കു​മാ​റി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം നീ​ണ്ട​ക​ര മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ എ​സ് എ​സ് ബൈ​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പെ​ട്രോ​ളിം​ഗി​ലാ​ണ് അ​ന​ധി​കൃ​ത മാ​ർ​ഗ​ത്തി​ൽ തീ​വ്ര​ത​യേ​റി​യ വെ​ളി​ച്ചം ഉ​പ​യോ​ഗി​ച്ച് തി​ര​ത്തോ​ടു ചേ​ർ​ന്ന് മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​യ ബോ​ട്ടു പി​ടി​യി​ലാ​യ​ത്. ലൈ​റ്റു​ക​ൾ മ​റ്റ് അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു.​ തീവ്ര​ത​യു​ള്ള ലൈ​റ്റ് ഉ​പ​യോ​ഗി​ച്ച് മ​ത്സ്യ ബ​ന്ധ​ന​വും തീ​ര​ത്തോ​ടു ചേ​ർ​ന്നു​ള്ള മ​ത്സ്യ​ബ​ന്ധ​ന​വും നി​രോ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​ത്ത​ര​ത്തി​ൽ മ​ത്സ്യ​ങ്ങ​ളെ വ​ൻ​തോ​തി​ൽ പി​ടി​കൂ​ടു​ന്ന​ത് മൂ​ലം പ​ര​മ്പ​രാ​ഗ​ത മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളാ​യ വ​ള്ള​ക്കാ​ർ​ക്ക് മ​ത്സ്യ​ല​ഭ്യ​ത കു​റ​യു​ന്ന​താ​യും പ​രാ​തി നി​ല​നി​ൽ​ക്കു​ന്നു​ണ്ട് . പി​ടി​ച്ചെ​ടു​ത്ത ബോ​ട്ടി​നെ​തി​രെ കെ ​എം…

Read More

നറുക്കെടുത്തപ്പോൾ പണി ഇങ്ങനെ വരുമെന്ന് വിചാരിച്ചില്ല;ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് മോഹികൾക്ക് കിട്ടിയ എട്ടിന്‍റെ പണി‍യിങ്ങനെ…

പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർ ചാ​ത്ത​ന്നൂ​ർ: ഗ്രാ​മ പ​ഞ്ചാ​യ​ത്തു​ക​ളു​ടെ പ്ര​സി​ഡ​ന്‍റ് പ​ദ​വി മോ​ഹി​ക്കു​ക​യോ പാ​ർ​ട്ടി​ക​ൾ ആ​ സ്ഥാ​ന​ത്തേ​യ്ക്ക് നി​യോ​ഗി​ക്കു​ക​യോ ചെ​യ്യാ​ൻ സാ​ധ്യ​ത​യു​ള്ള പ്ര​മു​ഖ​രാ​യ പ​ല​രു​ടെ​യും വാ​ർ​ഡു​ക​ൾ വ​നി​താ വാ​ർ​ഡു​ക​ളോ പ​ട്ടി​ക​ജാ​തി സം​വ​ര​ണ വാ​ർ​ഡു​ക​ളോ ആ​യി മാ​റി. പ​ല​രും സ്വ​ന്ത​മെ​ന്ന് ക​രു​തി താ​ലോ​ലി​ക്കുകയും പ​രി​പാ​ലി​ച്ചും കാ​ത്തു സൂ​ക്ഷി​ച്ച വാ​ർ​ഡു​ക​ളാ​ണ് ന​റു​ക്കെ​ടു​പ്പി​ലൂ​ടെ ന​ഷ്ട​മാ​യി​രി​ക്കു​ന്ന​ത്. പ​ക​രം ജ​യി​ക്കാ​ൻ പ​റ്റു​ന്ന വാ​ർ​ഡു​ക​ൾ ക​ണ്ടെ​ത്തു​ക പ​ല​ർ​ക്കും ശ്ര​മ​ക​ര​മോ അ​സാ​ധ്യ​മോ ആ​ണ്. ജ​യി​ക്കു​മെ​ന്ന് ഉ​റ​പ്പു​ള്ള പ​ല സീ​റ്റു​ക​ളി​ലും​ പ്ര​മു​ഖ​രു​ടെ ഭാ​ര്യ​മാ​ർ സ്ഥാ​നാ​ർ​ഥിക​ളാ​കാ​നു​ള്ള സാ​ധ്യ​ത​ക​ളും തെ​ളി​ഞ്ഞി​ട്ടു​ണ്ട്.ആ​ദി​ച്ച​ന​ല്ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റും സിപിഎം കാ​ര​നു​മാ​യ എം ​സു​ഭാ​ഷി​ന്‍റെ പ ്ലാ​ക്കാ​ട് വാ​ർ​ഡ് വ​നി​താ വാ​ർ​ഡാ​യി. മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റുമാ​രും സിപിഐ നേ​താ​ക്ക​ളും ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളു​മാ​യ എ​ൻ.​അ​ജ​യ​കു​മാ​റി​ന്‍റെ മൈ​ല​ക്കാ​ടും നാ​സി​റു​ദീ​ന്‍റെ കു​ണ്ടുമ​ൺ എ​ന്നീ വാ​ർ​ഡു​ക​ളും വ​നി​താ വാ​ർ​ഡു​ക​ളാ​യി. കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളും ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളു​മാ​യ എം.​മ​ധു​സൂ​ദ​നനന്‍റെ കൈ​ത​ക്കു​ഴി വാ​ർ​ഡും സ​ജി സാ​മു​വ​ലി​ന്‍റെ വാ​ർ​ഡും വ​നി​താ സം​വ​ര​ണ​മാ​യി.…

