സുനറ്റ് കെ വൈ പത്തനാപുരം: കൊറോണക്കാലത്ത് വിദ്യാര്‍ഥികളില്‍ വേറിട്ട ബോധവത്കരണ പാഠങ്ങളുമായി കമുകുംചേരി ഗവ. ന്യൂ എല്‍ പി സ്കൂള്‍. കൊറോണ വ്യാപനത്തെ തുടര്‍ന്ന് വിദ്യാലയങ്ങള്‍ നേരത്തെ അടച്ചെങ്കിലും വെറുതെ ഇരിക്കുവാന് ഇവിടുത്തെ അധ്യാപകരും വിദ്യാര്‍ഥികളും തയാറല്ല. സമൂഹമാധ്യമങ്ങളിലൂടെ ബോധവത്കരണത്തിന്റെ പുതിയ പാഠങ്ങള്‍ രചിക്കുകയാണിവര്‍. എല്ലാ വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളെ ഉള്‍പ്പെടുത്തിയുള്ള വാട്സ്ആപ് ഗ്രൂപ്പില്‍ രണ്ടുദിവസം കൂടുമ്പോള്‍ പ്രഥമാധ്യാപകന് ആര് ഉല്ലാസിന്റെ നേതൃത്വത്തില്‍ ഒരു പ്രവര്‍ത്തനം നല്‍കും. എങ്ങനെ കൈകള്‍ വൃത്തിയായി കഴുകണം മാസ്ക് ധരിക്കേണ്ടതെങ്ങനെ,കൊറോണ ബോധവത്കരണം എങ്ങനെ സാധ്യമാക്കാം തുടങ്ങിയ ടാസ്കുകള് ഗ്രൂപ്പില്‍ നല്‍കും. വിദ്യാര്‍ഥികള്‍ തങ്ങള്‍ക്കുചിതമായ മാധ്യമങ്ങളിലൂടെ അവതരിപ്പിച്ച് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്യും.അധ്യാപകരുടെ നേതൃത്വത്തില്‍ ഓരോ കുട്ടിയുടെയും പ്രവര്‍ത്തനത്തെ വിലയിരുത്തി ഗ്രേഡുകള്‍ നിര്‍ണയിക്കും. അവധിക്കാല വിനോദമെന്ന് കുട്ടികള്‍ ഇത് വെറുതേ ചെയ്യേണ്ടതില്ല. മികച്ച ഗ്രേഡുകള്‍ നേടുന്നവര്‍ക്ക് സ്കൂള്‍ അധികൃതരുടെ പ്രോത്സാഹന സമ്മാനവുമുണ്ട്. അധ്യയനം ആരംഭിക്കുന്ന സമയത്ത്…
Read MoreCategory: Kollam
സര്‍ക്കാര്‍ സഹായങ്ങള്‍ എത്തിയില്ല; അരിപ്പ സമരഭൂമിയിലുള്ള കുടുംബങ്ങള്‍ പട്ടിണിയിൽ; സമരഭൂമിയിലെ കൃഷിയിടം കാട് കയറി നശിക്കുന്നു
കടയ്ക്കല്‍: കൊറോണ വ്യാപനം തടയുന്നതിനായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ പുറത്തിറങ്ങി ജോലി ചെയ്യാന്‍ മാര്‍ഗം ഇല്ലാതായി. ഇതോടെ കുളത്തൂപ്പുഴ അരിപ്പയില്‍ ഭൂസമരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന നൂറുകണക്കിന് കുടുംബങ്ങള്‍ പട്ടിണിയിലേക്ക് നീങ്ങുകയാണ്. നിലവില്‍ ചില സന്നദ്ധസംഘടനകള്‍ നല്കുന്ന സഹായങ്ങള്‍ കൊണ്ട് മാത്രമാണ് ഇവര്‍ ജീവിതം തള്ളി നീക്കുന്നത്. കഴിഞ്ഞ ഏഴുവര്‍ഷമായി ആദിവാസി ദളിത് മുന്നേറ്റ സമിതിയുടെ നേതൃത്വത്തില്‍ വിവിധ ജില്ലകളില്‍ നിന്നുള്ള നൂറുകണക്കിന് പേരാണ് ഭൂമിക്കായി അരിപ്പയില്‍ സമരം ചെയ്യുന്നത്. എന്നാല്‍ സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ വച്ച പദ്ധതികള്‍ പ്രയോഗികമല്ലെന്ന് ചൂണ്ടികാട്ടിയ സമരസമിതി ഇതൊക്കെ തള്ളി. സാധാരണ ദിവസങ്ങളില്‍ ഇവര്‍ പുറത്തുപോയി ജോലി എടുത്താണ് ഉപജീവന മാര്‍ഗം കണ്ടെത്തിയിരുന്നത് എന്നാല്‍ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ഇതിന് കഴിയാതെയായി. നിലവില്‍ നൂറ്റിമുപ്പത്തോളം കുടുംബങ്ങള്‍ അരിപ്പയിലുണ്ട്. ഇവര്‍ക്ക് സഹായം എത്തിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും നാളിതുവരെ ഇതിനുള്ള നടപടികള്‍ ഒന്നും സര്‍ക്കാര്‍ തലത്തില്‍ ഉണ്ടായിട്ടില്ല. സമര…
Read Moreഒപി ടിക്കറ്റുമായി ലോക്ക്ഡൗണിൽ കറങ്ങണ്ട; പിടിവീണാൽ, പിന്നാലെ രണ്ടുവർഷം തടവും പിഴയും ലഭിക്കും
കൊല്ലം: ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ ബന്ധുക്കളുടെ ഒപി ടിക്കറ്റ് ഉപയോഗിച്ച് കറങ്ങി നടന്നാൽ പോലീസിന്റെ പിടിവീഴുമെന്നു കൊല്ലം ജില്ലാ കളക്ടറുടെ മുന്നറിയിപ്പ്. ഒപി ടിക്കറ്റിൽ ആശുപത്രിയിൽ എത്തിയ സമയവും മരുന്ന് വാങ്ങിയ സമയവും രേഖപ്പെടുത്തുന്നതിനു നിർദേശം നൽകിയതായി ജില്ലാ കളക്ടർ ബി. അബ്ദുൽ നാസർ അറിയിച്ചു. പഴയ ഒപി ടിക്കറ്റും ബന്ധുക്കളുടെ ഒപി ടിക്കറ്റും ഉപയോഗിച്ച് റോഡ് പരിശോധനയിൽനിന്നു രക്ഷപ്പെടാൻ ശ്രമിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഇത്തരത്തിൽ വ്യാജരേഖകൾ ഉപയോഗിക്കുന്നവർക്കെതിരെ പൊതുജനാരോഗ്യ നിയമം ഉപയോഗിച്ച് നിയമനടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ കലക്ടർ മുന്നറിയിപ്പ് നൽകി. രണ്ടു വർഷം വരെ തടവും പതിനായിരം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.
