കൊല്ലം: കുളത്തൂപ്പുഴയിൽ ഒരാൾക്ക് കൊറോണ ബാധ സ്ഥിരീകരിച്ചതോടെ ആര്യങ്കാവ്, തെന്മല അതിർത്തികൾ പൂർണമായും അടച്ചു. തൊട്ടടുത്ത് തമിഴ്നാടിന്റെ തെങ്കാശി ജില്ലയിൽ കോവിഡ് ബാധിതരുടെ എണ്ണം വർധിച്ച സാഹചര്യത്തിലാണ് അതിർത്തികൾ പൂർണമായും അടച്ചത്. കോവിഡിന്റെ വ്യാപനം തടയുന്നതിനായി തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന പഞ്ചായത്തുകളായ തെന്മല, ആര്യങ്കാവ്, കുളത്തൂപ്പുഴ എന്നിവിടങ്ങളിൽ ഇന്നു മുതൽ നിരോധനാജ്ഞ ഏർപ്പെടുത്തിയിരിക്കുകയാണ്. കുളത്തൂപ്പുഴ സ്വദേശിയായ യുവാവ് തമിഴ്നാട്ടിലെ പുളിയൻ കുടിയിൽ പോയി വന്ന ശേഷമാണ് ഇയാൾക്ക് രോഗം സ്ഥിരീകരിച്ചത്.ഈ സാഹചര്യത്തിലാണ് കുളത്തുപ്പുഴ, തെന്മല, ആര്യങ്കാവ് പഞ്ചായത്തുകളിൽ പൂർണ ലോക്ക് ഡൗൺ ഏർപ്പെടുത്തിയത്. ആര്യങ്കാവ് അതിർത്തി പൂർണമായും പോലീസ് കാവലിലാണ്. ആര്യങ്കാവ് ചെക്കു പോസ്റ്റിൽ വാഹന പരിശോധന കർശനമാക്കുകയും വാഹനങ്ങളിൽ വരുന്ന ജീവനക്കാരുടെ പേര് വിവര രജിസ്റ്റർ സൂക്ഷിക്കുകയും ചെയ്യുന്നു. കഴുതുരുട്ടിയിൽ താൽക്കാലിക ചെക്ക് പോസ്റ്റ് സ്ഥാപിക്കും. തമിഴ്നാട്ടിൽ നിന്നു വരുന്ന ചരക്കു വാഹനങ്ങളിൽ ജീവനക്കാരെന്ന വ്യാജേന…
Read MoreCategory: Kollam
കോവിഡ് 19; കൊല്ലത്ത് വീടുകളിൽ നിരീക്ഷണം പൂർത്തിയാക്കിയത് 17,208 പേർ; രണ്ടാംഘട്ട പ്രതിരോധ പ്രവർത്തനം ഊർജിതമാക്കി ആരോഗ്യ വകുപ്പ്
കൊല്ലം: കോവിഡുമായി ബന്ധപ്പെട്ട് ജില്ലയിൽ ഇതുവരെ 17 208 പേരാണ് വീടുകളിൽ നിരീക്ഷണം പൂർത്തിയാക്കിയത്.ഇന്നലെ 530 പേരാണ് നിരീക്ഷണത്തിൽ നിന്ന് മോചിതരായത്. കഴിഞ്ഞ 11 ദിവസമായി ജില്ലയിൽ പുതിയ കോവിഡ് പോസിറ്റീവ് കേസുകളില്ല. ഇനി വീടുകളിൽ നിരിക്ഷണത്തിലുള്ളത് 2030 പേരാണ്. 1 2 36 സാമ്പിളുകളിൽ അഞ്ച് എണ്ണത്തിന്റെ ഫലം കൂടി വരാനുണ്ട്. കോവിഡ് നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് രണ്ടാം ഘട്ട പ്രതിരോധ പ്രവർത്തനങ്ങൾ ആരോഗ്യ വകുപ്പ് ഊർജിതമാക്കി. വിദേശത്തു നിന്നെത്താൻ സാധ്യതയുള്ളവരുടെ സുരക്ഷയും പരിചരണവും ലക്ഷ്യമിട്ടുള്ള പുതിയ പ്രതിരോധ തന്ത്രമാണ് ആവിഷ്കരിക്കുന്നത്. സമൂഹ വ്യാപനം തടയുകയെന്നതാണ് മുഖ്യ ലക്ഷ്യം.പ്രവർത്തനങ്ങളുടെ ഏകോപനത്തിന് നാല് ടീമുകളെയും നിയോഗിച്ചിട്ടുണ്ട്. അത സമയം ലോക് ഡൗൺ നിയമം ലംഘിച്ച് തമിഴ്നാട്ടിൽ ബന്ധുവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുത്ത യുവാവിന്റെ കോ വിഡ് പരിശോധനാ ഫലം ഇന്ന് പുറത്തു വരും.
