കൊല്ലത്ത് ഒ​രാ​ൾ​ക്ക് കൂ​ടി കോ​വി​ഡ് -19 സ്ഥി​രീ​ക​ര​ണം; വീട്ടു നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണത്തിൽ കുറവ്

എ​സ്.​ആ​ർ.​സു​ധീ​ർ​കു​മാ​ർ കൊ​ല്ലം: ജി​ല്ല​യി​ൽ ഒ​രാ​ൾ​ക്ക് കൂ​ടി കോ​വി​ഡ്- 19 സ്ഥി​രീ​ക​രി​ച്ച​തോ​ടെ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ വീ​ണ്ടും ആ​ശ​ങ്ക​യി​ൽ. അ​തേ സ​മ​യം വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ൽ കാ​ര്യ​മാ​യ കു​റ​വ് ഉ​ണ്ടാ​യ​ത് ആ​ശ്വാ​സ​ത്തി​നും വ​ക ന​ൽ​കു​ന്നു. നി​ല​മേ​ൽ സ്വ​ദേ​ശി​യാ​യ 52-കാ​ര​നാ​ണ് ഇ​ന്ന​ലെ കോ​വി​ഡ്- 19 സ്ഥി​രീ​ക​രി​ച്ച​ത്. ഇ​യാ​ളെ പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡി​ൽ പ്ര​വേ​ശി​പ്പി​ച്ചു.ഇ​യാ​ൾ​ക്കൊ​പ്പം ഡ​ൽ​ഹി, മും​ബൈ എ​ന്നി​വി​ട​ങ്ങ​ളി​ൽ ത​ങ്ങി​യ ഭാ​ര്യ​യു​ടെ പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വ് ആ​ണ്. ഇ​വ​രു​ടെ കു​ടും​ബ​ത്തി​ലെ അ​ഞ്ചു​പേ​രു​ടെ ശ്ര​വം പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു. അ​ഞ്ചു പേ​രെ​യും ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ആ​ക്കി. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച നി​ല​മേ​ൽ സ്വ​ദേ​ശി​യു​ടെ സ​ഞ്ചാ​ര​പ​ഥം ജി​ല്ലാ ഭ​ര​ണ​കൂ​ടം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഫെ​ബ്രു​വ​രി ര​ണ്ടി​നാ​ണ് ഇ​യാ​ൾ തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്ന് ട്രെ​യി​ൻ മാ​ർ​ഗം ഡ​ൽ​ഹി​ക്ക് പോ​യ​ത്. അ​വി​ടു​ന്ന് ട്രെ​യി​നി​ൽ മും​ബൈ​യി​ൽ എ​ത്തി. ഫെ​ബ്രു​വ​രി 20 മു​ത​ൽ മാ​ർ​ച്ച് 23 വ​രെ അ​വി​ടെ ന​ട​ന്ന മ​ത​പ​ര​മാ​യ നി​ര​വ​ധി…

Read More

കൊല്ലത്ത് ഭ​ക്ഷ്യ​യോ​ഗ്യ​മ​ല്ലാ​ത്ത മ​ത്സ്യ​ങ്ങ​ൾ പി​ടി​കൂ​ടി; രണ്ടു തവണയായി പിടികൂടിയത് 7500 കിലോ മത്‌സ്യം

