പ്രദീപ് ചാത്തന്നൂർ ചാത്തന്നൂർ: കൊറോണക്കാലം ഭിന്നശേഷിക്കാരായ കുട്ടികളുടെ സന്തോഷവും മാനസികോല്ലാസവും കെടുത്തി. ലോക്ക്ഡൗൺപ്രഖ്യാപിച്ചതോടെ ഇവരുടെ സ്വർഗമായിരുന്ന ബഡ്സ് സ്കൂളുകളും ബഡ്സ് റിഹാബിലിറ്റേഷൻ സെന്ററു( ബിആർസി.)കളും താത്ക്കാലികമായി പൂട്ടേണ്ടി വന്നു. ഇതോടെ ജില്ലയിലെ പത്ത് ബഡ്സ് സ്കൂളുകളിലെയും പതിനാറ് ബിആർസികളിലെയുമായി എണ്ണൂറിലധികം മാനസിക-ശാരീരിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾ ഒന്നും ചെയ്യാനില്ലാതെ വീടുകളിൽ കുരുങ്ങി. ദൈനംദിനം ഇവർ ചെയ്യുന്ന കാര്യങ്ങൾ ചെയ്യാനാവാതെയും പ്രിയപ്പെട്ട കൂട്ടുകാരെ കാണാനാവാതെയും ഇവർ വീടുകളിൽ ഒറ്റപ്പെട്ട അവസ്ഥയിലായി . ചികിത്സയ്ക്കും തെറാപ്പിയ്ക്കുമുള്ള അവസരവും മുടങ്ങി. ഇണങ്ങിയാൽ ആത്മാർഥമായി സ്റ്റേഹിക്കുകയും ആത്മബന്ധം പുലർത്തുകയും ചെയ്യുന്ന ഇവർ പെട്ടെന്ന് ദേഷ്യപ്പെടുന്നവരുമാണ്. നിസാര കാര്യങ്ങൾക്ക് പിണങ്ങിയാൽ പോലും അക്രമാസക്തരാകുന്ന പ്രകൃതക്കാരാണ്. മിക്ക രക്ഷാകർത്താക്കളും ഭിന്നശേഷി കുട്ടികളെ കൂടുതൽ സമയവും ഉറങ്ങാൻ നിർബന്ധിക്കുകയാണ് ചെയ്യന്നത്. വീട്ടിൽ കുരുങ്ങിയതോടെ ഇവർക്ക് മാനസികവും ശാരീരികവുമായ പ്രശ്നങ്ങളും ഉണ്ടാകുന്നുണ്ട്. ഭിന്നശേഷി കുട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ചയ്ക്കും…
Read MoreCategory: Kollam
മലയാളികൾക്ക് കണികാണാൻ കൃഷ്ണശിൽപ്പങ്ങൾ നിർമിച്ച് കാത്തിരുന്ന അതിഥി കലാകാരന്മാർ ദുരിതത്തിൽ
എസ്.ആർ.സുധീർകുമാർ കൊല്ലം: വിഷു വിപണി ലക്ഷ്യമിട്ട് കൃഷ്ണശിൽപ്പങ്ങൾ നിർമിച്ച് വിൽപ്പന നടത്താൻ എത്തിയ അതിഥി കലാകാരന്മാർ ദുരിതത്തിൽ. രാജസ്ഥാനിൽ നിന്ന് എത്തിയ നാല് കുടുംബങ്ങളിലെ ഇരുപതോളം പേരാണ് കഷ്ടതയിൽ കഴിയുന്നത്.ഇവരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടും. കൊട്ടിയത്ത് വാടക വീട്ടിലാണ് ഇവരുടെ താമസം. കഴിഞ്ഞ വിഷുവിനും ഇവർ എത്തിയിരുന്നു. കഴിഞ്ഞ തവണ ശിൽപ്പങ്ങൾ കാര്യമായി വിറ്റുപോയതിനാൽ ഇക്കുറി വളരെ നേരത്തെ എത്തി.ആയിരത്തോളം കൃഷ്ണ ശിൽപ്പങ്ങൾ അച്ചിൽ വാർത്തെടുത്ത് നിറം നൽകി വിൽപ്പനയ്ക്കായി തയാറാക്കി. എന്നാൽ ഇവരുടെ പ്രതീക്ഷകളുടെ നിറം കെടുത്തി തൊട്ടടുത്ത ദിവസം രാജ്യത്ത് സമ്പൂർണ ലോക്ക് ഡൗൺ നിലവിൽ വന്നു. ശിൽപ്പങ്ങളുമായി പുറത്തു പോകാൻ പോലും കഴിയാത്ത അവസ്ഥയിലായി ഇവർ. ദേശീയപാതയോരത്ത് നിരത്തി വച്ചായിരുന്നു നേരത്തെ ശിൽപ്പങ്ങൾ വിറ്റിരുന്നത്. നിത്യ ചെലവിനുപോലും പണം കിട്ടായതോടെ ഇവരിൽ ചിലർ ശിൽപ്പം വിൽക്കാൻ റോഡിൽ ഇറങ്ങി. പക്ഷേ വിൽപ്പന മാത്രം…