Read Moreനിയന്ത്രണങ്ങളിലെ ഇളവിലൽ മത്സ്യതൊഴിലാളികൾ ആശ്വാസത്തിൽ; കടലിലിറങ്ങിയ ബോട്ടുകളും വള്ളങ്ങളും ചാളയും കരിക്കാടിയുമായി കരയിലേക്ക്…
വർഗീസ് എം.കൊച്ചുപറമ്പിൽ ചവറ: ചെറുബോട്ടുകളും വള്ളങ്ങളും കടലിലിറങ്ങിയതോടെ മത്സ്യമേഖലയ്ക്കും തൊഴിലാളികൾക്കും നേരിയ ആശ്വാസമായി. കോവിഡ് – 19 നെ തുടർന്ന് ഈ മേഖല അതീവ ഗുരുതരമായി മുന്നോട്ട് നീങ്ങിക്കൊണ്ടിരിക്കുകയായിരുന്നു. പതിനായിരക്കണക്കിന് മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾ വറുതിയിലായിരുന്നു. അഞ്ച് പേർ പോകുന്ന ചെറിയ ബോട്ടുകളും വള്ളങ്ങളും ഇന്നലെ മുതൽ കടലിൽ മത്സ്യബന്ധനത്തിനായി പോയി തുടങ്ങിയത് . 25 എച്ച്പി ശേഷി വരെയുള്ള ഔട്ട് ബോർഡ് എൻജിൻ ഘടിപ്പിച്ച വള്ളങ്ങൾക്കും 32 അടി നീളമുള്ള ബോട്ടുകൾക്കുമാണ് കടലിൽ പോകാൻ അനുമതി. വള്ളങ്ങളിലും ബോട്ടുകളിലും സർക്കാർ നിശ്ചയിച്ചിരിക്കുന്ന തൊഴിലാളികളിൽ കൂടുതൽ പോകാൻ പാടില്ലെന്ന നിബന്ധന നിലവിലുണ്ട്. കോവിഡ് – 19 കാരണം കരയിലെത്തിക്കുന്ന മത്സ്യത്തിന് മുൻപ് ഉണ്ടായിരുന്നതു പോലെ ലേലവിളി ഒഴിവാക്കിയാണ് കച്ചവടം. ബോട്ടുകൾ ശക്തികുളങ്ങര ഹാർബറിലും വള്ളങ്ങൾ നീണ്ടകര ഹാർബറിലുമാണ് മത്സ്യവുമായി എത്തി അടുപ്പിക്കുന്നത്. ഹാർബർ മാനേജ്മെന്റ് കമ്മിറ്റി നിശ്ചയിച്ച വിലയിൽ…
Read Moreലോക്ക് ഡൗണിൽ കുടുങ്ങാതെ ബാഡ്മിന്റൻ ദേശീയ താരങ്ങളായ അച്ഛനും മക്കളും പരിശീലനക്കളരിയിൽ
പി.ഏ.പത്മകുമാർ കൊട്ടാരക്കര: കോവിഡ് 19 മായി ബന്ധപ്പെട്ട് ദേശീയ തലത്തിൽ ലോക്ക് ഡൗൺപ്രഖ്യാപിക്കപ്പെട്ടപ്പോഴും ഡൗണാകാതെ ഒരു കായിക കുടുംബം. ബാൾ ബാഡ്മിന്റണിൽ ദേശീയ പുരസ്കാരങ്ങൾ നേടിയിട്ടുള്ള കൊട്ടാരക്കര തൃക്കണ്ണാമംഗൽ ഗോകുലത്തിൽ ഗോപകുമാറും മക്കളുമാണ് അടച്ചു പൂട്ടലിന്റെ വിഷമതകൾക്കിടയിലും വീടിനു സമീപത്തെ പറമ്പിൽ പരിശീലനം തുടരുന്നത്. കൊട്ടാരക്കരയിൽ തന്നെയുള്ള പരിശീലന കേന്ദ്രത്തിൽ പോകാൻ കഴിയാതെ വന്നപ്പോഴാണ് വീടിനു സമീപം കളിക്കളം കണ്ടെത്തിയത്. കൊട്ടാരക്കര