Read More

ഡോ​ക്ട​ർ ആ​ത്മ​ഹ​ത്യ​ചെ​യ്ത സം​ഭ​വം; അസ്വാഭാവിക മരണത്തിന് കേസെടുത്തു; സോഷ്യൽ മീഡിയയിലെ ആക്ഷേപ പോസ്റ്റുകളെപ്പറ്റി അന്വേഷണം

കൊ​ല്ലം: ഡോ​ക്ട​ർ ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. ക​ട​പ്പാ​ക്ക​ട​യി​ൽ സ്വ​കാ​ര്യ ആ​ശു​പ​ത്രി ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്ന ഡോ.​അ​നൂ​പ് കൃ​ഷ്ണ (37)ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണ​മാ​ണ് പോ​ലീ​സ് ന​ട​ത്തി​വ​രു​ന്ന​ത്. ക​ഴി​ഞ്ഞ 23ന് ​അ​നൂ​പി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ആ​ശു​പ​ത്രി​യി​ൽ കാ​ലി​ന്‍റെ വ​ള​വ് നീ​ക്ക​ൽ ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​യാ​യ കു​ട്ടി ഹൃ​ദ​യാ​ഘാ​ത​ത്തെ​തു​ട​ർ​ന്ന് മ​രി​ച്ചി​രു​ന്നു. മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ​ത് ചി​കി​ത്സാ​പി​ഴ​വാ​ണെ​ന്ന് കാ​ണി​ച്ച് കു​ട്ടി​യു​ടെ​ര​ക്ഷി​താ​ക്ക​ൾ ഈ​സ്റ്റ് പോ​ലീ​സി​ൽ പ​രാ​തി​യും ന​ൽ​കി. മൃ​ത​ദേ​ഹ​വു​മാ​യി ആ​ശു​പ​ത്രി​യു​ടെ മു​ന്നി​ൽ പ്ര​തി​ഷേ​ധി​ക്കാ​നെ​ത്തി​യ​വ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് നീ​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രു​ന്ന​തി​നി​ട​യി​ലാ​ണ് ഡോ​ക്ട​റെ കൈ​ത്ത​ണ്ട മു​റി​ച്ച​ശേ​ഷം തൂ​ങ്ങി​മ​രി​ച്ച​നി​ല​യി​ൽ കാ​ണ​പ്പെ​ട്ട​ത്. പോ​ലീ​സ് അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്. ഒ​രാ​ഴ്ച​യാ​യി സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ഡോ​ക്ട​റേ​യും കു​ടും​ബ​ത്തെ​യും ആ​ക്ഷേ​പി​ച്ച് പോ​സ്റ്റു​ക​ൾ വ​ന്നി​രു​ന്നു.​ആ​ശു​പ​ത്രി​ക്കും ഡോ​ക്ട​ർ​ക്കു​മെ​തി​രെ ചി​ല​ർ പ്ര​ച​ര​ണം ന​ട​ത്തി​യി​രു​ന്നു. ഇ​തി​ൽ ഡോ​ക്ട​ർ അ​സ്വ​സ്ഥ​നാ​യി​രു​ന്നു. കു​ട്ടി​യു​ടെ മ​ര​ണ​വും തു​ട​ർ​ന്നു​ള്ള സം​ഭ​വ​വും ഡോ​ക്ട​റെ ഏ​റെ വി​ഷ​മി​പ്പി​ച്ചി​രു​ന്നു. സു​ഹൃ​ത്തു​ക്ക​ളി​ൽ പ​ല​രോ​ടും ത​ന്‍റെ…