Read Moreകൊല്ലം സിറ്റി പോലീസ് വാഹന പരിശോധന കർശനമാക്കി; കൊല്ലം- തമിഴ് നാട് അതിർത്തി നിരീക്ഷണത്തിന് സ്പെഷൽ സ്ക്വാഡ്
കൊല്ലം: ലോക് ഡൗൺ നിയന്ത്രണങ്ങൾ ശക്തമാക്കിയതിന്റെ ഭാഗമായി സിറ്റി പോലീസ് വാഹന പരിശോധന കർശനമാക്കി. ഡ്രോൺ ഉപ യോഗിച്ചുള്ള പരിശോധനയും നടത്തി വരുന്നു.നിയമ ലംഘനങ്ങൾ ക്ക് കർശന നടപടിയാണ് പോലീസ് സ്വീകരിച്ചിട്ടുള്ളത്. സി റ്റി പരിധിയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി 194 കേസുകളാ ണ് ഇന്നലെ രജിസ്റ്റർ ചെയ്തത് 168 വാഹനങ്ങളും പിടിച്ചെടുത്തു. ലോക് ഡൗൺ നിയന്ത്രണം നിലവിൽ വന്ന മാർച്ച് 24 മുതൽ ഇന്നലെ വരെ 5100 ഓളം കേസുകളാണ് രജിസ്റ്റർ ചെയ്തത്. കൊല്ലം- തമിഴ് നാട് അതിർത്തി നിരീക്ഷണത്തിന് സ്പെഷൽ സ്ക്വാഡ് കൊല്ലം: കൊല്ലം-തമിഴ്നാട് അതിർത്തി പ്രദേശങ്ങിൽ സ്പെഷൽ സ്ക്വാഡിനെ നിയമിച്ച് പരിശോധന കർശനമാക്കി.കോവിഡിന്റെ സാമൂഹ്യ വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് പരിശോധന. തമിഴ്നാട്ടിൽ നിന്ന് നിരവധി പേർ ജില്ലയിലേക്ക് നുഴഞ്ഞു കയറുന്നതാ യുള്ള ആരോപണം ശക്തമാണ്. ഇന്നലെ കൂടുതൽ വാഹനങ്ങൾ അതിർത്തി കടന്നെത്തിയതോടെ സ്ക്വാഡ്…
Read Moreകോവിഡ് 19: വൈറസ് ബാധിച്ച ഏഴു പേരിൽ രണ്ടു പേർ ആശുപത്രി വിട്ടു. കൊല്ലത്ത് 11608 പേർ നിരീക്ഷണം പൂർത്തിയാക്കി
കൊല്ലം: ജില്ലയിൽ കൊറോണ ബാധയുമായി ബന്ധപ്പെട്ട് നിരീക്ഷ ണത്തിലുണ്ടായിരുന്ന 18791 പേരിൽ 11608 പേർ നിരീക്ഷണം പൂർത്തിയാക്കി. 7173 പേരാണ് നിലവിൽ വീടുകളിൽ നിരീക്ഷണത്തിലുള്ളത്. ഇതു വരെ പരിശോധനയ്ക്ക് അയച്ച സാമ്പിളുകളിൽ 13 എണ്ണത്തിൻ്റെ ഫലം കൂടി വരാനുണ്ട്. ജില്ലയിൽ കൊറോണ ബാധിച്ച ഏഴു പേരിൽ രണ്ടു പേർ ആശുപത്രി വിട്ടു. കൊല്ലത്ത് കൊറോണ കെയർ സെൻ്ററുകളുടെ എണ്ണം 173 ആയി ഉയർത്തി
Read Moreഅന്യസംസ്ഥാനങ്ങളിൽ നിന്ന് കൊല്ലത്തേക്ക് വൻതോതിൽ പഴകിയ മത്സ്യ മെത്തുന്നു; ഒരാഴ്ചക്കിടയിൽ പിടികൂടിയത് 27000 കിലോമത്സ്യം