ച​വ​റ: വി​ൽ​ക്കു​വാ​നാ​യി കൊ​ണ്ടു​വ​ന്ന ഭ​ക്ഷ‌്യ​യോ​ഗ്യ​മ​ല്ലാ​ത്ത മ​ത്സ്യം പി​ടി​കൂ​ടി ന​ശി​പ്പി​ച്ചു. നീ​ണ്ട​ക​ര കോ​സ്റ്റ​ൽ പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ നേ​ത്യ​ത്വ​ത്തി​ൽ ത​മി​ഴ്നാ​ട് മു​ട്ട​ത്ത് നി​ന്നും വ​ലി​യ ഇ​ൻ​സു​ലേ​റ്റ​ഡ് വാ​നി​ൽ കൊ​ണ്ടു​വ​ന്ന മ​ത്സ്യ​ങ്ങ​ളാ​ണ് പി​ടി​കൂ​ടി​യ​ത്. കൊ​ല്ലം, ശ​ക്തി​കു​ള​ങ്ങ​ര, നീ​ണ്ട​ക​ര, ച​വ​റ പ്ര​ദേ​ശ​ങ്ങ​ളി​ൽ വി​ൽ​ക്കു​വാ​നാ​യി എ​ത്തി​ച്ച 4000 കി​ലോ​ഗ്രാം ചൂ​ര ഇ​ന​ത്തി​ൽ പെ​ട്ട മ​ത്സ്യ​മാ​ണ് ന​ശി​പ്പി​ച്ച​ത്. ഞാ​യ​റാ​ഴ്ച്ച രാ​ത്രി 11 ഓ​ടെ കോ​സ്റ്റ​ൽ പോ​ലീ​സി​ന് ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ൽ ശ​ക്തി​കു​ള​ങ്ങ​ര ഹാ​ർ​ബ​ർ ഇ​ട​റോ​ഡി​ൻ കാ​ണ​പ്പെ​ട്ട വാ​ൻ പ​രി​ശോ​ധി​ച്ചാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. കോ​സ്റ്റ​ൽ സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ എ​സ് ഷ​രീ​ഫ് , സ​ബ്ഇ​ൻ​സ്പെ​ക്ട​ർ എം ​സി പ്ര​ശാ​ന്ത് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് മ​ത്സ്യം പി​ടി​ച്ചെ​ടു​ത്ത​ത്. ഭ​ക്ഷ്യ​സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രാ​യ ഡോ.​ആ​ർ അ​സിം, മാ​ന​സ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ ര​ണ്ടാം ത​വ​ണ​യാ​ണ് കോ​സ്റ്റ​ൽ പോ​ലീ​സ് പ​ഴ​കി​യ മ​ത്സ്യം പി​ടി​കൂ​ടു​ന്ന​ത്. ര​ണ്ടു ത​വ​ണ​യാ​യി 7500 കി​ലോ​ഗ്രാം മ​ത്സ്യം…

Read More

നി​സാ​മു​ദീ​നി​ൽ നി​ന്നെ​ത്തി​യ ദ​മ്പ​തി​ക​ൾ​ക്ക് കോ​വി​ഡ്; കി​ഴ​ക്ക​ൻ മേ​ഖ​ല ആ​ശ​ങ്ക​യി​ൽ