Read Moreഒരാഴ്ചയായി കോവിഡ്- 19 പോസിറ്റീവ് കേസുകളില്ല; ഇളവുകൾ പ്രതീക്ഷിച്ച് കൊല്ലവും
എസ്.ആർ.സുധീർകുമാർ കൊല്ലം: കഴിഞ്ഞ ഒരാഴ്ചയായി ജില്ലയിൽ കോവിഡ്- 19 കേസുകൾ ഇല്ലാത്തത് കൊല്ലത്തിന് ആശ്വാസമായി. രോഗവ്യാപനവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ ജില്ലകളെ നാല് മേഖലകളായി തിരിച്ചതിൽ രണ്ടാം സ്ഥാനത്താണ് കൊല്ലം. അതുകൊണ്ട് ജില്ലയിൽ 24ന് ശേഷം ഇളവുകൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. 24 വരെ സന്പൂർണ ലോക്ക് ഡൗൺ തുടരുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചത്. അതിനുശേഷം സ്ഥിതിഗതികൾ വിലയിരുത്തി ഉചിതമായ തീരുമാനമെടുക്കും. ഈ മേഖലയിൽ ഭാഗികമായി ജനജീവിതം അനുവദിക്കാമെന്നാണ് കേരള ഗവൺമെന്റിന്റെ നിലപാട്. എന്നാലും ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരിന്റെ തീരുമാനമായിരിക്കും അന്തിമം. അതേ സമയം ജില്ലയിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി തന്നെ തുടരുകയാണ്. ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും ഏകോപിച്ചുള്ള പ്രവർത്തനങ്ങളാണ് നടത്തുന്നത്. ഓരോ ദിവസത്തെയും കണക്കുകൾ ശുഭസൂചനയാണ് നൽകുന്നത്. ഇന്നലെ ജില്ലയിൽ പുതുതായി അഞ്ചു പേരെ മാത്രമാണ് ആശുപത്രി നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചത്.…
Read Moreപോലീസിന്റെ അനാസ്ഥ; പുനലൂരിൽ പിതാവിനെ മകന് ചുമക്കേണ്ടി വന്ന സംഭവത്തിൽ സ്പെഷൽ ബ്രാഞ്ച് അന്വേഷണം തുടങ്ങി
പുനലൂർ: ലോക് ഡൗൺ നിയന്ത്രണത്തിനിടെ പോലീസിന്റെ അനാസ്ഥ മൂലം താലൂക്ക് ആശുപത്രിയിൽ നിന്നും ഡിസ്ചാർജായ പിതാവിനെ മകൻ ചുമക്കേണ്ടി വന്ന സംഭവത്തിൽ സ്പെഷൽ ബ്രാഞ്ച് അന്വേഷണം തുടങ്ങി. സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി വിനോദ് കുമാറിനാണ് അന്വേഷണ ചുമതല. ഇതിന്റെ ഭാഗമായി പോലീസുകാരിൽ നിന്നും മൊഴിയെടുത്തു. താലൂക്കാശുപത്രിയിലെത്തിയും മൊഴിയെടുത്തിട്ടുണ്ട്. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജായി വീട്ടിലെത്തിയ കുളത്തൂപ്പുഴ സ്വദേശി ജോർജ്, മകൻ റോയി എന്നിവരിൽ നിന്നും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. സിസിടിവി ദൃശൃങ്ങളും അന്വേഷണ സംഘം പരിശോധനയ്ക്ക് വിധേയമാക്കി. അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ സിഐയ്ക്കും എസ്ഐയ്ക്കുമെതിരെ നടപടിയ്ക്കു സാധ്യതയുണ്ടെന്നാണ് അറിയുന്നത്. അതേസമയം സംഭവത്തിൽ വിശദീകരണവുമായി പോലീസ് ഉദ്യോഗസ്ഥൻ രംഗത്തെത്തി. പോലീസ് ഓട്ടോ തടഞ്ഞുവച്ചിരുന്നില്ലെന്നും സാധാരണ പരിശോധന നടത്തുക മാത്രമാണ് ചെയ്തതെന്നും പുനലൂർ സിഐ ബിനു വർഗീസ് അറിയിച്ചു.