കൊല്ലം: ജില്ലയിൽ വൻതോതിൽ പഴകിയ മത്സ്യമെത്തുന്നു. അന്യസം സ്ഥാനങ്ങളിൽ നിന്നെത്തുന്ന മത്സ്യം മൂന്നു മാസത്തിലേറെ പഴക്ക മുള്ളതായാണ് ആരോഗ്യ വകുപ്പ് അധികൃതരുടെ വിലയിരുത്തൽ. കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ 27000 കിലോയോളം മത്സ്യമാണ് പിടികൂടി നശിപ്പിച്ചത്. കണ്ടെയ്നർ ലോറിയിൽ ചെറുകിട കച്ചവടക്കാർക്ക് വിൽക്കാനായി കൊണ്ടുവന്ന 9200 കിലോമത്സ്യമാണ് കരുനാഗപ്പള്ളിയിലും പരിപ്പ ള്ളിയിലുമായി ഇന്നലെ പിടികൂടിയത്. 30 കിലോയുള്ള പെട്ടികളാ യാണ് മത്സ്യം സൂക്ഷിച്ചിരുന്നത്. ബൈക്കുകളിലെത്തുന്ന ചെറുകിട കച്ചവടക്കാർ ഇവരിൽ നിന്ന് ഒന്നും രണ്ടും പെട്ടികൾ വീതം വാങ്ങി നാട്ടിൻ പുറങ്ങളിൽ വിൽക്കുകയാണ് പതിവ്. ആരോഗ്യ വകുപ്പ് അധികൃതരും പോലീസും സംയുക്ത മായാണ് വാഹന പരിശോധന നടത്തി വരുന്നത്. ഫോർമാലിൻ കലർത്തി കൊ ണ്ടുവരുന്ന മത്സ്യക ട ത്തിനെതിരെ കർശന നടപടി സ്വീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു.
Read Moreതമിഴ്നാട്ടിൽ കൊറോണ പടരുന്ന സാഹചര്യത്തിൽ ഐഒസി ട്രക്കുകൾ തമിഴ്നാട്ടിലേയ്ക്ക് അയച്ചതിൽ വിവാദവും പ്രതിഷേധവും
പ്രദീപ് ചാത്തന്നൂർ ചാത്തന്നൂർ: ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ പാരിപ്പള്ളിയിലെ പാചക വാതക റീഫില്ലിംഗ് പ്ലാൻറിൽ നിന്നും 25 ട്രക്കുകൾ തമിഴ്നാട്ടിലെ തിരുനെൽവേലി പ്ലാന്റിലേയ്ക്കയച്ചു. പുതുതായി തുടങ്ങിയ തിരുനെൽവേലിയിലെ പ്ലാന്റിൽ നിന്നും കൊല്ലം, തിരുവനന്തപുരം ജില്ലയിലെ ഏജൻസികൾക്ക് പാചക വാതക സിലിണ്ടറുകൾ എത്തിക്കാനാണ് ഇത്. പാരിപ്പള്ളി പ്ലാന്റിൽ നിന്നും സിലിണ്ടർ എത്തിക്കാൻ എറണാകുളം ജില്ലയിലെ ഉദയംപേരുർ പ്ലാന്റിലെ ട്രക്കുകൾ എത്തിക്കാനാണ് നീക്കമെന്നറിയുന്നു. കൊറോണ വൈറസ് പടർന്നു പിടിക്കുന്ന തമിഴ്നാട്ടിലേക്ക് യാതൊരു സുരക്ഷിതത്വവുമില്ലാതെ ഡ്രൈവർമാരെയും ട്രക്കുകളും അയച്ചതാണ് തൊഴിലാളികളുടെ പ്രതിഷേധത്തിനിടയാക്കിയിരിക്കുന്നത്. കൊറോണക്കാലത്ത് ട്രക്കുകൾ തമിഴ്നാട്ടിലേയ്ക്കയച്ചതും പകരം ഉദയംപേരുർ നിന്നും ട്രക്ക് എത്തിക്കുന്നതുമാണ് വിവാദമായത്. ഉദയംപേരൂർ നിന്ന് ട്രക്കുകൾ എത്തിയാൽ പ്ലാന്റിൽ കയറ്റില്ലെന്ന നിലപാടിലാണ് പ്ലാന്റിലെ തൊഴിലാളികൾ. മുമ്പ് പാരിപ്പള്ളിയിൽ നിന്നും ഉദയംപേരുരിൽ എത്തിയ ട്രക്കുകൾ അവിടത്തെ തൊഴിലാളികൾ തടഞ്ഞ് തിരിച്ചയച്ച സംഭവമുണ്ട്. പൂർണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്ന ഐഒസിയുടെ ആദ്യത്തെ പ്ലാന്റാണ്…