പു​ന​ലൂ​ർ: നി​സാ​മു​ദീ​നി​ൽ നി​ന്നെ​ത്തി​യ ദ​മ്പ​തി​ക​ൾ​ക്ക് കോ​വി​ഡ് ബാ​ധി​ച്ച​തോ​ടെ കി​ഴ​ക്ക​ൻ മേ​ഖ​ല ആ​ശ​ങ്ക​യി​ൽ. പു​ന​ലൂ​ർ വാ​ള​ക്കോ​ട് സ്വ​ദേ​ശി​ക​ളാ​ണ് കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലു​ള​ള​ത്. ആ​ദ്യം ഭാ​ര്യ​യ്ക്കും പി​ന്നീ​ട് ഭ​ർ​ത്താ​വി​നും രോ​ഗം സ്ഥി​രീ​ക​രി​യ്ക്കു​ക​യു​ണ്ടാ​യി. ഇ​തോ​ടെ കി​ഴ​ക്ക​ൻ മേ​ഖ​ല ക​ടു​ത്ത ആ​ശ​ങ്ക​യി​ലാ​ണ്. ന​ഗ​ര​ത്തി​ലി​റ​ങ്ങു​ന്ന​വ​രു​ടെ എ​ണ്ണ​വും ഗ​ണ്യ​മാ​യി കു​റ​ഞ്ഞി​ട്ടു​ണ്ട്. ലോ​ക്ക്ഡൗ​ൺ നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ച്ച് ആ​ദ്യ​ഘ​ട്ട​ത്തി​ൽ കൂ​ടു​ത​ൽ ആ​ളു​ക​ൾ ന​ഗ​ര​ത്തി​ലി​റ​ങ്ങി​യി​രു​ന്നു. എ​ന്നാ​ൽ പു​ന​ലൂ​ർ വാ​ള​ക്കോ​ട് ഭാ​ഗ​ത്തു​ള്ള ദ​മ്പ​തി​ക​ൾ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച​തോ​ടെ വ​ള​രെ കു​റ​ച്ചു പേ​ർ മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ പു​ന​ലൂ​രി​ലി​റ​ങ്ങു​ന്ന​ത്. സ​മീ​പ പ്ര​ദേ​ശ​ത്തു​ള്ള ഒ​രു ഗ​ർ​ഭി​ണി​യ്ക്കു കൂ​ടി രോ​ഗം ബാ​ധി​ച്ച​ത് ആ​ശ​ങ്ക കൂ​ടു​ത​ൽ വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്. ഗ​ൾ​ഫി​ൽ നി​ന്ന് നാ​ട്ടി​ലെ​ത്തി​യ സ്ത്രീ​യ്ക്കാ​ണ് ക​ട​യ്ക്ക​ൽ മേ​ഖ​ല​യി​ൽ രോ​ഗം ബാ​ധി​ച്ചി​ട്ടു​ള​ള​ത്. പു​ന​ലൂ​ർ മേ​ഖ​ല​യി​ൽ 2600 ഓ​ളം പേ​രാ​ണ് ഇ​പ്പോ​ഴും നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്.

Read More

കോ​വി​ഡ് കാ​ല​ത്ത് ക​രു​ത്തു​കാ​ട്ടി കു​ടും​ബ​ശ്രീ; ജില്ലയിൽ സമുഹ അടുക്കള നൂറ് ; ഇരുപത് രൂപ വിലയിൽ ഊണ്

കൊല്ലം: കോ​വി​ഡ് കാ​ല​ത്ത് സ​ര്‍​ക്കാ​രി​ന്‍റെ ആ​ശ്വാ​സ ന​ട​പ​ടി​യി​ല്‍ പ്രാ​ധാ​ന്യ​മേ​റി​യ സ​മൂ​ഹ അ​ടു​ക്ക​ള​ക​ളു​ടെ എ​ണ്ണം നൂ​റി​ലേ​റെ എ​ത്തി​ച്ച് ജി​ല്ല​യി​ലെ കു​ടും​ബ​ശ്രീ. ഇ​തു​വ​രെ 1,75,928 ഉ​ച്ച​ഭ​ക്ഷ​ണ പൊ​തി​ക​ളാ​ണ് സ​മൂ​ഹ അ​ടു​ക്ക​ള​ക​ള്‍ വ​ഴി ന​ല്‍​കി​യ​ത്. ഇ​തി​ല്‍ 1,61,059 എ​ണ്ണ​വും സൗ​ജ​ന്യ​മാ​യാ​ണ് ന​ല്‍​കി​യ​ത്. 25,000 ലേ​റെ പേ​ര്‍​ക്ക് പ്രാ​ത​ലും ഏ​ഴാ​യി​ര​ത്തോ​ളം പേ​ര്‍​ക്ക് രാ​ത്രി ഭ​ക്ഷ​ണ​വും ന​ല്‍​കി​യി​ട്ടു​ണ്ട്. 21 ജ​ന​കീ​യ അ​ടു​ക്ക​ള​ക​ള്‍ വ​ഴി ഇ​രു​പ​തി​നാ​യി​ര​ത്തി​ലേ​റെ പേ​ര്‍​ക്ക് 20 രൂ​പ നി​ര​ക്കി​ല്‍ ഭ​ക്ഷ​ണ​വും ന​ല്‍​കി. കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ല്‍ നി​ര്‍​ണാ​യ​ക​മാ​യ മാ​സ്‌​കു​ക​ളു​ടെ​യും ഹാ​ന്‍​ഡ് സാ​നി​റ്റൈ​സ​റു​ക​ളു​ടെ​യും നി​ര്‍​മാ​ണ​ത്തി​ലും കു​ടും​ബ​ശ്രീ സ​ജീ​വ​മാ​ണ്. മെ​ഡി​ക്ക​ല്‍ സെ​യി​ല്‍​സ് കോ​ര്‍​പ്പ​റേ​ഷ​ന്‍, കെ ​റ്റിഡി​സി, ആ​രോ​ഗ്യ വ​കു​പ്പ് തു​ട​ങ്ങി​യ​വ​ര്‍​ക്കാ​യി 3,25,000 മാ​സ്‌​ക്കു​ക​ളാ​ണ് ഒ​രു​ക്കി ന​ല്‍​കി​യ​ത്. 38 യൂ​ണി​റ്റു​ക​ളി​ലാ​യി 250 ലേ​റെ​പ്പേ​ര്‍ മാ​സ്‌​ക്ക് നി​ര്‍​മാ​ണ​ത്തി​ല്‍ ഏ​ര്‍​പ്പെ​ടു​ന്നു. 965 ലി​റ്റ​ര്‍ ഹാ​ന്‍​ഡ് സാ​നി​റ്റൈ​സ​റാ​ണ് കു​ടും​ബ​ശ്രീ ഉ​ത്പ​ന്ന​മാ​യി പു​റ​ത്തി​റ​ങ്ങി​യ​ത്. എ​സ്ബി​ഐ അ​ട​ക്ക​മു​ള്ള ബാ​ങ്കു​ക​ളാ​ണ് സാ​നി​റ്റൈ​സ​റു​ക​ളു​ടെ പ്ര​ധാ​ന ഉ​പ​യോ​ക്താ​ക്ക​ള്‍. കോ​വി​ഡ് കാ​ല​ത്തും…