Read More

ഭക്ഷണവും സംരക്ഷണവും  ഇല്ല;  അം​ഗീ​കാ​ര​മി​ല്ലാത്ത അ​ഭ​യ​കേ​ന്ദ്രത്തിനെതിരെ നാട്ടുകാരുടെ പരാതി; അ​ട​ച്ചു​പൂ​ട്ടി അ​ധി​കൃ​ത​ര്‍ 

  ച​വ​റ : ശാ​സ്താം​കോ​ട്ട കാ​രാ​ളി​മു​ക്ക് കേ​ന്ദ്ര​മാ​ക്കി പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ച​വ​റ ഭ​ര​ണി​ക്കാ​വ് വാ​ർ​ഡി​ൽ പ്ര​വ​ർ​ത്തി​ച്ചു വ​ന്ന സ്ഥാ​പ​ന​ത്തി​ലെ അ​ന്തേ​വാ​സി​ക​ളെ ഗാ​ന്ധി​ഭ​വ​ൻ ഏ​റ്റെ​ടു​ത്തു. കൃ​ത്യമാ​യി ഭ​ക്ഷ​ണം ന​ല്‍​കു​ന്നി​ല്ലെ​ന്ന നാ​ട്ടു​കാ​രു​ടെ പ​രാ​തി​യെ തു​ട​ര്‍​ന്ന് സാ​മൂ​ഹ്യ​നീ​തി വ​കു​പ്പ് അ​ധി​കൃ​ത​ര്‍ എ​ത്തി അ​ഗ​തി മ​ന്ദി​ര​ത്തി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി. വീ​ഴ്ച ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്ന് അ​ഗ​തി​മ​ന്ദി​രം അ​ട​ച്ചു പൂ​ട്ടു​ക​യാ​യി​രു​ന്നു.​ തു​ട​ര്‍​ന്ന് സാ​മൂ​ഹ്യ​നീ​തി വ​കു​പ്പി​ന്‍റെ നി​ര്‍​ദേശാ​നു​സ​ര​ണം 16 അ​ന്തേ​വാ​സി​ക​ളെ​യും ഏ​റ്റെ​ടു​ക്കു​ക​യും കോ​വി​ഡ് ടെ​സ്റ്റ് ന​ട​ത്തി​യ​തി​ന് ശേ​ഷം ഗാ​ന്ധി​ഭ​വ​ന്‍റെ ഫ​സ്റ്റ്‌​ലൈ​ന്‍ ട്രീ​റ്റ്‌​മെ​ന്‍റ് സെ​ന്‍ററി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കു​ക​യും ചെ​യ്തു. ഏ​ഴ് ദി​വ​സ​ത്തി​ന് ശേ​ഷം ഗാ​ന്ധി​ഭ​വ​ന്‍ അ​ഗ​തി​മ​ന്ദി​ര​ത്തി​ലേ​ക്ക് ഇ​വ​രെ മാ​റ്റു​മെ​ന്നും ഇ​വ​ര്‍​ക്കാ​വ​ശ്യ​മാ​യ ചി​കി​ത്സ​യും പ​രി​ച​ര​ണ​വും ന​ല്‍​കു​മെ​ന്നും ഗാ​ന്ധി​ഭ​വ​ന്‍ സെ​ക്ര​ട്ട​റി ഡോ.​പു​ന​ലൂ​ര്‍ സോ​മ​രാ​ജ​ന്‍ അ​റി​യി​ച്ചു. സാ​മൂ​ഹ്യ​നീ​തി ജി​ല്ലാ ഓ​ഫീ​സ​ര്‍ സി​ജു​ബെ​ന്‍,ഗാ​ന്ധി​ഭ​വ​ന്‍ വൈ​സ് ചെ​യ​ര്‍​മാ​ന്‍ പി.​എ​സ്. അ​മ​ല്‍​രാ​ജ്,ച​വ​റ പോ​ലീ​സ് സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ നി​സ്സാ​മൂ​ദ്ദീ​ന്‍,അ​ഡ്വ.​രാ​ജീ​വ് രാ​ജ​ധാ​നി,ഷാ​ജ​ഹാ​ന്‍ രാ​ജ​ധാ​നി,സി​ദ്ധി​ഖ് ,ജെ.​എ​സ്. മോ​ഹ​ന്‍,ഗാ​ന്ധി​ഭ​വ​ന്‍ സേ​വ​ന​പ്ര​വ​ര്‍​ത്ത​ക​രാ​യ ശ്രീ​ല​ത,സു​മേ​ഷ്,അ​നീ​ഷ്,അ​ജ്മ​ല്‍…

