ശാസ്താംകോട്ട: സർവിസിൽ നിന്നും വിരമിച്ച അധ്യാപകന്റെ ആദ്യ പെൻഷൻ അശരണർക്ക് അന്നം നൽകാനായി നൽകി മാതൃകയായി. തെക്കൻ മൈനാഗപ്പള്ളി കുന്നത്ത് വീട്ടിൽ ആർ കമൽദാസ് ആണ് തന്റെ ഒരു മാസത്തെ പെൻഷൻ തുക മൈനാഗപ്പള്ളിയിലെ കമ്മ്യൂണിറ്റി കിച്ചണു നൽകിയത്. 25000 രൂപ അഡ്വാൻസായി തന്നെ പഞ്ചായത്ത് പ്രസിഡന്റ് പിഎസ് ജയലക്ഷ്മിയെ ഏൽപ്പിക്കുകയും ചെയ്തു. തേവലക്കര ബോയ്സ് ഹൈസ്കൂളിൽ അധ്യാപക പദവിയിൽ നിന്നുമാണ് ആർ കമൽദാസ് ചൊവാഴ്ച വിരമിച്ചത് . 1984 ൽ സർവീസിൽ പ്രവേശിച്ച ആർ കമൽദാസ് 88 മുതൽ തേവലക്കര ഹൈസ്കൂളിലെ അധ്യാപകനാണ്. മൈനാഗപ്പള്ളി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, കെഎസ് ടിഎ ജില്ലാ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചട്ടുണ്ട്. നിലവിൽ സി പിഎം മൈനാഗപ്പള്ളി പടിഞ്ഞാറ് ലോക്കൽ കമ്മിറ്റി അംഗവും , മൈനാഗപ്പള്ളി പബ്ലിക്ക് ലൈബ്രറി പ്രസിഡന്റുമാണ്. ഇടവനശേരി ഐ സി എസ് എൽപിഎസ്…
Read MoreCategory: Kollam
വിശപ്പ് രഹിത കേരളത്തിനായുള്ള ജില്ലയിൽ ആദ്യത്തെ ജനകീയ ഹോട്ടൽ തുറന്നു; ലോക്ക് ഡൗൺ നിയന്ത്രണമുള്ളതിനാൽ ഇരിന്നു കഴിക്കാൻ സൗകര്യമുണ്ടാകില്ലെന്ന് നഗരസഭ
എസ്.ആർ.സുധീർകുമാർ കൊല്ലം: സംസ്ഥാന സർക്കാരിന്റെ വിശപ്പ് രഹിത കേരളം എന്ന പദ്ധതിയുടെ ഭാഗമായി ബജറ്റിൽ മന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ച ജനകീയ ഹോട്ടലിന്റെ ആദ്യ പ്രവർത്തനം ഇന്ന് പരവൂർ നഗരസഭയിൽ ആരംഭിക്കും. ഏപ്രിൽ ഒന്നു മുതൽ സംസ്ഥാനത്ത് ഉച്ചയൂണിന് 25 രൂപ ഈടാക്കുന്ന ആയിരം ഹോട്ടലുകൾ ആരംഭിക്കുമെന്നാണ് മന്ത്രി ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ കുടുംബശ്രീയുമായി സഹകരിച്ചാണ് ഹോട്ടൽ ഇന്നുതൽ തുടങ്ങുന്നത്. മുനിസിപ്പൽ ബസ് സ്റ്റാന്റിന് സമീപമാണ് ഹോട്ടലിന്റെ പ്രവർത്തനം. ലോക് ഡൗൺ നിയന്ത്രണത്തിന്റെ പശ്ചാത്തലത്തിൽ ഇപ്പോൾ ഇവിടെ ഭക്ഷണം ഇരുന്ന് കഴിക്കാനുള്ള സൗകര്യം ഉണ്ടാകില്ലെന്ന് നഗരസഭാ ചെയർമാൻ കെ.പി.കുറുപ്പും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സുധീർ ചെല്ലപ്പനും അറിയിച്ചു. ഭക്ഷണം വേണ്ടവർക്ക് വോളണ്ടിയർമാർ വീടുകളിൽ എത്തിക്കും. ഇതിനായി തലേ ദിവസം മുമ്പ് ബന്ധപ്പെട്ടവരെ ഫോണിൽ വിളിച്ച് അറിയിക്കണം. ഓർഡർ ചെയ്യുന്നവർ പേര്, വിലാസം,…