Read More

കൊല്ലത്ത് ഒരാൾക്ക് കൂടി കൊറോണ ബാധ; ചികിത്സയിലായിരുന്ന ഒരാൾ രോഗമുക്തനായി

കൊല്ലം: ജില്ലയിൽ ഒരാൾക്ക് കൂടി കൊറോണ ബാധ സ്ഥിരീകരിച്ചു. ഡൽഹിയിൽ നിന്നു മൂന്ന് സുഹൃത്തുക്കൾക്കൊപ്പമെത്തിയ ഓയൂർ സ്വദേശിക്കാണ് ‌ രോഗബാധ. മാർച്ച് 24 നാണ് ഇയാൾ നിസാമുദീനിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. അവിടെ നിന്നും രാത്രി 11 ഓടെ കാറിൽ സുഹൃത്തുക്കളോടൊപ്പം കോ ട്ടൂരിലെത്തി. 25 ന് ഉച്ചയോടെ ബൈക്കിൽ ഓയൂരിലുള്ള ഭാര്യാ വീട്ടി ലെത്തി.തുടർന്ന് നിരീക്ഷണത്തിലായിരുന്നു.അടുത്ത ദിവസം ആരോ ഗ്യ പ്രവർത്തകരെത്തി അദ്ദഹത്തെ ടി കെ എം ഐസൊലേഷൻ സെൻ്ററിലേക്ക് മാറ്റി. നാലിന് ജില്ലാശുപത്രിയിൽ സ്രവം പരിശോധനയ്ക്ക് എടുത്തു. ഇന്ന ലെ രോഗബാധ സ്ഥിരീകരിച്ചതോടെ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇതോടെ ജില്ലയിൽ കൊറോണ ബാധിതരുടെ എണ്ണം ആറായി. ഇവ രിൽ രോഗമോചിതനായ ഒരാളെ ഇന്നലെ വിട്ടയച്ചു. നിലവിൽ ചികി ത്സയിലുള്ള അഞ്ചു പേരുടെയും ആരോഗ്യനില തൃപ്തികരമാണെന്നു ഡി എം ഒ അറിയിച്ചു.