Read Moreപ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികൾക്ക് നേരേ പീഡനം; തെന്മലയില് രണ്ടുപേര്‍ പോലീസ് പിടിയിൽ
തെന്മല : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ തെന്മലയില് രണ്ടുപേര്‍ അറസ്റ്റിലായി. കഴുതുരുട്ടി അമ്പനാട് എസ്റ്റേറ്റ് അരണ്ടല്‍ ഡിവിഷനില്‍ മുത്തുകുമാര്‍ (34) ആണ് തെന്മല പോലീസിന്റെ പിടിയിലായത്. ഇയാള്‍ 16 വയസുള്ള പെണ്‍കുട്ടിയെ വര്‍ഷങ്ങളായി പീഡിപ്പിച്ചു വരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. തെന്മല പോലീസ് സ്റ്റേഷന് പരിധിയില്‍ ഇടമന്‍ വലിയവിള കിഴക്കതില്‍ വീട്ടില്‍ മീട്ടു എന്ന് വിളിക്കപ്പെടുന്ന ബിജിന് (21) ആണ് പിടിയിലായ മറ്റൊരു പ്രതി. ഇയാള്‍ പതിനാല് കാരിയെ മാസങ്ങളായി പീഡിപ്പിച്ചുവരികയായിരുന്നുവെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. തെന്മല സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വിശ്വംഭരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇരുവര്‍ക്കുമെതിരെ പോക്സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
Read Moreലോക് ഡൗൺ; കൊല്ലം സിറ്റിയിൽ കേസുകൾ വർധിക്കുന്നു; രജിസ്റ്റർ ചെയ്തത് 36369 കേസുകൾ
കൊല്ലം: ലോക് ഡൗൺ നിർദ്ദേശങ്ങൾ പാലിക്കാത്തതുമായി ബന്ധപ്പെട്ട് കൊല്ലം സിറ്റി പോലീസ് പരിധിയിൽ കേസുകൾ വർധിക്കുന്നു. 3669 കേസുകളാണ് ഇതുവരെ രജിസ്റ്റർ ചെയ്തത്. 528 പേരെ അറസ്റ്റ് ചെയ്യു കയും 478 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. സിറ്റി പോലീസ് പരിധിയിൽ മാത്രം 305 കേസുകളാണ് എടുത്തത്.306 പേരെ അറസ്റ്റു ചെയ്തു.268 വാഹനങ്ങളും പിടിച്ചെടുത്തു റൂറൽ പരിധി യിൽ ഇന്നലെ 224 കേസുകളിലായി 222 പേരെ അറസ്റ്റു ചെയ്തു. ലോക് ഡൗണിനെ തുടർന്ന് നിയമം ലംഘിച്ച് നിരത്തിലിറങ്ങുന്ന വരു ടെ എണ്ണം വർധിച്ചതോടെ പോലീസ് നിയന്ത്രണം കർശനമാക്കി. ഇട വഴികളിൽ വാഹന പരിശോധന കർശനമാക്കിയതോടെ കേസു കൾ വർധിക്കാനാണ് സാധ്യത.