Read Moreഞങ്ങളെക്കൂടി ഓർക്കണേ..! കൊത്തിപ്പെറുക്കാൻ ഒന്നുമില്ല; കടുത്ത പട്ടിണിയിൽ അന്നനാളവും കുടലും ചുരുങ്ങി നീണ്ടകര ഹാര്‍ബറിൽ കൊക്കുകള്‍ മയങ്ങി വീഴുന്നു
ചവറ: നീണ്ടകര ഹാര്‍ബര്‍ ഗേറ്റിന് സമീപത്തെ മരത്തില്‍ അധിവസിക്കുന്ന കൊക്കുകള്‍ മയങ്ങി വീഴുന്നു. സംഭവം അന്വേഷിക്കാനായി ജില്ലാ വെറ്ററിനറി ഡോക്ടർ കെ കെ തോമസിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. കൊറോണ പ്രതിരോധത്തിനായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന്റെ രണ്ടാം ദിവസം മുതലാണ് ഇവ മയങ്ങി വീഴുന്നത്. ആദ്യം പക്ഷിപ്പനിയാണോ എന്ന് സംശയിച്ചെങ്കിലും ഹാര്‍ബറിലെ മത്സ്യം കഴിച്ച് മാത്രം വളരുന്ന ഇവക്ക് ഭക്ഷണം കിട്ടാതായതോടെയാണ് മരത്തില്‍ നിന്ന് കൊക്കുകള്‍ വീഴുന്നത്. മത്സ്യം മാത്രം കഴിച്ച് വളരുന്ന ഈ കൊക്കുകള്‍ ചോറ് പോലുളള ആഹാരസാധനങ്ങള്‍ കഴിക്കില്ല എന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. കൊക്കുകള്‍ ഇത്തരത്തില്‍ വീഴാന്‍ തുടങ്ങിയതോടെ തീരദേശ പോലീസ് ഇവയ്ക്ക് മറ്റ് ആഹാര സാധനങ്ങള്‍ നല്‍കിയെങ്കിലും കഴിക്കാന്‍ കൂട്ടാക്കിയില്ല. വീഴുന്ന കൊക്കുകളെ ഹാര്‍ബറില്‍ അലയുന്ന തെരുവ് നായ്ക്കള്‍ എടുത്ത് കൊണ്ട് പോവുകയാണ്. ദിവസവും പത്തോളം കൊക്കുകള്‍ മയങ്ങി വീഴുകയാണ്. വരും…
Read Moreഒറിജിനലിനെ വെല്ലുന്ന വ്യാജൻ; അഞ്ഞൂറ് ലിറ്റർ വ്യാജ വിദേശ മദ്യവുമായി മൂന്ന് പേർ അറസ്റ്റിൽ
കൊല്ലം: ലോക്ക്ഡൗണിന്റെ ഭാഗമായി സംസ്ഥാനത്തെ മദ്യ വിൽപനശാലകൾ അടഞ്ഞു കിടക്കുന്ന സാഹചര്യത്തിൽ വ്യാജ വിദേശ മദ്യം നിർമ്മിച്ച് വിതരണം ചെയ്ത മൂന്നു പേരെ കൊല്ലം എക്സൈസ് സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ഐ. നൗഷാദ് അറസ്റ്റ് ചെയ്തു. കായംകുളം ചൂനാട് സ്വദേശിയും മുൻ എക്സൈസ് ഉദ്യോഗസ്ഥനുമായ ഹാരിഷ്ജോൺ (51), കൊല്ലം കല്ലുംതാഴം സ്വദേശി രാഹുൽ(27), കിഴക്കേകല്ലട സ്വദേശി സഞ്ജയൻ (42) എന്നിവർ ആണ് അറസ്റ്റിലായത്. കൊല്ലം അയത്തിൽ ഭാഗത്ത് 600 രൂപയുടെ ഒരു ലിറ്റർ മദ്യം 1500 രൂപയ്ക്ക് വിൽപന നടത്തുന്നതായി കൊല്ലം അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ ജെ.താജുദ്ദീൻകുട്ടിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആണ് നടപടി. ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ ജേക്കബ് ജോണിന്റെ പ്രത്യേക നിർദേശത്തെ തുടർന്ന് എക്സൈസ് സ്പെഷൽ സ്ക്വാഡ് സംഘം അയത്തിൽ നടത്തിയ പരിശോധനയിൽ ബൈക്കിൽ കടത്തിക്കൊണ്ട് വന്ന 28 ലിറ്റർ വ്യാജ…