ഗവ. എംപ്ലോയിസ് സഹകരണ സംഘം സെക്രട്ടറിയായ ഗോപകുമാർ സംസ്ഥാന ദേശീയ മത്സരങ്ങളിൽ നിരവധി തവണ പുരസ്കാരം നേടിയിട്ടുണ്ട്. സ്പോർട്സ് കൗൺസിൽ ജില്ലാ കമ്മിറ്റിയംഗമായ ഇദ്ദേഹം ബാൾ ബാഡ്മിന്റൻ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി കൂടിയാണ്. കളിക്കളത്തിൽ സജീവമായ ഗോപൻ മക്കളെയും ഈ പാതയിലൂടെ തന്നെയാണ് നയിച്ചു വരുന്നത്. ഒപ്പം ഒട്ടനവധി വിദ്യാർഥികളെ പരിശീലിപ്പിച്ചു വരികയും ചെയ്യുന്നു. ഇവരിൽ പലരും ഇന്ന് സർക്കാർ ജീവനക്കാരാണ്. ഒരു രൂപ…
Read Moreകൊലപാതകം നടന്ന സ്ഥലത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസിനു നേരെ ആക്രമണം; കല്ലേറിൽ പോലീസുകാരന്റെ കാൽ ഒടിഞ്ഞു; കരുനാഗപ്പള്ളി പോലീസ് പറയുന്നതിങ്ങനെ…
കരുനാഗപ്പള്ളി: പിക്കറ്റ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസുകാരനുനേരെ ബൈക്കിലെത്തിയ സംഘം കല്ലെറിഞ്ഞു. കുലശേഖരപുരം കുഴുവേലിമുക്കിൽ കഴിഞ്ഞ ദിവസം രാത്രി പത്തരയോടെയാണ് സംഭവം. ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് കല്ലെറിഞ്ഞത്. കാലിന് ഗുരുതരമായി പരിക്കേറ്റ പോലീസുകാരൻ കൊല്ലത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കൊല്ലം എആർ ക്യാമ്പിലെ പോലീസുകാരൻ വിശാന്തിനാണ് പരിക്കേറ്റത്. മാസങ്ങൾക്ക് മുമ്പ് ഈ സ്ഥലത്തിന് സമീപം ഒരു കൊലപാതകം നടന്നിരുന്നു. ഇതെ തുടർന്നാണ് സ്ഥലത്ത് പോലീസ് പിക്കറ്റ് ഇട്ടത്. കല്ലെറിഞ്ഞയിടത്ത് ഞായറാഴ്ച വൈകുന്നേരം മുതൽ ബൈക്കിൽ രണ്ടു യുവാക്കൾ കറങ്ങി നടക്കുന്നുണ്ടായിരുന്നു. രാത്രിയോടെ വീണ്ടും ബൈക്കിലെത്തിയ യുവാക്കൾ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസുകാരനുമായി വാക്കുതർക്കമുണ്ടായി. ഇവർ തിരിച്ചുവരുമ്പോൾ പോലീസ് തടയാൻ ശ്രമിച്ചെങ്കിലും മറ്റൊരു വഴിയിലൂടെ സ്ഥലം വിട്ടു. പിന്നീടാണ് മറ്റൊരുളായി എത്തി കല്ലെറിഞ്ഞത്. കാലിന് സാരമായി പരിക്കേറ്റ വിശാന്തിനെ ഉടൻ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. എന്നാൽ പരിക്ക് ഗുരുതരമായതിനാൽ കൊല്ലത്ത് സ്വകാര്യ…