Read More

മഫ്തിയിൽ പോലീസും ഡ്രോണും വരുന്നു…വീ​ണ്ടും ച​വ​റ ക്രി​ട്ടി​ക്ക​ൽ ക​ണ്ടെ​യ്ന്‍​മെന്‍റ് സോ​ണാ​യി; നി​യ​മം പാ​ലി​ക്കാ​ത്ത​വ​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന​ നി​യ​മ ന​ട​പ​ടി​

ച​വ​റ: കൊ​റോ​ണ രോ​ഗ വ്യാ​പ​നം ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ച​വ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ എ​ല്ലാ വാ​ർ​ഡു​ക​ളും ക്രി​ട്ടി​ക്ക​ൽ ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണാ​യി ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി പ്ര​ഖ്യാ​പി​ച്ചു. നി​യ​ന്ത്ര​ണം ലം​ഘി​ച്ചാ​ല്‍ ക​ര്‍​ശ​ന ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്ന് പോ​ലീ​സും മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്. നീ​ണ്ട​ക​ര പ​ഞ്ചാ​യ​ത്തി​ലെ വാ​ർ​ഡ് 4 , ച​വ​റ തെ​ക്കും​ഭാ​ഗം പ​ഞ്ചാ​യ​ത്തി​ലെ വാ​ർ​ഡു​ക​ളാ​യ 4 ,5 ,7 ഉ​ൾ​പ്പെ​ടു​ന്ന സ്ഥ​ല​ങ്ങ​ൾ ,തേ​വ​ല​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 12 ,13 ,14 ,15 ,18 ,23 എ​ന്നീ വാ​ർ​ഡു​ക​ളും ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ൺ പ​രി​ധി​യി​ലാ​ണ്. ക്രി​ട്ടി​ക്ക​ൽ​ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ൺ പ​രി​ധി​യി​ൽ വ​രു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ യാ​തൊ​രു വി​ധ​ത്തി​ലു​മു​ള്ള ഇ​ള​വു​ക​ളും അ​നു​വ​ദി​ക്കു​ക​യി​ല്ല. ഏ​റ്റ​വും അ​ത്യാ​വ​ശ്യ​കാ​ര്യ​ങ്ങ​ൾ​ക്ക് മാ​ത്ര​മെ ജ​ന​ങ്ങ​ളെ വീ​ടു​ക​ളി​ൽ നി​ന്നും പു​റ​ത്തി​റ​ങ്ങു​വാ​ൻ അ​നു​വ​ദി​ക്കു​ക​യു​ള്ളു. ഭ​ക്ഷ്യ​വ​സ്തു​ക്ക​ളും മ​രു​ന്നു​ക​ളും വി​ൽ​ക്കു​ന്ന ക​ട​ക​ൾ​ക്ക് രാ​വി​ലെ 10 മു​ത​ൽ വൈ​കുന്നേരം നാലു വ​രെ പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​വാ​ദം ന​ൽ​കി​യി​ട്ടു​ണ്ട്. എ​ല്ലാ പ​ഴു​തു​ക​ളും അ​ട​ച്ച് രോ​ഗം പ​ട​ര്‍​ന്ന് പി​ടി​ക്കാ​തി​രി​ക്കാ​നാ​യി​ട്ടു​ള​ള മു​ന്‍ ക​രു​ത​ല്‍…

Read More