Read Moreലിറ്ററിന് 1200 രൂപ; കിഴക്കന്‍ മേഖലയില്‍ വ്യാജവാറ്റ് സജീവം; കോടയും വാറ്റ്ഉപകരണങ്ങളുമായി വീട്ടമ്മ അറസ്റ്റില്‍
അഞ്ചൽ: സംസ്ഥാനത്ത് ബാറുകളും മദ്യ വില്‍പ്പന ശാലകളും പൂട്ടിയതോടെ ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ വ്യാജ വാറ്റ് സംഘം സജീവമായി. തെന്മല, കുളത്തുപ്പുഴ, പത്തനാപുരം മേഖലകളിലായി കഴിഞ്ഞ മൂന്നു ദിവസത്തിനിടെ എക്സൈസ്, വനപാലക സംഘം കണ്ടെടുത്ത് നശിപ്പിച്ച 250 ലിറ്ററോളം കോടയാണ്. കുളത്തുപ്പുഴ ഏഴംകുളം തച്ചന്‍കോണത്ത് ചാരായം വാറ്റുന്നതിനിടെ കോടയുമായി സ്ത്രീയെ എക്സൈസ് സംഘം പിടികൂടി. ഏഴംകുളം തച്ചന്‍കോണം സ്വദേശിനി ബിന്ദുവിനെയാണ് അഞ്ചല്‍ എക്സൈസ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ പിടികൂടിയത്. തച്ചന്കോണത്തുള്ള ബിന്ദുവിന്റെ വീട് കേന്ദ്രീകരിച്ചു വ്യാജ വാറ്റ് നടക്കുന്നുവെന്നു രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. വീട്ടില്‍ നിന്നും വാറ്റുന്നതിനായി കുടങ്ങളില്‍ തയ്യാറാക്കി വച്ചിരുന്ന 60 ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളും എക്സൈസ് സംഘം കണ്ടെത്തി. ഒരുലിറ്റര്‍ ചാരായം 1200 രൂപയ്ക്കാണ് ഇവര്‍ വില്‍പ്പന നടത്തിവന്നത്. തെന്മലയില് എക്സൈസ് വനപാലക സംഘം നടത്തിയ സംയുക്ത പരിശോധനയില്‍ വലിയ പ്ലാസ്റ്റിക്…
Read Moreകോവിഡ് – 19; കൊല്ലത്ത് 170 17 പേർ നിരീക്ഷണത്തി ൽ; ലോക് ഡൗണിൽ കൊല്ലത്ത് 258 പേർ അറസ്റ്റിൽ
കൊല്ലം: ജില്ലയിൽ 170 17 പേരാണ് ഇതുവരെ വീടുകളിൽ നിരീക്ഷണ ത്തിൽ കഴിയുന്നത്. ഇതിൽ 42 പേർ വിദേശ പൗരന്മാരാണ്. ദുബായിൽ നിന്നുള്ള 1486 പേർ ഉൾപ്പടെ ഗൾഫ് മേഖലയിൽ നിന്ന് നാട്ടിലെത്തിയ 4427 പേർ നിരീക്ഷണത്തിലാണ്. ഇന്നലെ നാലുപേരെ മാത്രമാണ് ചികിത്സ തേടിയത്. ഇവർ ഉൾപ്പടെ 28 പേർ ചികിത്സയിലുണ്ട്. പരിശോധനയ്ക്കു് അയച്ച 653 സാമ്പിളുകളിൽ 59 എണ്ണത്തിന്റെ ഫലം കൂടി വരാനുണ്ട്. ഫലം വന്നതിൽ പ്രാക്കുളം സ്വദേശിയുടെ ഒഴികെ മറ്റെല്ലാം നെഗറ്റീവാണ്. ജില്ലയിൽ കോവിഡുമായി ബന്ധപ്പെട്ട് അടിയന്തര സാഹചര്യം നേരിടുന്നതിന് 16 കൊറോണ കെയർ സെന്ററുകൾ സജ്ജമാക്കിയിട്ടുണ്ട്.ഇപ്പോൾ 6 സെന്ററുകളിലായി 169 പേർ ഐസൊലേഷനിൽ ഉണ്ട് .മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ജില്ലയിൽ നിന്നും എത്തുന്നവരെ നേരിട്ട് കൊറോണ സെന്ററുകളിൽ പ്രവേശിപ്പിക്കും.ഇവർ 14 ദിവസം നിരീക്ഷണത്തിൽ തുടരണം. ലോക് ഡൗൺ: കൊല്ലത്ത് 258 പേർ അറസ്റ്റിൽ…