Read Moreലോക്ക് ഡൗണിൽ ലോക്ക് വീണ് ബാർബർ ഷോപ്പുകൾ; ജില്ലയിൽ മൊട്ടത്തലയൻമാരുടെ എണ്ണം കൂടി; അവസരം മുതലാക്കി ഫ്രീക്കൻമാരും
പി.ഏ.പത്മകുമാർ കൊട്ടാരക്കര: ഈ കൊറോണക്കാലം “മൊട്ട’കളുടേതു കൂടിയാണ്. മുടി വെട്ടാൻ കഴിയാത്തതുമൂലം സ്വയം മൊട്ടകളായവരും അബദ്ധത്തിൽ മൊട്ടകളായി മാറുന്നവരുമായി നിരവധി പേരുണ്ട് നാട്ടിൽ. ലോക്ക് ഡൗൺ നിലവിൽ വന്നതോടെ ബാർബർ ഷോപ്പുകളെല്ലാം അടഞ്ഞുകിടക്കുകയാണ്. ഇതു മൂലം യഥാസമയം മുടി വെട്ടാൻ കഴിയാതെ ബുദ്ധിമുട്ടുകയാണ് പുരുഷൻമാരിലധികവും. പലരും കൃത്യ സമയങ്ങളിൽ മുടിവെട്ടുന്നവരാണ്. ആ സമയം കഴിഞ്ഞാൽ വലിയ അസ്വസ്ഥതയാണ് ഇവരിലുളവാകുക. മുൻ ശുണ്ഠിക്കും കുടുംബവഴക്കിനും തന്നെ ഇതു കാരണമാകുന്നുണ്ട്. ഇത് പരിഹരിക്കാൻ പലരും സ്വയം മുടി വെട്ടാൻ ശ്രമം നടത്തുകയും അത് പരാജയപ്പെടുകയും ചെയ്തു വരുന്നു. പിന്നീട് ഭാര്യയുടേയോ മക്കളുടെ യോ സഹോദരങ്ങളുടെയോ സഹായത്തോടെ മുടി വെട്ടാൻ ശ്രമം നടത്തും. ഇതും വിജയിക്കാറില്ല. പിന്നീടാണ് അവസാന ആശ്രയമെന്ന നിലയിൽ മൊട്ടയടിക്കേണ്ടി വരുന്നത്. മറ്റൊരു വിഭാഗം സ്വയം മൊട്ടയടിക്കാൻ തീരുമാനമെടുക്കുന്നവരാണ്. ലോക് ഡൗൺ നാളുകളിൽ വീടിനു പുറത്തിറങ്ങേണ്ടാത്ത സാഹചര്യം അവസരമാക്കി…
Read Moreസുരക്ഷിതത്വവും ശമ്പളവുമില്ലാതെ ജീവിതത്തോടും വൈറസിനോടും പൊരുതി താൽക്കാലിക ജീവനക്കാർ
പ്രദീപ് ചാത്തന്നൂർ ചാത്തന്നൂർ: സുരക്ഷിതത്വവും ശമ്പളവുമില്ലാതെ കൊറോണ വൈറസിനോട് പൊരുതുകയാണ് പാരിപ്പള്ളി ഗവ.മെഡിക്കൽ കോളേജിലെ ഒരു വിഭാഗം ജീവനക്കാർ. കരാർ ജീവനക്കാരായ 175 പേരാണ് ഈ ദുരിതകാലത്തും ശമ്പളം കിട്ടാതെ കഠിന പ്രയത്നം ചെയ്യുന്നത്. ആരോഗ്യ വകുപ്പ് ജീവനക്കാർ എട്ട് മണിക്കൂർ ജോലി ചെയ്യുമ്പോൾ കരാർ ജീവനക്കാർ പത്ത് മണിക്കൂറാണ് ജോലി ചെയ്യേണ്ടത്. കഴിഞ്ഞ 31-ന് മുമ്പ് ശമ്പളം നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും കരാർ ജീവനക്കാരുടെ തുച്ഛമായ ശമ്പളം ഇതുവരെ കൊടുത്തിട്ടില്ല. ആരുടെ കൈയ്യിലും പണമില്ലാത്ത ഇക്കാലത്ത് വളരെ ബുദ്ധിമുട്ടിയും ദുരിതം അനുഭവിച്ചുമാണ് ഇവർ ജോലിയ്ക്കെത്തുന്നത്. കൊറോണ വൈറസിന്റെ സാമൂഹിക വ്യാപനത്തിന്, യാതൊരു സുരക്ഷിതത്വവുമില്ലാതെ ജോലി ചെയ്യുന്ന ഇവർ നിമിത്തമാകുമോ എന്ന ആശങ്ക വലുതാണ്. കോവിഡ്- 19 രോഗികളെ ചികിത്സിക്കുന്ന ഐസ്വലേഷൻ വാർഡിൽ പോലും ജോലി ചെയ്യുന്ന ഇവർക്ക് രോഗം പകരാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. പത്ത് മണിക്കൂർ ഡ്യൂട്ടി…
Read More