Read More

കൊ​റോ​ണ :കൊ​ല്ല​ത്ത് ഗൃ​ഹ​ നി​രീ​ക്ഷ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത് 5734 പേ​ർ

കൊ​ല്ലo: കൊ​റോ​ണ ബാ​ധ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ൽ ഇ​തു​വ​രെ ഗാ​ർ​ഹി​ക നി​രീ​ക്ഷ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത് 5734 പേ​ർ.​ഇ​ന്ന​ലെ മാ​ത്ര​മാ​യി 3290 പേ​രാ​ണ് ഗൃ​ഹ​നി​രീ​ക്ഷ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്.​ വി​ദേ​ശി​ക​ൾ ഉ​ൾ​പ്പ​ടെ നി​ര​വ​ധി പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​ഞ്ഞി​രു​ന്ന​ത്. 25 പേ​രെ​യാ​ണ് ഇ​ന്ന​ലെ പു​തു​താ​യി നി​രീ​ക്ഷ​ണ​ത്തി​ന​യ​ച്ച​ത്.​പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച സാ​മ്പി​ളു​ക​ളി​ൽ 46 എ​ണ്ണ​ത്തി​ന്‍റെ ഫ​ലം കൂ​ടി വ​രാ​നു​ണ്ട്. അ​ഞ്ചു പേ​ർ​ക്കാ​ണ് ജി​ല്ല​യി​ൽ ഇ​തു​വ​രെ കോ ​വി​ഡ് ബാ​ധ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ള്ള​ത്‌.

Read More

കാ​യ​ലോ​ര​ങ്ങ​ളും വ​ന​മേ​ഖ​ല​ക​ളും കേ​ന്ദ്രീ​ക​രി​ച്ച് കൊ​ല്ലം ജി​ല്ല​യി​ൽ ചാ​രാ​യ​വാ​റ്റും വി​ല്പ​ന​യും പൊ​ടി​പൊ​ടി​ക്കു​ന്നു

കൊ​ല്ലം: കൊ​റോ​ണ ബാ​ധ​യെ തു​ട​ർ​ന്ന് മ​ദ്യ​വി​ല്പ​ന നി​രോ​ധി​ച്ച​തോ​ടെ ചാ​രാ​യം വാ​റ്റും വി​ല്പ​ന​യും പൊ​ടി​പൊ​ടി​ക്കു​ക​യാ​ണ്. കാ​യ​ലോ​ര​ങ്ങ​ളും വ​ന​മേ​ഖ​ല​ക​ളും കേ​ന്ദ്രീ​ക​രി​ച്ചാ​ണ് വാ​റ്റ് . വീ​ടു​ക​ളി​ൽ ചാ​രാ​യം വാ​റ്റി വി​ല്പ​ന ന​ട​ത്തു​ന്ന​തും ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ലേ​റി. ഒ​രു ലി​റ്റ​ർ ചാ​രാ​യ​ത്തി​ന് 1000 രൂ​പ വ​രെ ഈ​ടാ​ക്കു​ന്ന​വ​രും ഉ​ണ്ട്. മ​ദ്യ​ത്തി​നാ​യി പ​ര​ക്കം​പാ​യു​ന്ന​വ​ർ​ക്ക് വി​ല പ്ര​ശ്ന​മ​ല്ല. നേ​ര​ത്തെ എ​ക്സൈ​സും പോ​ലീ​സും ചേ​ർ​ന്നാ​യി​രു​ന്നു പ​രി​ശോ​ധ​ന .ഇ​പ്പോ​ൾ മി​ക്ക പ്ര​ദേ​ശ​ങ്ങ​ളി​ലും എ​ക്സൈ​സ് സം​ഘ​ങ്ങ​ൾ മാ​ത്ര​മാ​ണ് പ​രി​ശോ​ധ​ന.​വി​വ​രം ല​ഭി​ക്കു​ന്ന കേ​സു​ക​ളി​ൽ അ​വ​ർ ഓ​ടി​യെ​ത്തി വാ​റ്റ് സം​ഘ​ങ്ങ​ളെ പി​ടി​കൂ​ടു​ക​യും ചെ​യ്യു​ന്നു​ണ്ട്. വ​ള​രെ കു​റ​ച്ചു കേ​സു​ക​ളെ​ന്നു മാ​ത്രം.​വാ​റ്റു​കാ​രെ കു​റി​ച്ച് പ​ല​പ്പോ​ഴും സ​മീ​പ​വാ​സി​ക​ൾ പ​റ​യാ​റി​ല്ല. എ​ന്നി​ട്ടും നി​ര​വ​ധി പേ​രെ എ​ക്സൈ​സ് സം​ഘം ദി​നം​പ്ര​തി പി​ടി​കൂ​ടു​ന്നു.​ഇ​തി​ൽ നി​ന്ന് വാ​റ്റ് സം​ഘ​ങ്ങ​ളു​ടെ വ​ർ​ധ​ന ഊ​ഹി​ക്കാ​വു​ന്ന തെ​യു​ള്ളു. ഉ​റു​കു​ന്ന് പൊ​ള്ള​ച്ചാ​ലി​ൽ വീ​ട്ടി​ലെ കു​ളി​മു​റി​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 770 ലി​റ്റ​ർ കോ​ട ഇ​ന്ന​ലെ എ​ക്‌​സൈ​സ് പി​ടി​കൂ​ടി.​സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് രാ​ഹു​ൽ രാ​ജ് എ​ന്ന​യാ​ൾ…