Read Moreകൊറോണയേക്കാൾ വേഗത്തിൽ; സംസ്ഥാനത്തെ സമ്പൂർണ്ണ മദ്യനിരോധനത്തിൽ നാലു ജില്ലകളിലായി ഓരോമരണം
കൊല്ലം: സംസ്ഥാനത്ത് മദ്യാസക്തിയുള്ള രണ്ട് പേർക്കൂടി ജീവനൊടുക്കി. കൊല്ലം, ആലപ്പുഴ ജില്ലകളിലാണ് മരണം. ഇന്നലെ തിരുവനന്തപുരത്തും തൃശൂരും രണ്ടുപേർ ജീവനൊടുക്കിയിരുന്നു. കൊല്ലം കുണ്ടറ എസ്.കെ. ഭവനിൽ സുരേഷാണ് തൂങ്ങി മരിച്ചത്. സ്ഥിരം മദ്യപാനിയായ ഇയാൾ രണ്ടു ദിവസമായി മാനസിക സമ്മർദത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. ആലപ്പുഴയിൽ കിടങ്ങംപറമ്പ് ശ്രീഭുവനേശ്വരി ക്ഷേത്രത്തിനു സമീപം കടത്തിണ്ണയിൽ കിടന്ന വൃദ്ധനെ മരിച്ച നിലയിൽ കണ്ടെത്തി. കാർത്തികപ്പള്ളി സ്വദേശി ഹരിദാസാണ് മരിച്ചത്. മദ്യം ലഭിക്കാഞ്ഞതിനേത്തുടർന്ന് ഇയാൾ കഴിഞ്ഞ ദിവസങ്ങളിൽ അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നുവെന്നാണ് വിവരം.
Read Moreകൊല്ലത്ത് ആദ്യ കോവിഡ് സ്ഥിരീകരിച്ചു; വൈറസ് ബാധിതൻ സഞ്ചരിച്ച വിമാനത്തിലെത്തിയ 25 കൊല്ലംകാർ നിരീക്ഷണത്തിൽ
തിരുവനന്തപുരം: കൊല്ലം ജില്ലയിൽ ആദ്യ കോവിഡ് സ്ഥിരീകരിച്ചയാൾ സഞ്ചരിച്ച വിമാനത്തിലെത്തിയവരുടെ പട്ടിക പുറത്തുവിട്ടു. ഇവരും കുടുംബാംഗങ്ങളും നിരീക്ഷണത്തിൽ പോകണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. ഈ വിമാനത്തിലെത്തിയ 25 പേരും കൊല്ലം ജില്ലക്കാരാണ്. ഇതോടൊപ്പം ഇദ്ദേഹവുമായി സമ്പർക്കത്തിലേർപ്പെട്ട 10 പേരെ ഐസൊലേഷനിൽ പ്രവേശിപ്പിക്കുകയും 30ലേറെപ്പേരെ ഹൈറിസ്ക് പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്തു. ഇതോടൊപ്പം രോഗി എത്തിയ മൂന്ന് ആശുപത്രികളും ലാബുകളും പൂട്ടി. ദുബായിൽ നിന്നു നാട്ടിലെത്തിയ പ്രാക്കുളം സ്വദേശിയായ 49 വയസുകാരനാണു രോഗബാധ സ്ഥിരീകരിച്ചത്. ഈ മാസം 18നാണ് ഇയാൾ നാട്ടിലെത്തിയത്. ഇയാളെ കഴിഞ്ഞ ദിവസം ജില്ലാ ആശുപത്രിയിലെത്തിച്ചു സ്രവം ശേഖരിച്ചു പരിശോധനയ്ക്ക് അയച്ചിരുന്നു. ഇദ്ദേഹത്തെ ഉടൻ പാരിപ്പള്ളി ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റും.