സംഭവത്തിൽ പോലീസുകാർക്ക് പങ്കില്ലെന്നാണ് സിഐയുടെ വിശദീകരണം. കേരളത്തിന് നാണക്കേടുണ്ടാക്കിയ ഈ സംഭവത്തിൽ പരക്കെ പ്രതിഷേധമുയർന്ന സാഹചര്യത്തിലാണ്…
Read Moreലോക്ക് ഡൗണിൽ വ്യാപാരമേഖല നിശ്ചലമായി; കുടുംബത്തിന്റെ പഴയ കാർഷിക പാരമ്പര്യത്തിലേക്ക് മടങ്ങി ബിസിനസുകാരനായ ജോസ് മാത്യു
പി.ഏ.പത്മകുമാർ. കൊട്ടാരക്കര: തടി വ്യാപാരിയാണ് കൊട്ടാരക്കര തൃക്കണ്ണാമംഗൽ ചേരൂർ വീട്ടിൽ നാൽപത്തി അഞ്ചുകാരനായ ജോസ് മാത്യു. കർഷക കുടുംബത്തിലാണ് ജനിച്ചതെങ്കിലും വ്യാപാരത്തിന്റെ വഴിയായിരുന്നു ജോസിന്റേത്. തടിക്കച്ചവടത്തോടൊപ്പം ഗൃഹ നിർമാണ സാമഗ്രികളുടെ വിൽപനയും ലോറിയും ജെസിബിയുമൊക്കെ അടങ്ങുന്നതായിരുന്നു വ്യാപാര മേഖല. ഓർക്കാപ്പുറത്തു വന്ന കോവിഡും ലോക്ക് ഡൗണും വ്യാപാര മേഖലയെ നിശ്ചലമാക്കി. ജോസിന്റെ ജീവിതം വീടിനുള്ളിലേക്ക് ഒതുങ്ങുകയും ചെയതു. എന്നാൽ ഈ അവസരം പാഴാക്കാൻ ഇദ്ദേഹം തയ്യാറായിരുന്നില്ല. കുടുംബത്തിന്റെ പഴയ കാർഷിക പാരമ്പര്യത്തിലേക്ക് മടങ്ങാനായിരുന്നു ജോസിന്റെ തീരുമാനം. ഇതിനായി സുഹൃത്തുക്കളെയും ബന്ധുക്കളെയും ഒപ്പം കൂട്ടി. കുടുംബസ്വത്തായി ലഭിച്ച 30 സെന്റ് ഭൂമിയിൽ നെൽകൃഷിക്ക് തുടക്കമിടുകയായിരുന്നു ഈ കൂട്ടായ്മ. ഇതിനായി മരച്ചീനി നട്ടിരുന്ന പണകൾ കിളച്ച് നിരപ്പാക്കി. തോട്ടിൽ നിന്നും വെള്ളം പമ്പു ചെയ്ത് നിലത്തിൽ വെള്ളം നിറച്ചു. പിന്നീട് കൊത്തിക്കിളച്ചും മരമടിച്ചും നിലമൊരുക്കി. മൂന്നു മാസത്തിനകം വിളവെടുക്കാവുന്ന ജ്യോതി…
Read Moreലോക് ഡൗൺ ലംഘനം; പരിശോധന ശക്തമായപ്പോൾ കൊല്ലം ജില്ലയിൽ 643 പേർ അറസ്റ്റിൽ
കൊല്ലം: ലോക് ഡൗൺ നിയന്ത്രണം ലംഘിച്ച് വാഹനങ്ങളുമായി ചുറ്റിക്കറങ്ങിയ 643 പേർ അറസ്റ്റിൽ .വാഹന പരിശോധന കർശനമാക്കിയതോടെയാണ് മതിയായ രേഖകളില്ലാതെ നിരത്തിലിറങ്ങിയവർ പിടിയിലായത്. നിയമ ലംഘനത്തിന് 636 പേരുടെ പേരിൽ കേസെടുക്കുകയും ചെയ്തു.586 വാഹനങ്ങൾ പിടികൂടുകയും ചെയ്തു. സിറ്റി പോലീസ് പരിധിയിൽ 317 കേസുകളാണ് രജിസ്റ്റർ ചെയ്തത്.321 പേരെ അറസ്റ്റു ചെയ്യുകയും 277 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. റൂറൽ പോലീസ് പരിധിയിൽ 322 പേരാണ് അറസ്റ്റിലായത്.309 വാഹനങ്ങളും പിടിച്ചെടുത്തു.