Read Moreമീൻ ഇല്ലാതെ ആഹാരം കഴിക്കാത്ത മലയാളിക്ക് കൊറോണ കാലം കഴിയുമ്പോൾ കാത്തിരിക്കുന്നത് മാരക രോഗങ്ങൾ
പ്രദീപ് ചാത്തന്നൂർ ചാത്തന്നൂർ: കൊറോണ കാലം കഴിയുമ്പോൾ കാൻസർ തുടങ്ങിയ മാരക രോഗങ്ങൾക്കു് സാധ്യത. മത്സ്യ കറിയോ മത്സ്യവിഭവങ്ങളോ ഇല്ലാതെ ആഹാരം കഴിക്കാൻ കഴിയാത്തവരെയാണ് രോഗങ്ങൾ പിടികൂടുക. രാജ്യത്ത് അടച്ചുപൂട്ടൽ പ്രഖ്യാപിച്ചതോടെ കേരളത്തിലെ മത്സ്യ ബന്ധന മേഖലയും സ്തംഭിച്ചിരുന്നു. മത്സ്യ മില്ലാതെ ഭക്ഷണം കഴിക്കാൻ പറ്റാത്ത മലയാളിയെ ചൂഷണം ചെയ്യാൻ മറ്റ് സംസ്ഥാനക്കാർക്ക് ഇത് അവസരമായി. ഫോർമാലിനും മറ്റ് രാസവസ്തുക്കളും ചേർത്ത മത്സ്യങ്ങളുടെ വിപണിയായി കേരളം മാറി. ഫോർമാലിൻ ഉൾപ്പെടെ രാസപദാർഥങ്ങളിൽ സൂക്ഷിച്ചതും പഴകിയതുമായ മത്സ്യം ഭക്ഷ്യ സുരക്ഷാ വകുപ്പ് അധികൃതർ പോലീസിന്റേയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സഹായത്തോടെ പിടികൂടാൻ തുടങ്ങി. കൊല്ലം ജില്ലയിൽ 13 സ്ഥലങ്ങളിൽ നിന്ന് കണ്ടെയ്നറിൽ കൊണ്ടുവന്ന 43 ടൺ പിടികൂടി നശിപ്പിച്ചെന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ ശ്രീ കലപറഞ്ഞു. പരാതികൾ വ്യാപകമായതിനെ തുടർന്നാണ് അധികൃതർ മത്സ്യം പിടികൂടാൻ തുടങ്ങിയത്.…
Read Moreവീടിന്റെ അകത്തളങ്ങളില്‍ വെറുതേയിരുന്നില്ല, ഭാവനയിൽ വിരിഞ്ഞ വർണങ്ങൾ കുപ്പിയിൽ വിരിയിച്ച് അധ്യാപികയായ ശ്രീലേഖ
പത്തനാപുരം: വീടിന്റെ അകത്തളങ്ങളില്‍ വെറുതേയിരുന്ന് നേരംപോക്കുന്നവര്ക്കിടയില് വ്യത്യസ്തയാകുകയാണ് തലവൂര്‍ ദേവീ വിലാസം ഹയര്‍സെക്കന്ററി സ്കൂളിലെ അധ്യപികയായ ശ്രീലേഖാ രാജീവ്. അപ്രതീക്ഷിതമായി ലഭിച്ച അവധി ദിനങ്ങള്‍ ആനന്ദകരമാക്കുകയാണ് എൻഎസ് എസ് പ്രോഗ്രാം ഓഫീസര്‍ കൂടിയായ ഈ അധ്യാപിക . തിരക്ക് പിടിച്ച ജീവിതത്തിനിടയില്‍ പ്രഖ്യാപിക്കപ്പെട്ട ലോക്ക് ഡൗണ്‍ ദിനങ്ങള്‍ എങ്ങനെ തള്ളി നീക്കുമെന്ന ആശങ്ക എല്ലാവരേയും പോലെ തന്നെ ശ്രീലേഖയേയും