Read More

മദ്യം കിട്ടാത്തതിനാൽ വിഭ്രാന്തി;കൊലത്ത് മൂന്നു പേർക്ക് ചികിത്സ നൽകി; മോചനം ആഗ്രഹിക്കുന്നവർ വിളിക്കണമെന്ന് എക്സൈസ്

കൊല്ലം: മദ്യം കിട്ടാത്തതിനെ തുടർന്ന് വിഭ്രാന്തി കാട്ടിയ ശാസ്താം കോട്ട സ്വദേശികളായ മൂന്നു പേർക്ക് ചികിത്സ നൽകി.രണ്ടു പേർക്ക് ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ ചികിത്സ നൽകി. മറ്റൊരാളെ പരവൂർ നെടുങ്ങോലത്തുള്ള ലഹരി മോചനകേന്ദ്രത്തി ലേക്ക് മാറ്റി. മദ്യാസക്തിയിൽ നിന്ന് മോചനം തേടാൻ ആഗ്രഹി ക്കുന്നവർ 9400069457 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് എക്സൈസ് ഇൻസ്പെക്ടർ അറിയിച്ചു. ഇതോടൊപ്പം വ്യാജ മദ്യവിൽപ്പനയ്ക്കെതിരേയും വ്യാജവാറ്റിനെ തിരേയും നടപടിയും ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ 600 ലിറ്റർ കോടയാണ് വിവിധ പ്രദേശങ്ങളിൽ നിന്നും പിടികൂടിയത്.

Read More

ലോക് ഡൗൺ നിയമം ലംഘിച്ച് മത്സ്യ ബന്ധനം നടത്തിയ ബോട്ടുകൾ പിടിച്ചെടുത്തു; തൊഴിലാളികൾ നിരീക്ഷണകേന്ദ്രത്തിൽ

കൊല്ലം: നിയമം ലംഘിച്ച് കൊല്ലം ഭാഗത്ത് കടലിൽ മത്സ്യബന്ധനം നടത്തിയ രണ്ടു ബോട്ടുകൾ മറൈൻ എൻഫോഴ്സ്മെൻറ് വിഭാഗം പിടികൂടി.തൊഴിലാളികളെ നീണ്ടകരയിൽ എത്തിച്ചു. ഇവരെ ആരോഗ്യ വകുപ്പ് അധികൃതരെത്തി നിരീക്ഷണ കേന്ദ്രത്തി ലേക്ക് അയച്ചു. ബേപ്പൂരിൽ നിന്നുള്ള ഒരു ബോട്ടും തമിഴ്നാട്ടിൽ നിന്നുള്ള ബോട്ടുമാണ് പിടികൂടിയത്. രണ്ട് ബോട്ടുകളിലുമായി 35 തൊഴിലാളികളുണ്ടായിരുന്നു. ഗുജറാത്ത്, കർണാടക തുടങ്ങിയ മേഖലകളിൽ നിന്നുള്ള ബോട്ടുകൾ നിയമം ലംഘിച്ച് മത്സ്യ ബന്ധനം നടത്തുന്നതായുള്ള രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് നിയമം ലംഘിച്ച്