Read Moreകൊറോണ ബാധ: കൊല്ലത്ത് രണ്ടു പേർ കൂടി രോഗവിമുക്തരായി; ചികിത്സയിലുള്ളത് അഞ്ചു പേർ
കൊല്ലം: ജില്ലയിൽ കൊറോണ ബാധിച്ച് ചികിത്സയിലായിരുന്ന രണ്ടു പേർ കൂടി രോഗവിമുക്തരായി. ഇട്ടിവ സ്വദേശിനിയായ യുവതിയും ഓയൂർ സ്വദേശിയായ യുവാവുമാണ് ഇന്നലെ ആശുപത്രി വിട്ടത്.ജില്ലയിൽ അഞ്ചു പേർ മാത്രമാണ് ഇനി ചികിത്സയിലുള്ളത്. കഴിഞ്ഞ ഒരാഴ്ച്ചക്കിടയിൽ ജില്ലയിൽ കോവിഡ് പോസിറ്റീവ് കേസുകളില്ല. ഇത് ഏറെ ആശ്വാസം പകരുന്നവയാണ്.പുതുതായി ആശുപത്രിയിൽ എത്തുന്നവരുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്.539 പേർ കൂടി ഗാർഹിക നിരീക്ഷണം പൂർത്തിയാക്കി. ഇനി 4581 പേരാണ് ആകെ ഗൃഹനിരീക്ഷണത്തിലുള്ളത്. പരിശോധനയ്ക്ക് അയച്ച 1176 സാമ്പിളുകളിൽ എട്ടെണ്ണത്തിന്റെ ഫലം കൂടി വരാനുണ്ട്.നിലവിൽ ചികിത്സയിലുള്ള അഞ്ചു പേരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
Read Moreകൊല്ലത്ത് കാറിടിച്ച് ബൈക്ക് യാത്രികരായ പോലീസുകാർക്ക് പരിക്ക്; ഇരുവരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കൊല്ലം: കാറിടിച്ച് ബൈക്ക് യാത്രികരായ പോലീസുകാർക്ക് പരിക്ക്. കൊല്ലം ഈസ്റ്റ് സ്റ്റേഷനിലെ പോലീസുകാരായ ബാലചന്ദ്രൻ പിള്ള, ഗോപകുമാർ എന്നിവർക്കാണ് പരിക്ക്. ഇന്നലെ രാത്രി 9.30 ഓടെ പോളയത്തോട് ഭാഗത്തായിരുന്നു അപകടം. പള്ളിമുക്കിലെ പോയിൻറ് ഡ്യൂട്ടി കഴിഞ്ഞ് തിരികെ വരികയായിരുന്നു ഇരുവരും.പരിക്കേറ്റ ഇരുവരെയും ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കാർ ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു.
Read Moreകോവിഡ് -19; ആശുപത്രി നിരീക്ഷണത്തിൽ ജില്ലയിൽ 11പേർ മാത്രം; വീട്ടു നിരീക്ഷണത്തിൽ കഴിയുന്നവരുടേയും എണ്ണത്തിലും കുറവ്
കൊല്ലം: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ ആശുപത്രികളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം കുറഞ്ഞു. ഇന്നലെ പുതുതായി നിരീക്ഷണത്തിലാക്കിയ ഒരാൾ ഉൾപ്പെടെ ആകെ 11 പേർ മാത്രമാണ് ഇപ്പോൾ ആശുപത്രികളിൽ ഉള്ളത്. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണത്തിലും ഗണ്യമായ കുറവുണ്ട്. 6361 പേരാണ് വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നത്. കഴിഞ്ഞ ദിവസം ഇവരുടെ എണ്ണം 6454 ആയിരുന്നു. പുതുതായി 46 പേരെ ഇന്നലെ വീടുകളിൽ നിരീക്ഷണത്തിലാക്കിയിട്ടുമുണ്ട്. 1128 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. ഇതിൽ രണ്ടാമതും അയച്ച 12 എണ്ണവും ഉൾപ്പെടും. 1099 എണ്ണവും നെഗറ്റീവ് ആണ്. ഇന്നലെ 50 ഫലങ്ങൾ വന്നതിൽ പോസിറ്റീവ് കേസുകൾ ഒന്നുമില്ല. പുതുതായി 25 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പർക്കത്തിൽ 370 പേരും സെക്കൻഡറി കോൺടാക്ടിൽ 350 പേരുമുണ്ട്. ആരോഗ്യ പ്രവർത്തകർ ഇന്നലെ 14102 വീടുകളിൽ സന്ദർശനം നടത്തി. നിലവില്‍ 1234…
Read More