Read Moreറവന്യു മന്ത്രിയുടെ ശിപാർശയിൽ മുഖ്യമന്ത്രി നടപടിയെടുത്തു; നിരീക്ഷണം ലംഘിച്ച് നാടുവിട്ട കൊല്ലം സബ്കളക്ടർക്ക് സസ്പെൻഷൻ
തിരുവനന്തപുരം: കോവിഡ് നിരീക്ഷണം ലംഘിച്ച് നാടുവിട്ട സബ് കളക്ടർ അനുപം മിശ്രയെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്റെ ശിപാർശയേത്തുടർന്നാണ് നടപടി. നേരത്തെ, നടപടി വേണമെന്ന് ആവശ്യപ്പെട്ടുള്ള കൊല്ലം കളക്ടറുടെ റിപ്പോർട്ട് റവന്യൂ മന്ത്രി മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു. സബ്കളക്ടർക്കെതിരെ നടപടി വേണമെന്ന ശിപാർശയോടെയാണ് കളക്ടർ ബി.അബ്ദുൾ നാസർ സമർപ്പിച്ച റിപ്പോർട്ട് മന്ത്രി കൈമാറിയിരുന്നത്. റിപ്പോർട്ട് ലഭിച്ച് മണിക്കൂറുകൾക്കുള്ളിൽ സബ്കളക്ടറെ മുഖ്യമന്ത്രി പിണറായി വിജയൻ സസ്പെൻഡ് ചെയ്യുകയായിരുന്നു. നിരീക്ഷണത്തിലിരിക്കാൻ പറഞ്ഞ മാർച്ച് 19നു തന്നെ ഇദ്ദേഹം കൊല്ലത്തു നിന്ന് പോയെന്ന് കളക്ടർ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. കളക്ടർ വിളിച്ചപ്പോൾ ബംഗളൂരുവിലെന്നാണ് അനുപം മിശ്ര മറുപടി നൽകിയിരുന്നത്. ഗുരുതരമായ കൃത്യവിലോപമാണ് സബ്കളക്ടർ നടത്തിയതെന്നും ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥൻ ചെയ്യാൻ പാടില്ലാത്ത തെറ്റാണിതെന്നും കളക്ടർ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. സർവീസ് ചട്ടങ്ങളുടെ ലംഘനമാണ് സബ്കളക്ടർ നടത്തിയതെന്നും റിപ്പോർട്ടിൽ വിശദീകരിച്ചിരുന്നു. സിംഗപ്പൂർ, മലേഷ്യ…
Read Moreദേശീയപാതയിൽ ടെബോ ട്രാവലറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു
ചവറ : ദേശീയപാതയിൽ ടെമ്പോ ട്രാവലറും ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് യുവാക്കൾ മരിച്ചു. ചവറ പഴഞ്ഞിക്കാവിൽ വടക്കേതളിയാഴത്ത് വീട്ടിൽ ജയപ്രകാശ് (34), ചവറ കോട്ടയ്ക്കകം വസന്തവിഹാറിൽ രാകേഷ് ( 33 ) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി ഒന്‍പതിന് നല്ലേഴ്ത്ത് മുക്ക് ജംഗ്ഷനിലായിരുന്നു അപകടം. ബേപ്പൂരിൽ നിന്ന് മത്സ്യത്തൊഴിലാളികളുമായി കളിയാക്കാവിളയിലേക്ക് പോയ ടെമ്പോ ട്രാവലറും എതിരെ വരികയായിരുന്ന ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ച് വീണ ജയപ്രകാശ് തത്ക്ഷണം മരണമടയുകയായിരുന്നു. കൊല്ലത്തുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും രാകേഷും മരണമടയുകയായിരുന്നു. ബൈക്കിൽ ഇടിച്ച ശേഷം നിയന്ത്രണംവിട്ട ടെമ്പോ ട്രാവലർ സമീപത്തെ കടയിൽ തട്ടിയ ശേഷം മരത്തിൽ ഇടിച്ച് നിൽക്കുകയായിരുന്നു. ടെമ്പോ ട്രാവലറിൽ സഞ്ചരിച്ച രണ്ട് പേർക്ക് പരിക്കുണ്ട് . മരിച്ച ജയപ്രകാശിന്റെ ഭാര്യ: വിജയ ലക്ഷ്മി. മകൻ : ദേവൻ. ഇരുവരുടെയും…
Read More