അലട്ടിയിരുന്നു. പക്ഷേ ഒരുദിവസം കഴിഞ്ഞപ്പോഴേക്കും അതെല്ലാം മാറി മറിഞ്ഞു. യൂടൂബിലൂടെ കണ്ടു പഠിച്ച ആര്‍ട്ട് വര്‍ക്കിന്റെ പിറകേയാണ് ഈ വീട്ടമ്മയിപ്പോള്‍. നാം വേണ്ടെന്ന് വെച്ച് വലിച്ചെറിയുന്ന കുപ്പികള്‍ക്ക് നിറങ്ങള്‍ നല്കി ചിത്രങ്ങള്‍ വരച്ച് മനോഹരമാക്കി മാറ്റുന്നു.ലോക്ക് ഡൗണ്‍ തുടങ്ങി മൂന്നാമത്തെ ദിവസം മുതലാണ് ബോട്ടില്‍ ആര്‍ട്ട് തുടങ്ങിയത്. അതിപ്പോള്‍ പത്തെണ്ണമായി. അടുത്തതിന്റെ പണിപ്പുരയിലാണ് ശ്രീലേഖ. ചണവും ചെറിയ കയറും പെയിന്റും ഉപയോഗിച്ചാണ് നിര്‍മാണം. അമ്മയുടെ ആര്‍ട്ട് വര്‍ക്ക്…
Read Moreപിതാവിനെ ചുമന്ന സംഭവം; ഇടതു പ്രവർത്തകർ സോഷ്യൽ മീഡിയയിലൂടെ നടത്തുന്ന അധിക്ഷേപം അവസാനിപ്പിക്കണമെന്ന് യുഡിഎഫ്
പുനലൂർ: ലോക്ക് ഡൗണിന്റെ പേരിൽ പോലീസ് വാഹനം കടത്തിവിടാഞ്ഞതിനാൽ രോഗിയായ പിതാവിനെ തോളിലേറ്റി കൊണ്ടുപോയ കുളത്തൂപ്പുഴ സ്വദേശിക്കു നേരെ ഇടതു പ്രവർത്തകർ സോഷ്യൽ മീഡിയയിലൂടെ നടത്തുന്ന അധിക്ഷേപങ്ങൾ അവസാനിപ്പിക്കണമെന്ന് യുഡിഎഫ് പുനലൂർ നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ അലംഭാവമാണ് ഒരു സാധു കുടുംബത്തിനെ പെരുവഴിയിലെ ദുരിതാവസ്ഥയിൽ എത്തിച്ചത്. ഇപ്പോഴത്തെ പ്രതികൂല സാഹചര്യമായതിനാൽ യുഡിഎഫ് ഉൾപ്പെടെ ആരും പ്രതിഷേധവുമായി നിരത്തിലിറങ്ങിയില്ല. മാത്രവുമല്ല ദുരിതത്തിൽ പെട്ട രോഗിയോ മകനോ കുടുംബമോ സർക്കാരിനോ പോലീസിനോ എതിരെ ഒരു പ്രസ്താവന പോലും നടത്തിയില്ല. എന്നാൽ മാധ്യമങ്ങൾ വഴി ലോകമെമ്പാടും പുനലൂരിലെ സംഭവങ്ങൾ വാർത്തയായതോടെ ദുരിതബാധിത കുടുംബത്തിനുനേരെ ഇടതുപക്ഷം സൈബർ പോരാട്ടം ആരംഭിച്ചു. മനുഷ്യത്വരഹിതമായി പെരുമാറിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രക്ഷോഭം ആരംഭിക്കുമെന്നും യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ എ.എ ബഷീർ, കൺവീനർ ജോസഫ് മാത്യു , കക്ഷി നേതാക്കളായ…
Read Moreകൊല്ലത്ത് ഇനി നിരീക്ഷണത്തിൽ 2485 പേർ; പത്തു ദിവസമായി കോവിഡ് കേസുകളില്ല