Read More

കൊ​ല്ല​ത്ത് ഗ​ർ​ഭി​ണി​ക്കും നി​സാ​മു​ദീ​നി​ൽ​നി​ന്നു മ​ട​ങ്ങി​വ​ന്ന യു​വ​തി​ക്കും കോ​വി​ഡ്; വിദേശത്ത് നിന്നെത്തിയ യുവതിയെ പരിശോധിച്ച ഡോക്ടർമാർ ക്വറന്‍റൈനിൽ

കൊ​ല്ലം: കൊ​ല്ലം ജി​ല്ല​യി​ൽ ഗ​ർ​ഭി​ണി ഉ​ൾ​പ്പെ​ടെ ര​ണ്ടു സ്ത്രീ​ക​ൾ​ക്കു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഡ​ൽ​ഹി നി​സാ​മു​ദീ​നി​ൽ​നി​ന്നു മ​ട​ങ്ങി​വ​ന്ന യു​വ​തി​ക്കും ഖ​ത്ത​റി​ൽ​നി​ന്നു മ​ട​ങ്ങി​വ​ന്ന യു​വ​തി​ക്കു​മാ​ണു രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. നി​സാ​മു​ദീ​നി​ൽ സ​മ്മേ​ള​ന​ത്തി​നു പോ​യ പു​ന​ലൂ​ർ വാ​ള​ക്കോ​ട് സ്വ​ദേ​ശി​നി മും​ബൈ വ​ഴി 24-നാ​ണ് മ​ട​ങ്ങി​യെ​ത്തി​യ​ത്. ഇ​വ​ർ ഭ​ർ​ത്താ​വു​മൊ​ത്തു ക​ഴി​ഞ്ഞ​ദി​വ​സം ബൈ​ക്കി​ൽ പോ​യ​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്. 27 വ​യ​സു​ള്ള ഗ​ർ​ഭി​ണി ഖ​ത്ത​റി​ൽ​നി​ന്നാ​ണു നാ​ട്ടി​ലെ​ത്തി​യ​ത്. ക​ട​യ്ക്ക​ൽ ഇ​ട്ടി​വ വെ​ളി​ന്ത​റ സ്വ​ദേ​ശി​നി​യാ​ണ് ഇ​വ​ർ. ക​ഴി​ഞ്ഞ ഇ​രു​പ​തി​നാ​ണു ഭ​ർ​ത്താ​വു​മൊ​ത്ത് ഇ​വ​ർ ഖ​ത്ത​റി​ൽ​നി​ന്ന് എ​ത്തി​യ​ത്. അ​ന്നു മു​ത​ൽ വീ​ട്ടു​നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. മൂ​ന്നു​മാ​സം മു​ന്പാ​ണു വി​സി​റ്റിം​ഗ് വീ​സ​യി​ൽ ഇ​വ​ർ ഖ​ത്ത​റി​ലെ ഭ​ർ​ത്താ​വി​ന്‍റെ അ​രി​കി​ലേ​ക്കു പോ​യ​ത്. ഇ​വ​ർ​ക്കു രോ​ഗം സ്ഥി​രീ​ക​രി​ച്ച​തോ​ടെ ഇ​ട്ടി​വ പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലെ ഡോ​ക്ട​ർ​മാ​രോ​ടും ന​ഴ്സു​മാ​രോ​ടും ക്വാ​റ​ന്ൈ‍​റ​നി​ൽ പോ​കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. കൊ​ല്ല​ത്ത് രോ​ഗം സ്ഥി​രീ​ക​രി​ച്ച ഇ​രു​വ​രും പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലാ​ണു​ള്ള​ത്. ഇ​വ​രു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണ്.

Read More