കൊല്ലം: കഴിഞ്ഞ പത്തു ദിവസമായി കോവിഡ്- 19 പോസിറ്റീവ് കേസുകളില്ലാത്തത് കൊല്ലം ജില്ലയ്ക്ക് ആശ്വാസം പകരുന്നു. ഇതു വരെ 16678 പേരാണ് വീടുകളിൽ നിരീക്ഷണം പൂർത്തിയാക്കിയത്. ഇനി 2485 പേർ മാത്രമാണ് നിരീക്ഷണത്തിലുള്ളത്.കഴിഞ്ഞ ദിവസം 38 പേർ നിരീക്ഷണത്തിനെത്തിയപ്പോൾ 806 പേർ മോചിതരായി.വിദഗ്ധ പരിശോധനയ്ക്ക് അയച്ച 1223സാമ്പിളുകളിൽ അഞ്ചെണ്ണത്തിൻ്റെ ഫലം കൂടി വരാനുണ്ട്. നിലവിൽ അഞ്ച് പോസിറ്റീവ് കേസുകളാണുള്ളത്. ഇവർ അഞ്ചു പേരുടെയും ആരോഗ്യനില തൃപ്തികരമാണ്. ലോക് ഡൗൺ നിയന്ത്രണം കർശനമാക്കിയതിലൂടെ വേണ്ട ഫലം കണ്ട സംതൃപ്തിയിലാണ് ആരോഗ്യവകുപ്പ് അധികൃതരും ജില്ലാ ഭരണകൂടവും.
Read Moreആരെയോ സംരക്ഷിക്കാന്‍ വേണ്ടിയാകാം ഡോക്ടര്‍ അങ്ങനെ പറഞ്ഞത്; പിതാവിനെ മകന് ചുമന്ന് കൊണ്ടുപോയ സംഭവം; ആശുപത്രി സൂപ്രണ്ടിന്റെ വാദം തള്ളി കുടുംബം
കുളത്തുപ്പുഴ: ആശുപത്രിയിലായ പിതാവിനെ വീട്ടിലേക്ക് കൊണ്ടുവരാന്‍ പോയ വാഹനം പുനലൂര്‍ പോലീസ് തടഞ്ഞതിനെ തുടര്‍ന്ന് പിതാവിനെ മകന് ചുമന്ന് വാഹനത്തില്‍ എത്തിച്ച സംഭവത്തില്‍ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ഷാഹിര്ഷക്കെതിരെ രോഗിയുടെ കുടുംബവും ബന്ധുക്കളും രംഗത്ത്. കഴിഞ്ഞ ദിവസമാണ് ഡോ. ഷാഹിര്‍ഷ 89 കാരനായ രോഗി ആശുപത്രിയില്‍ പരസഹായമില്ലാതെ നടന്നാണ് കാര്യങ്ങള്‍ നടത്തിവന്നതെന്നും ഇയാള്‍ക്ക് കാര്യമായ അസുഖങ്ങള്‍ ഒന്നും തന്നെയില്ല എന്നും പറഞ്ഞത്. എന്നാല്‍ ഡോ. ഷാഹിര്‍ഷയുടെ വാദം അപ്പാടെ തള്ളുകയാണ് കുളത്തുപ്പുഴ ഇഎസ്എം കോളനിയില്‍ പെരുമ്പള്ളികുന്നില് ജോര്‍ജും കുടുംബവും. ഷാഹിര്‍ഷയുടെ വാദം കളവാണ്. ആരെയോ സംരക്ഷിക്കാന്‍ വേണ്ടിയാകാം ഡോക്ടര്‍ ഇത്തരത്തില്‍ പറഞ്ഞത്. ഒരു വര്‍ഷം മുമ്പ് സ്ട്രോക്ക് വന്ന ജോര്‍ജിന് ഒരു വശത്ത് ചലനശേഷി കുറവാണു. ഒപ്പം പ്രമേഹം, കൊളസ്ട്രോള്‍, മൂത്രാശയ രോഗം, കടുത്ത ശ്വാസംമുട്ടല്‍ തുടങ്ങിയവ ഉള്ളതിനാലാണ് അഞ്ചലിലെ ഒരു സ്വകാര്യാശുപത്രിയിലെ ചികിത്സ ഉപേക്ഷിച്ച്…
Read More